Saturday, 8 October 2016

പഞ്ചമറി ഉത്സവം - മധ്യ പ്രദേശ്


പഞ്ചമഡി  ഉത്സവം - മധ്യ പ്രദേശ്


പഞ്ചമഡി മധ്യ പ്രദേശത്തിൻറെ ഹരിതാഭരണം എന്ന പേരിൽ അറിയപ്പെടുന്ന ഒരു മലയോര സൃങ്കല പ്രദേശമാണ്. വിന്ധ്യ, സത്പുര പർവ്വത നിരകളിൽ സ്ഥി തി ചെയ്യുന്ന പഞ്ചമഡി മധ്യ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ ഒരേ ഒരു ഹിൽ സ്റ്റേഷനാണ്. പ്രകൃതി ഇത്രയും കനിഞ്ഞനുഗ്രഹിച്ച മറ്റൊരു പ്രദേശം ഇന്ത്യയി ൽ ഉണ്ടോ എന്നതും സംശയമാണ്. പല തരത്തിലുള്ളതും, എണ്ണിയാൽ തീരാത്ത ത്രയും മനോഹരമായ പല കാഴ്ചകളുമാണ് പഞ്ചമഡിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

ഹരിതാഭമായ പ്രദേശത്തിൻറെ ആലിംഗനത്തിലമർന്ന മലനിരകളും മർമ്മരം പൊഴിച്ച് കൊണ്ട് ഇറ്റു വീഴുന്ന വെള്ളതുള്ളികളിൽ നിന്നും രൂപമെടുത്ത ചെ റുതും, വലുതും, അതിമനോഹരങ്ങളുമായ നീർച്ചാലുകളും, വെള്ളചാട്ടങ്ങളും  ആകാശ നീല നിറത്തിലുള്ള ജലാശയങ്ങളും, സ്വച്ഛമായ ശുദ്ധ വായു പ്രദാനം ചെയ്യുന്ന നിബിഡമായ വനങ്ങളും, പഞ്ചമഡിക്ക് മാത്രം സ്വന്തം. വളരെ കൂടിയ അളവിൽ പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റാത്ത പലതും നില നിൽക്കുന്ന, പ്ര കൃതിയുടെ വരദാനമായി നില കൊള്ളുന്ന ഒരു തീർത്ഥാടന / വിനോദ സഞ്ചാര കേന്ദ്രമാണ് പഞ്ചമഡി. യാത്ര വന്നവർ പ്രകൃതിയുടെ മോഹവലയത്തിൽ പെട്ട് തിരിച്ചു പോകാൻ മനസ്സ് അനുവദിക്കാതെ വിഷമിക്കുന്നു. എല്ലാ വർഷവും പഞ്ചമഡിയിൽ ഡിസംബർ ഇരുപത്തിയഞ്ചു മുതൽ മുപ്പത് വരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഉൽസ്സവമാണ് പഞ്ചമഡി  ഉത്സവം.

സാംസ്കാരിക സായാഹ്നങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള ഫോൾക് ഡാൻസും, മറ്റു പലതരം നൃത്യ നൃത്തങ്ങൾ, കലാ കായിക പ്രദർശനങ്ങൾ, ഇന്ത്യയിൽ നിന്നെന്ന പോലെ വിദേശങ്ങ ളിൽ നിന്നു മുള്ള ചിത്രകാരന്മാരുടെ മനോഹരങ്ങളായ രചനകളും, കരകൗശല വസ്തു ക്കളുടെ പ്രദർശനങ്ങൾ, എല്ലാം കൂടി ഇന്ത്യയുടെ മഹത്തായ സം സ്കാരങ്ങളുടെ ഒരു മഹാമേളയാണ്പഞ്ചമഡി ഉത്സവം. കൈത്തറിയിലുള്ള  അതി മനോ ഹരമായ വസ്ത്ര ശേഖരങ്ങളും, പല തരം സാരികൾ, കാർപെറ്റ്, ബാംബൂ മാറ്റ്, വിവിധ തരം പപ്പടങ്ങൾ, അച്ചാറുകൾ, രുചികരമായ ഭക്ഷണ സ്റ്റാൾ,കൂടാതെ കരകൗശലത്തിൻറെ മഹിമ വിളിച്ചറിയിക്കുന്ന മറ്റു അനേകം വീട്ടുപകരണ ങ്ങളുടേയും, ശിൽപ്പങ്ങളുടേയുമെല്ലാം പ്രദർശന കേന്ദ്രം കൂടിയാണ് ഈ ഉൽ സ്സവം.

പ്രകൃതിയാൽ ഉണ്ടാക്കപ്പെട്ടതും, വിശ്വാസ്സികൾക്കു ദർശന സൗകര്യം ഉള്ളതും പവിത്രമായി കരുതപ്പെടുന്നതുമായ അനേകം ഗുഹകളുടെ ഒരു സങ്കേതം കൂടിയാണ് പഞ്ചമഡി. ഗുഹകളോട് ചേർന്ന് അനേകം ക്ഷേത്രങ്ങളുമുണ്ട്.  മഹാഭാരത കാലത്തെ പാണ്ഡവരുടെ പതിനാലു വർഷത്തെ വാനപ്രസ്ഥത്തിനിടയിൽ  പാണ്ഡവ സഹോദരങ്ങളായ അഞ്ചു പേർ വിശ്രമിക്കുവാനും, മറ്റു വിനോദങ്ങൾക്കുമായി ഉപയോഗിച്ചതെന്നു കരുതുന്ന പ്രകൃതിയാൽ നിർമ്മിതമായ അഞ്ചു ഗുഹകളുടെ ഒരു സമൂഹവും ഇവിടെ സ്ഥിതി ചെയ്യുകയാൽ ഈ മലനിരകൾ ക്കു അഞ്ച് ഗുഹകൾ എന്ന് അർത്ഥം വരുന്ന പഞ്ചമഡി എന്ന് പേര് വന്നതെന്ന് ഐതിഹ്യം. മലയുടെ ഉച്ചിയിലായി അതി മനോഹരമായതും, പ്രകൃതി രമണീയമായതുമായ നിലയിലാണ് ഗുഹകളുടെ കിടപ്പ്.

പഞ്ചമഡിയിൽ ബ്രിട്ടീഷ്‌കാരുടെ മിലിട്ടറി ക്യാമ്പ് സ്ഥാപിതമായതിൽ പിന്നെ  പ ഞ്ചമഡി കൺടോൺമെൻറ് എന്ന പേരിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങി. കൂ ടാതെ മധ്യ പ്രദേശിലെ സാത്ത്പുര റേഞ്ചിൽ ഉൾപ്പെടുന്ന ഈ ഹിൽ സ്റ്റേഷന് "സാത്ത്പുരാക്കി റാണി" എന്നും പേരുണ്ട്. മധ്യ പ്രദേശിലെ ഹോഷഗബാദ് ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി മുന്നൂറ്റി അൻപതു മീറ്റർ ഉയര ത്തിലാണ് പ്രകൃതിയുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന പഞ്ചമഡി സ്ഥിതി ചെയ്യു ന്നത്. (നാലായിരത്തി നാനൂറ്റി ഇരുപത്തി ഒൻപത് അടി).

 ഗോണ്ട് എന്നറിയപ്പെടുന്ന (ദ്രാവിഡർ) വംശത്തിൽപ്പെട്ട ബാവൂത്ത് സിങ്ങ് രാ ജാവിൻറെ ഭരണ കാലത്താണ് ബ്രിട്ടീഷ് അധിനിവേശം ഉണ്ടായത്.  തുടർന്ന് ബ്രി ട്ടീഷ് ക്യാപ്റ്റനായിരുന്ന ജെയിംസ് ഫോർസ്യത്തിൻറെ നേതൃത്വത്തിൽ സുബേദാറായിരുന്ന മേജർ നാഥൂറാംജിയെ പഞ്ചമഡിയുടെ കോത്ത് വാൾ ആയി നിയമിക്കുകയും ചെയ്തു. പഞ്ചമഡിയിൽ ബ്രിട്ടീഷ് കാർ ഹിൽ സ്റ്റേഷനും  മധ്യ ഇന്ത്യയിലെ പട്ടാള ക്യാമ്പ്കളും സ്ഥാപിക്കുകയും ചെയ്തു.

ഭാരതത്തിൻറെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചമഡിയിൽ അപൂർവ്വ ഇനത്തിൽ പെട്ട പല തരം ചെടികളും, പഴങ്ങളും, മരങ്ങളും, ഔഷധ ചെടികളാ ലും സമ്പുഷ്ടമാകുകയാൽ രണ്ടായിരത്തി ഒൻപതിൽ യുനെസ്കോ, നാലായിര ത്തി തൊള്ളായിരത്തി എൺപത്തി രണ്ടു കിലോ മീറ്റർ വരുന്ന പഞ്ച മഡി വന മേഖലയെ ജൈവ സംരക്ഷിത മേഖലയിൽ ഉൾപ്പെടുത്തി. അഞ്ഞൂറ്റി ഇരുപത്തി അഞ്ച് കിലോ മീറ്റർ ദൈർഘ്യമുള്ള സാത്ത്പുര നേഷണൽ പാർക്കും ഇതിൽ ഉൾപ്പെടുന്നു. മലമുകളിൽ കിട്ടുന്ന സ്വച്ഛ വായുവും, ജലവും നമ്മുടെ മനം കുളി ർപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.കടുവ, പുള്ളിപ്പുലി, കാട്ടുപന്നി, കാട്ടു പോത്ത്, അക്ഷ മാൻ (ചിറ്റാൽ ഡിയർ), അടക്കം ഒരുപാട് വന്യ ജീവികൾ സ്വൈര്യ വിഹാരം നടത്തുന്ന സങ്കേതം കൂടിയാണ് ഈ പർവത സൃങ്കല.  

ഭോപ്പാൽ വിമാനത്താവളത്തിൽ നിന്നും നൂറ്റി തൊണ്ണൂറ്റി അഞ്ചു കിലോ മീറ്റർ ദൂരത്തിലാണ് പഞ്ചമഡി. ഭോപ്പാൽ തന്നെയാണ് ഏറ്റവും അടുത്ത വിമാനത്താ വളവും.  അല്ലെങ്കിൽ മധ്യപ്രദേശിലെ പിപ്പറിയ എന്ന സ്ഥലം വരെ റെയിൽവേ സൗകര്യം ഉണ്ട്, പഞ്ചമഡിയിലേക്ക് ഇവിടെ നിന്നും അൻപതു കിലോ മീറ്റർ ദൂരമേ ഉള്ളൂ. പിന്നീടങ്ങോട്ട് ജീപ്പ്, ടാക്സി, തുടങ്ങിയ വാഹനങ്ങൾ മാത്രമേ പോകുകയുള്ളൂ. അല്ലെങ്കിൽ ഒറ്റക്കൊരാളാണെങ്കിൽ ബൈക്ക്, സൈക്കിൾ തുടങ്ങിയ ഇരു ചക്ര വാഹനങ്ങളും വാടകക്ക് എടുക്കാവുന്നതാണ് .യാത്രയുടെ ആനന്ദം ശരിക്കുമനുഭവിക്കുവാൻ ഒരു ഗൈഡിൻറെ സഹായം അനിവാര്യമാണ്. പല ഭാഗങ്ങളും ജീപ്പോ, ടാക്സിയോ അടക്കമുള്ള വാഹനം കടന്നു പോകാത്ത സ്ഥലങ്ങളുമുണ്ട് കാൽ നടയായി കിലോ മീറ്ററുകൾ നടന്നു പോയാൽ മാത്രമേ ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ എത്തി ചേരാനും കാഴ്ചകൾ കാണുവാനും പറ്റുകയുള്ളൂ.

മലയുടെ ഉച്ചിയിലായി ജണ്ട ശങ്കർ ഗുഹ സ്ഥിതി ചെയ്യുന്നു. മലമുകളിൽ എത്തിയ ശേഷം കുറെയേറെ കോണി പടികൾ ഇറങ്ങിയാൽ പരമ പവിത്രമായി കരുതപ്പെടുന്ന ജണ്ട ശങ്കർ ഗുഹയിൽ എത്താം. പൗരാണീക കഥ പ്രകാരം ഭസ്മാസുരനിൽ നിന്ന് രക്ഷ നേടാൻ ശിവ ഭഗവാൻ തിരഞ്ഞെടുത്ത ഗുഹയാണെന്നു ഐതിഹ്യം. ഗുഹക്കകത്ത് ശിവ ഭഗവാൻറെ പ്രതിമയും കാണാം. നാല് ഭാഗങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന പേരാൽ ശിഖരങ്ങൾ ശിവ ഭഗവാൻറെ കൊടിതോരണത്തിൻറെ രൂപത്തിലാണ്. ഈ പേരാൽ ശിഖരങ്ങൾ ദൂരക്കാഴ്ചയി ൽ  പാറിക്കളിക്കുന്ന ശിവ ഭഗവാൻറെ  അനേകം കൊടികളാൽ അലങ്കരിച്ചതാണെന്നേ തോന്നുകയുള്ളൂവെന്ന കാരണത്താലാണ് കൊടി എന്ന അർത്ഥം വരുന്ന ജണ്ടയും, ശങ്കറും ചേർത്ത് ജണ്ട ശങ്കർ ആയത്.

ജണ്ട ശങ്കറിൽ നിന്നും കുറച്ചു ദൂരെ മാറി ഒരു കുളവും, കുളത്തിലേക്കു മലയിൽ നിന്നുള്ള മനോഹരമായ വെള്ളച്ചാട്ടവും ഉണ്ട്. ജമുന പ്രതാപ് എന്ന പേരിലറിയപ്പെടുന്ന ഈ കുളത്തിനടുത്തേക്കു വാഹന സൗകര്യം ഇല്ല, കാൽ നടയായി കുറെ നേരം ചെമ്മണ്ണുള്ള വഴിയിൽ കൂടി നടന്നാൽ മാത്രമേ എത്തിച്ചേരാൻ പറ്റുകയുള്ളൂ. കുളത്തിൻറെ സ്വച്ഛത നഷ്ടപ്പെടാതിരിക്കാനും, മലിനമാകാതിരിക്കാനുമുള്ള സുരക്ഷിതത്വത്തിൻറെ ഭാഗമായാണ് വാഹ നങ്ങൾക്ക് കടക്കാനുള്ള സൗകര്യം അനുവദിക്കാത്തത്. ബീ ഫാൾസ് എന്ന പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടത്തിൽ നൂറ്റി അൻപതു ഫീറ്റ് ഉ യരത്തിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന ദൃശ്യം അതി മനോഹരം തന്നെ. പ്രകൃതി യുടെ ഈ അലങ്കാര വിരുത് ഒരു അപാരം തന്നെയെന്നു പറയാതെ വയ്യ. പരി സരത്തായി ഇരുന്നാൽ മുഖത്ത് പതിക്കുന്ന ജല കണങ്ങൾ എന്തെന്നില്ലാത്ത ഉണർവ്വ് പ്രദാനം ചെയ്യും, ജലകണങ്ങളിൽ സൂര്യ കിരണങ്ങൾ പതിക്കുമ്പോൾ അവിടുത്തെ അന്തരീക്ഷം ഇടയ്ക്കിടെ ഇന്ദ്രധനുഷായി മാറുന്നു. സഞ്ചാരികൾ ഇവിടെ തീർത്തും പ്രകൃതിയുടെ തടവുകാരനായി മാറുന്നു.

പാണ്ഡവർ വിശ്രമിച്ച ഗുഹകളെന്നു കരുതപ്പെടുന്ന  അഞ്ചു ഗുഹകൾ പാണ്ഡവ ഗുഹയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഗുഹകൾ സ്റ്റീൽ ഗ്രിൽസ്സിനാൽ മൂടി യിരിക്കുകയാണ്. നാനാഭാഗങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾ ചുമരുക ളിൽ പേരെഴുതുകയും, മറ്റു പല തരത്തിലും ഗുഹയുടെ പവിത്രതക്കും മനോ ഹാരിതക്കും, കോട്ടം  വരുത്തുകയും ചെയ്യുകയാലാണ് പ്രവേശനം നിരോധിച്ച ത്. കുറെയേറെ കോണിപ്പടികൾ കയറിയാൽ മാത്രമേ ഗുഹക്കടുത്തു എത്താ നും പറ്റുകയുള്ളൂ. വനവാസ കാലത്ത് പാണ്ഡവർ വളരേക്കാലം താവളമുറ പ്പിച്ചതിനാൽ പാണ്ഡവ ഗുഹയെന്നു പേര്  വന്നുവെന്നു വിശ്വാസ്സം. ഗുഹകൾ ക്കു മൂന്നിലായി വിശാലമായതും മനോഹരവുമായ ഒരു പാർക്കും ഉണ്ട്, ഗുഹ കൾക്ക് മുകളിലായി  സ്ഥിതി ചെയ്യുന്ന നാലാം നൂറ്റാണ്ട് രേഖപ്പെടുത്തിയ ഒരു വലിയ ബുദ്ധ സ്തൂപത്തിൻറെ അവശിഷ്ടം കാണാം, ഇതിൽ നിന്നും നാലാം നൂ റ്റാണ്ടിൽ ബുദ്ധ ഭിക്ഷുക്കളും ഈ ഗുഹകൾ ബുദ്ധ മഠമായി ഉപയോഗിച്ചിരുന്നി രിക്കാമെന്ന്  അനുമാനിക്കാം.

ഏവരേയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഹാൻഡി ഖോഹ് എന്ന് പേരായ പ്രകൃതിയാൽ ഉണ്ടാക്കപ്പെട്ട മലയിടുക്ക് ഗർത്തമെന്ന അത്ഭുതം, മലമുകളിൽ നിന്നും മുന്നൂറോളം അടി താഴ്ചയിലുള്ള ഈ ഭാഗം, തികച്ചും അവിശ്വസനീയമായ നിലയിൽ ശൂന്യതയിൽ തൂങ്ങി കിടക്കുന്ന ഒരു പാറ പോലെയാണ് തോന്നുക. എത്ര താഴ്ചയിലും, അകലത്തിലുമാണ് ഇതിൻറെ അറ്റം കിടക്കുന്നതെന്നു അനുമാനിക്കുവാൻ പ്രയാസ്സം. ഭൂമി തന്നെ അവിടെ അവസാനിച്ച പോലെയാണ് കാണുക. ഇടവും വലവും പച്ചനിറത്തിൽ കുത്തനെ ചുമര് പോലെ തോന്നിക്കുന്ന ഭാഗം ശൂന്യതയിൽ നിൽക്കുന്നതായും കാണാം. സമീപത്ത് സ്ഥാപിച്ച റയിലുകളിൽ പിടിച്ചാണ്സഞ്ചാരികൾക്കു നോക്കി കാണുവാൻ പറ്റുകയുള്ളു. താഴേക്ക് കാണുന്ന ഭാഗം ലക്ഷ്യമാക്കി  കല്ലോ, മറ്റെന്തെങ്കിലും വസ്തുക്കളോ വലിച്ചെറിഞ്ഞാൽ താഴേക്ക് പതിക്കുന്നതിൻറെ ധ്വനി വളരെ സമയങ്ങൾക്കു ശേഷം മാ ത്രമേ നമ്മുടെ കാതുകളിൽ എത്തുകയുള്ളൂ. യാത്രക്കാരെ എല്ലാവരേയും ഒരു പോലെ ആശ്ചര്യപ്പെടുത്തുന്ന, ഉത്തരം കിട്ടാത്ത ഒരു കാഴ്ചയാണ് ഇത്.

ഐതിഹ്യ പ്രകാരം, ഈ പരിസരത്ത് ഒരു നാഗം വസിച്ചിരുന്നുവെന്നും നാഗം അവി ടെ പ്രവേശിക്കുന്നവരെയെല്ലാം ഉപദ്രവിക്കുമായിരുന്നു വെന്നും, സഹി കെട്ട ഋഷിമാർ ശിവ ഭഗവാനെക്കണ്ടു സങ്കടം ബോധിപ്പിച്ചെന്നും കോപിഷ്ഠ നായ ഭഗവാൻ ത്രിശൂലം വലിച്ചെറിയുകയും, ശൂലത്തിൻറെ നടുക്ക് നാഗത്തെ തടവിലാക്കിയെന്നും ശൂലത്തിൻറെ പ്രഹരത്താൽ രൂപപ്പെട്ടുണ്ടാതാണ് മല യിടുക്കെന്നും വിശ്വാസ്സം.

അടുത്തത് "അന്തേര ബന്ദ്" എന്ന പേരിലറിയപ്പെടുന്ന മഹാദേവ ഗുഹയാണ്, ഇരുട്ടിനാൽ മൂടപ്പെട്ട എന്ന് അർത്ഥം വരുന്ന നാൽപ്പത്തി അഞ്ചോളം അടി നീള വും, പതിനഞ്ചടിയോളം വീതിയുമുള്ള മഹാദേവ ഗുഹയിൽ ഒരു ശിവ ലിംഗ വും, ശിവ പ്രതിമയും ഉണ്ട്, പല കഥകളും മഹാദേവ ഗുഹയെ പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ഇവിടുത്തെ സവിശേഷത എന്തെന്നാൽ ശിവ ലിംഗത്തിൽ നിരന്തരമായി ശൂന്യതയിൽ നിന്നും വെള്ളം അഭിഷേകം ചെയ്യുന്നപോലെ നേരിട്ട് പതിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ്, ഇങ്ങിനെ വീഴുന്ന വെള്ളത്താൽ അവി ടെ എപ്പോഴും നിറഞ്ഞിരിക്കുന്ന ഒരു വലിയ കുളവും രൂപം കൊണ്ടിട്ടുണ്ട്.

അഭിഷേകത്തിൻറെ മാഹാത്മ്യം അറിയാവുന്ന പ്രകൃതി തന്നെ ഒരുക്കിയ വ്യ വസ്ഥയാണ് ഇതെന്ന് വിശ്വാസ്സികൾ കരുതി പോരുന്നു. ഇവിടെ നിന്നും കുറച്ചു മാറിയാണ് നാൽപ്പത് അടിയോളം നീളമുള്ള ഗുപ്ത മഹാദേവ ഗുഹ, ഈ ഗുഹ യിൽ ഒരു സമയം ഒരാൾക്ക് മാത്രമേ പ്രവേശിക്കാനുള്ള സ്ഥലമുള്ളൂ. ഒരിക്ക ലും സൂര്യ പ്രകാശം കടന്നു ചെല്ലാത്ത സ്ഥലം കൂടിയാണ് ഗുപ്ത മഹാദേവ ഗു ഹ. സദാ സമയവും കൃത്രിമ വെളിച്ചത്തിൻറെ സഹായത്താലാണ് ഇവിടെ പൂ ജകളും മറ്റു കാര്യങ്ങളും നടക്കുന്നത്. ഇവിടെയും ശിവനും ഗണപതിയുമാണ് പ്രതിഷ്ഠകൾ. ഗുഹക്ക് വെളിയിലായി ഹനുമാൻ പ്രതിഷ്ഠയും ഉണ്ട്.

പ്രിയദർശിനി വ്യൂ പോയിൻറ് എന്ന സ്ഥലത്തു നിന്നും നോക്കിയാൽ പഞ്ച മ ഡിയും, ചൗറഗാഡും, മഹാദേവ മലനിരകളുമടക്കം എല്ലാ കാഴ്ചകളും സ്പ ഷ്ടമായി കാണാം. സഞ്ചാരിയുടെ മനം കുളിർക്കുന്ന മനോഹര ദൃശ്യം. ഫോർ സിത്ത് എന്ന ബ്രിട്ടീഷ് ക്യാപ്റ്റൻറെ പേരിൽ ഫോർസിത്ത് പോയിൻറ് എന്ന പേ രിലാണ് മുമ്പ് പ്രിയദർശിനി വ്യൂ പോയിൻറ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹമാണ് ആയിരത്തി എണ്ണൂറ്റി അൻപത്തി ഏഴിൽ പഞ്ചമഡിയുടെ സൗന്ദര്യം നാടിനു പരിചയപ്പെടുത്തിയത്. പഞ്ചമഡിക്ക് ഒരു സ്വർഗ്ഗത്തിൻറെ പരിവേഷം നൽകി യത് ക്യാപ്റ്റൻ ഫോർസിത്താണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തിനാ ലിൽ അന്നത്തെ നമ്മുടെ പ്രധാന മന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷമാണ് പ്രിയദർശിനി വ്യൂ പോയിൻറ് ആയി മാറിയത്.

അടുത്തത് മലമുകളിലുള്ള ധൂപ് ഗഡ്‌ എന്ന സ്ഥലമാണ്, പഞ്ചമറിയുടെ പരിധി ക്കുള്ളിലുള്ള സാത്ത്പുര പർവ്വത നിരകളിൽ ഏറ്റവും ഉയരം കൂടിയ പർവ്വത ശിഖരമാണ് ധൂപ് ഗഡ്‌. സമുദ്ര നിരപ്പിൽ നിന്നും നാലായിരത്തി നാനൂറ്റി മുപ്പത് അടി ഉയരത്തിലാണ് ധൂപ് ഗഡ്‌. ഇവിടെയാണ് എല്ലാ ദിവസ്സവും ആദ്യമായി സൂര്യ കിരണം പതിക്കുന്നതെന്നു പറയുന്നു. ദിവസത്തിൽ പന്ത്രണ്ടു മണിക്കൂ റും സൂര്യ പ്രകാശം ലഭിക്കുന്ന ഏക സ്ഥലവും ധൂപ് ഗഡ്‌ ആണ്. അത് കൊണ്ടാ ണ് സ്ഥലത്തിനും ധൂപ് ഗഡ്‌ എന്ന പേര് വന്നതും. സന്ധ്യാ സമയങ്ങളിൽ സൂര്യ കിരണങ്ങൾ മലനിരകളിൽ പതിക്കുമ്പോൾ മാറി മാറി വരുന്ന വിവിധ വർണ്ണ ങ്ങളുടെ പ്രതിബിംബം ഒരു പുതിയ ലോകം തന്നെ രൂപപ്പെടുത്തുന്നു. ഇവിടു ത്തെ ആകാശത്തിൻറെ മനോഹാരിത  കാണേണ്ടത് തന്നെയാണ്. ഏതോ സ്വപ്ന ലോകമെന്നേ തോന്നുകയുള്ളൂ. ഉദയവും, അസ്തമയവും അടക്കമുള്ള പ്രകൃ തിയുടെ ദിനചര്യകൾ ഇവിടെ കണ്ടും അനുഭവിച്ചും അറിയേണ്ടത് തന്നെയാ ണ്, അത് പറഞ്ഞു മനസ്സിലാക്കുവാൻ സാധ്യമല്ല.

മലമുകളിലായി മൂവായിരത്തി എണ്ണൂറ് അടി ഉയരത്തിൽ പ്രശസ്തമായ രാ ജേന്ദ്രഗിരിയെന്ന സ്ഥലവും കാണാം, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി ഡോക്ടർ രാജേന്ദ്ര പ്രസാദും, നാലാമത്തെ രാഷ്ട്ര പതിയായിരുന്ന വി വി ഗിരി യും സന്ദർശിക്കുകയും അവരുടെ സന്ദർശനം ഒരു അവിസ്മരണീയ അനുഭവ മാകുകയും ചെയ്യുകയാൽ ആ സ്ഥലത്തിന് തന്നെ രണ്ടു പേരുടെയും പേര് ചേർ ത്ത് രാജേന്ദ്ര ഗിരിയെന്നു പേര് നൽകുകയും ചെയ്തു. ഡോക്ടർ രാജേന്ദ്ര പ്രസാ ദ് നട്ട വട വൃക്ഷം പടർന്നു പന്തലിച്ചു വൻ മരമായി നിൽക്കുന്നതും ഒരു കാഴ്ച തന്നെയാണ്.

അടുത്തത് അപ്‌സര വിഹാർ തടാകമാണ്. വാഹന സൗകര്യമില്ലാതെ ഒന്നര കി ലോമീറ്റർ വനങ്ങൾക്കു നടുവിൽ കൂടി കാൽനടയായി പോയാൽ മാത്രമേ അ പ്‌സര വിഹാർ തടാകം എത്തുകയുള്ളൂ. വൻ മരങ്ങളുടെയിടയിൽ കൂടി കട ന്നു വരുന്ന ശീതള കാറ്റ് അസ്വസ്ഥത ഉണ്ടാകുമെങ്കിലും ഒരു പുതീയ അനുഭൂതി കൂടിയാണ് നൽകുക.  പതിനഞ്ചോളം അടി ഉയരത്തിൽ നിന്നും താഴേക്ക് പതി ക്കുന്ന വെള്ളച്ചാട്ടവും ജലാശയവുമെല്ലാം തികച്ചും അത്ഭുതമായ കാഴ്ചകൾ തന്നെയാണ്. അപ്സര വിഹാറിൽ നിന്നും പതിനഞ്ചു മിനുട്ട് നടന്നാൽ രജത് പ്ര താപ് എന്ന വെള്ള ചാട്ടത്തിനടുത്തെത്താം. (വെള്ളി പോലെ വെട്ടി ത്തിളങ്ങുക യാൽ ഈ വെള്ള ചാട്ടം സിൽവർ ഫാൾ എന്ന പേരിലും അറിയപ്പെടുന്നു) മുക ളിൽ നിന്നും ഏതാണ്ട് മുന്നൂറ്റി അൻപതോളം അടി താഴ്ചയിലേക്കാണ് രജത് പ്രതാപ് പതിക്കുന്നത്.

 ഒരു വിദഗ്ധൻറെയും സഹായമില്ലാതെ പ്ര കൃതി ഒരുക്കിയ മനോഹാരിത അ വർണനീയം. ഒരേ ജലധാര വിവിധ ഭാഗങ്ങ ളിൽ എത്രയെത്ര രൂപവും, ഭാവവും വേഷവുമാണ് അണിയുന്നതെന്ന് പഞ്ചമഡിയിൽ മാത്രമേ കാണുവാൻ കഴി യുകയുള്ളൂ. ഇവിടെനിന്നും കുറച്ചു മാറിയാണ് പാഞ്ചാലി കുണ്ഡ് എന്ന ജലരാ ശി. അധികം ഉയരത്തിൽ നിന്നല്ലെങ്കിലും കാണുവാൻ നയനാഭിരാമം തന്നെ. വഴി അൽപ്പം ദുർഗഘടമാണെന്ന് മാത്രം. വരുന്ന വഴിയിൽ റിച് ഗാഡ്  എന്ന മലയിൽ പ്രകൃതിയാൽ നിർമ്മിതമായ മൂന്ന് മുഖമുള്ള ഗുഹയുമുണ്ട്. ഗുഹയുടെ അകം കാണുവാൻ ടോർച്ചിൻറെ സഹായം ആവശ്യമാണ്, അല്ലാതെ വേറെ വെളിച്ചം കിട്ടുവാനുള്ള സംവിധാനങ്ങൾ ഒന്നുമില്ല. ഗുഹക്കകത്ത് പ്രവേശിക്കുന്നത് അൽപ്പം സാഹസം തന്നെയാണ്, കരടി, മുരട്ട് കരടി തുടങ്ങിയ വന്യമൃഗങ്ങ ൾ ഗുഹക്കകത്ത് താമസ്സമുണ്ടായിരുന്നെന്നും അങ്ങിനെയാണ് റിച്  ഗാഡ് എന്ന് പെരുവന്നതെന്നും പറയുന്നു. റീച് ഗാഡിൽ  നിന്നും കുറച്ചു ദൂരത്തായി രമ്യ കുണ്ഡ് എന്ന തടാകവും, തടാകത്തിൽ തോണിയിൽ സഞ്ചരിക്കാനുമുള്ള വ്യവസ്ഥയുമുണ്ട്.

പഞ്ചമഡിയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ചൗറ ഗാഡ്. സമുദ്ര നിരപ്പിൽ നിന്നും നാലായിരത്തി മുന്നൂറ്റി പതിനഞ്ചു അടി ഉയരത്തിലാ ണ് ചൗറഗാഡ്. അഞ്ചു കിലോ മീറ്ററോളം ദൂരം കാൽനടയായി മലയിലേക്കു ക യറി നടക്കണം. ഇവിടെയും  ഒരു പൗരാണീക ശിവ ക്ഷേത്രമുണ്ട്. ആയിരത്തി ഒരുന്നൂറ്റി എഴുപത്തി അഞ്ചു കോണിപ്പടികൾ കയറിയാൽ മാത്രമേ ഉയരത്തി ലുള്ള ഈ ക്ഷേത്രത്തിൽ എത്താൻ പറ്റുകയുള്ളൂ. ക്ഷേത്ര പരിസരങ്ങളിൽ ലക്ഷക്കണക്കിൽ പല വലുപ്പങ്ങളിലുള്ള ത്രിശൂലങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഉദ്ധിഷ്ഠ കാര്യം നടന്നാൽ ത്രിശൂലം സമർപ്പിക്കാമെന്ന് നേർച്ച നേരുന്നവർ അവരവരുടെ കഴിവിനനുസ്സരിച്ചു സമർപ്പിക്കുന്ന ശൂലങ്ങളാണ് ഇങ്ങിനെകൂട്ടിയിരിക്കുന്നത്.

 ഇവിടെയുള്ള മ്യൂസിയങ്ങളിൽ ഇതിഹാസ കാലങ്ങളിൽ ആദിവാസികളാൽ നിർമ്മിക്കപ്പെട്ടതെന്നു പറയപ്പെടുന്ന മനോഹരങ്ങളായ കല്ലുകളിൽ തീർത്ത ഒ രു പാട് ശിലകളും, ശില്പങ്ങളും, ശിലകളിൽ തീർത്ത ചിത്രകലകളും, പെയി ൻ്റിങ്ങും കാണാൻ സാധിക്കും. പലതിനും പതിനായിരം വർഷങ്ങൾ വരെ പ ഴക്കമുണ്ടെന്നാണ് നിഗമനം. എല്ലാം അതി മനോഹരങ്ങളും, ഇന്നും വളരെ പ്രശ സ്‌തവുമാണ്‌.കൂടാതെ അഞ്ചാം നൂറ്റാണ്ടിലും, എട്ടാം നൂറ്റാണ്ടിലും നിർമ്മിക്ക പ്പെട്ട ശിലകളും ധാരാളമായി കാണുവാൻ സാധിക്കും. ഇതിൽ നിന്നും എത്രയോ ആയിരം വർഷങ്ങൾക്കു മുമ്പ് തന്നെ ഭാരതത്തിൽ ജീവിച്ചിരുന്ന   ശിൽപ്പികളുടെ കഴിവും മഹത്തായ  സാംസ്കാരിക പാരമ്പര്യത്തിൻറെ ആഴവും മനസ്സിലാകും.

പരിസ്സരങ്ങളിലുള്ള വന്യ ജീവികളെയും വനങ്ങളെയും ആയിരത്തി തൊള്ളാ യിരത്തി തൊണ്ണൂറ്റി ഒൻപതിൽ ഭാരത സർക്കാർ ജൈവ സംരക്ഷിത മേഖലയാ യും, വന്യ ജീവി സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും സുഖകരമായ കാലാവസ്ഥയാകയാൽ യാത്രക്ക് പ്രത്യേക സമയമോ സന്ദർ ഭങ്ങളോ ഇല്ല. ബൈസൺ ഹൌസ് മ്യൂസിയങ്ങളിൽ വന്യ ജീവികളേയും ഔഷ ധ സസ്യങ്ങളെപ്പറ്റിയും സൂചനകളുള്ള ബുക്കുകൾ ലഭ്യമാണ്. വലിയ വെള്ള  കല്ലുകളിൽ തീർത്ത ശിലകളിൽ അമ്പും വില്ലുമേന്തിയ മനുഷ്യൻറെയും, പശുവടക്കമു ള്ള വളർത്ത് മൃഗങ്ങൾ, വന്യ മൃഗങ്ങൾ, കൂടാതെ യുദ്ധങ്ങളുടെയും ചിത്ര രചനകളും കാണാവുന്നതാണ്.

സാത്ത്പുര നാഷണൽ പാർക്കിൽ പല തരത്തിൽ പെട്ട നൂറു കണക്കിന് വന്യ ജീവികൾ സ്വര്യവിഹാരം നടത്തുന്നതും കാണേണ്ട കാഴ്ചകൾ തന്നെ. എല്ലാം പ്ര കൃതിയാൽ ഉണ്ടായ വനങ്ങളാണ് ഇവിടെയുള്ളത്. പഞ്ചമഡിയിൽ നിന്നും അ ൻപതു കിലോ മീറ്റർ ദൂരത്തിലാണ് ആയിരത്തി നാനൂറ്റി എഴുപത്തി രണ്ടു കി ലോ മീറ്റർ ദൈർഘ്യമുള്ള സാത്ത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. കാട്ടു പോത്ത്, നീല കാള, കൊമ്പൻ മാൻ, കരടി, പുള്ളിപ്പുലി, സിംഹം  തുടങ്ങി പല തരം മൃഗങ്ങളുടേയും പേരറിയാത്ത ഒരു പാട് പക്ഷികളുടെയും വാസ സ്ഥാനം കൂടിയാണ്

അൻപതു കിലോ മീറ്റർ മാറി താമിയ എന്ന സ്ഥലത്തു നൂറ്റി അഞ്ചു വർഷം പ ഴക്കമുള്ള റസ്റ്റ് ഹൌസ്സും, പാതാൾ കോർട്ട് എന്ന സ്ഥലവും ഉണ്ട്. ഭൂമിയിൽ തന്നെയാണോ ഉള്ളതെന്ന് സംശയിച്ചു പോകുന്ന പ്രതീതിയാണ് പാതാൾ കോർട്ടിൽ നമുക്ക് തോന്നുക. ഗൗഡ്, കോർക്കസ് തുടങ്ങിയ വിഭാഗത്തിൽ പെട്ട ആദിവാസികൾ താമസിക്കുന്ന പ്രദേ ശമാണ് ഇത്. കൃഷിയും, ആദിവാസി നൃത്യ നൃത്തങ്ങളും, സംഗീതവും ഇവരുടെ ജീവിത ചര്യയുടെ ഭാഗമാണ്. മഹുവ എന്ന മരത്തിൽ നിന്നുമെടുക്കുന്ന ലഹരി ഇവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. എല്ലാ ആഘോഷ ങ്ങളും, ഉൽസ്സവങ്ങളിലും ഹരം പകരുന്നത് മഹുവ ലഹരിയാണ്.

പല തരം ആചാരങ്ങളും, രീതികളും  വച്ചു പുലർത്തുന്നവരാണ് ഇവിടങ്ങളി ലുള്ള ആദിവാസികൾ. പരമ്പരാഗതമായി വിശ്വസ്സിച്ചു നടപ്പിലാക്കി വരുന്ന വിചിത്രമായ ഒരു ആചാരം ഇങ്ങിനെ, കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ആളുകൾ ഒത്ത് കൂടുന്ന പാർക്കിലോ, മറ്റു പൊതു സ്ഥലങ്ങളിലോ ഒരു പത്രികയിൽ മരണപ്പെട്ട ആളുടെ പേരും, ഗ്രാമത്തിൻറെ പേരും കൂടാതെ ചില പ്രത്യേക ആകൃ തിയിലുള്ള ചിത്രങ്ങളും വരച്ചു ഏതെങ്കിലും ഒരു ചെടിയുടെ, അല്ലെങ്കിൽ മരത്തിൻറെ താഴേയായി നിക്ഷേപിക്കും. ഇങ്ങിനെ പല സ്ഥലങ്ങളിലായി പല ആകൃതികളിലായി നൂറു കണക്കിന് പത്രികകൾ കാണുവാൻ സാധിക്കും. മരിച്ചവർക്കുള്ള ശ്രദ്ധാഞ്ജലിയുടെ ഭാഗമാണ് ഈ ആചാരം, ഇങ്ങിനെ ചെയ്താൽ മാത്രമേ മരിച്ചവരുടെ ആല്മാവിന് ശാന്തി ലഭിക്കൂ എന്ന് വിശ്വാ സ്സം.

മഹർഷി മഹേഷ് യോഗി ആശ്രമം, പ്രജാപതി ബ്രഹ്മകുമാരി ആശ്രമം, തുടങ്ങി അനേകം ആശ്രമങ്ങളും ഇവിടെയുണ്ട്. നാഗപഞ്ചമി ആഘോഷവും, പതിനഞ്ചു ദിവസ്സം നീണ്ടു നിൽക്കുന്ന ശിവരാ ത്രി ആഘോഷവും ഇവിടെ പ്രശസ്തമാണ്. ഏറ്റവും കൂടുതലായി തീർത്ഥാടകരും, വിനോദ യാത്രക്കാരും എത്തി ചേരുന്നതും ഈ സമയങ്ങളിൽ തന്നെ. യാത്രക്കാർക്ക് എല്ലാ കാലത്തും സുഖകരമായ കാലാവസ്ഥയാകയാൽ യാത്രക്ക് പ്രത്യേക സമയമോ സന്നർഭങ്ങളോ ഇല്ല. എ ന്നാലും ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളാണ് യാത്രക്ക് കൂടുതൽ അനുയോജ്യം.

തീർത്ഥാടകരേയും, വിനോദ സഞ്ചാരികളേയും ലക്ഷ്യമിട്ടു  മ ധ്യപ്രദേശ് സർ ക്കാറിൻറെ  മൃഗനയനി എംപോറിയം എന്ന പേരിൽ ഒരു വലി യ വ്യാപാര സ്ഥാപനം ഉണ്ട്. സാരിയടക്കമുള്ള എല്ലാ തരം വസ്ത്രങ്ങളും, ഷൂ അടക്കമുള്ള  പാദരക്ഷകൾ, ധാതു ശിൽപ്പങ്ങൾ അങ്ങിനെ എല്ലാം ഇവിടെ ലഭ്യ മാണ്. ആയു ർവേദത്തിലുള്ളതും മറ്റു പലതരം ഹെർബൽ മരുന്നുകളും ധാരാളമായി വാ ങ്ങുവാൻ കിട്ടും. എല്ലാം വനങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതാകയാൽ മികച്ച ഗുണ നിലവാരവും ഉണ്ടായിരിക്കും. എന്നാൽ വാങ്ങുന്ന ആൾക്ക് ഹെ ർബലുകളുടെ  ഉപയോഗങ്ങൾ അറിഞ്ഞിക്കണമെന്നു മാത്രം. അങ്ങിനെ അറി യാമെങ്കിൽ നമുക്ക് നിത്യവും ആവശ്യമുള്ള നൂറു കണക്കിന് നാടൻ മരുന്നുകൾ ഇവിടെ ലഭ്യമാണ്.

പഞ്ചമഡിയിൽ പോയിക്കഴിഞ്ഞാൽ തീർച്ചയായും നമുക്ക് ഈ നയന മനോഹ ര മല നിരകളോട് വല്ലാത്ത "പ്രണയം" തോന്നും. പ്രണയമെന്നോ പ്രേമമെന്നോ എന്തും പറയാം, ഇത്രയുമൊന്നും കൊണ്ട് പഞ്ചമഡിയുടെ വിവരങ്ങൾ തീരു ന്നില്ല, അത് എത്ര എഴുതിയാലും തീരുകയുമില്ല, കണ്ടറിഞ്ഞതും, കട്ടറിവുമടക്കമുള്ള വളരെ, കുറച്ചു കാര്യങ്ങൾ എഴുതിയെന്നു മാത്രം. സമയവും, സാഹചര്യങ്ങളുമുള്ളവർ തീർച്ചയായും പോയി പ്രകൃതിയെ നേരിട്ട് അനുഭവിച്ചറിയുവാൻ  ശ്രമിക്കുക. പല സ്ഥലങ്ങളും വാക്കുകളും മലയാളത്തിലെഴുതിയപ്പോൾ ഉച്ചാരണം മാറിയിട്ടുണ്ടെന്നു സംശയം, എല്ലാവരും ക്ഷമിക്കുക.


ജയരാജൻ കൂട്ടായി





         

No comments:

Post a Comment