അക്ഷയ തൃതീയ - ആചാരങ്ങളും വിശ്വാസ്സങ്ങളും
ഹൈന്ദവരുടെയും, ജൈനരുടേയും വളരെ പ്രാധാന്യമുള്ള ഒരു വിശേഷമാണ് അക്ഷയ തൃതീയ. ഭാഗ്യവും, പ്രവൃത്തികളിൽ വിജയവും പ്രധാനം ചെയ്യുന്ന ദിവസ്സമായി അക്ഷയ തൃതീയയെ കണക്കാക്കുന്നു. ദാന ധർമ്മാദികൾ ചെയ്യു വാൻ ഏറ്റവും മംഗളകരമായ ദിവസ്സം, ഏതൊരു പുതിയ സംരംഭവും തുടങ്ങു വാൻ ഇത്രയും വിശേഷപ്പെട്ട വേറെ ദിവസ്സം ഇല്ലെന്നതും വിശ്വാസ്സം. ത്രേതായു ഗം തുടങ്ങിയതും, ഗംഗ നദി സ്വർഗത്തിൽ നിന്ന് ഉൽഭവിച്ചു ഭൂമിയിലേക്ക് ഒഴു കിയ ദിവസ്സം, അന്നപൂർണ്ണ ദേവിയുടെ ജന്മ ദിവസ്സം, ലക്ഷ്മി ദേവി കുബേരന് ഔശര്യവും സമൃദ്ധിയും നൽകിയ ദിവസ്സം, സുധാമാവ് കൃഷ്ണ ഭഗവാനെ അ വിൽ പൊതിയുമായി കണ്ട ദിവസ്സം, അങ്ങിനെ പലതരം വിശ്വാസ്സങ്ങൾ ഈ ദി വസ്സവുമായി ബന്ധപ്പെട്ടു വിശ്വാസ്സികളുടെ ഇടയിൽ നിലവിലുണ്ട്. വീടും സ്ഥ ലവും വാങ്ങൽ, ആഭരണങ്ങൾ വാങ്ങൽ, വ്യാപാരം, വിവാഹം, മറ്റു എല്ലാ പു തു സംരംഭങ്ങൾക്കും ഇ ത്രയും വിശേഷപ്പെട്ട മറ്റൊരു ദിവസ്സമില്ലായെന്നതും വിശ്വാസ്സം
വ്രതമെദുക്കുകയും പുണ്ണ്യ കർമ്മങ്ങളായ ജപം, തപം, ദാനം, സ്നാനം, ഹവനം, ഹോമം, ഉപനയനം, അങ്ങിനെ പല ആചാരങ്ങളോടും കൂടിയാണ് വിശ്വാസ്സിക ൾ അക്ഷയ തൃതീയ ആഘോഷിക്കുന്നത്.
സപ്തർഷി ജമദാഗ്നി മഹർഷിയുടെ യും രേണുകയുടെയും മകനായ പരശുരാ മ മഹർഷി യുടെ ജന്മ ദിനമാണ് അക്ഷയ തൃദീയ ദിനമായി ആചരിക്കു ന്നത്. ഉ ത്തരപ്രദേ ശിലെ ഷാജഹാൻ പൂർ ജില്ലയിലെ ജലാലബാദിലാണെന്നു മഹർഷി യുടെ ജന്മ മെങ്കിലും ജോണ്‍പൂർ ജില്ലയിലെ ആദി ഗംഗ ഗോമതി നദി തീ രത്തെ ജ മയ്യ എന്ന സ്ഥലമാണ് കർമ്മ ഭൂമിയായി തിരഞ്ഞെടുത്തത്. ഈ സ്ഥലം ജമദാഗ്നി പുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പിന്നീടാണ് ജോണ്‍ പൂർ ആയി മാറിയ ത്. (മുള്ളഗി ക്ക് ലോക പ്രശസ്തമാണു ജോണ്‍ പൂർ, ഇത്രയും വലുപ്പമുള്ള മുള്ള ഗി മറ്റെവിടെയും കാണാൻ പറ്റില്ല) മഹർഷി യുടെ പിതാവായ ജമദാഗ്നി മഹർ ഷിയുടെ ആശ്രമം ഇന്നും അവിടെ നിലവിലുണ്ടു. മഹാ വി ഷ്ണുവി ൻറെ ആ റാം അവതാരമാണ് പരശുരാമനെന്നു പുരാണ കഥകളിൽ പ റയുന്നു. അവതാര ദിവസ്സ ത്തെ ആസ്പതമാക്കിയാണ് പുതു വർഷം തുടങ്ങിയതെന്നും ഐതി ഹ്യം. വേദ വ്യാസ്സ മഹർഷി ഗണപതി ഭഗവാൻറെ അനുഗ്രഹവും, ആശിർവാ ദവും വാങ്ങി മഹാ ഭാരത കഥ എഴുതു വാൻ തുടങ്ങിയ ദിവസ്സം കൂടിയാണ് വൈശാഖ മാസ്സത്തിലെ അക്ഷയ തൃതീയയെന്നതും വിശ്വാസ്സം.
പിതാവി ൻറെ ആഞ്ജ്യക്കാണ് മാതാവിനെക്കാൾ പ്രാധാന്യം കൽപ്പി ച്ചിരുന്ന തെന്നതാണ് പരശു രാമ മഹർഷിയുടെ പ്രത്യേകത. മകനെ പരീക്ഷിക്കാൻ തീരു മാനിച്ച ജമദാഗ്നി മഹർഷി അമ്മയുടെ തല വെട്ടിയെടുക്കാൻ ആഞ്ജാപിക്കു ന്നു. പിതാവി ൻറെ ആഞ്ജ്യ അനുസ്സരിക്കാൻ മാതാവിൻറെ ശിരസ്സ് വെട്ടിയെ ടുത്തെന്നും ഒരു കഥയുണ്ട്. മകൻറെ പ്രവർത്തിയിൽ പ്രീതനായ മഹർഷി മക നോട് വരം ആവശ്യപ്പെട്ടുകൊള്ളാൻ പറയുന്നു. ഒട്ടും ആലോചിക്കാതെ അ മ്മ ക്ക് വീണ്ടും ജീവൻ നൽകുവാനുള്ള വരം ആവശ്യപ്പെടുന്നു. മകൻറെ ആഗ്രഹ പ്രകാരം വീണ്ടും രേണുകക്കു ജീവൻ നൽകുന്നു. ജീവൻ തിരിച്ചു കിട്ടിയ രേണു ക ഇപ്രകാരം പറഞ്ഞു കൊണ്ട് മകനെ ആശിർവദിക്കുന്നു, "നീ നിൻറെ അമ്മയു ടെ മുലപ്പാലിൻറെ കടമ നിറവേറ്റി".
പരശുരാമ മഹർഷിയുടെ ഗുരുവായിരുന്നു പരമശിവൻ. ജമദാഗ്നി മഹർഷി ജമയ്യയിലെ ആശ്രമത്തിൽ തപസ്സു ചെയ്യുകയായിരുന്നു. അസ്സുര രാജാവായിരു ന്ന കീർത്തി വീരൻ തപസ്സിനു ഭംഗം വരുത്തിക്കൊണ്ടിരുന്നു. സഹികെട്ട മഹർ ഷി തമസ്സ നദിയുടെ കരയിലുള്ള ബ്രുഗ് മഹർഷിയുടെ ആശ്രമത്തിലെത്തി സങ്ക ടം ബോധിപ്പിക്കുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശ പ്രകാരം അയോധ്യയിലെത്തി ദശരഥ മഹാരാജാവിനോട് രാമ ലക്ഷ്മണന്മാരെ സഹായത്തിനായി അയക്കാൻ ആവശ്യപ്പെടുന്നു. അങ്ങിനെ രാമ ലക്ഷ്മണന്മാർ ജമയ്യയിലെത്തി അസുര രാജാ വായ കീർത്തി വീരനെ വധിക്കുകയും തമസ്സ നദിയിൽ കുളിച്ചു ശുദ്ധി വരുത്തു കയും ചെയ്തു, അന്ന് മുതൽ ഈ നദിയും പ്രദേശവും രാം ഘാട്ട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പരശു രാമ മഹർഷിയും രാം ഘാട്ടിൽ അസുരന്മാരെ നിഗ്രഹിചിരുന്നതായും ഐതിഹ്യം. ജോണ്‍ പൂരിലെ ജമയ്യയിൽ ഇന്നും പരശു രാമ മഹർഷിയുടെ അമ്മയായിരുന്ന രേണുക ദേവിയുടെ ക്ഷേത്രം ഉണ്ട്. അക്ഷ യ തൃദീയ ദിവസ്സം തമസ്സ നദിയിൽ സ്നാനം ചെയ്തു ഭക്തർ രേണുക ക്ഷേത്ര ത്തിൽ പൂജയും അർച്ചനയും ചെയ്തു വരുന്നു.
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും
ജയരാജൻ കൂട്ടായി
No comments:
Post a Comment