Monday, 20 April 2020

കാക്കയുടെ മനഃശാസ്ത്രം


കാക്കയുടെ മനഃശാസ്ത്രം

ഏതാണ്ട് രണ്ട് വർഷത്തോളമായി എൻ്റെ വീട്ടു മുറ്റത്ത് സ്ഥിരമായി കുറച്ചു കാക്കകൾ ആഹാരം തേടി വരുക പതിവാണ്. ആദ്യമെല്ലാം വീട്ടുമുറ്റത്ത് ചെ റിയ പത്രങ്ങളിൽ കുടി വെള്ളം മാത്രമാണ് വയ്ക്കുക പതിവ്. കാക്കകൾക്ക് പുറമെ മൈനകളും ചെറുകിളികളും അങ്ങിനെ ഒരുപാട് ജീവികൾ വെള്ളം കുടിക്കാനെത്തും. പിന്നെ ഞാൻ വെള്ളത്തോടൊപ്പം ഒരു പാത്രത്തിൽ  ആ ഹാരവും സൂക്ഷിക്കുവാൻ തുടങ്ങി. തുടക്കത്തിൽ മൂന്ന് നാല് കാക്കകളായി രുന്നു സ്ഥിരം അതിഥികൾ. ക്രമേണ കാക്കകുളുടെ എണ്ണം കൂടാൻ തുടങ്ങി   സുരക്ഷിത സ്ഥലമെന്ന  തോന്നലുകൾ കൊണ്ടാണോ എന്നറിയില്ല. കിഴ ക്കും, പടിഞ്ഞാറും മുറ്റത്തുള്ള രണ്ട് തെങ്ങുകളിൽ കൂടൊരുക്കി രണ്ടു  കാക്ക കൾ വീതം സ്ഥിര താമസ്സവുമായി.

അഞ്ചാറ് മാസങ്ങൾ കൊണ്ട് മുറ്റത്ത് വരുന്ന കാക്കകളുടെ എണ്ണത്തിൽ ഒരു പാട് വർദ്ധനവ് ഉണ്ടായി. അതിനിടയിൽ കൂട്ടിനകത്ത് മുട്ടയിടുകയും പുതി യ കുഞ്ഞു കാക്കകൾ കുറെ എണ്ണമുണ്ടാവുകയും ചെയ്തു. പല പ്രാവശ്യ മായി മുട്ടകൾ വിരിയുകയും ഒരുപാട് കാക്ക കുഞ്ഞുങ്ങൾ ഉണ്ടാവുകയും കാക്ക ക്കുള്ള ഭക്ഷണം ഒരുപാട് ഉണ്ടാക്കേണ്ട അവസ്ഥയും ഉണ്ടായി. അതിനിടക്ക് എനിക്ക് മനസ്സിലായ ഒരു കാര്യം ചോറും മറ്റ് അരി ആഹാരങ്ങളെക്കാൾ കാ ക്കകൾക്ക് ചപ്പാത്തിയോടാണ് കൂടുതൽ ഇഷ്ടം എന്നതാണ്. തുടർന്ന് സ്ഥിരമാ യി ചപ്പാത്തിയാണ് കൊടുക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് വരെ മുപ്പത്തിന് മുകളിൽ കാക്കകൾ രാവിലെ മാത്രം വന്ന് ചപ്പാത്തി കഴിച്ചു വെള്ളവും കുടി ച്ചു പോകും. മറ്റു സമയങ്ങളിൽ അഭിനന്ദ് ഹോട്ടലോട് ചേർന്നുള്ള പറമ്പിൽ സ്ഥിരമായി തമ്പടിക്കും. ഹോട്ടലിൽ നിന്നുള്ള അവശിഷ്ട ഭക്ഷണം കിട്ടുന്ന ത് കാരണം ഈ പറമ്പ് വിട്ട് പോകാറുമില്ല.  എന്നാൽ കൂട്ടത്തിലുള്ള മൂന്ന് നാല് കാക്കകൾ സ്ഥിരമായി ദിവസ്സം നാലും അഞ്ചും നേരം ചപ്പാത്തി കഴിക്കുവാ ൻ എത്തും. കട്ടിയുള്ള ചപ്പാത്തിയാ ണെങ്കിൽ വെള്ളത്തിൽ കുതിർത്താണ് കഴിക്കുന്നത്. കുഞ്ഞു കാക്കകൾക്ക് വെള്ളത്തിൽ നനച്ചു കൊക്ക് കൊണ്ട് കൊത്തി ചെറു കഷണങ്ങളാക്കി വായിലേക്ക് ഇട്ട് കൊടുക്കും.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഒരു ദിവസ്സം കാലത്ത് ഉണർന്നപ്പോൾ കണ്ടത്  പടി ഞ്ഞാറേ തെങ്ങിൽ നിന്നും ഒരു കാക്കകുഞ്ഞു താഴെ വീണ് മരിച്ചു  കിടക്കു ന്നതാണ്. വല്ലാത്ത മനഃപ്രയാസമുണ്ടാക്കിയ ഒരു കാഴ്ചയായിരുന്നു അത്. പക ൽ സമയം എടുത്ത് മാറ്റിയാൽ നമ്മൾ കാരണം മരിച്ചെന്നു കരുതി കാക്കകൾ പിന്നെ ശത്രുവായി കരുതും. അത് കൊണ്ട് രാത്രിയാണ് മുറ്റത്ത് നിന്നും മാറ്റി യത്. വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ മറ്റൊരു കാക്ക കുഞ്ഞു താഴേക്ക് വീണെങ്കിലും അതിന് കാര്യമായി പരിക്കൊന്നും പറ്റിയില്ല. എന്നാൽ അതിന് വേണ്ട വിധം പറക്കാനുള്ള വളർച്ച എത്തിയിരുന്നില്ല. വളരെ ബുദ്ധിമുട്ടി വാഴ യുടേയും മതിലിന് മുകളിലുമെല്ലാം പറക്കും. അടുത്ത വീട്ടിലെ പൂച്ച വിടാ തെ പിന്നാലെയുണ്ടായിരുന്നു, തള്ള കാക്ക പകൽ മുഴുവൻ കുഞ്ഞിനെ സംര ക്ഷിച്ചു. പിറ്റേ ദിവസ്സം രാവിലെ കാണുന്നത് പറമ്പിൽ കുഞ്ഞു കാക്കയുടെ ചിറകുകളും, ചോരയൊലിച്ചു കരഞ്ഞു കൊണ്ടോടുന്ന പൂച്ചയെയുമായിരു ന്നു. പിന്നെ കുറെ ദിവസ്സങ്ങൾ കാക്ക പൂച്ചയെ കാണുമ്പോഴെല്ലാം മുതുക് നോക്കി കൊത്തുന്നതും പൂച്ച ജീവനും കൊണ്ടോടുന്നതും കാണാമായിരു ന്നു .

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിഴെക്കെ തെങ്ങിലെ കൂട്ടിൽ നി  ന്നും കുഞ്ഞു താഴേക്ക് വന്നു, തള്ള കാക്കയെ കാണാതെയായി, എന്നാൽ ആ ഹാരം തനിച്ചു കഴിക്കാനും സ്വയ രക്ഷക്ക് പറക്കാനുമുള്ള വളർച്ച അതിനു ണ്ടായിരുന്നു, രണ്ടു കുട്ടികൾ മരിച്ചതിൽ പിന്നെ മുറ്റത്ത് വന്ന് ആഹാരം കഴി ക്കൽ എല്ലാ കാക്കകളും നിർത്തി. സ്ഥിരമായി വരുന്ന മൂന്ന് നാലെണ്ണം വന്ന് ആഹാരം കഴിക്കുമ്പോൾ മറ്റ് കാക്കകൾ വന്ന് പ്രത്യേക ശബ്ദത്തിൽ കരയും . കേൾക്കേണ്ട താമസം ആഹാരം ഉപേക്ഷിച്ചു കാക്കകൾ ഓടിപ്പോകും. അ ങ്ങിനെ പിന്നെ കാക്ക കൂട്ടം തീർത്തും മുറ്റത്ത് വരാതെയായി. തള്ളയില്ലാത്ത കുഞ്ഞു കാക്കയെ മറ്റു കാക്കകൾ കൂട്ടത്തിൽ ചേർക്കാതെ എപ്പോഴും കൊ ത്തിയോടിക്കും. ഭയം കാരണം മറ്റു കാക്കകളെ കാണുമ്പോൾ അത് ഓടിപ്പോ കും. വീട്ടുകാരി അലക്കുമ്പോൾ അലക്ക് കല്ലിനടുത്ത് വന്ന് കരയാൻ തുട ങ്ങും. അപ്പോൾ പൈപ്പ് തുറന്ന് വെള്ളം താഴെ ഒഴിച്ചു കൊടുക്കും, ചപ്പാത്തി കഷണങ്ങളും എറിഞ്ഞു കൊടുക്കും, ചപ്പാത്തി നനച്ചു കുറെ തിന്ന് കഴി ഞ്ഞാൽ ബാക്കി കൊക്കിലെടുത്ത് ഉണക്ക ചണ്ടിക്കടിയിൽ ഒളിച്ചു വയ്ക്കും.

ഈ കാക്ക എവിടെയാണ് രാത്രിയിൽ തങ്ങുന്നതെന്നറിയാൻ ഞങ്ങൾക്ക് അ തിയായ ആഗ്രഹമുണ്ടായി. ഒരു ദിവസ്സവും സന്ധ്യക്ക് ചപ്പാത്തി കഴിച്ചപ്പോൾ ഞങ്ങൾ നോക്കിയിരുന്നു കണ്ടു പിടിച്ചു. പൊന്ന്യം സർവീസ് സഹകരണ ബാങ്കിൻ്റെ കോമ്പൗണ്ടിൽ ഉള്ള മാവിന് മുകളിലാണ് താമസ്സമെന്ന് മനസ്സിലാ യി. മാവിൽ കൂടുണ്ടോ എന്നൊന്നും അറിയില്ല. രാവിലെ മാവിൽ നിന്നും കര യുന്നത് കേൾക്കാം. ഇപ്പോൾ ഞങ്ങളുമായി വല്ലാത്ത ഒരു അടുപ്പമാണ്. വിശ ക്കുമ്പോൾ ഓടി വന്ന് കരയാൻ തുടങ്ങും. അതിന് നന്നായി അറിയാം കരയാ ൻ തുടങ്ങുമ്പോൾ ചപ്പാത്തി കിട്ടുമെന്ന്. എന്നാലും മറ്റുള്ള ഒരു കാക്ക പോ ലും  അതിനെ കൂട്ടത്തിൽ അടുപ്പിക്കുന്നില്ല. മറ്റു കാക്കകളെ കാണുമ്പോൾ തന്നെ പറന്നു മാവിലേക്ക് പോകും. ഇപ്പോഴും അതിനു പിറക് വശത്തെ മുറ്റ ത്ത് തന്നെ ആഹാരം കൊടുക്കുന്നു.

കോവിഡ് 19 രോഗം കാരണമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൌൺ കാക്കകൾക്കും മറ്റു പക്ഷികൾക്കും ദൈനംദിന കാര്യങ്ങളിൽ ഒരു പാട് ബുദ്ധി മുട്ടുകൾക്ക് കാരണമായി. ഹോട്ടലുകൾ അടച്ചു പൂട്ടിയപ്പോൾ മു റ്റത്ത് വരാതായ കാക്കകൾ ഒന്നൊന്നായി തിരിച്ചു വന്ന് തുടങ്ങി. സാന്നിധ്യം അറിയിക്കാൻ മുറ്റത്ത് വന്ന്  കരയാനും തുടങ്ങി. പഴയ മൂന്ന് നാല് കാക്കകൾ ആയിരിക്കാം വീണ്ടും  മുറ്റത്ത് സജീവ സാന്നിധ്യമായത്. അങ്ങിനെ ഞങ്ങൾ വീണ്ടും ചപ്പാത്തി ഉണ്ടാക്കി കൊടുക്കുവാൻ തുടങ്ങി. കാക്കകുളുടെ എണ്ണം കൂടി കൂടി വന്ന് ഇപ്പോൾ എട്ടോളം കാക്കകൾ ആഹാരത്തിനായി എത്തുന്നു ണ്ട്. മുറ്റത്ത് വീടിൻ്റെ  വാർപ്പിനു മുകളിൽ രാവിലെ ആറ് മണിക്ക് വന്നിരുന്ന് കരയാൻ തുടങ്ങും. ശരിക്കും ഞങ്ങളെ വിളിക്കുകയാണെന്നു തോന്നുന്നു. എ ല്ലാവരും ചപ്പാത്തിയും വെള്ളവും കഴിച്ചു തിരിച്ചു പോകും. ഇപ്പോൾ ഇടക്ക് ചോറും പുഴുങ്ങിയ ചക്കയുമെല്ലാം കൊടുക്കും, വളരെ ഇഷ്ടത്തോടെയാണ് ചക്ക പുഴുക്ക് കഴിക്കുന്നത്. തിന്നു കൊണ്ടിരിക്കുമോൾ ചിലപ്പോൾ പരസ്പ്പ രം വഴക്കടിക്കും. ഇടയ്ക്കിടെ പോയും വന്നും രാവിലെ മുതൽ സന്ധ്യ വരെ ഞങ്ങൾ തീറ്റ കൊടുത്ത് കൊണ്ടേ ഇരിക്കും.

എന്നാൽ ഞങ്ങൾക്ക് ഉത്തരമില്ലാത്ത ഒരു സമസ്യയാണ് രണ്ടു കുഞ്ഞുങ്ങൾ മരിച്ചപ്പോൾ കുറെ നാൾ തീർത്തും മുറ്റത്ത് വരാതിരുന്നതും ആഹാരം കൊ ടുത്തിട്ടും കണ്ടിട്ടും കഴിക്കാതെ പോയതും. അത് പോലെ തള്ള ഇല്ലാത്ത  കു ഞ്ഞിനെ കൂട്ടത്തിൽ ചേർക്കാത്തതും. കുരങ്ങുകൾക്കൊരു സ്വഭാവമുണ്ട്, ഒ രു മരത്തിൽ നിന്നും അടുത്തതിലേക്ക് ചാടുമ്പോൾ ചാട്ടം പിഴച്ചു താഴെ വീ ണാൽ പിന്നീടൊരിക്കലും അതിനെ കൂട്ടത്തിൽ ചേർക്കില്ല. അത് പിന്നീട് ത നിയെ ജീവിക്കുകയാണ്. ചാട്ടം പിഴച്ച കുരങ്ങിനെ പോലെ തള്ളയില്ലാത്ത കാ ക്ക കുഞ്ഞും തനിച്ചു ജീവിക്കുന്നതും അത്ഭുതമുള്ള കാഴ്ച തന്നെ. എന്താണ് കാക്കകളുടെ മനഃശാസ്ത്രമെന്നത് തീർത്തും അജ്ഞാതമാണ്.

കോവിഡ് 19 മഹാമാരി വേഗം തന്നെ നിയന്ത്രണ വിധേയമായി മനുഷ്യരേ യും ഭൂമിയിലെ മറ്റു ജീവ ജാലങ്ങളുടെയും ആവാസ വ്യവസ്ഥ വേഗം തന്നെ സുഗമമാകുമെന്ന് പ്രതീക്ഷിക്കാം

സ്റ്റേ ഹോം, സ്റ്റേ സേഫ്

ജയരാജൻ കൂട്ടായി


No comments:

Post a Comment