Friday, 21 June 2019

മുതുവന പാറ ഇനി ഓർമ്മ

മുതുവന പാറ ഇനി ഓർമ്മ

ചെറുതും വലുതുമായ ഒരുപാട് നദികളും തൊടുകളുമെല്ലാം കൊണ്ട് സമ്പു ഷ്ടമാണ് നമ്മുടെ നാട്. ഒട്ടു മിക്ക നദികളും പ്രകൃതി നിർമ്മിതവുമാണ് ജല സേചന സൗകര്യം കണക്കിലെടുത്ത് മനുഷ്യ നിർമിതമായ തോടുകൾ ഉണ്ടാ വാം. അതെല്ലാം ഗ്രാമങ്ങളിൽ അപൂർവമായി മാത്രം കാണുന്നതാണ്. എന്നാ ൽ ഇന്ന് കാണുന്ന പ്രകൃതി നിർമ്മിത നദികളുടേയും നദിയോടനുബന്ധിച്ചു ള്ള മലകളും, പാറകളുമെല്ലാം സ്വയം രൂപപ്പെട്ടതുമാണ്. എത്ര കാലങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് ഇത്തരം മലകളും പാറകളുമൊക്കെ എന്നതിനെ കുറി ച്ചു ആർക്കും കാര്യമായ വിവരമൊന്നും ഉണ്ടാവുകയുമില്ല. തലമുറകളായി വരുന്നവർ നാട്ടിൻ പുറങ്ങളിൽ കൂടി ഒഴുകുന്ന ചെറു പുഴകളുടെ ചരിത്രങ്ങ ൾ ഒന്നും അറിയാനും മിനക്കെടാറില്ല, അതിൻറെ ആവശ്യവും ഇല്ലെന്നതാണ് വസ്തുത.

ഇങ്ങിനെ എത്ര കൊല്ലങ്ങൾക്ക് മുമ്പ് ഉണ്ടായതാണെന്ന കാര്യത്തിൽ യാതൊ രു വിവരവും ലഭ്യമല്ലാത്ത ഒരു ചെറുപുഴയാണ് നമ്മുടെ ആറ്റുപുറത്ത് കൂടി ഒഴുകുന്ന കൊങ്കച്ചി പുഴയും. കണ്ണവം മലയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ വ ള്ള്യായി എത്തുമ്പോൾ വള്ള്യായി പുഴയായും, പാത്തിപ്പുഴയായും, കൊങ്കച്ചി പുഴ, ചാടാല പുഴ, പൊന്ന്യം പുഴ, അങ്ങിനെ തലശ്ശേരി കൊടുവള്ളിയിൽ ക ടലിൽ ചേരുന്നത് വരെ സ്ഥല നാമവും ചേർത്ത് ഒരുപാട് പേരുകളിലാണ് അ റിയപ്പെടുന്നത്. ഓരോ പ്രദേശങ്ങളിലും സ്ഥലം തിരിച്ചറിയാൻ ഒരു അടയാ ളം തീർച്ചയായും ഉണ്ടാവും. കൊങ്കച്ചി പുഴയിൽ അങ്ങിനെയുള്ള അടയാള ങ്ങളിൽ ഒന്നായിരുന്നു ആറ്റു പുറത്തിനടുത്ത് മുതുവന പാറയും, മറ്റൊന്ന് കൊങ്കച്ചി കുന്നും. ചിലപ്പോൾ പ്രപഞ്ചം ഉണ്ടായ കാലം മുതൽ നിലവിലുണ്ടാ യിരുന്നതായിരിക്കാം മുതുവാന പാറയും അതു പോലെ പുഴയുടെ പരിസ്സര ങ്ങളിൽ കാണുന്ന അടയാളങ്ങളും.

വാട്ട്ആപ്പും മറ്റു സോഷ്യൽ മീഡിയകളും സജീവമല്ലാത്ത മുൻ കാലങ്ങളിൽ കുട്ടികളും, മുതിർന്നവരുമെല്ലാം പുഴകളിൽ കുളിച്ചും നീന്താൻ പഠിച്ചുമൊ ക്കെയാണ് സമയം ചിലവഴിച്ചിരുന്നത്. നാട്ടുകാരായ മുതിർന്നവർക്കും കുട്ടി കൾക്കും നീന്തൽ ശരിക്കുമൊരു വ്യായാമവും വിനോദവുമായിരുന്നു തോർ ത്തുമെടുത്ത് പുഴയിൽ പോകുക സുഹൃത്തുക്കളുമായി കുശലം പറയുക, പു ഴയിൽ കുളിക്കുക, മുതുവാന പാറയിൽ തോർത്തും ഉടുമുണ്ടുമെല്ലാം ഉണ ക്കാൻ വിരിക്കുക, പാറമേൽ കുറെ നേരം ഇരുന്നു പരസ്പ്പരം കളിതമാശക ൾ പറഞ്ഞു സമയം തള്ളിനീക്കിയിരുന്നു. അത് കൊണ്ട് തന്നെ മുൻകാലങ്ങ ളിൽ ആൺ  പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും നീന്തൽ വശമായിരു ന്നു. വീടുകളിലുള്ള സ്ത്രീകളും തുണികളെല്ലാം പുഴയിൽ കഴുകി പാറയിൽ വിരിച്ചിട്ട്  ഉണക്കും. അങ്ങിനെ കൊങ്കച്ചി പുഴയും, മുതുവാന പാറയും  ആറ്റു പുറം, കടേപ്രം നിവാസികളുടെ ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇന്ന് അ തിന് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് യാഥാർഥ്യം.

പല വീടുകളും വ്യക്തികളും  മുതുവന എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മു തുവന ഗോപാലേട്ടൻ, മുതുവന ശങ്കരൻ മാസ്റ്റർ, മുതുവന കുഞ്ഞിരാമൻ മാസ്റ്റ ർ തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലർ ആയിരുന്നു. മുതുവന വീട്ടിനടുത്തു ള്ള പാറയായതു കൊണ്ടാണ് മുതുവന പറയായി മാറിയത്. ഒരുപാട് കുട്ടിക ളും നാട്ടുകാരും നീന്താൻ പഠിച്ചും, ചൂണ്ടയിട്ട് മീൻ പിടിച്ചും സമയം തള്ളി നീ ക്കിയതും, കൂടാതെ കുട്ടി മീറ്റിങ്ങുകളുമെല്ലാം പാറയുടെ മുകളിൽ കൂടിയി രുന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാത്തിനും പുറമെ മുതുവന പാറ ഒരു നാ ടിൻറെ, ഒരു പ്രദേശത്തിൻറെ മായ്ക്കാനാവാത്ത ഒരു അടയാളവുമായിരുന്നു. അങ്ങിനെ നാടിൻറെ ചരിത്രത്തിൻറെ ഭാഗവുമായി മാറിയിരുന്നു.

മഴക്കാലം പുഴ നിറയുമ്പോൾ കിഴക്കൻ മലമുകളിൽ നിന്നും ചെമ്മണ്ണോടു കൂടി  കുത്തിയൊഴുകി വരുന്ന ചായയുടെ നിറമുള്ള വെള്ളത്തിൻറെ കു ത്തൊഴുക്കും അതിൻറെ ഭംഗിയും ആസ്വദിക്കുക പാറയുടെ മുകളിൽ ഇരു ന്നു കൊണ്ടാണ്. നോക്കി നോക്കി ഇരിക്കുന്നതിനിടയിൽ തന്നെ പാറയ്ക്ക് മു കളിലേക്കും വെള്ളം കയറാൻ തുടങ്ങും. വെള്ളം കുത്തിയൊലിക്കാൻ തുട ങ്ങിയാൽ പിന്നെ പാറയിലിരിക്കുക അസാധ്യമാകും. വർഷം രണ്ടും മൂന്നും ചിലപ്പോൾ അഞ്ചും, ആറും തവണ എങ്കിലും പാറയേയും വെള്ളത്തിൽ മു ക്കി കൊണ്ട് പുഴ കരകവിയും. പരിസ്സരങ്ങളിലുള്ള പറമ്പുകളിലെല്ലാം വെ ള്ളം കയറുകയും പതിവായിരുന്നു. മഴക്കാലങ്ങളിൽ അപൂർവം ചിലരൊ ക്കെ പാറക്കു താഴെയായി ഉണ്ടായിരുന്ന കുഴിയിൽ മുങ്ങി മരിച്ചിട്ടും ഉണ്ട്.

 നല്ലതും ചീത്തയുമായ ഒരുപാട് ഓർമ്മകൾ മുതുവന പാറയുമായി ബന്ധപ്പെ ട്ട്  ഓർമ്മയിൽ ഉണ്ട്. നിർത്താതെ പെയ്യുന്ന ഒരു മഴക്കാലം. മാനം കറുത്തിരു ണ്ട്, മഴ തകർത്ത് പെയ്യുന്നു. പാറയ്ക്ക് താഴെ ഒരാൾ മുങ്ങി മരിച്ചിരുന്നു. പാനൂ രിൽ നിന്നും പോലീസ് എത്തി ശവ ശരീരം പാറയ്ക്ക് മുകളിൽ എടുത്ത് കിട ത്തി, ഒരു പോലീസ് കാരനെ കാവലിനായി  നിർത്തി, ഒരു കുടയും ചൂടി ക്കൊണ്ട് കോരി ചൊരിയുന്ന മഴയിൽ പിറ്റേ ദിവസ്സം രാവിലെ വരെ ശവ ശ രീരത്തിനടുത്തായി പാറയ്ക്ക് മുകളിൽ ഒറ്റയ്ക്ക് കാവൽ ഇരുന്ന ആ പോലീ സ് കാരൻറെ ദൈന്യതയാർന്ന മുഖം ഇന്നും ഓർമ്മയിൽ നിന്ന് മായാറില്ല. മഴ ക്കാലങ്ങളിൽ ഇപ്പോൾ പുഴ അപൂർവം ചില വർഷങ്ങളിൽ മാത്രമേ നിറയാ റുള്ളൂ. ഇന്നും മുതുവന പാറയുടെ പരിസരം വഴി പോകുമ്പോഴെല്ലാം ഓർമ്മ യിൽ അന്നത്തെ ആ പാവം പോലീസ് കാരൻറെ മുഖം തെളിയാറുമുണ്ട്.


വർഷ കാലങ്ങളിൽ പുഴയിൽ വെള്ളം ഉയരുമ്പോൾ ഇര തേടി എത്താറുള്ള മീൻ കള്ളിയും, മറ്റു പക്ഷികളും  പാറയിലിരുന്നു ഒഴുക്ക് വെള്ളത്തിലേക്ക് ഒളി കണ്ണിട്ട് നോക്കിയിരിക്കും. ഉന്നം പിഴക്കാതെ തന്നെ ഇരയെ റാഞ്ചിയെടു ത്ത് പറന്നുയരും. മരക്കൊമ്പിലിരുന്ന് വിഴുങ്ങിയ ശേഷം വീണ്ടും വന്നിരി ക്കും. വയർ നിറയുന്നത് വരെ തുടരുന്ന സ്ഥിരം കാഴ്ച. കണ്ടിരിക്കുന്നവർക്കും കുളിരേകുന്ന കാഴ്ചകൾ തന്നെ. നാട്ടുകാർക്കെന്ന പോലെ പുഴയേയും വെള്ള ത്തെയും ആശ്രയിച്ചു ജീവിക്കുന്ന പക്ഷികൾക്കും ഉപകാര പ്രദമായിരുന്നു പ്ര കൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗജ വീരൻറെ തല യെടുപ്പുമായി നില കൊണ്ട മുതുവന പാറ.

അതേ, ഇനി മുതൽ മുതുവന പാറ ഓർമ്മ മാത്രം, ഗെയിൽ പൈപ്പ് ലൈൻ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പ്രവർത്തിയുടെ ഭാഗമായി മുതുവ ന പാറ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെട്ടു. ആറ്റുപുറത്തിന് ഇനി അടയാ ളമായി മുതുവന പറയില്ല, ആറ്റുപുറത്ത് വീടെവിടെ എന്ന് ചോദിച്ചാൽ മുതു വന പാറക്കടുത്തെന്ന് ആർക്കും ഇനി പറയാൻ പറ്റില്ല. ജനങ്ങളും ജീവിത ശൈലിയും കാലത്തിനൊത്ത് മാറിയേ തീരൂ, നാടിൻറെ വികസ്സനവും  അനി വാര്യമാണ്, കാല ഘട്ടത്തിൻറെ ആവശ്യവുമാണ്. അതിനിടയിൽ വരുന്ന ഇ ത്തരം തടസ്സങ്ങൾ ഒഴിവാക്കിയേ തീരൂ. എന്നിരുന്നാലും നമ്മുടെ നാടിൻറെ അടയാളമായിരുന്ന മുതുവന പാറ ഇല്ലാതായത് ഒരു നൊമ്പരമായി തന്നെ ഹൃ ദയത്തിൽ തങ്ങി നിൽക്കുന്നു. ഒരു പാട് കാലം കുളിച്ചും, കളിച്ചും, ഓടിച്ചാ ടിയും നടന്ന കൊങ്കച്ചി പുഴയും, കുന്നും, മുതുവന പാറയുമെല്ലാം മനസ്സുഖം പകരുന്ന ഗതകാല സ്മരണ തന്നെ.




Monday, 21 January 2019

ശ്രീ വൈരി ഘാതകൻ ക്ഷേത്രം പുനരുദ്ധാരണ മികവിൽ

തേർപ്പാൻ കോട്ടം ശിവ ക്ഷേത്രവും ശ്രീ വൈരിഘാതകൻ ക്ഷേത്രവും 

നൂറ്റാണ്ടുകളോളം തകർന്ന് മണ്ണടിഞ്ഞു കിടന്ന കക്കറയിലെ കീഴാറ്റിൽ ശ്രീ വൈ രി ഘാതക ൻ ക്ഷേത്രം പ്രദേശ വാസ്സികളും നല്ലവരായ ഒരു കൂട്ടം നാട്ടുകാരുടെ അത്യുൽസാഹവും, ശ്രമഫലവും, സർവോപരി ഭഗവാൻറെ കൃപാ കടാക്ഷ ത്താലും പുനരുദ്ധാരണത്തിന് സജ്ജമായിരിക്കുകയാ ണ്. ക്ഷേത്രം സ്ഥാപിത മായ കാലത്തെ കുറിച്ചോ, തകർന്ന് പോകാനുണ്ടായ കാര ണങ്ങളെ കുറിച്ചോ, ഇന്നുള്ളവർക്കു വ്യക്തമായ ധാരണയൊന്നും ഇല്ല. അറിയാവുന്നരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാലും മണ്ണടിഞ്ഞു പോയ ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നും, മണ്ണിനടിയിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട ക്ഷേത്രകുളത്തിൻറെ അവശിഷ്ടങ്ങളും കാണു മ്പോൾ ഒരു കാലത്ത് വളരെ പ്രതാപത്തോടും ഔശര്യത്തോടും നില നി ന്നിരുന്ന ഒരു  ക്ഷേത്രമായിരുന്നെന്ന് അനുമാനിക്കാം.

തകർന്നു പോയൊരു ക്ഷേത്രം പുനരുദ്ധരിക്കാൻ കൈവരുന്ന അവസ്സരം ഒരു മഹാ ഭാഗ്യമാണ് . കാരണം വിശ്വാസ്സപരമായി ഒരു ക്ഷേത്രം പുനരുദ്ധരിച്ചാൽ ഏഴു തലമുറകൾക്കു പുണ്ണ്യവും സുകൃതവുമാണ്. ജീവിതത്തിൽ ഇങ്ങിനെ യൊരു സൗഭാഗ്യം സുകൃതം ചെയ്ത അപൂർവ്വം ജൻമ്മങ്ങൾക്ക് മാത്രമേ കൈ വരികയുള്ളൂ. ക്ഷേത്രത്തിൽ പല മാസ്സങ്ങളും, വർഷങ്ങളും, പല നൂറ്റാണ്ടു കളും വിശ്വാസികൾ പലരും പ്രാർത്ഥിക്കാൻ വരുന്നു. അതിനുള്ള സൗകര്യം ഉണ്ടാക്കിയതിൽ നമ്മളും ഒരു ഭാഗമാകുന്നു, അങ്ങിനെ നമ്മളറിയാതെ തന്നെ  നമ്മളും കാലാകാലങ്ങളോളം പുണ്ണ്യ കർമ്മത്തിൻറെ ഉത്തരവാദിയായി മാറു ന്നു.

ഒരു ദേശത്തെ മൊത്തം ജനതയുടെ ജീവിത ശൈലിയുടെ കേന്ദ്ര ബിന്ദുവായാണ് ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. താന്ത്രിക ക്രിയകളും, ക്ഷേത്ര വിശ്വാസ്സങ്ങളും, ആചാരങ്ങളും, ഉൽസ്സവങ്ങളും ക്ഷേത്രത്തിൻറെ അഭിവൃദ്ധിയോടൊപ്പം നാടി ൻറെ പുരോഗതിക്കും സർവോപരി ജനങ്ങളുടെ പുരോഗതിക്കും നിദാനമാണ് ധർമ്മച്യുതിയോടൊപ്പം അധർമ്മവും ക്രമാധീതമായി വർദ്ധിച്ചു വരുന്ന കലി കാലത്ത് ക്ഷേത്ര ദർശനത്തോടൊപ്പം, സപ്താഹങ്ങളിലും, സത് സംഘങ്ങളിലും പങ്കെടുക്കുകയും ദാന ധർമ്മാദി കർമ്മങ്ങളിൽ ഭാഗമാകുകയും ചെയ്യുക എന്നു ള്ളതിന് വളരെയധികം പ്രാധാന്യമുണ്ട്.  എങ്കിൽ മാത്രമേ മനുഷ്യ മനസ്സുകളിൽ ഈശ്വര ചിന്ത നിലനിർത്തുവാനും, പരമ ലക്ഷ്യമായ മോക്ഷ പ്രാപ്തി കൈവ രിക്കാനും സാധ്യമാകുകയുള്ളൂ.

മൂല്യ ച്യുതിയിൽ ആണ്ടുകിടക്കുന്ന ഈ കാലത്ത് സാമാന്യ ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ദാരിദ്ര്യം, രോഗം തുടങ്ങിയ കഷ്ട, നഷ്ടങ്ങൾക്കും, ദുരിത നിവാരണത്തിനുമായി ഈശ്വരാരാധന നടത്തുന്നതിനായി ട്ടാണ് ക്ഷേത്രങ്ങളും ആരാധന  സമ്പ്രദായവും പൂജാ വിധി കൽപ്പിച്ചു രൂപ കൽപ്പന ചൈതിട്ടുള്ളത്.

വളർന്ന് വരുന്ന പുതു തലമുറയിൽ ഒരു പാട് പേർക്ക് ക്ഷേത്രങ്ങളെ കുറിച്ചോ ആചാരങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ യൊന്നും ഇല്ലാ. എന്താണ് ശത്രു സംഹാര പൂജാ? ഇൗ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കാണുവാൻ ഇടയായ ഒരു കമന്റ് ഉണ്ടായിരുന്നു. ക്ഷേത്ര ബോർഡിലെ ശത്രു സംഹാര പൂജയുടെ തുക കണ്ടൂ അയൽ വാസിയായ ശത്രുവിനെ വിളിച്ചു ഒന്നിച്ചിരുന്ന് പരസ്പരം ശത്രുത പറഞ്ഞു തീർത്തൂ, എന്നായിരുന്നു രസകരമായ അ കമന്റ്

ഇവിടെ ആരാണ് ശത്രു? ഒരു മനുഷ്യനിലുള്ള കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം തുടങ്ങിയവയാണ് അയാളുടെ ഏറ്റവും വലിയ ശത്രു, ഇൗ ശത്രുവിനെ സംഹരിക്കാനുള്ള താന്ത്രിക വിധിയാണ് ശത്രു സംഹാര പൂജ കൊണ്ട് ഉദ്ദേശി ക്കുന്നത്, ഇൗ ശത്രുക്കൾ നമ്മിൽ നിന്നും അകന്നാൽ നമ്മുടെ ജീവിതം ധന്യമാകുമെന്നതാണ് വിശ്വാസം. അതോടൊപ്പം ജീവിതം ധന്യമായി പരമമായ മോക്ഷ പ്രാപ്തി ലഭിക്കുമെന്നതും വിശ്വാസം

ആരാണ് വൈരീ ഘാതകൻ?  ആരാണ് വൈരീ? മനുഷ്യ കുലത്തിന്റെ എക്കാലത്തെയും വൈരീകളായ മേൽപ്പറഞ്ഞ അഞ്ചു ശത്രു ക്കൾ തന്നെ, ഇൗ വൈരികളെ നശിപ്പിക്കുവാൻ പ്രപ്തിയുള്ളവനാണ് വൈരീ ഘാതകൻ, സാക്ഷാൽ പരബ്രഹ്മ മായ പരമേശ്വരനെ യാണ് വൈരീ ഘാതകനായി അറിയപ്പെടുന്നത്.

പുനരുദ്ധാരണ പ്രവർത്തനങ്ങലിലും , പൂജാദി കർമ്മങ്ങളിലും ഭാഗമാവുകയും നിത്യ ദർശനവും, പ്രാർത്ഥനയുമായി ക്ഷേത്രം സദാ ഉണർന്നിരിക്കുന്ന അവസ്ഥയിലുമായാൽ ദേശത്തിനും, ദേശവാസികൾക്കും ഊർജ്വസ്വലതയും, സർവ്വ ഐശ്വര്യവും ഭവിക്കുക തന്നെ ചെയ്യും. പരസ്പര ഐക്യവും സഹകരണവും കൊണ്ട് തീർച്ചയായും ക്ഷേത്രത്തെ പഴയ നിലയിലേക്ക് എത്തിക്കാൻ സാധിക്കും. വിശ്വാസികളെ ല്ലാം വൈരീ ഘാതകനാൽ സംരക്ഷിക്കപ്പെടും......

ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുകയും പ്രഭാത കർമ്മങ്ങൾക്ക് ശേഷം സൗകര്യപ്പെടുന്ന ദിവസ്സങ്ങളിലെങ്കിലും അടുത്തുള്ള ക്ഷേത്ര ദർശനം നടത്തുക, ബാഹ്യ ലോകത്തെ സ്വർഗമാക്കൻ വേണ്ടി സമയം കളയാതെ ആന്തരീക ലോകം സ്വർഗമാക്കാൻ പരിശ്രമിക്കുക. ആധി, വ്യാധി തുടങ്ങിയ ദോഷങ്ങളിൽ നിന്നും മുക്തി നേടാനും പരിശ്രമിക്കുക,  നിത്യ ജീവിതത്തിൽ തീർച്ചയായും വിജയം കൈവരിക്കാനാകും, ജീവിതത്തിൽ ലക്ഷ്യ പ്രാപ്തിയും ഉറപ്പാണ്

"കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കർമ്മ ഫലം തരും ഈശ്വരണല്ലോ"

ശ്രീ വൈരീ ഘാതകൻ തുണ.


ജയരാജൻ കൂട്ടായി