അമ്മമാരായ സ്ത്രീകൾ മക്കളുടെ ക്ഷേമത്തിനായും, ദീർഘായുസ്സിനും, അവരു ടെ ജീവിതം സ ന്തോഷ ഭരിതമാക്കാനും വേണ്ടി അനുഷ്ടിക്കുന്ന വ്രതമാണ് അ ഹോയി അഷ്ടമി വ്രതം. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സ മാണ് അഹോയി അഷ്ടമിയായി ആചരിക്കുന്നത്. ഇത് ദിവാളിയുടെ ഏതാണ്ട് എട്ടു ദിവ സ്സങ്ങൾക്ക് മുമ്പാണ്, അഷ്ടമി ദിവസ്സം അതി രാവിലെ തുടങ്ങുന്ന ഉപ വാസ്സം വൈകുന്നേരം ആകാശത്തിൽ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ അവസ്സാനി പ്പി ക്കുന്നു. ഉപവാസ്സ സമയത്ത് നിരാഹാരമിരിക്കുകയും, വെള്ളമോ ഭക്ഷണ മോ കഴിക്കുവാൻ പാടില്ല.
ചുമരിൽ അഷ്ട കോണാകൃതിയിൽ അഹോയി ഭഗവതിയുടെ പടം വരക്കുക യും (അഷ്ടമിയുമായി ബന്ധപ്പെട്ടതു കൊണ്ടാണ് അഷ്ട കോണാ കൃതിയിൽ വര ക്കുന്നത്). അഷ്ടമി ഭഗവതിയുടെ പടത്തിനരുകിലായി കുറുക്കൻറെയും കുട്ടിക ളുടെയും പടവും വരയ്ക്കുന്നു. നിലത്തു വരച്ച കൊലത്തിനകത്തു കലശവും, കലശത്തിന് മുകളിലായി ഒരു ചെറു മണ്‍ പാത്രത്തിൽ വെള്ളവും കറുക പു ല്ലും വയ്ക്കണം. പ്രസാദമായി എട്ടു പൂരിയും, എട്ടു കഷണം ഹൽവ, അല്ലെങ്കി ൽ മറ്റു മധുര പലഹാരവും (എന്ത് പലഹാരമായാലും എട്ടു എണ്ണമാണ് വേണ്ട ത്), ഒപ്പം തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് പൂരി അല്ലെങ്കിൽ മ ധുര പലഹാരവും ഒരു ചെറു തുക പണവും കൊടുക്കണം. വ്രതാനുഷ്ടാനവും പൂജയും സ്ത്രീകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് അഹോയി അഷ്ടമി യുടെ പ്രത്യേകത. സന്ധ്യ സമയത്ത് അഹോയി ഭഗവതിയുടെ പടത്തിനു മുന്നി ൽ വെള്ളി കൊണ്ടുള്ള ഗ്ലാസിൽ ജലവും, പാൽ പഴങ്ങൾ എല്ലാം നൈവേദ്യമാ യി സമർപ്പിക്കുന്നു. പൂജകൾക്ക് ശേഷം, കയ്യിൽ ഏഴു മണി ഗോതമ്പ് പിടിച്ചു അഹോയി ഭഗവതിയുടെ കഥ വായിക്കുകയും, വായനക്ക് ശേഷം പൂജയിലെ നൈവേദ്യം അമ്മായിയമ്മയെ ഊട്ടുകയും തുടർന്ന് ആകാശത്തു നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെ ട്ടന്നു ഉറപ്പു വരുത്തിയ ശേഷം വെള്ളി ഗ്ലാസിലെ വെള്ളം കുടിച്ചു വ്രതം അവസ്സാനിപ്പിക്കുന്നതുമാണ് അഹോയി അഷ്ടമിയുടെ ആചാരങ്ങൾ.
അഹോയി അഷ്ടമിയുടെ പികളിലുള്ള ഐതിഹ്യം ഇങ്ങിനെ, പുരാതന കാല ത്ത് ഒരു നഗരത്തിൽ ഒരു ഗ്രാമീണ ദമ്പതികൾ താമസ്സിച്ചിരുന്നു. അവർക്ക് ഏഴു പുത്രന്മാരായിരുന്നു. ദിവാളി അടുത്തതിനാൽ, വീടും, മുറ്റവും നന്നാക്കാൻ വേ ണ്ടി മണ്ണെടുക്കാൻ ഗ്രാമീണൻറെ ഭാര്യ കാട്ടിലേക്ക് പോയി. ഒരു കുറുക്കൻറെ കൂടിനടുത്ത് കൂന്താലി കൊണ്ട് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ കൂന്താലി കയ്യിൽ നിന്നും അബദ്ധത്തിൽ തെന്നുകയും കുറുക്കൻറെ കൂടിനു മുകളിൽ വീ ഴുകയും കൂട്ടിലുണ്ടായിരുന്ന കുറുക്കൻറെ കുട്ടികൾ മരിക്കുകയും ചെയ്തു. ഈ കാഴ്ചയിൽ മനം നൊന്ത ഗ്രാമണി കുഴിച്ചെടുത്ത മണ്ണും അവിടെ ഉപേക്ഷി ച്ചു കൊണ്ട് തിരിച്ചു പോയി.
കുറച്ചു നാളുകൾക്കു ശേഷം അവരുടെ ഏഴു പുത്രന്മാരും ഒന്നൊന്നായി ഒരു വ ർഷത്തിനിടയിൽ മരണമടഞ്ഞു. ഒരു ദിവസ്സം അവർ അവരുടെ ഗ്രാമത്തിലെ വൃദ്ധ സ്ത്രികളോട് അവരുടെ പുത്രമരണത്തിൻറെ കഥന കഥ പറ യുന്നു. ഒരു തെറ്റും ചെയ്യാത്ത തങ്ങൾക്കു എന്ത് കൊണ്ട് ഇങ്ങിനെയൊരു ദുർ വിധി വന്ന തെന്നറിയില്ലായെന്നും പറഞ്ഞു കൊണ്ട് ഹൃദയം പോട്ടുമാറ് വിലപിക്കുന്നു. പിന്നീട് അറിയാതേയും അബദ്ധത്തിലും സംഭവിച്ച കുട്ടി കുറുക്കന്മാരുടെ മര ണത്തിൻറെ കഥയും വിവരിക്കുന്നു. ഉപായം ഒന്നും പറയാൻ പറ്റാതെ അവരെ ല്ലാവരും ഭഗവതിയെ പ്രാർത്തിക്കൻ നിർദ്ദേശിക്കുന്നു.
ജീവിതത്തിൽ എല്ലാം നഷ്ടമായ ദമ്പതികൾ എതെങ്കിലും പുണ്യ സ്ഥലത്ത് ചെന്ന് ജീവിതം അവസ്സാനിപ്പിക്കാൻ തീരുമാനിക്കുന്നു. വീട് വിട്ടിറങ്ങി ഭക്ഷണമോ വെള്ളമോയില്ലാതെ കൊടും വെയിലേറ്റു ദിവസ്സം മുഴുവൻ നടക്കുകയാൽ അ വശരായ രണ്ടു പേരും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഒരു അശരീരി കേട്ടാണു രണ്ടു പേരും മയക്കമുണർന്നത്. കുട്ടിക്കുറു ക്കൻറെ മരണത്തിലുള്ള പാപമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും പ്രധിവി ധിയായി കുട്ടികുറുക്കൻറെ മുഖം വ രച്ച ഒരു ചിത്രവുമായി, കാർത്തിക കൃ ഷ്ണ അഷ്ടമി ദിവസ്സം ഭഗവതിയുടെ മുന്നിൽ പ്രായശ്ചിത്തം ചെയ്തു, അറിയാ തെ ചെയ്തു പോയ അപരാധം പൊറുക്കുവാൻ മനസ്സലിഞ്ഞു പ്രാർത്ഥിക്കുവാ നും, നിർദ്ദേശിക്കുന്നു. കൂടാതെ എല്ലാ ജീവ ജാലങ്ങളോടും സ്നേഹത്തോടും, ദയയോടും കൂടി മാത്രം സമീപിക്കാനും, എന്ത് പ്രവർത്തി ചെയ്യുമ്പോഴും അ ന്യ ജീവികളുടെ സുരക്ഷയും ഉറപ്പാക്കണ മെന്നും നിർദ്ദേശിക്കുന്നു.
നിർദ്ദേശം സ്വീകരിച്ചു ദമ്പതികൾ വ്രതം അനുഷ്ടിക്കുകയും, അവരുടെ വ്രത ശുദ്ധിയിലും ഭക്തിയിലും ആകൃഷ്ടയായ അഷ്ടമി ഭഗവതി പാപം പൊറുക്കു കയും അനുഗ്രഹവും, സർവ്വ ഔശര്യവും നൽകുന്നു. അങ്ങിനെ മരണമടഞ്ഞ അവരുടെ മക്കൾക്ക് പകരമായി അവർ വീണ്ടും ഏഴു മക്കളെ പ്രസ്സവിക്കുക യും അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കയ് വന്നുവെന്നും വിശ്വാസ്സം.
ദമ്പതികളോടൊപ്പം വൃദ്ധ സ്ത്രീകളും ഉപവാസ്സത്തിൽ പങ്കു ചേർന്നെന്നും പി ന്നീട് തുടർച്ചയായി എല്ലാ വർഷ ങ്ങളിലും ഉപവാസവും, വ്രതവും തുടങ്ങിയെ ന്നും, അങ്ങിനെ അത് നാട്ടിലെ ഒരു ആ ചാരമായി മാറിയെന്നും വിശ്വാസ്സം. അ ന്യ ജീവികളോടുള്ള സഹാനുഭൂതി എല്ലാ കാലത്തും ഭാരതത്തിൽ നില നിന്നിരു ന്നെന്നതിനുള്ള തെളിവ് കൂടിയാണ് അഹോയി അഷ്ടമി ആഘോഷത്തിലെ ആ ചാരങ്ങളും വിശ്വാസ്സങ്ങളും.
അന്ന് മുതൽ എല്ലാ വർഷവും വിശ്വാസ്സികളായ അമ്മമാർ മക്കളുടെ ധീർഘാ യുസ്സിനും, ഔശര്യത്തിനുമായി അഹോയി അഷ്ടമി വ്രതം അനുഷ്ടിക്കാനും തുട ങ്ങിയെന്നും ഐതിഹ്യം.
ലോകത്തിലെ എല്ലാ അമ്മമാരുടെ മക്കളും, ധീർഘായുസ്സും, സമൃദ്ധിയും, ഔ ശര്യത്തോടും കൂടി ജീവിക്കാൻ അഹൊയി ഭഗവതി അനുഗ്രഹിക്കട്ടേ.
നവംബർ മൂന്ന് രാവിലെ അഞ്ചു മണി മുതലാണ് ഈ വർഷത്തെ അഹോയി അഷ്ടമി വ്രതം ആരംഭിക്കുന്നത്.
ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.
ജയരാജൻ കൂട്ടായി
No comments:
Post a Comment