Tuesday, 28 May 2013

സി സി സി - തലശ്ശേരി പെരുമ



                                                       സി സി സി  - തലശ്ശേരി പെരുമ

തലശ്ശേരി കേക്ക് എന്ന് കേട്ടാൽ വായിൽ വെള്ളം ഉറാത്ത ആൾ ഉണ്ടാവുകയി ല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ കാര്യം എനിക്ക് അറിയില്ല, കാര ണം നീണ്ട മുപ്പത്തി നാലു വർഷമായി തലശ്ശേരിയുമായി അധികം ബന്ധം ഇല്ലാ ത്തത്. ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്നാൽ കഷ്ടിച്ചു ഒരു മാസ്സം ഉണ്ടാകും. അപ്പോൾ ഇതു ഒന്നും തിരക്കാനും പറ്റില്ല. പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ വൈകുന്നേരങ്ങളിൽ ഒരു ചായയും പലഹാരവും ഉണ്ടാവും. അതിൽ കേക്ക് പ്രഥമ സ്ഥാനം കരസ്ഥമാക്കും. കേരളത്തിൽ തന്നെ ആദ്യമായി കേക്ക് ഉണ്ടാക്കിയതു തലശ്ശേരിയിൽ ആയിരുന്നു.അതിൻറെ പിറകിൽ കേട്ടറിഞ്ഞ കഥ ഇങ്ങിനെ. ബ്രിട്ടീഷ്‌ ഭരണകാലത്ത് ഒരു പട്ടാളക്കാരൻ സായിപ്പു നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഒരു കഷണം കേക്ക് കൊണ്ട് വന്നു മമ്പള്ളി ബേക്കറിയിൽ കൊടുത്തു അത് പോലെ ഉണ്ടാക്കികൊടുക്കു വാൻ പറഞ്ഞു. ആ കാലത്ത് മമ്പള്ളിക്കാർ ആയിരുന്നു ബേക്കറിയിൽ പ്രശ   സ്തർ. അങ്ങിനെ മമ്പള്ളി സഹോദരങ്ങൾ കൂട്ടായി പരിശ്രമിച്ചു രൂപപെടു     ത്തിയ കേക്ക് സായിപ്പിനു വളരെ ഇഷ്ടമായി എന്നുമാണ് കഥ. എന്തായാലും അന്നും ഇന്നും ബേക്കറിയിൽ തലശ്ശേരിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു.

ഇനി രണ്ടാമത്തെ "സി" എന്നാൽ സർക്കസ്സ്, കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ   സർക്കസിൻറെ കുലഗുരുവായി അറിയപ്പെടുന്നു. അതു പോലെ ഇന്ത്യൻ   സർക്കസ്സിലെ തന്നെ പ്രഥമ വനിതയായി അറിയപ്പെടുന്ന ശ്രീമതി കുന്നത്ത്  യശോദയും തലശ്ശേരിക്ക് സ്വന്തം. ഒട്ടു മിക്ക സർക്കസ്‌ കമ്പനികളും ഒരു കാല   ത്തു തലശ്ശേരിക്ക് സ്വന്തമായിരുന്നു. പഴയ സോവിയറ്റ്‌ യുനിയൻ തലശ്ശേരി   യിൽ നിന്നും കൊണ്ട്പോയ ആളുകളെ ഉപയോഗിച്ചാണ് സർക്കസ്സ് പരിശീലനം  നടത്തിയതെന്ന് കേട്ടിട്ടുണ്ട്. ഇന്ന് റഷ്യൻ സർക്കസ്സ് ലോക പ്രശസ്തമാണ്, തല   ശ്ശേരി സർക്കസ്സ് ക്ഷയിച്ചു പോയി.

അടുത്ത സി ക്രിക്കറ്റ്‌ തന്നെ. ഇന്ത്യൻ ക്രിക്കറ്റ്‌ ജൻമ്മം കൊണ്ടത് തന്നെ തലശ്ശേരി  യിൽ ആണ്. തലശ്ശേരി ക്രിക്കത്തിൻറെ അമരക്കാർ മമ്പള്ളി സഹോദരങ്ങൾ ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറിൽ മമ്പള്ളി സഹോദരങ്ങൾ തലശ്ശേരി നഗരസഭ മൈതാനത്തിൽ ക്രിക്കെറ്റ് കളിച്ചു പിന്നീട് ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എന്നാണ് എനിക്ക് തോന്നുന്നത്. മമ്പള്ളി അനന്ത ൻ ചേട്ടൻ, രാഘവൻ ചേട്ടൻ, ലക്ഷ്മണൻ ചേട്ടൻ,പ്രദീപൻ ചേട്ടൻ എന്നിവർ അട ങ്ങുന്ന മമ്പള്ളി ഇലവൻ ടീം വളരെ പ്രശസ്തമായിരുന്നു. കേട്ടറിഞ്ഞ കഥ ഇങ്ങിനെ ........... മമ്പള്ളി ഇലവനും അഡ്വക്കേറ്റ് ബഷീർ നയിക്കുന്ന തലശ്ശേരി ഇലവനും തമ്മിൽ അന്ന് നടന്ന മത്സരത്തിൽ മമ്പള്ളി ഇലവൻ ജയിച്ചു.ആ വിജയത്തോടെ മമ്പള്ളി ഇലവൻ പടിയിറങ്ങി.

അനന്തേട്ടൻ ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബോൾ, ഹോക്കി, വോളിബോൾ സംഗീതം ചിത്ര കല എന്നിവയിൽ ഒക്കെ നല്ല താല്പര്യം ആയിരുന്നു. മമ്പള്ളി ഗോപാലൻ ചേട്ടനു എട്ടു മക്കൾ ആയിരുന്നു. എട്ടു പേരും കല, കായിക രംഗങ്ങളിൽ തിളങ്ങിയവർ ആയിരുന്നു. ഗോപാലൻ ചേട്ടന്റെ അച്ഛനും നല്ല ഒരു നടനും പൂരക്കളി വിതഗ്ധൻ ആയിരുന്നു എന്നു എന്റെ അച്ഛൻ(കുഞ്ഞാപ്പു വൈദ്യർ) പറയുമായിരുന്നു. കേരള രഞ്ജി ട്രോഫി ടീമിലെ ആദ്യ അംഗം കൂടി ആയിരുന്നു പൊന്ന്യത്തെ മമ്പള്ളി അനന്തൻ ചേട്ടൻ. ആളുടെ അനുജൻ  ലക്ഷ്മണൻ പിന്നീട് തിരുവല്ലയിൽ ബേക്കറി നടത്തുന്നുണ്ടായിരുന്നു.

ഗ്രിഗ് സ്മാരക കായിക മത്സരത്തിൽ തുടർച്ചയായി മൂന്ന് വർഷം മെഡൽ വാങ്ങിയ ഏക മലയാളിയും അനന്തേട്ടൻ ആയിരുന്നു.  ആ കാലത്ത് ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ്‌ മാച്ച് കളിച്ച (ന്യൂസ്‌ലാൻഡ്‌ --ഇന്ത്യ)ഭാസ്കറിന് പരിശീലനം നൽകിയവരിൽ അനന്തേട്ടനും ഉണ്ടായിരുന്നു. മമ്പള്ളി കുടുംബത്തിൽ  എനിക്ക് നേരിട്ടു ആരേയും അറിയില്ല, കണ്ടിട്ടുമില്ല, കുട്ടി ആയിരിക്കുമ്പോൾ മമ്പള്ളി വിശേഷങ്ങൾ അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കുമായിരുന്നു. അങ്ങിനെ മനസ്സിൽ ഒരു തരം  ആരാധന തോന്നിയിരുന്നു. അങ്ങിനെ പിന്നീട് നാട് വിടുന്നത് വരെയും മമ്പള്ളി വിശേഷങ്ങൾ ശ്രദ്ധിക്കാറു ണ്ട്.

ഇന്ന് തലശ്ശേരി പല കാര്യത്തിലും പ്രശസ്തമാണ്, തലശ്ശേരി ബിരിയാണി, മീൻ കറി , കല്ലുമ്മക്ക അട അങ്ങിനെ പലതും. കടൽ  പാലവും, ടിപ്പുവിൻറെ കോട്ടയും ധർമ്മടം ബീച്ചും , സൂര്യ അസ്തമയവും, തലശ്ശേരിയെ സഞ്ചാരിക ളുടെ പറുദീസ ആക്കി മാറ്റുന്നു. പിന്നെ ഹെർമൻ ഗുണ്ടർട്ട് സ്മരണ ഒരുപാട് ചരിത്രത്തിൻറെ കഥ നമ്മോടു പറയും. അണ്ടല്ലുർ കാവും, ഇരുന്നൂറു വര്ഷം പഴക്കമുള്ള ഓടത്തിൽ പള്ളിയും, ഇംഗ്ലീഷ് ചർച്ച്, വൈക്കം മുഹമ്മദ്‌ ബഷീർ ഭാർഘവി നിലയം എഴുതിയതും, തലശ്ശേരി തന്നെ. പിന്നെ കനക മലയുടെ ഭംഗി കണ്ടു തന്നെ അറിയണം, അത് പറഞ്ഞു അറിയിക്കാൻ എനിക്ക് പറ്റില്ല.

തലശ്ശേരി പെരുമ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .....................

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ


Sunday, 12 May 2013

അമ്മ

                                                                        അമ്മ

ഇന്ന് ലോകമാതൃദിനം, ഈ ദിനത്തിൻറെ കാര്യത്തിൽ എനിക്ക് എന്തോ ഒരു സംശയം, ഒരു പന്തികേടുപോലെ, ഇങ്ങിനെ ഒരു ദിവസ്സത്തിൻറെ ആവശ്യം ഉ ണ്ടോ എന്നൊരു തോന്നൽ, കാരണം ഓർമ്മ വച്ച നാൾ മുതൽ എനിക്ക് എന്നും മാതൃദിനം തന്നെയാണ്. കുഞ്ഞായിരുന്നപ്പോൾ അമ്മ വീട്ടിനു പുറത്തു എവി ടെയെങ്കിലും പോയാൽ തിരിച്ചു വരുന്നത്‌ വരെ ഞാൻ വീട്ടിൻറെ മുമ്പിലുള്ള പ്ലാവിൻറെ ചുവട്ടിൽ നിന്നും തെക്കോട്ട് നോക്കിയിരിക്കും, കൂരാറ വായന ശാലയിൽ നിന്നും പള്ളിയുടെ ഇടവഴിയിൽ ഇറങ്ങി നടേമ്മൽ കിട്ടാട്ടൻറെ പ റമ്പ് വഴി കൂരാറ വയലിൽ ഇറങ്ങുന്നത്‌ കണ്ടാൽ ഞാൻ ഒച്ചത്തിൽ വിളിച്ചു കൂവും, അമ്മ വരുന്നുണ്ടേ, പിന്നെ വലിയ സന്തോഷമാണ്. അമ്മ വീട്ടിൽ നി ന്നും എങ്ങോട്ട് പോകുന്നതും എനിക്കിഷ്ടമായിരുന്നില്ല.


നാട് വിട്ടു പോകുന്നത് വരെ നിത്യവും അമ്മയാണ് ചോറു വിളമ്പുക, നാട് വിട്ടതിന് ശേഷവും മൂന്ന് നേരവും ഭക്ഷണം കഴിക്കുമ്പോൾ അമ്മയെ ഓർ ക്കും, കത്തുകൾ അങ്ങോട്ടും, ഇങ്ങോട്ടും മുടങ്ങാതെ അയക്കും. ടെലിഫോ ണ്‍ സർവ സാധാരണമായപ്പോൾ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ വി ളിക്കും. അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വയറു നിറയും. ഫോൺ വിളിച്ചു സംസാരിച്ച ദിവസ്സങ്ങളിൽ ഉറങ്ങാൻ തന്നെ ഒരു സുഖമാണ്. പറഞ്ഞ റിയിക്കാൻ പറ്റാത്ത സന്തോഷം.


രണ്ടായിരത്തി നാല് ആഗസ്റ്റിൽ (ദിവസ്സം ഓർമ്മയില്ല) ഞാൻ ഗൾഫിൽ നി ന്നും നാട്ടിൽ എത്തിയപ്പോൾ പതിവിനു വിപരീതമായി  ചേട്ടത്തി ഭക്ഷണം വിളമ്പുന്നത് കണ്ടു. ഞാൻ അമ്മയോടു  "എന്താ ഇപ്പോൾ ഭക്ഷണം വിളമ്പാ റില്ലേ" എന്ന് ചോദിച്ചു. "ഇല്ല മോനെ, എനിക്ക് ഇപ്പോൾ വയ്യാതായി" ഞാൻ ഇ പ്പോൾ വിളമ്പാറില്ല, എന്തായാലും കുറെ നാളുകൾക്കു ശേഷം നീ വന്നതല്ലേ, നിൻറെ ആഗ്രഹം നടക്കട്ടെയെന്നു പറഞ്ഞുകൊണ്ടു അടുക്കളയിൽ പോയി എനിക്ക് ചോറുമായി വന്നു. അതു കഴിച്ചപ്പോൾ എനിക്കു അറിയില്ലായിരുന്നു അമ്മയുടെ കൈ കൊണ്ടുള്ള അവസാനത്തെ ചോറായിരുന്നു അതെന്ന കാ ര്യം.


ഞാൻ തിരിച്ചു ഗൾഫിലേക്ക് പോയി, രണ്ടായിരത്തി അഞ്ചു ആഗസ്റ്റ്‌ നാലിന് ഭാ ര്യയുടെ ഫോണ്‍ വന്നു, അമ്മക്കു സുഖം ഇല്ല സ്ട്രോക്ക് വന്നു തലശ്ശേരി ടെ ലി ആശുപത്രിയിൽ ഐ സി യു വിലാണ് ഉള്ളത്‌, ആറാം തിയ്യതി ഞാൻ നാട്ടി ൽ എത്തിയപ്പോൾ നേരേ ആശുപത്രിയിൽ എത്തി, അന്ന് ഉച്ചക്ക് അമ്മയെ വാ ർഡിലേക്ക് മാറ്റിയിരുന്നു. കണ്ണടച്ച് കിടക്കുന്ന അമ്മയെ നോക്കി വിളിച്ചപ്പോ ൾ പതിയെ കണ്ണ് പകുതി തുറന്നു, ചുണ്ടിൽ നിന്നും സ്വരം പുറത്തേക്കു വ ന്നു"മോൻ എപ്പോൾ എത്തി" കൂട്ടത്തിൽ ഒരു ചെറു ചിരിയും. വീണ്ടും കണ്ണു കൾ അടച്ചു.

പിറ്റേ ദിവസ്സം അവസ്ഥ വീണ്ടും മോശമായി. പിന്നെ ബോധം തെളിഞ്ഞതോ കണ്ണ് തുറന്നതോയില്ല. എന്നെ കാണുവാൻ വേണ്ടി മാത്രം കിട്ടിയ ബോധമാ യിരുന്നു അത് എന്നു എനിക്കു ഇപ്പോളും ഉറപ്പുണ്ട്.  പിന്നെ ഒരാഴ്ച കഴിഞ്ഞ പ്പോൾ ചികിത്സ കൊണ്ട് കാര്യമില്ലത്തതിനാൽ, ഡോക്ടറുടെ നിർദ്ദേശപ്രകാ രം വീട്ടിലേക്ക് കൊണ്ടു പോരുമ്പോൾ ആംബുലൻസ് മൊകേരി വയലിൽ എ ത്തിയപ്പോൾ ഞാൻ വിഷമം കൊണ്ട് വീർപ്പ് മുട്ടുകയായിരുന്നു. എഴുപതു വർ ഷക്കാലം അമ്മ നടന്നു പോയ വഴികൾ, രണ്ടു മാസ്സങ്ങ ൾക്കു മുമ്പ് വരെ അ മ്മ നടന്ന വഴികൾ, വഴിയിലെ  മണ്‍ തരികളും, മരങ്ങളും വഴികളുമെല്ലാം നി ശബ്ദം തേങ്ങുകയാണെന്നൊരു തോന്നൽ. അ മ്മ സ്ഥിരം നടന്നു പോകാറുള്ള വഴിയിൽ  കൂടി വെറുമൊരു ശ്വാസം മാത്രം ബാക്കിയുള്ള അമ്മയുടെ ശരിര വുമായി ആംബുലസ്സിൽ വീട്ടിലേക്കു കൊണ്ട് പോകുമ്പോൾ അമ്മയെ നിത്യ വും കണ്ട് പരസ്പര വിശേഷങ്ങളും കുശലാന്വേഷണങ്ങളും നടത്താറുള്ള പല രും വിതുമ്പുകയായിരുന്നു.


കുട്ടിയായിരുന്നപ്പോൾ അമ്മയുടെ കയ്യും പിടിച്ചു മൊകേരി വയലിലേക്ക് കൂടെ പോകും, വഴിയിൽ കുഞ്ഞിത്തുണ്ടിയിൽ  മാധവൻ ചേട്ടൻറെ കടയി ൽ നിന്നും മുർക്കും ചായയും വാങ്ങി തരും. അമ്മയുടെ കൂടെ വയലിൽ പോ കാൻ ഞങ്ങൾ മക്കൾ പരസ്പരം മൽസ്സരിക്കും. അമ്മക്ക് നിത്യവും കൃഷിയും വയലും കാണണമെന്നത് നിർബന്ധമായിരുന്നു. നെൽ വയൽ വരമ്പിലും വാ ഴ കൃഷിയുടേയും മരച്ചീനി കൃഷിയുടെയും ഇടയിൽ വെറുതെ നടന്ന് കുറ ച്ചു സമയം കഴിഞ്ഞു തിരിച്ചു പോരും. എന്നാൽ കൂടെ പോകുന്ന ഞങ്ങൾക്ക്  ചായയും മുർക്കും കഴിക്കുകയാണ് ഉദ്ദേശം. കഴിച്ചു കഴിഞ്ഞാൽ എങ്ങിനെ യെങ്കിലും തിരിച്ചു പോന്നാൽ മതിയെന്ന് വിചാരിക്കും.

വീട്ടിലെത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം, രാണ്ടായിരത്തി അഞ്ചു അഗസ്റ്റ് മാസം മുപ്പതാം തിയ്യതി അമ്മ മരിച്ചു. അമ്മ ജീവിച്ചിരുന്നപ്പോൾ മൊകേരി വ യലിലും കൂരാറ വയലിലുമുള്ള ഞങ്ങളുടെ കണ്ടങ്ങളിൽ സ്ഥിരമായി നെൽ കൃഷിയുണ്ടായിരുന്നു. കാർഷിക രംഗം സ മ്പദ് സമൃദ്ധമായിരുന്ന ആ കാല ത്ത് നെൽ കൃഷി നഷ്ടമില്ലാതെ നടന്നു പോയിരുന്നു. എന്നാൽ അടുത്ത കാല ത്ത് മൊകേരി വയലിൽ അമ്മ കൃഷി ചെയ്തിരുന്ന ഞങ്ങളുടെ സ്ഥലം തേടി ഞാൻ നടന്നു, എവിടെയായിരുന്നു അതെന്നു എനിക്ക് മനസ്സിലാക്കാൻ പറ്റി യില്ല. കുറെ അതിരാണി ചെടിയും, കാട്ടുപുല്ലും തൊട്ടാവാടിയും കൊണ്ട് കാ ട് കയറിയ കണ്ടങ്ങൾ............ ഒരു നാടിൻറെ ദുരന്തത്തിൻറെ അവശിഷ്ടങ്ങൾ ക്കിടയിൽ കൂടി നടക്കുമ്പോൾ കാലുകൾക്ക് വല്ലാത്ത തളർച്ച തോന്നി. തിരി ച്ചു മാധവൻ ചേട്ടൻറെ കടയുടെ അടുത്തെത്തിയപ്പോൾ അമ്മ പിറകിൽ നി ന്ന് വിളിച്ച പോലൊരു തോന്നൽ...................


 ഇടയ്ക്കു ഇപ്പോഴും പലപ്പോഴും ഉറക്കത്തിൽ അമ്മ വരും എല്ലാവരുടേയും വിശേഷങ്ങ ൾ  ചോദിക്കും. അങ്ങിനെ ഒരു ദിവസ്സം സ്വപ്നത്തിൽ വന്ന അമ്മ യോട്  ഞാ നും കൂടെ വരട്ടെയെന്നു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു "നിൻറെ ഭാര്യക്കും മ ക്കൾക്കും നീ വേണം, എൻറെ വഴിയിൽ ഇപ്പോൾ നിനക്ക് വരാൻ പറ്റില്ല ", നി ന്നെ കൊണ്ട് പോകാൻ എനിക്കും പറ്റില്ല, സമയമാകുമ്പോൾ നി ന്നെ കൊണ്ട് പോകാൻ ഞാൻ വരാം ..........ഇപ്പോൾ വേറൊന്നും ആലോചിക്കാ തെ സമാധാനമായിരിക്കൂ. എൻറെ മൊബൈൽ ഫോണിൽ അലാറം അടിച്ചു മണി അഞ്ചര, അപ്പോളാണ് ഞാൻ കണ്ടത് സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായ ത്. അലാറത്തെ ശപിച്ചും കൊണ്ട് ഞാൻ ഉണർന്നു,  അമ്മ ജീവിച്ചിരിപ്പില്ല എ ന്ന സത്യം ഉൾക്കൊള്ളുവാൻ ഇന്നും എൻറെ മനസ്സു അനുവദിക്കാറില്ല. എ ന്തെല്ലാം ഉണ്ടായാലും ആരെല്ലാം ഉണ്ടായാലും അമ്മക്ക് പകരമാവില്ല, ഓർമ്മ വച്ച അന്നും ഇന്നും എന്നും ശ്വാ സം നിലക്കുന്നതു വരെയും എനിക്ക് എന്നും മാതൃ ദിനം തന്നെ . അത് ഒരു ദിവസ്സത്തിൽ മാത്രം ഒതുങ്ങില്ല..................

അന്ന് കണ്ടത് സ്വപ്നമായിരുന്നെന്നു  ഇത്രയും കാലമായിട്ടും വി ശ്വസ്സിക്കാൻ എൻറെ മനസ്സ് അനുവദിക്കാറില്ല. അമ്മയുടെ വിരഹ ദുഃഖം അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി സമർപ്പി ക്കുന്നു.

ജയരാജൻ കൂട്ടായി