താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല
പ്രയോജനമുണ്ടാവുകയില്ലായെന്നറിഞ്ഞു കൊണ്ട് തന്നെ പതിവ് പോലെ ഇ ന്നും ഞാൻ എൻറെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു, ************, കുറച്ചു നേ രം ശ്രദ്ധിക്കും, പിന്നീട് സ്ഥിരം പല്ലവി, താങ്ക ൾ വിളിക്കാൻ ശ്രമിക്കു ന്ന നമ്പർ ഇപ്പോൾ നിലവിലില്ല. ഈ മറുപടി കേൾക്കാൻ തുടങ്ങിയിട്ട് വർഷ ങ്ങൾ പ തിനൊന്നായി, എന്നാലും സമയമാകുമ്പോൾ ഡയൽ ചെയ്തു പോകു ന്നു.
ഇതായിരുന്നു ഞങ്ങളുടെ തറവാട് വീടായ എകരത്ത് വീട്ടിലെ നമ്പർ, എല്ലാ ദി വസ്സവും ഉച്ച ഭക്ഷണം കഴിഞ്ഞാൽ അമ്മയുമായി സംസ്സാരിക്കുവാൻ വേണ്ടി വിളിക്കാറുള്ള നമ്പർ. പതിവ് ദിവസ്സങ്ങളിൽ വേഗം തന്നെ സംസ്സാരം അവസ്സാ നിപ്പിക്കും. ഓണം, വിഷു, അതുപോലുള്ള മറ്റു വിശേഷ ദിവസ്സങ്ങളിൽ മാത്രം കൂടുതൽ നേരം സംസ്സാരിക്കും. അമ്മയുമായി സംസ്സാരിച്ചു കഴിയുമ്പോൾ മാത്ര മേ ഭക്ഷണം കഴിച്ചുവെന്ന തോന്നൽ ഉണ്ടാവുകയുള്ളൂ. വിശേഷ ദിവസ്സങ്ങളിൽ പ്രത്യേകമായി സദ്യയെപ്പറ്റിയുള്ള വിവരങ്ങൾ എടുത്തു ചോദിക്കും. വിശപ്പ ടക്കാൻ വല്ലതുമാണ് കഴിക്കുകയെങ്കിലും ഉണ്ണാത്ത സദ്യയെപ്പറ്റി അമ്മയോട് വർണ്ണിക്കും, പായസ്സം, പപ്പടം, അവിയൽ, സാമ്പാർ, പച്ചടി, കേട്ട് കഴിയുമ്പോൾ അമ്മക്ക് സന്തോഷമാകും, സന്തോഷത്തോടെ മറുപടിയും പറയും, "നീ നല്ല സദ്യ ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് വയർ നിറഞ്ഞു,ഇനി ഇന്ന് ഒന്നും വേണമെന്നില്ല
രണ്ടായിരത്തി അഞ്ചു ആഗസ്റ്റ് മുപ്പതിന് അമ്മ മരിച്ചതിൽ പിന്നെ പല കാരണ ങ്ങളാൽ തറവാട് വീട്ടിലെ ഫോൺ നമ്പർ ക്യാൻസൽ ആവുകയും പുതിയ നമ്പർ എടുക്കുകയും ചെയ്തു എങ്കിലും ആ പഴയ നമ്പരിൽ വിളിക്കാനാണെനിക്കി ഷ്ടം. റിംഗ് ആവാൻ തുടങ്ങുമ്പോൾ ഒരു നിമിഷം ശ്രദ്ധിക്കും, അമ്മയുടെ ഹലോ വിളി വരുമോ യെന്നു, പിന്നെ സ്വയം എന്നോട് തന്നെ പിറുപിറുക്കും" മൂഠൻ നിനക്ക് വട്ടാണോ, ഇനിയൊരിക്കലും അമ്മയുടെ ഹലോ വിളി കേൾക്കില്ല, ഈ നമ്പർ നില വിലില്ല. എന്നാലും മുടങ്ങാതെ ഞാൻ വിളിച്ചുകൊണ്ടിരിക്കുന്നു, പ ല വർഷങ്ങൾ അമ്മയുമായി വിശേഷങ്ങൾ പങ്ക് വെക്കാറുള്ള ആ പഴയ നമ്പറി ൽ വിളി ക്കാനും ഒരു പ്രത്യേക സുഖമുണ്ട്. അതിനെ വർണ്ണിക്കുക അസാധ്യമാ ണ്.......
ഇത് ലോക മാതൃ ദിനത്തിൻറെ കഥ, ബി സി ഇരുന്നൂറ്റി അമ്പതിൽ ഗ്രീക്ക്കാരും, റോമൻകാറുമാണ് മാതൃ ദിനത്തിന് തുട ക്കം കുറിച്ചത് എന്നത് ചരിത്രം. എന്നാ ൽ കൂടുതൽ പ്രചാരത്തിലായത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ഇന്ന് ലോക ത്തിൽ നാൽപ്പത്തിയാറ് രാ ജ്യങ്ങളിൽ മാതൃ ദിനം ആഘോഷിക്കുന്നുവെന്നാണ് കണക്ക്.
ലോകത്തിൻറെ പല ഭാഗങ്ങളിൽ മാതൃ ദിനത്തിൻറെ ആരംഭത്തിൻറെ കാര്യ ത്തിൽ വ്യത്യസ്ഥങ്ങളായ പല തരം കഥകൾ നിലവിലുണ്ട്. അവരവരുടെ വി ശ്വാസ്സങ്ങൾക്കും, സംസ്കാരങ്ങൾക്കും അനുസ്സരിച്ചു ഓരോ കഥകൾ ഉണ്ടാക്കു ന്നു. അതിൽ ഇന്ത്യയുടെ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട കഥ ഇവിടെ കുറി ക്കുന്നു. വളരെ പ്രാചീന കാലത്ത് വിശ്വാസ്സത്തിലിരുന്ന ഒരു കഥയാണ് ഇതിനു ആധാരം. ഒരു കുഞ്ഞു ജനിക്കാനിരിക്കുന്നതിനും അൽപ്പം മുമ്പായി ഭഗവാനോ ട് ചോദിക്കുന്നു. ഞാൻ ഇത്രയും ചെറുതാണ്, സ്വന്തമായി ഒരു കാര്യം ഒറ്റയ്ക്ക് എന്നെക്കൊണ്ട് ചെയ്യുവാനും പറ്റില്ല, അങ്ങിനെയുള്ള അവസ്ഥയിൽ എന്നെ ഭൂ മിയിലേക്കയക്കരുത്, ഹേ ഭഗവാൻ എന്നെ താങ്കളുടെ കൂടെ സ്വർഗ്ഗലോകത്തിൽ തന്നെ കഴിയുവാൻ അനുവദിച്ചാ ലും.
മറുപടിയായി ഭഗവാൻ നീ ഒറ്റക്കല്ല, എൻറെ കൂടെയുള്ള അനേകം മാലാഖമാ രിൽ ഒരാളെ ഞാൻ നിൻറെ സംരക്ഷണത്തിനായി അയക്കുന്നുണ്ട്. ആ മാലാഖ നിൻറെ കാര്യങ്ങൾ നോക്കുകയും ആവശ്യമായ പരിചരണവും ഭക്ഷണവും ത ന്നു നിന്നെ സംരക്ഷിച്ചു കൊള്ളും. എന്നെ കൊണ്ടു പോലും നൽകാൻ അസാദ്ധ്യ മായത്രയും പരിചരണമാണ് ആ മാലാഖയിൽ നിന്നും നിനക്ക് ലഭിക്കാൻ പോ കുന്നത്. അപ്പോഴും സംശയം തീരാതെ കുഞ്ഞു ചോദിക്കുന്നു, ഈ സ്വർഗ്ഗ ലോക ത്തിൽ ഒന്നും ചെയ്യാതെ തന്നെ ഞാൻ അത്യന്തം സന്തോഷവാനാണ്, ഞാൻ ഇവി ടെ ആടിപ്പാടിയും ഉല്ലസ്സിച്ചും കഴിയുകയാണ്, അങ്ങിനെയു ള്ള എന്നെ എന്തി നാണ് ഇവിടം വിട്ടു ഭൂമിയിലേക്കയക്കുന്നത്??
ഭഗവാൻ പറയുന്നു, ഇവിടെയുള്ളതിൽ കൂടുതൽ സന്തോഷം നിൻറെ മാലാഖ നിനക്ക് തരും, നിന്നെ പാടിയും ആടിയും താലോലിക്കുകയും ഉറക്കുകയും ചെ യ്യും. അങ്ങിനെ നിനക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും ആനന്ദം ലഭിക്കും. നിൻറെ ദാഹവും, വിശപ്പും, ഉറക്കവും തുടങ്ങി എല്ലാ ദൈനംദിന ആവശ്യങ്ങ ളും മുൻ കൂട്ടി അറിഞ്ഞു പരിഹരിക്കാൻ ആ മാലാഖക്കു മാത്രമേ സാധ്യമാകൂ. വീണ്ടും കുഞ്ഞിനു സംശയമായി ഞാൻ അവിടെയുള്ളവരുടെ ഭാഷ അറിയില്ല, എനിക്ക് അവരുമായി സംവാദിക്കാൻ എന്താണ് വഴി, ഞാൻ പറയുന്നത് അവ ർക്ക് മനസ്സിലാകുകയുമില്ല, അവർ പറയുന്നത് എനിക്കും.
വീ ണ്ടും ഭഗവാൻ കുഞ്ഞിൻറെ സംശയം ദൂരികരിക്കുന്നു. നിൻറെ മാലാഖ അ തി മധുരമായതും സ്നേഹമുള്ളതുമായ ശബ്ദത്തിൽ സംസ്സാരിക്കും, ആ ശബ്ദം നി നക്ക് സ്വർഗ്ഗത്തിലെന്നല്ല, മറ്റു ഒരു ലോകത്തിലും കിട്ടുകയുമില്ല, അങ്ങിനെ നീ നിൻറെ മലാഖയിൽ നിന്ന് എല്ലാ പാഠങ്ങളും പഠിക്കുകയും മറ്റുള്ളവരുമായി സംവാദിക്കുവാൻ നിനക്ക് അവസ്സരമുണ്ടാക്കുകയും ചെയ്യും. സംശയം തീരാ തെ കുഞ്ഞു വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.
ഹേ ഭഗവാൻ എനിക്ക് അങ്ങയോടു സംസ്സാരിക്കാനും, അങ്ങയെ പ്രാർത്ഥിക്കാ നും എങ്ങിനെ പറ്റും, " നിൻറെ മാലാഖ കൈകൾ കൂപ്പി പ്രാർത്തിക്കുവാൻ പ ഠിപ്പിക്കും, ഞാൻ നിൻറെ പ്രാർത്ഥനകൾ കേൾക്കുകയും അങ്ങിനെ നിനക്ക് ഞാ നുമായി സംസ്സാരിക്കുവാനും സാധ്യമാകും. എന്നാലും ഭൂമിയിൽ മോശമായ ധാരാളം മനുഷ്യരും ഉണ്ടെന്നാണല്ലോ അറിവ്, അവരിൽ നിന്നും ആര് എന്നെ ര ക്ഷിക്കും?? " നിൻറെ മാലാഖ സ്വന്തം ശരീരത്തിൽ ജീവൻ ഉള്ളത്രയും കാലം നി ന്നെ അവരിൽ നിന്നും, മറ്റു എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും.
എന്നാലും ഞാൻ ഒരിക്കലും സന്തോഷത്തോടെ ഇരിക്കില്ല, കാരണം ഹേ ഭഗവാ ൻ എനിക്ക് താങ്കളെ നേരിൽ കാണാൻ പറ്റില്ലല്ലോ???. പുഞ്ചിരി തൂകി കൊണ്ട് ഭ ഗവാൻ പറയുന്നു " നീ ഇത്രയും ചിന്താകുലനാകേണ്ട ആവശ്യം ഇല്ല, കാണണ മെന്ന് തോന്നുമ്പോഴൊക്കെയും എന്നെ കാ ണാനുള്ള വഴിയും, തിരിച്ചു സ്ഥിര മായി എന്നിലേക്ക് തന്നെ എത്താനുള്ള വഴിയും മാലാഖ നിനക്ക് പറഞ്ഞു ത രും".
ഇത്രയുമായപ്പോഴേക്കും കുഞ്ഞിനു പോകാനുള്ള സമയമായിരുന്നു, വലിയ വായിൽ കരഞ്ഞു കൊണ്ട് കുഞ്ഞു ചോദിക്കുന്നു, ഹേ ഭഗവാൻ എനിക്ക് പോ കാൻ സമയമായി, ദയവു ചെയ്തു ആ മാലാഖയുടെ പേര് പറഞ്ഞു തരു, പൊ ട്ടിച്ചിരി ച്ചും കൊണ്ട് ഭഗവാൻ പറയുന്നു, നീ ആ മാലാഖയെ അമ്മയെന്ന് വിളി ക്കും.... ..................................
അതെ ആ മാലാഖയാണ് അമ്മ, അങ്ങിനെ രണ്ടക്ഷരത്തിലൊതുങ്ങുന്നതല്ല അ മ്മ. ഭൂമിയിലെ മാലാഖയാണ് 'അമ്മ. പതിവ് പോലെ കൃത്യ സമയത്ത് ഇന്നും ഞാൻ ഡയൽ ചെയ്തു ************, ദ്ര്ർ ദ്ര്ർ, ദ്ര്ർ, താങ്കൾ വിളിക്കുന്ന ന മ്പർ ഇപ്പോൾ നിലവിലില്ല, അതെ ആ നമ്പർ ഇനി ഒരിക്കലും നിലവിലുണ്ടാവി ല്ല, എന്നാലും ഞാൻ വിളിച്ചു കൊണ്ടേയിരി ക്കും, ഞാനെന്ന നമ്പർ നിലവിലു ള്ളിടത്തോളം കാലം. .......................
മാതൃ വിരഹ ദുഃഖം അനുഭവിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വേണ്ടി സമർപ്പിക്കു ന്നു...............
ജയരാജൻ കൂട്ടായി