Friday, 20 June 2014

അമ്മുമ്മയുടെ വെറ്റില

അമ്മുമ്മയുടെ വെറ്റില

നേരം പുലർന്നാൽ ചീരുവമ്മുമ്മ പല്ലു തേച്ചു മധുരം ഇല്ലാത്ത ഒരു കരിംചായ യും (കട്ടൻ ചായ) കുടിച്ചു കയ്യിൽ ഒരു വല്ലവുമായി പറമ്പുകളുടെ ഇടവഴിക ളിൽ കൂടി നടന്നു ചണ്ടിപെറുക്കും, (വല്ലം - ഓല കൊണ്ട് മടഞ്ഞുണ്ടാക്കുന്ന ഒരു കൊട്ട) വല്ലം നിറഞ്ഞു കഴിയുമ്പോൾ തിരിച്ചു വീ ട്ടിലേക്ക് നടക്കുകയായി, ചണ്ടി ഉണക്കാൻ വേണ്ടി മുറ്റത്ത്‌ വിരിച്ചു ഇടും. പി ന്നെ കുളുത്തത് വിളമ്പും(രാത്രി ബാക്കി വയ്ക്കുന്ന  കുറുച്ചു വറ്റും, പിന്നെ ക ഞ്ഞി വെള്ളവും കൂട്ടി ചുടാക്കി എടുക്കും, ഇതിനെ കുളുത്തത് എന്നു വിളിക്കും) എല്ലാവർക്കും വിളമ്പി കഴിഞ്ഞാൽ അമ്മുമ്മ പാത്രം ഭദ്രമാ യി മൂടി വയ്ക്കും. കുട്ടികൾ കരുതും കൂടുതൽ കഴിക്കുവാൻ വേണ്ടി ആരും കാണാതെ അമ്മുമ്മ മൂടി വച്ചതാണ് എന്ന് (പാത്രം കാലിയാണ് എന്നും അമ്മു മ്മയുടെ പട്ടിണി മക്കൾ അറിയാതിരിക്കാനും വേണ്ടിയാണ് മൂടുന്നത്).

കുളത്തതു കഴിഞ്ഞാൽ അമ്മുമ്മ വെറ്റില ചെല്ലം എടുക്കും, പഴുത്ത വെറ്റില എ ടുത്തു ചുണ്ണാമ്പും, അടക്കയും ചേർത്ത് ഇടിക്കും, പിന്നെ വായിലേക്കു തിരു കും, നല്ല വെറ്റില നാളത്തേക്ക് മാറ്റി വക്കും. പിറ്റേന്ന് നോക്കിയാൽ വീണ്ടും മു കളിൽ ഉള്ള വെറ്റില പഴുത്തിരിക്കും, ചുരുക്കി പറഞ്ഞാൽ അമ്മുമ്മക്കു ജീവി ത കാലം മുഴുവൻ പഴുത്ത വെറ്റില മാത്രമേ ചവക്കാൻ യോഗം ഉള്ളു. മക്കൾ ക്കും പേരക്കുട്ടികൾക്കും പാൽ ചായ കൊടുത്തു അമ്മുമ്മ കട്ടൻ ചായ കുടി ക്കും, അപ്പോൾ മക്കൾ ചോദിക്കും,എന്താ അമ്മ കട്ടൻ കുടിക്കുന്നു എന്ന്, എനി ക്ക് പാൽ കഴിച്ചാൽ വലിവ് വരും മക്കളേയെന്നു മറുപടി പറയും. എല്ലാവരും പഴം കഴിക്കു മ്പോൾ അമ്മുമ്മ മാത്രം കഴിക്കാതിരിക്കും, എന്താണ് കഴിക്കാത്തത് എന്ന് ചോ ദിച്ചാൽ പറയും 'എനിക്ക് ഗ്യാസ് വരും എന്ന്'. ജീവൻ നിലനിർത്താൻ വളരെ അത്യാവശ്യമായത് മാത്രം അൽപ്പം കഴിക്കും, മുണ്ട് മുറുക്കി ഉടുത്തു സ്വന്തം വയറ്റിലെ വിശപ്പിനെ അകറ്റും. എന്നിട്ട് പറ്റാവുന്ന അത്രയും മക്കളെയും പേര ക്കുട്ടികളെയും തീറ്റും.


വയസ്സും അസുഖവും കൂടി അമ്മുമ്മയെ അവശയാക്കി മാറ്റി, അപ്പോളേക്കും മക്കളും, പേരക്കുട്ടികളും, പരിഷ്കാരികളും ഉദ്യോഗസ്ഥരും ആയി. ഗ്യാസ് സ്റ്റൗവും കുക്കിംഗ്‌ റേഞ്ച്, വന്നപ്പോൾ ചണ്ടി പെറുക്കി ചോറ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ലാതായി. പട്ടിണിയും മാറിയപ്പോൾ അവശയായ അമ്മുമ്മ അ ധിക പറ്റു ആയി. ചൊറിയും ചിരങ്ങും പിടിച്ച അമ്മുമ്മ മക്കളുടെ അഭിമാന ത്തിനു നേർക്ക്‌ ഒരു ചോദ്യചിന്നമായപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചി ക്കാൻ ഇല്ലായിരുന്നു. സ്വന്തം വണ്ടി അഴുക്കു പറ്റാതിരിക്കാൻ ഓട്ടോ പിടിച്ചു അമ്മുമ്മയെ വലിച്ചു കയറ്റി അഗതി മന്ദിരത്തിൽ തള്ളി. അവിടെ നിർത്താൻ ഉ ള്ള പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞപ്പോൾ തിരിച്ചു ഓട്ടോയിൽ കയറ്റി പെരു വഴിയിൽ തള്ളി.

ശീതികരിച്ച സ്വന്തം വീട്ടിൽ മകൻ / മകൾ അവരുടെ മക്കളുമായി സല്ലപി ക്കുമ്പോൾ, പത്തു മാസം താൻ കിടന്നു വളർന്ന വയറിൻറെ ഉടമയായ സ്വന്തം അമ്മയെ പേരു വഴിയിൽ ഉറുമ്പും കൊതുകും കടിക്കുമ്പോൾ, മഴയും വയിലും കൊണ്ട് അവശ ആകുന്ന അമ്മമാർക്ക് അപ്പോളും ഒന്നേ പ്രാർത്ഥിക്കാൻ ഉണ്ടാകു, എൻറെ മക്കൾക്ക്‌ നല്ലതു വരുത്തണേയെന്നു.

പെരുവഴിയിൽ കില്ല പട്ടികൾ മൃദപ്രായയായ അമ്മയെ കാലിൽ കടി ച്ചു വലിക്കുമ്പോൾ,നഷ്ടമായ മൂല്യങ്ങളും കടമകളും കണ്ടു ചങ്കു പൊട്ടിയിട്ടാവാം ചീവിടുകളും പേപ്പുള്ള്കളും ചിലച്ചുകൊണ്ടേയിരുന്നു.

ലോക മാതൃ ദിനത്തിൽ യാതന അനുഭവിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു.

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ


No comments:

Post a Comment