Wednesday, 3 June 2015

മഷി തണ്ടും മയിൽപീലിയും - ഓർമ്മയിലെ ജൂണ്‍ ഒന്ന്


മഷി തണ്ടും മയിൽപീലിയും - ഓർമ്മയിലെ ജൂണ്‍ ഒന്ന്

ഇന്നത്തെ വിദ്യാഭ്യാസ്സ സമ്പ്രദായവും, അതോടൊപ്പം പഠിപ്പിൻറെയും പഠിപ്പി ക്കലിൻറെയും ശൈലിയിൽ ഒരു പാട് മാറ്റങ്ങളും പരിഷ്‌കാരങ്ങളും വന്നു കൊണ്ടിരിക്കുകയാണല്ലോ.  കൊട്ടും, കുരവയും, ഘോഷയാത്രയുമായി വീണ്ടു മൊരു പ്രവേശനോൽസ്സവത്തിനു നാടും സ്‌കൂളുകളും ഒരുങ്ങുമ്പോൾ, ഓർമ്മ യിലുള്ള എൻറെ പ്രവേശനോൽസ്സവത്തിൻറെ രസകരമായ കഥ. ജൂൺ ഒന്ന് എ ല്ലാ കാലവും സ്കൂൾ തുറക്കുന്ന ദിവസ്സമായിരുന്നു. അന്ന് തന്നെ മുൻ തീരുമാ നിച്ചുറപ്പിച്ച പോലെ തോന്നും വിധം കനത്ത മഴയും തുടങ്ങും. അങ്ങിനെയൊ രു മഴ ദിവസ്സമായിരുന്ന ജൂൺ ഒന്നിന് തന്നെയായിരുന്നു എൻറെയും തു ടക്കം.

 കാലത്ത് തന്നെ അമ്മ എന്നെ കുളിപ്പിച്ച് കീറിയ ട്രൌസ്സറും, പകുതി നനഞ്ഞ ഷ ർട്ടും ധരിപ്പിച്ചു, വീട്ടിൽ കുടയൊന്നും ഇല്ലാതിരുന്ന കാലം തകർത്ത് പെയ്യുന്ന മ ഴ. കുറേ നേരം കാത്തിരുന്നു, മഴ ശക്തിയാർജ്ജിക്കുകയല്ലാതെ കുറയുവാനുള്ള ലക്ഷണം കാണുന്നില്ല. നിവൃത്തിയില്ലാതെ അച്ഛൻ പറമ്പിലിറങ്ങി രണ്ടു വാഴ യില വെട്ടിയെടുത്തു ഒന്ന് എനിക്ക് തന്നു, മറ്റൊന്ന് അച്ഛനും തലയിൽ ചൂടി എ ൻറെ കയ്യും പിടിച്ചു മുറ്റത്തിറങ്ങിയ അച്ഛൻ മുമ്പേ നടന്നു, കഴുത്തിൽ തൂങ്ങി കിടക്കുന്ന വള്ളി ട്രൌസ്സറും, ഒരു കയ്യിൽ മൂല പൊട്ടിയ സ്ലേറ്റും മറ്റേ കയ്യി ൽ വാഴയിലക്കുടയുമായി മൂക്കും ഒലിപ്പിച്ചു മനസ്സില്ലാ മനസ്സോടെ ഞാൻ പി ന്നാലെ നടന്നു.

കീരങ്ങാട്ടിൽ നിന്നും ചാല വയൽ ഇറങ്ങി, തോട് നിറഞ്ഞിരുന്നു, എൻറെ കയ്യി ൽ പിടിച്ചു മരത്തടിപ്പാലം കടക്കാൻ അച്ഛൻ സഹായിച്ചു. ചാല വയൽ സ്കൂളി ൽ എത്തി. വാഴയില കുട ചുമരിൻറെ മൂലക്ക് സൂക്ഷിച്ചു വച്ചു.  (ചുണ്ടാങ്ങാ പോയിൽ നോർത്ത് എൽ പി സ്കൂൾ), ശ ങ്കരൻ മാസ്റ്ററും, കുഞ്ഞിക്കണ്ണൻ മാസ്റ്റ റും, കൃഷ്ണൻ മാസ്റ്ററും, കൊല്ലേരി മാതു ടീച്ചറും അച്ഛനുമായി വിശേഷങ്ങൾ പങ്കു വച്ചു, സാരിത്തലപ്പുയർത്തി മാതു ടീച്ചർ എൻറെ നനഞ്ഞ തല തുടച്ചു. അ പ്പോഴും ദേഹവും ഉടുത്ത വസ്ത്രങ്ങളും നനഞ്ഞൊലിക്കുന്നുണ്ടായിരുന്നു. എ ന്നെ സ്കൂളിൽ നിർത്തി അച്ഛൻ വീട്ടിലേക്ക് തിരിച്ചു പോയി. അതായിരുന്നു എ ൻറെ പ്രവേശനോൽസ്സവവും ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസ്സവും. ഒന്നാം ദിവ സ്സം ഉച്ച വരെയേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. ഉച്ചയായപ്പോൾ അച്ഛൻ വന്നു, മ ഴയ്ക്ക് ശമനമൊന്നും ഉണ്ടായിരുന്നില്ല. വാഴയിലക്കുടയുമെടുത്ത് സ്‌കൂളിൽ നിന്ന് മോചനം കിട്ടിയ ആശ്വാസ്സത്തിൽ അച്ഛനോടൊപ്പം ഞാൻ നടന്നു.

ഞാൻ പഠിച്ച എൻറെ സ്കൂളിൻറെ യഥാർത്ഥ പേരു ചുണ്ടങ്ങാപ്പോയിൽ നോ ർത്ത് എൽ പി സ്കൂൾ എന്നാണെന്ന് അടുത്ത കാലത്താണ് എനിക്ക് അറിയാൻ കഴിഞ്ഞത്.!!!!!!!. വിദ്യാരംഭ ദിവസ്സം ശങ്കരൻ മാസ്റ്റരുടെ മുന്നിൽ അരിയിലെഴു താൻ ഇരുന്ന ഓർമ്മ ഇപ്പോഴും മായാതെ മനസ്സിൽ ഉണ്ട്, ഹരിയെന്നോ, ശ്രീ യെ ന്നോ പറയാൻ കൂട്ടാക്കാതെ വലിയ വായിൽ പരമാവധി ശക്തിയിൽ കാറി കര ഞ്ഞ കാര്യം നല്ല ഓർമ്മയിൽ ഉണ്ട്. പ്രവേശന ഉൽസ്സവമൊ എഴുന്നള്ളിപ്പോ താ ല പ്പൊലിയൊ ഇല്ലാതിരുന്ന ആ കാലത്ത്, വിജയ ദശമി വിദ്യാരംഭ ദിവസ്സം അ രിയിലെഴുത്ത്‌ കഴിഞ്ഞാൽ സ്കൂ ൾ തുറക്കുന്ന ദിവസ്സം മുതിർന്ന ആരെങ്കിലും ഒരാൾ സ്കൂളിലേക്കു കൂട്ടി പോകുകയും അവിടെ ഒരു ടീച്ചറെ ഏൽപ്പിച്ചു തി രിച്ചും പോരും, അതായിരുന്നു ആ കാലങ്ങളിലെ പ്രവേശനോൽസ്സവം.!!!!!!!!!!!!      

പിറ്റേ ദിവസ്സം സ്കൂളിൽ പോകില്ലായെന്ന വാശിയിലായിരുന്നു ഞാൻ, വാശി നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അച്ഛൻ കുരുമുളക് വള്ളിയുടെ തണ്ടുമായി വ ന്നു, അടികിട്ടുമെന്നുള്ള അവസ്ഥ വന്നപ്പോൾ വേറേ നിവൃത്തിയില്ലാതെ മുറ്റ ത്തേക്കിറങ്ങി ഒരോട്ടമായിരുന്നു. കൂടെ അയൽവാസ്സികളായ കുട്ടികൾ ആരൊ ക്കെയോ ഉ ണ്ടായിരുന്നെങ്കിലും ആരായിരുന്നെന്നും ഇപ്പോൾ ഓർമ്മയിലില്ല. അന്നും തലേ ദിവസ്സം പോലെ വലിയ വായിൽ നിലവിളി ച്ചുകൊണ്ടായിരുന്നു സ്കൂളിൽ എത്തിയത്.  പരമാവധി പറ്റാവുന്നത്രയും തൊണ്ട പൊട്ടുന്ന ഒച്ചയി ലായിരുന്നു എൻറെ അട്ടഹാസ്സം. പോകുന്ന വഴിയിൽ ചാത്തു അച്ഛൻ പറഞ്ഞു, എടാ ഒച്ച പോര, കുറച്ചു കൂടി കൂട്ടാൻ നോ ക്ക്. ഉച്ച കഴിഞ്ഞപ്പോൾ മാതു ടീച്ച ർ പറഞ്ഞു, മതി കരഞ്ഞത് ബാക്കി നാളേക്കിരിക്കട്ടേ!!!!!

പല ദിവസ്സങ്ങൾക്ക് ശേഷം കരയലും വിഷമവും മാറുകയും സ്കൂളിൽ പോകു ന്നതിലുള്ള മടി മാറുകയും ചെയ്തു, എന്നാലും മഴക്കാലത്തു ചാല വയലിലെ തോടിൻറെ മരത്തടിപ്പാലം കടക്കുക വളരെ ദുഷ്ക്കരമായിരുന്നു. കുത്തിയൊ ലിക്കുന്ന വെള്ള പാച്ചിൽ കാണുമ്പോഴേ ഭയം തോന്നും. കൂട്ടത്തിൽ വയലിലെ ക ണ്ടങ്ങളെല്ലാം വെള്ളം നിറഞ്ഞിരിക്കും, കണ്ടങ്ങളിൽ നിന്നും തോടിലേക്ക് വെ ള്ളം ഒഴുകി വരും. ചെറിയ തോടായിരുന്നെങ്കിലും തോട് കടക്കുമ്പോൾവല്ലാത്ത ഭയമായിരുന്നു മനസ്സിൽ. എന്നാലും നിറഞ്ഞൊഴുകുന്ന വയൽ വരമ്പുകളിലൂ ടെ മഴ നനഞ്ഞും, ചെളിയും, വെള്ളവും ചവിട്ടി തെറിപ്പിച്ചും കൊണ്ടുള്ള ആ യാത്രക്ക് ഒരു പ്രത്യേക സുഖമുണ്ടായിരുന്നുവെന്നു ഇപ്പോൾ അറിയുന്നു.

സ്കൂളിൽ പോകുമ്പോൾ ഒരു കഷണം സ്ലേറ്റ്‌ പെൻസിലും, സ്ലേറ്റ്‌ മായിക്കാൻ കീശയിൽ മഷി തണ്ടും, വെള്ളം കുടിയും (തണ്ടിൽ വെള്ളം നിറ ഞ്ഞിരിക്കുന്ന ഒരു തരം ചെടി), ഒരു ചെറിയ കുപ്പിയി ൽ പുല്ലെണ്ണയും ശേഖരിക്കും (പടന്ന പ്പുൽ എന്ന് പേരുള്ള പുല്ലിൻറെ തൂങ്ങി ക്കിടക്കുന്ന വേരിൽ കാണുന്ന ഒരു തരം കൊഴുത്ത സ്രവമാണ് പുല്ലെണ്ണ എന്ന പേരിൽ അറിയപ്പെടുന്നത്). വൈകുന്നേരം വീട്ടിലെത്തിയാൽ ഉടുത്ത ട്രൗസറും, ഷർട്ടും കഴുകി നിലത്ത് വിരിച്ചിടും, രാവി ലെയാകുമ്പോഴേക്കും പകുതി ഉണങ്ങും, പകുതി നനഞ്ഞ ഉടുപ്പുമിട്ടാണ് പിറ്റേ ദിവസത്തെ സ്‌കൂൾ യാത്ര.

വിദ്യാഭ്യാസം വ്യവസ്സായമല്ലാത്ത ആ കാലത്ത് എയിഡഡ്‌ സ്കൂളുകൾ മാത്ര മേ നിലവിലുണ്ടായിരുന്നുള്ളൂ. കഴുത്തിൽ തൂക്കിയിടാൻ ബാഗോ, കുടിവെ ള്ളത്തിനുള്ള കുപ്പിയോ, കുടയോ ഇല്ലാത്തതായിരുന്നു അന്നത്തെ സ്കൂൾ പഠന കാലം, സ്കൂൾ ബസ്സോ വാനോ ഇല്ലായെന്നു മാത്രമല്ല എത്ര ദൂര മായാലും നട ന്നു തന്നെ പോകും. കാരണം ബസ്സിന്‌ കൊടുക്കുവാൻ സ്‌കൂൾ കുട്ടികൾ കൊടു ക്കേണ്ട മൂന്ന് പൈസ്സ തരാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടേണ്ടി വരും. എന്നാലും അ ന്നത്തെ സ്കൂളുകളിൽ പഠിക്കാൻ ആവശ്യം പോലെ കുട്ടികളുമുണ്ടായിരുന്നു.


രസകരമായ പല വിശ്വാസ്സങ്ങളുമായിരുന്നു കുട്ടികളായ ഞങ്ങളിലുണ്ടായിരു ന്നത്. ആദ്യത്തെ ശ്രമം ബുക്കിൽ വയ്ക്കാൻ ഒരു മയിൽപ്പീലി കിട്ടുകയായിരു ന്നു.  മയിൽപ്പീലി പ്രസ്സവിക്കുമെന്നു മറ്റു കൂട്ടുകാർ പറഞ്ഞു വിശ്വസ്സിപ്പിച്ചിരു ന്നു. ഒരു പീലി കിട്ടി ബുക്കിൽ വച്ചാൽ ഇടക്കിടെ തുറന്നു നോക്കും, പ്രസ്സവം ന ടന്നോയെന്നു, കുറുമ്പൻമ്മാരായ കൂട്ടുകാർ വേറെ ഒരു കഷണം മയിൽ പീലി യെടുത്ത് ആരും കാണാതെ ബുക്കിലുള്ള പീലിയുടെ കൂടെ വയ്ക്കും, എന്നി ട്ട്  തുറന്നു നോക്കാൻ പറയും, ഡോക്ടറുടെ സഹായമോ, സിസ്സേറിയനൊ ഇല്ലാ തെ തന്നെ പ്രസ്സവം നടന്നിരിക്കും. പിന്നീടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

സ്കൂളിൽ പോകുന്ന വഴിയിൽ അബദ്ധത്തിൽ  ചാണകം ചവിട്ടിയാൽ ആ ദിവ സ്സം അശുഭ സൂചനയായി കണക്കാക്കും. അത് കൊണ്ട് പോകുന്ന വഴിയിൽ പ ശുവിനെ കണ്ടാൽ നിലത്ത് ചാണകമെങ്ങാനും ഉണ്ടോ എന്ന് ശ്രദ്ധിക്കും. എന്തെ ങ്കിലും കാരണത്തിന് ടീച്ചറുടെ അടി കിട്ടുമെന്നായിരുന്നു എല്ലാവരും പരസ്പ്പ രം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.  അഥവാ ചാണകം ചവിട്ടിയാൽ ആ ദിവസ്സ വും ആഴ്ച തീരുന്നത് വരേയും മനസ്സിൽ ഭീതിയുമായിരുന്നു.

ചുണ്ടങ്ങാപ്പോയിലിൽ നിന്നും ഞങ്ങൾ കൂരാറയിലെ ആറ്റുപുറത്തേക്ക് താമ സ്സം മാറി. അതിൽ പിന്നെ ആറ്റുപുറത്തു നിന്നും നടന്നു രണ്ടു മാസ്സത്തോളം സ്കൂളിൽ പോയിട്ടുണ്ട്. അതോടെ പുതിയ ഒരു പ്രശ്നം കൂടിയുണ്ടായി, ആറ്റു പുറത്തുള്ള നടമ്മൽ പാലം കടന്നാലെ എനിക്ക് പോകാൻ പറ്റുമായിരുന്നുള്ളൂ, പാലം കടക്കുന്നത് വല്ലാത്ത ഭയമായിരുന്നു എനിക്ക് രാവിലെയും വൈകുന്നേ രവും കടക്കാൻ രണ്ടു പാ ലങ്ങൾ!!!!!!,

പലപ്പോഴും നടെമ്മൽപ്പാലം പകുതിയെത്തിയാൽ ഞാൻ നടുക്ക് നിന്ന് നിലവി ളിക്കും. നടേമ്മൽ രാമേട്ടൻ ഓടി വന്നു കൈ പിടിച്ചു പാലം കടത്തും, ഒരു ദിവ സ്സം ഞാൻ കരഞ്ഞു വിളിക്കുമ്പോൾ ചെത്ത്‌ തൊഴിളായിയായ രാമേട്ടൻ തെങ്ങി ന് മുകളിലായിരുന്നു, നിലവിളി കേട്ട് രാമേട്ടൻ തെങ്ങിൽ നിന്ന് ഇറങ്ങി വന്നു കൈ പിടിച്ചു  എന്നെ പാലം കടത്തുന്നത് വരേയും ഞാൻ പാലത്തിനു നടുക്ക് തന്നെ നിന്ന് നില വിളിക്കുകയായിരുന്നു.

ചാടല പുഴയ്ക്കു രണ്ടു മൂന്നു തെങ്ങുകൾ കുറുകെ നീളത്തിൽ പാലമായിട്ടാണ് മഴക്കാലത്ത് ആളുകൾ അക്കരെയിക്കരെ കടന്നിരുന്നത്, സുരക്ഷിതമായ പാല ങ്ങൾ, പാത്തിപ്പാലവും, അത് കഴിഞ്ഞാൽ പൊന്ന്യം പാലവും മാത്രം. ബസ്സും മറ്റു വാഹനങ്ങളും കടന്നു പോകും, എന്നാൽ അവിടെ വരെ എത്തുകയെന്നാൽ പല കിലോ മീറ്ററുകൾ നടക്കണം. പല ഭാഗങ്ങളിലും പ്രദേശ വാസ്സികൾ പുഴ ക ടക്കാൻ പല വിദ്യകളും പ്രയോഗിക്കാറുണ്ട്, പുഴയ്ക്കു കുറുകെ രണ്ടു കരക ളിലുമായി വലിയ കയർ തെങ്ങുകളിൽ കെട്ടി, കയറിൽ പിടിച്ചു തൂങ്ങിക്കൊ ണ്ട്‌ അക്കരെയിക്കരെ കടക്കും, കാലു ചവിട്ടുവാൻ കനമുള്ള ഒരു  കമ്പിയും കെട്ടി വയ്ക്കും.

കലക്ക വെള്ളത്തോട് കൂടി രൌദ്ര ഭാവം പൂണ്ട പുഴ, കയറിൽ തൂങ്ങിയും, തെ ങ്ങിൻ തടി പാലത്തിൽ കൂടിയും കടക്കുകയെന്നത്‌ സഹസീകമായ കാര്യ മായി രുന്നു. നിറഞ്ഞൊഴുകുന്ന പുഴയെ തലയിൽ  ചുമടുകളുമായി വരുന്ന സ്ത്രീകൾ തെങ്ങിൻ പാലത്തിൽ കൂടി കടക്കുന്നത്‌ കുട്ടിയായ ഞാൻ ഭയ ത്തോടെ നോക്കി നിൽക്കാറുണ്ട്. വേനൽ കാലം വെള്ളം വറ്റുന്നതിനാൽ പുഴ ഇറങ്ങി കടക്കുക യാണ് പതിവ്. മൂന്നാം ക്ലാസ്സ് വരേയെ ഞാൻ ചുണ്ടങ്ങാപ്പോയിൽ നോർത്ത് സ്കൂളിൽ പഠിച്ചി ട്ടുള്ളൂ, എന്തായാലും മഴക്കാലത്തിനു മുമ്പ് ഞാൻ ആറ്റുപു റത്തു സ്കൂളിൽ ചേർന്നത്‌ കൊണ്ട് ചാടാല പുഴ പാലം കടക്കേണ്ട ആവശ്യം വ ന്നില്ല, അത് കൊണ്ട് തന്നെ ഈ ഓർമ്മക്കുറിപ്പെഴുതുവാനും അത് വായിക്കുവാ നും നിങ്ങൾക്ക് ഭാഗ്യമുണ്ടാവുകയാൽ ഞാൻ ജീവനോടെയും ഇരിക്കുന്നു.!!!!!!

ആറ്റുപുറത്തു ഞാൻ വാഗ്ദേവി വിലാസ്സം എൽ പി സ്കൂളിൽ നാലാം ക്ലാസ്സി ൽ ചേർന്നു, സ്കൂ ളുകൾ തുറക്കുന്ന ജൂണ്‍ ഒന്ന് അവിടേയും കോരി ചൊരിയു ന്ന മഴ തന്നെയായിരിക്കും, ഇത് ആ കാലത്തെ സ്ഥിരം പതിവുമായിരുന്നു. വാ ഗ്ദേവി വിലാസ്സത്തിലും എനിക്ക് വഴയിലക്കുട തന്നെയായിരുന്നു. കുട സ്വന്ത മായി ഉണ്ടായിരുന്നവർ രണ്ടു പേർ മാത്രമായിരുന്നു, അനന്തൻ മാസ്റ്റരുടെ മക ൾ ശ്രീലതക്കും, മുതുവന ശങ്കരൻ മാസ്റ്റരുടെ  മകൾ കോമളക്കും, യു പി കുഞ്ഞി രാമനു ഒരു കാൽക്കുടയും. അന്നത്തെ കാലത്ത് ഒരു കാൽക്കുട സ്വന്തമായി ഉ ണ്ടാവുകയെന്നത് ഒരു വലിയ അഭിമാന പ്രശ്നമായിരുന്നു. (മുളം കാലിൽ പന യോല കൊണ്ട് തുന്നിയുണ്ടാക്കുന്ന കുട, എപ്പോഴും തുറന്നു മാത്രം ഇരിക്കുന്ന തും, പൂട്ടാൻ പറ്റാത്തതുമാണ് കാൽക്കുട. കുചേലൻറെ കയ്യിലുള്ള കുടയാണ് കാൽക്കുട)

കനത്ത മഴ പെയ്യുന്ന ദിവസ്സങ്ങളിൽ വാഗ്ദേവി വിലാസ്സത്തിലെ കുട്ടികളെ നന യാതെ വീടുകളിൽ എത്തിക്കുന്നതിൽ അനന്തൻ മാസ്റ്റർ എപ്പോഴും ശ്രദ്ധിച്ചിരു ന്നു, സ്കൂളിനടുത്തുള്ള സ്വന്തം വീട്ടിൽ നിന്ന് രണ്ടു മൂന്നു കുടകൾ കൊണ്ട് വ ന്നു ആറ്റുപുറത്തുള്ള കുട്ടികളെ രണ്ടും, മൂന്നും പേർ വീതം വീടുകളിലേക്ക് പ റഞ്ഞയക്കും, ഒരാൾ കുടയുമായി തിരിച്ചു വരും, വീണ്ടും അടുത്ത ഗ്രൂപ്പ്‌ പോ കും, ഇങ്ങിനെ മുഴുവൻ കുട്ടികൾ പോകുന്നത് വരെ അനന്തൻ മാസ്റ്റർ സ്കൂളി ൽ കാത്തു നിൽക്കും.

ആറും, ഏഴും ക്ലാസ്സുകൾ മൊകേരി ഈസ്റ്റ്‌ യു പി സ്കൂളിലായിരുന്നു, (പാറേ മ്മൽ സ്‌കൂൾ) മഴയിൽ കൂരാറ വയൽ നിറയുകയും, വയലിൽ വഴി പോകാൻ പറ്റാതെയും വരികയാൽ പലപ്പോഴും സ്കൂളിൽ അവധിയെടുക്കേണ്ട സാഹ ചര്യവും ഉണ്ടായിട്ടുണ്ട് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ജൂണ്‍ മഴ സമയ ത്ത് നൂറു മീറ്റർ വേഗതയോട് കൂടിയ കൊടും കാറ്റും പേമാരിയും ഉണ്ടാകുമെ ന്ന കാലാവസ്ഥ നിരീക്ഷ ണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ് വന്നു, ഇങ്ങിനെയുള്ള അവസ്സരങ്ങളിൽ സ്കൂ ൾ നേരത്തെ വിടുക പതിവായിരുന്നു.

ഹെഡ് മാസ്റ്റർ കുമാരൻ മാസ്റ്റർ മെമ്മോ എഴുതി രാമോട്ടി മാസ്റ്ററെ ഏൽപ്പി ക്കും. രാമോട്ടി മാസ്റ്റർ എല്ലാ ക്ലാസ്സിലും കൊണ്ട് പോയി എല്ലാ മാസ്റ്റർമാരു ടേ യും ഒപ്പ് വാങ്ങും, മെമ്മോ ക്ലാസ്സുകളിൽ വായിക്കും. ഇന്നും ഓർമ്മയിൽ നി ൽക്കുന്ന ആ ഒരു മെമ്മോയിലെ വരികൾ ഇ തായിരുന്നു, " നൂറു മീറ്റർ വേഗത യോടു കൂടിയ കൊടും കാറ്റും പേമാരിയും ഉ ണ്ടാകുവാൻ സാധ്യത ഉള്ളത് കൊണ്ട് ഇന്ന് ഒരു മണിക്ക് സ്കൂൾ വിടുന്നതാണ് എല്ലാവരും എത്രയും വേഗം വീട്ടിലേക്കു പോകേണ്ടതാണ്, വഴിയിൽ കളിച്ചു നിൽക്കാനോ, സമയം കളയാ നോ പാടില്ല"

കുമാരൻ മാസ്റ്ററും രാമോട്ടി മാസ്റ്ററും അടക്കം അന്നുള്ള ആരും ഇന്ന് ജീവിച്ചി രിപ്പില്ല, എന്നാലും എല്ലാ വർഷവും ജൂണ്‍ മാസ്സം സ്കൂൾ തുറക്കുമ്പോൾ ഞാൻ ഇവരെയെല്ലാം സ്മരിക്കാരുണ്ട്, ആ നല്ല ഓർമ്മകളിൽ അവരെല്ലാം ഇന്നും ജീ വിക്കുന്നു...............

എട്ടാം ക്ലാസ്സിലേക്ക് ഞാൻ പാനൂർ സ്കൂളിൽ ചേർന്നപ്പോഴും ജൂണ്‍ മഴ പ്രശ്നം തന്നെയായിരുന്നു. പാനൂർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, കണ്ണ വം സ്കൂൾ തകർന്നു വീണു പതിനഞ്ചൊളം കുട്ടികൾ മരിച്ചതും ഒരു ജൂണിലെ  മഴക്കാലം തന്നെയായിരുന്നു. അന്ന് ഞങ്ങൾക്കെല്ലാം അവധി നൽകി. സ്‌കൂൾ  തകർന്നതിൻറെ പിറ്റേ ദിവസ്സം  ഞാൻ പഠിക്കുന്ന എട്ടാം ക്ലാസ്സ് സി ഡിവിഷ ൻറെ ചുമരിൽ കാണപ്പെട്ട വിള്ളൽ ക്ലാസ്സ് ടീച്ചറായിരുന്ന സി എം ദാമോദരൻ മാസ്റ്റരുടെ ശ്രദ്ധയിൽ പെടുത്തിയതും ഞാനായിരുന്നു. ദാമോദരൻ മാസ്റ്റർ ഹെ ഡ് ടീച്ചറായ സരസ്വതി ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും അങ്ങിനെ ഞങ്ങൾ ക്ക് ഒരാഴ്ചയോളം അവധിയുമായിരുന്നു. അത് കഴിഞ്ഞു പുതുക്കിപ്പണിയുന്ന ത് വരെ രണ്ടു മാസ്സക്കാലം ഷിഫ്റ്റ്‌ സമ്പ്ര തായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്.


രാവിലേയും വൈകുന്നേരങ്ങളിലും നടന്നാണ് പാനൂർ സ്‌കൂളിൽ പൊയ്ക്കൊ ണ്ടിരുന്നത്, മൊകേരി വയൽ വഴി നടനായിരുന്നു  യാത്രയെങ്കിലും വഴിയിൽ പാലം കട ക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നത് എന്നെ സംബന്ധിച്ച് വല്ലാ ത്ത ആശ്വാസ്സമുള്ള കാര്യമായിരുന്നു. ആറ്റു പുറത്തു നിന്നും ഏതാണ്ട് മൂന്നര കിലോ മീറ്റർ നടന്നാലാണ് പാനൂർ സ്‌കൂളിൽ എത്തുക. കാലത്ത് വീട്ടിൽ നിന്നും വല്ലതും കഴിച്ചു പോയാൽ വൈകുന്നേരം തിരിച്ചെത്തിയാലാണ് വല്ലതും കഴി ക്കാൻ കിട്ടുക.

പാനൂർ സ്കൂളിൽ അന്നത്തെ എൻറെ സഹപാഠികളിൽ എനിക്ക് ഓർമ്മയുള്ള പേരുകൾ, ക്ലാസ്സ് ലീഡർ രാഘവൻ, മുല്ലേരിക്കണ്ടി മോഹനൻ, അരവിന്ദൻ പി പി, പ്രസന്നജിത്ത്, വി പുഷ്പമിത്രൻ, വി കെ ബാലകൃ ഷ്ണൻ, ഇ മധുസൂദനൻ, മനേക്കര സ്വദേശി കണ്ണൻ ഗുമസ്തൻറെ മകൻ മനോഹരൻ എന്നിവരായിരു ന്നു. പാനൂർ ഹൈസ്കൂൾ വി ട്ടതിൽ പിന്നെ ഇവരിൽ അരവിന്ദൻ (രാജാ ബ്രതേ ർസ്) ഒഴികെ ആരെയും ഇന്ന് വരെയും ഞാൻ കണ്ടിട്ടുമില്ല.

ഇന്ന് പുഴകൾക്കു അടുത്തടുത്തായി കുറെ പാലങ്ങളും യാത്ര ചെയ്യുവാൻ സ്‌കൂൾ ബസ്സുകളുണ്ട്.  നല്ല വസ്ത്രങ്ങളും, ടൈയും, കഴുത്തിൽ തൂക്കി നടക്കാൻ കനമേറിയ ബാഗുകളും, വെള്ളക്കുപ്പിയും, ഭക്ഷണ പത്രങ്ങളുമെല്ലാമായി സ്‌കൂൾ യാത്ര ഒരു  സംഭവ മായി മാറിക്കഴിഞ്ഞു.

പ്രവേശനോൽസ്സവവും, ആഘോഷങ്ങളോടും കൂടി പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, കഴിഞ്ഞു പോയ ഒരു കാലത്തിൻറെ മധുരിക്കുന്നതും തിരി ച്ചു കിട്ടാത്തതുമായ ഈ കഥ പുതിയതായി അക്ഷരലോകത്തേക്ക് കടന്നു വന്ന വരായ, ഇതൊന്നും അനുഭവിക്കാൻ ഭാഗ്യം കിട്ടാതെ പോയ കുരുന്നുകൾക്കാ യി സമർപ്പിക്കുന്നു.

ആശംസ്സകൾ

ജയരാജൻ കൂട്ടായി

jayarajankottayi@gmail.com
jayarajankottayi.blogspot.com    
        

1 comment: