കാന്ദാരി
ഇത് മനോഹരൻറെ കഥ , കഥ എന്നാല്‍ സംഭവ കഥ . ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം . ചുണ്ടാങ്ങാപോയിലില്‍ ചാലവയല്‍ സ്കൂളില്‍ പഠിക്കുന്നു (ചുണ്ടാങ്ങപോയിൽ നോർത്ത് എൽ പി സ്കൂൾ )എന്‍റെ മുന്നിലുള്ള ബെഞ്ചില്‍ മനോഹരന്‍ ഇരിക്കുന്നു . സദാ കുറച്ചു വികൃതി കൂടുതല്‍ ഉള്ള കൂട്ടത്തില്‍ ആയിരുന്നു മനോഹരന്‍. ഒരു ദിവസം ഒരു സഹാപാടിയുമായി വഴക്ക് ഉണ്ടാവുകയും സഹപാടിക്ക് നല്ല രണ്ടു പൂശു കൊടുക്കുകയും ചെയ്തു . പിറ്റേ ദിവസ്സം സഹപാഠിയുടെ വീട്ടുകാര്‍ സ്കൂളില്‍ പരാതിയുമായി വന്നു ക്ലാസ്സ് ടീച്ചര്‍ കൊല്ലേരി മാതു ടീച്ചര്‍ മനോഹരനെ വിളിപ്പിച്ചു വിവരം തിര ക്കുകയും മനോ ഹരൻറെ മറുപടിയിൽ തൃപ്ത്ത ആകാതെ,പുറത്തിറങ്ങി പോയ ടീച്ചര്‍ രണ്ടു കാന്ദരി മുളകും ഒരു ചൂരൽ വടിയുമായി തിരിച്ചു വരു കയും മനോഹരനെ പിടിച്ചു കയറില്‍ കെട്ടി കാന്ദാരി മുളക് ഉടച്ചു കണ്ണില്‍ തേക്കുകയുംചൂരൽ കൊണ്ട് നന്നായി പെരുമാറുകയും ചെയ്തു . മനോഹരൻറെ നിലവിളി കേട്ട് പലരും എത്തി നോക്കിയെങ്കിലും മാതു ടീച്ചറുടെ മുന്നില്‍ വരാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല . ഭീതിയും മനോഹരനോട് ഉള്ള സഹതാപവും മനസ്സില്‍ ഒതുക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . അന്ന് തന്നെ വൈകീട്ട് മനോഹരന്‍ സ്കൂൾ വിട്ടു വരുന്ന വഴിയിൽ കാത്തു നിന്ന് വീണ്ടും കക്ഷിയെ പിടികൂടുകയും ന ന്നായി പെരുമാറുകയും ചെയ്തു. പിന്നെ നാല് ദിവസത്തേക്ക് മനോഹരന്‍ സ്കൂളില്‍ വന്നില്ല . മാതു ടീച്ചര്‍ എല്ലാദിവസവും കയറും മുളകുമായി വരും, വന്ന പോലെ തിരിച്ചും പോകും. അഞ്ചാം ദിവസം മനോഹരന്‍ സ്കൂളില്‍ എത്തി എന്നാല്‍ അന്ന് മാതു ടീച്ചര്‍ കയറും പച്ച കാന്ദരി യും കൊണ്ട് വന്നി രുന്നില്ല . ഒന്നും മിണ്ടാതെ പുറത്തിറങ്ങി പോയ മാതു ടീച്ചര്‍ കൂടുതല്‍ വീര്യം ഉള്ള കാന്ദരിയും കയറുമായി ഏത്തി മനോഹരനെ പിടിച്ചു കെട്ടി മുളക് കണ്ണില്‍ തേച്ചു. ഒരു മണിക്കൂര്‍ നേരെമെങ്കിലും മനോഹരന്‍ കരഞ്ഞു കാണും പിന്നെ കെട്ടു അഴിച്ചു വിട്ടു. അന്ന് സ്കൂളില്‍ നിന്ന് ഇറങ്ങിപോയ മനോഹ രനെ പിന്നെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല . വടക്കയില്‍ നമ്പ്യാർ ഔദാര്യമായി നൽകിയ ഒരു ചെറിയ വീട്ടിലായിരുന്നു അന്ന് ഞാന്‍ താമസിച്ചിരുന്നത് . അടുത്ത വര്‍ഷം ആറ്റുപുറ ത്തു അച്ഛന്‍ സ്വന്തമായി ഒരു ചെറിയ വീട് തട്ടിക്കുട്ടുകയും ഞങ്ങള്‍ അവിടേക്ക് താമസം മാറ്റുകയും ചെയ്തു ഞാന്‍ കൂരാ റയില്‍ ഉള്ള വാഗ്ദേവി വിലാസം എല്‍ എല്‍ പീ സ്കൂളില്‍ ചേരുകയും ചെയ്തു . പിന്നെ മൊകേരി ഈസ്റ്റ് യു പീ യും പാനൂര്‍ ഹൈ സ്കൂളില്‍ലുമായി എന്‍റെ പടിപ്പു പോയിക്കൊണ്ടിരുന്നു. പിന്നെ ബോംബയും ഗള്‍ഫും ഒക്കെയായി എന്‍റെ ലോകം മാറി . ഞാന്‍ ചുണ്ടാങ്ങപോയില്‍ നിന്ന് തന്നെ കല്യാ ണവും കഴിച്ചു എങ്കിലും നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ ഒന്നും അറിയാനും പറ്റിയില്ല.പല വര്‍ഷ ത്തിനു ശേഷം ഞാന്‍ 2011 ജനുവരി ഒന്നിന് എന്‍റെ വൈഫ് വീടായ എലപ്പള്ളിയിൽ നിന്നും തേര്‍പാന്‍ കോട്ടം ശിവ ക്ഷേത്രത്തിലേക്ക് നടന്നു പോകുമ്പോള്‍ മനോ ഹരന്‍ താമസിച്ചിരുന്ന വീടു നിന്നിരുന്ന സ്ഥലത്ത് എത്തി. പണ്ടെന്നോ മറന്ന ആ പഴയ കഥ ഓര്‍മ വരുകയും തിരിഞ്ഞു നോക്കുകയും ചെയ്തു. മനോഹ രന്‍ താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്ത് മുമ്പ് ഒരു വീട് ഇരുന്ന ലക്ഷണം പോലും ഇല്ലായിയുന്നു . പറമ്പ് മുഴുവൻ കാട് പിടിച്ചു കിടക്കുന്ന കാഴ്ചയാ ണ് ഞാന്‍ കണ്ടത് . കുറച്ചു സമയം ഇടം, വലം നോക്കി നിന്ന്, വീണ്ടും നടക്കാൻ തുടങ്ങി. അപ്പോള്‍ അത് വഴി വന്ന ഒരാളോട് മനോഹരന്‍ എന്ന് പേരായ ഒരാള്‍ താമസിച്ചിരുന്ന ഒരു വീട് ഇവിടെ ഉണ്ടായിരുന്നത് അറി യുമോ എന്നു തിരക്കി , എന്നാൽ അയാള്‍ ഈ നാട്ടുകാരൻ അല്ല എന്നും, ഇവിടെ അടുത്തുള്ള വടക്കയി ൽ വീട്ടിൽ നിന്നും കല്ല്യാണം കഴിച്ചതാണ്, അതു കൊണ്ട് ആള്‍ക്ക് ഈ നാട്ടുകാ രെ ആരെയും കൂടുതൽ അറിയില്ല എന്നും പറഞ്ഞു . അങ്ങിനെ മനോഹരനെ പറ്റി അറിയുവാനുള്ള എന്‍റെ ആകാംക്ഷ അവിടെ അവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ എവിടെയോ അറിയാ തെ ഒരു വിങ്ങല്‍ തോന്നി . ഈ കഥ മനോഹര നോ മനോഹരനെ അറിയുന്നവരൊ വായിക്കുവാന്‍ ഇടയായാല്‍ ഞാന്‍ ധന്ന്യനായി എന്ന് പറയാം . പിന്നെ വാടകയില്ലാതെ കുറേക്കാലം താമസിക്കാന്‍ ഞങ്ങള്‍ക്ക് വീട് തന്ന വടക്കയില്‍ നമ്പിയാര്‍ കുടുംബത്തോട് ഉള്ള നന്നിയും ആവട്ടെ ഈ കഥ.
ജയരാജന്‍ കൂട്ടായി
അജ്മാൻ - യു ഏ ഈ