Saturday, 21 June 2014

തടകെശ്വരിലെ പശു

  തടകെശ്വരിലെ പശു

ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയാൽ ഗുജറാത്തിൽ വൽസാടിലു ള്ള അളിയൻ പ്രമോദിൻറെ  (ബ്രദർ ഇൻ ല )വീട്ടിൽ കുറച്ചു നാൾ പോയി താമസിക്കുക എൻറെ സ്ഥിരം പതിവ് ആണു. പതിവ് മുടക്കാതെ ഈവർഷ വും  മാർച്ച്‌ മാസം മുപ്പതാം തിയ്യതി ഞാനും മകളും ഭാര്യയും കൂടി വൽസാടി ൽ എത്തി. കാലത്ത് ഉറക്കം ഉണർന്നു വാതിൽ തുറന്നപ്പോൾ വരിയായി നിൽ ക്കുന്നു നാല് പശുക്കൾ. ജീജ ചേച്ചി അകത്തു പോയി ചൂട് ചപ്പാത്തിയുമായി വന്നു രണ്ടു എണ്ണം ഒന്നാമത്തെ പശുവിനു കൊടുത്തു, പശു തിന്നു കഴിഞ്ഞാൽ മുഖത്തേക്ക് ഒന്നു നോക്കും, തീർന്നു എന്നു പറഞ്ഞാൽ മാത്രം മുന്നിലോട്ട് നീ ങ്ങും, അഥവാ കൊടുക്കുന്ന ആൾ ഒന്നും മിണ്ടിയില്ല എങ്കിൽ ഇനിയും ഉണ്ട് എന്ന് കരുതി പശു മാറാതെ നിൽക്കും. പിന്നെ രണ്ടാമത്തെ പശുവിൻറെ ഊഴ മാണ്. എല്ലാവർക്കും കൊടുത്തു കഴിഞ്ഞാൽ ഒന്നു തിരിഞ്ഞു നോക്കി അടുത്ത വീടിനെ ലക്ഷ്യമാക്കി നടക്കും. പതിവ് വീടുകൾ തീർന്നാൽ തടകേശ്വർ ശിവ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടക്കും. അവിടെ നിന്നും കുതിർത്ത കടല സ്ഥിരമായി കൊടുക്കും, അവിടെ മറ്റു സ്ഥലത്തു നിന്നുള്ള പശുക്കളും എത്തും. ഒന്നാമത്തെ പശുവിൻറെ ഊഴം കഴിഞ്ഞാൽ ചലോ പറഞ്ഞാൽ മാത്രമേ പശു മുമ്പോട്ട് മാ റുകയുള്ളൂ. എന്തു അത്ഭുതം, മലയാളിയുടെ ഭാഷയും, ഹിന്ദിക്കാരുടെയും ഗു ജറാത്തിയുടെയും ഭാഷ പശുവിനു നന്നായി മനസ്സിലാകുന്നു.

മദ്ധ്യ വേനൽ അവധിക്ക് സ്കൂൾ അടച്ചപ്പോൾ പേരക്കുട്ടികളെ കാണാൻ വേ ണ്ടി രേവതി ചേച്ചി (ജീജ ചേച്ചിയുടെ അമ്മ) വത്സാടിൽ എത്തി. കാലത്ത് പ്രാത ൽ കഴിഞ്ഞു പഴ തൊലിയുമായി പശുക്കളുടെ അടുത്ത് എത്തി, പഴ തൊലി കൊടുത്തപ്പോൾ പശു മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അൽപ്പം അങ്കലാപ്പോടെ രണ്ടാമത്തെ പശുവിനെ സമീപിച്ചു, നീട്ടികൊടുത്ത പഴത്തൊലി മൂക്ക് കൊണ്ട് തട്ടി താഴെയിട്ട്, എന്നിട്ട് ഒരു നോട്ടവും, ഇത് കഴിക്കാൻ വേറെ ആളെ നോക്കണം എന്ന ഭാവത്തിൽ. പഴതൊലിയുമായി തിരിച്ചുനടന്ന രേവതി ചേച്ചി കുറച്ചു പഴങ്ങളുമായി തിരിച്ചു വന്നു, പശുവിനു കൊടുക്കാൻ തുടങ്ങി ഒന്ന് മണത്തു നോക്കിയ പശു മുഖം തിരിച്ചു, രണ്ടാമത്തെ പശുവും ഇത് തന്നെ ആവർത്തിച്ചപ്പോൾ ഗുജറാത്തിലെ പശുക്കൾ പഴം കഴിക്കില്ലായിരിക്കാം എ ന്നു കരുതി തിരിച്ചു നടക്കാൻ തുടങ്ങിയതാണ്‌. പിന്നെ എന്തോ ഓർത്തപോലെ തൊലി മാറ്റി പഴം മാത്രം കൊടുത്തു നോക്കി, അവിശ്വസനീയമായ കാഴ്ച ത ന്നെ, പശു പഴം ആർത്തിയോടെ കഴിച്ചു, ഒന്നാമത്തെ പശു കഴിച്ചപ്പോൾ മാറി നിലക്ക് എന്ന് പറഞ്ഞു, അത്ഭുതം തന്നെ, അനുസരണയോടെ രണ്ടാമത്തെ ആൾ ക്ക് വേണ്ടി പശു മുന്നോട്ട് മാറി. എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ ശരി പോ കു എന്ന് പറഞ്ഞു, കേൾക്കേണ്ട താമസ്സം, പശുക്കൾ അടുത്ത വീടിനെ നോക്കി നടന്നു.

പശു വിശേഷം ജീജ ചേച്ചി വിവരിച്ചു തന്നപ്പോൾ ഒന്ന് പരീക്ഷിക്കാമെന്ന് എനി ക്കും തോന്നി, പഴ തൊലിയുമായി വന്ന എന്നെ രൂക്ഷമായി ഒന്ന് നോക്കി, എവി ടെ നിന്ന് വന്നെട നീ എന്ന ഭാവത്തിൽ. പിന്നെ ചപ്പാത്തി കൊടുത്തു ശരി പോയി നാളെ വരൂ എന്ന് പറഞ്ഞു, കേൾക്കേണ്ട താമസം, പശുക്കൾ അടുത്ത വീട് നോ ക്കി നടക്കുകയായി.

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ



1 comment:

  1. ഹാ.. വായനക്ക് നല്ല സുഖമുണ്ട്. കൊള്ളാം.പശു വിശേഷം !ഇപ്പം മനസ്സിലായില്ലെ മനുഷ്യനേക്കള്‍ വിവരം പശുവിനുണ്ടെന്ന്.

    ReplyDelete