Sunday, 25 October 2015

വാല്മീകി മഹർഷി ജയന്തി


വാല്മീകി മഹർഷി ജയന്തി

അശ്വിൻ മാസ്സത്തിലെ പൌർണമി ദിവസ്സം ആദി കവിയായ വാല്മീകി മഹർ ഷിയുടെ ജന്മ ദിവസ്സമായി ആചരിക്കുന്നു. ജന്മ ദിവസ്സത്തെ കുറിച്ച് കൃത്യമാ യ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഒന്നാം നൂറ്റാണ്ടിലാണ് (ഫസ്റ്റ് മില്ലേനിയം ബി സി ഇ) മഹർഷി ജീവിച്ചിരുന്നതെന്നാണ്‌ അനുമാനം. അശ്വിൻ മാസ്സത്തിലെ പൗർണ്ണമി ദിവസ്സം കൂടുതലായും ഒക്ടോബർ മാസമാണ്  വന്നു ചേരുന്നത് ഇഗ്ലീഷ് കലണ്ടർ പ്രകാരം കൃത്യമായൊരു തയ്യതി വാൽമീകി ജയന്തിയായി കണക്കാക്കാൻ പറ്റില്ല. അതുകൊണ്ട് അശ്വിൻ മാസ്സ പൗർണമി  മഹർഷിയു ടെ ജൻമ്മ ദിവസ്സമായി മാറ്റമില്ലാതെ ആചരിക്കുന്നു. പ്രാചീന കാലത്തെ മ ഹാ മുനിവര്യന്മാരുടെ കൂട്ടത്തിലെ ഏറ്റവും ശ്രേഷ്ടനായി വാല്മീകി മഹർഷി യെ കണക്കാക്കുന്നു. മഹത് ഗ്രന്ഥമായ രാമായണത്തിൻറെ രചനയിലൂടെ മാ നവരാശിയുടെ ജീവിതത്തിൽ ആചരിക്കേണ്ട കടമകളേയും കർത്തവ്യങ്ങ ളേയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു.

പിടിച്ചു പറിയും, മോഷണവും നടത്തി കുടുംബം പുലർത്തി വന്ന ആളായി രുന്നു സുമാലിയുടെ പുത്രനായ രത്നാകരൻ. ഒരിക്കൽ വനത്തിൽ വച്ചു നാര ദ മുനിയുടെ വസ്തു വകകൾ അപഹരിക്കാൻ ശ്രമം നടത്തുകയും, എന്തിനു വേണ്ടിയും, ആർക്കു വേണ്ടിയുമാണ് ഈ ദുഷ് കർമ്മങ്ങൾ ചെയ്യുന്നതെന്ന് മ ഹർഷി ചോദിക്കുന്നു. കുടുംബത്തെ പുലർത്താനെന്ന മറുപടി കൊടുക്കു ന്നു, അങ്ങിനെയെങ്കിൽ ഈ ചെയ്യുന്നതിൻറെ പാപഭാരം അവർ കൂടി പങ്കു വ യ്ക്കുമോ എന്ന് നാരദ മുനി ആരായുന്നു. ഉത്തരമറിയാതെ രത്നാകരൻ ചി ന്താകുലനാകുന്നു. ഉത്തരം തേടി വീട്ടിലേക്കു ചെന്നപ്പോ ൾ കിട്ടിയ മറുപടി അപ്രതീക്ഷിതമായിരുന്നു. "അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ പാപ ഭാരം അവനവൻ തന്നെ അനുഭവിക്കണമെന്ന മറുപടിയാണ് വീട്ടിൽ നിന്നും കിട്ടി യത്. തിരിച്ചെത്തിയ രത്നാകരൻ നാരദ മുനിയുടെ കാൽക്കൽ വീണു ക്ഷമ ചോദിക്കുകയും, മേലിൽ ദുഷ് കർമ്മങ്ങൾ ചെയ്യുകയില്ലെന്ന ശപഥവും ചെ യ്യുന്നു

നാരദ മുനിയുടെ നിർദേശം അനുസ്സരിച്ച് പരമ പവിത്രമായ രാമ നാമം ജപി ക്കുവാൻ തുടങ്ങുകയും, എന്നാൽ ദുഷ് കർമ്മ ഫലത്താൽ രാമ, രാമ എന്ന പ രമ പവിത്രമായ ജപത്തിൻറെ ഉച്ചാരണം സാധ്യമാകാതെ വരുകയും ചെയ്യു ന്നു. മുനിയുടെ ഉപായ പ്രകാരം മരാ, മരാ എന്ന് വേഗത്തിൽ  ജപിക്കുകയും, നിരന്തരമായ ജപത്താൽ ശ്രി രാമൻറെ അനുഗ്രഹത്താൽ രാമ, രാമ എന്ന നാ മോച്ചാരണം സാധ്യമാകുകയും, അതോടെ സർവ്വ പാപങ്ങളിൽ നിന്നും മോ ചനവും കിട്ടുന്നു. പിന്നീട് നാരദ മുനിയുടെ നിർദേശ പ്രകാരം തപസ്സ നുഷ്ടി ക്കുന്നു. പല വർഷങ്ങൾ നീണ്ട കൊടും തപസ്സിനിടയിൽ ശരീരം ചിതൽ പുറ്റി നാൽ മൂടപ്പെടുന്നു. തപശക്തിയാൽ മോക്ഷം കിട്ടുകയും ദൈവീക അശരീ രി ഉണ്ടാവുകയും, പുറ്റിൽ നിന്ന് പുറത്തു വരുകയും ചെയ്യു ന്നു. "ചിതൽ / ഉറു മ്പ് പുറ്റിൽ നിന്ന് പുറത്തു വന്നതിനാൽ വാല്മീകി എന്ന പേര് ലഭിക്കുകയും ചെയ്തു. (വാല്മീ കം എന്നാൽ സംസ്കൃതത്തിൽ ഉറുമ്പ് കുന്നിൽ നിന്ന് വന്നവൻ എന്ന് അർത്ഥം)

ഒരിക്കൽ മഹർഷി പ്രഭാത കർമ്മങ്ങൾക്കായി ഗംഗ നദിയിലേക്ക് പോകുക യായിരുന്നു.അനുയായിയായ ഭാർദ്വാജ് വസ്ത്രങ്ങളുമായി മഹർഷിയെ അനു ഗമിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ താമസ്സാ നദിക്കരയിലെത്തു ന്നു. നദിയിലെ നിർമ്മലമായ ജലം കണ്ടു അത്യ ന്തം സന്തോഷം തോന്നിയ മ ഹർഷി ഇപ്രകാരം അരുളിചെയ്തു, "നോക്കൂ എത്ര നിർമ്മലമാണ് ഈ നദിയി ലെ തെളിനീർ, ഒരു നല്ല മനസ്സുള്ള മനുഷ്യനെ പോലെ, ഞാൻ ഇന്ന് ഈ നദി യിലാണ് കുളിക്കുന്നത്" കുളിക്കാൻ തമസ്സയിൽ സൗകര്യ പ്രദമായ ഒരു സ്ഥ ലം തേടുന്നതിനിടയിൽ പ്രണയ സല്ലാപത്തിലേർപ്പെട്ട രണ്ടു ഇണ കുരുവിക ളെ കാണുന്നു. കുരുവികളുടെ ചൈതന്യം കണ്ടു സന്തോഷിച്ചു നിൽക്കുമ്പോ ൾ തീർത്തും അപ്രതീക്ഷിതമായി ഒരു വേടൻ എയ്തു വിട്ട അ മ്പു കൊണ്ട് ആ ണ്‍ പക്ഷി മരിച്ചു വീഴുന്നു. ഈ കാഴ്ച കണ്ടു വാവിട്ടു നിലവി ളിച്ച പെണ്‍ പ ക്ഷിയും ദുരന്ത ദുഖത്തിൻറെ ആഘാതത്താൽ വാവിട്ട് നിലവിളിച്ചു ഹൃദയം പൊട്ടി മരിക്കുന്നു.

ദാരുണമായ കാഴ്ച കണ്ട മഹർഷി ആരാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നറി യാൻ നാലുഭാഗത്തും തിരിഞ്ഞു നോക്കുന്നു. അമ്പും വില്ലുമേന്തിയ ഒരു വേട ൻ മരണമടഞ്ഞ തൻറെ വേട്ട പക്ഷിയെ എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. സങ്കടവും ക്രോധവും അടക്കാൻ കഴിയാതെ മഹർഷി വേടനെ ശകാരിക്കു ന്നു,  മ നുഷ്യരെ മാത്രമല്ല, ഒരു മൃഗത്തേയോ, പക്ഷികളെയോ, പ്രപഞ്ചത്തി ലെ ഒരു ജീവിയേയും ആക്രമിക്കുവാനോ കൊല്ലാനോ പാടുള്ള തല്ല,  പ്രത്യേ  കിച്ചും അവ പരസ്പ്പരം സല്ലപിച്ചും തത്തി കളിച്ചുമിരിക്കുമ്പോൾ, നീ ഒരു കൊടും പാപകർമ്മമാണ് ചെയ്തത്, പാവം പക്ഷിയുടെ ജീവനെടുക്കാൻ ആരാ ണ് നിനക്ക് അധികാരം തന്നത്, വീണ്ടും മഹർഷിയുടെ ചുണ്ടിൽ നിന്നും ഇ പ്രകാരം ശ്ലോകങ്ങൾ പുറത്തേക്കു വന്നു

"മാനിഷാദ പ്രതിസ്താം ത്വമഗം സസ്വതി സമാ, യത് ക്രൗഞ്ചമിധുനാകം അവ ധി ഹ കാമമോഹിതം" (മലയാളത്തിലെഴുതിയപ്പോൾ അക്ഷര തെറ്റുണ്ടാ വാം, സദയം ക്ഷമിക്കുക)

ഹൃദയ ഭേതകമായ സംഭവത്തിൽ വേടനു കൊടുത്ത ശാപമാണ് ആദി കവി യുടെ ആദ്യ വാക്യം, ഇതാണ് ഒന്നാമത്തെ ശ്ലോകമായി കണക്കാക്കുന്നത് (പര സ്പ്പ രം സ്നേഹിച്ചു കഴിയുകയായിരുന്ന ഇണപ്പക്ഷികളിൽ ഒന്നിനെ  തിക ച്ചും അപ്രതീക്ഷിതമായി കൊല ചെയ്ത നീ ജീവിതാവസാനം വരേയും ഒരിക്ക ലും വിശ്രമമില്ലാത്തവനായിരിക്കും.)

 ആശ്രമത്തിൽ തിരിച്ചെത്തിയ മഹർഷി ബ്രഹ്മാവിൻറെ നിർദ്ദേശ പ്രകാര വും, അനുഗ്രഹത്താലും, ദൈവ നിയോഗത്താലും രാമായണം എഴുതുവാൻ തുടങ്ങുന്നു. അങ്ങിനെ എഴുതപ്പെട്ട ആദി കവിയുടെ ആദ്യ കാവ്യമായ രാമാ യണ ത്തിലെ ആദ്യ ശ്ലോകമാണ് മാനിഷാദ ........... ഏഴു കാണ്ടങ്ങളിലായി ഇരു പത്തി മൂന്നായിരം ശോള്കങ്ങളും (ബാല കാണ്ട, അയോധ്യ കാണ്ട, ആരണ്യ കാ ണ്ട, കിഷ്കിന്ദ കാണ്ട, സുന്ദര കാണ്ട, യുദ്ധ കാണ്ട, ഉത്തര കാണ്ട) നാലുലക്ഷ ത്തി എണ്‍പതിനായിരത്തി രണ്ടു വാക്കുകളും അടങ്ങിയതാണ്.  ഇന്ന് കാണു ന്ന ഒരു വിധ സാങ്കേതീക വിദ്യയും ഇല്ലാതിരുന്ന കാലത്ത് എഴുത്താണിയും, പനയോലയുമുപയോഗിച്ചു ഇത്രയും മഹത്തായ ഒരു കാവ്യം രചിക്കുവാൻ ദൈവാനുഗ്രഹമില്ലാതെ സാധ്യമാകുമോ?

ശ്രീരാമൻ ജീവിച്ചിരുന്ന കാലത്താണ് വാൽമീകി മഹർഷിയും ജീവിച്ചിരുന്ന തെന്നും ശ്രീ രാമൻറെ വനവാസ്സ കാലത്ത് പരസ്പ്പരം കാണുകയും, സംവദി ച്ചിരുന്നതായും വിശ്വാസ്സം. പിന്നീട് മഹർഷിയുടെ ആശ്രമത്തിൽ  സീതാ ദേ വിക്ക് അഭയം നൽകുകയും, ആശ്രമത്തിൽ വച്ച് സീതാദേവി ലവകുശന്മാരെ പ്രസ്സവിക്കുകയും, മഹർഷി ലവകുശന്മാർക്ക് രാമായണം വായിച്ചു കേൾപ്പി ക്കുകയും  ചെയ്തുവെന്നും വിശ്വാസ്സം.

പ്രേമത്തിൻറെയും, ത്യാഗത്തിൻറെയും, തപസ്സി ൻറെയും, യശസ്സിൻറെയും മ ഹത്വം നമുക്ക് നൽകുകയും മാനവ രാശിക്ക് സഞ്ചരിക്കാൻ സൻ മാർഗത്തി ൻറെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം. മ ഹർഷിയുടെ ആശ്രമത്തിൽ സീതാ ദേവി അഭയം തേടിയ കാലത്ത് അവിടെ ജനിച്ചു വളർന്ന ലവകുശന്മാരേയാണ് ആദ്യമായി രാമായണം പഠിപ്പിച്ചതെ ന്നും വിശ്വാസ്സം.

ഇന്ത്യയിൽ ഒട്ടു മിക്ക ഭാഗങ്ങളിലും വളരെ ഉത്സാഹപൂർവമാണ് വാല്മീകി ജ യന്തി ആഘോഷിക്കുന്നത്. വാല്മീകി ക്ഷേത്രങ്ങളിൽ പൂജകളും, അർച്ചനയും ശോഭാ യാത്രകളും സംഘടിപ്പിക്കുന്നു. ശോഭാ യാത്രകൾ കടന്നു പോകുന്ന വ ഴികളിലെല്ലാം ഭക്തർ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേ ൽക്കുകയും രാമ, രാമ ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ മുപ്പത്തി ആറോളം വാല്മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇ വയിൽ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്. ഭഗവാൻ വാല്മീകി തി റാത്ത് അമൃതസ്സർ, ഭഗവാൻ വാല്മീകി ആശ്രമം ചിത്രകൂട് മധ്യപ്രദേശ്‌, ഭഗവാ ൻ വാല്മീകി ആശ്രമം ബൈത്തൂർ, ഭഗവാൻ വാല്മീകി ആശ്രമം പഞ്ചകുയ്യ ഡ ൽഹി, ഭഗവാൻ വാല്മീകി ആശ്രമം ഉത്തർ പ്രദേശ്‌, ഭഗവാൻ വാല്മീകി ആശ്ര മം കുരുക്ഷേത്ര, ഭഗവാൻ വാല്മീകി ആശ്രമം കൻഖാൽ  ഹരിദ്വാർ, ഭഗവാൻ വാല്മീകി ആശ്രമം ചണ്ടിഗഡ്, ഭഗവാൻ വാല്മീകി ചൌക്ക് ഫത്തേബാദ് ഹരി യാന, ഭഗവാൻ വാല്മീകി ചൌക്ക് ഹിസ്സാർ, ഭഗവാൻ വാല്മീകി ഭവൻ സന്നോർ പാട്യാല. കൂടാതെ ഇന്ത്യക്ക് പുറമേ നേപ്പാൾ, യു കെ, യു എസ് എ, അട ക്കം അനേകം രാജ്യങ്ങളിലും  ആശ്രമങ്ങൾ ഉണ്ട്.

വാല്മീകി ക്ഷേത്രങ്ങൾ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങി നെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു. ആശ്രമങ്ങൾക്ക് മു കളിലായി എപ്പോഴും ഒരു കൊടി പറക്കുന്നു, ഇതിനെ നിഷാൻ സാഹിബ്‌ എ ന്ന പേരിൽ അറിയപ്പെടുന്നു. വിശാലമായ പഠന മുറികളും ഭക്ഷണ ശാലക ളും രാമായണം ബുക്ക്‌കൾ സൂക്ഷിക്കുന്ന വലിയ സ്റ്റോർ റൂമും ആശ്രമങ്ങളി ൽ കാണാവുന്നതാണ്. വലുപ്പ ചെറുപ്പ വ്യതസ്തമില്ലാതെ എത്ര ഉന്നതനായാ ലും എല്ലാവരും നിലത്തിരുന്നാണ്‌ പഠനവും, പ്രാർത്ഥനകളും നടത്തേണ്ടത്, ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നുള്ള സന്ദേശമാണ് ഇത് നൽകുന്നത്.

വാല്മീകി മഹർഷി വിഭാവനം ചെയ്ത സദ്‌ഭാവന സിദ്ധാന്തം എന്നെന്നും നിലനിൽക്കട്ടെയെന്നു നമുക്കും പ്രാർത്ഥിക്കാം.

ആശംസ്സകൾ

ജയരാജൻ കൂട്ടായി


           

Sunday, 18 October 2015

തുമ്പയും മുക്കുറ്റിയും - ഓർമ്മയിലെ ഓണക്കാലം


                 

 
                 
തുമ്പയും മുക്കുറ്റിയും - ഓർമ്മയിലെ ഓണക്കാലം

ഒരു പാട് ആശകളും, ഒരു പാട് നിരാശകളുമായി വീണ്ടുമൊരു പൊന്നോണം കൂടി വരവായി. എന്നാൽ ഒന്നുമില്ലാതിരുന്ന കാലത്തെ ഓണത്തിൻറെ സുഖം അത് വിവരിക്കുവാൻ സാധ്യമല്ല. ഇന്ന് ഓണമടക്കമുള്ള ആഘോഷങ്ങൾ ഒരു ഫാഷനായി മാറിയെങ്കിലും, പോരായ്മകളും, സങ്കടങ്ങളും മാറ്റി വച്ച് പഴയ ഓണത്തിൻറെ ഓർമ്മയിൽ നമുക്കും ആഘോഷിക്കാം.

കർക്കിടകത്തിൻറെ വറുതിയിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക്‌ ആശ്വാസ്സത്തി ൻറെ നിശ്വാസ്സങ്ങളുമായാണ് ചിങ്ങം പുലരുന്നത്. ഞങ്ങൾ കുട്ടികൾക്ക് ചിങ്ങം തുടങ്ങിയാൽ ഓണം തുടങ്ങിയ പ്രതീതിയായിരുന്നു. എല്ലാ ദിവസ്സവും വിരലി ൽ കണക്കു കൂട്ടും, "ഇനി ഓണത്തിനു പത്തു നാൾ, പിറ്റേ ദിവസ്സം പറയും ഇനി ഒൻപതു നാൾ", അങ്ങിനെ ഒന്നാം ഓണമായാൽ സങ്കടം തുടങ്ങും, നാളെ കഴി ഞ്ഞാൽ ഓണം തീരുമല്ലോയെന്ന വിഷമം. (വടക്കേ മലബാറിൽ ഉത്രാടവും, തി രുവോണവുമായി രണ്ടു ദിവസ്സമായിരുന്നു മുഖ്യമായ ആഘോഷം).

ചിങ്ങ മാസ്സമായാൽ പ്രകൃതിക്ക് പോലും ഒരു അഴകായിരുന്നു. മനം കുളിരു ന്ന ഓണ വെയിലും, പൂത്ത് നിൽക്കുന്ന കാടും മലയും, ഓണത്തെ വരവേൽ ക്കാൻ സ്വയം ഒരുങ്ങിയത് പോലെ തോന്നുമായിരുന്നു. വീട്ടുകാരും, നാട്ടുകാ രും പല ഒരുക്കങ്ങളും നടത്തും. വീട് ചാണകം മെഴുകും, മഴയാൽ മുറ്റത്ത് ഉണ്ടാകുന്ന ചെറിയ കുഴികളിലെല്ലാം മണ്ണിട്ട് നിരപ്പാക്കും, മുറ്റത്തുള്ള ചെറു പുല്ലുകളും, പാഴ്ച്ചെടികളും പിഴുതു വൃത്തിയാക്കും. മുറ്റത്ത്‌ മണ്ണ് കൊണ്ട് വലിയ പൂത്തറ ഉണ്ടാക്കും.

പുത്തനുടുപ്പിനുള്ള തുണി വാങ്ങാൻ കടകളിൽ വൻ തിരക്കായിരിക്കും, ഇന്ന ത്തെ പോലെ റെഡി മെയിഡ് ഉടുപ്പുകൾ ഉണ്ടായിരുന്നില്ല. തുണി വാങ്ങി അള വിനനുസ്സരിച്ചു തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിക്കും, തയ്യൽ കടകളിലും വൻ തിരക്കായിരിക്കും. രാവും പകലും തയ്യൽക്കാർ പണിയെടുക്കും. പുത്തനുടു പ്പിട്ട് ഒരു ഓണം ആഘോഷിക്കുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ടായി രുന്നു, പക്ഷെ എൻറെ പതിനെട്ടാം വയസ്സിലാണ് ജീവിതത്തിൽ ആദ്യമായി ഓ ണത്തിനു എനിക്കൊരു പുത്തൻ ഷർട്ട്‌ കിട്ടുന്നത്. അത് എൻറെ കസിനും വില്ലേ ജ് ഓഫീസ്സറുമായിരുന്ന മുകുന്ദേട്ടൻ സമ്മാനിച്ചതായിരുന്നു. എന്നാൽ വീട്ടിലു ള്ള മറ്റുള്ളവർക്ക് പുത്തനുടുപ്പില്ലാത്തതിനാൽ ഞാൻ മാത്രമായി അണിയുവാ ൻ എൻറെ മനസ്സ് അനുവദിച്ചില്ല. ഞാനും ഓണ ദിവസ്സം മറ്റുള്ളവരെപ്പോലെ പ ഴയ ഉടുപ്പ് തന്നെയണിഞ്ഞു.

പിന്നീട് വളരെ വർഷങ്ങൾ ഞാൻ ബോംബയിൽ തുണി മില്ലിൽ ജോലി ചെയ്തു, വിവിധ തരത്തിലും ഫാഷനുകളിലുമുള്ള പല തരം തുണികൾ കൈകാര്യം ചെ യ്തുവെങ്കിലും, പിന്നീട് ഗൾഫിൽ നിന്നും പല തരം വസ്ത്രങ്ങളും വാങ്ങിയെ ങ്കിലും ആഗ്രഹിച്ച കാലത്ത് കിട്ടാത്തതിൻറെ നൊമ്പരം കാരണം ഒരിക്കലും ഓ ണത്തിനു ഞാൻ പുതു വസ്ത്രങ്ങൾ ധരിച്ചി ട്ടില്ല ...............ഇനിയും അങ്ങിനെ ത ന്നെയായിരിക്കണമെന്നും പ്രാർഥിക്കുന്നു................

അത്തത്തിനു മുമ്പ് തന്നെ അപ്പൂപ്പന്മാർ തെങ്ങോല കൊണ്ട് കൊമ്മ മടഞ്ഞു ത രും. (പൂക്കൊട്ട) തുമ്പയും, മുക്കുറ്റിയുമില്ലാത്ത ഓണപ്പൂക്കളം ആ കാലങ്ങളിൽ ഇല്ലായിരുന്നു ഞങ്ങൾ കാടായ കാടും നാടായ നാടും, കുന്നുകളിലും, പൂ തേടി ന ടക്കും, രണ്ടു മണിക്കൂറുകൾ കൊണ്ട് ആവശ്യമുള്ളത്രയും വിവിധ തരം പൂവു കൾ ശേഖരിക്കും. തുമ്പ, മുക്കുറ്റി, അരിപ്പൂ, കോഴിപ്പൂ, ഐരാണി, കാട്ടു ചെ ത്തി, തുടങ്ങിയവ കാടുകളിൽ നിന്നും ശേഖരിക്കും. കൃഷ്ണ കിരീടം, (പഗോഡ, വടക്കേ മലബാർ), കാശി തുമ്പ, ചെമ്പരത്തി, കോളാമ്പിപൂവ്, മല്ലിക, വാടാ മ ല്ലി, ശീവോതി, മന്ദാരം, അശോകം, തുട ങ്ങിയവ വീട്ടിൽ വളർത്തുന്ന ചെടികളി ൽ നിന്നും പറിച്ചെടുക്കും. പൊട്ടിയരിയും, കാക്കപ്പൂവും വയലുകളിൽ നിന്നും ശേഖരി ക്കും. അങ്ങിനെ എൻറെതടക്കമുള്ള നാട്ടിലെ വീട്ടു മുറ്റങ്ങളിൽ നാടൻ പൂവുക ൾ കൊണ്ട് തന്നെ അത്തം മുതൽ തിരുവോണം വരെ വർണ്ണ ശബളമായ പൂക്കളങ്ങൾ ഒരുക്കും.

ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കൾ സുലഭമാ ണ്. തമിൾ നാടടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മാരക വിഷമുള്ള, കീടനാശി നിയടങ്ങിയ പൂവുകൾ കൈകാര്യം ചെയ്യുക വഴി ഗുരുതരമായ ആരോഗ്യ പ്ര ശ്നങ്ങൾക്ക് വഴി തുറക്കും, പച്ചക്കറിയുടെ കാര്യവും വ്യത്യസ്ഥമല്ല, സർവത്ര വിഷമയം തന്നെ.

നാടൻ പൂവ്കൾ കൊണ്ടുള്ള പൂക്കളത്തിനു ഒരു പ്രത്യേക ശാലീനതയുണ്ടായി രുന്നു. പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ നാട്ടിലേയും കാട്ടിലേയും പൂക്കൾ കൊണ്ടുള്ള പൂക്കളവും,വീടുകളിൽ നട്ടുണ്ടാക്കുന്ന പച്ചക്കറി കൊണ്ടു ള്ള കറികളും നമുക്ക് നഷ്ടമായി, ഓണത്തിനു പോലും പഴയ പ്രസക്തിയുമില്ല.
പുതിയ തലമുറയ്ക്ക് ഇതിലൊന്നും വലിയ താൽപ്പര്യങ്ങളുമില്ല, ബുദ്ധിമുട്ടറി യാതെയും ആവശ്യം പോലെയും ഭക്ഷണവും, വസ്ത്രങ്ങളും ഉള്ളപ്പോൾ ഓണ ത്തിനു അവരൊന്നും വലിയ താൽപ്പര്യവും കാണിക്കുന്നില്ല.

അമ്മുമ്മ, അച്ഛൻ, അമ്മ, മക്കൾ, പേരക്കുട്ടികൾ അവരെല്ലാം ഒന്നായി ചേർന്നു ള്ള ഓണാഘോഷം, അത് അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്, ചെ റിയ വീടും, കുറെ ആളുകളും, ഒന്നിച്ചു പലക വച്ചിരുന്നു ഓണം ഉണ്ണുക, അതി ൻറെ രുചി അനിർവചനീയം, രാത്രിയിൽ കിടക്കാൻ പോലും സ്ഥലം ഉണ്ടാകില്ല കട്ടിലിനടിയിലും, മേശക്കടിയിലും ചുരുണ്ട് കിടന്നുള്ള ഉറക്കം ഇതെല്ലാം അനു ഭവിക്കുന്നത് ഒരു വല്ലാത്ത സുഖം തന്നെയാണ്.

മധുരിക്കുന്ന ഓർമ്മകൾ ബാക്കി വച്ചു കൊണ്ട് പഴയ ആ കാലങ്ങളെല്ലാം പോ യി, ആർക്കും ഇനി അത് അനുഭവിക്കാൻ സാധ്യമല്ല, ഒരിക്കലും തിരിച്ചു വരാ നും പോകുന്നില്ല, എന്നിരുന്നാലും അതെല്ലാം അനുഭവിക്കാൻ അവസ്സരം കിട്ടി യവർ തീർച്ചയായും ഭഗ്യവാൻമ്മാരാണ്. നാൽപ്പതു കൊല്ലങ്ങൾക്ക് മുമ്പ് അ ച്ചനു മൊത്തുള്ള ഓണവും, പത്തു വർഷങ്ങൾക്കു മുമ്പ് അമ്മയുമൊത്തുള്ള ഓണവും അവസ്സാനിച്ചു. ദരിദ്ര ജീവിതം, രാജയോഗത്തേക്കാൾ സുഖപ്രദമെന്നു അന്നും, ഇന്നും ഞാൻ വിശ്വസ്സിക്കുന്നു.........................

എല്ലാവർക്കും നന്മ നിറഞ്ഞതും, ഔശര്യപൂർണ്ണവുമായ ഓണാശംസ്സകൾ


ജയരാജൻ കൂട്ടായി