Thursday, 14 March 2013

കള്ളക്കര്‍ക്കടകം


                     കള്ള കര്‍ക്കടകം


കർക്കടക മാസ്സത്തിന് എന്തെങ്കിലും പ്രത്യേകയുണ്ടോ ? ഇന്ന് ആരോട് ചോദി ച്ചാലും ഇല്ലെന്നായിരിക്കും ഉത്തരം. മുമ്പ് പറയാറുള്ള കള്ളക്കർക്കടകം എന്ന വാക്കിന് ഇന്ന് പ്രസക്തിയില്ല, ഇന്നതൊരു പഴയ വാക്ക്. മറ്റ് മാസ്സങ്ങളിൽ നിന്നും എടുത്ത് പറയത്തക്ക വ്യത്യാസങ്ങളൊന്നും കർക്കടക മാസ്സത്തിന് ഇന്നത്തെ കാലത്ത് ഇല്ല. എന്നാൽ പഴയ കാലത്ത് കർക്കട കമാസ്സം കഴിച്ചു കൂട്ടുക എന്നത് ജനങ്ങൾക്ക് ഒരു വെല്ലു വിളിയായിരുന്നു, വല്ലാത്ത ഭീതി യോടെയായിരുന്നു ജനങ്ങൾ കർക്കടക മാസ്സത്തെ  നോക്കിക്കണ്ടിരുന്നത്,  കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും, നടമാടുന്ന മാസ്സം, ജോ ലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന ദിവസ്സങ്ങൾ,  സൂര്യ വെട്ടം ക ണി കാണാൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും, മഴ തകർത്ത് പെയ്യുമ്പോൾ ചോര്‍ന്നു ഒലിക്കുന്ന ഓല പുര, നാനാ ഭാഗത്തു നിന്നും ചോർന്നൊലിക്കുന്ന  മഴയിൽ കിടക്കാനിടമില്ലാതെ മേശക്കടിയിലും, കട്ടിലിനടിയിലുമായി കീറ ത്തുണിയും പുതച്ചു ചുരുണ്ടു കൂടുന്ന കാലം

കനത്ത് മഴ പെയ്യുമ്പോള്‍ ഓല പുര ചോർന്നൊലിക്കും, കിണ്ണവും, തൊട്ടിയും, മറ്റു പാത്രങ്ങളും വച്ചു വീട്ടിനകത്ത് വീഴുന്ന വെള്ളം പാത്രങ്ങളിൽ നിറ യ്ക്കും ഓ രോ പാത്രങ്ങളും നിറയുമ്പോൾ വെള്ളം മുറ്റത്തേക്കൊഴിക്കാൻ ഉ റങ്ങാതെ കാത്തു നിൽക്കുന്ന വീട്ടമ്മമാർ, പത്തും ഇരുപതും പേരുള്ള കൂട്ടു കുടുംബം, മുറ്റങ്ങളിൽ തത്തിക്കളിക്കുന്ന മൈനകളും, പ്രാവ്, കാക്കയടക്കമു ള്ള പക്ഷികൾ പോലും മഴയുടെ കാഠിന്യം കാരണം അപ്രത്യക്ഷമാകാറുള്ള മാസ്സമാണ്‌ കർക്കടകം. അങ്ങിനെ വന്ന പേരാണ് കള്ളകർക്കടകം. ഇതു ഒരു കാലത്തെ കർക്കടകത്തിൻറെ കഥ. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ച രിക്കുന്ന മാസ്സമായതിനാ ലാണ് കർക്കടകമാസ്സമെന്ന് പേര് വന്നത്. വിശ്വാസ്സ ങ്ങളിൽ പറയുന്ന ദക്ഷിണായന കാലത്തിൻറെ ആരംഭം കൂടിയാണ് കർക്ക ടകം.

കര്‍ക്കടക മാസത്തേക്ക് പണ്ട് കാലങ്ങളില്‍ പട്ടിണി മാറ്റാന്‍ പല വഴികളും, ഒ രുക്കങ്ങളും മുന്‍ കൂട്ടി ചെയ്തു വയ്ക്കുമായിരുന്നു. ഇന്നത്തെ തലമുറക്ക്‌ കേ ട്ടാല്‍ ചിരി വരുന്ന കാര്യങ്ങള്‍... പഴ മാങ്ങ തിന്നു കഴിഞ്ഞാല്‍ മാങ്ങാ അണ്ടി വെയിലിൽ ഉണക്കി സൂക്ഷിക്കും. രണ്ടാഴ്ചയോളം ഉണക്കിയെടുത്ത മാങ്ങായ ണ്ടി നെടുകെ പിളര്‍ന്നു തൊണ്ട് കളഞ്ഞു വീണ്ടും കുറച്ചു ദിവസ്സങ്ങൾ ഉണ ക്കി യെടുത്തു ഭദ്രമായി തുണിയില്‍ കെട്ടി അടുപ്പിനു മുകളില്‍ പുക കൊ ള്ളുവാന്‍ തൂക്കിയിടും, കർക്കടകത്തിൽ ഇടിച്ചെടുത്തു വെള്ളത്തിൽ കല ക്കി ഓരോ മണിക്കൂറിൽ വെള്ളം അരിച്ചു മറ്റും, ഏതാണ്ട് ആറു പ്രാവശ്യ മെങ്കിലും ഇങ്ങിനെ വെള്ളം മാറ്റിക്കൊണ്ടിരിക്കും അതോടെ കയ്പ്പ് രുചി മാറുകയും, ശർക്കര ചേ ർത്തു കുറുക്കു ഉണ്ടാക്കും, വളരെ രുചികരവും പോഷക സമൃദ്ധവുമാണ് ഈ കുറുക്കു.

പഴുത്ത ചക്ക കഴിച്ചാല്‍ ചക്കക്കുരു കഴുകി മണ്ണില്‍ കുഴച്ചു അടുക്കളയുടെ മൂ ലയില്‍ കൂട്ടി വയ്ക്കും, ഏതെങ്കിലും പ്ലാവിന്‍റെ ഉച്ചിയില്‍ ചക്ക ഉണ്ടായാല്‍ പ റിച്ചെടുക്കാന്‍ പറ്റില്ല, കാക്കയും, അണ്ണാനും  ചുള തിന്നു കുരു താഴേക്ക് തള്ളു മ്പോൾ അത് കൂടി പെറുക്കി എടുത്തു കഴുകി മണ്ണ് തേച്ചു സൂക്ഷിക്കും, ചക്ക ക്കാലം കഴിയുമ്പോഴേക്കും അടുക്കള മൂല ചക്കക്കുരു  കൊണ്ട് നിറഞ്ഞിരി ക്കും, ഇങ്ങിനെ സൂക്ഷിക്കുന്ന ചക്കക്കുരു അടുക്കള മൂലയിൽ കിടന്നു ഉണ ങ്ങും മഴക്കാലമാകുമ്പോഴേക്കും നല്ല മധുരമുള്ള കുരു വെള്ളത്തിൽ കുതിർ ത്തു വേവിച്ചും, അല്ലെങ്കിൽ വെള്ളരിക്കയിൽ ചേർത്തും കറിയുണ്ടാക്കും.  വ ളരെ പോ ഷക സമൃദ്ധവും, രുചികരവുമാണ് മൺകുരു എന്നു വിളിക്കുന്ന  ഈ ചക്കക്കു രു.

കൊയ്തു കഴിഞ്ഞാല്‍ കണ്ടത്തിൽ മമ്പയര്‍, ഉഴുന്ന് പോലുള്ള ധാന്യ കൃഷിയും ഉണ്ടാകും, വിളവെടുത്താല്‍ പഞ്ഞ മാസ്സത്തേക്കായുള്ള പങ്കു  മാറ്റി വയ്ക്കും, പറമ്പിലെ കിളയോട് ചേർന്നു മുത്താറിയും (പഞ്ഞി പുല്ലു), ചാമയും കൃഷി ചെയ്യും, ഇതു കൊണ്ടു രണ്ടു ഗുണമാണ്, പറമ്പിൽ നിന്നുള്ള മണ്ണൊലിപ്പ് തടയു കയും ഒപ്പം നല്ലൊരു വിളവ് കൂടിയാണ്. ഈ ധാന്യങ്ങളും ഉണക്കി കർക്കിടക ത്തിലേക്കു മാറ്റി വയ്ക്കും. വേനല്‍ക്കാലത്ത് കൂവ കിഴങ്ങ് പി ഴുതു എടുത്തു ഇടിച്ചു അരച്ചു വെള്ളത്തില്‍ കലക്കി തുണി കെട്ടി അരിച്ചു എടുക്കും, അരി ച്ചെടുത്ത വെള്ളം കുറുച്ചു നേരം അനക്കാതെ വച്ചു കഴിയു മ്പോള്‍ വെള്ളത്തി നടിയില്‍ കട്ടിപിടിച്ച് കുവ, ചുണ്ണാമ്പ് പരുവത്തില്‍ കട്ടി യായി നില്‍ക്കും. കുറ ഞ്ഞത്‌ ഏഴു പ്രാവശ്യമെങ്കിലും ഓരോ മണിക്കൂർ ഇ ടവിട്ട് വെള്ളം അരിച്ചു കഴിയുമ്പോള്‍ കയ്പ്പ് രുചി  മാറി കിട്ടും. ഇങ്ങിനെ കിട്ടുന്ന കൂവ കട്ടി നല്ല വെയിലില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കും. വയറിള ക്കത്തിനുള്ള വളരെ നല്ല ഒരു ഔഷധവും കൂടിയാണ് കൂവ്വപ്പൊടി കുറുക്ക്. നേന്ത്ര പഴം ചേർത്തുണ്ടാക്കു ന്ന കൂവ്വക്കുറുക്ക് വളരെ രുചികരവുമാണ്.

 കോളയാടന്‍ കിഴങ്ങ് വട്ടത്തില്‍ മുറിച്ചു ഉണക്കി മണ്‍കലത്തില്‍ സൂക്ഷിച്ചു വ യ്ക്കും, കർക്കിടക മാസ്സത്തിൽ ഉണക്കക്കിഴങ്ങ് ഇടിച്ചെടുത്ത പൊടിയിൽ നാ ളികേരവും ചേർത്തു കപ്പ പുട്ടു ഉണ്ടാക്കും. കോളയാടാൻ കിഴങ്ങ് കൊണ്ട് തന്നെ വാട്ട് കപ്പയും ഉണ്ടാക്കി ഉണക്കി വയ്ക്കും. കർക്കിടകത്തിൽ വാട്ട് കപ്പ പുഴുങ്ങിയും കഴിക്കും. നാടൻ കപ്പക്ക് വിലകൂടുതലായിരിക്കും, അത് കൊ ണ്ട് സാധാ രണക്കാർ വില കുറവുള്ള കോളയാടൻ കപ്പയാണു ഉപയോഗിക്കു ക. കുറച്ചു സാമ്പത്തികമുള്ളവർ കൂടുതൽ രുചികരമായ നാടൻ കപ്പയും ഉപ യോഗിക്കും. വെള്ളരി പറിച്ചെടുത്തു കഴിയുമ്പോള്‍ ത ന്നെ കര്‍ക്കടക മാസ്സ ത്തിന്‍റെ പങ്കു മാറ്റി വ യ്ക്കും.   പാവക്ക ഉണക്കിയും, പച്ച മാങ്ങ ഉണക്കിയതും എല്ലാം കൂടി പറഞ്ഞാല്‍ തീരാത്ത അത്രയും സാധനങ്ങള്‍ കര്‍ക്കടത്തിനായി   സൂക്ഷിച്ചു വയ്ക്കും.

നെൽ കൃഷിയും കൊയ്ത്തുമുള്ള വീടുകളിൽ കുറച്ചു നെല്ല് ഉണക്കി പത്താ യ ത്തിൽ നിറച്ചു പൂട്ടി വയ്ക്കും, പത്തായത്തിൻറെ താക്കോൽ വീട്ടു കാരണ വരു ടെ കയ്യിലായിരിക്കും, കർക്കടക മാസ്സത്തിൽ പഞ്ഞം തുടങ്ങുമ്പോൾ മാ ത്രമേ പത്തായം തുറന്നു നെല്ലെടുക്കുകയുള്ളൂ. നെല്ലുണ്ടായാലും അരിയാക്കി എടുക്കാ ൻ കടമ്പകൾ ഏറെയാണ്. കോരിയൊഴിക്കുന്ന മഴയിൽ പുഴുങ്ങി യെടുത്ത നെല്ല് ഉണക്കിയെടുക്കുക ദുഷ്‌കരമാണ്. ചെമ്പിനകത്തു പുഴുങ്ങി യെടുത്ത നെല്ലിനെ മറ്റൊരു ചെമ്പ് പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വറു ത്തുണക്കും. പി ന്നീട് ഉരലിൽ കുത്തി അരിയാക്കിയെടുക്കും. കുറഞ്ഞത് നാ ലഞ്ചു മണിക്കൂറിൻറെ പണിയുണ്ട് അരിയായിക്കിട്ടാൻ, അതിനു ശേഷമേ കഞ്ഞിയുണ്ടാക്കാനും പറ്റുകയുള്ളൂ.വിറകിനും മഴക്കാലത്ത് ക്ഷാമമാണ്. എന്തുകൊണ്ടും കർക്കടക മാസ്സം വീട്ടമ്മമാർക്ക് ദുരിത കാലം തന്നെ.

വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പറമ്പുകൾ കിളക്കുക, ഇതിനെ പറമ്പ് കൊത്തുകയെന്നു പറയും. ഒന്ന് കർക്കിടക കൊത്ത് എന്ന പേരിലും മറ്റൊന്ന് തുലാ ക്കൊത്തെന്ന പേരിലും അറിയപ്പെടും. കർക്കടക മാസ്സത്തിൽ കൊ ത്തി മണ്ണിനെ ചെറു കൂനകളാക്കിയിടും, കൂനകൾക്കിടയിലുള്ള ചെറു കുഴി കളിൽ കൂടി മരങ്ങളുടെ ഇലകളും മറ്റു ചവറുകളും അഴുകിയ വളമുള്ള വെ ള്ളം മണ്ണിലേക്കിറങ്ങാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. അത് കൊണ്ട് പരമാവധി വെള്ളം ഒഴുകി പോകാതെ മണ്ണിലേക്ക് തന്നെ ഇറങ്ങും. തുലാമാ സ്സമാകുമ്പോൾ മഴ ശമിക്കുന്നതോടെ കൂനകൾ കൊത്തി നിരപ്പാക്കും, ഇതി നെ തുലാക്കൊത്തെന്നും പറയും. കൂലി പ്പണിക്കാർ സുലഭമായിരുന്ന കാലം. മിഥുനമാസ്സമാകുമ്പോൾ തന്നെ വീടുകളിൽ വന്നു പറമ്പ് കൊത്താനുള്ള പ ണി തരണമെന്ന് ഉടമസ്ഥനോട് അപേക്ഷിക്കും. കൂലിപ്പണിക്കാർ ആവശ്യം പോലേയും, പണിയുടെ ലഭ്യത വളരെ കുറവുമായിരുന്നു അന്നത്തെ കാലങ്ങളിലെ അവസ്ഥ.

തുലാകൊത്തും, അതോടൊപ്പം അടുത്ത വർഷവും പണി കിട്ടേണ്ടത് കൊ ണ്ടു ആത്മാർത്ഥമായി തന്നെ പണിയെടുക്കും. മഴ ചെറുതായി ശമി ക്കുന്ന ദി വസ്സങ്ങ ളിൽ തലക്കുടയും ചൂടി പണിയെടുക്കും. ശക്തിയിൽ മഴ പെയ്യു മ്പോൾ വീട്ടു വ രാന്തയിൽ കയറി നിൽക്കും. പണിക്കാർക്ക് കഞ്ഞിയും പു ഴുക്കും കൊടുക്കും. പണി കഴിഞ്ഞാൽ കൂലി ഒന്നിച്ചു കൊടുക്കുവാൻ ഉടമ യുടെ കയ്യിലും പണം കാ ണില്ല. കുറച്ചു കൊടുത്ത്‌ ബാക്കി കുറച്ചു, കുറച്ചാ യി പലപ്പോഴായി കൊടുത്ത് തീർക്കും. പലപ്പോഴും മാസ്സങ്ങൾക്ക് ശേഷമേ കൂലി മുഴുവനായും കിട്ടുകയു ള്ളൂ.        

മിഥുനം അവസാന ആഴ്ച  എല്ലാ വീട്ടിലും വീട്ടമ്മമാര്‍ നല്ല തിരക്കിലായിരി ക്കും, തേങ്ങ തൊണ്ട് (മടല്‍)). ) കത്തിച്ചു കരി ഉണ്ടാക്കി, കരി നന്നായി അര ക്കും, ചെമ്പരത്തി ഇല അരച്ച് പശയുണ്ടാക്കി, ചാണകവും കൂട്ടി വലിയ ഒരു കലത്തി ല്‍ കലക്കി ഒരു പഴയ തുണി എടുത്തു കലക്കിയ ചാണകം തുണി യില്‍ മുക്കി വീ ട്ടിനകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കും. മിഥുനം മുപ്പതാം തിയ്യതി വൈകുന്നരം മുറ്റം അടിച്ചു വൃത്തിയാക്കി ചാണകം കല ക്കി വീട്ടിനു നാല് ഭാഗത്തും തളിച്ചു ശുദ്ധം വരുത്തും, രണ്ടു ചിരട്ടകളില്‍ ചാ ണക വെള്ളം വീട്ടിന്‍റെ കോണിയുടെ ഇടവും വലവും വയ്ക്കും.

 കര്‍ക്കടകം ഒന്നാം തിയ്യതി ദൈവവും പോതിയും മലകയറും, ചിന്നും, ചെ കുത്താനും മലയിറങ്ങും. അശുദ്ധമായ ഇടങ്ങളിൽ ചിന്നും, ചെകുത്താനും കയറി പറ്റും. മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനെയും വീട്ടിന കത്തു കയറാതെ അകറ്റുവാന്‍ വേണ്ടിയാണ് ചാണകം കലക്കി ചിരട്ടയിൽ വക്കുന്നത്. ശു ദ്ധമുള്ളയിടങ്ങളിൽ ദുഷ്ട ശക്തികൾക്ക് കടന്ന് കൂടുക പ്രയാ സ്സമാണ്‌. കർക്കടകത്തില്‍ എല്ലാ ദുഷ്ട ശക്തികളും വീടുകളില്‍ താണ്ഡവമാ ടുമെന്നു ആ കാലങ്ങളി ലെ വിശ്വാസ്സമായിരുന്നു. ഇങ്ങിനെയുള്ള ശക്തികള്‍ ശുദ്ധമല്ലാത്ത വീട്ടിനുള്ളില്‍ വേഗം കടന്നു വരുമെന്നായിരുന്നു വിശ്വാസ്സം.

ചിന്നിനേയും ചെകുത്താനെയും അകറ്റുവാൻ വേടവേഷം കെട്ടിയ ശിവൻ, വേടൻ പാട്ടുമായി വീടുവീടാന്തരം കൊട്ടിപ്പാടി നടക്കും. വീടുകളിൽ ശിവ സാന്നി ദ്ധ്യം ഉണ്ടായാൽ ദുഷ്ട ശക്തികൾ അകന്നു പോകുമെന്നും വിശ്വാസ്സം. പാടിക്കഴി ഞ്ഞാൽ വെള്ളരിക്കയും, ചക്കക്കുരുവും ഒരു പിടി അരിയും വേട ന് കൊടുക്കും പ്രായമായവർ കുളിച്ചു ശുദ്ധം വരുത്തി, പുതു വസ്ത്രവുമണി ഞ്ഞു കാലത്തെ തന്നെ രാമായണം വായന തുടങ്ങും. ദശ പുഷ്പ്പങ്ങൾ കൊ ണ്ടു ഭഗവതി പൂജ ന ടത്തുകയും കർക്കടമാസ്സത്തിൽ പതിവായിരുന്നു. (മു ക്കുറ്റി, പൂവാം കുറുന്തില, തിരുതാളി, ചെറൂള, ഉഴിഞ്ഞ, മുയൽ ചെവി, ക യ്യുണ്ണി, വിഷ്ണു ക്രാന്തി, നിലപ്പന, കറുക തുടങ്ങിയവയാണ് ദശ പുഷ്പ്പങ്ങൾ).

കര്‍ക്കടകം ഒന്നാം തിയ്യതി കടം വാങ്ങിയിട്ടായാലും വിഭവ സമൃദമായ സദ്യ ഉണ്ടാകും, ഒന്നാം തിയ്യതി തന്നെ പട്ടിണി ആയാല്‍ മാസ്സം മുഴുവന്‍ പട്ടിണി യാകും എന്നത് പഴയ കാലത്തെ വിശ്വാസ്സമായിരുന്നു. തുടർന്ന് ദിവസ്സവും മാറി മാറി ഉണക്ക കപ്പ ഇടിച്ചുണ്ടാക്കുന്ന പുട്ട്, അല്ലെങ്കിൽ മുത്താറി കുറുക്ക്,  മാങ്ങ അണ്ടി കുറുക്ക്, കുവ്വപ്പൊടി കുറുക്ക്, അങ്ങിനെ പട്ടിണിയില്ലാതെ എന്തെങ്കിലുമൊക്കെ കഴിച്ചു കർക്കടകം കഴിഞ്ഞു പോകും. തീർത്തും ജൈവ കൃഷിയിൽ നിന്നുള്ള നാടൻ ആഹാരമായി രുന്നു ഇതെല്ലാം. ഇപ്പോൾ ഓർക്കുമ്പോൾ വീണ്ടുമൊന്നു കഴി ക്കാൻ തോന്നാറുണ്ട്. എന്നാൽ ഇത്തരം ഭക്ഷണ സാധനങ്ങളൊന്നും ഇന്ന് വീ ടുകളിലൊന്നും ലഭ്യമല്ല, ആർക്കും അറിയുകയുമില്ല..

രാത്രി മാത്രമേ കുറുച്ചു കഞ്ഞി, അല്ലെങ്കിൽ ചോറു കിട്ടുകയുള്ളൂ, അതും വ ല്ലപ്പോഴും മാത്രം. രാത്രി ചോറിനു മുമ്പ് കപ്പ പുഴുക്ക് അല്ലെങ്കിൽ കുറുക്കു പോലുള്ള  എന്തെങ്കിലും ക ഴി ച്ചു വിശപ്പ്‌ മാറ്റും, പേരിനു മാത്രം കുറുച്ചു ചോറു, അല്ലെങ്കിൽ കഞ്ഞി കഴി ക്കും.  അടുക്കള മൂലയിലുള്ള ചക്കക്കുരു, വെള്ളരിക്കയും കൂട്ടി, മഞ്ഞളും, മു ളകും അരച്ച് ചേർത്ത് ഒരു കറിയും ചുട്ട ഉണക്ക മുള്ളനും കൂട്ടിയാണ് ചോറ് കഴിക്കുക. ഒട്ടും ബാക്കി ഉണ്ടാവുകയില്ല. എങ്കിലും വീട്ടമ്മ കഴിക്കാതേയും വ ളരെ പാട് പെട്ടും പിശുക്കിയും സൂക്ഷിച്ചും വിളമ്പി കുറുച്ചു രാവിലേക്ക് ബാ ക്കി വയ്ക്കും.

രാത്രിയിലെ കഞ്ഞി വെള്ളം ചൂടാക്കി അതില്‍ ബാക്കി വച്ച ചോറും ചേർത്ത് കഞ്ഞിയാക്കി കിണ്ണത്തില്‍ വിളമ്പും, പ്ലാവിന്‍റെ ഇല ഈര്‍ക്കില്‍ കൊണ്ട് കു ത്തി ഉണ്ടാക്കുന്ന സ്പൂണ്‍ വച്ച് കഞ്ഞി കോരി കുടിക്കും. കുളുത്തതെ ന്നറിയ പ്പെടു ന്ന ഈ പഴങ്കഞ്ഞിയായിരുന്നു ആ കാലങ്ങളിലെ പ്രാതൽ, അപൂര്‍വ്വം വീടുകളി ല്‍ മാത്രമാണ് ഉച്ചക്ക് കഞ്ഞിയും കറിയും ഉണ്ടാവുകയുള്ളൂ.  തോ രാതെ മഴ പെയ്യുമ്പോൾ ഇട സമയങ്ങളിൽ കടല വറുത്തതും ചുട്ട ചക്കക്കു രുവും മറ്റുമൊ ക്കെ ആയിരുന്നു കഴിച്ചിരുന്നത്. അധികം വീടുകളിലും  മേല്‍ പറഞ്ഞ ഉണക്ക കപ്പ പുട്ടും, കുവ്വപ്പൊടി, മുത്താറി, മാങ്ങ അണ്ടി കൊണ്ടുള്ള കുറുക്കു ഒക്കെ ആയിരുന്നു ഉച്ച സദ്യ  !!!!!!!!!!!

ചായ എന്നാല്‍ ഇന്നത്തെ പോലെയുള്ളതല്ല, കട്ടന്‍ ചായ, ഒരു കഷണം വെല്ല വും കൂട്ടിയാണ് കുടിക്കുക, അഥവാ പാല്‍ ഉണ്ടെങ്കില്‍ അത് വീടുകളില്‍ വ ളര്‍ത്തുന്ന ആട്ടിന്‍ പാല്‍ ആയിരിക്കും. ആട്ടിൻ പാൽ നിത്യവും കഴിച്ചാൽ യൗവനം നിലനി ൽക്കുമെന്നത് ആയുർവേദ വിധി. കര്‍ക്കടക മാസ്സത്തില്‍ വെയില്‍ ഒരു ദിവസ്സം പോലും കണി കാണാന്‍ കിട്ടാറില്ല, നിര്‍ത്താതെ മഴ പെയ്യുമ്പോള്‍ അപ്പന്‍ അപ്പുപ്പ ന്മാര്‍ പറയുമായിരുന്നു. "എന്തൊരു ചായിന്‍റെ പെയ്യലാ ഈ പെയ്യുന്നേ ഒന്ന് പോറത്തോട്ടു ഇറങ്ങാന്‍ പോലും പറ്റുന്നില്ലല്ലോ എന്‍റെ പടച്ച തമ്പുരാനെ''

പട്ടിണി ആയാലും മുടക്കം കൂടാതെ മുപ്പതു ദിവസ്സവും കര്‍ക്കടക കഞ്ഞി ഉ ണ്ടാകും, ഇന്നത്തെപ്പോലെ കിറ്റ്‌ കഞ്ഞി അല്ല, ഉലുവയും, അരിയും, തെറ്റാന്‍ കുരുവും, ചദുകുപ്പയും,  മുക്കുറ്റിയും, പൂവാം കുറുന്തിലയും, കറുകയും, വെ ല്ലവും ചേര്‍ത്ത് നന്നായി വേവിച്ചു ഇളം ചൂടോടെ വീട്ടില്‍ ഉള്ള എല്ലാവര്‍ക്കും വിളമ്പും. ആ കഞ്ഞിക്കു ഒരു പ്രതേക രുചിയായിരുന്നു. വാതം, പിത്തം, ക ഫം എന്നീ മൂന്ന് പ്രശനങ്ങളിലാണ് മാരകമായ എല്ലാ രോഗങ്ങളും ഉണ്ടാകുന്ന തെന്നാണ് ആയുർവേദ വിധി, ഈ മൂന്ന് രോഗങ്ങളെ അകറ്റുവാൻ കഴിവുള്ള  കർക്കടക കഞ്ഞിക്ക് അതു കൊണ്ടു തന്നെ പ്രസക്തി വളരെ കൂടുതലാണ്. ഇ ന്നത്തെ കർക്കടക കഞ്ഞി ഒരു ഫാഷനും, വ്യവസ്സായത്തിനും വേണ്ടിയുള്ള താണ് എന്ന് എനിക്ക് തോന്നാറുണ്ട്. നമുക്ക് പൈതൃകമായി കിട്ടിയ പലതും വ്യവസ്സായമായി മാറ്റിയ കൂട്ടത്തില്‍ കര്‍ക്കടക കഞ്ഞിയേയും വെറുതെ വിട്ടില്ല.

കര്‍ക്കടകത്തില്‍ പ്രസവം കഴിഞ്ഞ വീട്ടില്‍ ഇടയ്ക്കിടെ മലയി (മലയ സമു ദായത്തിലെ പ്രായം കൂടിയ അമ്മുമ്മ) വരും, പ്രസവം കഴിഞ്ഞ വീട്ടില്‍  ദുഷ്ട ശക്തി കള്‍ അടുക്കാതിരിക്കാന്‍ ചരടു മന്ദ്രിക്കും, രണ്ടു  കറുത്ത ചരടുകള്‍ വാങ്ങി അ വരുടെ കയ്യിൽ കൊടുത്താല്‍ അവര്‍ മന്ദ്രിക്കും " ശും , ശും, കി ഷും , ശും " മന്ത്രി ച്ച ശേഷം അമ്മയുടേയും, കുഞ്ഞിന്‍റെയും കൈകളില്‍ ഓ രോ ചരട് വീതം കെട്ടും. എല്ലാ ആഴ്ചയിലും പുതിയ ചരടുകള്‍ മന്ദ്രിച്ചു കെട്ടും, മന്ത്രത്തിനു ശക്തി യുണ്ടോ, ഇല്ലയോ എന്നത് കാര്യമല്ല, മന്ത്രിക്കുന്നവരും, ച രട് കെട്ടുന്നവരായ ഗ്രാമീണരും ഒരു പോലെ നിഷ്കളങ്കർ ആയിരു ന്നു. മന്ത്ര ത്തിലുള്ള ജനങ്ങളുടെ വിശ്വാസ്സം അവരെ സംരക്ഷിച്ചിരുന്നു.


അന്നത്തെ തലമുറ നാട് നീങ്ങി, നാടും ജനങ്ങളും, ജീവിത ശൈലിയും  ഒരു പാട് മാറി  ജനങ്ങള്‍ക്കൊപ്പം കര്‍ക്കടകവും വളരെ പുരോഗമിച്ചു, മഴ അപൂര്‍ വ വസ്തുവായി മാറി, പഴയ പട്ടിണിയും പഞ്ഞവും നാട് വിട്ടു, ടീവിയില്‍ രാമാ യണം വായിക്കുന്നത് കാണുമ്പോളും കർക്കടക കിറ്റ് കഞ്ഞിയുടെ പരസ്യം കാ ണുമ്പോളും  രാമായണമാസമായ കര്‍ക്കടകം തുടങ്ങി എന്ന് അറിയുന്നു, യാന്ദ്രി ക യുഗത്തിലെ കര്‍ക്കടകത്തേക്കാള്‍ പഴയ പഞ്ഞ കര്‍ക്കടകം ആയിരു ന്നു നല്ലത്, ചോർന്നു ഒലിക്കുന്ന വീട്ടിനും, അതിലെ കൂട്ട്കുടുംബമായുള്ള  താമസ്സത്തി നും വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു.

തികഞ്ഞ ഐക്യത്തോടെയായിരുന്നു അന്നത്തെ കൂട്ടു കുടുംബങ്ങൾ. വൃദ്ധ സ ധനങ്ങളോ, അഗതി മന്ദിരങ്ങളോ ഇല്ലായിരുന്ന നല്ല കാലം. ഇല്ലായ്മ്മയി ലും പ്ര യാസ്സത്തിലും എല്ലാവരും പങ്കാളികളുമായിരുന്നു, ആ ജീവിതത്തി ൻറെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചറിയണം, ആർക്കെല്ലാം അനുഭവിക്കാ ൻ പറ്റിയോ, അവർ ഭഗ്യവാൻമ്മാർ, അതായിരുന്നു യഥാർത്ഥ ജീവിതം, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിന്‍റെ ഓര്‍മ്മ അയവിറ ക്കാന്‍ ഈ കഥ എ ല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ആശിക്കുന്നു, കൂട്ട ത്തിൽ പുതു തലമുറക്ക് പുതിയ അറിവുമാകട്ടേ ഈ ഓർമ്മക്കുറിപ്പ്.

ജൂലൈ പതിനേഴിന് രാമായണ മാസ്സമായ കർക്കടകം തുടങ്ങുന്നു.

"രാമായ രാമ ചന്ദ്രായ, രാമാ ഭദ്രായ വേധസ്സേ, രഘു നാഥായ നാഥായ സീതായ പതയെ നമഃ, പൂജന്തം രാമാ രാമേതി മധുരം മധുരാക്ഷരം, ആരൂഹ്യ കവിതാം ശാഖാം വന്ദേ വാൽമീകി കോകിലം "

ആശംസ്സകൾ

ജയരാജന്‍ കുട്ടായി

No comments:

Post a Comment