പോസ്റ്റുകൾ അടിച്ചുമാറ്റി കഥകളിൽ നിന്നും എൻറെ പേര് ഒഴിവാക്കി സ്വന്തം പേരിൽ ബ്ലോഗ് ഉണ്ടാക്കുന്ന രണ്ടു മൂന്ന് പേരും, ചില ഗ്രൂപ്പ്കളും ശ്രദ്ധയിൽ പെടുകയുണ്ടായി. അടിച്ചു മാറ്റുന്നത് അറിയുന്നുണ്ടെന്ന് അങ്ങനെയുള്ളവർ മനസ്സിലാക്കുന്നത് നല്ലതാണ്. ഇത് പഴയകാലമല്ല, എല്ലാം പിടിക്കപ്പെടും.
വിളക്ക് കാണൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
സന്ധ്യാ ദീപം കൊളുത്തുക എന്നത് കേരളത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും സർ വ്വ സാധാരണമാണല്ലോ. അസ്തമയ സൂര്യനേയും പ്രകൃതിയേയും വിളക്ക് കാ ണിക്കുന്നതിനൊപ്പം, വീടുകളിൽ വെളിച്ചം പരത്തുകയുമാണ് സന്ധ്യാ ദീപം കൊളുത്തുന്നതിൻറെ ഉദ്ദേശം. വെളിച്ചമുള്ളിടത്തെ ലക്ഷ്മി ചൈതന്യമുണ്ടാകൂ വെന്നതും വിശ്വാസ്സം. വൈദ്യുതി ഇല്ലാതിരുന്ന കാലങ്ങളിലും സന്ധ്യാ ദീപം കൊളുത്തിയ തിനു ശേഷമേ ചിമ്മിണിയോ, റാന്തലോ പോലുള്ള മണ്ണെണ്ണ വിള ക്ക് കത്തിക്കാറുള്ളൂ. ഇന്നും സന്ധ്യാ ദീപം കൊളുത്തിയ ശേഷമേ വീടുകളിൽ വൈദ്യുതി വിളക്കുകൾ കത്തിക്കാറുള്ളൂ.
വിളക്ക് കൊളുത്തുന്നതിനു മുമ്പായി ചില മുൻ ഒരുക്കങ്ങൾ ചെയ്യുവാനുമുണ്ട് വൈകുന്നേരമാകുമ്പോൾ മുറ്റവും, വീടിനകവും, പുറവും തൂത്ത് വാരി വൃ ത്തിയാക്കും. കിണറിൽ നിന്നും നേരിട്ട് വെള്ളം കോരിയെടുത്തു മുറ്റത്ത് നാലു ഭാഗങ്ങളിലും തളിക്കും. ഇതിനെ അടിച്ചു തളിയെന്ന പേരിൽ അറിയപ്പെട്ടിരു ന്നു. അടിച്ചു തളി കഴിഞ്ഞാൽ കിണ്ടിയിൽ വെള്ളം നിറച്ചു കിണ്ടിവാൽ കിഴ ക്കോട്ട് അഭിമുഖമായി ഉമ്മറത്ത് വയ്ക്കും. പിന്നെയാണ് വിളക്ക് വെക്കൽ.
സന്ധ്യയാകുമ്പോൾ പടിഞ്ഞിറ്റയിലുള്ള വിളക്കിൽ എണ്ണയൊഴിച്ചു തിരിയിടും. രണ്ടു വിധമാണ് തിരികൾ ഇടുക, ചില വീടുകളിൽ രണ്ടു തിരി വിളക്കും, മറ്റു ചില വീടുകളിൽ അഞ്ചു തിരി വിളക്കും, അപൂർവ്വം ചിലർ ഏഴു തിരി വിള ക്കും വയ്ക്കും. രണ്ടു തിരിയാണെങ്കിൽ ഒന്ന് കിഴക്കും ഒന്ന് പടിഞ്ഞാറുമായി രിക്കും, കുറച്ചു ധാരിദ്രത്തിലും, ബുദ്ധിമുട്ടിലും കഴിയുന്നവർ രണ്ടു തിരി വിള ക്കാണ് കൂടുതലായും കൊളുത്തിയിരുന്നത്. എണ്ണയുടെ അളവ് കുറയ്ക്കുക യാണ് ഉദ്ദേശം. ഒരു വിധം ബുദ്ധിമുട്ടില്ലാത്തവരാണെകിൽ അഞ്ചു തിരി വിള ക്കും വയ്ക്കും. അഞ്ചു തിരികളാണെങ്കിൽ ഒന്ന് കിഴക്കോട്ടു തിരിച്ചും പിന്നെ യൊന്ന് പടിഞ്ഞാറോട്ട് തിരിച്ചും ബാക്കിയുള്ളവ ഇടക്കുള്ള സ്ഥലങ്ങളിലായും വയ്ക്കും.
വിളക്ക് കാണുക എന്നത് വടക്കേ മലബാറിൽ നിലവിലിരുന്ന ആചാരമായിരു സന്ധ്യക്ക് കാണുന്ന വിളക്ക് പിറ്റേ ദിവസ്സത്തെ ഫലങ്ങളെ സൂചിപ്പിക്കുന്നുവെ ന്നത് വിശ്വാസ്സവും. ഏതെങ്കിലും കാര്യങ്ങൾക്കു വീട്ടിനു പുറത്തു പോയവർ കഴിവതും സന്ധ്യാ വിളക്കിനു മുമ്പ് വീട്ടിലെത്താൻ ശ്രമിക്കും അഥവാ എത്താ ൻ പറ്റിയില്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ കൊളുത്തിയ വിളക്ക് അൽപ്പം മാറി നിന്ന് കാണും. വടക്ക്, അല്ലെങ്കിൽ കിഴക്ക് തന്നെ വിളക്ക് കാണണമെന്നത് മാറ്റാ ൻ പറ്റാത്ത വിശ്വാസ്സമായിരുന്നു. അത് കൊണ്ട് തന്നെ വീട്ടിനു വെളിയിലാണെ ങ്കിൽ തെക്കോ, പടിഞ്ഞാറോ വിളക്ക് കാണാതിരിക്കാൻ പരമാവധി ശ്രമിക്കും.
വീടുകളിലാണെങ്കിൽ പ്രായമായവർ നേരത്തെ തന്നെ കുളിച്ചു ഉമ്മറത്ത് ഉപ വിഷ്ടരാകും. വീട്ടമ്മയാണ് കൂടുതലായും വിളക്ക് വെക്കുക. പടിഞ്ഞിറ്റയിൽ വിളക്ക് തെളിച്ചു വച്ച് കൊണ്ട് വീട്ടമ്മ ഉമ്മറത്തു ഇരിക്കുന്നവരോട് വന്നു പറ യും, വിളക്ക് കൊണ്ട് വരുകയാണെന്ന്. പറഞ്ഞു കഴിഞ്ഞാൽ തിരിച്ചു അക ത്തേക്ക് പോയി വിളക്കുമെടുത്തു "ദീപം, ദീപം ദീപം" ഇങ്ങിനെ ഉരുവിട്ടുകൊ ണ്ട് ഇറങ്ങി പുറത്തുവരും. തൂക്ക് വിളക്കാണെങ്കിൽ ഉമ്മറത്തുള്ള കൊളുത്തി ൽ തൂക്കി ഇടും. നില വിളക്കാണെങ്കിൽ നിലത്തു വയ്ക്കും. തുടർന്ന് വിളക്കിനെ തൊഴുത് അകത്തേക്ക് പോകും.
വിളക്ക് കാണുന്നതിൽ പലതരം വിശ്വാസ്സങ്ങൾ നിലവിലുണ്ടായിരുന്നു. ദക്ഷി ണേ ഭക്ഷണം നഃ ,തെക്ക് വിളക്ക് കണ്ടാൽ പിറ്റേ ദി വസ്സം പകൽ ഭക്ഷണം കിട്ടുക യില്ല, ഫലം പട്ടിണിയായിരിക്കും , ഉത്തരേ ഉത്തമം. വടക്ക് വിളക്ക് കണ്ടാൽ ഉ ത്തമമായിരിക്കും, പശ്ചിമേ മനോ ദുഃഖേ, പടിഞ്ഞാറ് വിളക്ക് കണ്ടാൽ പിറ്റേ ദിവസ്സം മനോ ദുഃഖമായിരിക്കും. പൂർവേ സമ്പൂർണ്ണ സൌഖ്യം, കിഴക്ക് വിള ക്ക് കണ്ടാൽ എല്ലാം ശുഭമായിരിക്കും, സർവ്വവും ശ്രെഷ്ഠമായിരിക്കും.പിറ്റേ ദിവസ്സം എന്തെങ്കിലും കാര്യങ്ങൾക്കു വിഘ്നം നേരിട്ടാൽ തലേ ദിവസ്സം കണ്ട വിളക്കിനെ പഴിക്കുക, അല്ലെങ്കിൽ രാവിലെ കണി കണ്ടവരെ പഴിക്കുക, ഇതെ ല്ലാം പഴയ കാലങ്ങളിലെ ഒരു സ്ഥിരം പതിവുമായിരുന്നു.
സന്ധ്യ ദീപം കൊളുത്തിയാൽ വീട്ടിൽ ഇശ്വര സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്, വിശ്വാസ്സം. ഇതെല്ലാം ഒരു കാലത്ത് നിലവിലിരുന്ന ആചാരങ്ങളും, വിശ്വാസ്സ ങ്ങളുമായിരുന്നു. വിശ്വാസ്സം ശരിയോ തെറ്റോ ആകട്ടെ. വിളക്ക് വെളിച്ചമാണ്. വി ളക്ക് അന്ധകാരത്തെ അകറ്റുന്നു, അത് കൊണ്ട് തന്നെ വിളക്ക് കാണുമ്പോൾ നമ്മിലുള്ള അന്ധകാരം അകലുന്നു, മനസ്സിൽ പ്രകാശം പരക്കുന്നു. എല്ലാ വിശ്വാസ്സങ്ങളെയും അന്ധ വിശ്വാസ്സമായി കാണാതിരിക്കുക.
ജയരാജൻ കൂട്ടായി

വടക്കേ മലബാറിൽ ചില വീടുകളിൽ മാത്രം കാണുന്ന ഒരു ആചാരമുണ്ട്. വി ളക്കിൽ നിന്നും ഒരു തിരിയെടുത്ത് നടുമുറ്റത്ത് ഉമ്മറ കോണിയുടെ താഴെ കത്തി ച്ചു വയ്ക്കും. തിരി വയ്ക്കാൻ വേണ്ടി ഒരു ചെറു കല്ലും മുറ്റത്ത് ഘടിപ്പിച്ചിട്ടു ണ്ടാവും. കല്ലിനു മുകളിലാണ് കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് തിരി വയ്ക്കു ക. വിളക്ക് വച്ച് കഴിഞ്ഞാൽ കുട്ടികൾ കൂട്ടമായിരുന്നു സന്ധ്യാ നാമം ജപിക്കും. കൂട്ടത്തിൽ പ്രായമായവരും കൂടും. സന്ധ്യാ നേരത്ത് കിടന്നുറങ്ങാനോ, ഭക്ഷണം കഴിക്കാനോ, കളിക്കാനോ പാടില്ലായെന്നത് വിശ്വാസ്സം. സന്ധ്യക്ക് മുമ്പായി എ ല്ലാവരുടേയും കുളി കഴി ഞ്ഞിരിക്കണമെന്നതും വിശ്വാസ്സം.
തെക്കൻ കേരളത്തിൽ ചില ഭാഗങ്ങളിൽ കൊട്ടെണ്ണയും, ചില ഭാഗങ്ങളിൽ എ ള്ളെണ്ണയുമാണ് വിളക്കുകളിൽ ഒഴിക്കുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ കൂടുതലായും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. സ ന്ധ്യക്ക് കൊളുത്തുന്ന നിറ ദീപം വീടിൻറെ ഔശര്യമെന്നത് വിശ്വാസ്സം.
വിളക്ക് കാണുക എന്നത് വടക്കേ മലബാറിൽ നിലവിലിരുന്ന ആചാരമായിരു സന്ധ്യക്ക് കാണുന്ന വിളക്ക് പിറ്റേ ദിവസ്സത്തെ ഫലങ്ങളെ സൂചിപ്പിക്കുന്നുവെ ന്നത് വിശ്വാസ്സവും. ഏതെങ്കിലും കാര്യങ്ങൾക്കു വീട്ടിനു പുറത്തു പോയവർ കഴിവതും സന്ധ്യാ വിളക്കിനു മുമ്പ് വീട്ടിലെത്താൻ ശ്രമിക്കും അഥവാ എത്താ ൻ പറ്റിയില്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ കൊളുത്തിയ വിളക്ക് അൽപ്പം മാറി നിന്ന് കാണും. വടക്ക്, അല്ലെങ്കിൽ കിഴക്ക് തന്നെ വിളക്ക് കാണണമെന്നത് മാറ്റാ ൻ പറ്റാത്ത വിശ്വാസ്സമായിരുന്നു. അത് കൊണ്ട് തന്നെ വീട്ടിനു വെളിയിലാണെ ങ്കിൽ തെക്കോ, പടിഞ്ഞാറോ വിളക്ക് കാണാതിരിക്കാൻ പരമാവധി ശ്രമിക്കും.
വീടുകളിലാണെങ്കിൽ പ്രായമായവർ നേരത്തെ തന്നെ കുളിച്ചു ഉമ്മറത്ത് ഉപ വിഷ്ടരാകും. വീട്ടമ്മയാണ് കൂടുതലായും വിളക്ക് വെക്കുക. പടിഞ്ഞിറ്റയിൽ വിളക്ക് തെളിച്ചു വച്ച് കൊണ്ട് വീട്ടമ്മ ഉമ്മറത്തു ഇരിക്കുന്നവരോട് വന്നു പറ യും, വിളക്ക് കൊണ്ട് വരുകയാണെന്ന്. പറഞ്ഞു കഴിഞ്ഞാൽ തിരിച്ചു അക ത്തേക്ക് പോയി വിളക്കുമെടുത്തു "ദീപം, ദീപം ദീപം" ഇങ്ങിനെ ഉരുവിട്ടുകൊ ണ്ട് ഇറങ്ങി പുറത്തുവരും. തൂക്ക് വിളക്കാണെങ്കിൽ ഉമ്മറത്തുള്ള കൊളുത്തി ൽ തൂക്കി ഇടും. നില വിളക്കാണെങ്കിൽ നിലത്തു വയ്ക്കും. തുടർന്ന് വിളക്കിനെ തൊഴുത് അകത്തേക്ക് പോകും.
വിളക്ക് കാണുന്നതിൽ പലതരം വിശ്വാസ്സങ്ങൾ നിലവിലുണ്ടായിരുന്നു. ദക്ഷി ണേ ഭക്ഷണം നഃ ,തെക്ക് വിളക്ക് കണ്ടാൽ പിറ്റേ ദി വസ്സം പകൽ ഭക്ഷണം കിട്ടുക യില്ല, ഫലം പട്ടിണിയായിരിക്കും , ഉത്തരേ ഉത്തമം. വടക്ക് വിളക്ക് കണ്ടാൽ ഉ ത്തമമായിരിക്കും, പശ്ചിമേ മനോ ദുഃഖേ, പടിഞ്ഞാറ് വിളക്ക് കണ്ടാൽ പിറ്റേ ദിവസ്സം മനോ ദുഃഖമായിരിക്കും. പൂർവേ സമ്പൂർണ്ണ സൌഖ്യം, കിഴക്ക് വിള ക്ക് കണ്ടാൽ എല്ലാം ശുഭമായിരിക്കും, സർവ്വവും ശ്രെഷ്ഠമായിരിക്കും.പിറ്റേ ദിവസ്സം എന്തെങ്കിലും കാര്യങ്ങൾക്കു വിഘ്നം നേരിട്ടാൽ തലേ ദിവസ്സം കണ്ട വിളക്കിനെ പഴിക്കുക, അല്ലെങ്കിൽ രാവിലെ കണി കണ്ടവരെ പഴിക്കുക, ഇതെ ല്ലാം പഴയ കാലങ്ങളിലെ ഒരു സ്ഥിരം പതിവുമായിരുന്നു.
സന്ധ്യ ദീപം കൊളുത്തിയാൽ വീട്ടിൽ ഇശ്വര സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്, വിശ്വാസ്സം. ഇതെല്ലാം ഒരു കാലത്ത് നിലവിലിരുന്ന ആചാരങ്ങളും, വിശ്വാസ്സ ങ്ങളുമായിരുന്നു. വിശ്വാസ്സം ശരിയോ തെറ്റോ ആകട്ടെ. വിളക്ക് വെളിച്ചമാണ്. വി ളക്ക് അന്ധകാരത്തെ അകറ്റുന്നു, അത് കൊണ്ട് തന്നെ വിളക്ക് കാണുമ്പോൾ നമ്മിലുള്ള അന്ധകാരം അകലുന്നു, മനസ്സിൽ പ്രകാശം പരക്കുന്നു. എല്ലാ വിശ്വാസ്സങ്ങളെയും അന്ധ വിശ്വാസ്സമായി കാണാതിരിക്കുക.
ജയരാജൻ കൂട്ടായി
No comments:
Post a Comment