Saturday, 23 April 2016

പൊന്ന്യത്തങ്കം


                                                        പൊന്ന്യത്തങ്കം

 1191 കുംഭം 11നു ഏഴരക്കണ്ടത്തിൽ നടന്ന പൊന്ന്യത്തങ്കത്തെ ക്കുറിച്ച്.....

പൊന്ന്യം, തലശ്ശേരിയുടെ ചരിത്രത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ  ഗ്രാ മം, നെൽ വയലുകളും, പൊന്ന്യം പുഴയും, ചാല വയലിലെ കോപ്പാടികുളം മു തൽ, ചെറുതും വലുതുമായ കുളങ്ങളും അനേകം തണ്ണീർ തടങ്ങളും, കൊണ്ട് സ മ്പുഷ്ടമായിരുന്ന ഗ്രാമം, ചാല വയലും, കടമ്പിൽ വയലും, പൊന്ന്യം വയലും പൊന്ന്യത്തിനു മാത്രം സ്വ ന്തമായിരുന്നു. തലശ്ശേരി പച്ചക്കറി ചന്തയിൽ കടമ്പി ൽ വയലിലെ പച്ചക്കറിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരു ന്നു.

ഏപ്രിൽ മാസത്തിൽ വിഷു കഴിഞ്ഞു എല്ലാവരും വിത്തും കൈക്കോട്ടുമായി കണ്ടത്തിലേക്കിറങ്ങുന്നു. മെയ്‌ പകുതിയാകുമ്പോഴെക്കും വിത്ത് വിതച്ചു കഴി യും. അതോടെ ഇട വിട്ടുള്ള ദിവസ്സങ്ങളിൽ മഴയും പെയ്യും. മഴ പെയ്താൽ വി ത്ത്‌ മുളക്കാനും തുടങ്ങും. പിന്നീട് എപ്പോഴും വയലുകളിൽ തിരക്ക് തന്നെയാ യിരിക്കും. നെല്ലിനിടയിലുള്ള പാഴ് പുല്ലുകളും,കളകളും പറിച്ചു മാറ്റുക, ഞാ റു പറിച്ചു നടുക, വളം ചേർക്കുക, അങ്ങിനെ പകലന്തിയോളം വയലുകൾ ഉ ണർന്നിരി ക്കും.

വയലുകളിൽ വെള്ളം നിറഞ്ഞു കഴിയുമ്പോൾ കൊച്ചയും, കുളക്കോഴിയും, മീ ൻ കള്ളിപക്ഷിയും സജീവമാകും. കണ്ടത്തിന് നടുക്ക് നെൽ ചെടിയുടെ ഇലകൾ മടക്കി കൂടുണ്ടാക്കി കുളക്കോഴികൾ മുട്ടയിടും. കൊക്കുയർത്തി പരൽ മീനിനെ കൊത്തിയെടുക്കുന്ന വെള്ള കൊച്ചയും, മണ്ണട്ടയെന്ന നാടൻ പേരിലറിയപ്പെട്ടി രുന്ന വലിയ തവളകളും, ചെറിയ പരൽ മീൻ മുതൽ കടുങ്ങാലിയും, മുഴു, നു ള്ളിക്കോട്ടി, ആരൽ, മെലിഞ്ഞിൽ, കയിച്ചൽ( ബ്രാൽ) അങ്ങിനെ നാടൻ പേരുക ളിലറിയപ്പെടുന്ന പല തരത്തിലും പെട്ട നൂറു കണക്കിന് മീനുകളും സ്വൈര വി ഹാരം നടത്തിയിരുന്ന കണ്ടങ്ങൾ, എല്ലാം പൊന്ന്യത്തിനു സ്വന്തമാ യുണ്ടായിരു ന്നു.

തവള പിടുത്തക്കാർ മണ്ണട്ട തവളകളുടെ വംശം തന്നെ ഇല്ലാതാക്കുകയും, രാസ വളങ്ങളും, കീട നാശിനികളുടെയും  പ്രയോഗവും കാരണം കൊടിയ വിഷം വെള്ളത്തിൽ കലരുകയും നിത്യ സംഭവങ്ങൾ ആയി മാറിയപ്പോൾ പരൽ മീനു കളടക്കമുള്ള എല്ലാ തരം മീൻ വർഗങ്ങൾക്കും, മറ്റു ജല ജീവികൾക്കും വംശ നാശം സംഭവിച്ചു. വിഷ വെള്ളത്തിലെ മീനുകളേയും മറ്റു ജല ജീവികളേയും കഴിച്ച കൊച്ചയും, കൊറ്റിയും, മീൻ കള്ളിയുമെല്ലാം ചത്തൊടുങ്ങി. കൂട്ടത്തിൽ വയൽ തന്നെ ഇല്ലാതാവുകയും ചെയ്തതോടെ, ഇപ്പോൾ അപൂർവമായി മാത്ര മേ ഇവകളെയെല്ലാം കാണാനുള്ളൂ.

നവമ്പർ മാസ്സത്തോടെ വയലുകളിൽ കൊയ്ത്തു കഴിയുന്നു, കുറച്ചു നാളുകൾ കണ്ടത്തിൽ വെള്ളം കെട്ടിക്കിടക്കും. അങ്ങിനെയുള്ള സമയങ്ങളിൽ വയലിൽ കാര്യമായ തിരക്കോ, ബഹളമോ ഉണ്ടാകില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കണ്ടങ്ങളുടെ നടുക്കുള്ള കുളങ്ങളിൽ നിന്നും കുട്ടികളും, മുതിർന്നവരും ചൂണ്ടയിട്ടും,  വല വീശിയും മീൻ പിടിക്കും. മഴക്കാലമായാൽ എല്ലാ വീടുകളി ലും പുഴ മീൻ കറിയുണ്ടാകും. വെള്ളം വറ്റിതുടങ്ങുമ്പോൾ താറാവ് വളർത്തു കാർ ആയിരക്കണക്കിന് താറാവുകളുമായി കക്കറ, കതിരൂർ ഭാഗങ്ങളിൽ നി ന്നും മേയ്ക്കാൻ കൊണ്ട് വരും, രാവിലെ താറാവിൻ കൂട്ടങ്ങളുമായി വയലിൽ ഇറങ്ങുകയും, വെയിൽ കനക്കുന്നതോടെ തിരിച്ചും പോകും, വൈകീട്ട് വെയി ലിന് ശക്തി കുറയുമ്പോൾ വീണ്ടും വരും.

കണ്ടത്തിൽ വെള്ളം വറ്റിയാൽ മൂരി വയ്ക്കും (കാളകളെ കൊണ്ട് നിലം ഉഴുതു മറിക്കും, ഇതിനു മൂരി വയ്ക്കുക എന്ന് പറയുമായിരുന്നു) മൂരി വച്ച് കഴി ഞ്ഞാൽ കട്ട ഉടക്കുകയും പിന്നെ ചെറു കുഴികളുണ്ടാക്കി പച്ചക്കറി വിത്തുകൾ നട്ടു തുടങ്ങും. ചുവന്ന ചീര, പച്ച ചീര, മത്തൻ കുമ്പളം, ഇളവൻ കുമ്പളം, വെ ള്ളരി കുമ്പളം, പൊട്ടിക്ക, കയ്പ്പക്ക, വെണ്ടയ്ക്ക, പടവലം, അങ്ങിനെ പല തരം പച്ചക്കറികൾ, എല്ലാ വയലുകളിലും നിറയെ പച്ചക്കറി കൃഷിയുണ്ടാകും. രാ വിലേയും വൈകുന്നേരങ്ങളിലും കുളങ്ങളിൽ നിന്നും കുടങ്ങളിൽ കോരിയെടു ത്തു വെള്ളം നനയ്ക്കും, എപ്പോഴും വയൽ തിരക്കും, ബഹളമയമായും ഇരി ക്കും.

പച്ചക്കറി പാകമായി കഴിയുമ്പോൾ സ്ത്രീകൾ കാലത്ത് തന്നെ കുളുത്തതും ക ഴിച്ചു (പഴം ചോറ്) വലിയ കൊട്ടയുമായി വയലിലെത്തും, പല തരം പച്ചക്ക റികൾ പറിച്ചെടുത്തു കൊട്ടകളിൽ നിറച്ചു തല ചുമടായി വരി വരിയായി നട ന്നു തലശ്ശേരിയിലേക്ക് പോകും, പച്ചക്കറികൾ വിറ്റു, വീട്ടാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങ ളും, കൃഷിക്കുള്ള വളങ്ങളുമെല്ലാമായി തിരിച്ചു നടന്നു തന്നെ വീ ട്ടിലേക്കു വ രും. പച്ചക്കറി ഏതാണ്ട് തീരാറാകുമ്പോൾ, ഫിബ്രവരി മാസ്സത്തിൽ ഉച്ചാൽ ദിവസ്സം ഉച്ചക്ക് വെള്ളരി നടും, ഭൂമി ദേവി ഋതുമതിയാകുന്ന ദിവസ്സമാ ണ്‌ ഉച്ചാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്, ആ ദിവസ്സം കൃഷിയിറക്കുന്നത് വിളവിൽ നൂറു മേനി എന്ന് വിശ്വാസ്സമായിരുന്നു. ഉച്ചാൽ ഉച്ചക്ക് വെള്ളരി നട്ടു വിഷു ഉച്ചക്ക് വെള്ളരി പറിക്കുകയെന്നതായിരുന്നു ആചാരം. വിൽപ്പന കഴി ഞ്ഞു ബാക്കി വീട്ടാവശ്യത്തിനായി സൂക്ഷിക്കും. വെള്ളരിക്ക കർക്കിടകത്തിലെ പഞ്ഞ കാലത്ത് ചക്കക്കുരുവും ചേർത്തു കറിയാക്കും. ഇതെല്ലാം ആ കാലങ്ങ ളിലെ ജീവിത ശൈലിയായിരുന്നു.

എല്ലാ വയലുകളിലും ഒന്നോ രണ്ടോ കണ്ടങ്ങൾ പച്ചക്കറി കൃഷിയില്ലാതെ ഒഴി ഞ്ഞിരിക്കും. ഇങ്ങിനെയുള്ള വയലുകളിൽ കുട്ടികൾ, ചുള്ളി കളി, ആട്ട കളി, ബോള് കളി, തൊടാൻ ഓടിക്കളി അങ്ങിനെ പല തരം കളികൾ കളിക്കും. എല്ലാ വർക്കും അവരറിയാതെ തന്നെ ആവശ്യത്തിനുള്ള വ്യായാമവും കിട്ടും. ഫുട് ബോളും, ക്രിക്കറ്റും പ്രശസ്തമായി കഴിഞ്ഞപ്പോൾ പിന്നെ നാടൻ കളികളെല്ലാം വഴി മാറി, സ്കൂൾ അല്ലെങ്കിൽ കോളേജു വിട്ടു വീട്ടിലെത്തിയാൽ കുട്ടികളെ ല്ലാം വയലുകളിലായിരിക്കും. ഒഴിഞ്ഞ കണ്ടങ്ങളിലും, പറമ്പ്കളുടെ മൂലയി ലും അങ്ങിനെ എവിടെ നോക്കിയാലും കുട്ടികൾ കളിയിലായിരുന്നു. ഇത് കൂടാ തെ കലാ പരിപാടികൾ, വാർഷിക ആഘോഷങ്ങൾ, മറ്റു മൽസ്സരങ്ങ ൾ പലതും വേനൽ കാലങ്ങളിൽ വയലുകളിലെ ഒഴിഞ്ഞ കണ്ടത്തിൽ നടക്കുമായിരുന്നു. നാട്ടിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കളരികളുമുണ്ടായിരുന്നു. കുട്ടികൾ രാവിലെയും വൈകുന്നേരങ്ങളിലും കളരിയിൽ പോയി അഭ്യാസ്സങ്ങളും മറ്റു കളരി മുറകളും പഠിച്ചിരുന്നു.

വടക്കൻ കേരളത്തിലെ കളരി പയറ്റിനും, പരിശീലനത്തിനും നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്‌. ചരിത്രത്തിൽ ഇടം പിടിച്ച കതിരൂർ ഗുരിക്കളും, തച്ചോ ളി ഒതേനനും പയ്യം വെള്ളി ചന്തുവടക്കം പല ചേകവ വീരന്മാരും അങ്കം വെട്ടുകയും മരിച്ചു വീഴുകയും ചെയ്ത ചരിത്രം വടക്കേ മലബാറിന് മാത്രം സ്വന്തം. വടക രയിലെ പടക്കുറുപ്പ്‌ കുടുംബത്തിലായിരുന്നു മേപ്പയിൽ തച്ചോളി മാണിക്കോ ത്ത് കോവിലകത്തു കുഞ്ഞി ഒതേന കുറുപ്പ് എന്ന ഒതേനൻറെ ജനനം. (ഉദയന കുറുപ്പ് എന്നും പേരുണ്ടായിരുന്നു). വടകര തലസ്ഥാനമായുള്ള മുപ്പതു കൂട്ടം കുറുംബ്രനാട് (കടത്തനാട്) രാജ കുടുംബത്തിൽ ഒന്നായിരുന്നു കുറുംബ്ര സ്വരൂ പം എന്ന തച്ചോളി മാണിക്കോത്ത് കോവിലകം. അച്ഛൻ കൊട്ടക്കാട് കോവിലക ത്തു പുതുപ്പനാട്ടു മൂപ്പിൽ വാഴുന്നോർ.


ഒതേനൻറെ ഗുരുവായിരുന്നു കതിരൂർ ഗുരുക്കൾ (മതിലൂർ ഗുരുക്കൾ) എല്ലാ അടവുകളും ആയോധന കലകളും മറ്റു ശിഷ്യന്മാരെയെന്ന പോലെ ഒതേനനെ യും ഗുരുക്കൾ പഠിപ്പിച്ചിരുന്നു. ആയോധന കലയിലും അഭ്യാസ്സ മുറകളിലും മറ്റുള്ളവരേയെല്ലാം വളരെ പിന്നിലാക്കിയ ഒതേനൻ, തൻറെ കഴിവിൽ ഒരു പാട് അഹങ്കരിക്കുകയും ചെയ്തിരുന്നെന്ന് പറയപ്പെടുന്നു. വടക്കേ മലബാറി ൽ പരക്കെ അറിയപ്പെടുന്നയാളും, എല്ലാവരും ആദരിക്കുകയും, ബഹുമാനി ക്കുകയും ചെയ്തിരുന്ന യോധാവുവായിരുന്ന ചിണ്ടൻ നമ്പിയാരുമായി അങ്കം കുറിച്ചതും അതെ അഹങ്കരത്താലായിരുന്നുവെന്നും പറയപ്പെടുന്നു. ഒതേന ൻറെ ഉറ്റ മിത്രമാരിരുന്നു പയ്യം വെള്ളി ചന്തു. ചിണ്ടൻ നമ്പിയാരുടെ കഴിവ് നന്നായി അറിയാമായിരുന്ന പയ്യം വെള്ളി ചന്തു, നമ്പിയാരുമായുള്ള അങ്കത്തി ൽ നിന്ന് ഒതേനനെ പിൻ തിരിപ്പിക്കാൻ നടത്തിയ ശ്രമം വിഫലമായി.

അങ്കത്തി ൽ തൻറെ ആത്മ മിത്രമായ ഒതേനന് അപകട സാധ്യത മണത്തറിഞ്ഞ      പയ്യം വെള്ളി ചന്തു മനസ്സില്ലാ മനസ്സോടെ ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കു വാൻ തീരുമാനിച്ചു. കളരിയിൽ നിഷിദ്ധമായ അടവാണ് ചതി പ്രയോഗമായ പൂഴികടകൻ. അത് കൊണ്ട് തന്നെ ഗുരുക്കന്മാരാരും ശിഷ്യരെ പൂഴി കടകൻ  പഠിപ്പിക്കുവാൻ മുതിരാറുമില്ല. മറ്റു നിർവാഹമില്ലാത്ത അവസ്ഥയിൽ ഒരി ക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്ര യോഗിക്കുകയില്ലെന്നും ഒതേനനെ കൊണ്ട് കളരി പരമ്പര ദൈവങ്ങളുടെ പേരി ൽ സത്യം ചെയ്യിക്കുകയും ചെയ്ത ശേഷം പൂഴി കടകൻ പഠിപ്പിക്കുന്നു. വാൾ പയറ്റിനിടയിൽ കാൽ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കു കയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയിൽ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴി കടകൻ. സ്വന്തം ജീവന് ആപത്തു ഒന്നും ഇല്ലായിരുന്നി ട്ടും, ചിണ്ടൻ നമ്പിയാരെ തോൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിലും പരാജയം സ മ്മതിച്ചു പിൻ വാങ്ങുന്നതിന് പകരം, കൊലച്ചതിയായി അറിയപ്പെടുന്ന പൂഴി ക്കടകൻ പ്രയോഗിച്ചു വീഴ്ത്തുകയും നമ്പിയാരുടെ ശിരച്ചേദം നടത്തുകയും ചെയ്യുന്നു. പിന്നീട് ഒരിക്കലും ചെയ്ത സത്യം പാലിക്കാതിരുന്ന ഒതേനൻ പു ന്നോറ കേളപ്പനും, പരുമല നമ്പിക്കുറുപ്പുമടക്കം പല വീരന്മാ രേയും പൂഴി ക ടകൻ പ്രായോ ഗിച്ചു കീഴ്പ്പെടുത്തി വധിച്ചുവെന്നതും ചരിത്രം.

ദിവസ്സം കഴിയുംതോറും ഒതേനൻറെ പേരും പ്രശസ്തിയും വർദ്ധിച്ചു കൊണ്ടി രുന്നു. ഒതേനൻറെ കഴിവുകളിലും, ആയോധന കലകളിലും, സാഹസീകതയി ലും ആകൃഷ്ടരായി സാമൂതിരി രാജാക്കന്മാർ പോലും ആദരിക്കുവാനും ബഹു മാനിക്കുവാനും തുടങ്ങി. എന്നാൽ ഗുരുവായ കതിരൂർ ഗുരുക്കളുമായി വാ ഗ്വാദങ്ങളിൽ ഏർപ്പെടുകയെന്നത് സ്ഥിരം പതിവുമായിരുന്നു. ഒരു ദിവസ്സം പ്രഭാതത്തിൽ ഒതേനൻ കാക്കാടൻ എന്ന് പേരായ മൂത്ത ഗുരുവുമായി കളരി പന്തലിൽ നടക്കുകയായിരുന്നു, അപ്പോൾ ഗുരുവായ കതിരൂർ ഗുരുക്കൾ പ രിശീലനവും കഴിഞ്ഞു ശിഷ്യന്മാരുമായി എതിരേ വരികയുമായിരുന്നു. ഉടനെ ഒതേനൻ കാക്കാടൻ മൂത്ത ഗുരുക്കളോട് പരിഹാസ്സ രൂപത്തിൽ "കതിരൂർ ഗു രുക്കൾ വരുന്നുണ്ടല്ലോ"യെന്നു വിളിച്ചു പറയുന്നു.  മറുപടിയായി കാക്കാടൻ മൂത്ത ഗുരുക്കൾ, "തച്ചോളി ഒതേനാ കുഞ്ഞി ഒതേന, ഗുരുക്കളോട് നിൻറെ കളി വെക്കരുതേ, പതിനായിരത്തിനും ഗുരുക്കളല്ലേ, നിൻറെയും, എൻറെയും ഗുരുക്കളല്ലേ" എന്ന് ഉപദേശിക്കുന്നു. "മറുപടിയായി ഒതേനൻ "പതിനായിരം ശിഷ്യന്മാരുണ്ടെന്നാലും, എൻറെ ഗുരുക്കളുമാണെങ്കിലും കുഞ്ചാരനല്ലേ കുലമവനും, എൻറെ തല മണ്ണിൽ കുത്തുവോളം, കുഞ്ചാരനാചാരം ചെയ്യൂല്ല ഞാൻ.

 കുലപ്പേര് വിളിച്ചു ശിഷ്യന്മാർക്ക് മുന്നിൽ വെച്ച് അപമാനിക്കപ്പെടുകയാൽ വ്രണിത ഹൃദയനായ കതിരൂർ ഗുരുക്കൾ ഒതേനനുമായി വാക്ക് പോരിൽ ഏർ പ്പെടുകയും രണ്ടു പേരും പരസ്പ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നു, ഗുരുക്ക ളുടെ നാടായ ചുണ്ടാങ്ങാപ്പോയിലിൽ വച്ച് തന്നെ അദ്ദേഹത്തെ അങ്കത്തിൽ പ രാജയപ്പെടുത്തുമെന്നു വെല്ലു വിളിക്കുന്നു. "കുഞ്ചാരനായ എന്നാൽ പോരുന്ന തും പോരാത്തതും പോന്നിയത്തരയാക്കൂന്നാട്ടെ ഒതെനാ" യെന്നു ഗുരുക്കളും മറുപടി കൊടുക്കുന്നു. പൊന്ന്യം അരയാൽ മുതൽ അങ്ങോട്ട്‌ ആ കാലങ്ങളിൽ ഏഴരക്കണ്ടമായിരുന്നു. പിന്നീടാണ് കുറെ ഭാഗം കരപ്പറമ്പായി മാറിയത്. ശത്രു ക്കളോടു ദയയില്ലാത്തവനും, മിത്ര ങ്ങളുടെ ആത്മ മിത്രവുമായിരുന്നു ഒതേനൻ.


അങ്ങിനെയാണ് തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊന്ന്യത്തെ ഏഴര ക്കണ്ടം അങ്കത്തിനായി തിരഞ്ഞെടുത്തത്. ഏതാണ്ട് അഞ്ഞൂറോളം വർഷങ്ങൾ ക്കു മുൻപ്, പതിനാറാം നൂറ്റാണ്ടിൽ (കൊല്ല വർഷം അറുന്നൂറ്റി തൊണ്ണൂറ്റി ഒ ന്നിലാണെന്നാണ് നിഗമനം, കൃത്യമായ വർഷം ലഭ്യമല്ല) കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം വെട്ടി മരിച്ചു വീണ സ്ഥലമാണ് പൊന്ന്യം ഏഴരക്ക ണ്ടം. ആയോധനകലയിൽ ഗുരുസ്ഥാനീയനും പന്തീരായിരത്തിനു മുകളിൽ ധീര രായ ആയോധന കലാ അഭ്യാസ്സികളും സ്വന്തമായുള്ള കതിരൂർ ഗുരുക്കളെ കോ ട്ടയം നാട് വാഴി തമ്പൂരാനടക്കം എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുക യും ചെയ്തിരുന്നു. എനിക്കൊപ്പോം പ്രമാണിയായി മറ്റൊരാളും വേണ്ടെന്ന ചിന്തയാവാം ഗുരുക്കളെ വകവരുത്തുവാൻ ഒതേനന് പ്രേരണയായത്.

കുംഭ മാസ്സം പത്തിനും, പതിനൊന്നിനുമായി അങ്കം കുറിക്കുവാൻ തീരുമാനി ക്കുകയും, ഒൻപതാം തിയ്യതി ജേഷ്ടനായ കുഞ്ഞിരാമനും, ഒതേനൻറെ പ്രവൃ ത്തികളുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന സഹായിയുമായ കണ്ടാച്ചേരി ചാപ്പനുമായി പൊന്ന്യത്ത് എത്തുകയും, ഏഴരക്കണ്ടത്തിൽ അ ങ്കത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുവെന്നുമാണ് ചരിത്രം. പത്തിന് അങ്കം തുടങ്ങുകയും, ഇ ടയ്ക്കു പൊന്ന്യം അരയാലിൻറെ കീഴിലായി വിശ്രമിക്കുകയും ഭക്ഷണം കഴി ക്കുയും ചെയ്തെന്നുമൊക്കെ പഴമക്കാർ അവരുടെ പൂർവ്വികർ തലമുറകളാ യി കൈമാറിയിരുന്ന വിവരം വച്ചു പറയുമായിരുന്നു. (പൊന്ന്യം പാലത്തി നടുത്ത് ഇപ്പോഴത്തെ ഓട്ടോ സ്റ്റാന്ടിനു എതിർ വശമായിരുന്നു പ്രസിദ്ധമായ പൊന്ന്യം അരയാലെന്നും കേട്ടിട്ടുണ്ട്. ഇപ്പോൾ പൊന്ന്യം അരയാൽ നിലവിലി ല്ല )

തുല്ല്യ ശക്തികളായ രണ്ടു പേരുടെ അങ്കത്തിൽ ആരും തോൽക്കാതെയും, ആരും ജയിക്കാതെയും അങ്കം തുടർന്നു കൊണ്ടിരുന്നു. അങ്കത്തിൻറെ ശക്തി കൊണ്ട് കാറ്റിനു പോലും വേഗത വർദ്ധിച്ചു കൊടും കാറ്റായി മാറിയെന്നുമൊക്കെ വി ശ്വാസ്സം നിലവിലുണ്ടായിരുന്നു. (എൻറെ കുട്ടിക്കാലങ്ങളിൽ കുംഭം പത്തിനും, പതി നൊന്നിനും വാഴക്ക്‌ വെള്ളം നനക്കുകയോ, പുര കെട്ടാനുള്ള ഓല മടയു കയോ ചെയ്യാറില്ല, കാറ്റിൽ വാഴ നിലം പൊത്തുമെന്നും, വീടുകളുടെ മേൽക്കൂ ര കാറ്റിൽ തകരുമെന്നുമൊക്കെയുള്ള വിശ്വാസ്സങ്ങളായിരുന്നു കാരണം.

അന്തമില്ലാതെ തുടരുന്ന അങ്കത്തിൽ എല്ലാ ആയുധങ്ങളും പ്രയോഗിച്ചുവെങ്കി ലും  നിഷ്ഫലമാവുകയായിരുന്നു. ഒതേനനു അങ്കത്തിൽ വിജയം അനിവാര്യമാ യിരുന്നു, സ്വന്തം അഭിമാനം രക്ഷിക്കുകയെന്നതിനപ്പുറം വേറെ ഒന്നും മനസ്സി ലുമില്ലായിരുന്നു. സ്വന്തം ജീവന് ഭീഷണിയൊന്നും ഇല്ലായിരുന്നിട്ടു കൂടി, ചെ യ്ത സത്യം ഒരിക്കൽ കൂടി വിസ്മരിക്കുകയും, പൂഴി കടകൻ തന്നെ പ്രയോഗി ക്കുകയും, തച്ചോളി ഒതേനനെ വീരശൂര പരാക്രമിയായ കടത്തനാട് വീരനാക്കി മാറ്റിയ കതിരൂർ ഗുരുക്കളുടെ കഴുത്ത് വെട്ടി വീഴ്ത്തുകയും അങ്ങിനെ അങ്ക ത്തിനു സമാപ്തിയാകുകയും ചെയ്തു.   അങ്കം കഴിഞ്ഞു തിരിച്ചു പോകുമ്പോ ൾ പകുതി വഴിയെത്തിയപ്പോഴാണ് മടിയായുധം അങ്കക്കളത്തിൽ നഷ്ടമായ കാ ര്യം ഓർമ്മയിൽ വന്നത്. മടിയായുധം എടുക്കാനായി തിരിച്ചു പോകാൻ തുട ങ്ങിയ ഒതേനനെ ജേഷ്ടനായ കുഞ്ഞിരാമ ൻ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. മടിയാ യുധം വേറെയും വീട്ടിലുണ്ടെന്നും,കളരി നിയമ പ്രകാരം അങ്കം കഴിഞ്ഞു എതി രാളി മരിച്ചു വീണ പോർക്കളത്തിൽ തിരിച്ചു പോകുന്നത് അപകടമുണ്ടാക്കും എന്നുമായിരുന്നു കളരി നിയമത്തിലെ വിശ്വാസ്സങ്ങൾ.

പേരുകേട്ട ധീരനായ പോരാളി പടയ്ക്ക് പോയിട്ട് ആയുധവും ഉപേക്ഷിച്ചു ഓ ടിയെന്ന ദുഷ് പേര് വരുമെന്ന് പറഞ്ഞു, ജേഷ്ഠൻറെ എതിർപ്പ് വക വെക്കാതെ ഒതേനൻ വീണ്ടും ഏഴരക്കണ്ടത്തിലേക്ക് തിരിച്ചു. പോർക്കളത്തിൽ ഒതേനൻറെ മടിയായുധം വീണു കിടക്കുന്നത് കതിരൂർ ഗുരുക്കളുടെ ശിഷ്യനായ പരുന്തുങ്ക ൽ എമ്മൻ പണിക്കർ കാണുന്നു, അഭിമാനിയായ ഒതേനൻ മടിയായുധം തേടി തിരിച്ചു വരുമെന്ന് കണക്കു കൂട്ടിയ എമ്മൻ പണിക്കർ ചുണ്ടങ്ങാപ്പൊയിലിലെ  മായിൻ കുട്ടിയെ നാടൻ തോക്കുമായി ഏഴരക്കണ്ടത്തിലേക്കയക്കുന്നു. ഒതേന ൻ ഏഴരക്കണ്ടത്തിൽ എത്തി ആയുധം എടുക്കുവാൻ തുടങ്ങുമ്പോൾ വരമ്പിൽ മറഞ്ഞു നിന്നിരുന്ന മായിൻ കുട്ടി നാടൻ തോക്ക് കൊണ്ട് വെടി വെക്കുന്നു. ഉന്നം തെറ്റാതെയുള്ള വെടിയുണ്ട ഒതേനൻറെ മാറിടത്തിൽ തന്നെ തുളച്ചു കയറി.
(വെടി കൊണ്ട ഒതേനൻ നാലുഭാഗത്തും തിരിഞ്ഞു നോക്കിയെന്നും, ഓടി രക്ഷ പ്പെടാൻ ശ്രമിച്ച മായിൻ കുട്ടിയെ കയ്യിലുണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞു കൊന്നു വെന്നുമുള്ള വിശ്വാസ്സവും നിലവിലുണ്ട്)

വെടിയേറ്റ ശേഷം  ഏഴരക്കണ്ടത്തിൽ നിന്നും പൊന്ന്യം അരയാലിൻറെ കീഴിൽ വരെ നടന്നു പോവുകയും അവിടെ വച്ചു തുണി കൊണ്ട് മാറിടത്തിൽ കെട്ടുക യും  കുറച്ചു വിശ്രമിച്ച ശേഷം, വടകരയിലെ വീട്ടിലെത്തി എല്ലാവരുമായി അ വസാനമായി സംസ്സാരിക്കുകയും, ആർക്കൊക്കെ എന്തൊക്കെ കൊടുക്കണമെ ന്ന് പറയുകയും  ചാപ്പനെ കൊണ്ട് മാറിടത്തിലെ കെട്ട് അഴിപ്പിച്ച ശേഷം മരി ച്ചുവെന്നുമാണ് ചരിത്രം. അങ്ങിനെ മുപ്പത്തി രണ്ടാം വയസ്സിൽ കടത്തനാടി ൻറെ വീര പുത്രനായ തച്ചോളി ഒതേനൻ ഈ ലോകത്തോട്‌ വിട പറഞ്ഞു. മുപ്പ ത്തി രണ്ടു വയസ്സിനിടക്ക്‌ അറുപത്തി നാല് അങ്കങ്ങൾ ജയിച്ച വീരനായകനെന്ന ഖ്യാതിയുമായി ഒതേന യുഗം അവസാനിച്ചു.

 മരിക്കാൻ നേരം എല്ലാവരുടേയും കാര്യങ്ങൾ പറയുന്നതിനിടയിൽ ചാപ്പൻറെ പേര് മാത്രം പരാമർശിച്ചില്ല, അങ്ങിനെ ചാപ്പൻ തന്നെ ഒതേനനോട് ചോദിക്കു ന്നു "തച്ചോളി ഇളയ കുറുപ്പെന്നോരെ എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ, എ ന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ" മറുപടിയായി ഒതേനൻ "ചപ്പനോടല്ലേ പറ യുന്നത്, കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ, നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ, കെട്ടങ്ങ ഴിച്ചോരു നേരത്തില്,കിടന്നു മരിച്ചല്ലോ കുഞ്ഞി ഒതേനൻ". കൊണ്ട് പോയി കൊല്ലിച്ചതും നീയെ ചാപ്പായെന്ന അവസ്സാന വാക്കിൽ ഒരു ദുരൂഹത അവശേ ഷിപ്പിക്കുന്നു. ഒതേനൻറെ അങ്കങ്ങളിൽ തന്ത്രങ്ങൾ മെനയുന്നവനും, ആയുധങ്ങ ളുടെ സൂക്ഷിപ്പ്കാരനുമായിരുന്നു കണ്ടാച്ചേരി ചാപ്പൻ, അങ്ങിനെയുള്ള ആ ളുടെ സാന്നിദ്ധ്യത്തിൽ മടിയായുധം എങ്ങിനെ അങ്കത്തട്ടിൽ നഷ്ടമായിയെന്നതു ദുരൂഹമാണ്. ഇവിടെ ചാപ്പൻറെ ചോദ്യത്തിലും, ഒതേനൻറെ ഉത്തരത്തിലും ര ണ്ടു സൂചനകൾ ഉള്ളതായി കാണാം. "എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോയെ ന്നതിൽ, എൻറെ അശ്രദ്ധയിൽ ഒതേനനു വിഷമമുണ്ടോയെന്നുമാവാം, അല്ലെ ങ്കിൽ ചതി ചെയ്തതാണെങ്കിൽ ഒതേനൻറെ മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടോയെന്നു അറിയുകയുമാവാം. ഒതേനൻറെ മറുപടിയിൽ "കൊണ്ട് പോയി കൊല്ലി ച്ചോം നീയേ ചാപ്പാ"എന്നതിൽ നിൻറെ അശ്രദ്ധ മൂലം എനിക്കീ ഗതി വ ന്നു, അല്ലെങ്കിൽ നിൻറെ ചതി എനിക്ക് മനസ്സിലായിയെന്നു ബോധ്യപ്പെടുത്തുക യുമാവാം.

തച്ചോളി മാണിക്കോത്ത് മന ഇപ്പോൾ ക്ഷേത്രമാണ്, അവിടെ കുംഭം പത്താം തി യ്യതി ഒതേനൻറെ തെയ്യം കെട്ടിയാടുന്നു. ലോകനാർ കാവിലമ്മ ഒതേനൻറെ ഇഷ്ട ദേവതയായിരുന്നു. ശിവൻറെയും, ഭഗവതിയുടെയും, വിഷ്ണുവിൻറെയും പ്ര തിഷ്ഠകളാണ് ലോകനാർ കാവിലുള്ളത് അറുപത്തി നാല് അങ്കങ്ങൾക്കും പുറ പ്പെടുന്നതിനു മുമ്പായി ലോകനാർ കാവിലമ്മയുടെ  അനുഗ്രഹം തേടിയിരുന്ന തായും, വിശ്വാസ്സം. പൂഴി കടകൻ ദുരുപയോഗം ചെയ്യില്ലെന്ന സത്യം പാലിക്കാ തിരുന്നതാവം വെടി കൊണ്ടുള്ള മരണമെന്ന് വിശ്വസ്സിക്കുന്നവരും ധാരാളം. ഗു രുവിനു നേരേ ചതി പ്രയോഗമായ പൂഴിക്കടകൻ പ്രയോഗിക്കുകവഴി ശാപം ഏറ്റെന്ന് വിശ്വസ്സിക്കുന്നവരും ധാരാളം. (എന്ത് വിശ്വസ്സിക്കണമെന്ന് വായിക്കു ന്നവർക്കും തീരുമാനിക്കാം)

കതിരൂർ ഗുരുക്കളുടെ ഇന്നത്തെ തലമുറയിൽ പെട്ടവർ പൊന്ന്യം കക്കറയിൽ ഇന്നും ഉണ്ട്. ഗുരുക്കൾ വീടിൻറെ ചുരുക്കപ്പേരായ ജി വി ഹൌസ് എന്ന വീടാ ണ് അത്. ഗുരുക്കളുടെ തൊഴു കളരിയും ഇപ്പോഴും നിലവിലുണ്ട്, തൊഴു കള രിയിൽ അങ്കമൊ, മൽസ്സരങ്ങളോ നടക്കാറില്ല, അങ്ങിനെയുള്ള കാര്യങ്ങൾക്കു പോകുന്നതിനു മുമ്പായി തൊഴു കളരിയിൽ തൊഴുതു അനുഗ്രഹം തേടി പോകു ക മാത്രമാണ് പതിവ്. മായിൻ കുട്ടിയുടെ തലമുറയിലുള്ളവർ ചുണ്ടങ്ങാ പോ യിൽ എന്നതി ൻറെ ചുരുക്കപ്പേരായ സി പി ഹൗസ് എന്ന വീട്ടിലും താമസ്സിക്കു ന്നു.

ഒരു നാടിൻറെ പൈതൃകം തേടിയുള്ള യാത്രയിൽ, പൊന്ന്യം പുല്ലോടിയിലെ ശ്രി പാട്ട്യം ഗോപാലൻ സ്മാരക വായന ശാലയാണ് അതേ ഏഴരക്കണ്ടത്തിൽ ഈ വർഷം കുംഭം പതിനൊന്നാം തിയ്യതി (ഫിബ്രവരി ഇരുപത്തി നാല് 2016)  പൊ ന്ന്യത്തങ്കം എന്ന പേരിൽ കളരി പയറ്റും, നാടൻ പാട്ടുകളുമടങ്ങുന്ന കലാപരി പാടികളും മറ്റു അഭ്യാസ്സ പ്രകടനങ്ങളും സംഘടിപ്പിച്ചത്. അങ്കം തുടങ്ങുന്നതി നു മുമ്പായി പുല്ലോടി ചൂള റോഡിൽ നിന്നും എഴരക്കണ്ടം വരെ ഇടവും വല വും എരിയുന്ന പന്തങ്ങൾ കുത്തിയിറക്കി നിർത്തിയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന അങ്കത്തിനു മൂക സാക്ഷിയായി നിന്ന പകലോന് മടങ്ങാൻ വല്ലാത്ത മടിയായിരുന്നു. പഴയ കാഴ്ച കാണുവാനുള്ള തത്രപ്പാട് കൊണ്ടാവാം ആകാശ പാന്തൻ പോകാൻ കൂട്ടാക്കാതിരുന്നത്. പടിഞ്ഞാറൻ ച ക്രവാളം പതിവിൽ കൂ ടുതൽ ചുവന്നിരുന്നു. പറവകളും, കിളികളും കൂടണയാൻ മടിച്ചുവോ എന്നൊ രു തോന്നൽ!!!!!!. നാട്ടി പാട്ടും, കളരിപ്പയറ്റിലെ വൈവിധ്യമാർന്ന അഭ്യാസ്സ പ്രക ടനങ്ങളും കൊണ്ട് അരങ്ങു തകർത്ത കുറെ മണിക്കൂറുകൾ.!!!!!!. പോക്ക് വെയി ലിനൊപ്പൊം ഇടിക്കിടെ ചൂള മടിച്ചെത്തുന്ന ഇളം കാറ്റിനും പറയാനുണ്ടാവം നൂറ്റാണ്ടുകൾ മുമ്പ് നടന്ന അങ്കത്തിൻറെ വീര കഥ.

പൈതൃകമായി നമുക്ക് ലഭിച്ച പല നാടൻ ആയോധന കലകളും, കഴിവുകളും  ആചാരങ്ങളും നമുക്കുണ്ടായിരുന്നു. പല കാരണങ്ങൾ പറഞ്ഞു ഇതിൻറെ യെ ല്ലാം കടക്കൽ കൈക്കോടാലി വയ്ക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ പാട്ട്യം ഗോപാലൻ സ്മാരക വായന ശാല നടത്തിയ ഈ ഉദ്യമം തീർ ച്ചയായും പ്രശംസ്സനീയമാണ്. കളരിയെ കൂടാതെ കോൽക്കളി, പൂരക്കളി അ ങ്ങിനെ പലതും കൊയ്ത്തു കഴിഞ്ഞ കണ്ടങ്ങളിൽ പണ്ട് കാലങ്ങളിൽ അര ങ്ങേ റിയിട്ടുണ്ട്. ഇതിനെയെല്ലാം തിരിച്ചു കൊണ്ട് വന്നു നമ്മുടെ നഷ്ട പ്രതാപങ്ങളെ വീണ്ടും പരിപോഷിപ്പിക്കാൻ പാട്ട്യം ഗോപാലൻ സ്മാരക വായനശാ ല ശ്രമി ക്കുമെന്ന് നമുക്ക് ആശിക്കാം.

ഒരു കാലത്ത് പ്രശസ്ഥമായിരുന്ന കളരി മർമ്മ ചികിൽസ്സ പേരു മാറ്റി ഫിസി യോ തെറാപ്പിയായപ്പോൾ സ്വീകരിക്കുവാൻ നമ്മൾ തയ്യാറായിയെന്നതു പോ ലെ പൈതൃകമായി കിട്ടിയ പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മു ടെ സംസ്കാരത്തെ തച്ചുടക്കുവാനുള്ള പ്രവണത പല ഭാഗങ്ങളിൽ നിന്നും ഉ ണ്ടാവുന്നു. വയലുകളിലെ കൃഷിയും, കളരിയും, കൊൽക്കളിയും, പൂരക്കളി യും പോലെ, ആട്ട കളിയും, ചുള്ളികളിയും, ബോൾകളി, ക്രിക്കറ്റ്, ഫുട് ബോൾ എല്ലാം അന്യമാകുകയും, മൊബൈൽ ഫോണും കുത്തിപ്പിടിച്ചു ഇരുട്ട് മൂലയി ൽ ഇരുന്നു സമയം പാഴാക്കുന്ന പുതു തലമുറയിലെ ഒരു വിഭാഗം മുഖ്യ ധാര യിൽ നിന്ന് വ്യതിചലിക്കുന്ന പ്രവണത തീർത്തും അപകടകരമാണ്. പാട്ട്യം ഗോ പാലൻ സ്മാരക വായനശാല പോലെ മറ്റു വായന ശാലകളും മുൻ കയ്യെടുത്ത് നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

അങ്കം കഴിഞ്ഞപ്പോൾ പാതി രാത്രിയായിരുന്നു, ടോർച്ചും കത്തിച്ചു തിടുക്ക ത്തിൽ നടക്കുമ്പോൾ ആരോ ഇങ്ങിനെ പാടിയോയെന്നൊരു സംശയം,
"അന്നേരം ചാപ്പനല്ലോ ചോദിക്കുന്നു, എല്ലെരേക്കൊണ്ടും പറഞ്ഞു നിങ്ങൾ"
"എന്നെക്കൊണ്ടൊന്നും പറഞ്ഞില്ലല്ലോ, ആ വാക്ക് കേട്ടുള്ള കുഞ്ഞി ഒതേനൻ"
"ചാപ്പനോടല്ലേ പറയുന്നത്"
"കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചോം നീയേ ചാപ്പാ"
"നിനക്ക് തരാനേതുമില്ല ചാപ്പാ, കെട്ടിയ കെട്ടങ്ങഴിച്ചോ ചാപ്പാ"
"കെട്ടങ്ങഴിച്ചോരു നേരത്തില്, കിടന്നു മരിച്ചല്ലോ കുഞ്ഞിയോതേനൻ"

ഇടവും വലവും തിരിഞ്ഞും മറിഞ്ഞും, നോക്കി, മുകളിലായി ഏഴരക്കണ്ടം മു തൽ എന്നെ അനുഗമിക്കുന്ന രാത്രിജ്ഞരനൊഴികെ ആരെയും കണ്ടില്ല, വെറു തെ തോന്നിയതാവാം, കഴിഞ്ഞു പോയ ഒരു നല്ല കാലത്തിൻറെ ഓർമ്മയിൽ ഞാൻ വേഗം നടന്നു.

കുട്ടിയായിരുന്ന കാലത്ത് കല്ല്യാണ വീടുകളിൽ കറിക്കരക്കുന്ന പെണ്ണുങ്ങളും, കണ്ടങ്ങളിൽ നാട്ടി നടുന്ന പെണ്ണുങ്ങളും പാടി കേട്ട തച്ചോളി ഒതേനൻ പാട്ടിൽ എനിക്ക് ഓർമ്മയിലുള്ള കാര്യങ്ങളും കുറച്ചു വരികളുമാണ് ഇത്രയും എഴു തുവാൻ പ്രേരണയായത്‌. വരികൾ ശരിയായിക്കൊള്ളണമെന്നില്ല കുറ്റങ്ങളും, കുറവുകളും ഒരുപാടുണ്ടെങ്കിലും എല്ലാ വരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ എല്ലാ വർഷങ്ങളിലും വിവിധ നാടൻ കലാ രൂപങ്ങൾ ഉൾപ്പെടുത്തി പൊന്ന്യത്തങ്കം ആഘോഷിക്കപ്പെടുന്നു.

ജയരാജൻ കൂട്ടായി


തച്ചോളി ഒതേനൻ.
--------------------------------
AD_1600-നോടടുത്ത്.
വടകരയിൽ നിന്നും ഒരു കിലോമീറ്ററകലെയുള്ള തച്ചോളി മാണിക്കോത്ത് വീട്ടിലെ 32 കാരനായ ഒതേനക്കുറുപ്പ് കുടുംബ ക്ഷേത്രത്തിലെ ഉൽസവത്തിനുള്ള പന്തൽപണി വിലയിരുത്താൻ 3 കിലോമീറ്റർ അകലെയുള്ള ലോകനാർ കാവിലെത്തി. അപ്പോഴാണ് മതിലൂർ ഗുരുക്കളും പരിവാരവും അങ്ങോട്ട് ചെന്നു കയറിയത്.
ഭൂമിയിലെ ഏറ്റവും മികച്ച ആയോധന കലയായ കളരിപ്പയറ്റ് അഭ്യാസികളായിരുന്നു രണ്ടുപേരും . 64 ദ്വന്ദയുദ്ധങ്ങൾ നടത്തിയ ഒതേനൻ, 64-ലിലും ജയിച്ച് എതിരാളികളെ യമപുരിക്കയച്ച പടക്കുറുപ്പാണ്. ഒതേനനോട് ''പൊയ്ത്ത്'' നടത്തിയാൽ ഏത് കളരിപ്പയറ്റ് ഗുരുക്കളും കൊല്ലപ്പെടും എന്നത് മലയാളദേശം മുഴുവൻ പ്രസിദ്ധമായിരുന്നു.
മതിലൂർ ഗുരുക്കൾ പഴശ്ശി രാജാവിൻറെ പൂർവ്വികനായ കോട്ടയം തമ്പുരാൻറെ 10000- നായർ പടയാളികളുടെയും 2100- മുസ്ലിം മാപ്പിള യോദ്ധാക്കളുടെയും ഗുരുവായിരുന്നു. കോട്ടയം കോവിലകത്തെ രാജകുമാരൻമാർക്കും ഇദ്ദേഹം ഗുരു തന്നെ.
ക്ഷേത്രമുറ്റത്തേക്ക് കയറി വന്ന ഇദ്ദേഹം തൻറെ തോക്ക് അവിടെയുള്ള ഒരു പ്ലാവിൻമേൽ ചാരിവെച്ചു. ഒതേനൻ അപ്പോൾ പരിഹാസത്തോടെ ചോദിച്ചു;
''പൊൻകുന്തം ചാരും പിലാവുമ്മല്,
മൺകുന്തം ചാരീയതാരാണെടോ''?
ഇതേത്തുടർന്ന് രണ്ടുപേരും വാക്കേറ്റമായി. അവസാനം മതിലൂർ ഗുരുക്കൾ ഒതേനനെ പോരിനു വെല്ലുവിളിച്ചു.
അടുത്ത കുംഭമാസം 9, 10, 11- തിയ്യതികളിൽ പൊന്നിയം ഏഴരക്കണ്ടം വയലിൽ വെച്ച് പൊയ്ത്ത് നടത്താൻ തീരുമാനിക്കപ്പെട്ടു.
പതിവ് ആചാരം അനുസരിച്ച് കടത്തനാട് രാജാവിനോടും രാജാവിൻറ്റെ കീഴിലുള്ള നാലു നാടുവാഴികളോടും സാമൂതിരിയുടെ നാവികസേനാ തലവനായ കോട്ടക്കൽ കുഞ്ഞാലി മരക്കാരോടും മുസ്ലിം സിദ്ധനായ ചീനിയംവീട്ടിൽ തങ്ങളോടും അനുവാദം വാങ്ങിയ ശേഷം ഒതേനൻ ആയുധം എടുത്തു.
കുംഭമാസം 9-ന് സന്തത സഹചാരികളായ കണ്ടാച്ചേരി ചാപ്പൻ, പയ്യംവെള്ളി ചന്തു എന്നിവരുടേയും കടത്തനാട്ട് രാജാവിൻറെ നായർ പടയാളികളുടെയും അകമ്പടിയോടെ ഒതേനൻ തലശ്ശേരി യിൽ നിന്നും 6 കിലോമീറ്റർ കിഴക്ക് കൂത്തുപറമ്പ് പാതയിലുള്ള പൊന്നിയം ഗ്രാമത്തിലെത്തി. ഇപ്പോഴത്തെ ചൂള എന്ന ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള സ്ഥലമായിരുന്നു പട നിശ്ചയിക്കപ്പട്ട ഏഴരക്കണ്ടം.
പരുന്തുങ്ങൽ എമ്മൻ പണിക്കരുടെയും കോട്ടയം തമ്പുരാൻറെ പടയാളികളുടെയും അകമ്പടിയോടെ മതിലൂർ ഗുരുക്കൾ പടക്കളത്തിലിറങ്ങിയപ്പോൾ കോട്ടയം സേന ആയിരം തോക്കുകൾ കൊണ്ട് ആചാരവെടി മുഴക്കി. ഒതേനൻ ഇറങ്ങുമ്പോൾ കടത്തനാടൻ നായർ പടയും ആയിരം ആചാരവെടിയുതിർത്തു,
മൂന്ന് ദിവസം പൊരുതിയിട്ടും രണ്ടുപേർക്കും ജയിക്കാനായില്ല. അവസാനം മതിലൂർ ഗുരുക്കൾ കള്ളച്ചുവട് വെച്ച് ഒതേനനെ ചുരിക കൊണ്ട് കുത്തി. കുത്ത് പരിചകൊണ്ട് തടുത്ത ഒതേനൻ പ്രസിദ്ധമായ ''പൂഴിക്കടകൻ'' എന്ന ചതിപ്രയോഗം തന്നെ പുറത്തെടുത്തു. കാൽപാദം കൊണ്ട് മണൽ കോരി മതിലൂർ ഗുരുക്കളുടെ കണ്ണുകളിലിടാൻ ഒതേനന് നിമിഷാർദ്ധമേ വേണ്ടി വന്നുള്ളൂ. ഗുരുക്കൾ കൊല്ലപ്പെട്ടു.
പട ജയിച്ച് തിരിച്ചു പോവുകയായിരുന്ന ഒതേനനെ ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയിലിലെ മായൻകുട്ടി എന്നയാൾ പതിയിരുന്ന് വെടി വെച്ചു. ഗുരുക്കളെ കൊന്ന അതേ ചുരിക ചുഴറ്റിയെറിഞ്ഞ് മായൻകുട്ടിയേയും ഒതേനൻ കൊന്നു.
ജ്യേഷ്ടനായ കോമക്കുറുപ്പിനോട് ദീർഘനേരം ഒതേനൻ സംസാരിച്ചു. ചീനിയംവീട്ടിൽ തങ്ങൾ കൊടുത്ത ഉറുക്കിന് വെടിയുണ്ടയെ തടുക്കാനുള്ള കഴിവുണ്ടന്ന് ഒതേനൻ വിശ്വസിച്ചിരുന്നു. സംഭവദിവസം ഉറുക്ക് കാണാതായതിനു പിന്നിൽ ഉറ്റ മിത്രം ചാപ്പനാണെന്ന് അവസാന നിമിഷങ്ങളിൽ ഒതേനൻ കരുതി. ഒതേനൻ ആവശ്യപ്പെട്ടത് പ്രകാരം പയ്യംവെള്ളി ചന്തു നെറ്റിയിൽ നിന്നും വെടിയുണ്ട കടിച്ചൂരിയെടുത്തു. അതോടെ കേരളീയ പൗരുഷത്തിൻറെയും പൈതൃകത്തിൻറയും ചിഹ്നനക്ഷത്രം അസ്തമിച്ചു.
വടകരയിലെ ഇദ്ദഹത്തിൻറെ വീടിൻറെ ഒരു അറ മാത്രം ഭദ്രമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ഒതേനൻറെ വാളും കസേരയും ജ്യേഷ്ടനായ കുഞ്ഞിരാമൻ എന്ന കോമക്കുറുപ്പിൻറെ കട്ടിലും ഇവിടെയുണ്ട്. എല്ലാ വർഷവും കുംഭമാസം പത്താം തിയ്യതി പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മലയാള പൈതൃക അഭിമാനികളും യൂറോപ്പിലേയും പൂർവ്വേഷ്യയിലേയും കളരിപ്പയറ്റ് വിദ്യാർത്ഥികളും ഒരു തീർത്ഥാടനം പോലെ ഈ ഗ്രാമം സന്ദർശിക്കുന്നു.
                  കടപ്പാട്.watsap





  












No comments:

Post a Comment