Friday, 31 July 2015

ഗുരു പൂർണ്ണിമ


                   ഗുരു പൂർണ്ണിമ

"പുരത്തിരുട്ടകറ്റുവാൻ വിളക്ക് നാം കൊളുത്തണം, അകത്തിരുട്ടകറ്റുവാൻ അ ക്ഷരം പഠിക്കണം"

അറിയാത്ത വഴികളിലേക്ക് യാത്രാ പുറപ്പെടുമ്പോൾ വഴി നിശ്ചയമുള്ള സഹായിയായ വഴികാട്ടി കൂടെയുണ്ടായാൽ വഴിയിലുണ്ടാവാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളും,  ബുദ്ധിമുട്ടുകളും പരമാവധി ഒഴിവാകുകയും, യാത്ര നേർ വഴിക്കുമാകുകയും, യാത്രയുടെ ഉദ്ദേശം വിജയകരമായി പൂർത്തികരിക്കാനും സാധ്യമാകും. യാത്ര പോകുമ്പോഴായാലും, ജീവിത യാത്രയിലായാലും കൂടെയൊരു വഴികാട്ടി, അനി വാര്യമാണ്, അങ്ങിനെയുള്ള നേരായ  വഴികാട്ടിയെ നമ്മൾ ഗുരുവായി കണക്കാക്കുന്നു. മുൻ കാല ഗുരുക്കന്മാരും ആചാര്യന്മാരും ഉണ്ടാക്കി വച്ച പലതും ഇന്ന് നമ്മുടെ യാത്രകളിൽ അനിവാര്യവും, ജീവിത ശൈലിയുടെ ഭാഗവുമായി മാറി

അത്തരത്തിലുള്ള ഗുരുക്കന്മാരോടുള്ള നന്ദി പ്രകാശിപ്പിക്കുവാനുമുള്ള ദിവസമായാണ് ഭാരതത്തിൽ ഗുരു പൂർണ്ണിമ ആചരിക്കുന്നത്. ആചാര്യ വന്ദനാദിനമാണ് ഗുരുപൂർണിമ. അജ്ഞതയും, അന്ധകാരവും അകറ്റുവാൻ വഴികാട്ടിയായി ഗുരുക്കൻമ്മാരുടെ ഉപദേശവും മാർഘദർശനവും അത്യാവശ്യമാണ്. "മാതാ പിതാ ഗുരു ദൈവം" മാതാ പിതാക്കളേയും, പൂർവികൻമ്മാരേയും, ഗുരുക്കൻമ്മാരേയും നാം ദൈവതു ല്ല്യരായി കാണേണ്ടതാണ്. ശൈശവ കാലങ്ങളിൽ  മാതാപിതാക്കൾ പ്രഥമ ഗുരുവാണു. അവരിൽ നിന്ന് തന്നെ പൂർവികരുടെയും, ഗുരുക്കന്മാരുടേയും   കഥകൾ പറഞ്ഞു കേട്ടും കണ്ടറിഞ്ഞും അറിവ് നേടുന്ന നമ്മൾക്ക് പ്രായോഗീക അറിവും, വിദ്യാഭ്യാസവും  നൽകുന്ന ഗുരുവാണ് പിന്നീടുള്ള ജ്ഞാനം നൽകുന്നത്, അ ജ്ഞാനവും, അന്ധകാരവും അകറ്റി അറിവാകുന്ന ജ്യോതി നമ്മിൽ തെളിയിക്കുകയും, നമ്മെ ധർമ്മത്തിൻറെ വഴിയിലേക്ക് നയിക്കുന്നവരുമാണ് ഗുരുക്കൻമ്മാർ.

ഉത്തമനായ ഒരു ഗുരുവിൻറെ ശിക്ഷണമുണ്ടെങ്കിൽ പുരുഷോത്തമാനാകാം. (പ്രസാദം വദനത്തിങ്കൽ, കാരുണ്യം ദർശനത്തിലും, മാധുര്യം വാക്കിലും ചേ ർന്നുള്ളവനെ പുരുഷോത്തമനെന്നു കവി വാക്യം). പുരാതന കാലം മുതൽ  കാലാകാലങ്ങളായി ആചാര്യന്മാരെ വന്ദിക്കുന്ന ദിവസ്സമാണ്‌ ഗുരുപൂർണിമയായി ആചരിക്കുന്നത്. സംസ്കൃത ഭാഷയിൽ ഗു (gu) എന്നാൽ അന്ധകാരവും, രു (ru) എന്നാൽ നീക്കുന്നവൻ, അതായത് അന്ധകാരത്തെ, അല്ലെങ്കിൽ  അഞ്ജതയെ നീക്കുന്നവൻ എന്നാണ് അർത്ഥം. ഗുരുക്കന്മാരെ  ആദരിക്കാനും, തിരക്കിനിടയിൽ അവർക്ക് വേണ്ടി ഒരു ദിവസ്സമെങ്കിലും മാറ്റി വയ്ക്കുക, അതാണ്‌ ഗുരു പൂർണ്ണിമയായി ശിഷ്യ ഗണങ്ങളും വിശ്വാസ്സികളും  കരുതുന്നതും ആചരിക്കുന്നതും.

ആഷാട മാസ്സത്തിലെ ശുക്ലപക്ഷ പൂർണ്ണിമയാണ് ഗുരു പൂർണ്ണിമ അല്ലെങ്കിൽ വ്യാസ്സ പൂർണ്ണിമ എന്ന പേരിൽ അറിയപ്പെടുന്നത്. ഭാരതത്തിൽ എല്ലായിട ത്തും ഭക്തി നിർഭരമായ ഗുരു പൂജയോടു കൂടിയാണ് ഗുരുപൂർണ്ണിമ ആഘോ ഷിക്കുന്നത്. ഗുരുകുല സമ്പ്രതായം നില നിന്നിരുന്ന പഴയ കാലങ്ങളിൽ ആ ശ്രമങ്ങളിൽ ശിക്ഷ അഭ്യസിച്ചിരുന്നവർ ഗുരുക്കൻമ്മാരെ വിധി പ്രകാരം പൂ ജിക്കുകയും ഗുരുവിനോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുകയും അവർക്ക് ദ ക്ഷിണയും സമ്മാനങ്ങളും നൽകി ആദരിക്കുകയും, അനുഗ്രഹം വാങ്ങുക  യും ചെയ്തിരുന്നു. ഗുരു പൂർണ്ണിമ ദിവസ്സം ഗുരുക്കൻമാരെ ആദരിക്കുന്നത്, മറ്റു ദിവസ്സങ്ങളിലുള്ള ആദരവിനേക്കാൾ ആയിരം മടങ്ങ്‌ കൂ ടുതൽ ഫലപ്രദമാ ണെന്നും, അതു വഴി ശിഷ്യർക്ക് കൂടുതൽ വൈദഗ്ദ്യം കൈവരുമെന്നുതും  നിലവിലുണ്ടായിരുന്ന വിശ്വാസ്സം.

ആദി യോഗിയായി, അല്ലെങ്കിൽ ആദ്യ ഗുരുവായി പരമ ശിവൻ പ്രത്യക്ഷ പ്പെട്ട ദിവസമായത് കൊണ്ട്, അന്ന് മുതലാണ്‌ ഈ ദിവസം ഗുരു പൂർണ്ണിമയായി ആഘോഷിക്കുവാൻ തിരഞ്ഞെടുത്തതെന്നും ഐതിഹ്യം. നാല് വേദങ്ങ ളുടെയും ഉപജ്ഞാതാവായിരുന്ന, മാനവരാശിക്ക് വേദങ്ങളുടെ ജ്ഞാനം ന ൽകുകയും ചെയ്ത എക്കാലത്തേയും, ഏറ്റവും വലിയ ഗുരുവുമായി കരുതപ്പെ ടുന്ന വേദവ്യാസ മഹർഷിയുടെ ജനന ദിവസ്സം, വേദ വ്യാസ മഹർഷി മഹാ ഭാരത രചനക്ക് തുടക്കം കുറിച്ച ദിവസ്സം, വ്യാസ മഹർഷി ബ്രഹ്മ സൂത്രം എഴു തി പൂർത്തിയാക്കിയ ദിവസം, അങ്ങിനെ വേദ വ്യാസ്സ മഹർഷിയുമായി പല തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഉൽസ്സവമാണ് ഗുരു പൂർണ്ണിമ. മഹാഭാരതം രചന തുടങ്ങുകയാൽ ദേവന്മാർ വ്യാസ മഹർഷിയെ പൂജ ചെയ്തു ആദരിക്കു കയും ചെയ്ത ദിവസമായും ഗുരു പൂർണിമ കരുതപ്പെടുന്നു. അതിനാൽ വ്യാസ പൂർണ്ണിമയെന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു.

വിശുദ്ധ വേദത്തെ  റിഗ് വേദ, യജുർവേദ, സാമ വേദ, അഥർവ വേദ, തുടങ്ങി നാലു ഭാഗങ്ങളാക്കി തിരിക്കുകയും, തൻറെ മുഖ്യ ശിഷ്യരായ പൈല ഋഷി, വൈശംപായന ഋഷി, ജെയ്‌മിനി ഋഷി, സുമാന്തു ഋഷി എന്നീ നാലു പേരെ പ ഠിപ്പിക്കു കയും ചെയ്തുവെന്നും വിശ്വാസ്സം. ശിഷ്യരായ നാലുപേരും ഗുരുവായ വ്യാസ മഹർഷിയെ ആചാരപൂർവ്വം ഗുരുപൂർണ്ണിമ ദിവസം ആദരിച്ചിരു ന്നുവെന്നും കഥ. വ്യാസ മഹർഷിയു ടെ ഓർമ്മകൾ നിലനിർ ത്തുവാൻ ഇന്ത്യ യുടെ പല ഭാഗങ്ങളിലും ശിഷ്യന്മാർ അവരവരുടെ ഗുരുക്കൻമ്മാരെ ആദരി ക്കുകയും ശുശ്രുഷിക്കുകയും ചെയ്തു കൊണ്ടു തുടക്കം കുറിച്ചാണ് ഈ ആചാ രങ്ങളും, ആഘോഷങ്ങളും നിലവിൽ വന്നത്. 

ജീവിത ശൈലിയിൽ പാലിക്കേണ്ട കർശനമായ ചില നിബന്ധനകളുടെയും, കടമകളുടെയും ഒരു ഓർമ്മപ്പെടുത്തലായ ഗുരു പൂർണ്ണിമ, പല ആയിരം വർ ഷങ്ങൾക്കു മുമ്പ് തന്നെ ആഘോഷിച്ചിരുന്നതായും പറയപ്പെടുന്നു. ജാതി മത വ്യവസ്ഥകൾ നിലവിൽ വരുന്നതിനു മുമ്പ് തന്നെ നിലനിന്നിരുന്ന ജീവിത ശൈലിയുടെ ഭാഗമായ ദേശീയ ആഘോഷമായിരുന്നു ഗുരുപൂർണ്ണിമ. ഏതെ ങ്കിലും ഒരു പ്രത്യേക വിഭാഗത്തിൻറെയോ, മതത്തിൻറെയോ ആഘൊഷമാ യിട്ടായിരുന്നില്ല, മുൻ കാലങ്ങളിൽ ആഘോഷങ്ങൾ നടന്നിരുന്നത്. ആഘോ ഷത്തെ ഒരു ജീവിത ശൈലിയുടെ ഭാഗമായി കണ്ടിരുന്നത്‌ കൊണ്ട് ബ്രിട്ടീഷ്‌ കാരുടെ വരവിനു മുമ്പ് തന്നെ ഭാരതത്തിൽ ഗുരു പൂർണ്ണിമ പൊതു അവധി ദിവസവുമായിരുന്നു.     


എന്നാൽ ഇന്ന് ബുദ്ധ മതക്കാരും, ജൈനന്മാരും, ഹൈന്ദവരുടേയും മാത്രം ആ ഘോഷമായാണ് ഗുരു പൂർണ്ണിമ അറിയപ്പെടുന്നത്. ഭാരതീയ ഇതിഹാസത്തിൽ പല ഗുരുക്കൻമാരുമുണ്ടായിരുന്നതായി പറയുന്നു, അങ്ങിനെയുള്ള ഗുരു ക്കൻമ്മാരുടെ ശിക്ഷണം കാരണം പല യുഗ പുരുഷൻമ്മാരും, മഹാൻമ്മാരും, വിദ്വാൻമാരും നമുക്ക് ഉണ്ടായതായും ചരിത്രം. അത് കൊണ്ടാണ് ഗുരുപൂജ പരമ്പരയുടെ ദിനമായ ഗുരുപൂർണ്ണിമ ആഘോഷം ഭാരതത്തിൽ പ്രചാരം നേ ടിയത്.

 കോലം വരച്ചും, ഗുരുപൂജ ചെയ്തും, ഗുരുക്കൻമ്മാർക്ക് ദക്ഷിണ കൊടുത്തും  വിശ്വാസികൾ ഗുരു പൂർണ്ണിമ ആഘോഷ ഭരിതമാക്കുന്നു. ഇന്ത്യക്ക് പുറമേ  നേപ്പാളിലും, മറ്റു തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രൌഡ ഘംഭീരമായാണ് വിശ്വാസികൾ ഗുരു പൂർണ്ണിമ ആഘോഷിക്കുന്നത്. നേപ്പാളിൽ അധ്യാപകദി നവും, പൊതു അവധി ദിവസ്സവും കൂടിയാണ് ഗുരു പൂർണ്ണിമ. ഇന്ത്യയിൽ കേ രളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഗുരു പൂർണ്ണിമ ആഘോഷങ്ങ ൾ നടക്കുന്നു.

ശിവനന്ദയോഗ വേദാന്ത ആശ്രമവും, ഋഷികേശ് ആനന്ദ് പ്രകാശ്‌ യോഗ ആ ശ്രമവും പാവപ്പെട്ടവരും നിർധനരുമായ വിദ്യാർഥികൾക്ക് സൗജന്യമായി വി ദ്യാഭ്യാസവും, ഭക്ഷണവും, ആവശ്യമായ പുസ്തകങ്ങളും, വസ്ത്രങ്ങളും നൽകി വരുന്നു. പഴയ ഗുരുകുല സമ്പ്രതായത്തിൽ ശിക്ഷണം നടത്തി വരുന്ന ഈ ആശ്രമങ്ങളിൽ ഗുരു പൂർണ്ണിമ ആഘോഷം വളരെ പ്രശസ്ഥമാണ്. സ്വദേശി കളെ കൂടാതെ വിദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിക്കുക യും, യോഗയടക്കം  മറ്റു പ ലതരം ഭാരതീയ കലകളിലും ശിക്ഷണം നേടുന്നു മുണ്ട്.

പ്രാചീന കാലങ്ങളിൽ ശിഷ്യ ഗണങ്ങൾ വീടുകളിൽ നിന്നും ഗുരുക്കന്മാരുടെ ആശ്രമങ്ങളിലെത്തുകയും, അന്നവും, വസ്ത്രങ്ങളും, ദ്രവ്യങ്ങളും നൽകി അ വരെ പ്രീതിപ്പെടുത്തുകയും, ധർമ്മം, വേദം, ശാസ്ത്രം, തുടങ്ങി എല്ലാ തരം വി ദ്യകളും, ആയോധന കലകളും അഭ്യസ്സിച്ചിരുന്നുവെന്നും വിശ്വാസങ്ങൾ. അ താണ് പഴയ കാലങ്ങളിൽ നിലവിലിരുന്ന ഗുരുകുല സമ്പ്രദായം എന്ന പേരിൽ പ്രശസ്തമായിരുന്നത്.
 

നമ്മളിൽ പലരും പുഛിച്ചു തള്ളുന്ന നമ്മുടെ പല ആചാരങ്ങളും, പല തരം വി ശ്വാസ്സങ്ങളും വിദേശികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും, പലതിനേ യും നെഞ്ചോടെറ്റുകയും പിന്നീട് പതുക്കെ അതിൻറെ പിതൃത്വം അവകാശ പ്പെടുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. ഇന്ന് ഇന്ത്യക്ക് പുറത്ത് ഇരുന്നൂറോളം രാജ്യങ്ങളിൽ യോഗ പരിശീലനവും നടക്കു ന്നു. രണ്ടാം നൂറ്റാണ്ടു മുതൽ തെക്കേ ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തി ലും നിലനി ന്നിരുന്ന കളരി പയറ്റു അടക്കമുള്ള പല തരം കലകൾ നമ്മൾ കൈവിടുകയും അന്യ രാജ്യക്കാർക്ക് പ്രിയങ്കരമാവുകയും ചെയ്യുന്നത് വിരോ ധാഭാസ്സമല്ലേ. നമ്മൾക്ക് എവിടെയൊക്കെയോ തെറ്റുകൾ പറ്റുന്നുണ്ടു. സർവ്വ മേഖലകളെയും ബാധിച്ച വലിച്ചെറിയുക എന്ന സംസ്കാരത്തിന് മാറ്റം വരു ത്തിയില്ലെങ്കിൽ എല്ലാം നമുക്ക് നഷ്ടമാകും. അത് കൊണ്ട് തന്നെ അതീവ ജാ ഗ്രത പുലർത്തേണ്ടതും അനിവാര്യമാണ്. ഗുരു പൂർണ്ണിമ പോലുള്ള ആഘോ ഷങ്ങൾ അതിനു പ്രചോദനമാകട്ടെ

ഗുരുർബ്രഹ്‌മോ , ഗുരുർവിഷ്ണു, ഗുരുർദേവോ മഹേശ്വരാ
ഗുരുർസാക്ഷാത് പരബ്രമ്ഹ തസ്മൈശ്രീ ഗുരുവേ നമഃ.


വർഷങ്ങളായി ഗുരു പൂർണ്ണിമ ജൂലൈ മാസ്സങ്ങളിൽ തന്നെയാണ് നടന്ന് വ രുന്നത്. തിയ്യതിയിൽ മാത്രമേ മാറ്റമുണ്ടാകാറുള്ളൂ. ജൂലൈ ഇരുപത്തി ഏഴി നാണ്  ഈ വർ ഷത്തെ ഗുരുപൂർണ്ണിമ ആഘോഷം.

ആശംസ്സകൾ


ജയരാജൻ കൂട്ടായി


Sunday, 26 July 2015

ആഷാട ഏകാദശി - ദേവശയനി ഏകാദശി

 ആഷാട ഏകാദശി -  ദേവശയനി ഏകാദശി

ദേവൻ ശയിക്കാൻ പോകുന്ന ദിവസ്സം, ദേവശയനി ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ആഷാട ശുക്ലപക്ഷ ഏകാദശി എന്നും, ഹരിശയനി ഏകാദ ശി എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ ദി വസ്സം വിഷ്ണു ഭഗവാൻ ക്ഷീര സാഗറിൽ ശേഷ നാഗശയ്യയിൽ ഉറങ്ങാൻ പോകുന്ന ദിവസ്സമായി മഹാരാഷ്ട്ര യിലും ഉത്തരേന്ത്യയിലും വൈഷ്ണവർ (വിഷ്ണു ഭക്തൻമ്മാർ) വിശ്വസ്സിക്കു ന്നു.(പാലാഴിയിൽ വസ്സിക്കുന്നുവെന്ന് വിശ്വസ്സിക്കുന്ന, ആയിരം തലയോട് കൂടി യ നാഗമാണ് ശേഷ നാഗമെന്നറിയപ്പെടു ന്നത്)  വിഷ്ണു പൂജയടക്കം പല തരം ആചാരങ്ങളോടും വിശ്വാസ്സങ്ങളോടും, വ്രതങ്ങളോടും കൂടിയാണ് ഈ ദിവ സ്സം ആഘോഷിക്കുന്നത്. ദേവശയനി ഏ കാദശി ദിവസ്സം ഉറങ്ങാൻ തുടങ്ങു ന്ന വിഷ്ണു ഭഗവാൻ നാലു മാസ്സങ്ങൾക്കുശേഷം കാർത്തിക മാസ്സത്തിലെ പ്ര ഭോധിനി ഏകാദശി ദിവസ്സം ഉറക്കം ഉണരുന്നുവെന്നു വിശ്വാസ്സം. ചതുർ മാ സ്സവൃതമെന്ന പേരിൽ അറിയപ്പെടുന്നു. ഈ നാലു മാസ്സ ങ്ങളും നിത്യവും  വ്ര തമനുഷ്ടിക്കുന്ന പല വിശ്വാസ്സികളും മഹാ രാഷ്ട്രയിലും  വടക്കേയിന്ത്യയി ലും ധാരാളം ഉണ്ട്.

ജൂലൈ മാസ്സം ഇരുപത്തി മൂന്നിനു തുടങ്ങുന്ന ചതുർമാസ്സ് വ്രതത്തിന്  നവം ബർ മാസം പത്തൊൻപതാം തിയ്യതി, അതായത് കാർത്തിക മാസ്സത്തിലെ പ്ര ബോധിനി ഏകാദശി ദിവസ്സമാണ്‌ സമാപ്തിയാകുന്നത്. അന്നാണ് വിഷ്ണു ഭഗ വാൻ നിദ്ര യോഗ വിട്ട് ഉണരുന്നതെന്നു വിശ്വാസ്സം. എല്ലാ തരം ധാന്യങ്ങ ളും, പയർ വർഘങ്ങളും, ഉള്ളി വർഘങ്ങളും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കു ന്നതും, വിഷ്ണു പൂജകളും, കീർത്തനങ്ങളുമായാണ് ചതുർ മാസ്സ വ്രതം അനു ഷ്ടിക്കുന്നത്. വിഷ്ണു ഭക്തന്മാരായ വിശ്വാസ്സികൾ വളരെ പുണ്ണ്യമായി കരുതു ന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസ്സങ്ങൾ തന്നെ. വിശ്വാ സ്സികളുടെ ജീവിതത്തിൽ ഔശ ര്യവും, സമൃദ്ധി യും, ശാന്തിയും കൈവരു  ത്തുകയെന്നതുമാണ് വ്രതത്തിൻറെ ഉദ്ദേശം.

 (ദേവൻ ഉണരുന്ന എന്നർത്ഥം വ രുന്നതിനാൽ "ദേവ് ഉട്ട്നി" ഏകാദശിയെ ന്നും പ്രോബോധിനി ഏകാദശി അ റിയപ്പെടുന്നു).


 രണ്ടു വിധത്തിലുള്ള ഏകാദശി വ്രതമാണ് അനുഷ്ടിച്ചു വരുന്നത്. ഒന്നമത്തേ ത് സ്മാർത്ത ഏകാദശിയെന്നും, രണ്ടാമത്തെത് വൈഷ്ണവ ഏകാദശി, അല്ലെ ങ്കിൽ ഭഗവത് ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു.  കുടുംബ ബന്ധവും കുടുംബ ജീവിതവുമായി കഴിയുന്നവർ കുടുംബ സമേതം അനുഷ്ടിക്കുന്ന വ്ര തമാണ് ഒന്നാമത്തെതായ സ്മാർത്ത സമ്പ്രതായം, ഇങ്ങനെയുള്ളവർ ഒരു നേരം ആഹാരം കഴിക്കുന്നു. രണ്ടാമത്തെതായ വൈഷ്ണവ ഏകാദശി സന്യാസ്സി മാ രും, വിധവകളും, മറ്റു മോക്ഷപ്രാപ്തി കാംക്ഷിക്കുന്നവരുമായവർ അനുഷ്ടി ക്കുന്നു . ഇങ്ങനെയുള്ളവർ രണ്ടു ദിവസ്സങ്ങളിൽ വ്രതമനുഷ്ഠിക്കുന്നു. അതിൽ ഒരു ദിവസ്സം നിർജ്ജല വ്രതം അനുഷ്ഠിക്കുന്നു. ഇങ്ങനെയുള്ളവർ ഒന്നാം ദിവ സ്സം വെള്ളം പോലും കുടിക്കുകയില്ല.

രണ്ടു വ്രതങ്ങളുടെയും പരമമായ ലക്ഷ്യം വിഷ്ണു ഭഗവാൻറെ സ്നേഹവും, പ്രീ തിയും നേടുകയെന്നതാണ്. ഭാവിഷ്യോത്തര പുരാണത്തിൽ യുധിഷ്ടിരനോട് ശ്രി കൃഷ്ണൻ ദേവശയനി ഏകാദശി വ്രതത്തിൻറെ പ്രാധാന്യവും മഹത്വവും  വിവരിക്കുകയും അത് പ്രകാരം മോക്ഷ പ്രാപ്തിക്കായി അദ്ദേഹം വ്രതമനുഷ്ടി ച്ചതായും പറയുന്നു. ബ്രഹ്മാവിൻറെ ഉപദേശപ്രകാരം മകനും ശിഷ്യനുമായി രുന്ന നാരദ മുനിയും  ദേവശയനി ഏകാദശി വ്രതമെടുത്തതായി പറയുന്നു. സൂര്യ വംശ രാജാവായിരുന്ന മന്ദതയും ദേവശയനി ഏകാദശി വ്രതം അനു ഷ്ടിച്ചതായി പുരാണങ്ങളിൽ പറയുന്നു. രാജ്യം മഴയില്ലാതെ കൊടും വരൾച്ച യിലാവുകയും, പ്രജകളെല്ലാം രാജാവിൻറെയടുത്തു സങ്കടവുമായി എത്തുക യും, നിസ്സഹായനായ മന്ദത രാജാവ് പ്രധിവിധി കാണാതെ ബുദ്ധിമുട്ടുകയും കൊട്ടാരം വിട്ടു കാടുകളിൽ അലയുകയും ചെയ്ത അവസ്സരത്തിൽ ബ്രഹ്മാവി ൻറെ പുത്രനാ യ അന്ഘീറ മഹർഷിയു ടെ ആശ്രമത്തിലെത്തി. മഹർഷിയു ടെ  നിർദ്ദേശവും, ഉ പദേശവും അനുസ്സരിച്ച്   ദേവശയനി വ്രതം എടുക്കുക യും വ്രതത്തിൽ പ്രീതനായ വിഷ്ണു ഭഗവാൻറെ അനുഗ്രഹത്താൽ മഴ പെയ്യു കയും വരൾച്ച മാറുകയും പ്രജകൾക്ക് ഔശ്യര്യം വന്നു ഭവിച്ചു എന്നും   വി ശ്വാസ്സം .

മഹാരാഷ്ട്രയിൽ ഷോലാപൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പന്തർപൂർ വി ത്തോബ ക്ഷേത്രത്തിൽ, ഏതാണ്ട് ഇരുന്നൂറ്റി പത്ത് കിലോ മീറ്റർ ദൂരം കാൽ നടയായി സഞ്ചരിച്ചു  പാൽക്കി യാത്ര എത്തിച്ചേരുന്ന ദിവസ്സമാണ്‌ ആഷാഢ ഏകാദശി എന്ന ദേവശയനി ഏകാദശി.

ആശംസ്സകൾ

ജയരാജൻ കൂട്ടായി 

Thursday, 16 July 2015

നാരിയൽ പൂർണ്ണിമ - ആചാരങ്ങളും വിശ്വാസ്സങ്ങളും


നാരിയൽ പൂർണ്ണിമ - ആചാരങ്ങളും വിശ്വാസ്സങ്ങളും - റീപോസ്റ്റ്

ആചാരങ്ങളും, വിശ്വാസ്സങ്ങളും, അനുഷ്ഠാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഭാ രതീയ സംസ്ക്കാരം. പല ആചാരങ്ങളുടേയും, വിശ്വാസ്സങ്ങളുടെയും പിറകി ൽ ജീവിതത്തിൽ പാലിക്കേണ്ട ചില കടമകളുടേയും, ഉത്തരവാദിത്വങ്ങളുടേ യും ഓർമ്മപ്പെടുത്തലുകൾ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു ഓർ മ്മപ്പെടുത്തലാണ് നാരിയൽ പൂർണ്ണിമ ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങ ളും വിശ്വാസ്സങ്ങളും. കേരളത്തിൽ ഇങ്ങിനെയൊരു ആഘോഷം നിലവിലില്ലാ ത്തതിനാൽ നാരിയൽ പൂർണ്ണിമയെ കുറിച്ച് കൂടുതൽ ആർക്കും അറിയുകയു മില്ല.

മഹാരാഷ്ട്ര, ഗോവ, ദിയു, ദമൻ, കർണാടകയിലും  ഉത്തരേന്ത്യയുടെ പല ഭാഗ ങ്ങളിലും ആഘോഷിക്കുന്ന ഒരു ഉൽസ്സവമാണ് നാരിയൽ പൂർണ്ണിമ. ശ്രാവണ മാസ്സത്തിലെ പൗർണ്ണമി ദിവസ്സമാണ്‌ ആഘോഷം നടക്കുന്നത്. നാരിയൽ എന്നാ ൽ തേങ്ങ, പൂർണ്ണിമയെന്നാൽ പൂർണ്ണ ചന്ദ്രദിനം, (പൌ ർണ്ണമി). സമുദ്രത്തെ ആ ശ്രയിച്ചു ജീവിക്കുന്നവരുടെ മുഖ്യമായ ആഘോഷമാണ് നാരിയൽ പൂർണ്ണിമ. മീൻ പിടിക്കുന്നവരും കടൽ വെള്ളത്തിൽ നിന്നും ഉപ്പുണ്ടാക്കി ഉപജീവനം നട ത്തുന്നവരുടേയും വിശേഷമായ ആചാരമായാണ് ഉൽസ്സവം അറിയപ്പെടുന്നത് സമുദ്ര ദേവനെ പൂജിക്കുന്ന ചടങ്ങാണ് ഈ ഉൽസ്സവത്തിൻറെ മുഖ്യമായ ആചാ രം.

മുൻ കാലങ്ങളിൽ, എന്ന് പറഞ്ഞാൽ വളരെ പുരാതന കാലത്ത് സർക്കാർ നിയ മങ്ങളൊ വിലക്കുകളോ നിലവില്ലായിരുന്നെകിലും, മഴക്കാലത്ത് മത്സ്യങ്ങളു ടെ പ്രജനനം നടക്കുന്നതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകുകയോ മീൻ പിടിക്കുകയോ, വിൽപ്പന നടത്തുകയോ, മീൻ ഭക്ഷിക്കുകയോ പതിവില്ലായിരു ന്നു, അങ്ങിനെ ചെയ്താൽ കടലമ്മയുടെ കോപം ഉണ്ടാകുമെന്നുമുള്ള അവരുടെ വിശ്വാസ്സത്തിൻറെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ പഴയ കാലത്തെ ജന ങ്ങൾ ഈ വിശ്വാസ്സത്തെ വളരെ കർശനമായി പാലിച്ചിരുന്നു, ഏതാണ്ട് രണ്ട് മാ സ്സങ്ങളോളമായിരുന്നു മീൻ പിടുത്തവും, കടലുമായി ബന്ധപ്പെട്ട മറ്റു തൊഴിലു കളും പാടേ നിർത്തി വച്ചിരുന്നത്. 

അതുകൊണ്ടു തന്നെ മുൻ കാലങ്ങളിൽ മത്സ്യസമ്പത്തിനു കാര്യമായ ഒരു കുറ വും ഉണ്ടായിട്ടുമില്ലായിരുന്നു. എന്നാൽ കാലപ്പോക്കി ൽ വിശ്വാസ്സം ഇല്ലാതാവു കയോ, അല്ലെങ്കിൽ കുറവുണ്ടാകുകയോ, എങ്ങിനേയും പണമുണ്ടാക്കുകയെന്ന വ്യഗ്രതയോ, മറ്റു പല കാരണങ്ങളാലും പലരും ഇത് അനുസ്സരിക്കാതേയുമാ യി, അതോടെ കടലിൽ നിന്നുള്ള മത്സ്യ സമ്പത്തിൽ വൻ കുറവുണ്ടാകുകയാൽ പിന്നീട് ട്രോളിംഗ് നിരോധനം എന്ന ഒരു നിയമം തന്നെ നിലവിൽ വന്നു. (ജൂൺ പതിനാല് മുതൽ ജൂലൈ മുപ്പത്തി ഒന്ന് വരേയാണ് കേരളത്തിൽ ട്രോളിങ്ങ് നി രോധനത്തിൻറെ കാലാവധി.)

മഴക്കാലം ആരംഭിക്കുന്നതോടെ നിർത്തി വെക്കുന്ന മീൻ പിടുത്തം, മഴക്കാല ത്തിൻറെ അവസ്സാനത്തോടെ പുനരാരംഭിക്കുന്നു. അതിൻറെ മുന്നോടി കൂടിയാ ണ് നാരിയൽ പൂർണ്ണിമ. ശ്രാവണ പൂർണ്ണിമയെന്നും, രാഖി പൂർണ്ണിമയെന്നും ഈ ഉൽസ്സവം അറിയപ്പെടുന്നു.  ശ്രാവണ മാസ്സത്തിലെ വിശേഷപ്പെട്ടതും പുണ്ണ്യ ദിനവുമായി കരുതപ്പെടുന്ന പൂർണ്ണ ചന്ദ്ര ദിവസ്സം സമുദ്ര ദേവനായ വരുണ ദേ വനെ തേങ്ങയുമായി പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്, പൂജിച്ച തേങ്ങ കടലി ലേക്ക്‌ വലിച്ചെറിയുന്നു, പൂജിക്കാൻ തേങ്ങ ഉപയോഗിക്കുന്നതിനു വിശ്വാസ്സ പരമായി ഇനിയും ഒരു കഥയുണ്ട്, മൂന്ന് കണ്ണുകളോട് കൂടിയ തേങ്ങ, മൂന്ന് കണ്ണുകളോട് കൂടിയ പരമ ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരമ ശിവൻറെ ഒരു ദൃഷ്ടി എപ്പോഴും കടലിൽ കൂടെയുണ്ടാകുമെന്നും, ആപത്തു ക ളിൽ നിന്നും രക്ഷിക്കുമെന്നുമുള്ള വിശ്വാസ്സവും മീൻ പിടുത്തക്കാരിൽ നിലവി ലുണ്ട്.

പൂജക്ക്‌ ശേഷം വരും കാലങ്ങളിൽ കാറ്റിൽ നിന്നും കടൽ ക്ഷോഭങ്ങളിൽ നിന്നും മറ്റു അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും, ജീവിതം സന്തോഷ പ്രദമാകാനും പ്രാർഥിക്കുന്നു. അതോടെ കടൽ  രൗദ്ര ഭാവം വെടിഞ്ഞു ശാന്ത ഭാവം കൈക്കൊ ള്ളുന്നുവെന്നും, കാലാവസ്ഥ  മീൻ പിടുത്തത്തിനും സമുദ്രവുമാ യി ബന്ധപ്പെട്ട മറ്റു തൊഴിലുകൾക്കും അനുയോജ്യമാകുന്നുവെന്നും വിശ്വാസ്സം.

ആഘോഷത്തിൻറെ ഭാഗമായി തേങ്ങയും പഞ്ചസ്സാരയും  ചേർത്ത തേങ്ങ ചോ റ്പ്രസാദമായി കടലമ്മയ്ക്കു സമർപ്പിക്കുന്നു. കടലിനു ചോറ് കൊടുക്കൽ എ ന്ന് ഈ ചടങ്ങ് അറിയപ്പെടുന്നു. തുടർന്ന് നൃത്തവും, ആട്ടവും, പാട്ടുമായി കടൽ ക്കരയിൽ രാത്രിയും പകലും കഴിച്ചു കൂട്ടുന്നു. പണ്ട് കാലങ്ങളിൽ കേരളത്തി ലും മീൻ പിടുത്തക്കാർ കടലിനു ചോറ് കൊടുക്കൽ എന്ന പേരിൽ ഈ ആഘോ ഷം നടത്തി വന്നിരുന്നു, ആ ദിവസ്സങ്ങളിൽ കടലിൽ മീൻ പിടുത്തവും ഇല്ലായി രുന്നു കടലി നു ചോറ് കൊടുക്കൽ കേരളത്തിൽ ഇപ്പോൾ നിലവിലുണ്ടോ എന്ന കാര്യത്തിൽ എനിക്ക് നിശ്ചയമില്ല.

നാരിയൽ പൂർണ്ണിമ അടുക്കുമ്പോൾ പുതിയ വല നെയ്യുകയും, ബോട്ടുകൾ കേ ടുപാടുകൾ നീക്കി നന്നാക്കുകയും, പെയിൻറടിക്കുകയും, പൂമാലകളാൽ അല ങ്കരിക്കുകയും ചെയ്യുന്നു. കോളി എന്ന പേരിൽ അറിയപ്പെടുന്ന സമുദായക്കാ രാണ്(മുക്കുവർ, മീൻ പിടുത്തക്കാർ) കൂടുതലായും ഈ ആചാരങ്ങളും, ആ ഘോഷങ്ങളും നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാരും സ്ത്രീ കളും അവരുടെ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അണിയുകയും പാരമ്പര്യ നൃത്തങ്ങളുമായി ആടിപ്പാടിയും, ഭക്തർക്ക് തേങ്ങയും, തേങ്ങ വെ ള്ളവും പ്രസാദമായി വിതരണം ചെയ്തും ആഘോഷം അവിസ്മരണീയമാക്കു ന്നു .  മഹാരാഷ്ട്രയിലെ ഒരു പ്രത്യേക വിഭാഗക്കാർ പൂജിച്ച തേങ്ങ മാത്രമാണ് ഈ ദിവസ്സം ഭക്ഷിക്കുന്നത്. തെങ്ങും, മറ്റു മരങ്ങളും വച്ച് പിടിപ്പിച്ചു പ്രകൃതി യെ ആദരിക്കുകയും ചെയ്യുന്നു. ഇതും വലിയ പുണ്ണ്യമായ കർമ്മമായി കരുതി പ്പോരുന്നു.

നാരിയൽ പൂർണ്ണിമ ആഘോഷത്തോട്  കൂടി സമുദ്രം രൗദ്രഭാവം വെടിയുക യും ശാന്തമാകുകയും ചെയ്യുന്നുവെന്നും, കാറ്റും കോളും അടങ്ങി ശാന്തമാകു ന്നെന്നും വിശ്വാസ്സികൾ ഇന്നും പറയുകയും വിശ്വസ്സിക്കുകയും ചെയ്യുന്നു. സ മുദ്ര പൂജക്കും നാരിയൽ പൂർണ്ണിമക്കും ശേഷം പിറ്റേ ദിവസ്സം കടലിൽ പോയി മീൻ പിടിക്കുകയും പിടിച്ചെടുത്ത മീൻ കറിയാക്കി ഭക്ഷിക്കുകയും ചെയ്യുന്നു, അന്നത്തെ ദിവസ്സം മീൻ വിൽപ്പന നടത്തുകയുമില്ല. തുടർന്ന് അടുത്ത ദിവസ്സം മാത്രമേ മീൻ കച്ചവടം ചെയ്യുകയുള്ളൂ. അതോടെ ആ വർഷത്തെ ആഘോഷ ത്തിനു പരിസമാപ്തിയാകുകയും ചെ യ്യുന്നു.

നിയമങ്ങൾ നിലവിലില്ലാതിരുന്ന കാലങ്ങളിൽ, പാരമ്പര്യമായി നിലനിന്നിരുന്ന പല ആചാരങ്ങളും, വിശ്വാസ്സങ്ങളും കൊണ്ട് ഭൂമിയിലെ അന്യ ജീവികളുടെ ജീ വിതവും, സംരക്ഷണവും നില നിർത്തുവാൻ ഒരു പരിധിവരെ സാധ്യമായിരു ന്നു. പല വിശ്വാസ്സങ്ങളും  ഒരു രക്ഷാ കവചവുമായിരുന്നു. എന്നാൽ കാലം മാ റുകയും, വിശ്വാസ്സങ്ങൾ ഇല്ലാതാവുകയും, മണ്ണിനും, വിണ്ണിനും, വെള്ളത്തി നും, വായുവിനും, വനങ്ങൾക്കുമെല്ലാം അവകാശികൾ ഉണ്ടാവുകയും ചെ യ്തപ്പോൾ മറ്റു ജീവികളുടെ നിലനിൽപ്പ് അപകടത്തി ലാവുകയും ചെയ്ത തോടെ, നിയമങ്ങൾ അനിവാര്യമാകുകയും ചെയ്തു.

അങ്ങിനെ ഉണ്ടായതാണ് ട്രോളിങ്ങ് നി രോധനവും, അത് പോലെ വന്യ ജീവി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം തുടങ്ങിയവയെല്ലാം നിലവിൽ വ ന്നു. എന്നാലും പല പഴുതുക ളും കണ്ടു പിടിച്ചു നിയമലംഘനങ്ങൾ എല്ലാ ഭാ ഗത്തും നടന്നു കൊണ്ടുമിരിക്കുന്നു. പല നിയമങ്ങളും കടലാസ്സുകളിൽ മാത്രം ഒ തുങ്ങുകയും ചെയ്തു. അതോടെ പല തരം മൽസ്യമടക്കമുള്ള ജല ജീവികളും, മ റ്റു പല വന്യ ജീവികളുമെല്ലാം ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമായിക്കൊ ണ്ടുമിരിക്കുന്നു.

ആഗസ്ത് മാസ്സത്തിലാണ്‌ സാധാരണയായി നാരിയൽ പൂർണിമ ആഘോഷം നട ക്കുക. വിശ്വാസ്സത്തെ വിശ്വാസ്സികൾക്കു വേണ്ടി മാറ്റി നിർത്തി, നമുക്കും പ്രാർ ത്ഥിക്കാം, കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരെ കടലമ്മ സംരക്ഷിക്കട്ടേയെ ന്നു.

ആഗസ്ത് ഏഴിനാണ് ഈ വർഷത്തെ നാരിയൽ പൂർണ്ണിമ ആഘോഷം.


ജയരാജൻ കൂട്ടായി