Wednesday, 22 October 2014

അന്നം തീർന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും


അന്നം തീർന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഒരാൾ ജനിക്കുമ്പോൾ തന്നെ ആളുടെ ആയുസ്സും, ഭൂമിയിൽ ജീവിക്കേണ്ട വർഷങ്ങളും, മാസ്സങ്ങളും, ദിവസ്സങ്ങളും, മണിക്കൂറുകളും, മിനുറ്റു, മുതൽ, നിമിഷങ്ങൾ വരെയും, കഴിക്കേണ്ട അന്നവും, ചെയ്യേണ്ടുന്ന കാര്യ ങ്ങളും തീരുമാനിക്കപ്പെടുന്നെന്നു പണ്ട് കാലത്ത് ജനങ്ങൾ വിശ്വസ്സിച്ചിരുന്നു. ഒ രാൾ മരിച്ചാൽ പറയുമായിരുന്നു, വിളിച്ചാൽ പോകാതെ പറ്റുമോ, അല്ലെങ്കിൽ  ദിവസ്സം തീർന്നാൽ പോയല്ലേ തീരു, എന്നൊക്കെ. എന്താണ് ഈ പറയുന്നതെന്ന് ഒരിക്കലും മനസ്സിലാകാറില്ല. ഗുരുതരവാസ്ഥയിൽ കിടക്കുന്ന ആൾ ഭക്ഷണം ഇ ല്ലാതെ പല നാൾ ജീവനോടെ ഇരിക്കുകയും ചെയ്യുമ്പോൾ പറയും, അനുവദനീ യമായ അന്നം തീർന്നു, ആയുസ്സ് ഇനിയും ബാക്കിയുണ്ട്, അത് കൊണ്ടാണ് മരിക്കാത്തതെന്നു. എപ്പോൾ ആയുസ്സും തീരുന്നുവോ അപ്പോൾ മരണം നടക്കുമെന്നൊക്കെ. കുറച്ചു നാൾ ഗുരുതരാവസ്തയിൽ കിടന്നു കഷ്ട്ടപ്പെടുമ്പോ ൾ പറയും, ചെയ്യ്‌തതു അനുഭവിച്ചു തീർന്നാലേ മരിക്കു എന്നൊക്കെ. പിന്നെ വിധിച്ചത് മാറ്റാൻ പറ്റില്ലയെന്നൊക്കെ.

പെട്ടന്നും, അപ്രതീക്ഷമായും മരിച്ചാൽ, നല്ല കർമ്മങ്ങൾ ചെയ്തത് കൊണ്ടാണ്  ആരെയും ബുദ്ധിമുട്ടിക്കാതെ പോയതെന്നും പറയും. പറയുന്നതിൽ കാര്യം ഇ ല്ലാതില്ല, കാരണം മരിച്ചാൽ അന്നം കഴിക്കാൻ പറ്റില്ലല്ലോ, അപ്പോൾ അയാളുടെ അന്നം തീർന്നുവെന്നു പറയാം. പിന്നെ ബുദ്ധി മുട്ടാതെയും, മറ്റുള്ളവരെ ബുദ്ധി  മുട്ടിക്കാതെയുമുള്ള മരണം നല്ലതു തന്നെ. അത് പോലെ വിളിച്ചാൽ പോയല്ലേ  പറ്റു എന്ന് പറയുന്നതിലും കുഴപ്പമില്ലായെന്നു തോന്നുന്നു. ആരും വിളിക്കുന്നി ല്ലയെങ്കിലും മരണമെന്ന സത്യം നമ്മെ തിരിച്ചു വിളിച്ചുവെന്നു വേണമെങ്കിൽ പറയാം.

ഇനി അനുവദനീയമായ അന്നം മാത്രമേ വയറ്റിലെത്തു എന്നു പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് നോക്കാം. ഞാൻ ബോംബയിലെ വിജയ്‌ റ്റെ ക്സ്റ്റയിൽ മില്ലിൽ ജോലി ചെയ്യുന്ന കാലം. ആയിരത്തി തൊള്ളായിരത്തി എ ണ്‍പത്തി അഞ്ചിൽ ആണെന്ന് തോന്നുന്നു. രണ്ടാം നിലയിൽ ഞങ്ങളുടെ  ക്രി മ്പിംഗ് ഡിവിഷനും മൂന്നാം  നിലയിൽ പ്രിന്റിംഗ് ഡിവിഷനുമാണ്.  പണ്ട്രണ്ടു  മണിക്ക് ഭക്ഷണത്തിനുള്ള സൈരോണ്‍ മുഴങ്ങി. എല്ലാവരും ഭക്ഷണം കഴിക്കു ന്നു, മൂന്നാം നിലയിൽ നിന്നും ഒരു ബഹളം കേട്ട് ഞങ്ങൾ എല്ലാവരും ഓടി മൂന്നാമത്തെ നിലയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇന്നും മനസ്സിൽ നിന്നും മായാതെയിരിക്കുന്നു. രാംകിഷൊർ യാദവ് എന്ന യു പി സ്വദേശി നിലത്തു വീണു കി ടക്കുന്നു. ആളുടെ വായിൽ നിന്നും പകുതി കടിച്ച റൊട്ടിയും, സബ്ജിയും താഴേ ക്ക് വീണു കിടപ്പുണ്ട് . പകുതി ഭാഗം വയറ്റിലെത്തി, ബാക്കി പകുതി  വാ യിൽ നിന്നും താഴെ വീണു കിടക്കുന്നു. ആൾ മരിച്ചുവെന്ന് മനസ്സിലായെങ്കി ലും എല്ലാ വരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിശോധനക്ക് ശേഷം  ഡോക്ടർ മരണം സ്ഥിരീകരിച്ചു.

തിരിച്ചു എല്ലാവരും കമ്പനിയിൽ എത്തിയപ്പോൾ മഹാരാജ് എന്ന് വിളിക്കുന്ന  നന്ദലാൽ പറയുകയാണ്‌, "കണ്ടോ ആളുടെ അന്നം പകുതി റൊട്ടിയോടു കൂടി  തീർന്നിരുന്നു, അനുവദനീയമായതിൽ കൂടുതലായി ഒരു കഷണം പോലും  വ യറ്റിൽ എത്തില്ല അത് കൊണ്ടാണ് ബാക്കി വെളിയിലേക്ക് തന്നെ വന്നത്" ഏ തൊരു ആളുടെയും കരളലിയിക്കുന്നതായിരുന്നു പകുതി റൊട്ടി താഴെയു മാ യി  വീണു കിടക്കുന്ന രാംകിഷോരിൻറെ കിടപ്പ്.

അന്ന് മുതൽ എനിക്കും തോന്നാൻ തുടങ്ങി, അന്നം തീർന്നാൽ പിന്നെ കഴിക്കു വാൻ പറ്റില്ലായെന്നു. എന്നാലും ഇപ്പോഴും സംശയം ബാക്കിയാണ് വിധിയെ ന്നു പറയുന്നതിലും, അന്നവും ആയുസ്സും, ചെയ്യേണ്ട കർമ്മങ്ങ ളുമെല്ലാം  ജനി ക്കുമ്പോൾ തന്നെ തീരുമാനിക്കാ പ്പെടുന്നതാണോ എന്ന കാര്യത്തിലും .!!!!!!!!!!!!
                    

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ 

No comments:

Post a Comment