കണിക്കൊന്നയും കണി വെള്ളരിമായി വീണ്ടുമൊരു വിഷുവിൻറെ വരവാ യി, കൂരാറ വയലിൽ പഴുത്തു കിടക്കുന്ന വെള്ളരിക്കയും മറ്റു വിവിധതരം പച്ചക്കറികളും, ഒരിക്കൽ എല്ലാം നഷ്ടമായിപ്പോയിരുന്ന കൂരാറ വയലിൽ വീണ്ടും പച്ചക്കറികളും വെള്ളരിക്കയും വിളഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിരായിരുന്നു. പഞ്ചായത്ത് നടപ്പാക്കിയ ജലസേചന സൗകര്യം വയലിൻറെ മുഖം തന്നെ മാറ്റി മറിച്ചു.
കൊങ്കച്ചി കുന്നിലും, മറ്റും കശുമാവു പൂക്കുവാൻ തുടങ്ങുമ്പോൾ കുട്ടികളു ടെ മനസ്സുകൾ കണക്കു കൂട്ടി തുടങ്ങും. പലപ്പോഴായി ശേഖരിക്കുന്ന കശുവണ്ടി വിറ്റാൽ വിഷുവിനുള്ള പടക്കം വാങ്ങാൻ പണം ധാരാളം. മാവും, കശുമാവും പൂത്തു നിൽക്കുമ്പോൾ പലപ്പോഴും മാനം കാർമെഘാവൃതമാകുകയും, ചാറ്റ ൽ മഴയും വരും. കാർമേഘവും ചാറ്റൽ മഴയും പൂവിനെ കരിയിച്ചു കളയും, അപ്പോൾ കശുവണ്ടിയും, മാങ്ങയും, ചക്കയും ഉണ്ടാകില്ല. വീട്ടിലെ പട്ടിണി മാ റ്റാനുള്ള കണക്കു കൂട്ടൽ പിഴക്കും, ചക്കയും, മാങ്ങയും നാലു മാസ്സമെങ്കിലും പ ട്ടിണി മാറ്റും. കുട്ടികൾക്കാണെങ്കിൽ കശുവണ്ടി കിട്ടിയില്ലെങ്കിൽ പടക്കം വാ ങ്ങാൻ ബുദ്ധിമുട്ടും.
ഫെബ്രുവരി മാസത്തിൽ ഉച്ചാൽ ദിവസ്സം ഉച്ചാൽ സദ്യയും കഴിഞ്ഞു വിത്തും, കൈക്കോട്ടും, കുട്ടയിൽ ചാണക പൊടിയും എടുത്തു വീട്ടുകാർ കൂട്ടത്തോടെ വയലിലേക്കു ഇറങ്ങും. വെള്ളരി നടുക ഉച്ചാർ ദിവസ്സമാണ്... "''ഉച്ചാർ ഉച്ച യ്ക്ക് വെള്ളരി നട്ടു, ഒന്നാം വിഷു ദിവസ്സം ഉച്ച സദ്യ കഴിച്ചു വെള്ളരി പറി ച്ചെ ടുക്കു ക'' എന്നതാണ് നില നിന്നിരുന്ന ആചാരം. ഭൂമി ദേവി ഋതുമതി യാവു ന്ന ഉച്ചാൽ ദിവസ്സം വെള്ളരി നട്ടാൽ നല്ല കായ് ഫലം ഉണ്ടാവും എന്നത് വിശ്വാസ്സം.
കൂരാറ വയലിലെ പലരുടേയും കണ്ടത്തിൽ നാട്ടുകാരിൽ പലരും വെള്ളരി നടും, കണ്ടത്തിനു നടുക്കുള്ള കുളത്തിൽ നി ന്നും വെള്ളം കോരി വെള്ളരിയും മറ്റു പച്ചക്കറികളും നനയ്ക്കും. വെള്ളരി നട്ടു കഴിഞ്ഞാൽ ദിവസ്സവും രാവി ലെയും, വൈകുന്നേരവും വയലിൽ നല്ല തിരക്കായിരിക്കും. മണ്‍കുടവുമായി അതി കാലത്ത് വയലിൽ ഇറങ്ങും. കുളത്തിൽ ഇറങ്ങി വെള്ളം നിറച്ച കുടവു മായി കയറി വെള്ളരി തടം നനയ്ക്കും, രണ്ടു ആഴ്ച കൊണ്ട് "തൂപ്പ് വിരിക്കും" (മരത്തിൽ നിന്നും കമ്പോടു കൂടിയ ഇല വെട്ടി എടുത്തു വെള്ളരി യുടെ ഇടയി ൽ വിരിക്കും. ഇതിനെ തൂപ്പ് വിരിക്കുക എന്നാണ് പറയാറ്. പെട്ടന്ന് പടർന്നു കായ വരുവാൻ തൂപ്പ് അത്യാവശ്യമാണ്.
അടുത്ത നടപടി പന്തൽ കെട്ടുകയാണ്. കവുങ്ങും (അടക്കമരം) മറ്റു മരത്തടി കളും വെട്ടി എടുത്തു വയലിൽ വലിയ പന്തൽ കെട്ടിയുണ്ടാക്കും. കുറഞ്ഞത് പത്തു പേർക്ക് കിട ക്കാൻ പാകത്തിൽ മഴ നനയാത്ത വിധമാണ് പന്തൽ കെട്ടു ക. വെള്ളരി പകുതി മൂപ്പായി കഴിയുമ്പോൾ കുറുക്കൻ വയലിൽ ഇറങ്ങി വ ന്നു വെള്ളരി തിന്നുക പതിവായിരുന്നു. രാത്രി കാലങ്ങളിൽ ചെറുപ്പക്കാർ കൂ ട്ടമായി വെള്ളരിക്ക് കാവൽ നിൽക്കും, വീട്ടിൽ നിന്ന് ബക്കറ്റിൽ വെള്ളവും ക ലവും കൊണ്ടുവരും മൂന്ന് കല്ല് കഷണം ചേർത്ത് വച്ചു അടുപ്പ് കൂട്ടും, മമ്പയ റും, മത്തങ്ങയും തേങ്ങയും ശർക്കരയും ചേർത്ത് പുഴുങ്ങി എല്ലാവരും കഴി ക്കും, പിന്നെ നേരം പോക്കിനായി പലതരം കളികളും കളിക്കും. പഴയ വെളി ച്ചെണ്ണ ടിന്നിൽ വടി കൊണ്ട് അടിച്ചു ഒച്ചയുണ്ടാക്കും. കുറുക്കൻറെ അനക്കവും ഒച്ചയും കേൾക്കുമ്പോൾ ഒച്ച വച്ചു ഓടിക്കും. കെട്ടി തൂക്കിയ പഴ യ വെളിച്ചെ ണ്ണ ടിന്നിൽ വടി കൊണ്ട് അടിച്ചു ഒച്ചയുണ്ടാക്കും. കുറുക്കൻ ജീവനും കൊണ്ട് ഓടും.
വിഷു അടുക്കാറാകുമ്പോൾ നാട്ടിലെ കടകളിലെല്ലാം പടക്ക കച്ചവടം പൊടി പൊ ടിക്കും. താൽക്കാലീക പടക്ക കടകളും നിറയെ മുളക്കും. ഈന്തൊല കെട്ടി ചെറിയ ഒരു പടക്ക കട ഞങ്ങൾ കുട്ടികളും ഉണ്ടാക്കും, പത്തു പൈസ യുടെ കാ ന്താരി പടക്കം വാങ്ങി ഒരു കവറിൽ ഇട്ടു ഒരു വടിയിൽ കെട്ടി തൂക്കി വയ്ക്കും എന്നിട്ട് നിലത്തു ഓല വിരിച്ചു കടയിൽ കാത്തിരിക്കും, ഒരു കടയുടമയുടെ ഗ മയിൽ, എന്നാൽ ആരും വാങ്ങാനൊന്നും വരില്ല
വിഷുവിനു രണ്ടു ദിവസ്സം ബാക്കിയുള്ളപ്പോൾ സംഭരിച്ചു വച്ചിരിക്കുന്ന കശു വണ്ടിയും ഉണക്ക അടക്കയുമായി കൂത്തുപറമ്പിൽ പോയി വിറ്റു കാശു മായി വരും. കശുവണ്ടി വിറ്റ പണം പടക്കം വാങ്ങുവാനും അടക്ക വിറ്റ പണം വിഷു ആഘോഷിക്കു വാനും മാറ്റി വയ്ക്കും. ഞങ്ങളുടെ പറമ്പിലുണ്ടായിരുന്ന പനമ രത്തിൽ ചെക്കേറാറുള്ള വവ്വാൽ ദിവസ്സവും കുറഞ്ഞത് പത്തു, പതിനഞ്ചു ക ശുവണ്ടിയെങ്കിലും, മാങ്ങ തിന്നു താഴേക്ക് തള്ളും, ഇതെല്ലാം കൂട്ടി വച്ചാൽ കുറ ഞ്ഞത് നാലു കിലോയെങ്കിലും കശുവണ്ടി കിട്ടും, കശുവണ്ടി വിറ്റ പണവുമാ യി വൈകുന്നേരങ്ങളിൽ പടക്ക കട യിൽ പോയി ബോർഡ് കളിക്കും. പല ദിവ സ്സങ്ങലിൽ കളിക്കുമ്പോൾ കുറുച്ചു പടക്കം അങ്ങിനെയും കിട്ടും.
വിഷുവിൻറെ വരവറിയിച്ചു വിഷു പക്ഷി ഈണത്തിൽ പാടും. വിഷുവിൻറെ സമയങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പക്ഷി ജൂണ്‍ മാസ്സത്തിൽ കൊട്ടിയൂർ ഉ ൽസ്സവം കഴിഞ്ഞാൽ,അപ്രത്യക്ഷ മാകും. എവിടെ നിന്ന് വരുന്നുവെന്നോ എ ങ്ങോട്ട് പോ കുന്നു വെന്നോ ആർ ക്കും അറിയില്ല. കാതിനും കരളിനും ഈണം പകരുന്ന പാട്ടു പാടാൻ മാത്രം വരുന്ന പക്ഷി പിന്നെ അടുത്ത വർഷത്തെ വിഷു വിനാണ് വീണ്ടും പ്രത്യക്ഷപ്പെടുകയുള്ളൂ.
ഒന്നാം വിഷുവിനു ഉച്ച ഊണ് കഴിഞ്ഞു വെള്ളരി പറിച്ചെടുക്കാൻ എല്ലാവരും വയലിൽ ഇറങ്ങും. ഒന്നാമതു പറിച്ചെടുത്ത വെള്ളരിക്ക പിറ്റേ ദിവസ്സം കണി വെക്കുവാൻ മാറ്റി വയ്ക്കും. മാങ്ങാ, ചക്ക വാഴപ്പഴം, കൊന്നപ്പൂ അങ്ങിനെ കണിക്കാവശ്യമായവയെല്ലാം ശേഖരി ക്കും, വൈകുന്നേരം കലത്തപ്പം ഉണ്ടാ ക്കും , കണിയിൽ കലത്തപ്പം ഒഴിച്ചു കൂടാൻ പറ്റാത്ത പലഹാരമാണ്. ഇത്രയൊ ക്കെ കഴി യുമ്പോൾ സന്ധ്യ മയങ്ങും. ചെറുപ്പക്കാർ കുറുച്ചു നേരം പുഴയിലും, കുളത്തി ലും മീൻ പിടിക്കും. പുഴ മീൻ വിഷുവിനു പ്രധാനമായിരുന്നു. പുഴ യിലും, കുളത്തിലും ചെറുതും വലുതുമായ ധാരാളം മീനുകൾ ഉണ്ടാകും. വരാ ൽ, കടുങ്ങാലി, കൊളോൻ, മുഴു, പ്രാച്ചി, ആരൽ, മെലിഞ്ഞിൽ ഇങ്ങിനെ പല ത രത്തിലും, പേരിലുമുള്ള മീനുകൾ പുഴയിലോ,കുളത്തിലോ കുളിക്കാൻ ഇറ ങ്ങിയാൽ നാല് ഭാഗത്ത് നിന്നും മീനുകൾ വന്നു കാലിലും കയ്യിലും കടിക്കുമാ യിരുന്നു. ഇന്നു പുഴയി ലോ, വയലിലോ, കുളത്തിലോ മീനുകൾ ഇല്ല എന്നു തന്നെ പറയാം. പലതിനും വംശ നാശം സംഭവിച്ചിരിക്കുന്നു.
സന്ധ്യ മയങ്ങിയാൽ പിന്നെ പടക്കം പൊട്ടിക്കുവാനുള്ള തിരക്കാണ്, ഓല, കാ ന്താരി, കുരുവി, ഗുണ്ട്, പൂത്തിരി,പൂക്കുറ്റി, തേരട്ട, ഇങ്ങിനെ പലതരം പേരുക ൾ, പടക്കം പൊട്ടിക്കുവാൻ അയൽവാസികൾ പരസ്പരം മത്സരിക്കും, രാത്രി ആരും ഉറങ്ങുകയില്ല. കണി വച്ച് കഴിഞ്ഞാൽ മാല പടക്കത്തിന് തീ കൊടുക്കും അത് എത്രയെങ്കിലും നേരം തുടർച്ചയായി പൊട്ടും. രാത്രി മുഴുവൻ ഉറക്കം ഒ ഴിച്ചിരുന്നു വിഷു പക്ഷി ഈണത്തിൽ പാടും. കാലത്ത് കലത്തപ്പവും, ചെറുപ ഴവും കൂട്ടി ചായയും കഴിക്കും.
ആട്ടിറച്ചി ഇല്ലാത്ത വിഷു വടക്കേ മലബാറിന് ആലോചിക്കാൻ പോലും പറ്റി ല്ല. കൂരാറ നാട്ടിൽ ഒരാൾ മാത്രമേ ഇറച്ചി കച്ചവടത്തിന് ഉണ്ടായിരുന്നുള്ളൂ അ ത് ചിറമ്മൽ അബ്ദുള്ള ഇക്കയായിരുന്നു. വിഷുവിനു രണ്ടു മാസങ്ങൾക്ക് മുമ്പ് തന്നെ ആടുകളെ വിലക്കെടുത്ത് പുണ്ണാക്കും കടല കുതിർത്തതുമൊക്കെ കൊടു ത്തു നന്നായി തടിപ്പിക്കും. വിഷു ദിവസ്സം അതി രാവിലെ തന്നെ ആടിനെ വെട്ടി ഇറച്ചിയാക്കും. ആവശ്യക്കാർ നേരത്തെ തന്നെ വാങ്ങി കറിയുണ്ടാക്കും. ഇന്ന ത്തെ പോലെ ബിരിയാണി ഒന്നും ഇല്ലായിരുന്നു. കുഴച്ചൂണും (വറുത്ത പപ്പട വും ചെറു പഴവും പശുവിൻ നെയ്യും പഞ്ചസാരയും കൂട്ടി കുഴച്ചു കഴിക്കുന്ന തിനു കുഴച്ചു ഊണ് എന്ന് പറയും) ആദ്യം കുഴച്ചൂണോടെയാണ് തുടക്കം. പി ന്നെ ചോറും, ഇറച്ചിക്കറിയും കാബേജു, അല്ലെങ്കിൽ പയർ തോരനും , പച്ചടി യും, പപ്പടവും ഒക്കെ ആയിരുന്നു സദ്യ. ചെറുപയർ വറുത്തു ഉരലിൽ കുത്തി പരിപ്പ് എടുത്തു തേങ്ങാ പാലിൽ വേവിച്ചു ശർക്കരയും ചേർത്തു പ്രഥമൻ ഉ ണ്ടാക്കും.
ശ്വാസം മുട്ടുന്നത് വരേ കഴിക്കും, കഴിച്ചു കഴിഞ്ഞാൽ ഉമ്മറത്ത് പായ വിരിച്ചു കുട്ടികളായ ഞങ്ങൾ കിടക്കും, അടുത്ത വിശേഷ ദിവസ്സത്തിനു എത്ര ദിവസ്സമു ണ്ട് എന്ന് കൂട്ടി നോക്കും. കടം വാങ്ങിയായാലും വയർ നിറച്ചു മതിയാവുന്നത് വരെ കഴിക്കാൻ വിശേഷ ദിവസ്സങ്ങളിൽ മാത്രമേ കഴിയുകയുള്ളൂ. ബാക്കിയു ള്ള പടക്കം ഒന്നൊന്നായി എടുത്തു പൊട്ടിക്കും. സന്ധ്യ കഴിഞ്ഞാൽ വലിയ സങ്ക ടമായിരിക്കും. വിഷു കഴിഞ്ഞു പോയല്ലോ എന്ന വിഷമം. ഇതെല്ലാം ഒരു കാലത്തിൻറെ മറക്കാനാവാത്തതും, മധുരിക്കുന്നതുമായ ഓർമ്മകൾ. ........
പണ്ട് കാലങ്ങളിൽ വിഷുവിനു മാസ്സങ്ങൾക്കു മുമ്പ് തന്നെ ഉണർത്തു പാട്ടുമാ യി വന്നു നാട്ടുകാരെ പാടി ഉണർത്താറുള്ള വിഷു പക്ഷി, വിഷു കഴി ഞ്ഞു ഒന്ന് രണ്ടു മാസം കൂടി പാടി പറന്നു നടക്കും. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളാ യി വിഷു പക്ഷിയുടെ പാട്ടിന് പഴയ ഈണം ഇല്ലയെന്നൊരു തോന്നൽ. മൂല്യങ്ങ ൾ നാടു നീങ്ങുകയും, മതത്തിൻറെയും രാഷ്ട്രിയത്തിൻറെയും അതി പ്രസരവും, ക്രിമിനലുകൾ അരങ്ങു വാഴുകയും, മനുഷ്യൻ മനു ഷ്യനെ അറിയാതാവുക യും ചെയ്തപ്പോൾ, സ്വര, രാഗ, താളങ്ങൾ നഷ്ടപ്പെട്ട വിഷുപക്ഷിയുടെ പാട്ടിനു ഈണമില്ലാത്തതായി മാറി, നഷ്ട പ്രതാപത്തെ കുറിച്ചുള്ള സങ്കടം സഹിക്ക വ യ്യാതെ മൂകമായി തേങ്ങുകയാവാം. എന്നെങ്കിലും തൻറെ പഴയ പ്രതാപം തിരി ച്ചു കിട്ടുമെന്ന് ആശിക്കുന്നു ണ്ടാവാം .................കിളി കൊഞ്ചലും, ഉണർത്തു പാ ട്ടുമായി പഴയകാല വിഷു വീണ്ടും വരട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം.
ജയരാജൻ കൂട്ടായി
അജ്മാൻ യു ഏ ഈ