ഗുരു ഗ്രന്ഥ സാഹിബ്
സിഖ് കാരുടെ ഇടയിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്, ഗുരുഗ്രന്ഥ സാഹിബ് സമ്പ്രദായം. ആയിരത്തി നാനൂറ്റി അറുപത്തി ഒൻപതിൽ ജനിച്ച ശ്രീ ഗുരുനാനാക്ക് ദേവ്ജിയാണ് സിഖ് മതവും ഗുരു സമ്പ്രദായവും സ്ഥാപിച്ചത്. പാക്കിസ്ഥാനിലായിരുന്നു ഗുരുനാനാക്കിൻറെ ജനനം. ആയിരത്തി അഞ്ഞൂറ്റി എഴിലാണ് ഗുരുവെന്ന സ്ഥാനം കൈവന്നതെങ്കിലും ജനിച്ച ദിവസ്സം മുതൽ സിഖ് കാർ അദ്ദേഹത്തെ ഗുരുവായി കണക്കാക്കി. സിഖ് എന്നത് ഒരു മതം ആയിരുന്നില്ല, മറിച്ചു ഒരു സേന വിഭാഗമായിരുന്നു. അന്നത്തെ മുകൾ ഭരണാ ധികാരികളിൽ നിന്നും നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെ ചെറുക്കുകയെന്ന ഉദ്ദേ ശമായിരുന്നു സേന രൂപികരിക്കാൻ ഇടയാക്കിയത്. ഈ സേനയെ നയിക്കുവാ ൻ ഒരു നേതാവ് ആവശ്യമായിരുന്നു, ആ നേതാവാണ് പിന്നീട് ഗുരുവായി മാറി യത്. അങ്ങിനെ സിഖ് കാരുടെ പ്രഥമ ഗുരുവായി ശ്രി ഗുരു നാനാക്ക് ദേവ്ജി അറിയപ്പെടുന്നു.
ഗുരു സമ്പ്രദായപ്രകാരം സിഖ് കാർക്ക് മൊത്തം പതിനൊന്നു ഗുരുക്കളാണ് ഉ ണ്ടായിരുന്നത്. അതിൽ പത്തു പേർ മാത്രമാണ് ജീവനുള്ള മനുഷ്യരായ ഗുരുക്ക ന്മാരായത്, പതിനൊന്നാമത്തേയും, എക്കാലത്തേയും ഗുരു സിഖ് കാരുടെ വിശുദ്ധഗ്രന്ഥമായ ആദി ഗ്രന്ഥമെന്ന പേരിൽ കൂടി അറിയപ്പെടുന്ന ഗുരു ഗ്ര ന്ഥസാഹിബ് ആണ്. വിശുദ്ധ ഗ്രന്ഥത്തെ ഗുരുവായി പ്രഖ്യാപിച്ചതിന് ശേഷം ഇന്ന് വരെ വേറെ ഗുരു ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒൻപതിൽ ഗുരു നാനാക്ക് ദേവ്ജിയുടെ മരണത്തെതുട ർന്ന് രണ്ടാം ഗുരുവായ ഗുരു അങ്കാട് ദേവ്ജി ഗുരുസ്ഥാനം ഏറ്റെടുത്തു.
ആയിരത്തി അഞ്ഞൂറ്റി അൻപത്തി രണ്ടിൽ ഗുരു അങ്കാട് ദേവ്ജിയുടെ മരണ ത്തെ തുടർന്ന് മൂന്നാം ഗുരുവായ ഗുരു അമർ ദാസ് ഗുരുസ്ഥാനം ഏറ്റെടുത്തു, തുടർന്ന് ആയിരത്തി അഞ്ഞൂറ്റി എഴുപത്തി നാലിൽ നാലാം ഗുരുവായി ഗുരു രാം ദാസ് ദേവ്ജിയും, ആയിരത്തി അഞ്ഞൂറ്റി എണ്‍പത്തി ഒന്നിൽ അഞ്ചാം ഗുരുവായ ഗുരു അജുൻ ദേവ്ജിയും, ആയിരത്തി അറുന്നൂറ്റി ആറിൽ ആറാം ഗുരുവായ ഗുരുഹർ ഗോബിന്ദ് സിംഗ് ജിയും, ആയിരത്തി അറുന്നൂറ്റി നാൽപ്പ ത്തി നാലിൽ ഏഴാം ഗുരുവായ ഗുരു ഹർറായിയും, ആയിരത്തി അറുന്നൂറ്റി അറുപത്തി ഒന്നിൽ എട്ടാം ഗുരുവായ ഗുരു ഹർ കിഷൻജിയും, ആയിരത്തി അറുന്നൂറ്റി അറുപത്തി നാലിൽ ഒൻപതാം ഗുരുവായ ഗുരു തേജ് ബഹാദൂർ സിംഗ് ജിയും, ആയിരത്തി അറുന്നൂറ്റി എഴുപത്തി അഞ്ചിൽ പതാമത്തേയും അവസാനത്തേയും മനുഷ്യ ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് ജിയും സ്ഥാനം ഏറ്റെടുത്തു. ഇതിൽ അഞ്ചാമത്തെ ഗുരുവായ അർജുൻ ദേവ് ജി മുഗൾ വംശ രാജാവായിരുന്ന ജഹാഗീറിനാൽ മുപ്പത് മെയ് ആയിരത്തി അറുന്നൂറ്റി ആറിൽ വധിക്കപ്പെട്ടു. ഒൻപതാമത്തെ ഗുരുവായിരുന്ന ഗുരു തേജ് ബഹാദൂർ സിങ്ങ് ആയിരത്തി അറുന്നൂറ്റി എഴുപത്തി അഞ്ചു നവംബർ പതിനൊന്നിന് ഔറഗസീ ബിനാലും വധിക്കപ്പെട്ടു.
ആരും ചോദ്യം ചെയ്യപ്പെടാത്തതും, ഒന്നിൽ കൂടുതൽ ആളുകൾ അവകാശ വാ ദം ഉന്നയിക്കാത്തതുമായ സ്ഥാനമായിരുന്നു ഗുരുവിൻറെത്. ഗുരു സ്ഥാനം പല മാനദണ്ഡങ്ങൾ ആസ്പദമാക്കിയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പതിവിന് വിരുദ്ധമായി പതിനൊന്നാമത്തെ ഗുരുവിനെ നിശ്ചയിക്കാനുള്ള സമയമായ പ്പോൾ ഒന്നിൽ കൂടുതൽ ആളുകൾ ഗുരു സ്ഥാനത്തിനു വേണ്ടി രംഗപ്രവേശം ചെയ്യുകയുണ്ടായി. തുടർന്ന് ചെറിയ തോതിൽ അധികാര മൽസ്സരവും സംജാ തമായി. വരുന്നവരും പോകുന്നവരുമൊക്കെ ഞാനാണ് അടുത്ത ഗുരു എന്ന് സ്വയം അവകാശപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടു, ദീർഘ വീക്ഷണക്കാ രനായിരുന്ന പത്താം ഗുരുവായ , ഗുരു ഗോബിന്ദ് സിംഗ് ജി ഭാവിയിൽ വരാൻ സാധ്യതയുള്ള ഒരു അധികാര വടം വലി ചിലപ്പോൾ സിഖ് കാരുടെ നിലനി ൽപ്പ് ഇല്ലാതാക്കുമെന്ന തിരിച്ചറിവിൽ ഗുരു സമ്പ്രദായം അവസാനിപ്പിക്കുക യും, അഞ്ചാം ഗുരുവായ ഗുരു അർജുൻ ദേവ്ജിയാൽ രചിക്കപ്പെട്ട സിഖ് കാരു ടെ വിശുദ്ധ ഗ്രന്ഥമായ ആദി ഗ്രന്ഥത്തെ പതിനൊന്നാമത്തേയും എക്കാലത്തേ യും ഗുരുവായി പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് മുതൽ ആദി ഗ്രന്ഥത്തെ ഗുരു ഗ്രന്ഥ സാഹിബ് എന്ന് വിളിക്കാൻ തുടങ്ങി.
ആയിരത്തി എഴുന്നൂറ്റി എട്ടിൽ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മരണത്തോടെ ആദി ഗ്രന്ഥത്തെ ഗുരുവായി അവരോധിക്കുകയും, ലോകത്ത് എല്ലായിടത്തുമു ള്ള ഗുരുദ്വാരകളിലും, ആദി ഗ്രന്ഥത്തെ പ്രതിഷ്ടിക്കുകയും ചെയ്തു. ഗുരുദ്വാര കളിൽ നാല് തൂണുകളോട് കൂടിയ പ്രത്യേക മണ്ടപത്തിനകത്ത് വിരിച്ച മെത്ത ക്ക് മുകളിൽ തുറന്നു വച്ച നിലയിലാണ് ഗുരു ഗ്രന്ഥ സാഹിബിനെ പ്രതിഷ്ടിക്കു ന്നത്. മുകളിൽ കൂടി ഷാൾ പുതപ്പിക്കുന്നു. എന്തെങ്കിലും വിശേഷ ദിവസ്സങ്ങ ളിൽ, കല്ല്യാണം, ജന്മ ദിവസ്സങ്ങൾ, കുട്ടികൾ ജനിച്ചാൽ, ഗൃഹ പ്രവേശം തുട ങ്ങിയ ശുഭ കാര്യങ്ങൾ ഉള്ള ദിവസ്സങ്ങളിൽ ഭക്തർ നേർച്ചയായി ഗുരു ഗ്രന്ഥ സാഹിബിനെ പുതപ്പിക്കുവാനുള്ള ഷാൾ കൊണ്ടുവരുന്നു. പുതു വസ്ത്രം അ ണിയിക്കൽ എന്നാണ് ഇതിനെ അറിയപ്പെടുന്നത് . ദിവസ്സവും പല ആയിരം ഷാളുകളാണ് ഗുരുദ്വാരകളിൽ ഗുരുഗ്രന്ഥ സാഹിബിനെ അണിയിക്കാൻ എ ത്തുന്നത്. കുറെയേറെ ആകുമ്പോൾ എടുത്തു മാറ്റുന്ന ഷാളുകൾ പാവപ്പെട്ട വർക്കും, ആവശ്യക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നു.
ദിവസ്സവും മൂന്നു നേരവും ഗ്രന്ഥത്തിന് പൂജകൾ നടക്കുന്നു. വെള്ള വസ്ത്ര വും തലപ്പാവും ധരിച്ച ഹരിദാസന്മാർ എന്നറിയപ്പെടുന്ന സർദാർമാർ കീർത്ത നം പാടുന്നു. കീർത്തനങ്ങൾ ദിവസ്സവും രാത്രിവരേയും പല പ്രാവശ്യം മാറി മാറി നടക്കും. കീർത്തനങ്ങൾക്കൊടുവിൽ അർദാസ് എന്ന പേരിൽ അറിയപ്പെ ടുന്ന പ്രാർത്ഥനയും പ്രർത്തനക്കൊടുവിൽ പ്രസാധ പൂജയും നടക്കുന്നു. പൂജ ക്കുള്ള പ്രസാദം പാകമായാൽ തളികയിൽ നിറച്ചു തലയിലേറ്റിയാണ് കൊണ്ടു വരുക. റവയും, പശുവിൻ നെയ്യും, പാലും, പഞ്ചസ്സാരയും ചേർത്തുണ്ടാക്കുന്ന ക്ഷീരയാണ് മുഖ്യ പ്രസാദം. കൂട്ടത്തിൽ ഭക്തർക്ക് വിളമ്പുന്ന പ്രാതൽ പൂരി, ചപ്പാത്തി, കറി മുതലായവയും പൂജയിൽ വെക്കും. രാവിലെയും, ഉച്ചക്കും, വൈകുന്നേരവും, രാത്രിയിലും എല്ലാ ഗുരുദ്വാരകളി ലും ഭക്തർക്ക് സൗജന്യ ഭ ക്ഷണം കൊടുക്കുന്നു. പലരും നേർച്ചയായി സൗജന്യ ഭക്ഷണം സ്പോണ്‍സർ ചെയ്യും. ഇതിനെ ലങ്കർ പ്രസാദം എന്ന പേരിൽ അറിയപ്പെടുന്നു. ദിവസ്സവും പല ആയിരങ്ങളാണ് വിവിധ ഭാഗങ്ങളിലുള്ള ഗുരുദ്വാരകളിൽ ലങ്കർ പ്രസാദം കഴിക്കുന്നത്.
എല്ലാ ഗുരുദ്വാരകൾക്കും നാലു ഭാഗത്തും വാതിലുകൾ ഉണ്ടായിരിക്കണമെന്നാ ണ് നിയമം. ലോകത്തിൻറെ നാനാ ഭാഗത്തുള്ളവരേയും, സ്വാഗതം ചെയ്യുവാ നാണ് നാലു ഭാഗത്തും വാതിൽ എന്നത് വിശ്വാസ്സം. കൂടാതെ അതിർ വരമ്പുക ളില്ലാതെ എല്ലാ മതസ്ഥരേയും സ്വീകരിക്കുവാൻ കൂടിയാണ് നാലു ഭാഗങ്ങളി ലും വാതിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. അമൃതസ്സറിലെ സുവർണ്ണ ക്ഷേത്രം (ഗോൾഡൻ ടെമ്പിൾ) അടക്കം ഞാൻ കണ്ട എല്ലാ ഗുരുദ്വാരകൾക്കും കിഴക്ക്, പ ടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലായി നാല് വാതിലുകളാണ്. എന്നാൽ സ്ഥ ല പരിമിതി മൂലം വലിയ നഗരങ്ങളിൽ അപൂർവ്വംചിലതിൽ മാത്രം രണ്ടോ, മൂ ന്നോ വാതിലുകൾ മാത്രമേ ഉണ്ടാകാറുള്ളു. അങ്ങിനെ രണ്ടു വാതിലുകൾ മാ ത്രമുള്ള ഗുരുദ്വാരയാണ് ബർ ദുബായ് ശിവ ക്ഷേത്രത്തോട് ചേർന്നുള്ള ഗുരുദ്വാര.
ഗുരുദ്വാരകളിൽ പ്രവേശിക്കുന്നതിന് ചില ആചാരങ്ങൾ നിലവിലുണ്ട്, ഗുരു വിൻറെ മുന്നിൽ പ്രവേശിക്കുന്നതിന് മുമ്പ് തല മൂടിയിരിക്കണം. ഒന്നുകിൽ ത ലപ്പാവ്, അല്ലെങ്കിൽ തൂവാല കൊണ്ട് തല പൊതിയുക, അല്ലെങ്കിൽ തൊപ്പി അ ണിയുക എന്നത് നിർബന്ധമാണ്. അഥവാ അറിയാതെ ഒരാൾ തല പൊതിയാ തെ ഗുരുദ്വാരയിൽ പ്രവേശിച്ചാൽ ഉടനെ അവിടെയുള്ള സേവകർ തൂവാലയു മായി വന്നു നമ്മുടെ തല പൊതിയും. എല്ലാ ഗുരുദ്വാരകളുടേയും പ്രവേശന ക വാടത്തിൽ ഒരു കൊട്ടക്കകത്ത് തൂവാലകളും തൊപ്പിയും നിറച്ചു വയ്ക്കും. ദർ ശനത്തിനു വരുന്നവർ ഇതിൽ നിന്നുമെടുത്ത് തലയിൽ അണിയും, തിരിച്ചു പോകുമ്പോൾ കൊട്ടയിൽ തന്നെ തിരിച്ചു നിക്ഷേപിക്കും. ഗുരുദ്വാരയുടെ ആ ചാരങ്ങളും മര്യാദയും പാലിക്കുന്ന ഏതൊരാൾക്കും, അയാൾ ഏതു മതമായാ ലും ജാതിയായാലും ഗുരുദ്വാരയിൽ പ്രവേശിക്കുകയും ദർശനം നടത്തുകയും, ലങ്കർ പ്രസാദം കഴിക്കുകയും ചെയ്യാം.
അറിഞ്ഞോ, അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെ യ്യുവാൻ ഗുരുദ്വാരകളിൽ ദർശനത്തിനു വരുന്നവർ അഴിച്ചു വയ്ക്കുന്ന പാദ രക്ഷകൾ, വിശ്വാസ്സികൾ തുടച്ചു വൃത്തിയാക്കുന്നു. പല വിശ്വാസ്സികളും രാവി ലെ കുളി കഴിഞ്ഞു ഗുരു ദ്വാരയിൽ പ്രാർത്ഥനയും കഴിഞ്ഞു പാദ രക്ഷകൾ സൂക്ഷിച്ച സ്ഥലത്ത് തൂവാലയുമായി വന്നിരുന്നു വൃത്തിയാക്കുന്നത് കാണാൻ സാധിക്കും. ഇത് എല്ലാ ഗുരുദ്വാരകളിലും കാണാവുന്ന കാഴ്ചയാണ്. പാദ രക്ഷ കൾ വൃത്തിയാക്കുന്നത് ഒരു വലിയ പുണ്ണ്യ കർമ്മമായും കരുതപ്പെടുന്നു . ആണ്‍, പെണ്‍ വ്യത്യാസ്സമില്ലാതെ തുടർച്ചയായി നിത്യവും പാദ രക്ഷകൾ വൃത്തിയാക്കുന്നവരേയും ഗുരുദ്വാരകൾക്ക് മുമ്പിൽ കാണാൻ പറ്റുന്ന സ്ഥിരം കാഴ്ചയാണ്.
സിഖ് നിയമത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്ത ആളുകൾക്ക് ഗുരുദ്വാര പ്ര ബന്തക് കമ്മിറ്റി ചിലപ്പോൾ ശിക്ഷ വിധിക്കും. സിഖ് നിന്ദ തങ്കയ്യ എന്ന പേരിൽ അറിയപ്പെടുന്നു, ഉച്ചാരണം ശരിയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ട്, ന മ്മുടെ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽ സിംഗ് ഗുരുദ്വാര പ്രബന്തക്ക് ക മ്മിറ്റിക്ക് മുമ്പാകെ അദ്ദേഹത്തിൻറെ പേരിൽ ആരോപിക്കപ്പെട്ട തങ്കയ്യക്ക് വി ശദീകരണം നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടർന്ന് അടുത്തുള്ള ഗുരു ദ്വാരയിൽ ഒരു ദിവസ്സം മുഴുവൻ പാദ രക്ഷ വൃത്തിയാക്കുകയുമുണ്ടായി. എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും പ്രബന്തക്ക് കമ്മിറ്റി വിധിക്കുന്ന ശിക്ഷ അ ന്തിമവും അനുസ്സരിക്കാൻ ബാധ്യസ്ഥനാണ്.
എല്ലാ സിംഗും സിഖ് അല്ല, അച്ഛൻ സിഖ് ആണെങ്കിൽ മക്കൾ സിഖ് ആകണമെ ന്നില്ല. ഒരേ വീട്ടിൽ തന്നെ അച്ഛൻ സിഖും മക്കൾ സിംഗും ആയിരിക്കും. ഇവ രെ സിഖ് അല്ലാത്ത സിംഗ് എന്ന് വിളിക്കുന്നു. മതപരമായ ചടങ്ങ്കളോട് കൂടി എപ്പോൾ ഒരു സിംഗ് കിർപാണ്‍ ധരിക്കുന്നുവോ അപ്പോൾ മാത്രമാണ്. അയാൾ സിഖ് ആകുന്നതു. എല്ലാവർക്കും കിർപ്പാണ്‍ നിർബന്ധവുമല്ല, എന്നാൽ ഒരിക്ക ൽ ധരിച്ചു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അഴിച്ചു മാറ്റാൻ പാടില്ല. അത് പോ ലെ അനുസ്സരിക്കേണ്ട ആചാരങ്ങളും കർക്കശമാണ്. കിർപ്പാണ്‍ ധരിച്ചു കഴി ഞ്ഞാൽ, മുടി വെട്ടാനോ താടിയെടുക്കാനോ പാടില്ല. സ്ഥിരമായി തലപ്പാവും നിർബന്ധമാണ്,
വീട്ടിനകത്ത് പോലും തല തുണി കൊണ്ട് മുടി മൂർധാവിൽ മുടി കെട്ടി വെച്ചിരിക്കണം. ഈ നിബന്ധനകൾ അനുസ്സരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കിർപ്പാണ്‍ ധരിക്കാതേയും കഴിയാം. അങ്ങിനെ എത്രയോ ആളുകൾ സിഖ് അല്ലാത്ത സിംഗ് ആയിട്ടും ജീവിക്കുന്നു. ഏതാണ്ട് പകുതിയോളം ആളുകൾ സിഖ് അല്ലാത്ത സിംഗ് ആണ്. അവർ ചിലപ്പോൾ തലപ്പാവ് ധരിക്കും, ചിലപ്പോ ൾ മുടി വെട്ടും, അവർക്ക് നിബന്ധനകൾ ബാധകമല്ല. കിർപ്പാണ്‍ എന്നത് മുൻ കാലങ്ങളിൽ ഒരു ചെറിയ വാൾ ആയിരുന്നു. എന്നാൽ ഇപ്പോൾ വാൾ പോലെ തോന്നിക്കുന്ന ഒരു ചെറു കത്തിയാണ്. ഒരു ചരടിൽ കോർത്തു അരയിൽ തൂക്കിയിടും. വിമാനയാത്രയിൽ സുരക്ഷ പ്രശ്നത്തിൻറെ പേരിൽ ഇപ്പോൾ മൂർച്ചയില്ലാത്തതും ഒരു വിരലിൻറെ മാത്രം വലിപ്പമുള്ളതുമായ കിർപ്പാണ്‍ ആണ് ഉപയോഗിച്ചു വരുന്നത്.
ഇന്ത്യക്കകത്ത് നാൽപ്പത്തിനായിരത്തോളം ഗുരുദ്വാരകളുണ്ടെന്നാണ് വിവരം, അതിൽ മുപ്പതിനായിരത്തോളം പഞ്ചാബിലും, ആയിരത്തോളം ഹര്യാനയിലു മാണ്. മറ്റു ഏഷ്യൻ രാജ്യങ്ങളിൽ ഇരുന്നൂറ്റി മുപ്പതോളം ഗുരുദ്വാരകൾ ഉണ്ട്, അ തിൽ നൂറ്റി മുപ്പത്തി ഏഴെണ്ണം മലേഷ്യയിലാണ്. യൂ കെ യിലെ മുന്നൂറു ചേർ ത്തു മൊത്തം യൂറോപ്പിൽ മുന്നൂറ്റി എഴുപത്തിയഞ്ചും, നോർത്ത് അമേരിക്ക യിൽ രണ്ടും, സൗത്ത് അമേരിക്കയിൽ ഇരുപത്തി മൂന്നും, ഓഷ്യാനയിലും ആ ഫ്രിക്കയിലുമായി പതിനാറോളവും ഗുരുദ്വാരകളുമുണ്ടെന്നാണ് വിവരം. എ ന്നാൽ ഈ കണക്കുകൾ ഓരോ വർഷങ്ങളിലും മാറിക്കൊണ്ടിരിക്കുന്നുമുണ്ട്.
കൂടാതെ പാക്കിസ്ഥാനും, നേപ്പാളും, ഭൂട്ടാനും, ബംഗ്ലാദേശുമടക്കമുള്ള അയൽ രാജ്യങ്ങളിലുമായി നൂറു കണക്കിൽ ഗുരു ദ്വാരകൾ ഉണ്ട്. എല്ലായിടത്തും ഗുരു ഗ്രന്ഥ സാഹിബിനെ ആരാധിക്കുകയും, നിത്യവും മൂന്ന് നേരവും ലങ്കർ പ്രസാ ദമെന്ന അന്ന ദാനവും നടക്കുന്നു. ലക്ഷക്കണക്കിൽ ഭക്തരും, അശരണരുമാ ണ് നിത്യവും പ്രാർത്ഥനയ്ക്കും ലങ്കർ പ്രസാദം കഴിക്കുവാനുമായി ഗുരുദ്വാ രകളിൽ എത്തിച്ചേരുന്നത്. അന്നദാനം മഹാദാനമെന്നാണ് സിഖ് കാരുടെ വിശ്വാസ്സം.
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.
ജയരാജൻ കൂട്ടായി