ഉൽസ്സവങ്ങളുടെയും ആഘോഷങ്ങളുടേയും നാടായാണ് ഭാരതം അറിയപ്പെടു ന്നത്. വിവിധ ധർമ്മങ്ങളുടെയും, അവരുടേതായ ആഘോഷങ്ങളും വിശ്വാസ്സ ങ്ങളും, കൂടാതെ ഭാഷ അടിസ്ഥാനത്തിലുള്ള പല തരം ആഘോഷങ്ങളും കൂടി വൈവിധ്യമാർന്ന ഇത്രയും ഉൽസ്സവങ്ങൾ എല്ലാ കാലങ്ങളിലുമായി നടക്കുന്ന മറ്റൊരു രാജ്യം ഇല്ലെന്നു തന്നെ പറയാം. ഏതാനും ചില ഉൽസ്സവങ്ങളും ആ ഘോഷങ്ങളുമൊഴിച്ചാൽ ബാക്കിയെല്ലാം ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രം നടക്കുന്ന പ്രാദേശിക ഉൽസ്സവങ്ങളാണ്.
എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും, ആഘോഷി ക്കുന്ന ഒരു ദേശീയ ഉൽസ്സവ മാണ് വിഷു (ബൈശാഖി.) ദേശ വ്യത്യാസ്സത്തിനനുസ്സരിച്ചു പേരിലും, ആചാ രങ്ങളിലും അൽപ്പം വ്യത്യാസ്സം ഉണ്ടെന്നു മാത്രം. ഉദാഹരണത്തിന് കേരളത്തി ൽ വിഷു, പ ഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ബൈശാഖി, ആസ്സാമിൽ ബി ഹു, വടക്കു കിഴക്കൻ ഇന്ത്യയിൽ ബിസാകു, കർണാടകയിൽ ബിസ്സു ചങ്ക്രാന്ദി, ഒറിസ്സയിൽ മഹാ വിഷുവ സംക്രാ ന്തി, ബംഗാ ളിൽ പോഹേല ബോയിസാക്, തമിൾ നാടിൽ പുത്താണ്ട്, കൂടാതെ ആന്ധ്രാ പ്ര ദേശിലും, ഉത്തരേന്ത്യൻ സംസ്ഥാ നങ്ങളിലും, ബർമ്മ, കമ്പോഡിയ, ലാവോസ്, നേപ്പാൾ, ശ്രീലങ്ക, തായ്‌ലാൻഡ് എ ന്നി രാജ്യങ്ങളി ലും വിഷു മറ്റു പല പേരുക ളിലും, ആചാരങ്ങളോടും കൂടി ആ ഘോഷിക്കുന്നു.
സൂര്യൻ മേഷ രാശിയിൽ പ്രവേശിക്കുന്ന ദിവസ്സത്തെ അടിസ്ഥാനമാക്കിയാണ് സാധാരണയായി വിഷു ആഘോഷിക്കുന്നത്. മീനം മുപ്പത്തി ഒന്നിനും, മേടം ഒ ന്നിനുമാണ് വിഷു ആഘോഷം. ഇംഗ്ലീഷ് മാസ്സം ഏപ്രിൽ പതിമൂന്നു, പതിനാലി നാലു തിയ്യതികളിലാണ് കൂടുതലും, എന്നാൽ പത്രണ്ട്, പതിമൂന്നു വർഷത്തിൽ ഒരിക്കലോ, രണ്ടു പ്രാവശ്യമോ ഏപ്രിൽ പതിനാലും പതിനഞ്ചുമായി വിഷു ആഘോഷം വരാറു ണ്ട്. ഭൂമി ശാസ്‌ത്രപരമായി സൂര്യൻ ഭൂമദ്ധ്യ രേഖക്ക് മുക ളിൽ എത്തുന്ന ദിവസ്സമാണ് വിഷു. ഈ ദിവസ്സം ഭൂമിയിലെ ഏതു ഭാഗത്തുള്ള വർക്കും രാവിനും, പകലിനും തുല്യ ദൈർഘ്യമായിരിക്കും അനുഭവപ്പെടുക.
ഡൽഹിയിലേയും പഞ്ചാബിലേയും ബൈശാഖി ആഘോഷം വളരെ പ്രശസ്ത മാണ്. പഞ്ചാബിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു അമൃതസറിലെ ആഘോഷ ങ്ങളിൽ വിദേശികളും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി വളരെയ ധികം സഞ്ചാരികൾ എത്തുന്ന സമയവുമാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാന ങ്ങളിൽ ഗോതമ്പ് വിളയുന്ന സമയം കൂടിയാണ് അത് കൊണ്ട് തന്നെ അവിടങ്ങ ളിൽ വിളവെടുപ്പ് ഉൽസ്സവമായും ബൈശാഖി ആഘോഷിക്കുന്നു.
പാകമായി കിടക്കുന്ന ഗോതമ്പ് വയൽ കാണുവാൻ തന്നെ പ്രത്യേക അനുഭൂതി യാണ്, എവിടെ നോക്കിയാലും സ്വർണ്ണ മയമായ വയലുകൾ, സ്വർണ്ണ പരവതാ നി വിരിച്ച പോലെ കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകും. സൂര്യൻ മേ ഷ രാശിയിൽ പ്രവേശിക്കുന്ന വിശേഷ ദിവസ്സമാകയാൽ സിഖ്കാരുടെ പത്താ മത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങ് ആയിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി ഒ ൻപതിൽ ഖാൽസ്സ പദവി ഏറ്റെടുക്കുവാൻ ഈ ദിവസ്സം തന്നെ തിരഞ്ഞെടുക്കു കയായിരുന്നു. അന്ന് മുതൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ആഘോഷ ങ്ങൾക്ക് തിളക്കം വർദ്ധിക്കുകയും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമു ള്ള സഞ്ചാരികൾ എത്തുവാനും തുടങ്ങി.
ഖാൽസ്സാ പദവി ഏറ്റെടുക്കുവാൻ പഞ്ചാബിലെ അനന്തപൂർ സാഹിബ് മൈതാ നത്തിൽ ഒത്ത് ചേർന്ന ജനങ്ങളുടെ ഇടയിൽ വച്ച് ഗോബിന്ദ് റായ് എന്ന ഗുരു ഗോബിന്ദ് സിങ്ങ് ജനങ്ങളെ പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു. സ്വന്തം ഉറയി ലുള്ള വാൾ വലിച്ചെടുക്കുകയും എനിക്ക് തല സമർപ്പിക്കുവാൻ തയ്യാറുള്ളവ ർ മുന്നോട്ട് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആശ്ചര്യ ഭരിതരായ ജനങ്ങ ൾക്കിടയിൽ നിന്നും ലാഹോർ സ്വദേശിയായ ദയാറാം എന്ന ആൾ മുന്നോട്ട് വരു കയും തല കുനിച്ചു നിൽക്കുകയും ചെയ്യുന്നു. ദയാറാമുമായി ഗോബിന്ദ് റായ് സ്റ്റേജിനു പിറകിലേ ക്ക് പോകുന്നു.
അൽപ്പ സമയത്തിനകം രക്തം പുറത്തേക്കൊഴുകുന്നു. തുടർന്ന് പുറത്ത് വന്ന ഗോബിന്ദ് റായ് ഇനിയും തല വേണമെന്നു പറയുന്നു. സഹാറൻ പൂർ സ്വദേശി യായ ധർമ്മദാസ് എന്ന ആൾ മുന്നോട്ട് വരുകയും ഗോബിന്ദ് റായ് സ്റ്റേജിനു പിറ കിലേക്ക് കൊണ്ട് പോകുകയും രക്തം ഒഴുകുകയും ചെയ്യുന്നു. തു ടർന്ന് മൂന്ന് പ്രാവശ്യമായി ഇതേ നടപടികൾ ആവർത്തിക്കുകയും ജഗന്നാഥ് നി വാസ്സിയാ യ ഹിമ്മത് റായ്, ദ്വാരക സ്വദേശിയായ മോഹക് ചന്ദ്, ബിദർ സ്വദേ ശിയായ സാഹിബ് ചന്ദ് എന്നിവർ സ്വന്തം തല ഗുരുവിന് സമർപ്പിക്കുകയും ചെയ്യുന്നു. ധാരയായി ഒഴുകുന്ന രക്തത്തിനു നടുവിൽ കൂടി അൽപ്പ സമയത്തിനകം അ ഞ്ചു പേരുമായി പുഞ്ചിരിച്ചു കൊണ്ട് ഗോബിന്ദ് റായ് പുറത്തേക്കു വരുകയും ജനങ്ങളെ പരീക്ഷിക്കുകയായിരുന്നുവെന്ന സത്യം ബോധ്യപ്പെടുത്തു കയും ചെ യ്യുന്നു.
അനുയായികളുടെ പ്രവർത്തിയിൽ സംപ്രീതനായ ഗോബിന്ദ് റായ് അഞ്ചുപേ രെയും ശിഷ്യന്മാരാക്കുകയും, അമൃത് പാനം ചെയ്യിക്കുകയും, ഇനി മുതൽ എ ല്ലാ സിഖ്കാരും പേരിനൊപ്പോം സിങ്ങ് എന്ന പേർ ചേർത്ത് അറിയെപ്പെടുമെ ന്നും പ്രഖ്യാപിക്കുന്നു. സിങ്ങ് ആകുന്ന സിഖ്‌കാർ താടിയും മുടിയും വളർത്തു കയും, മുടി ഒതുക്കുവാൻ തലയിൽ കെട്ട് കെട്ടുവാനും, സ്വരക്ഷക്കായി കിർപാ ൺ ധരിക്കുവാനും, കൈകളിൽ വള ധരിക്കുവാനും ഉപദേശിക്കുകയും സ്വന്തം പേരിനോട് സിങ്ങ് ചേർത്ത് ഗോബിന്ദ് സിങ്ങ് ആയി മാറു കയും ചെയ്തെന്നും ചരിത്രം.
സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയതോടോപ്പോം ജാതി, മത ഭേദമില്ലാ തെ ധർമ്മത്തിനും, നീതിക്കും വേണ്ടി പ്രവർത്തിക്കുവാൻ ജനങ്ങളെ ഉപദേശി ക്കുകയും ചെയ്ത ഗുരുവായിരുന്നു ഗുരു ഗോബിന്ദ് സിംഗ്. ആകാശത്തു വിശാ ഖ നക്ഷത്രം ഏറ്റവും കൂടുതൽ ശോഭയോടെ ഉദിച്ചു നിൽക്കുന്ന സമയം കൂടി യാണ് ബൈശാഖി അഥവാ വിഷു. സിഖുകാരുടെ പ്രഥമ ഗുരുവായിരുന്ന ഗുരു നാനാക്ക് ബൈശാഖി ആഘോഷത്തിൻറെ പ്രാധാന്യം വിശ്വാസ്സികളെ ഓർമ്മി പ്പിച്ചിരുന്നുവെന്നു സിഖു മത വിശ്വാസ്സികൾ പറയുന്നു.
ഉത്തരേന്ത്യയിൽ ബൈശാഖി ആഘോഷ ഐതിഹ്യം മഹാഭാരത കഥയിൽ പാ ണ്ഡവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. വനവാസ്സ കാലത്ത് പഞ്ചാബിലെത്തിയ പാണ്ഡവ സഹോദരന്മാർ കലശലായ ദാഹത്താൽ വലയുകയും യുധിഷ്ഠരനെ വിശ്രമിക്കാൻ നിർത്തി മറ്റു നാല് പേർ ജലം തേടി നടന്നു. ഇടയ്ക്കു കണ്ട ജലാശ യത്തിൽ വെള്ളം കുടിക്കുവാൻ തുടങ്ങുമ്പോൾ യക്ഷൻ തടയുകയും തൻറെ സമ സ്സ്യകളുടെ ഉത്തരം നൽകിയാൽ മാത്രമേ വെള്ളം കുടിക്കുവാൻ പാടുള്ളൂവെ ന്നു കൽപ്പിക്കുകയും ചെയ്യുന്നു.
യക്ഷനെ വകവെക്കാതെ നാലുപേരും വെള്ളം കുടിക്കുകയും ജലാശയത്തിനടു ത്ത് തന്നെ മരിച്ചു വീഴുകയും ചെയ്യുന്നു. സഹോദരങ്ങളായ നാൽവർ സംഘ ത്തെ തേടി നടന്ന യുധിഷ്ഠരൻ ജലാശയം കാണുകയും വെള്ളം കുടിക്കാൻ തുട ങ്ങുകയും, തുടർന്ന് യക്ഷൻ പ്രത്യക്ഷപ്പെട്ട് തൻറെ സമസ്സ്യക്ക് ഉത്തരം നൽകാ തെ വെള്ളം കുടിക്കരുതെന്നും ആജ്ഞ ധിക്കരിച്ച നാലു പാണ്ഡവ സ ഹോദര ങ്ങൾ മരണപ്പെട്ട വിവരവും അറിയിക്കുന്നു.
തുടർന്ന് യക്ഷൻ ചോദ്യങ്ങൾ ചോദിക്കുവാനും, യുധിഷ്ഠിരൻ ഉത്തരങ്ങൾ ന ൽകുവാനും തുടങ്ങി. എല്ലാ പ്രശ്നങ്ങൾക്കും തൃപ്തികരമായ ഉത്തരം ലഭിക്കു കയാൽ യക്ഷൻ അതീവ പ്രസന്നനാവുന്നു, തുടർന്ന് സഹോദരന്മാരിൽ ഒരാളെ മാത്രം പുനർ ജീവിപ്പിക്കാമെന്നും വാക്ക് നൽകുന്നു. സഹദേവനെ പുനർജീവി പ്പിക്കാൻ യുധിഷ്ഠിരൻ ആവശ്യപ്പെടുമ്പോൾ യക്ഷൻ ആശ്ചര്യ ഭരിതനാവുക യും സഹദേവനെ തിരഞ്ഞെടുക്കുവാനുള്ള കാരണം തിരക്കുകയും ചെയ്യുന്നു. കുന്തി മാതാവിൻറെ ഒരു പുത്രൻ ജീവിച്ചിരിക്കുമ്പോൾ മാദ്രി മാതാവിനും ഒരു പുത്രൻ ജീവിച്ചിരിക്കട്ടെ, അങ്ങനെയാവുമ്പോൾ മാദ്രി മാതാവിൻറെ മനോ വ്യ ഥ കുറയുമെന്നും മറുപടി നൽകുന്നു.
യുധിഷ്ഠിരൻറെ ധർമ്മ നിഷ്ഠയിൽ പ്രസ ന്നമായ യക്ഷൻ എല്ലാവർക്കും പുന ർജന്മം നൽകുന്നു. സന്തോഷം ആഘോഷിക്കാൻ അന്ന് ആ ജലാശയത്തിൻറെ കര യിൽ മേളയും, ഘോഷയാത്രയും നടക്കുകയും, പിന്നീട് എല്ലാ വർഷങ്ങളിലും അതേ ദിവസ്സം ആഘോഷങ്ങൾ നടക്കാൻ തുടങ്ങിയെന്നും അത് ബൈശാഖി ആ യി മാറിയെന്നും ഐതിഹ്യം.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പർവ്വതങ്ങളുടെ മുകളിലുള്ള ദേവി ക്ഷേ ത്രങ്ങളിൽ പൂജയോടു കൂടിയാണ് ബൈശാഖി ആഘോഷം തുടങ്ങുന്നത്. പുതു വസ്ത്രം ധരിച്ചു, ആടിയും, പാട്ടു പാടിയും, ഡാൻസ് കളിച്ചും, പടക്കം പൊട്ടി ച്ചും, പ രസ്പ്പരം ആശംസ്സകൾ നേർന്നും ആഘോഷം ഘംഭീരമാക്കുന്നു. കൂടാ തെ അതി രാവിലെ പുണ്ണ്യ നദികളിൽ സ്നാനം ചെയ്യുന്നത് വളരെ പുണ്ണ്യമാ യും വിശ്വാസ്സികളുടെ ധർമ്മമായും കരുതപ്പെടുന്നു.
കേരളത്തിൽ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവെടുപ്പുൽസ്സവമായാണ് വി ഷു ആഘോഷിച്ചിരുന്നത്. ഒരു കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിറ യെ പലതരം പച്ചക്കറികൾ ആയിരുന്നു. വരാനിരിക്കുന്ന ഒരു വർഷത്തെ ഫല ത്തെയാണ് വിഷു ദിവസ്സം ആചരിക്കുന്നത്. വർഷാരംഭമായാണ് മറ്റു സംസ്ഥാ നങ്ങളിലെന്ന പോലെ കേരളത്തിലും വിഷുവിനെ കാണുന്നത്. രാത്രിയും പക ലും തുല്യമായി വരുന്ന ദിവസമാണ് മേടം ഒന്ന്. വിഷുവെന്ന വാക്കിന് സമാസ്സ മം, തുല്യമായത് എന്നൊക്കെ അർത്ഥമുണ്ട്. തുലാമാസ്സം ഒന്നിന് തുലാ വിഷു വും ഉണ്ട്. എന്നാൽ വിഷുവെന്ന പേരിലല്ല മറ്റു പേരിലാണ് ഈ ദിവസ്സം ആ ഘോഷിക്കുന്നതെന്ന് മാ ത്രം
വിഷുവുമായി ബന്ധപ്പെട്ടു കേരളത്തിൽ പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീ കൃഷ്ണ ഭഗവാനാൽ നരകാസുരൻ വധിക്കപ്പെട്ട ദിവസ്സമെന്നും, തൻറെ കൊ ട്ടാരത്തിനുള്ളിൽ കടന്നു വരുന്ന സൂര്യനെ രാവണൻ നേരെ ഉദിക്കാൻ അനുവ ദിക്കാതെ ദിശ മാറ്റിയെന്നും, ശ്രീ രാമനാൽ നടന്ന രാവണ നിഗ്രഹത്തോടെ സ്വത ന്ത്രനായ സൂര്യൻ നേർദിശയിൽ ഉദിച്ച ദിവസ്സം വിഷുവായി ആഘോഷിക്കുന്നു വെന്നുമൊക്കെയാണ് അതിൽ ചിലത്. ധനവും, ധാന്യങ്ങളും, ഫലങ്ങളും, കൊ ന്ന പൂവും, നില വിളക്കും, കസവ് മുണ്ടും, വെള്ളം നിറച്ച കിണ്ടി, പലഹാര ങ്ങൾ, കൂട്ടത്തിൽ ശ്രീ കൃഷ്ണ വിഗ്രഹവും കണിയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത താണ്.
കണി കണ്ടുണരുന്നവർ ഐശ്വര്യ പൂർണ്ണമായ നല്ല നാളേയുടെ നാന്ദി മു ന്നിൽ കാണുന്നു. മനുഷ്യനോടൊപ്പം, മരങ്ങളും, വളർത്ത് മൃഗങ്ങളും, പ്രകൃതിയും വിഷു ദിവസ്സം കണി കണ്ടുണരണമെന്നത് വിശ്വാസ്സം. മാനവ രാശിയുടെയും, മറ്റു ജീവജാലങ്ങുടെയും നിനനിൽപ്പിനു പ്രകൃതിയെ സംരക്ഷിക്കണമെന്ന തിരി ച്ചറിവാണ് വിഷു കണിയുടെ ആചാരങ്ങളിൽ നിലനിന്നിരുന്നത്. കണി കണ്ട ശേ ഷം സമ്പൽ സമൃദ്ധവും ഔശര്യ പൂർണ്ണമായതുമായ നല്ല നാളെകൾ ആശംസ്സി ച്ചു കൊണ്ട് ഗൃഹ നാഥൻ എല്ലാവർക്കും വിഷു കൈ നീട്ടം നൽകുകയും വളർ ത്തു മൃഗങ്ങൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്യുന്നു. വിഷുവിനെ വരവേൽക്കാനെന്ന പോലെ കേരളത്തിൽ എല്ലായിടത്തും പൂത്ത് നിൽക്കുന്ന കൊന്ന മരം, മറ്റു സംസ്ഥാനങ്ങളിലും ഇതേ സമയങ്ങളിലാണ് പുഷ്പ്പിക്കുന്നത്. വിഷുവിനു മുമ്പ് ഉഴുത് ഒരുക്കി നിർത്തിയ വയലുകളിൽ വിഷുവിന് ശേഷം വിത്തിടൽ തുടങ്ങുന്നു.
ഋതു രാജനായ വസന്തകാലത്തെ വരവേൽക്കലാണ് വിഷു. പൂത്തുലഞ്ഞ കൊ ന്നയും, ചക്ക, മാങ്ങയടക്കം ഫല സമൃദ്ധമായ മരങ്ങൾ, വെള്ളരിയും മറ്റു പച്ച ക്കറികളും കൊണ്ട് സമൃദ്ധമായ വയലുകൾ, നീട്ടി പാടുന്ന വിഷു പക്ഷികൾ, പ്ര സന്നവദനനായി ഉദിച്ചുയരുന്ന പകലോൻ ഇതെല്ലാം വിഷു കാലത്ത് മാത്രം കാ ണുന്ന പ്രത്യേക കാഴ്ചകൾ.
വിഷു കേരളീയരുടെ മാത്രം ഉൽസ്സവമൊ, ആഘോഷമോ അല്ല, മറിച്ചു, ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങളിലും, ലോകത്തിൻറെ പല ഭാഗങ്ങളിലും ആഘോ ഷിക്കുന്ന ഉൽസ്സവം കൂടിയാണ്. എന്നാൽ ആഘോഷങ്ങൾക്ക് പല തരം ആചാര ങ്ങളും വിശ്വാസ്സങ്ങളുമാണെന്ന് മാത്രം.
നമുക്കും നമ്മുടെ ഈ ദേശീയ ഉൽസ്സവത്തെ വരവേൽക്കാം, ഭംഗിയായും, ഉ ത്സാഹപൂർവ്വവും ആ ഘോഷിക്കാം. കൊന്നയും, കണിയും, പടക്കവും, പല ഹാരങ്ങളുമായി നമുക്കും വിഷുവിനെ ആഘോഷ ഭരിതമാക്കാം .
ജയരാജൻ കൂട്ടായി.
No comments:
Post a Comment