Thursday, 14 March 2013

കള്ളക്കര്‍ക്കടകം


                     കള്ള കര്‍ക്കടകം


കർക്കടക മാസ്സത്തിന് എന്തെങ്കിലും പ്രത്യേകയുണ്ടോ ? ഇന്ന് ആരോട് ചോദി ച്ചാലും ഇല്ലെന്നായിരിക്കും ഉത്തരം. മുമ്പ് പറയാറുള്ള കള്ളക്കർക്കടകം എന്ന വാക്കിന് ഇന്ന് പ്രസക്തിയില്ല, ഇന്നതൊരു പഴയ വാക്ക്. മറ്റ് മാസ്സങ്ങളിൽ നിന്നും എടുത്ത് പറയത്തക്ക വ്യത്യാസങ്ങളൊന്നും കർക്കടക മാസ്സത്തിന് ഇന്നത്തെ കാലത്ത് ഇല്ല. എന്നാൽ പഴയ കാലത്ത് കർക്കട കമാസ്സം കഴിച്ചു കൂട്ടുക എന്നത് ജനങ്ങൾക്ക് ഒരു വെല്ലു വിളിയായിരുന്നു, വല്ലാത്ത ഭീതി യോടെയായിരുന്നു ജനങ്ങൾ കർക്കടക മാസ്സത്തെ  നോക്കിക്കണ്ടിരുന്നത്,  കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും, നടമാടുന്ന മാസ്സം, ജോ ലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന ദിവസ്സങ്ങൾ,  സൂര്യ വെട്ടം ക ണി കാണാൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും, മഴ തകർത്ത് പെയ്യുമ്പോൾ ചോര്‍ന്നു ഒലിക്കുന്ന ഓല പുര, നാനാ ഭാഗത്തു നിന്നും ചോർന്നൊലിക്കുന്ന  മഴയിൽ കിടക്കാനിടമില്ലാതെ മേശക്കടിയിലും, കട്ടിലിനടിയിലുമായി കീറ ത്തുണിയും പുതച്ചു ചുരുണ്ടു കൂടുന്ന കാലം

കനത്ത് മഴ പെയ്യുമ്പോള്‍ ഓല പുര ചോർന്നൊലിക്കും, കിണ്ണവും, തൊട്ടിയും, മറ്റു പാത്രങ്ങളും വച്ചു വീട്ടിനകത്ത് വീഴുന്ന വെള്ളം പാത്രങ്ങളിൽ നിറ യ്ക്കും ഓ രോ പാത്രങ്ങളും നിറയുമ്പോൾ വെള്ളം മുറ്റത്തേക്കൊഴിക്കാൻ ഉ റങ്ങാതെ കാത്തു നിൽക്കുന്ന വീട്ടമ്മമാർ, പത്തും ഇരുപതും പേരുള്ള കൂട്ടു കുടുംബം, മുറ്റങ്ങളിൽ തത്തിക്കളിക്കുന്ന മൈനകളും, പ്രാവ്, കാക്കയടക്കമു ള്ള പക്ഷികൾ പോലും മഴയുടെ കാഠിന്യം കാരണം അപ്രത്യക്ഷമാകാറുള്ള മാസ്സമാണ്‌ കർക്കടകം. അങ്ങിനെ വന്ന പേരാണ് കള്ളകർക്കടകം. ഇതു ഒരു കാലത്തെ കർക്കടകത്തിൻറെ കഥ. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ച രിക്കുന്ന മാസ്സമായതിനാ ലാണ് കർക്കടകമാസ്സമെന്ന് പേര് വന്നത്. വിശ്വാസ്സ ങ്ങളിൽ പറയുന്ന ദക്ഷിണായന കാലത്തിൻറെ ആരംഭം കൂടിയാണ് കർക്ക ടകം.

കര്‍ക്കടക മാസത്തേക്ക് പണ്ട് കാലങ്ങളില്‍ പട്ടിണി മാറ്റാന്‍ പല വഴികളും, ഒ രുക്കങ്ങളും മുന്‍ കൂട്ടി ചെയ്തു വയ്ക്കുമായിരുന്നു. ഇന്നത്തെ തലമുറക്ക്‌ കേ ട്ടാല്‍ ചിരി വരുന്ന കാര്യങ്ങള്‍... പഴ മാങ്ങ തിന്നു കഴിഞ്ഞാല്‍ മാങ്ങാ അണ്ടി വെയിലിൽ ഉണക്കി സൂക്ഷിക്കും. രണ്ടാഴ്ചയോളം ഉണക്കിയെടുത്ത മാങ്ങായ ണ്ടി നെടുകെ പിളര്‍ന്നു തൊണ്ട് കളഞ്ഞു വീണ്ടും കുറച്ചു ദിവസ്സങ്ങൾ ഉണ ക്കി യെടുത്തു ഭദ്രമായി തുണിയില്‍ കെട്ടി അടുപ്പിനു മുകളില്‍ പുക കൊ ള്ളുവാന്‍ തൂക്കിയിടും, കർക്കടകത്തിൽ ഇടിച്ചെടുത്തു വെള്ളത്തിൽ കല ക്കി ഓരോ മണിക്കൂറിൽ വെള്ളം അരിച്ചു മറ്റും, ഏതാണ്ട് ആറു പ്രാവശ്യ മെങ്കിലും ഇങ്ങിനെ വെള്ളം മാറ്റിക്കൊണ്ടിരിക്കും അതോടെ കയ്പ്പ് രുചി മാറുകയും, ശർക്കര ചേ ർത്തു കുറുക്കു ഉണ്ടാക്കും, വളരെ രുചികരവും പോഷക സമൃദ്ധവുമാണ് ഈ കുറുക്കു.

പഴുത്ത ചക്ക കഴിച്ചാല്‍ ചക്കക്കുരു കഴുകി മണ്ണില്‍ കുഴച്ചു അടുക്കളയുടെ മൂ ലയില്‍ കൂട്ടി വയ്ക്കും, ഏതെങ്കിലും പ്ലാവിന്‍റെ ഉച്ചിയില്‍ ചക്ക ഉണ്ടായാല്‍ പ റിച്ചെടുക്കാന്‍ പറ്റില്ല, കാക്കയും, അണ്ണാനും  ചുള തിന്നു കുരു താഴേക്ക് തള്ളു മ്പോൾ അത് കൂടി പെറുക്കി എടുത്തു കഴുകി മണ്ണ് തേച്ചു സൂക്ഷിക്കും, ചക്ക ക്കാലം കഴിയുമ്പോഴേക്കും അടുക്കള മൂല ചക്കക്കുരു  കൊണ്ട് നിറഞ്ഞിരി ക്കും, ഇങ്ങിനെ സൂക്ഷിക്കുന്ന ചക്കക്കുരു അടുക്കള മൂലയിൽ കിടന്നു ഉണ ങ്ങും മഴക്കാലമാകുമ്പോഴേക്കും നല്ല മധുരമുള്ള കുരു വെള്ളത്തിൽ കുതിർ ത്തു വേവിച്ചും, അല്ലെങ്കിൽ വെള്ളരിക്കയിൽ ചേർത്തും കറിയുണ്ടാക്കും.  വ ളരെ പോ ഷക സമൃദ്ധവും, രുചികരവുമാണ് മൺകുരു എന്നു വിളിക്കുന്ന  ഈ ചക്കക്കു രു.

കൊയ്തു കഴിഞ്ഞാല്‍ കണ്ടത്തിൽ മമ്പയര്‍, ഉഴുന്ന് പോലുള്ള ധാന്യ കൃഷിയും ഉണ്ടാകും, വിളവെടുത്താല്‍ പഞ്ഞ മാസ്സത്തേക്കായുള്ള പങ്കു  മാറ്റി വയ്ക്കും, പറമ്പിലെ കിളയോട് ചേർന്നു മുത്താറിയും (പഞ്ഞി പുല്ലു), ചാമയും കൃഷി ചെയ്യും, ഇതു കൊണ്ടു രണ്ടു ഗുണമാണ്, പറമ്പിൽ നിന്നുള്ള മണ്ണൊലിപ്പ് തടയു കയും ഒപ്പം നല്ലൊരു വിളവ് കൂടിയാണ്. ഈ ധാന്യങ്ങളും ഉണക്കി കർക്കിടക ത്തിലേക്കു മാറ്റി വയ്ക്കും. വേനല്‍ക്കാലത്ത് കൂവ കിഴങ്ങ് പി ഴുതു എടുത്തു ഇടിച്ചു അരച്ചു വെള്ളത്തില്‍ കലക്കി തുണി കെട്ടി അരിച്ചു എടുക്കും, അരി ച്ചെടുത്ത വെള്ളം കുറുച്ചു നേരം അനക്കാതെ വച്ചു കഴിയു മ്പോള്‍ വെള്ളത്തി നടിയില്‍ കട്ടിപിടിച്ച് കുവ, ചുണ്ണാമ്പ് പരുവത്തില്‍ കട്ടി യായി നില്‍ക്കും. കുറ ഞ്ഞത്‌ ഏഴു പ്രാവശ്യമെങ്കിലും ഓരോ മണിക്കൂർ ഇ ടവിട്ട് വെള്ളം അരിച്ചു കഴിയുമ്പോള്‍ കയ്പ്പ് രുചി  മാറി കിട്ടും. ഇങ്ങിനെ കിട്ടുന്ന കൂവ കട്ടി നല്ല വെയിലില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കും. വയറിള ക്കത്തിനുള്ള വളരെ നല്ല ഒരു ഔഷധവും കൂടിയാണ് കൂവ്വപ്പൊടി കുറുക്ക്. നേന്ത്ര പഴം ചേർത്തുണ്ടാക്കു ന്ന കൂവ്വക്കുറുക്ക് വളരെ രുചികരവുമാണ്.

 കോളയാടന്‍ കിഴങ്ങ് വട്ടത്തില്‍ മുറിച്ചു ഉണക്കി മണ്‍കലത്തില്‍ സൂക്ഷിച്ചു വ യ്ക്കും, കർക്കിടക മാസ്സത്തിൽ ഉണക്കക്കിഴങ്ങ് ഇടിച്ചെടുത്ത പൊടിയിൽ നാ ളികേരവും ചേർത്തു കപ്പ പുട്ടു ഉണ്ടാക്കും. കോളയാടാൻ കിഴങ്ങ് കൊണ്ട് തന്നെ വാട്ട് കപ്പയും ഉണ്ടാക്കി ഉണക്കി വയ്ക്കും. കർക്കിടകത്തിൽ വാട്ട് കപ്പ പുഴുങ്ങിയും കഴിക്കും. നാടൻ കപ്പക്ക് വിലകൂടുതലായിരിക്കും, അത് കൊ ണ്ട് സാധാ രണക്കാർ വില കുറവുള്ള കോളയാടൻ കപ്പയാണു ഉപയോഗിക്കു ക. കുറച്ചു സാമ്പത്തികമുള്ളവർ കൂടുതൽ രുചികരമായ നാടൻ കപ്പയും ഉപ യോഗിക്കും. വെള്ളരി പറിച്ചെടുത്തു കഴിയുമ്പോള്‍ ത ന്നെ കര്‍ക്കടക മാസ്സ ത്തിന്‍റെ പങ്കു മാറ്റി വ യ്ക്കും.   പാവക്ക ഉണക്കിയും, പച്ച മാങ്ങ ഉണക്കിയതും എല്ലാം കൂടി പറഞ്ഞാല്‍ തീരാത്ത അത്രയും സാധനങ്ങള്‍ കര്‍ക്കടത്തിനായി   സൂക്ഷിച്ചു വയ്ക്കും.

നെൽ കൃഷിയും കൊയ്ത്തുമുള്ള വീടുകളിൽ കുറച്ചു നെല്ല് ഉണക്കി പത്താ യ ത്തിൽ നിറച്ചു പൂട്ടി വയ്ക്കും, പത്തായത്തിൻറെ താക്കോൽ വീട്ടു കാരണ വരു ടെ കയ്യിലായിരിക്കും, കർക്കടക മാസ്സത്തിൽ പഞ്ഞം തുടങ്ങുമ്പോൾ മാ ത്രമേ പത്തായം തുറന്നു നെല്ലെടുക്കുകയുള്ളൂ. നെല്ലുണ്ടായാലും അരിയാക്കി എടുക്കാ ൻ കടമ്പകൾ ഏറെയാണ്. കോരിയൊഴിക്കുന്ന മഴയിൽ പുഴുങ്ങി യെടുത്ത നെല്ല് ഉണക്കിയെടുക്കുക ദുഷ്‌കരമാണ്. ചെമ്പിനകത്തു പുഴുങ്ങി യെടുത്ത നെല്ലിനെ മറ്റൊരു ചെമ്പ് പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വറു ത്തുണക്കും. പി ന്നീട് ഉരലിൽ കുത്തി അരിയാക്കിയെടുക്കും. കുറഞ്ഞത് നാ ലഞ്ചു മണിക്കൂറിൻറെ പണിയുണ്ട് അരിയായിക്കിട്ടാൻ, അതിനു ശേഷമേ കഞ്ഞിയുണ്ടാക്കാനും പറ്റുകയുള്ളൂ.വിറകിനും മഴക്കാലത്ത് ക്ഷാമമാണ്. എന്തുകൊണ്ടും കർക്കടക മാസ്സം വീട്ടമ്മമാർക്ക് ദുരിത കാലം തന്നെ.

വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പറമ്പുകൾ കിളക്കുക, ഇതിനെ പറമ്പ് കൊത്തുകയെന്നു പറയും. ഒന്ന് കർക്കിടക കൊത്ത് എന്ന പേരിലും മറ്റൊന്ന് തുലാ ക്കൊത്തെന്ന പേരിലും അറിയപ്പെടും. കർക്കടക മാസ്സത്തിൽ കൊ ത്തി മണ്ണിനെ ചെറു കൂനകളാക്കിയിടും, കൂനകൾക്കിടയിലുള്ള ചെറു കുഴി കളിൽ കൂടി മരങ്ങളുടെ ഇലകളും മറ്റു ചവറുകളും അഴുകിയ വളമുള്ള വെ ള്ളം മണ്ണിലേക്കിറങ്ങാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. അത് കൊണ്ട് പരമാവധി വെള്ളം ഒഴുകി പോകാതെ മണ്ണിലേക്ക് തന്നെ ഇറങ്ങും. തുലാമാ സ്സമാകുമ്പോൾ മഴ ശമിക്കുന്നതോടെ കൂനകൾ കൊത്തി നിരപ്പാക്കും, ഇതി നെ തുലാക്കൊത്തെന്നും പറയും. കൂലി പ്പണിക്കാർ സുലഭമായിരുന്ന കാലം. മിഥുനമാസ്സമാകുമ്പോൾ തന്നെ വീടുകളിൽ വന്നു പറമ്പ് കൊത്താനുള്ള പ ണി തരണമെന്ന് ഉടമസ്ഥനോട് അപേക്ഷിക്കും. കൂലിപ്പണിക്കാർ ആവശ്യം പോലേയും, പണിയുടെ ലഭ്യത വളരെ കുറവുമായിരുന്നു അന്നത്തെ കാലങ്ങളിലെ അവസ്ഥ.

തുലാകൊത്തും, അതോടൊപ്പം അടുത്ത വർഷവും പണി കിട്ടേണ്ടത് കൊ ണ്ടു ആത്മാർത്ഥമായി തന്നെ പണിയെടുക്കും. മഴ ചെറുതായി ശമി ക്കുന്ന ദി വസ്സങ്ങ ളിൽ തലക്കുടയും ചൂടി പണിയെടുക്കും. ശക്തിയിൽ മഴ പെയ്യു മ്പോൾ വീട്ടു വ രാന്തയിൽ കയറി നിൽക്കും. പണിക്കാർക്ക് കഞ്ഞിയും പു ഴുക്കും കൊടുക്കും. പണി കഴിഞ്ഞാൽ കൂലി ഒന്നിച്ചു കൊടുക്കുവാൻ ഉടമ യുടെ കയ്യിലും പണം കാ ണില്ല. കുറച്ചു കൊടുത്ത്‌ ബാക്കി കുറച്ചു, കുറച്ചാ യി പലപ്പോഴായി കൊടുത്ത് തീർക്കും. പലപ്പോഴും മാസ്സങ്ങൾക്ക് ശേഷമേ കൂലി മുഴുവനായും കിട്ടുകയു ള്ളൂ.        

മിഥുനം അവസാന ആഴ്ച  എല്ലാ വീട്ടിലും വീട്ടമ്മമാര്‍ നല്ല തിരക്കിലായിരി ക്കും, തേങ്ങ തൊണ്ട് (മടല്‍)). ) കത്തിച്ചു കരി ഉണ്ടാക്കി, കരി നന്നായി അര ക്കും, ചെമ്പരത്തി ഇല അരച്ച് പശയുണ്ടാക്കി, ചാണകവും കൂട്ടി വലിയ ഒരു കലത്തി ല്‍ കലക്കി ഒരു പഴയ തുണി എടുത്തു കലക്കിയ ചാണകം തുണി യില്‍ മുക്കി വീ ട്ടിനകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കും. മിഥുനം മുപ്പതാം തിയ്യതി വൈകുന്നരം മുറ്റം അടിച്ചു വൃത്തിയാക്കി ചാണകം കല ക്കി വീട്ടിനു നാല് ഭാഗത്തും തളിച്ചു ശുദ്ധം വരുത്തും, രണ്ടു ചിരട്ടകളില്‍ ചാ ണക വെള്ളം വീട്ടിന്‍റെ കോണിയുടെ ഇടവും വലവും വയ്ക്കും.

 കര്‍ക്കടകം ഒന്നാം തിയ്യതി ദൈവവും പോതിയും മലകയറും, ചിന്നും, ചെ കുത്താനും മലയിറങ്ങും. അശുദ്ധമായ ഇടങ്ങളിൽ ചിന്നും, ചെകുത്താനും കയറി പറ്റും. മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനെയും വീട്ടിന കത്തു കയറാതെ അകറ്റുവാന്‍ വേണ്ടിയാണ് ചാണകം കലക്കി ചിരട്ടയിൽ വക്കുന്നത്. ശു ദ്ധമുള്ളയിടങ്ങളിൽ ദുഷ്ട ശക്തികൾക്ക് കടന്ന് കൂടുക പ്രയാ സ്സമാണ്‌. കർക്കടകത്തില്‍ എല്ലാ ദുഷ്ട ശക്തികളും വീടുകളില്‍ താണ്ഡവമാ ടുമെന്നു ആ കാലങ്ങളി ലെ വിശ്വാസ്സമായിരുന്നു. ഇങ്ങിനെയുള്ള ശക്തികള്‍ ശുദ്ധമല്ലാത്ത വീട്ടിനുള്ളില്‍ വേഗം കടന്നു വരുമെന്നായിരുന്നു വിശ്വാസ്സം.

ചിന്നിനേയും ചെകുത്താനെയും അകറ്റുവാൻ വേടവേഷം കെട്ടിയ ശിവൻ, വേടൻ പാട്ടുമായി വീടുവീടാന്തരം കൊട്ടിപ്പാടി നടക്കും. വീടുകളിൽ ശിവ സാന്നി ദ്ധ്യം ഉണ്ടായാൽ ദുഷ്ട ശക്തികൾ അകന്നു പോകുമെന്നും വിശ്വാസ്സം. പാടിക്കഴി ഞ്ഞാൽ വെള്ളരിക്കയും, ചക്കക്കുരുവും ഒരു പിടി അരിയും വേട ന് കൊടുക്കും പ്രായമായവർ കുളിച്ചു ശുദ്ധം വരുത്തി, പുതു വസ്ത്രവുമണി ഞ്ഞു കാലത്തെ തന്നെ രാമായണം വായന തുടങ്ങും. ദശ പുഷ്പ്പങ്ങൾ കൊ ണ്ടു ഭഗവതി പൂജ ന ടത്തുകയും കർക്കടമാസ്സത്തിൽ പതിവായിരുന്നു. (മു ക്കുറ്റി, പൂവാം കുറുന്തില, തിരുതാളി, ചെറൂള, ഉഴിഞ്ഞ, മുയൽ ചെവി, ക യ്യുണ്ണി, വിഷ്ണു ക്രാന്തി, നിലപ്പന, കറുക തുടങ്ങിയവയാണ് ദശ പുഷ്പ്പങ്ങൾ).

കര്‍ക്കടകം ഒന്നാം തിയ്യതി കടം വാങ്ങിയിട്ടായാലും വിഭവ സമൃദമായ സദ്യ ഉണ്ടാകും, ഒന്നാം തിയ്യതി തന്നെ പട്ടിണി ആയാല്‍ മാസ്സം മുഴുവന്‍ പട്ടിണി യാകും എന്നത് പഴയ കാലത്തെ വിശ്വാസ്സമായിരുന്നു. തുടർന്ന് ദിവസ്സവും മാറി മാറി ഉണക്ക കപ്പ ഇടിച്ചുണ്ടാക്കുന്ന പുട്ട്, അല്ലെങ്കിൽ മുത്താറി കുറുക്ക്,  മാങ്ങ അണ്ടി കുറുക്ക്, കുവ്വപ്പൊടി കുറുക്ക്, അങ്ങിനെ പട്ടിണിയില്ലാതെ എന്തെങ്കിലുമൊക്കെ കഴിച്ചു കർക്കടകം കഴിഞ്ഞു പോകും. തീർത്തും ജൈവ കൃഷിയിൽ നിന്നുള്ള നാടൻ ആഹാരമായി രുന്നു ഇതെല്ലാം. ഇപ്പോൾ ഓർക്കുമ്പോൾ വീണ്ടുമൊന്നു കഴി ക്കാൻ തോന്നാറുണ്ട്. എന്നാൽ ഇത്തരം ഭക്ഷണ സാധനങ്ങളൊന്നും ഇന്ന് വീ ടുകളിലൊന്നും ലഭ്യമല്ല, ആർക്കും അറിയുകയുമില്ല..

രാത്രി മാത്രമേ കുറുച്ചു കഞ്ഞി, അല്ലെങ്കിൽ ചോറു കിട്ടുകയുള്ളൂ, അതും വ ല്ലപ്പോഴും മാത്രം. രാത്രി ചോറിനു മുമ്പ് കപ്പ പുഴുക്ക് അല്ലെങ്കിൽ കുറുക്കു പോലുള്ള  എന്തെങ്കിലും ക ഴി ച്ചു വിശപ്പ്‌ മാറ്റും, പേരിനു മാത്രം കുറുച്ചു ചോറു, അല്ലെങ്കിൽ കഞ്ഞി കഴി ക്കും.  അടുക്കള മൂലയിലുള്ള ചക്കക്കുരു, വെള്ളരിക്കയും കൂട്ടി, മഞ്ഞളും, മു ളകും അരച്ച് ചേർത്ത് ഒരു കറിയും ചുട്ട ഉണക്ക മുള്ളനും കൂട്ടിയാണ് ചോറ് കഴിക്കുക. ഒട്ടും ബാക്കി ഉണ്ടാവുകയില്ല. എങ്കിലും വീട്ടമ്മ കഴിക്കാതേയും വ ളരെ പാട് പെട്ടും പിശുക്കിയും സൂക്ഷിച്ചും വിളമ്പി കുറുച്ചു രാവിലേക്ക് ബാ ക്കി വയ്ക്കും.

രാത്രിയിലെ കഞ്ഞി വെള്ളം ചൂടാക്കി അതില്‍ ബാക്കി വച്ച ചോറും ചേർത്ത് കഞ്ഞിയാക്കി കിണ്ണത്തില്‍ വിളമ്പും, പ്ലാവിന്‍റെ ഇല ഈര്‍ക്കില്‍ കൊണ്ട് കു ത്തി ഉണ്ടാക്കുന്ന സ്പൂണ്‍ വച്ച് കഞ്ഞി കോരി കുടിക്കും. കുളുത്തതെ ന്നറിയ പ്പെടു ന്ന ഈ പഴങ്കഞ്ഞിയായിരുന്നു ആ കാലങ്ങളിലെ പ്രാതൽ, അപൂര്‍വ്വം വീടുകളി ല്‍ മാത്രമാണ് ഉച്ചക്ക് കഞ്ഞിയും കറിയും ഉണ്ടാവുകയുള്ളൂ.  തോ രാതെ മഴ പെയ്യുമ്പോൾ ഇട സമയങ്ങളിൽ കടല വറുത്തതും ചുട്ട ചക്കക്കു രുവും മറ്റുമൊ ക്കെ ആയിരുന്നു കഴിച്ചിരുന്നത്. അധികം വീടുകളിലും  മേല്‍ പറഞ്ഞ ഉണക്ക കപ്പ പുട്ടും, കുവ്വപ്പൊടി, മുത്താറി, മാങ്ങ അണ്ടി കൊണ്ടുള്ള കുറുക്കു ഒക്കെ ആയിരുന്നു ഉച്ച സദ്യ  !!!!!!!!!!!

ചായ എന്നാല്‍ ഇന്നത്തെ പോലെയുള്ളതല്ല, കട്ടന്‍ ചായ, ഒരു കഷണം വെല്ല വും കൂട്ടിയാണ് കുടിക്കുക, അഥവാ പാല്‍ ഉണ്ടെങ്കില്‍ അത് വീടുകളില്‍ വ ളര്‍ത്തുന്ന ആട്ടിന്‍ പാല്‍ ആയിരിക്കും. ആട്ടിൻ പാൽ നിത്യവും കഴിച്ചാൽ യൗവനം നിലനി ൽക്കുമെന്നത് ആയുർവേദ വിധി. കര്‍ക്കടക മാസ്സത്തില്‍ വെയില്‍ ഒരു ദിവസ്സം പോലും കണി കാണാന്‍ കിട്ടാറില്ല, നിര്‍ത്താതെ മഴ പെയ്യുമ്പോള്‍ അപ്പന്‍ അപ്പുപ്പ ന്മാര്‍ പറയുമായിരുന്നു. "എന്തൊരു ചായിന്‍റെ പെയ്യലാ ഈ പെയ്യുന്നേ ഒന്ന് പോറത്തോട്ടു ഇറങ്ങാന്‍ പോലും പറ്റുന്നില്ലല്ലോ എന്‍റെ പടച്ച തമ്പുരാനെ''

പട്ടിണി ആയാലും മുടക്കം കൂടാതെ മുപ്പതു ദിവസ്സവും കര്‍ക്കടക കഞ്ഞി ഉ ണ്ടാകും, ഇന്നത്തെപ്പോലെ കിറ്റ്‌ കഞ്ഞി അല്ല, ഉലുവയും, അരിയും, തെറ്റാന്‍ കുരുവും, ചദുകുപ്പയും,  മുക്കുറ്റിയും, പൂവാം കുറുന്തിലയും, കറുകയും, വെ ല്ലവും ചേര്‍ത്ത് നന്നായി വേവിച്ചു ഇളം ചൂടോടെ വീട്ടില്‍ ഉള്ള എല്ലാവര്‍ക്കും വിളമ്പും. ആ കഞ്ഞിക്കു ഒരു പ്രതേക രുചിയായിരുന്നു. വാതം, പിത്തം, ക ഫം എന്നീ മൂന്ന് പ്രശനങ്ങളിലാണ് മാരകമായ എല്ലാ രോഗങ്ങളും ഉണ്ടാകുന്ന തെന്നാണ് ആയുർവേദ വിധി, ഈ മൂന്ന് രോഗങ്ങളെ അകറ്റുവാൻ കഴിവുള്ള  കർക്കടക കഞ്ഞിക്ക് അതു കൊണ്ടു തന്നെ പ്രസക്തി വളരെ കൂടുതലാണ്. ഇ ന്നത്തെ കർക്കടക കഞ്ഞി ഒരു ഫാഷനും, വ്യവസ്സായത്തിനും വേണ്ടിയുള്ള താണ് എന്ന് എനിക്ക് തോന്നാറുണ്ട്. നമുക്ക് പൈതൃകമായി കിട്ടിയ പലതും വ്യവസ്സായമായി മാറ്റിയ കൂട്ടത്തില്‍ കര്‍ക്കടക കഞ്ഞിയേയും വെറുതെ വിട്ടില്ല.

കര്‍ക്കടകത്തില്‍ പ്രസവം കഴിഞ്ഞ വീട്ടില്‍ ഇടയ്ക്കിടെ മലയി (മലയ സമു ദായത്തിലെ പ്രായം കൂടിയ അമ്മുമ്മ) വരും, പ്രസവം കഴിഞ്ഞ വീട്ടില്‍  ദുഷ്ട ശക്തി കള്‍ അടുക്കാതിരിക്കാന്‍ ചരടു മന്ദ്രിക്കും, രണ്ടു  കറുത്ത ചരടുകള്‍ വാങ്ങി അ വരുടെ കയ്യിൽ കൊടുത്താല്‍ അവര്‍ മന്ദ്രിക്കും " ശും , ശും, കി ഷും , ശും " മന്ത്രി ച്ച ശേഷം അമ്മയുടേയും, കുഞ്ഞിന്‍റെയും കൈകളില്‍ ഓ രോ ചരട് വീതം കെട്ടും. എല്ലാ ആഴ്ചയിലും പുതിയ ചരടുകള്‍ മന്ദ്രിച്ചു കെട്ടും, മന്ത്രത്തിനു ശക്തി യുണ്ടോ, ഇല്ലയോ എന്നത് കാര്യമല്ല, മന്ത്രിക്കുന്നവരും, ച രട് കെട്ടുന്നവരായ ഗ്രാമീണരും ഒരു പോലെ നിഷ്കളങ്കർ ആയിരു ന്നു. മന്ത്ര ത്തിലുള്ള ജനങ്ങളുടെ വിശ്വാസ്സം അവരെ സംരക്ഷിച്ചിരുന്നു.


അന്നത്തെ തലമുറ നാട് നീങ്ങി, നാടും ജനങ്ങളും, ജീവിത ശൈലിയും  ഒരു പാട് മാറി  ജനങ്ങള്‍ക്കൊപ്പം കര്‍ക്കടകവും വളരെ പുരോഗമിച്ചു, മഴ അപൂര്‍ വ വസ്തുവായി മാറി, പഴയ പട്ടിണിയും പഞ്ഞവും നാട് വിട്ടു, ടീവിയില്‍ രാമാ യണം വായിക്കുന്നത് കാണുമ്പോളും കർക്കടക കിറ്റ് കഞ്ഞിയുടെ പരസ്യം കാ ണുമ്പോളും  രാമായണമാസമായ കര്‍ക്കടകം തുടങ്ങി എന്ന് അറിയുന്നു, യാന്ദ്രി ക യുഗത്തിലെ കര്‍ക്കടകത്തേക്കാള്‍ പഴയ പഞ്ഞ കര്‍ക്കടകം ആയിരു ന്നു നല്ലത്, ചോർന്നു ഒലിക്കുന്ന വീട്ടിനും, അതിലെ കൂട്ട്കുടുംബമായുള്ള  താമസ്സത്തി നും വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു.

തികഞ്ഞ ഐക്യത്തോടെയായിരുന്നു അന്നത്തെ കൂട്ടു കുടുംബങ്ങൾ. വൃദ്ധ സ ധനങ്ങളോ, അഗതി മന്ദിരങ്ങളോ ഇല്ലായിരുന്ന നല്ല കാലം. ഇല്ലായ്മ്മയി ലും പ്ര യാസ്സത്തിലും എല്ലാവരും പങ്കാളികളുമായിരുന്നു, ആ ജീവിതത്തി ൻറെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചറിയണം, ആർക്കെല്ലാം അനുഭവിക്കാ ൻ പറ്റിയോ, അവർ ഭഗ്യവാൻമ്മാർ, അതായിരുന്നു യഥാർത്ഥ ജീവിതം, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിന്‍റെ ഓര്‍മ്മ അയവിറ ക്കാന്‍ ഈ കഥ എ ല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ആശിക്കുന്നു, കൂട്ട ത്തിൽ പുതു തലമുറക്ക് പുതിയ അറിവുമാകട്ടേ ഈ ഓർമ്മക്കുറിപ്പ്.

ജൂലൈ പതിനേഴിന് രാമായണ മാസ്സമായ കർക്കടകം തുടങ്ങുന്നു.

"രാമായ രാമ ചന്ദ്രായ, രാമാ ഭദ്രായ വേധസ്സേ, രഘു നാഥായ നാഥായ സീതായ പതയെ നമഃ, പൂജന്തം രാമാ രാമേതി മധുരം മധുരാക്ഷരം, ആരൂഹ്യ കവിതാം ശാഖാം വന്ദേ വാൽമീകി കോകിലം "

ആശംസ്സകൾ

ജയരാജന്‍ കുട്ടായി

Monday, 4 March 2013

ഉമ്മറിന്‍റെ കത്ത് +

                                                                          ഉമ്മറിന്‍റെ  കത്ത്   
കുഞ്ഞിരാമ, എന്‍റെ മോന്‍റെ  കത്ത്  ബന്നുക്കൊ, ഇല്ല ഉമ്മ, നാളെ വരുമായിരിക്കും. പ്രതീക്ഷിച്ച മറുപടി കിട്ടുമ്പോള്‍ ഉമ്മ കണ്ണ് തുടയ്ക്കും. പിന്നെ പിറുപിറുക്കും, ഓന്‍ നാട്ടുകാര്‍ക്ക് മുയുമനും കത്ത് കൊടുക്കും, ഞമ്മക്ക് മാത്രം കൊടുക്കില്ല. അതെ കുഞ്ഞിരാമന്‍ ചേട്ടന്‍ എനിക്ക് ഓര്‍മ്മ വച്ച  നാള്‍ മുതല്‍ കൂരാറയുടെ പോസ്റ്റ്‌മാന്‍ ആയിരുന്നു. കാലത്ത് ചമ്പാട് പോസ്റ്റ്‌ ഓഫീ സില്‍ പോയി കൂരാറക്കുള്ള കത്തുകള്‍ എടുത്തു സൈക്കിള്‍ ചവിട്ടി കൂറാരയില്‍ എത്തും, പോസ്റ്റ്‌ ഓഫീസില്‍ എത്തിയാല്‍ എല്ലാ കത്തിലും സീല്‍ അടിക്കും.  അപ്പോഴേക്കും പോസ്റ്റ്‌ഓഫീസിനു താഴെ ഒരു വന്‍ ജനക്കുട്ടം കാത്തു നില്‍ക്കും. പോസ്റ്റ്‌ ഓഫീസിന്‍റെ  കോണിപ്പടിയുടെ പകുതി വരെ കുഞ്ഞിരാമന്‍ ചേട്ടന്‍ ഇറങ്ങി നില്‍ക്കും, എന്നിട്ട് ഓരോ കത്തുകള്‍ എടുത്തു വായിക്കാന്‍ തുടങ്ങും, പാറാട്ട്‌ ഉസ്മാന്‍, ടി പി മമ്മു തയ്പ്പറമ്പത്ത്, കേളു മാസ്റ്റര്‍, ഇല്ലത്ത് ആയിച്ചു, വി ജാനകി അമ്മ, എം കെ രോഹിണി,മുല്ലോളി ഹൌസ്, സി പി കുഞ്ഞാപ്പു,ചാക്യാ റത്ത് അനന്തന്‍ മാസ്ടര്‍  ഇങ്ങിനെ പോകുന്നു ആ പേരുകള്‍.. . വായിക്കുമ്പോള്‍ കത്തിന്‍റെ ഉടമ ഉണ്ടെങ്കില്‍ കയ്യോടെ വാങ്ങി എടുക്കും, ബാക്കി വരുന്നതുമായി കുഞ്ഞിരാമന്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി കൊണ്ട് പോയി ഉടമക്ക് കൊടുക്കും. ഒരു നാല് മണി വരെ എന്നും തുടരുന്ന പതിവ്.

ഒരു ഒന്‍പതു മണി ആകുമ്പോള്‍ കത്തിന് വേണ്ടി ആളുകള്‍ എത്തി തുടങ്ങും, നാട്ടിലില്ലാത്ത മക്കളുടെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ, അച്ഛന്‍റെ, സഹോദരങ്ങളുടെ ഒക്കെ വിവരങ്ങള്‍ അറിയുവാന്‍ ആ കാലത്ത് വേറെ വഴി ഒന്നും ഇല്ലായിരുന്നു. അത് പോലെ പണം അയക്കുവാന്‍ മണിഓര്‍ഡര്‍ സംവിധാനവും, ഓണം,വിഷു, മണ്ടോള, കുന്നുമ്മല്‍ തിറ, പെരുന്നാള്‍, ഒക്കെ അടുത്താല്‍ ദിവസ്സവും മണി ഓര്‍ഡറിന്‍റെ തിരക്ക് ആയിരിക്കും. നല്ലതും, അല്ലാത്തതുമായ പല വിവരങ്ങളും കത്ത് വഴി നാട്ടുകാര്‍ക്ക്‌ എത്തിച്ച കുഞ്ഞിരാമന്‍ ചേട്ടന്‍ റിട്ടയര്‍ ആയി എന്നല്ലാതെ ഇപ്പോള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല.

ആ കാലങ്ങളില്‍ ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തുര്‍, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു മലയാളികള്‍ പ്രതേകിച്ചു വടക്കേ മലബാറുകാര്‍ കൂടുതലും കുടിയേറിയിരുന്നത്. അപുര്‍വമായി മാത്രമേ അറബ് നാടുകളില്‍ പോയിരുന്നുള്ളൂ. അതും വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലാതെ. അങ്ങിനെ പോയവരുടെ കൂട്ടത്തില്‍ ആയിച്ചുമ്മയുടെ മോന്‍ ഉമ്മര്‍ക്കയും ഉണ്ടായിരുന്നു , ഉമ്മറും, ഉസ്മാനും, അലിയും കൂടി ദുബായിക്ക് എന്ന് പറഞ്ഞു പോയത് മാത്രമേ ആയിച്ചുമ്മക്ക് അറിയൂ, പോയിട്ട് വര്‍ഷങ്ങള്‍ പലതായി, ഇന്ന്  വരെ ഒരു കത്ത് പോലും അയച്ചിട്ടില്ല.   എന്ന് മാത്രമല്ല ജീവിച്ചിരിക്കുന്നോ എന്ന് പോലും അറിയാതെ ആയിച്ചുമ്മയും, ഭര്‍ത്താവ് മോയിതീന്‍ ഹാജിയും എന്നും കത്തിന് വേണ്ടി കാത്തിരിക്കും. പിന്നെ ഉമ്മര്‍ക്കയുടെ ഭാര്യയും, പിതാവായ മമ്മുക്കയും, ഉമ്മ മറിയു മ്മയും എന്നും കുഞ്ഞിരാമന്‍ ചേട്ടനെ കത്തിന് വേണ്ടി കാത്തിരിക്കുമായിരുന്നു.

കത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ കുറെക്കാലം ഞാനും ഉണ്ടായിരുന്നു, ചേട്ടന്‍ പ്രഭാകരനും, ചേച്ചിയായ മൈഥിലിയും കുടുംബമായി ബോംബയില്‍ ആയിരുന്നു. കാലത്ത് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ ഉള്ള കേളു മാസ്റ്ററുടെ കടയിലുള്ള ബെഞ്ചില്‍ പോയി ഇരിക്കും. കുറച്ചു കഴിഞ്ഞാല്‍ കല്യാണി ഏടത്തി കേളുമാസ്റ്റര്‍ക്കുള്ള ബ്രേക്ക്‌ ഫാസ്റ്റുമായി വരും. കൊഴുക്കട്ട പുഴു ങ്ങി മുറിച്ചു പശുവിന്‍ നെയ്യില്‍ കടുക് വറുത്തു ചെറിയ ടിഫ്ഫിന്‍ കാരിയറില്‍ എടുത്തു ഫ്ലാസ്കില്‍ ചായയുമായി വരും . മാസ്റ്റര്‍  കഴിക്കുവാന്‍ ഇരിക്കുമ്പോള്‍ ഒരു റേഡിയോവും അടുത്ത് വച്ച് വാര്‍ത്ത‍ കേള്‍ക്കും. അപ്പോള്‍ കൗതുകത്തോടെ ഞാനും ബഞ്ചില്‍ ഇരുന്നു വാര്‍ത്ത‍ കേള്‍ക്കും. റേഡിയോ അന്ന് ഒരു അപൂര്‍വ വസ്തുവായിരുന്നു, സി പീ യുടെ വീട്ടിലും,കേള് മാസ്റ്റരുടെ വീട്ടിലും പിന്നെ ചക്ക്യാറ ത്ത് അനന്തന്‍ മാസ്റ്ററുടെ വീട്ടിലും മാത്രമാണ് എന്‍റെ അറിവില്‍ റേഡിയോ ഉണ്ടായിരുന്നത്. ഒരിക്കലും കടയിലെ ചായ മാസ്റ്റര്‍ കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പല കാര്യങ്ങളിലും കണിശക്കാരന്‍ ആയിരുന്നു   മാസ്റ്റര്‍, ഉപ്പു തൊട്ടു കര്‍പ്പുരം വരെ മാസ്റ്റ റുടെ കടയില്‍ കിട്ടാത്ത  സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കടയില്‍ കയറിയാല്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുന്നത് മാസ്റ്റര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങിനെ ചോദിച്ചാല്‍ ഇവിടെ എല്ലാം കിട്ടും ഉണ്ടോ എന്ന് ചോദിക്കരുത് എന്ന് പറയും. ഒരിക്കല്‍ കുസൃതിക്കാരായ രണ്ടു മൂന്ന് ചെറുപ്പക്കാര്‍ വളരെ പാട് പെട്ട് മാസ്റ്ററുടെ കടയില്‍ ഇല്ലാ ത്ത ഒരു സാധനം കണ്ടു പിടിച്ചു, അത് ചക്കര ആയിരുന്നു. രണ്ടു പേര്‍ കടയില്‍ ചെന്ന് രണ്ടു കിലോ ചക്കര വേണം എന്ന് പറഞ്ഞു, അന്ന് ആദ്യമായി ഇല്ല എന്നു മാസ്റ്റര്‍ പറഞ്ഞു, ചെറുപ്പക്കാര്‍ പോയപ്പോള്‍ ഒരു ചെറു ചിരിയോടെ മാസ്റ്റര്‍ പറഞ്ഞു അവര്‍ എന്നെ തോല്‍പ്പിച്ചു,  ഇല്ല എന്നു അറിഞ്ഞു കൊണ്ട് തന്നെ വന്നതാണ്  എന്ന്. 

ആണ്ടി ചേട്ടന്‍റെ ചായ കടയും, സീ പീ യുടെയും, കേളു മാസ്റ്ററുടെയും പലചരക്ക് കടയും  ആയിരുന്നു ആ കാലത്ത് കൂരാറ യില്‍ ഉണ്ടായിരുന്നത്, ബിസിനസ്സില്‍ സാധാരണ കാണുന്ന കടുത്ത മത്സരം ഒന്നും രണ്ടു പേര്‍ക്കും ഇല്ലായിരുന്നു, എങ്കിലും ആരോഗ്യകരമായ ചെറിയ മത്സരം ഉണ്ടായിരുന്നു. സീ പീ യുടെ കൂടെ അനുജന്‍ രാഘവന്‍ ചേട്ടനും മാസ്റ്ററുടെ കൂടെ മകന്‍ മുകുന്ദേട്ടനും കടയില്‍ സ്ഥിരമായി ഉണ്ടാകും. സീ പീ യുടെ അനുജന്‍ ഗോപാലന്‍ ചേട്ടന്‍ ആയിരുന്നു പോസ്റ്റ്‌ മാസ്റ്റര്‍, ഒരു മണി വരെ പോസ്റ്റ്‌ ഓഫീസ് ജോലി കഴിഞ്ഞാല്‍ പോസ്റ്റ്‌ ഓഫീസിനു താഴെയുള്ള സ്വന്തം തുണിക്കടയില്‍ ഗോപാലന്‍ ചേട്ടന്‍ തുന്നല്‍ പണി ചെയ്യും. പിന്നീട് കുറെക്കാലം രാഘവന്‍ മേസ്ത്രിയുടെ തുന്നല്‍ കടയും അത് തന്നെ ആയിരുന്നു.

ഒരിക്കല്‍ കേരളത്തിന്‌ പുറത്തുള്ള ഒരാള്‍ ആളുടെ ഉമ്മക്ക്‌  കുറുച്ചു പണം മണി ഓര്‍ഡര്‍ ആയി അയച്ചു, പോസ്റ്റ്‌ മാസ്റ്റര്‍ ഗോപാലന്‍ ചേട്ടന്‍ പണം കിട്ടിയ ഉടനെ ഉമ്മക്ക്‌ കൊടുക്കയും ചെയ്തു,  പണം അയച്ച ആളുടെ കൂടെ അനുജനും താമസ്സിക്കുന്നുണ്ടായിരുന്നു, അനുജന്‍ ഉമ്മക്ക്‌ കത്തയക്കുമ്പോള്‍ അയച്ച പണം കിട്ടിയോ എന്നു എഴുതി ചോദിച്ചു, കിട്ടിയില്ല എന്നു ഉമ്മ മറുപടിയും അയച്ചു.  മൂത്ത മകന്‍ അയച്ചത് കൂടാതെ ഇളയ മകനും പണം അയച്ചു എന്ന് തെറ്റി ധരിച്ച ഉമ്മ പോസ്റ്റ്‌ ഓഫീസില്‍ ദിവസ്സവും വന്നു പണം എത്തിയോ എന്നു ചോദിക്കും, കുറുച്ചു മാസം കഴിഞ്ഞപ്പോള്‍ മകന്‍ അയച്ച പണം കിട്ടിയില്ല എന്ന് പറഞ്ഞു ഉമ്മ പരാതി കൊടുത്തു.  അങ്ങിനെ ഗോപാലന്‍ ചേട്ടന്‍ സസ്പെന്‍ഷനിലായി. പിന്നീട് അങ്ങോട്ട് വല്ലാതെ ബുദ്ധിമുട്ടിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.പിന്നെ കേസ് വിശദമായ പരിശോധനക്ക് ശേഷം തെറ്റിധാരണ കൊണ്ട് ഉണ്ടായതാണ് എന്ന് മനസ്സിലായി,  ചേട്ടന്‍ ഏല്‍പ്പിച്ച പണം അനുജനാണ് അയച്ചിരുന്നത്, അയച്ച പണം കിട്ടിയോ എന്ന് രണ്ടു പേരും എഴുതിയപ്പോള്‍ രണ്ടാളും പണം അയച്ചു എന്ന് ഉമ്മ ധരിച്ചു. അങ്ങിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അപ്പോഴുക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു ആളുടെ റിട്ടയര്‍മെന്‍റ് സമയവും അടുത്തിരുന്നു. അതിനിടക്ക് ഗോപാലന്‍ ചേട്ടന്‍റെ ഭാര്യയും മരണപ്പെട്ടിരുന്നു, മാനസികമായും, സാമ്പത്തീകമായും തകര്‍ന്നു പോയ ആള്‍ പിന്നീട് അധിക കാലം ജീവിച്ചിരുന്നില്ല. പക്ഷെ തന്‍റെ നിരപരാധിത്വം തെളിഞ്ഞതില്‍ അതീവ സന്തുഷ്ടനായിരുന്നു.

ഒരു കാലത്ത്  സ്വന്തം അച്ഛനും, അമ്മയും മരിച്ച കാര്യം പ്രവാസികള്‍ അറിഞ്ഞിരുന്നത് മൂനോ നാലോ നാളുകള്‍ കഴിഞ്ഞായിരുന്നു. അന്നൊക്കെ കമ്പിയടിക്കുകയായിരുന്നു പതിവ്. (ടെലഗ്രാം ) ഇന്ന് ആ സംവിധാനം നിലവില്‍ ഉണ്ടോ എന്ന് അറിയില്ല, ഊര്‍ധശ്വാസം വലിക്കുന്ന പോസ്റ്റ്‌ ഓഫീസിലും കത്തുകള്‍ വരവും പോക്കും ഇല്ല എന്ന് തന്നെ പറയാം. ഒരു കമ്പി വന്നതിന്‍റെ രസകരമായ കഥ എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നു.ഒരു വീട്ടില്‍ നിന്നും ഉച്ച നേരത്ത് കൂട്ട നിലവിളി ഉയര്‍ന്നു, അയല്‍ക്കാര്‍ എല്ലാവരും ഓടി എത്തി എന്താണ് കാര്യം എന്ന്തിരക്കി യപ്പോള്‍ പോയെ,എനിക്ക് ഇനി ആരും ഇല്ലേ എന്ന് വിളിച്ചു കൂവുകയും നിലവിളിക്ക്‌ കടുപ്പം കൂടുകയും ചെയ്തു, പിന്നെ എല്ലാവരും വീണ്ടും എന്തുണ്ടായി എന്നു ചോദിച്ചപ്പോള്‍ ഇനിഎന്തു ണ്ടാവാനാ,   "ഇതാ നോക്ക് എന്ന് പറഞ്ഞു കൊണ്ട് ഒരു ടെലഗ്രാം കാണിച്ചു.   കൂട്ടത്തില്‍ ഒരാള്‍ കവര്‍  പൊട്ടിച്ചു വായിച്ചപ്പോള്‍ മകള്‍ക്ക്  എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ല്‍ നിന്നുമുള്ള ഇന്‍റര്‍ വ്യൂ അറിയിപ്പായിരുന്നു. നാട്ടിലില്ലാത്ത മകന് ആപത്തു സംഭവിച്ചു എന്ന് കരുതിയാണ് എല്ലാവരും കൂടി നിലവിളിച്ചിരുന്നതു.!!!!!!!!!!!

ദുബായ്ക്ക് എന്ന് പറഞ്ഞു പോയ മൂവര്‍ സംഗത്തിലെ അലി എന്നെ ആള്‍ അവിചാരിതമായും അപ്രതീക്ഷിതമായും നാട്ടില്‍ എത്തി, ആളെ കണ്ടാല്‍ പെറ്റ അമ്മ പോലും തിരിച്ചറിയാത്ത കോലത്തില്‍ ആയിരുന്നു. നാട്ടില്‍ എത്തിയപ്പോള്‍ പറയാനുണ്ടായിരുന്നത് കരളലിയിക്കുന്ന ഒരു കഥന കഥ ആയിരുന്നു. മൂന്ന് പേരും ചേര്‍ന്ന് ആദ്യം ബോംബെയില്‍ എത്തി, അവിടെ മസ്ജിദ് ബന്ധരില്‍ ഉള്ള തമിള്‍ നാട് സ്വദേശിയായ കരിം ഭായിയുമായി പരിചയപ്പെടുകയും അയാള്‍ ഇടപാട് ചെയ്ത ഒരാളുടെ കൂടെ പഞ്ചാബില്‍ എത്തി, അവിടെ നിന്നും മറ്റൊരാളെ ഏല്‍പ്പിച്ചു, ആളുടെ കൂടെ പാകിസ്ഥാനിലും അവിടെ നിന്നും കൈബര്‍ ചുരം കടന്നു അഫ്ഘാനിലും എത്തി. പിന്നീട് അങ്ങോട്ട് അറബി ഭാഷ സംസാരിക്കുന്ന ഒരാളുടെ കൂടെയായി യാത്ര. പല ദിവസ്സങ്ങളും വെള്ളം പോലും കുടിക്കാതെ മണല്‍ക്കാട് താണ്ടി ഏതൊക്കെയോ വഴികളില്‍ കൂടി ദുബായ് ബോര്‍ഡര്‍ വരെ എത്തിയിരുന്നു.  അതിര്‍ത്തിയില്‍ കാവല്‍ക്കാരുടെ കണ്ണില്‍ പെടുകയാല്‍ മൂവരും ഓടാന്‍ തുടങ്ങി, പിന്നാലെ പോലീസും വണ്ടിയും മണലില്‍ കൂടി പല ഭാഗങ്ങളില്‍ നിന്നുമായി വരാനും തുടങ്ങി, അപ്പോഴേക്കും അലി വളരെ അകലത്തില്‍ ഓടി എത്തിയിരുന്നു, പോലീസ്  തുരുതുരാ വെടിയുതിര്‍ക്കാനും തുടങ്ങി, ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഉമ്മറും ഉസ്മാനും താഴെ വീണു പിടയുന്നത് കണ്ടു, പിന്നെ സര്‍വ ശക്തിയും പ്രയോഗിച്ചു വീണ്ടും ഓടാന്‍ തുടങ്ങി. അങ്ങിനെ പിടി കൊടുക്കാതെ രക്ഷ പെട്ടു. പക്ഷെ ഉമ്മറിനും ഉസ്മാനും എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ആള്‍ക്ക് ഒരു പിടിയും ഇല്ലായിരുന്നു. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ കഷ്ടപ്പെട്ട് പല സ്ഥലത്തും ഒളിഞ്ഞും തെളിഞ്ഞും ജോലി ചെയ്തു നാല് വര്‍ഷത്തോളം ചിലവ് കഴിഞ്ഞു പോയി ആ ഇടയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്‍റെ പ്രയോജനത്തില്‍ നാട്ടില്‍ എത്തുകയായിരുന്നു.

ഉസ്മാനും ഉമ്മറിനും സംഭവിച്ച ദുരന്തം രണ്ടു പേരുടെയും വീട്ടുകാരോട് എല്ലാവരും മറച്ചു വച്ചു  എല്ലാ ദിവസ്സവും മൊയിദീന്‌ ഹാജി  കാലത്ത് പൊസ്റ്റാഫീസില്‍ പോയി കാത്തു നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍ കത്ത് വായിച്ചു കഴിഞ്ഞാല്‍ നിരാശയോടെ തിരിച്ചു വരും. അത് കഴിഞ്ഞാല്‍ ആയിച്ചുമ്മ  തെക്ക് ഭാഗത്തുള്ള വഴിയില്‍ തെങ്ങും ചാരി നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍റെ സൈക്കിള്‍ ബെല്‍ കേട്ടാല്‍ സന്തോഷമാകും, ഇന്ന് എന്തായാലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്. പക്ഷെ ആയിച്ചുമ്മയുടെ  കാത്തിരിപ്പ് നീണ്ടു പോയി, നോമ്പിനു ചിലപ്പോള്‍ വന്നേക്കാം, അല്ലെങ്കില്‍ പെരുന്നാളിന് വന്നേക്കാം എന്ന് ഇടയ്ക്കിടെ പറയുമായി 
രുന്നു. എത്രയോ പെരുന്നാളും നോമ്പും, അവര്‍ കാത്തിരുന്നു. ഒടുവില്‍ ആയിച്ചുമ്മ  കിടപ്പിലായി എങ്കിലും ഉറക്കത്തില്‍.പോലും പറയുമായിരുന്നു കുഞ്ഞിരാമന്‍ വന്നോ, ഉമ്മറിന്‍റെ കത്ത് വന്നോ എന്ന്. അങ്ങിനെ ഒരു വെള്ളിയാഴ്ച ദിവസ്സം ഉച്ചക്ക് ആയിച്ചുമ്മ  ആരോടും  പറയാതെ, ഉമ്മറി ന്‍റെ കത്തിന് കാത്തു നില്‍ക്കാതെ  യാത്രയായി. മകള്‍ ചായ കൊടുക്കാന്‍ വന്നപ്പോള്‍ മരിച്ചു കിടക്കുന്ന ഉമ്മയെയാണ്  കണ്ടത്. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടോവാം ആയിച്ചുമ്മ  വഴി മാറിയത്. പിറ്റേ ദിവസ്സം ആയിച്ചുമ്മയുടെ മയ്യത്ത്  എടു ക്കുമ്പോള്‍ സൈക്ലിളില്‍ കണ്ണീര്‍ തുടച്ചു കൊണ്ട് കുഞ്ഞിരാമന്‍ ചേട്ടന്‍ അത് വഴി അന്നത്തെ കത്ത്മായി പോയി. പിന്നീട് ഒരിക്കലും കുഞ്ഞിരാമന്‍  ചേട്ടന്‍ ആയിച്ചുമ്മയുടെ  പറമ്പ് വഴി വന്നിട്ടില്ല. ആയിച്ചുമ്മയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം പോസ്റ്റ്‌  ഓഫീസില്‍ പോയിക്കോ ണ്ടിരുന്ന മോയിദീന്‍ ഹാജി ആ പതിവും അന്ന് മുതല്‍ നിര്‍ത്തി. 

കത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ആകാംക്ഷയും അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു. കുഞ്ഞിരാമന്‍ ചേട്ടന്‍ പേരുകള്‍ വായിച്ചു കഴിഞ്ഞാല്‍ അഥവാ നമ്മള്‍ക്ക് കിട്ടിയില്ലെങ്കില്‍ വല്ലാത്ത നിരാശ ആയിരുന്നു. പിന്നെ വീട്ടിലേക്ക് നടക്കുമ്പോള്‍ നടമ്മല്‍ കിട്ടന്‍ ചേട്ടന്‍റെ പറമ്പില്‍ നിന്നും വയലിലേക്കു ഇറങ്ങുമ്പോള്‍ അമ്മ വീട്ടിനു മുമ്പില്‍ ഉള്ള പ്ലാവും ചാരി എന്റെ വരവും കാത്തു നില്‍ക്കുന്നുണ്ടാവും. ദൂരെ വച്ചു തന്നെ കൈയില്‍ ഇല്ല എന്നു മനസ്സിലാ കും, എന്നാലും എത്തിയാല്‍ കത്ത് ഇല്ല അല്ലെ എന്ന് ചോദിക്കും. ഇന്ന് കത്ത് വരവും ഇല്ല കാത്തിരിക്കാന്‍ അമ്മയും ഇല്ല. 

ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ കേളു മാസ്റ്റരുടെ കടയില്‍ മുകുന്ദന്‍ ചേട്ടന്‍ ഒറ്റയ്ക്ക് ആയിരുന്നു, കടയില്‍ കയറി മുകുന്ദേട്ടനുമായി കുശലം പറഞ്ഞു, ഇറങ്ങാന്‍ നേരം മാസ്റ്റര്‍ എവിടെ എന്നു തിരക്കി യപ്പോള്‍ അച്ഛന്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്ന മറുപടി കിട്ടി, അത് പോലെ സീ പീ യുടെയും മരണ വാര്‍ത്ത‍ വളരെ വൈകി ആണ് അറിഞ്ഞത്, രണ്ടായിരത്തി പത്തില്‍ നാട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പോന്നിയത്തുള്ള എന്‍റെ വീട്ടില്‍ നിന്നും ആറ്റുപുറത്തുള്ള തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ കൂരാറ വയലില്‍ വാഗ്ദേവി വിലാസം സ്ക്കൂളിനു മുമ്പില്‍ ചെരുപ്പറ്റ മൂലയില്‍ ദാമു ചേട്ടന്‍റെ ഭാര്യയെ കണ്ടു, വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നാട്ടിലെ പഴമക്കാര്‍ എല്ലാവരും ഒന്നൊന്നായി നാടുനീങ്ങുന്ന കാര്യവും സംസാരിച്ചു. ആ കൂട്ടത്തില്‍ മുകുന്ദേട്ടന്‍ മരിച്ച കാര്യവും പറഞ്ഞു. ബാംഗ്ലൂരില്‍ മകളുടെ അടുത്ത് പോയതായിരുന്നു, അവിടെ വച്ച് അറ്റാക്ക്‌ വന്നാണ് മരിച്ചത്, കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി, ഞാന്‍ എപ്പോള്‍ നാട്ടില്‍ എത്തിയാലും കയറി വര്‍ത്തമാനം പറയുന്ന ആളായിരുന്നു. ഇപ്പോള്‍ കടയില്‍ കാണുന്ന ആളിനെ എനിക്ക് പരിചയവും ഇല്ല. പിന്നെ മുകുന്ദേട്ടന്‍റെവിഷമം അനുജന്‍ പ്രഭാകരന്‍ ചേട്ടനുമായി എനിക്ക് പരിചയം ഒട്ടും ഇല്ല. 

ഒരു ദിവസ്സം ഉച്ച നേരത്ത് നാട്ടിലെ ഒരു അപ്പൂപ്പനും അമ്മുമ്മയും തുറന്നു പിടിച്ച ഒരു കത്തുമായി കരഞ്ഞു കൊണ്ട് ഓടി വന്നു, എന്‍റെ ചേട്ടന് കത്ത് കൊടുത്തു കൊണ്ട് പൊട്ടിക്കരയുവാന്‍ തുടങ്ങി. അത്യാവശ്യത്തിനു കുറുച്ചു പണം ചോദിച്ചപ്പോള്‍ അവന്‍ ഇങ്ങിനെ ഒരു കടും കയി ചെയ്യും എന്നു അറിഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ടാണ് പൊട്ടിക്കരയുന്നത്. എന്താണ് പ്രശ്നം എന്നു ചോദിച്ചപ്പോള്‍ വീണ്ടും പൊട്ടിക്കരയുകയും കത്തു ചേട്ടന്‍റെ കയ്യില്‍ കൊടുക്കുകയും ചെയ്തു  അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "അമ്മയും അച്ഛനും അയച്ച കത്ത് കിട്ടി, പണം അയക്കുവാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം ഉണ്ട്, ബുദ്ധിമുട്ട് ഉള്ള സമയത്തില്‍ പണം ചോദിച്ചിട്ട് അയക്കാന്‍ പറ്റാത്തതില്‍ എനിക്ക് സഹിക്കാന്‍ പറ്റാത്ത വിഷമം ഉണ്ട്‌, വിഷമം എനിക്ക് സഹിക്കുവാന്‍ പറ്റുന്നില്ല, എഴുത്ത് നിര്‍ത്തുന്നു, ശേഷം വെള്ളിത്തിരയില്‍ "  കത്ത് അയച്ച ആള്‍ വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആള്‍ ആണ് പണ്ട് കണ്ട ഒരു സിനിമ പരസ്യത്തിന്‍റെ നോട്ടീസില്‍ കണ്ട വാചകം അര്‍ഥം അറിയാതെ കത്തില്‍ എഴുതി ചേര്‍ത്തു, പണം തരുവാന്‍ പറ്റാത്ത വിഷമത്തില്‍ മകന്‍ കടല്‍ത്തിരയില്‍ ചാടി മരിക്കുകയാണെന്ന് എന്ന് തെറ്റിധരിച്ചു പ്രായമായ അപ്പുപ്പനും അമ്മുമ്മയും കരയുകയായിരുന്നു!!!!!!!!!!!. 

ആ  കാലത്ത് ബോംബയില്‍ ആയിരുന്ന എനിക്ക് എല്ലാ മാസവും മുടങ്ങാതെ അമ്മ കത്ത് അയക്കുമായിരുന്നു. ബോംബയില്‍ കത്തുകള്‍ ഡോര്‍ ഡെലിവറി ആയിരുന്നു, പോസ്റ്റ്‌ ഓഫീസില്‍ പോയി കാവല്‍ നില്‍ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കിയ കത്ത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അതില്‍ എഴുതിയ വാചകം വായിച്ചു ഞാന്‍ കുറെ നേരം പൊട്ടിക്കരഞ്ഞു " മോനെ ചക്ക്യറത്തു അനന്തന്‍ മാസ്റ്റര്‍ ഇന്ന്  മരിച്ചു " കുറുച്ചു ദിവസമായി നല്ല സുഖമില്ലായിരുന്നു. " പിന്നീട് എഴുതിയതൊന്നും ഞാന്‍ വായിച്ചില്ല, അനന്തന്‍ മാസ്റ്ററുടെ വീടും കുടു മ്പവും  എനിക്ക് സ്വന്തം വീട് പോലെണ്  ആയിരുന്നു, അന്ന് ആള്‍ മരിച്ചത് അറിഞ്ഞത് പതിനാലു ദിവസ്സം കഴിഞാണ്, എന്നാല്‍ കഴിഞ്ഞ മാസം അനന്തന്‍ മാസ്റ്ററുടെ മകളുടെ ഭര്‍ത്താവായിരുന്ന എടുപ്പില്‍ അച്ചു ചേട്ടന്‍ മരിച്ച വിവരം അറിയുവാന്‍ ഒരു മണിക്കൂര്‍ പോലും ആയില്ല .!!!!!

നല്ല വാര്‍ത്തയും നല്ലതല്ലാത്ത വാര്‍ത്തയും അടക്കം ഒരുപാട് കത്തുകള്‍ എനിക്ക് കിട്ടുകയും ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഗോവിന്തന്‍ നായരുടെ മകന്‍ അജിതന്‍ സൈക്കിള്‍ ലോറിയില്‍ ഇടിച്ചു മരിച്ചവിവരം മുതല്‍ പ്രേമന് ലോട്ടറി അടിച്ചത് വരെയും, എന്‍റെ അമ്മുമ്മയുടെയും മുല്ലോളി ദാമു ചേട്ടന്‍ മരിച്ചതും എല്ലാം അതില്‍ ചിലത് മാത്രം. 

രണ്ടായിരത്തി അഞ്ചു ഏപ്രിലില്‍ അമ്മ എനിക്ക് എഴുതിയ അവസാനത്തെ കത്ത് ഇന്നും ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു, ചിലപ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു സംവിധാനം നില നിന്നിരുന്നു എന്ന് അറിയുവാന്‍ അത് ഉപകരിച്ചേക്കാം. രണ്ടായിരത്തി അഞ്ചു ഓഗസ്റ്റ്‌ മുപ്പതിനു അമ്മ മരിച്ചതിനു ശേഷം എനിക്ക് ഇത് വരെ കത്ത് കിട്ടിയിട്ടില്ല, ഇനി കിട്ടുകയും ഇല്ല !!!!!!, ആ കത്ത് അവസാനത്തെ കത്തായി തന്നെ ഇരിക്കുവാ ഇചൊ എന്നു നാണ്‌ എനിക്ക് ഇഷ്ടം 

 ഇത്രയും എഴുതിക്കൊണ്ട് കത്ത് ചുരുക്കുന്നു . 

സസ്നേഹം 

കത്ത് അപൂര്‍ണമാണോ എന്ന സംശയവും, ഉമ്മറിനു എന്തു സംഭവിച്ചു, നടന്ന കഥ ആണോ എന്നൊക്കെ ചോദിച്ചു കൊണ്ടു ചില സുഹുര്‍ത്തുക്കള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് ദൂരികരിക്കണമെന്നു തോന്നി. 

ഉമ്മറിനു എന്തു സംഭവിച്ചു എന്നു എനിക്കും കൂടുതല്‍ ഒന്നും  അറിയില്ല, ഉമ്മര്‍ വെടി കൊണ്ട് വീണു എങ്കിലും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന കാര്യം ദൈവത്തിനു മാത്രം അറിയാം. പിന്നെ പേരുകള്‍ എല്ലാം സാങ്കല്പികം ആണെങ്കിലും കഥസാങ്കല്പികം അല്ല , ഉമ്മറിന്‍റെ ഭാര്യ മാതാവ് ഒരു ദിവസം  കുഞ്ഞിരാമന്‍ ചേട്ടനോട് ചോദിക്കുന്നത് ഞാന്‍ കേട്ടിരുന്നു, ഇന്നും മൊളാപ്പളന്‍റെ കത്ത് ഇല്ല, അല്ലേ, ഓന്‍ അയക്കുല്ല ഞമ്മക്ക് അറിയാം "എന്നു പറഞ്ഞു കൊണ്ട് വിതുമ്പുകയും ചെയ്തിരുന്നു. 

എല്ലാം മറന്നു തുടങ്ങിയ കുടുംബാങ്ങള്‍ ആരെങ്കിലും വായിക്കുവാന്‍ ഇട വന്നാല്‍ വീണ്ടും അവ രേ സങ്കടപ്പെടുത്തേണ്ട എന്നു കരുതിയാണ് യഥാര്‍ത്ഥ പേരു എഴുതാതിരുന്നത്"

ജയരാജന്‍ കൂട്ടായി 
അജ്മാന്‍ 
യു ഏ ഈ