Saturday, 25 October 2014

തുലാം പത്ത് - തിരി വെക്കൽ


തുലാം പത്ത് - തിരി വെക്കൽ

ആചാരങ്ങളിലൂന്നിയ സ്രേഷ്ട മാസ്സമായാണ് തുലാ മാസ്സം കരുതപ്പെടുന്നത്.ഒരു കാലത്ത് വടക്കൻ കേരളത്തിൽ വളരെ പ്രശസ്ഥമായ ഒരു ആഘോഷ മായിരു ന്നു തുലാം പത്ത്. കന്നി കൊയ്ത്തു കഴിഞ്ഞു വീടുകളിൽ പഞ്ഞം മാറുകയും ഔശ്വര്യം നിറയുകയും ചെയ്യുന്ന തുലാമാസ്സത്തിലെ ഈ ആഘോഷത്തിന് ആ യിരത്തിൽ കൂടുതൽ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് ചരിത്രം. കന്നി മാസ്സം മംഗള കർമ്മ ങ്ങൾക്ക് ശുഭകരമല്ലയെന്ന വിശ്വാസ്സവും നിലവിലുരുന്നതിനാൽ, മഴക്കാലത്ത് നിർത്തി വെക്കാറുള്ള വിവാഹമടക്കമുള്ള പല മംഗള കാര്യങ്ങൾ ക്കും തുലാ മാസ്സം ഒന്ന് മുതൽ ആരംഭമാകും. കന്നി കൊയ്ത്തിനു ശേഷം ര ണ്ടാം വിളയുടെ വിത്തിറക്കുന്നതും തുലാം പത്ത് മുതലാണ്.


വടക്കൻ കേരളത്തിൽ ഇടവമാസ്സത്തോടെ അവസ്സാനിച്ച തെയ്യ കാവ്കൾ  തു ലാം പത്ത് മുതൽ വീണ്ടും ഉണരുകയുമാണ്. നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം കാവിലെ പുത്തരി തെയ്യത്തോടെയാണ് തെയ്യങ്ങൾക്ക് ആരംഭമാകുന്നത്. എ ന്നാൽ കാസർ ഗോഡ് ജില്ലയിലെ ചെറുതും വലുതുമായ കുറെ കാവുകളിലും തുലാം ഒന്നിന് കളിയാട്ടമെന്ന പേരിൽ തെയ്യത്തിനു തുടക്കമാകുന്നു. പയ്യന്നൂ രിൽ തിമിരി വയലിൽ വിത്ത് വിതച്ചു കൊണ്ട് ചാമുണ്ഡി തെയ്യം നടക്കുന്നതും തുലാം ഒന്നാം തിയ്യതിയാണ്. വയലുകളിൽ കൃഷിയിറക്കാനുള്ള നെൽ വിത്ത് ക്ഷേത്ര നടകളിൽ പൂജക്ക്‌ വയ്ക്കുന്നതും തുലാം പത്തിനായിരുന്നു.


തുലാം ഒന്നാം തിയ്യതി മുതൽ പത്താം തിയ്യതി വരെ ഗോദാമൂരി പാട്ടുമായി മല യ സമുദായക്കാർ വീടുകൾ തോറും കയറി മുറ്റങ്ങളിൽ ആടിയും, പാടിയും ഔശ്വര്യദേവതയെ കൊണ്ട് വരും. ചെണ്ട കൊട്ടുകയും, ഗോദാമൂരി എന്ന പേരി ൽ പശു വേഷം കെട്ടിയ ആളും, തെയ്യ വേഷം കെട്ടിയ ആളും അടക്കം നാല് മുതൽ അഞ്ചു വരെ ആളുകൾ ചേർന്നാണു ഗോദാമൂരി പാട്ടിനു വരുക. കന്നു കാലികളുടെ രക്ഷകനായി കാലിച്ചേകോൻ സൂര്യ ഭഗവാനോടോപ്പോം ഭൂ മിയിലെത്തിയത് പത്താമുദയനാളിലാണെന്നും അതിൻറെ അനുസ്മരണമാണ് ഗോദാമൂരിയെന്നും വിശ്വാസ്സം. 


വർഷത്തിലൊരിക്കൽ മാത്രം പൂർണ്ണ സൂര്യൻ ഭൂമിയിൽ ദൃഷ്ഠിനൽകുന്ന ദിവ സ്സമാണ്‌ തുലാം പത്ത്. വരാൻ പോകുന്ന നല്ല നാളുകളുടെ നാന്ദിയുമായി തു ലാം പത്തിന് സൂര്യൻ ഉദിച്ചുയരുമെന്ന വിശ്വാസ്സത്താലാണ് പത്താമുദയം എ ന്നും പേര് വന്നത്. പത്താമുദയ ദിവസ്സം സൂര്യോദയത്തിന് മുമ്പായി തറവാട്ട് കാരണവരും, അമ്മൂമ്മയും കിണ്ടിയും നിറ ദീപവുമായി നടുമുറ്റത്ത് വന്ന് സൂര്യ ഭഗവാനെ വിളക്ക് കാണിക്കുകയും, കിണ്ടിയിൽ നിന്നും വെള്ളം തളിച്ച് നുറുക്കരിയെറിഞ്ഞു സ്വീകരിച്ചു സൂര്യ ഭഗവാനേ പടിഞ്ഞിറ്റയിലേക്ക് ആന യിക്കും. തുടർന്ന്കന്നു കാലികളെ ദീപം കാണിച്ചു ഇഷ്ട്ട ഭക്ഷണം നൽകുക യും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്കളിലൊന്ന്. വടക്കൻ കേരളത്തിൽ തുലാം പത്തിന് പത്താമുദയം ആചരിക്കുമ്പോൾ തെക്കൻ കേരളത്തിൽ മേടം പത്തി നാണ് പത്താമുദയം ആചരിക്കുന്നത്.


സംക്രാന്തി ദിവസ്സമായ കന്നി മാസ്സം മുപ്പതിനും, തുടർന്ന് തുലാ മാസ്സം,  പത്തി നും, പത്തിന് സൗകര്യപ്പെടാത്തവർ തുലാം പതിനൊന്നിനും  വീടുകളിലെ ല്ലാം തിരി വെക്കൽ എന്ന ചടങ്ങു നടത്തും. കൊയ്തു കഴിഞ്ഞ പുത്തൻ നെല്ല് കൊണ്ട് വീട്ടിൽ ഇടിച്ചുണ്ടാക്കുന്ന അവിലായിരുന്നു മുഖ്യ നിവേദ്യം. തലേ ദിവസ്സം നെല്ലു തിളപ്പിച്ചു വയ്ക്കുന്നു, ഈ നെല്ലിനെ രാവിലെ തന്നെ മണ്‍ ചട്ടി ക്കകത്തു വറുത്തു ഉരലിൽ ഇടിക്കും. ഇങ്ങിനെ ഇടിച്ചെടുത്ത അവിലാണ് തിരി വെക്കാൻ ഉപയോഗിക്കുക. തുലാമാസ്സം ഒന്നു മുതൽ പതിനൊന്നു വരെ പെരള ശ്ശേരി അമ്പലത്തിൽ വിശേഷമായ ആഘോഷങ്ങൾ നടക്കും. പെരളശ്ശേരി അപ്പനായ സുബ്രമ്മണ്യ സ്വാമിക്ക് വേണ്ടിയാണ് തിരി വെക്കുന്നതെന്നും, അതല്ല പത്താ മുദയനാളിൽ ഉദിച്ചുയരുന്ന സൂര്യ ഭഗവാനെ വരവേൽക്കാൻ നിറനാഴിയും, നിറദീപവുമായി കാത്തിരിക്കുന്നതാണ് തിരിവെക്കൽ എന്നും രണ്ടു വിധം വിശ്വാസ്സങ്ങൾ നിലവിലിരുന്നു.


എത്ര തിരക്കായാലും തുലാം പത്തിനോ, പതിനൊന്നിനോ പെരളശ്ശേരി ക്ഷേത്ര ദർശ്ശനം നടത്തണമെന്നത് വിശ്വാസ്സം. രാവണൻറെ തടവിൽ കഴിയുന്ന സീതാ ദേവിയുടെ മോചനത്തിനായി ലങ്കയിൽ പോകുന്ന വഴിയിൽ ശ്രി രാമനും, ല ക്ഷ്മണനും രാത്രി വിശ്രമിച്ച അയ്യപ്പൻ കാവായിരുന്നു ഇന്നത്തെ പെരളശ്ശേരി യെന്നു ഐതിഹ്യം. വി ശ്രമത്തിനിടക്ക് ശ്രീ രാമന് ഇവിടെ സുബ്രഹ്മണ്യ സാ ന്നിധ്യം അനുഭവപ്പെടുകയും ഹനുമാനോടും സഹോദരനായ ലക്ഷ്മണനോടും ആലോചിച്ചു അയ്യപ്പ ൻറെ അനുഗ്രഹാശിസ്സുകളോടെ സുബ്രഹ്മണ്യ ക്ഷേത്രമാ ക്കിയെന്നും ഐത ഹ്യം. അയ്യപ്പൻ കാവ് സുബ്രമണ്യ ക്ഷേത്രമായതിനു പിറകി ലും ഒരു ഐതിഹ്യമുണ്ട്.

 ബ്രഹ്മാവിനോട് ഓംകാരത്തിൻറെ പൊരുൾ തേടിയ സുബ്രമണ്യന് തൃപ്തിക രമായ മറുപടി നൽകാൻ ബ്രഹ്മാവിന് സാധ്യമാകാതെ വരുകയും, സുബ്രമണ്യ ൻ ബ്രഹ്മാവിനെ തടവിലാക്കുകയും, ബ്രഹ്മാവ് തടവിലാകുകയാൽ സൃഷ്ട്ടിക്ക്  തടസ്സമുണ്ടാകുകയും പരമശിവൻ ഇടപെട്ടു ബ്രഹ്മാവിനെ മോചിപ്പിക്കുകയും, തുടർന്ന് സുബ്രമണ്യൻ പ്രായശ്ചിത്തമായി അയ്യപ്പൻ കാവിലെ കിണറ്റിൽ അ ജ്ഞാതവാസ്സത്തിൽ ഏർപ്പെടുകയും ചെയ്തു. കിണറ്റിനു മുകളിൽ സർപ്പങ്ങൾ ഫണം വിടർത്തി സുബ്രഹ്മണ്യനെ വെയിലിൽ നിന്നും മഴയിൽ നിന്നും കാത്തു വെന്നും, ശ്രീരാമനാൽ ഈ വിവരങ്ങൾ അറിഞ്ഞ അയ്യപ്പൻ അവിടെ സുബ്രമ ണ്യനെ പ്രതിഷ്ഠിക്കാൻ അനുവാദം നൽകിയെന്നുമാണ് കഥ.


ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനുള്ള ശില തേടി പോയ ഹനുമാൻ സ്വാമി ശില യുമായി മുഹൂർത്ത സമയത്ത് എത്താതിരിക്കുകയും, മുഹൂർത്തം തെറ്റാതിരി ക്കാൻ ശ്രീ രാമൻ കയ്യിലിരിക്കുന്ന പെരുവള ഊരിയെടുത്ത് ശിലക്ക് പകരമാ യി പ്രതിഷ്ഠിച്ചു, അൽപ്പം കഴിഞ്ഞു ശിലയുമായി ഹനുമാൻ എത്തുകയും വള മാറ്റി ശില പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയും ഒരു സർപ്പം വന്നു വളക്കു മുകളി ലിരുന്ന് അഴിക്കാൻ അനുവദിക്കാതെ തടസ്സം നിൽക്കുകയും, തുടർന്ന് വളക്കു മുകളിൽ തന്നെ ശിലാ ബിംബം  പ്രതിഷ്ഠിക്കുകയും ചെയ്തു. ഭഗവാൻ ശ്രീ രാ മൻ പെരുവള ഊരിയ സ്ഥലം പെരുവളശ്ശേരിയായെന്നും, ക്രമേണ പെരളശ്ശേ രിയായെന്നും വിശ്വാസ്സം.


ഗോദാവരി, കൃഷ്ണ, കാവേരി നദികൾ സം ഗമിക്കുന്ന ദിവസ്സങ്ങളാണ് തുലാം പത്തു എന്ന് ഐതിഹ്യം, ഇങ്ങിനെ സംഗമിക്കുന്ന നദി ജലം തുലാം പത്തിനും പതിനൊന്നിനും പെരളശ്ശേരി ക്ഷേത്രക്കുളത്തിൽ  വരുമെന്നതും വിശ്വാസ്സം. അത് കൊണ്ട് തന്നെ തുലാം പത്തും, പതിനൊന്നിനും പെരളശ്ശേരിയിൽ വിശേഷമാ യ ഉൽസ്സവങ്ങൾ നടക്കും. കൂടാതെ ധനു മാസ്സത്തിലെ ധനു ഉൽസ്സവവും പ്രശ സ്തമാണ്. വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന നാഗ ക്ഷേത്രവും കൂടിയാണ് പെരളശ്ശേരി. ആയില്യം നാളിൽ വളരെ കൂടുതൽ ഭക്തന്മാർ എത്തിച്ചേരാറുണ്ട്, ഈ ദിവസ്സങ്ങളിൽ നാഗ പൂജയും സർപ്പ ബലിയും, നാഗത്തിനു തേനും നൂറും ന ൽകുന്ന ചടങ്ങും നടക്കുന്നു.


തുലാം പത്തിൻറെ ഭാഗമായുള്ള തിരി വെക്കൽ വീടുകളിൽ അതി രാവിലെ, സൂര്യോദയത്തിനു മുമ്പ്, അതായതു നാലിനും, അഞ്ചിനുമിടയിൽ നടക്കും.  ഉ ണർന്നു കുളിച്ചു ഉ മ്മറ വാതിലിനു മുമ്പിൽ, രണ്ടു പലകകൾ ഇടവും വലവു മായി നിരത്തും, പലകക്ക് മുകളിലായി വാഴയിലയും, വാഴയിലയി ൽ കുരു മുളക് വള്ളിയുടെ ഇലയും വിരിക്കും, തലേ ദിവസ്സം ഇടിച്ചുണ്ടാക്കി വച്ച അ വിൽ നിറയ്ക്കും. അവിലിനു മുകളി ൽ  വാഴപ്പഴവും വ യ്ക്കും. ഇള നീരും, ചന്ദനത്തിരിയും, കിണ്ടിയിൽ വെള്ളവും വച്ചു നില വിളക്കും കൊളുത്തും.


തിരി വച്ച് കഴിഞ്ഞാൽ കുട്ടികൾ വരിയായിരുന്നു കൂവി വിളിക്കും, കൂ, കൂ കൂ. കൂട്ടു കുടുംബ മായി താമസ്സിച്ചിരുന്ന ആ കാലത്ത് ഓരോ വീട്ടിലും നാലും അഞ്ചും, മുതൽ എട്ടും പത്തും വരെ  കുട്ടികൾ ഉണ്ടാകും. ഒരു വീട്ടിൽ നി ന്നും കൂവാൻ തുടങ്ങിയാൽ അടുത്ത വീട്ടിലെ കുട്ടികളും കൂവാൻ തുടങ്ങും. അങ്ങി നെ എല്ലാവീടുകളിൽ നിന്നും പരസ്പ്പരം മൽസ്സരിച്ചുള്ള കൂവി വിളി കേൾക്കാ ൻ നല്ല രസ്സവുമായിരുന്നു.

കൂവി വിളിക്കുന്നതിൻറെ പിറകിൽ പല കഥകൾ പറഞ്ഞു കേട്ടിരുന്നു.  കര നെ ല്ലു നടാൻ  ഒന്നിച്ചു കിഴക്കൻ  മലയിലേക്ക് പോകുന്ന പണിക്കാർ  പരസ്പ്പ രം വിളിച്ചുണർത്താൻ വേണ്ടി കൂവുകയായിരുന്നെന്നും, നായാട്ടിനു തുടക്കം കു റിക്കുന്ന ദിവസ്സം കൂടിയായ ഈ ദിവസ്സം  നായാട്ടിനു പോകുന്നവർ  പരസ്പ്പ രം ഉണർത്താൻ വേണ്ടിയായിരുന്നു കൂവി വിളിച്ചതെന്നും, അതുമല്ല കന്നു കാ ലികളുടെ രക്ഷകനായ കാലിച്ചേ കോനെ വിളിച്ചു വരുത്തുവാനാണ് കൂവിയി രുന്നതെന്നും പല കഥകൾ നിലവിലുണ്ട്.


എന്നാൽ ഈ ഐതിഹ്യം  അറിയാവുന്ന പഴയ തലമു റയിൽപ്പെട്ടവർ അധിക വും നാടു നീങ്ങുകയോ, അല്ലെങ്കിൽ വാർദ്ധക്ക്യത്തിൻറെ അവശതയിൽ പെട്ടവ രോ ആണ്, അത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങ ൾ അറിയുവാൻ നിർവാ ഹമില്ല. എന്നാലും, മറ്റു ജീവികളുടെ സംരക്ഷണത്തോടോപ്പോം പ്രകൃതിയും കൃഷിയും, കാർഷിക സംസ്കൃതിയുടേയും  നിലനിൽപ്പുമായി   ബ ന്ധപ്പെട്ട ഒരു പാട് ആചാരങ്ങളാണ് തു ലാം പത്തിന് നടന്നിരുന്നത്. കാലികളെ ആദരിക്കുന്നതും പ്രകൃതിയുടെ നിലനിൽപ്പിനു ആധാരമായ സൂര്യ ഭഗവാനെ ആദരിക്കുന്ന ചടങ്ങുകളും തന്നെ ഉദാഹരണം.


കേരളത്തിൽ ചില ഭാഗങ്ങളിൽ വേറെ ചില ആചാരങ്ങളും നിലവിലിരുന്നു. ത റവാട്ടു കാരണവരും വീട്ടമ്മയും ചേർന്ന് പത്താമുദയത്തിൽ ഉദിച്ചുയരുന്ന പ കലോനെ നെയ്‌വിളക്ക് കാണിക്കുകയും, നിലവിളക്കു കൊളുത്തി പടിഞ്ഞിറ്റ യിലേക്ക് ആനയിക്കുകയും, അതേ വിളക്കുമായി തൊഴുത്തിലെത്തി കന്നുകാ ലികളെ വിളക്ക് കാണിക്കുകയും തുടർന്ന്  തൊഴുത്തിൻറെ കന്നി മൂലയിൽ അ ടുപ്പുകൂട്ടി, കുത്തിയെടുത്ത പച്ചരി കൊണ്ട് കുട്ടികളെക്കൊണ്ട് പായസ്സം ഉണ്ടാ ക്കിക്കുകയും കുരുമുളകിലയിൽ കൃഷ്ണ ഭഗവാന് നിവേദിക്കുകയും തുടർന്ന് പശുവിനെ ഊട്ടിക്കുകയും, ശേഷം മറ്റുള്ളവർക്കെല്ലാം വിളമ്പുക യുമായിരുന്നു. പത്താമുദയ ദിവസ്സം സൂര്യനെ പടിഞ്ഞിറ്റയിലേക്കു ആനയി ച്ചാൽ പത്ത് ഔശര്യങ്ങൾ നാട്ടിലും വീടുകളിലും നടമാടുമെന്നും വിശ്വാസ്സം.


തിരി വച്ചു കഴിഞ്ഞാലാണ് പെരളശ്ശേരി അമ്പലദർശനം നടത്തുക. നാഗത്തിനു ള്ള കോഴി മുട്ടയുമായി പെരളശ്ശേരി അമ്പലത്തിലെത്തുന്ന ഭക്തർ . കൂട്ടിനക ത്തുള്ള നാഗപ്രതിഷ്ഠയിൽ മുട്ട "ഒപ്പിക്കും " മുട്ട ഒപ്പിച്ചാൽ നാഗ ശാപം, വിഷം തീണ്ടൽ, ഇവയൊന്നും സംഭവിക്കുകയില്ലയെന്നും വിശ്വാസ്സം. സുബ്രമ്മണ്യ പൂജയും സർപ്പ ബലിയുമാണ് മുഖ്യ വഴിപാടുകൾ. പെരളശ്ശേരി അമ്പലത്തിൽ പ്രാർത്തിച്ചാൽ സുബ്രഹ്മണ്യനെ പെരളശ്ശേരിയിൽ പ്രതിഷ്ഠിക്കാൻ കാരണക്കാ രനായ ശ്രീ രാമനേയും വണങ്ങണം. ശ്രീ രാമനെ വണങ്ങാൻ മക്രേരി ആഞ്ജ നേയ ക്ഷേത്രത്തിലും  പ്രാർത്തിക്കണം, എങ്കിൽ  മാത്രമേ പ്രാർത്തനക്കു ഫലം കിട്ടുകയുള്ളൂ എന്നും വിശ്വാസ്സം. ആഞ്ജനേയ ക്ഷേത്ര ദർശനം കൊണ്ട് ഇരട്ട ഫലമാണ്. ഒരേ സമയം ശ്രീ രാമൻറെയും ഹനുമാൻ സ്വാമിയുടെയും അ നുഗ്രഹം ലഭിക്കുമെന്നും വിശ്വാസ്സം.


ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് മക്രേരി ആഞ്ജനേയ  സ്വാ മി ക്ഷേത്രം. തിരിച്ചു വരുമ്പോൾ പെരളശ്ശേരി അമ്പലത്തിൽ നിന്നും അരി അള ക്കാനുള്ള നാഴി വാ ങ്ങും  നാല് നാഴിയെന്നാൽ ഒരു ഇടങ്ങഴിയാണ്,  പെരളശ്ശേ രി അമ്പലത്തിൽ നിന്നും വാങ്ങുന്ന നാഴി വീടുകളിൽ  എപ്പോഴും നിറനാഴി യായിരിക്കുമെന്നും വിശ്വാസ്സം, അരപ്പട്ടിണിയിൽ കഴി ഞ്ഞിരുന്ന നിഷ്കളങ്ക രായിരുന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു ഇതെല്ലാം.     


തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും പായസ്സവും പപ്പടവും കൂട്ടിയുള്ള വിഭവ സമൃദമായ സദ്യയുണ്ടാകും. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി അകത്തു വ ച്ച് കഴിഞ്ഞാൽ മാത്രമേ എല്ലാവരും ഭക്ഷണം കഴിക്കാറുള്ളൂ. വീടുകളിൽ നി ന്നും ആഘോഷങ്ങൾ ഏതാണ്ട് നാട് നീങ്ങിയെങ്കിലും കണ്ണൂർ, കാ സർഗോഡ്  ജില്ലകളിൽ ചില  ഭാഗങ്ങളിൽ ഇപ്പോഴും ചില വീടുക ളിൽ തിരിവെക്കൽ ആ ചാരം നടത്തി വരുന്നുണ്ട്. എന്നാൽ ഇപ്പോഴും മുടക്കം കൂടാതെ എല്ലാ തെയ്യ കാവുകളിലും സൂര്യോദയത്തിനു മുമ്പ് നട തുറന്ന് തുലാം പത്തുമായി ബ ന്ധപ്പെട്ട കർമ്മങ്ങളും പൂജകളും നടത്തുന്നു.


പല വർഷങ്ങൾക്കു മുമ്പ് എന്നെപ്പോലെ കന്നി മുപ്പതും, തുലാം,പത്തും, പതി നൊന്നും ആഘോഷിച്ചവർക്കു ഓർമ്മ പുതുക്കാനും, ഈ ആചാരങ്ങളെപ്പറ്റി അറിയാത്തവർ അറിഞ്ഞിരിക്കാനും വേണ്ടി, ഒരു നാടിൻറെ ജീവിത ശൈലി യുടെ ഭാഗമായിരുന്ന ഈ  ആചാരത്തിൻറെ കഥ  സമർപ്പിക്കുന്നു.

ഒക്ടോബർ ഇരുപത്തി ആറിനാണ് ഈ വർഷത്തെ തുലാം പത്ത്

ആശംസ്സകൾ

ജയരാജൻ കൂട്ടായി


           

Wednesday, 22 October 2014

അന്നം തീർന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും


അന്നം തീർന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഒരാൾ ജനിക്കുമ്പോൾ തന്നെ ആളുടെ ആയുസ്സും, ഭൂമിയിൽ ജീവിക്കേണ്ട വർഷങ്ങളും, മാസ്സങ്ങളും, ദിവസ്സങ്ങളും, മണിക്കൂറുകളും, മിനുറ്റു, മുതൽ, നിമിഷങ്ങൾ വരെയും, കഴിക്കേണ്ട അന്നവും, ചെയ്യേണ്ടുന്ന കാര്യ ങ്ങളും തീരുമാനിക്കപ്പെടുന്നെന്നു പണ്ട് കാലത്ത് ജനങ്ങൾ വിശ്വസ്സിച്ചിരുന്നു. ഒ രാൾ മരിച്ചാൽ പറയുമായിരുന്നു, വിളിച്ചാൽ പോകാതെ പറ്റുമോ, അല്ലെങ്കിൽ  ദിവസ്സം തീർന്നാൽ പോയല്ലേ തീരു, എന്നൊക്കെ. എന്താണ് ഈ പറയുന്നതെന്ന് ഒരിക്കലും മനസ്സിലാകാറില്ല. ഗുരുതരവാസ്ഥയിൽ കിടക്കുന്ന ആൾ ഭക്ഷണം ഇ ല്ലാതെ പല നാൾ ജീവനോടെ ഇരിക്കുകയും ചെയ്യുമ്പോൾ പറയും, അനുവദനീ യമായ അന്നം തീർന്നു, ആയുസ്സ് ഇനിയും ബാക്കിയുണ്ട്, അത് കൊണ്ടാണ് മരിക്കാത്തതെന്നു. എപ്പോൾ ആയുസ്സും തീരുന്നുവോ അപ്പോൾ മരണം നടക്കുമെന്നൊക്കെ. കുറച്ചു നാൾ ഗുരുതരാവസ്തയിൽ കിടന്നു കഷ്ട്ടപ്പെടുമ്പോ ൾ പറയും, ചെയ്യ്‌തതു അനുഭവിച്ചു തീർന്നാലേ മരിക്കു എന്നൊക്കെ. പിന്നെ വിധിച്ചത് മാറ്റാൻ പറ്റില്ലയെന്നൊക്കെ.

പെട്ടന്നും, അപ്രതീക്ഷമായും മരിച്ചാൽ, നല്ല കർമ്മങ്ങൾ ചെയ്തത് കൊണ്ടാണ്  ആരെയും ബുദ്ധിമുട്ടിക്കാതെ പോയതെന്നും പറയും. പറയുന്നതിൽ കാര്യം ഇ ല്ലാതില്ല, കാരണം മരിച്ചാൽ അന്നം കഴിക്കാൻ പറ്റില്ലല്ലോ, അപ്പോൾ അയാളുടെ അന്നം തീർന്നുവെന്നു പറയാം. പിന്നെ ബുദ്ധി മുട്ടാതെയും, മറ്റുള്ളവരെ ബുദ്ധി  മുട്ടിക്കാതെയുമുള്ള മരണം നല്ലതു തന്നെ. അത് പോലെ വിളിച്ചാൽ പോയല്ലേ  പറ്റു എന്ന് പറയുന്നതിലും കുഴപ്പമില്ലായെന്നു തോന്നുന്നു. ആരും വിളിക്കുന്നി ല്ലയെങ്കിലും മരണമെന്ന സത്യം നമ്മെ തിരിച്ചു വിളിച്ചുവെന്നു വേണമെങ്കിൽ പറയാം.

ഇനി അനുവദനീയമായ അന്നം മാത്രമേ വയറ്റിലെത്തു എന്നു പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് നോക്കാം. ഞാൻ ബോംബയിലെ വിജയ്‌ റ്റെ ക്സ്റ്റയിൽ മില്ലിൽ ജോലി ചെയ്യുന്ന കാലം. ആയിരത്തി തൊള്ളായിരത്തി എ ണ്‍പത്തി അഞ്ചിൽ ആണെന്ന് തോന്നുന്നു. രണ്ടാം നിലയിൽ ഞങ്ങളുടെ  ക്രി മ്പിംഗ് ഡിവിഷനും മൂന്നാം  നിലയിൽ പ്രിന്റിംഗ് ഡിവിഷനുമാണ്.  പണ്ട്രണ്ടു  മണിക്ക് ഭക്ഷണത്തിനുള്ള സൈരോണ്‍ മുഴങ്ങി. എല്ലാവരും ഭക്ഷണം കഴിക്കു ന്നു, മൂന്നാം നിലയിൽ നിന്നും ഒരു ബഹളം കേട്ട് ഞങ്ങൾ എല്ലാവരും ഓടി മൂന്നാമത്തെ നിലയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇന്നും മനസ്സിൽ നിന്നും മായാതെയിരിക്കുന്നു. രാംകിഷൊർ യാദവ് എന്ന യു പി സ്വദേശി നിലത്തു വീണു കി ടക്കുന്നു. ആളുടെ വായിൽ നിന്നും പകുതി കടിച്ച റൊട്ടിയും, സബ്ജിയും താഴേ ക്ക് വീണു കിടപ്പുണ്ട് . പകുതി ഭാഗം വയറ്റിലെത്തി, ബാക്കി പകുതി  വാ യിൽ നിന്നും താഴെ വീണു കിടക്കുന്നു. ആൾ മരിച്ചുവെന്ന് മനസ്സിലായെങ്കി ലും എല്ലാ വരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിശോധനക്ക് ശേഷം  ഡോക്ടർ മരണം സ്ഥിരീകരിച്ചു.

തിരിച്ചു എല്ലാവരും കമ്പനിയിൽ എത്തിയപ്പോൾ മഹാരാജ് എന്ന് വിളിക്കുന്ന  നന്ദലാൽ പറയുകയാണ്‌, "കണ്ടോ ആളുടെ അന്നം പകുതി റൊട്ടിയോടു കൂടി  തീർന്നിരുന്നു, അനുവദനീയമായതിൽ കൂടുതലായി ഒരു കഷണം പോലും  വ യറ്റിൽ എത്തില്ല അത് കൊണ്ടാണ് ബാക്കി വെളിയിലേക്ക് തന്നെ വന്നത്" ഏ തൊരു ആളുടെയും കരളലിയിക്കുന്നതായിരുന്നു പകുതി റൊട്ടി താഴെയു മാ യി  വീണു കിടക്കുന്ന രാംകിഷോരിൻറെ കിടപ്പ്.

അന്ന് മുതൽ എനിക്കും തോന്നാൻ തുടങ്ങി, അന്നം തീർന്നാൽ പിന്നെ കഴിക്കു വാൻ പറ്റില്ലായെന്നു. എന്നാലും ഇപ്പോഴും സംശയം ബാക്കിയാണ് വിധിയെ ന്നു പറയുന്നതിലും, അന്നവും ആയുസ്സും, ചെയ്യേണ്ട കർമ്മങ്ങ ളുമെല്ലാം  ജനി ക്കുമ്പോൾ തന്നെ തീരുമാനിക്കാ പ്പെടുന്നതാണോ എന്ന കാര്യത്തിലും .!!!!!!!!!!!!
                    

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ 

Tuesday, 21 October 2014

ദീവാളി (ദീപാവലി ) ആചാരങ്ങളും വിശ്വാസ്സങ്ങളും



ദീവാളി (ദീപാവലി ) ആചാരങ്ങളും വിശ്വാസ്സങ്ങളും

ലോകത്തിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരും, വടക്കേ ഇന്ത്യയിൽ എല്ലായിടത്തും, കേരളം ഒഴികെയുള്ള തെക്കേ ഇന്ത്യൻ സം സ്ഥാനങ്ങളിലും ഇനി ഒരാഴ്ച്ച ദീവാ ളി ആഘോഷത്തിൻറെ നാളുകളാണ്. കേരളത്തിൽ തിരുവനന്തപുരത്ത് മാത്ര മാണ് ആഘോഷം നടക്കുന്നത്) പുത്തനുടുപ്പും, പടക്കവും, മധുര പല ഹാര ങ്ങളും, വർണ്ണ ദീപങ്ങളും (കന്ദിൽ ), പണ്ടികളും (മണ്ണ് കൊണ്ടുണ്ടാക്കിയ ചെ റിയ വിളക്ക്, ഒറ്റ തിരിയിട്ട് കത്തിക്കുന്നത്). കത്തിച്ചും, രംഗൊളി വരച്ചു മാ ണ് (കോലം വരക്കൽ)  ആഘോഷിക്കുന്ന ത്. കമ്പനികളിലെല്ലാം, ജോലിക്കാ ർക്ക് ബോണസ്സും, ലഡ്ഡുവും പേടയടക്കമുള്ള മധുര പലഹാര ങ്ങളും, പിന്നെ ഡിന്നർ സെറ്റ് പോലുള്ള ഗൃഹോപകരണങ്ങ ളും വിതരണം ചെ യ്യും.

എല്ലാ വീടുകളിലും മധുരമുള്ളതും, അല്ലാത്തതുമായ, വിവിധ തരം പലഹാര ങ്ങളും ഉണ്ടാക്കും. അടുത്തടുത്തുള്ള എല്ലാ വീടുകളിലും പലഹാരങ്ങൾ വിതര ണം ചെയ്യും. പാത്രത്തിൽ പലഹാരങ്ങൾ നിറച്ചു പുതിയ തൂവാല കൊണ്ട് മൂടി യാണ് അടുത്തുള്ള വീടുകളിൽ കൊടുക്കുക. പലഹാരങ്ങൾ വാങ്ങി പാത്രം തി രിച്ചു കൊടുക്കുമ്പോൾ കുറച്ചു പഞ്ചസ്സാരയിട്ട് തൂവാലകൊണ്ട് മൂടി തന്നെ തി രിച്ചു കൊടുക്കണം. (മധുരം തിരിച്ചു കൊടുക്കൽ). കുറച്ചു കഴിഞ്ഞു അവർ ഉ ണ്ടാക്കിയ പലഹാരങ്ങൾ അങ്ങോട്ടും കൊണ്ട് പോയി കൊടുക്കും. അവിടെ നി ന്ന് തിരിച്ചും പഞ്ചസ്സാര (മധുരം) കൊടുക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ ഭാ ഗങ്ങളി ൽ കാണുന്ന ആചാരങ്ങളാണ് ഇത്.

ഒന്നാം ദീവാളി ദിവസ്സം കൂട്ടത്തോടെ പോയി സ്വർണ്ണം വാങ്ങുക എന്നതും ആൾ ക്കാരുടെ  വിശ്വാസ്സമാണ്, ദീവാളി ദിവസ്സം സ്വർണ്ണം വാങ്ങിയാൽ, ആവ ർഷം മുഴുവൻ ഔശര്യം ഉണ്ടാകുമെന്നതും വിശ്വാസ്സം. ഗുജറാത്തി, മാർവാഡിയട ക്കമുള്ള ബിസ്സിനസ്സ്കാരുടെ പുതിയ സാമ്പ ത്തീക വർഷം ദീവാളി ദിവ സ്സം മുത ലാണ്‌ തുടങ്ങുന്നത്. സ്റ്റോക്ക്‌ എ ക്സ്ച്ചേഞ്ചി ൽ മുഹൂർത്ത ട്രേഡിംഗ് ന ടക്കും. അവധി ദിവസ്സമാണെങ്കിലും മുഹൂർത്ത ട്രേഡിംഗിനു വേണ്ടി കുറച്ചു സമയം എക്സ്ച്ചേഞ്ചുകൾ തുറന്നു പ്രവർത്തിക്കും. പൂജകളോട് കൂടി തുടങ്ങുന്ന ട്രേ ഡിംഗിനു ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമേ ഉണ്ടാകു.  

മൂന്നാം ദീവാളി ദിവസ്സം എല്ലാ വീടുകളിലും അഷ്ട ലക്ഷ്മി പൂജ നടക്കും. ല ക്ഷ്മി ദേവി പ്രജകളുടെ വീട് സന്ദർശിക്കുന്ന ദിവസ്സം കൂടിയാണ് ദിവാളി എ ന്നതും വിശ്വാസ്സം (അഷ്ട ലക്ഷ്മിയെന്നാൽ ധനലക്ഷ്മി, ധാന്യ ലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൌര്യ ലക്ഷ്മി, വിദ്യാ ലക്ഷ്മി, കാര്യ ലക്ഷ്മി, വിജയ ലക്ഷ്മി, രാജ ലക്ഷ്മി) . കാലത്ത് വീടിനു മുമ്പിലായി കോലം വരയ്ക്കും, അടുത്തത്‌ പലഹാരങ്ങളും, പായസ്സമടക്കമുള്ള വിഭവ സമൃദ്ധ മായ ഭക്ഷണം ഉണ്ടാക്കുകയും, ആരതി ഉഴിഞ്ഞു ലക്ഷ്മി പൂജയും,  ഉച്ച ഭക്ഷണത്തിനു ശേഷം പട ക്കം പൊട്ടിക്കലും, സന്ധ്യയാകുമ്പോൾ പണ്ടി കൊളുത്തും.  പിന്നെ  വെളുക്കു ന്നത് വരെ പടക്കം  പൊട്ടിക്കലും, പൂത്തിരി കത്തിക്കലുമായി വർണ്ണ ശബളമാ യ ആഘോഷങ്ങൾ തന്നെയാണ്.

ദീവാളിയുടെ നാലാം ദിവസ്സമാണ്‌ ബാഹുബീജ് (പുതു വസ്ത്രങ്ങളും സ്വർണ്ണാ ഭരണങ്ങളുമായി സ ഹോദരിയെ കാണാൻ പോകുന്ന ചടങ്ങ്). കല്യാണംക ഴി ഞ്ഞ സഹോദരിക്കു സ്വർണ്ണാഭരണങ്ങളും പുത്തനുടുപ്പും, ഭർത്താവിനും, അച്ഛ ൻ, അമ്മ,  മക്കൾ, അങ്ങിനെ ആ വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും പുത്തനുടു പ്പു മായി കാണാൻ പോകും. ആദ്യം കൈപ്പു രുചിയുള്ള പഴം കഴിക്കാൻ കൊ ടുക്കും, പിന്നെ ധാന്യപൊടി കൊണ്ടുണ്ടാക്കിയ പ്രത്യേക തരം കളത്തിനകത്തു സഹോദരനെ നിർത്തും, അതിനു ശേഷം ആരതി ഉഴിഞ്ഞു ദീർഘായുസ്സിനും, ആ യുരാരോഘ്യ സൌക്യത്തിനും വേണ്ടി പ്രാർത്തിക്കും, പൂജ കഴിഞ്ഞു പ്രസാദ വും, മധുരവും കൊടു ക്കും, സ്വർണ്ണാഭരണങ്ങളും പുത്തനുടുപ്പും   സഹോദരി ക്കു കൈമാറും. പൂരിയും ക്ഷീരയുമാ ണ് ഈ പൂജക്ക്‌ കൂടുതലും പ്രസാദമായി നേദിക്കുക.

ദീവാളിയുടെ അവസ്സാന  ദിവസ്സം വിശ്വകർമ്മ പൂജയാണ്. പ്രപഞ്ചത്തിൻറെ എഞ്ചിനിയറും, ഡിസ്സയിനറുമായ വിശ്വകർമ്മക്കളാണ് പ്രപഞ്ചസൃ സ്ടാക്കൾ എന്നത് വിശ്വാസ്സം. ആധുനീക സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് കയ്യും, കായിക ബലവും കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന പ്രപഞ്ച ത്തെ സൃ ഷ്ട്ടിച്ചതെന്നു വിശ്വാസ്സം.  അതിനുള്ള ആദരസൂചകമായാണ് വിശ്വകർമ്മ പൂജ നടത്തി വരുന്നത്.

പതിനാലു വർഷത്തെ വനവാസ്സവും രാവണവധവും, കഴിഞ്ഞു, ലക്ഷ്മണനും സീതയുമായി രാമൻ വിജയശ്രീലാളിതനായി അയോധ്യയിലേക്ക് തിരിച്ചു വരു ന്നു. സന്തോഷത്തോടെ പ്രജകൾ ദീപങ്ങൾ കൊളുത്തിയും, പടക്കം പൊട്ടിച്ചും  മ ധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിക്കുകയും, രാമനെ വരവേ ൽക്കുന്നതുമാണ്, ദീപങ്ങളുടെ ഉൽസ്സവമായ ദീവാളി (ദീപാവലി ) എന്നത് വി ശ്വാസ്സം.

തിൻമ്മകൾക്കു മേൽ നൻമ്മ  വിജയം നേടിയതിൻറെ സന്തോഷം കൂടിയാണ് ദീപങ്ങളുടെ ആവലിയായ ദീവാളിയാഘൊഷമായി കൊണ്ടാടുന്നത്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീവാളി ആശംസ്സകൾ.


ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ  

         

Sunday, 19 October 2014

കാലൻ കോഴി കൂവിയാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും



 കാലൻ കോഴി കൂവിയാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

പലതരം ആചാരങ്ങളും വിശ്വാസ്സങ്ങളും  ഒരു കാലത്ത് നാട്ടിൽ നില നിന്നിരു ന്നു. കാലത്തുള്ള കണി കാണൽ, കണ്ടൻ പൂച്ച കുറുകെ ഓടിയാൽ, കാലൻ കോ ഴി കൂവിയാൽ ഇങ്ങിനെ പലതരം വിശ്വാസ്സങ്ങൾ. ഒരു ദിവസ്സം കൂടുതൽ പ്രയാ സ്സങ്ങളും ബു ദ്ധിമുട്ടും അനുഭവപ്പെടുകയാണെങ്കിൽ കുറ്റം അന്ന് കണി കണ്ട ആൾക്കായിരിക്കും.  "അവനെ കണി കണ്ടപ്പോളേ എനിക്കറിയാമായിരുന്നു ഇ ങ്ങിനെയൊക്കെ സംഭവിക്കുമെന്നു." പലപ്പോഴും പലരും ഉണർന്നു വരുമ്പോൾ ഇഷ്ട്ടപ്പെട്ട കണി മാത്രം കാണുവാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. പ്രത്യേകി ച്ചും എന്തെങ്കിലും നല്ല കാര്യങ്ങൾക്കു പോകേണ്ട ദിവസ്സമാണെങ്കിൽ.

എന്തെങ്കിലും കാര്യത്തിന് ഇറങ്ങി തിരിച്ചാൽ പിറകിൽ നിന്നും ആരും വിളി ക്കരുത് എന്നതും ഒരു വിശ്ശ്വാസ്സമായിരുന്നു. പോകുന്ന വഴിയിൽ ചിലപ്പോൾ ഒരു കണ്ടൻ പൂച്ച (ആണ്‍ പൂച്ച) കുറുകെ ഓടിയാൽ യാത്ര മാറ്റി വച്ച സന്നർഭ ങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. യാത്രയിൽ അനർത്ഥം, പോകുന്ന കാര്യം നടക്കാതി രിക്കുക, അല്ലെങ്കിൽ ധന നഷ്ടം ഇങ്ങിനെ പലതരം വിഗ്നങ്ങൾ ഉണ്ടാകുമെന്ന്  ജ നങ്ങൾ വിശ്വസ്സിച്ചിരുന്നു. ചിലപ്പോൾ പല കാരണങ്ങൾ കൊണ്ടും പോയ കാ ര്യം നടക്കാതിരിക്കുക എന്നത് സാദാരണമാണല്ലോ, അങ്ങിനെ സംഭവിച്ചാൽ കു റ്റം പിറകിൽ നിന്ന് വിളിച്ചവർക്കോ, അല്ലെങ്കിൽ കുറുകെ ഓടിയ പാവം മി ണ്ടാ പ്രാണിക്കോ ആയിരുന്നു.

ഒരിക്കൽ രസ്സകരമായ ഒരനുഭവം എനിക്കുമുണ്ടായി. പൂക്കണ്ടിയിൽ കല്ല്യാണി യമ്മ രാവിലെയുള്ള അവരുടെ ജോലികളൊക്കെ കഴിഞ്ഞാൽ എൻറെ അമ്മുമ്മ യുടെ അടുത്ത് വാച്ചാക്കൽ വീട്ടിൽ വരും, രണ്ടു പേരും വായിൽ പല്ലില്ലാത്തതി നാൽ വെറ്റിലയിൽ  അടക്കയും ചുണ്ണാമ്പും തേച്ചു എൻറെ കയ്യിൽ തരും. ഞാൻ വെറ്റില ഇടിക്കുന്ന ചെറിയ ഉരലിൽ നന്നായി ഇടിച്ചു കൊടുക്കും. വെറ്റില  ച വക്കുന്നതിനിടയിൽ രണ്ടു പേരും പല തരം വിശേഷങ്ങൾ പറയും. ഒരു ദിവ സ്സം പതിവ് ചർച്ചക്കിടയിൽ കാലൻ കോഴിയും കടന്നു വന്നു. കല്യാണിയമ്മയു ടെ ഭർത്താവായ ഗോവിന്ദൻ ആശാരി മരിക്കുന്നതിൻറെ തലേ ദിവസ്സം രാത്രി മുഴുവൻ കാലൻ കോഴി കൂവിയിരുന്നു. (പുഴകൾക്കടുത്തു മാത്രം കാണുന്ന ഒ രു  തരം പ ക്ഷി, കരയുന്നത് കേട്ടാൽ ആർക്കും ഭയം തോന്നും, ഒരു തരം കൂവ ൽ ശബ്ദത്തിൽ രാത്രി കാലങ്ങളിലാണ് കരയുക, കൂ, കൂ, കൂ ) പ്രാണൻ എടുക്കാൻ വരുന്ന കാലനെ കണ്ടാലാണ്‌ കൂവുന്നതെന്ന് കുറെ പേർ വിശ്വസ്സിച്ചിരുന്നു. ഉ റപ്പായും പി റ്റേ ദിവസ്സം ഒരു മരണ വാർത്ത‍ പ്രതീക്ഷിക്കാമെന്ന് വിശ്വാസ്സം. കല്യാണിയ മ്മ യും അങ്ങി നെ വിശ്വസ്സിച്ചതിനാൽ കാലൻ കോഴി കൂവിയതി നു ശേഷം അ വ ർക്ക് ഉറക്കം വന്നില്ല. പിറ്റേ ദിവസ്സം തന്നെ അവരുടെ ഭർത്താ വ് മരിക്കുകയും ചെയ്ത ത് തികച്ചും യാദൃശ്ചികമായിരുന്നെകിലും അവരുടെ വി ശ്വാസ്സം അ തോടെ  ഉറക്കുകയായിരുന്നു.

അന്നത്തെ ചർച്ചകൾ അവസ്സാനിച്ചു രണ്ടു പേരും പിരിഞ്ഞെങ്കിലും എൻറെ  മനസ്സിൽ കാലൻ കോഴി ആഴത്തിൽ ഇടം പിടിച്ചിരുന്നു. അധിക ദിവസ്സങ്ങളി ലും രാത്രികാലങ്ങളിൽ ഈ പക്ഷി കൂവാറുണ്ട്. പക്ഷെ നല്ല ഉറക്കത്തിൽ ആരും കേൾക്കാറില്ല എന്നത് യാഥാർത്ഥ്യം. കുറച്ചു കാലങ്ങൾക്ക് ശേഷം ഒരു ദിവസ്സം ഞാൻ കാലൻ കോഴിയുടെ കൂവൽ കേട്ടു. എനിക്ക് ആകെ പേടിയായി, അയ്യോ ആരായിരിക്കാം മരിക്കാൻ പോകുന്നതെന്ന ഭയം കൊണ്ട് എനിക്ക് ഉറക്കം വ ന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

പിറ്റേ ദിവസ്സം അമ്മുമ്മയുടെ ചേച്ചിയായ കുനിയിൽ മാധവി (എൻറെ വലി യമ്മുമ്മ, കുഞ്ഞിരാമൻ ഹെഡ് കോണ്‍സ്റ്റബിളിൻറെ ഭാര്യ) മരിക്കുകയും കൂടി ചെയ്തപ്പോൾ കാലൻ കോഴി എനിക്ക് ഒരു ഭയമായി മാറി. പിന്നെ കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം രാത്രിയിൽ വീണ്ടും കക്ഷി കടന്നു വ ന്നു. ഒരു രാത്രി വീണ്ടും കൂവിയ കാലൻ കോഴി എൻറെ ഉറക്കത്തെ ആലോസ്സരപ്പെടുത്തി. ഉറങ്ങാതെ രാത്രി കഴിച്ചു കൂട്ടി, കാലത്ത് അമ്മുമ്മയോടു വിവരം പറഞ്ഞു, മരണ വാർത്തക്ക് വേണ്ടി കാത്തിരുന്നു. പക്ഷെ ആരും മരി ച്ചില്ല. അപ്പോഴും സംശയം ബാക്കി, നാളെ മരിക്കുമായിരിക്കുമോ? അ ങ്ങിനെയെങ്കിൽ ഇന്നലെ വന്ന കാലൻ പകൽ എവിടെ കഴിച്ചു കൂട്ടി?. അന്ന് രാത്രിയായി, ആരും മരിച്ചി ല്ല, പിന്നെയും സംശയം ബാക്കിയായി , ചിലപ്പോൾ വല്ല പൂച്ചയോ  പ ട്ടിയോ അല്ലെങ്കിൽ ഇഴ ജന്തുവൊ മരിച്ചിട്ടുണ്ടാവാം. പക്ഷെ എല്ലാ ജീവനും എടുക്കാ ൻ വരുന്നത് ഒരേ കാലനായിരിക്കുമോ? അല്ലെങ്കിൽ മൃഗങ്ങൾക്ക് വേറെ കാലൻ കാണുമോ എന്തോ, സംശയം നീണ്ടു പോയി. പിറ്റേ ദിവസ്സം കാലൻ കോഴി വീ ണ്ടും കൂവി, മരണ വാർത്ത  പ്രതീക്ഷിച്ച എനിക്ക് അന്നും നിരാശയായിരുന്നു ഫലം  പിന്നെ പലപ്പോഴായി സൗകര്യം ഉള്ളപ്പോഴൊക്കെ കാലൻ കോഴി കൂവി, എന്നാൽ മരണ വാർത്ത‍ മാത്രം കേട്ടില്ല.

അതോടെ എല്ലാം ഒരു കാലത്തെ ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരോടിയ വിശ്വാസ്സ ങ്ങൾ മാത്രമായിരുന്നെന്ന് എനിക്ക് ബോധ്യമായി, പിന്നെ പലപ്പോഴും ഈ അടുത്ത കാലത്തും ഞാൻ കാലൻ കോഴിയുടെ കൂവൽ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയം തോന്നാറില്ല. കുട്ടിക്കാലത്തെ ഇത് പോലുള്ള ഓരോ കാര്യങ്ങൾ ഓർത്തു ഇപ്പോ ഴും ഞാൻ ചിരിക്കാറുണ്ട്.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
  

Thursday, 2 October 2014

വിളക്ക് കാണൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

പോസ്റ്റുകൾ അടിച്ചുമാറ്റി കഥകളിൽ നിന്നും എൻറെ പേര് ഒഴിവാക്കി സ്വന്തം പേരിൽ ബ്ലോഗ് ഉണ്ടാക്കുന്ന രണ്ടു മൂന്ന് പേരും, ചില ഗ്രൂപ്പ്കളും ശ്രദ്ധയിൽ പെടുകയുണ്ടായി. അടിച്ചു മാറ്റുന്നത് അറിയുന്നുണ്ടെന്ന് അങ്ങനെയുള്ളവർ മനസ്സിലാക്കുന്നത് നല്ലതാണ്. ഇത് പഴയകാലമല്ല, എല്ലാം പിടിക്കപ്പെടും.
   
 വിളക്ക് കാണൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും


സന്ധ്യാ ദീപം കൊളുത്തുക എന്നത് കേരളത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും സർ വ്വ സാധാരണമാണല്ലോ. അസ്തമയ സൂര്യനേയും പ്രകൃതിയേയും വിളക്ക് കാ ണിക്കുന്നതിനൊപ്പം, വീടുകളിൽ വെളിച്ചം പരത്തുകയുമാണ് സന്ധ്യാ ദീപം കൊളുത്തുന്നതിൻറെ ഉദ്ദേശം. വെളിച്ചമുള്ളിടത്തെ ലക്ഷ്മി ചൈതന്യമുണ്ടാകൂ വെന്നതും വിശ്വാസ്സം. വൈദ്യുതി ഇല്ലാതിരുന്ന കാലങ്ങളിലും സന്ധ്യാ ദീപം കൊളുത്തിയ തിനു ശേഷമേ ചിമ്മിണിയോ, റാന്തലോ പോലുള്ള മണ്ണെണ്ണ വിള ക്ക് കത്തിക്കാറുള്ളൂ. ഇന്നും സന്ധ്യാ ദീപം കൊളുത്തിയ ശേഷമേ വീടുകളിൽ വൈദ്യുതി വിളക്കുകൾ കത്തിക്കാറുള്ളൂ.

വിളക്ക് കൊളുത്തുന്നതിനു മുമ്പായി ചില മുൻ ഒരുക്കങ്ങൾ ചെയ്യുവാനുമുണ്ട് വൈകുന്നേരമാകുമ്പോൾ മുറ്റവും, വീടിനകവും, പുറവും തൂത്ത് വാരി വൃ ത്തിയാക്കും. കിണറിൽ നിന്നും നേരിട്ട് വെള്ളം കോരിയെടുത്തു മുറ്റത്ത്‌ നാലു ഭാഗങ്ങളിലും തളിക്കും. ഇതിനെ അടിച്ചു തളിയെന്ന പേരിൽ അറിയപ്പെട്ടിരു ന്നു. അടിച്ചു തളി കഴിഞ്ഞാൽ കിണ്ടിയിൽ വെള്ളം നിറച്ചു കിണ്ടിവാൽ കിഴ ക്കോട്ട് അഭിമുഖമായി  ഉമ്മറത്ത്‌ വയ്ക്കും. പിന്നെയാണ് വിളക്ക് വെക്കൽ.

സന്ധ്യയാകുമ്പോൾ പടിഞ്ഞിറ്റയിലുള്ള വിളക്കിൽ എണ്ണയൊഴിച്ചു തിരിയിടും. രണ്ടു വിധമാണ് തിരികൾ ഇടുക, ചില വീടുകളിൽ രണ്ടു തിരി വിളക്കും, മറ്റു ചില വീടുകളിൽ അഞ്ചു തിരി വിളക്കും,  അപൂർവ്വം ചിലർ ഏഴു തിരി വിള ക്കും വയ്ക്കും. രണ്ടു തിരിയാണെങ്കിൽ ഒന്ന് കിഴക്കും ഒന്ന് പടിഞ്ഞാറുമായി രിക്കും, കുറച്ചു ധാരിദ്രത്തിലും, ബുദ്ധിമുട്ടിലും കഴിയുന്നവർ രണ്ടു തിരി വിള ക്കാണ് കൂടുതലായും കൊളുത്തിയിരുന്നത്. എണ്ണയുടെ അളവ് കുറയ്ക്കുക യാണ് ഉദ്ദേശം. ഒരു വിധം ബുദ്ധിമുട്ടില്ലാത്തവരാണെകിൽ അഞ്ചു തിരി വിള ക്കും വയ്ക്കും. അഞ്ചു തിരികളാണെങ്കിൽ ഒന്ന് കിഴക്കോട്ടു തിരിച്ചും പിന്നെ യൊന്ന് പടിഞ്ഞാറോട്ട് തിരിച്ചും ബാക്കിയുള്ളവ ഇടക്കുള്ള സ്ഥലങ്ങളിലായും വയ്ക്കും.
     
വടക്കേ മലബാറിൽ ചില വീടുകളിൽ മാത്രം കാണുന്ന ഒരു ആചാരമുണ്ട്. വി ളക്കിൽ നിന്നും ഒരു തിരിയെടുത്ത് നടുമുറ്റത്ത് ഉമ്മറ കോണിയുടെ താഴെ കത്തി ച്ചു വയ്ക്കും. തിരി വയ്ക്കാൻ വേണ്ടി ഒരു ചെറു കല്ലും മുറ്റത്ത് ഘടിപ്പിച്ചിട്ടു ണ്ടാവും. കല്ലിനു മുകളിലാണ് കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് തിരി വയ്ക്കു ക. വിളക്ക് വച്ച് കഴിഞ്ഞാൽ കുട്ടികൾ കൂട്ടമായിരുന്നു സന്ധ്യാ നാമം ജപിക്കും. കൂട്ടത്തിൽ പ്രായമായവരും കൂടും. സന്ധ്യാ നേരത്ത് കിടന്നുറങ്ങാനോ, ഭക്ഷണം കഴിക്കാനോ, കളിക്കാനോ പാടില്ലായെന്നത് വിശ്വാസ്സം. സന്ധ്യക്ക്‌ മുമ്പായി എ ല്ലാവരുടേയും കുളി കഴി ഞ്ഞിരിക്കണമെന്നതും വിശ്വാസ്സം. 


തെക്കൻ കേരളത്തിൽ ചില ഭാഗങ്ങളിൽ കൊട്ടെണ്ണയും, ചില ഭാഗങ്ങളിൽ എ ള്ളെണ്ണയുമാണ് വിളക്കുകളിൽ ഒഴിക്കുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ കൂടുതലായും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. സ ന്ധ്യക്ക്‌ കൊളുത്തുന്ന നിറ ദീപം വീടിൻറെ ഔശര്യമെന്നത് വിശ്വാസ്സം.  

വിളക്ക് കാണുക എന്നത് വടക്കേ മലബാറിൽ നിലവിലിരുന്ന ആചാരമായിരു സന്ധ്യക്ക് കാണുന്ന വിളക്ക് പിറ്റേ ദിവസ്സത്തെ ഫലങ്ങളെ സൂചിപ്പിക്കുന്നുവെ ന്നത് വിശ്വാസ്സവും. ഏതെങ്കിലും കാര്യങ്ങൾക്കു വീട്ടിനു പുറത്തു പോയവർ കഴിവതും സന്ധ്യാ വിളക്കിനു മുമ്പ് വീട്ടിലെത്താൻ  ശ്രമിക്കും അഥവാ എത്താ ൻ പറ്റിയില്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ കൊളുത്തിയ വിളക്ക് അൽപ്പം മാറി നിന്ന് കാണും. വടക്ക്, അല്ലെങ്കിൽ കിഴക്ക് തന്നെ വിളക്ക് കാണണമെന്നത് മാറ്റാ ൻ പറ്റാത്ത വിശ്വാസ്സമായിരുന്നു. അത് കൊണ്ട് തന്നെ വീട്ടിനു വെളിയിലാണെ ങ്കിൽ തെക്കോ, പടിഞ്ഞാറോ വിളക്ക് കാണാതിരിക്കാൻ പരമാവധി ശ്രമിക്കും.

വീടുകളിലാണെങ്കിൽ പ്രായമായവർ നേരത്തെ തന്നെ കുളിച്ചു ഉമ്മറത്ത്‌ ഉപ വിഷ്ടരാകും. വീട്ടമ്മയാണ് കൂടുതലായും വിളക്ക് വെക്കുക. പടിഞ്ഞിറ്റയിൽ വിളക്ക് തെളിച്ചു വച്ച് കൊണ്ട് വീട്ടമ്മ ഉമ്മറത്തു ഇരിക്കുന്നവരോട് വന്നു പറ യും, വിളക്ക് കൊണ്ട് വരുകയാണെന്ന്. പറഞ്ഞു കഴിഞ്ഞാൽ തിരിച്ചു അക ത്തേക്ക് പോയി വിളക്കുമെടുത്തു "ദീപം, ദീപം ദീപം" ഇങ്ങിനെ ഉരുവിട്ടുകൊ ണ്ട് ഇറങ്ങി  പുറത്തുവരും. തൂക്ക് വിളക്കാണെങ്കിൽ ഉമ്മറത്തുള്ള കൊളുത്തി ൽ തൂക്കി ഇടും. നില വിളക്കാണെങ്കിൽ നിലത്തു വയ്ക്കും. തുടർന്ന് വിളക്കിനെ തൊഴുത് അകത്തേക്ക് പോകും.

വിളക്ക് കാണുന്നതിൽ പലതരം വിശ്വാസ്സങ്ങൾ നിലവിലുണ്ടായിരുന്നു. ദക്ഷി ണേ ഭക്ഷണം നഃ ,തെക്ക് വിളക്ക് കണ്ടാൽ പിറ്റേ ദി വസ്സം പകൽ ഭക്ഷണം കിട്ടുക യില്ല, ഫലം പട്ടിണിയായിരിക്കും , ഉത്തരേ ഉത്തമം. വടക്ക് വിളക്ക് കണ്ടാൽ  ഉ ത്തമമായിരിക്കും, പശ്ചിമേ മനോ ദുഃഖേ, പടിഞ്ഞാറ് വിളക്ക് കണ്ടാൽ പിറ്റേ ദിവസ്സം മനോ ദുഃഖമായിരിക്കും. പൂർവേ സമ്പൂർണ്ണ സൌഖ്യം, കിഴക്ക് വിള ക്ക് കണ്ടാൽ എല്ലാം ശുഭമായിരിക്കും, സർവ്വവും ശ്രെഷ്ഠമായിരിക്കും.പിറ്റേ ദിവസ്സം എന്തെങ്കിലും കാര്യങ്ങൾക്കു വിഘ്നം നേരിട്ടാൽ തലേ ദിവസ്സം കണ്ട വിളക്കിനെ പഴിക്കുക, അല്ലെങ്കിൽ രാവിലെ കണി കണ്ടവരെ പഴിക്കുക, ഇതെ ല്ലാം പഴയ കാലങ്ങളിലെ ഒരു സ്ഥിരം പതിവുമായിരുന്നു.

സന്ധ്യ ദീപം കൊളുത്തിയാൽ വീട്ടിൽ ഇശ്വര സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്, വിശ്വാസ്സം. ഇതെല്ലാം ഒരു കാലത്ത് നിലവിലിരുന്ന ആചാരങ്ങളും, വിശ്വാസ്സ ങ്ങളുമായിരുന്നു. വിശ്വാസ്സം ശരിയോ തെറ്റോ ആകട്ടെ. വിളക്ക് വെളിച്ചമാണ്. വി ളക്ക് അന്ധകാരത്തെ അകറ്റുന്നു, അത് കൊണ്ട് തന്നെ വിളക്ക് കാണുമ്പോൾ നമ്മിലുള്ള അന്ധകാരം അകലുന്നു, മനസ്സിൽ പ്രകാശം പരക്കുന്നു. എല്ലാ വിശ്വാസ്സങ്ങളെയും അന്ധ വിശ്വാസ്സമായി കാണാതിരിക്കുക. 



ജയരാജൻ കൂട്ടായി