ഒരു പാട് ആശകളും, ഒരു പാട് നിരാശകളുമായി വീണ്ടുമൊരു പൊന്നോണം കൂടി വരവായി. എന്നാൽ ഒന്നുമില്ലാതിരുന്ന കാലത്തെ ഓണത്തിൻറെ സുഖം അത് വിവരിക്കുവാൻ സാധ്യമല്ല. ഇന്ന് ഓണമടക്കമുള്ള ആഘോഷങ്ങൾ ഒരു ഫാഷനായി മാറിയെങ്കിലും, പോരായ്മകളും, സങ്കടങ്ങളും മാറ്റി വച്ച് പഴയ ഓണത്തിൻറെ ഓർമ്മയിൽ നമുക്കും ആഘോഷിക്കാം.
കർക്കിടകത്തിൻറെ വറുതിയിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ്സത്തി ൻറെ നിശ്വാസ്സങ്ങളുമായാണ് ചിങ്ങം പുലരുന്നത്. ഞങ്ങൾ കുട്ടികൾക്ക് ചിങ്ങം തുടങ്ങിയാൽ ഓണം തുടങ്ങിയ പ്രതീതിയായിരുന്നു. എല്ലാ ദിവസ്സവും വിരലി ൽ കണക്കു കൂട്ടും, "ഇനി ഓണത്തിനു പത്തു നാൾ, പിറ്റേ ദിവസ്സം പറയും ഇനി ഒൻപതു നാൾ", അങ്ങിനെ ഒന്നാം ഓണമായാൽ സങ്കടം തുടങ്ങും, നാളെ കഴി ഞ്ഞാൽ ഓണം തീരുമല്ലോയെന്ന വിഷമം. (വടക്കേ മലബാറിൽ ഉത്രാടവും, തി രുവോണവുമായി രണ്ടു ദിവസ്സമായിരുന്നു മുഖ്യമായ ആഘോഷം).
ചിങ്ങ മാസ്സമായാൽ പ്രകൃതിക്ക് പോലും ഒരു അഴകായിരുന്നു. മനം കുളിരു ന്ന ഓണ വെയിലും, പൂത്ത് നിൽക്കുന്ന കാടും മലയും, ഓണത്തെ വരവേൽ ക്കാൻ സ്വയം ഒരുങ്ങിയത് പോലെ തോന്നുമായിരുന്നു. വീട്ടുകാരും, നാട്ടുകാ രും പല ഒരുക്കങ്ങളും നടത്തും. വീട് ചാണകം മെഴുകും, മഴയാൽ മുറ്റത്ത് ഉണ്ടാകുന്ന ചെറിയ കുഴികളിലെല്ലാം മണ്ണിട്ട് നിരപ്പാക്കും, മുറ്റത്തുള്ള ചെറു പുല്ലുകളും, പാഴ്ച്ചെടികളും പിഴുതു വൃത്തിയാക്കും. മുറ്റത്ത് മണ്ണ് കൊണ്ട് വലിയ പൂത്തറ ഉണ്ടാക്കും.
പുത്തനുടുപ്പിനുള്ള തുണി വാങ്ങാൻ കടകളിൽ വൻ തിരക്കായിരിക്കും, ഇന്ന ത്തെ പോലെ റെഡി മെയിഡ് ഉടുപ്പുകൾ ഉണ്ടായിരുന്നില്ല. തുണി വാങ്ങി അള വിനനുസ്സരിച്ചു തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിക്കും, തയ്യൽ കടകളിലും വൻ തിരക്കായിരിക്കും. രാവും പകലും തയ്യൽക്കാർ പണിയെടുക്കും. പുത്തനുടു പ്പിട്ട് ഒരു ഓണം ആഘോഷിക്കുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ടായി രുന്നു, പക്ഷെ എൻറെ പതിനെട്ടാം വയസ്സിലാണ് ജീവിതത്തിൽ ആദ്യമായി ഓ ണത്തിനു എനിക്കൊരു പുത്തൻ ഷർട്ട് കിട്ടുന്നത്. അത് എൻറെ കസിനും വില്ലേ ജ് ഓഫീസ്സറുമായിരുന്ന മുകുന്ദേട്ടൻ സമ്മാനിച്ചതായിരുന്നു. എന്നാൽ വീട്ടിലു ള്ള മറ്റുള്ളവർക്ക് പുത്തനുടുപ്പില്ലാത്തതിനാൽ ഞാൻ മാത്രമായി അണിയുവാ ൻ എൻറെ മനസ്സ് അനുവദിച്ചില്ല. ഞാനും ഓണ ദിവസ്സം മറ്റുള്ളവരെപ്പോലെ പ ഴയ ഉടുപ്പ് തന്നെയണിഞ്ഞു.
പിന്നീട് വളരെ വർഷങ്ങൾ ഞാൻ ബോംബയിൽ തുണി മില്ലിൽ ജോലി ചെയ്തു, വിവിധ തരത്തിലും ഫാഷനുകളിലുമുള്ള പല തരം തുണികൾ കൈകാര്യം ചെ യ്തുവെങ്കിലും, പിന്നീട് ഗൾഫിൽ നിന്നും പല തരം വസ്ത്രങ്ങളും വാങ്ങിയെ ങ്കിലും ആഗ്രഹിച്ച കാലത്ത് കിട്ടാത്തതിൻറെ നൊമ്പരം കാരണം ഒരിക്കലും ഓ ണത്തിനു ഞാൻ പുതു വസ്ത്രങ്ങൾ ധരിച്ചി ട്ടില്ല ...............ഇനിയും അങ്ങിനെ ത ന്നെയായിരിക്കണമെന്നും പ്രാർഥിക്കുന്നു................
അത്തത്തിനു മുമ്പ് തന്നെ അപ്പൂപ്പന്മാർ തെങ്ങോല കൊണ്ട് കൊമ്മ മടഞ്ഞു ത രും. (പൂക്കൊട്ട) തുമ്പയും, മുക്കുറ്റിയുമില്ലാത്ത ഓണപ്പൂക്കളം ആ കാലങ്ങളിൽ ഇല്ലായിരുന്നു ഞങ്ങൾ കാടായ കാടും നാടായ നാടും, കുന്നുകളിലും, പൂ തേടി ന ടക്കും, രണ്ടു മണിക്കൂറുകൾ കൊണ്ട് ആവശ്യമുള്ളത്രയും വിവിധ തരം പൂവു കൾ ശേഖരിക്കും. തുമ്പ, മുക്കുറ്റി, അരിപ്പൂ, കോഴിപ്പൂ, ഐരാണി, കാട്ടു ചെ ത്തി, തുടങ്ങിയവ കാടുകളിൽ നിന്നും ശേഖരിക്കും. കൃഷ്ണ കിരീടം, (പഗോഡ, വടക്കേ മലബാർ), കാശി തുമ്പ, ചെമ്പരത്തി, കോളാമ്പിപൂവ്, മല്ലിക, വാടാ മ ല്ലി, ശീവോതി, മന്ദാരം, അശോകം, തുട ങ്ങിയവ വീട്ടിൽ വളർത്തുന്ന ചെടികളി ൽ നിന്നും പറിച്ചെടുക്കും. പൊട്ടിയരിയും, കാക്കപ്പൂവും വയലുകളിൽ നിന്നും ശേഖരി ക്കും. അങ്ങിനെ എൻറെതടക്കമുള്ള നാട്ടിലെ വീട്ടു മുറ്റങ്ങളിൽ നാടൻ പൂവുക ൾ കൊണ്ട് തന്നെ അത്തം മുതൽ തിരുവോണം വരെ വർണ്ണ ശബളമായ പൂക്കളങ്ങൾ ഒരുക്കും.
ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കൾ സുലഭമാ ണ്. തമിൾ നാടടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മാരക വിഷമുള്ള, കീടനാശി നിയടങ്ങിയ പൂവുകൾ കൈകാര്യം ചെയ്യുക വഴി ഗുരുതരമായ ആരോഗ്യ പ്ര ശ്നങ്ങൾക്ക് വഴി തുറക്കും, പച്ചക്കറിയുടെ കാര്യവും വ്യത്യസ്ഥമല്ല, സർവത്ര വിഷമയം തന്നെ.
നാടൻ പൂവ്കൾ കൊണ്ടുള്ള പൂക്കളത്തിനു ഒരു പ്രത്യേക ശാലീനതയുണ്ടായി രുന്നു. പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ നാട്ടിലേയും കാട്ടിലേയും പൂക്കൾ കൊണ്ടുള്ള പൂക്കളവും,വീടുകളിൽ നട്ടുണ്ടാക്കുന്ന പച്ചക്കറി കൊണ്ടു ള്ള കറികളും നമുക്ക് നഷ്ടമായി, ഓണത്തിനു പോലും പഴയ പ്രസക്തിയുമില്ല.
പുതിയ തലമുറയ്ക്ക് ഇതിലൊന്നും വലിയ താൽപ്പര്യങ്ങളുമില്ല, ബുദ്ധിമുട്ടറി യാതെയും ആവശ്യം പോലെയും ഭക്ഷണവും, വസ്ത്രങ്ങളും ഉള്ളപ്പോൾ ഓണ ത്തിനു അവരൊന്നും വലിയ താൽപ്പര്യവും കാണിക്കുന്നില്ല.
അമ്മുമ്മ, അച്ഛൻ, അമ്മ, മക്കൾ, പേരക്കുട്ടികൾ അവരെല്ലാം ഒന്നായി ചേർന്നു ള്ള ഓണാഘോഷം, അത് അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്, ചെ റിയ വീടും, കുറെ ആളുകളും, ഒന്നിച്ചു പലക വച്ചിരുന്നു ഓണം ഉണ്ണുക, അതി ൻറെ രുചി അനിർവചനീയം, രാത്രിയിൽ കിടക്കാൻ പോലും സ്ഥലം ഉണ്ടാകില്ല കട്ടിലിനടിയിലും, മേശക്കടിയിലും ചുരുണ്ട് കിടന്നുള്ള ഉറക്കം ഇതെല്ലാം അനു ഭവിക്കുന്നത് ഒരു വല്ലാത്ത സുഖം തന്നെയാണ്.
മധുരിക്കുന്ന ഓർമ്മകൾ ബാക്കി വച്ചു കൊണ്ട് പഴയ ആ കാലങ്ങളെല്ലാം പോ യി, ആർക്കും ഇനി അത് അനുഭവിക്കാൻ സാധ്യമല്ല, ഒരിക്കലും തിരിച്ചു വരാ നും പോകുന്നില്ല, എന്നിരുന്നാലും അതെല്ലാം അനുഭവിക്കാൻ അവസ്സരം കിട്ടി യവർ തീർച്ചയായും ഭഗ്യവാൻമ്മാരാണ്. നാൽപ്പതു കൊല്ലങ്ങൾക്ക് മുമ്പ് അ ച്ചനു മൊത്തുള്ള ഓണവും, പത്തു വർഷങ്ങൾക്കു മുമ്പ് അമ്മയുമൊത്തുള്ള ഓണവും അവസ്സാനിച്ചു. ദരിദ്ര ജീവിതം, രാജയോഗത്തേക്കാൾ സുഖപ്രദമെന്നു അന്നും, ഇന്നും ഞാൻ വിശ്വസ്സിക്കുന്നു.........................
എല്ലാവർക്കും നന്മ നിറഞ്ഞതും, ഔശര്യപൂർണ്ണവുമായ ഓണാശംസ്സകൾ
ജയരാജൻ കൂട്ടായി
No comments:
Post a Comment