Friday, 31 July 2015

ഗുരു പൂർണ്ണിമ


                   ഗുരു പൂർണ്ണിമ

"പുരത്തിരുട്ടകറ്റുവാൻ വിളക്ക് നാം കൊളുത്തണം, അകത്തിരുട്ടകറ്റുവാൻ അ ക്ഷരം പഠിക്കണം"

അറിയാത്ത വഴികളിലേക്ക് യാത്രാ പുറപ്പെടുമ്പോൾ വഴി നിശ്ചയമുള്ള സഹായിയായ വഴികാട്ടി കൂടെയുണ്ടായാൽ വഴിയിലുണ്ടാവാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളും,  ബുദ്ധിമുട്ടുകളും പരമാവധി ഒഴിവാകുകയും, യാത്ര നേർ വഴിക്കുമാകുകയും, യാത്രയുടെ ഉദ്ദേശം വിജയകരമായി പൂർത്തികരിക്കാനും സാധ്യമാകും. യാത്ര പോകുമ്പോഴായാലും, ജീവിത യാത്രയിലായാലും കൂടെയൊരു വഴികാട്ടി, അനി വാര്യമാണ്, അങ്ങിനെയുള്ള നേരായ  വഴികാട്ടിയെ നമ്മൾ ഗുരുവായി കണക്കാക്കുന്നു. മുൻ കാല ഗുരുക്കന്മാരും ആചാര്യന്മാരും ഉണ്ടാക്കി വച്ച പലതും ഇന്ന് നമ്മുടെ യാത്രകളിൽ അനിവാര്യവും, ജീവിത ശൈലിയുടെ ഭാഗവുമായി മാറി

അത്തരത്തിലുള്ള ഗുരുക്കന്മാരോടുള്ള നന്ദി പ്രകാശിപ്പിക്കുവാനുമുള്ള ദിവസമായാണ് ഭാരതത്തിൽ ഗുരു പൂർണ്ണിമ ആചരിക്കുന്നത്. ആചാര്യ വന്ദനാദിനമാണ് ഗുരുപൂർണിമ. അജ്ഞതയും, അന്ധകാരവും അകറ്റുവാൻ വഴികാട്ടിയായി ഗുരുക്കൻമ്മാരുടെ ഉപദേശവും മാർഘദർശനവും അത്യാവശ്യമാണ്. "മാതാ പിതാ ഗുരു ദൈവം" മാതാ പിതാക്കളേയും, പൂർവികൻമ്മാരേയും, ഗുരുക്കൻമ്മാരേയും നാം ദൈവതു ല്ല്യരായി കാണേണ്ടതാണ്. ശൈശവ കാലങ്ങളിൽ  മാതാപിതാക്കൾ പ്രഥമ ഗുരുവാണു. അവരിൽ നിന്ന് തന്നെ പൂർവികരുടെയും, ഗുരുക്കന്മാരുടേയും   കഥകൾ പറഞ്ഞു കേട്ടും കണ്ടറിഞ്ഞും അറിവ് നേടുന്ന നമ്മൾക്ക് പ്രായോഗീക അറിവും, വിദ്യാഭ്യാസവും  നൽകുന്ന ഗുരുവാണ് പിന്നീടുള്ള ജ്ഞാനം നൽകുന്നത്, അ ജ്ഞാനവും, അന്ധകാരവും അകറ്റി അറിവാകുന്ന ജ്യോതി നമ്മിൽ തെളിയിക്കുകയും, നമ്മെ ധർമ്മത്തിൻറെ വഴിയിലേക്ക് നയിക്കുന്നവരുമാണ് ഗുരുക്കൻമ്മാർ.

ഉത്തമനായ ഒരു ഗുരുവിൻറെ ശിക്ഷണമുണ്ടെങ്കിൽ പുരുഷോത്തമാനാകാം. (പ്രസാദം വദനത്തിങ്കൽ, കാരുണ്യം ദർശനത്തിലും, മാധുര്യം വാക്കിലും ചേ ർന്നുള്ളവനെ പുരുഷോത്തമനെന്നു കവി വാക്യം). പുരാതന കാലം മുതൽ  കാലാകാലങ്ങളായി ആചാര്യന്മാരെ വന്ദിക്കുന്ന ദിവസ്സമാണ്‌ ഗുരുപൂർണിമയായി ആചരിക്കുന്നത്. സംസ്കൃത ഭാഷയിൽ ഗു (gu) എന്നാൽ അന്ധകാരവും, രു (ru) എന്നാൽ നീക്കുന്നവൻ, അതായത് അന്ധകാരത്തെ, അല്ലെങ്കിൽ  അഞ്ജതയെ നീക്കുന്നവൻ എന്നാണ് അർത്ഥം. ഗുരുക്കന്മാരെ  ആദരിക്കാനും, തിരക്കിനിടയിൽ അവർക്ക് വേണ്ടി ഒരു ദിവസ്സമെങ്കിലും മാറ്റി വയ്ക്കുക, അതാണ്‌ ഗുരു പൂർണ്ണിമയായി ശിഷ്യ ഗണങ്ങളും വിശ്വാസ്സികളും  കരുതുന്നതും ആചരിക്കുന്നതും.

ആഷാട മാസ്സത്തിലെ ശുക്ലപക്ഷ പൂർണ്ണിമയാണ് ഗുരു പൂർണ്ണിമ അല്ലെങ്കിൽ വ്യാസ്സ പൂർണ്ണിമ എന്ന പേരിൽ അറിയപ്പെടുന്നത്. ഭാരതത്തിൽ എല്ലായിട ത്തും ഭക്തി നിർഭരമായ ഗുരു പൂജയോടു കൂടിയാണ് ഗുരുപൂർണ്ണിമ ആഘോ ഷിക്കുന്നത്. ഗുരുകുല സമ്പ്രതായം നില നിന്നിരുന്ന പഴയ കാലങ്ങളിൽ ആ ശ്രമങ്ങളിൽ ശിക്ഷ അഭ്യസിച്ചിരുന്നവർ ഗുരുക്കൻമ്മാരെ വിധി പ്രകാരം പൂ ജിക്കുകയും ഗുരുവിനോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുകയും അവർക്ക് ദ ക്ഷിണയും സമ്മാനങ്ങളും നൽകി ആദരിക്കുകയും, അനുഗ്രഹം വാങ്ങുക  യും ചെയ്തിരുന്നു. ഗുരു പൂർണ്ണിമ ദിവസ്സം ഗുരുക്കൻമാരെ ആദരിക്കുന്നത്, മറ്റു ദിവസ്സങ്ങളിലുള്ള ആദരവിനേക്കാൾ ആയിരം മടങ്ങ്‌ കൂ ടുതൽ ഫലപ്രദമാ ണെന്നും, അതു വഴി ശിഷ്യർക്ക് കൂടുതൽ വൈദഗ്ദ്യം കൈവരുമെന്നുതും  നിലവിലുണ്ടായിരുന്ന വിശ്വാസ്സം.

ആദി യോഗിയായി, അല്ലെങ്കിൽ ആദ്യ ഗുരുവായി പരമ ശിവൻ പ്രത്യക്ഷ പ്പെട്ട ദിവസമായത് കൊണ്ട്, അന്ന് മുതലാണ്‌ ഈ ദിവസം ഗുരു പൂർണ്ണിമയായി ആഘോഷിക്കുവാൻ തിരഞ്ഞെടുത്തതെന്നും ഐതിഹ്യം. നാല് വേദങ്ങ ളുടെയും ഉപജ്ഞാതാവായിരുന്ന, മാനവരാശിക്ക് വേദങ്ങളുടെ ജ്ഞാനം ന ൽകുകയും ചെയ്ത എക്കാലത്തേയും, ഏറ്റവും വലിയ ഗുരുവുമായി കരുതപ്പെ ടുന്ന വേദവ്യാസ മഹർഷിയുടെ ജനന ദിവസ്സം, വേദ വ്യാസ മഹർഷി മഹാ ഭാരത രചനക്ക് തുടക്കം കുറിച്ച ദിവസ്സം, വ്യാസ മഹർഷി ബ്രഹ്മ സൂത്രം എഴു തി പൂർത്തിയാക്കിയ ദിവസം, അങ്ങിനെ വേദ വ്യാസ്സ മഹർഷിയുമായി പല തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഉൽസ്സവമാണ് ഗുരു പൂർണ്ണിമ. മഹാഭാരതം രചന തുടങ്ങുകയാൽ ദേവന്മാർ വ്യാസ മഹർഷിയെ പൂജ ചെയ്തു ആദരിക്കു കയും ചെയ്ത ദിവസമായും ഗുരു പൂർണിമ കരുതപ്പെടുന്നു. അതിനാൽ വ്യാസ പൂർണ്ണിമയെന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു.

വിശുദ്ധ വേദത്തെ  റിഗ് വേദ, യജുർവേദ, സാമ വേദ, അഥർവ വേദ, തുടങ്ങി നാലു ഭാഗങ്ങളാക്കി തിരിക്കുകയും, തൻറെ മുഖ്യ ശിഷ്യരായ പൈല ഋഷി, വൈശംപായന ഋഷി, ജെയ്‌മിനി ഋഷി, സുമാന്തു ഋഷി എന്നീ നാലു പേരെ പ ഠിപ്പിക്കു കയും ചെയ്തുവെന്നും വിശ്വാസ്സം. ശിഷ്യരായ നാലുപേരും ഗുരുവായ വ്യാസ മഹർഷിയെ ആചാരപൂർവ്വം ഗുരുപൂർണ്ണിമ ദിവസം ആദരിച്ചിരു ന്നുവെന്നും കഥ. വ്യാസ മഹർഷിയു ടെ ഓർമ്മകൾ നിലനിർ ത്തുവാൻ ഇന്ത്യ യുടെ പല ഭാഗങ്ങളിലും ശിഷ്യന്മാർ അവരവരുടെ ഗുരുക്കൻമ്മാരെ ആദരി ക്കുകയും ശുശ്രുഷിക്കുകയും ചെയ്തു കൊണ്ടു തുടക്കം കുറിച്ചാണ് ഈ ആചാ രങ്ങളും, ആഘോഷങ്ങളും നിലവിൽ വന്നത്. 

ജീവിത ശൈലിയിൽ പാലിക്കേണ്ട കർശനമായ ചില നിബന്ധനകളുടെയും, കടമകളുടെയും ഒരു ഓർമ്മപ്പെടുത്തലായ ഗുരു പൂർണ്ണിമ, പല ആയിരം വർ ഷങ്ങൾക്കു മുമ്പ് തന്നെ ആഘോഷിച്ചിരുന്നതായും പറയപ്പെടുന്നു. ജാതി മത വ്യവസ്ഥകൾ നിലവിൽ വരുന്നതിനു മുമ്പ് തന്നെ നിലനിന്നിരുന്ന ജീവിത ശൈലിയുടെ ഭാഗമായ ദേശീയ ആഘോഷമായിരുന്നു ഗുരുപൂർണ്ണിമ. ഏതെ ങ്കിലും ഒരു പ്രത്യേക വിഭാഗത്തിൻറെയോ, മതത്തിൻറെയോ ആഘൊഷമാ യിട്ടായിരുന്നില്ല, മുൻ കാലങ്ങളിൽ ആഘോഷങ്ങൾ നടന്നിരുന്നത്. ആഘോ ഷത്തെ ഒരു ജീവിത ശൈലിയുടെ ഭാഗമായി കണ്ടിരുന്നത്‌ കൊണ്ട് ബ്രിട്ടീഷ്‌ കാരുടെ വരവിനു മുമ്പ് തന്നെ ഭാരതത്തിൽ ഗുരു പൂർണ്ണിമ പൊതു അവധി ദിവസവുമായിരുന്നു.     


എന്നാൽ ഇന്ന് ബുദ്ധ മതക്കാരും, ജൈനന്മാരും, ഹൈന്ദവരുടേയും മാത്രം ആ ഘോഷമായാണ് ഗുരു പൂർണ്ണിമ അറിയപ്പെടുന്നത്. ഭാരതീയ ഇതിഹാസത്തിൽ പല ഗുരുക്കൻമാരുമുണ്ടായിരുന്നതായി പറയുന്നു, അങ്ങിനെയുള്ള ഗുരു ക്കൻമ്മാരുടെ ശിക്ഷണം കാരണം പല യുഗ പുരുഷൻമ്മാരും, മഹാൻമ്മാരും, വിദ്വാൻമാരും നമുക്ക് ഉണ്ടായതായും ചരിത്രം. അത് കൊണ്ടാണ് ഗുരുപൂജ പരമ്പരയുടെ ദിനമായ ഗുരുപൂർണ്ണിമ ആഘോഷം ഭാരതത്തിൽ പ്രചാരം നേ ടിയത്.

 കോലം വരച്ചും, ഗുരുപൂജ ചെയ്തും, ഗുരുക്കൻമ്മാർക്ക് ദക്ഷിണ കൊടുത്തും  വിശ്വാസികൾ ഗുരു പൂർണ്ണിമ ആഘോഷ ഭരിതമാക്കുന്നു. ഇന്ത്യക്ക് പുറമേ  നേപ്പാളിലും, മറ്റു തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രൌഡ ഘംഭീരമായാണ് വിശ്വാസികൾ ഗുരു പൂർണ്ണിമ ആഘോഷിക്കുന്നത്. നേപ്പാളിൽ അധ്യാപകദി നവും, പൊതു അവധി ദിവസ്സവും കൂടിയാണ് ഗുരു പൂർണ്ണിമ. ഇന്ത്യയിൽ കേ രളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഗുരു പൂർണ്ണിമ ആഘോഷങ്ങ ൾ നടക്കുന്നു.

ശിവനന്ദയോഗ വേദാന്ത ആശ്രമവും, ഋഷികേശ് ആനന്ദ് പ്രകാശ്‌ യോഗ ആ ശ്രമവും പാവപ്പെട്ടവരും നിർധനരുമായ വിദ്യാർഥികൾക്ക് സൗജന്യമായി വി ദ്യാഭ്യാസവും, ഭക്ഷണവും, ആവശ്യമായ പുസ്തകങ്ങളും, വസ്ത്രങ്ങളും നൽകി വരുന്നു. പഴയ ഗുരുകുല സമ്പ്രതായത്തിൽ ശിക്ഷണം നടത്തി വരുന്ന ഈ ആശ്രമങ്ങളിൽ ഗുരു പൂർണ്ണിമ ആഘോഷം വളരെ പ്രശസ്ഥമാണ്. സ്വദേശി കളെ കൂടാതെ വിദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിക്കുക യും, യോഗയടക്കം  മറ്റു പ ലതരം ഭാരതീയ കലകളിലും ശിക്ഷണം നേടുന്നു മുണ്ട്.

പ്രാചീന കാലങ്ങളിൽ ശിഷ്യ ഗണങ്ങൾ വീടുകളിൽ നിന്നും ഗുരുക്കന്മാരുടെ ആശ്രമങ്ങളിലെത്തുകയും, അന്നവും, വസ്ത്രങ്ങളും, ദ്രവ്യങ്ങളും നൽകി അ വരെ പ്രീതിപ്പെടുത്തുകയും, ധർമ്മം, വേദം, ശാസ്ത്രം, തുടങ്ങി എല്ലാ തരം വി ദ്യകളും, ആയോധന കലകളും അഭ്യസ്സിച്ചിരുന്നുവെന്നും വിശ്വാസങ്ങൾ. അ താണ് പഴയ കാലങ്ങളിൽ നിലവിലിരുന്ന ഗുരുകുല സമ്പ്രദായം എന്ന പേരിൽ പ്രശസ്തമായിരുന്നത്.
 

നമ്മളിൽ പലരും പുഛിച്ചു തള്ളുന്ന നമ്മുടെ പല ആചാരങ്ങളും, പല തരം വി ശ്വാസ്സങ്ങളും വിദേശികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും, പലതിനേ യും നെഞ്ചോടെറ്റുകയും പിന്നീട് പതുക്കെ അതിൻറെ പിതൃത്വം അവകാശ പ്പെടുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. ഇന്ന് ഇന്ത്യക്ക് പുറത്ത് ഇരുന്നൂറോളം രാജ്യങ്ങളിൽ യോഗ പരിശീലനവും നടക്കു ന്നു. രണ്ടാം നൂറ്റാണ്ടു മുതൽ തെക്കേ ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തി ലും നിലനി ന്നിരുന്ന കളരി പയറ്റു അടക്കമുള്ള പല തരം കലകൾ നമ്മൾ കൈവിടുകയും അന്യ രാജ്യക്കാർക്ക് പ്രിയങ്കരമാവുകയും ചെയ്യുന്നത് വിരോ ധാഭാസ്സമല്ലേ. നമ്മൾക്ക് എവിടെയൊക്കെയോ തെറ്റുകൾ പറ്റുന്നുണ്ടു. സർവ്വ മേഖലകളെയും ബാധിച്ച വലിച്ചെറിയുക എന്ന സംസ്കാരത്തിന് മാറ്റം വരു ത്തിയില്ലെങ്കിൽ എല്ലാം നമുക്ക് നഷ്ടമാകും. അത് കൊണ്ട് തന്നെ അതീവ ജാ ഗ്രത പുലർത്തേണ്ടതും അനിവാര്യമാണ്. ഗുരു പൂർണ്ണിമ പോലുള്ള ആഘോ ഷങ്ങൾ അതിനു പ്രചോദനമാകട്ടെ

ഗുരുർബ്രഹ്‌മോ , ഗുരുർവിഷ്ണു, ഗുരുർദേവോ മഹേശ്വരാ
ഗുരുർസാക്ഷാത് പരബ്രമ്ഹ തസ്മൈശ്രീ ഗുരുവേ നമഃ.


വർഷങ്ങളായി ഗുരു പൂർണ്ണിമ ജൂലൈ മാസ്സങ്ങളിൽ തന്നെയാണ് നടന്ന് വ രുന്നത്. തിയ്യതിയിൽ മാത്രമേ മാറ്റമുണ്ടാകാറുള്ളൂ. ജൂലൈ ഇരുപത്തി ഏഴി നാണ്  ഈ വർ ഷത്തെ ഗുരുപൂർണ്ണിമ ആഘോഷം.

ആശംസ്സകൾ


ജയരാജൻ കൂട്ടായി


No comments:

Post a Comment