പരിസ്ഥിതി സംരക്ഷിക്കൂവാൻ സ്വച്ഛഭാരത് അഭിയാൻ പദ്ധതി വിജയിപ്പി ക്കുക, സഹകരിക്കുക, നല്ല നാളേക്കായി, വരും തലമുറക്കായി
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം - പരിസ്ഥിതി ദിന സന്ദേശം
വെട്ടിപ്പിടിക്കലിൻറെയും, വലിച്ചെറിയലിൻറെയും സംസ്കാരത്തിനിടയിൽ വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി. നില നിൽപ്പ് അതീവ അപകടാവസ്ഥയിൽ എത്തിനിൽക്കുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രസക്തി വളരെ വലുതാണ്. ആവശ്യമായ സഹായങ്ങളും സഹകരണങ്ങളും നൽകുന്ന കാര്യ ത്തിൽ സർക്കാർ ഭാഗത്ത് നിന്നും നല്ല സഹകരവും ഉണ്ട്. എന്നാൽ അത് വേണ്ട പോലെ വിനിയോഗിക്കുന്നുണ്ടോ, പ്രതീക്ഷകൾക്കനുസ്സരിച്ചു നടക്കുന്നുണ്ടോ എന്ന കാര്യം സംശയ മാണ്.
ഏറ്റവും അവസ്സാനമായി ലഭ്യമായ കണക്കനുസ്സരിച്ചു ഭൂമി ഇന്ന് താങ്ങുന്നത് 7.5 ബില്ലിയൻ (750 കോടി) ജനങ്ങളെയാണ്. കഴിഞ്ഞ കാലങ്ങളി ലെ ശരാശരി യുടെ അടിസ്ഥാനത്തി ൽ ഈ നൂറ്റാണ്ടിൻറെ അവസ്സാനത്തോ ടെ 10 ബില്ല്യൻ ആ കുമെന്നാണ് കണക്ക്. ഓരോ വർഷവും കൃഷി ഭൂ മി കയ്യടക്കുകയും മണ്ണിട്ട് മൂ ടുകയും ബഹു നില കെട്ടിടങ്ങളും വ്യാ പാര സമുച്ചയങ്ങളും നിർമ്മിക്കുക വഴി കൃഷി സ്ഥലം ചു രുങ്ങി, ചുരുങ്ങി ഇല്ലാതായിക്കൊണ്ടുമിരിക്കുന്നു. വ യലുകളും തണ്ണീർ തടങ്ങ ളും മണ്ണിട്ട് മൂടുകയാൽ ജല ദൗർബല്യം മുമ്പെങ്ങും ഇല്ലാത്ത വിധം ഭീകരാവസ്ഥയിലുമാണ്. ഭൂമിയുടെ വലിപ്പം കൂടുന്നില്ലെന്നുള്ള യാഥാർത്ഥ്യം ആരും ഉൾ ക്കൊള്ളാൻ തയ്യാറുമില്ല.
യാതൊരു തത്വദീക്ഷയുമില്ലാതെ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ നെട്ടോട്ട മോ ടുന്നവർ റോഡും, വഴിയോരവും, കായലും, നദിതടങ്ങളും കയ്യടക്കി വച്ചിരി ക്കുന്നു. ഒരു വശത്ത് ഓരോ വർഷവും വർദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസ്സരി ച്ച് ബഹു നില കെട്ടിടങ്ങൾ ഉയരുന്നു, മറുവശത്ത് ആവശ്യമായ ഭക്ഷണം, ഊർ ജ്വം, വെള്ളം തുടങ്ങിയവ വർദ്ധിക്കുന്നുമില്ല. ആഗോള താപം സർവ്വ കാല റി ക്കാർഡിലെത്തി നിൽക്കുന്നു. ഇതെല്ലാം മനുഷ്യനാൽ ഉണ്ടാക്കപ്പെട്ട പ്രവണത യാണ്. ഓരോ വീട്ടിലും ഒരാൾക്കൊന്നെന്ന കണക്കിൽ നാലും,അഞ്ചും വാഹന ങ്ങൾ കാരണം ഇന്ധന നഷ്ടവും, അന്തരീക്ഷ മലിനീകരണവും, ക്രമാധീതമായി ഉയരുന്നതോടോപ്പോം വഴി നടക്കാനും പറ്റാത്ത അവസ്ഥയുമാണ്.
ആവശ്യക്കാർ കൂടുന്നതിനനുസ്സരിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള കുറുക്കു വഴി തേടുന്നവർ രാസ്സ വളങ്ങളും, കീട നാശിനികളും വൻ തോതിൽ പ്രയോഗി ക്കുന്നു, വിഷമില്ലാത്ത ഭക്ഷണം എവിടെയും കിട്ടാനുമില്ല. എവിടെ നോക്കിയാ ലും സർവത്ര വിഷമാണ്. മണ്ണും, വിണ്ണും, വായുവും, വെള്ളവും വിഷമാണ്. പാലിൽ വിഷം, പച്ചക്കറിയിൽ വിഷം, മീനിൽ വിഷം, ഇറച്ചിയിൽ വിഷം. മുട്ട വിരിഞ്ഞാൽ വെറും ഒരാഴ്ച കൊണ്ടാണ് ഒരു കോഴി ഇറച്ചി പാകമാകുന്നതു, പല തരം മരുന്നുകളും, ഹോർമോണുകളും കുത്തി വച്ചു പാകപ്പെടുത്തുന്ന ഇറച്ചി മാർക്കറ്റിൽ സുലഭമാണ്. ഇത് മനുഷ്യരിൽ ഉണ്ടാക്കുന്നതോ മാരകമായ രോഗങ്ങളും. ഗ്രാമങ്ങളിൽ നിന്ന് വിട്ടു പട്ടണത്തിലേക്ക് പോയാൽ വീട്ടിൽ വേ വിച്ചുണ്ടാക്കുകയെന്ന "ദുശ്ശീലങ്ങളൊന്നും" പലർക്കും ഇല്ല, ആണും പെണ്ണും, കുട്ടികളും കൂട്ടത്തോടെ നേരെ ഫാസ്റ്റ് ഫുഡ് കടയിലേക്ക് പോകുന്നു, ഒട്ടും ബു ദ്ധി മുട്ടാൻ ആരും തയ്യാറുമല്ല. ഓരോ വർഷവും പുതിയ പുതിയ പേരുകളിൽ പുതിയ പുതിയ രോഗങ്ങൾ ഉടലെടുക്കുന്നു. പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി, അങ്ങിനെ എല്ലാ ജീവികളുടെ പേരിലുമുള്ള വിവിധ തരം പനി, കാൻസർ അട ക്കമുള്ള മാരക രോഗങ്ങൾ സർവ്വ സാധാരണമായിരിക്കുന്നു.
കാൻസർ രോഗ ബാധിധരുടെ എണ്ണത്തിലും, മരണത്തിലും ലോകവ്യാപകമാ യി ഓരോ വർഷവും വൻ വർദ്ധനവും ഉണ്ടായിരിക്കുന്നു. ലഭ്യമായ കണക്കു കളുടെ അടിസ്ഥാനത്തിൽ ഒരു ദിവസ്സം ഇന്ത്യയിൽ ആയിരത്തി മുന്നൂറു പേർ കാൻസർ ബാധിച്ചു മരിക്കുന്നുണ്ട്. കഴിഞ്ഞ പല വർഷങ്ങളായി കാൻസർ മ രണങ്ങൾ ക്രമാധീതമായി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഭക്ഷ്യ വസ്തുക്കൾ വഴി വയറ്റിലെത്തുന്ന പല തരം വിഷാംശങ്ങളും, പുകയിലയുടേയും, ആൾ ക്കഹാളിൻറെയും ഉപയോഗത്തോടോപ്പോം ജീവിത ശൈലിയിൽ ഉണ്ടായ മാ റ്റവും കാരണമാണ് രോഗികളുടെയും മരണ സംഖ്യാ നിരക്കും ഉയരുന്നത്. അ ലസ്സത ബാധിക്കുക കാരണം അഞ്ചു മിനുട്ട് ദൂരം പോലും നടന്നു യാത്ര ചെയ്യു വാൻ തയാറല്ലത്ത ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. നടക്കാൻ തയ്യാറ ല്ല, എന്നാൽ വൻ തുക ചിലവഴിച്ചു ജിംനേഷ്യത്തിൽ പോയി വ്യായാമം ചെയ്യു വാനും, ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങി കഴിക്കുവാനും അവർ തയ്യാറു മാണ്.
രണ്ടു വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിലെ പൊന്ന്യം പുല്ലോടിയിൽ നടന്ന ഒരു സംഭവം, വീട്ടിൽ വളർത്തുന്ന ഒരു മുയൽ നിത്യവും പറമ്പിലുള്ള മരങ്ങളുടെ ഇലകൾ ഭ ക്ഷിച്ചാണ് വളർന്നിരുന്നത്. തുടർച്ചയായി മഴ പെയ്യുകയാൽ രണ്ട് മൂന്ന് ദിവസ്സം പച്ചക്കറി കടയിൽ നിന്നും വാങ്ങിയ കാബേജ് മുയലിനു ഭക്ഷണ മായി കൊടുക്കുകയും നാലാം ദിവസ്സം രാവിലെ കൂട് തുറന്നപ്പോൾ മുയൽ മരി ച്ചു കിടക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് വീട്ടു പറമ്പ്കളിലും, മറ്റു ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും പരമാവധി പ്രയോജനപ്പെടുത്തി പച്ചക്ക റി കൃഷി ചെയ്തും, ആവശ്യമായ വ്യയാമങ്ങളും ചെയ്താൽ ഒരളവ് വരെ ന മുക്ക് രോഗങ്ങളെ പ്രധിരോധിക്കാൻ കഴിയും.
പ്ലാസ്റ്റിക് ബാഗ്കളും, മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും അശ്രദ്ധയോടെ വലിച്ചെറി യുക വഴി കടൽ വെള്ളത്തിൽ ജല ജീവികളുടെ ജീവിതവും ദുസ്സഹമായിക്കൊ ണ്ടിരിക്കുന്നു. തോടുകൾ വഴിയും, പുഴകൾ വഴിയും കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ ലോകത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഇരുപതു രാജ്യങ്ങളിൽ ഇന്ത്യക്ക് പന്ത്രണ്ടാം സ്ഥാനമാണ്.!!!!!!. ചെറിയ ചുയിഗം കവർ, കോള, വെള്ള ക്കുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവയാണ് കൂടുതലായും കടലിലെത്തു ന്നത്. മറ്റു മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക വഴി പല തരം അണു ക്കളും, കൊതുകുകളും ഉണ്ടാവുകയും, പല തരം പകർച്ച വ്യാധികളും ഉണ്ടാ വുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്യുന്നു.
രണ്ടായിരത്തി പത്തിൽ മാത്രം നൂറ്റി തൊണ്ണൂറ്റി രണ്ടു രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറ്റി എഴുപത്തിയഞ്ചു മില്യൺ മെട്രിക് ടൺ (ഒരു മില്യൺ എന്നാൽ പ ത്തു ലക്ഷം) പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളിയതായിട്ടാണ് കണക്കു, അതിൽ 8 . 8 മില്യൺ മെട്രിക് ടൺ മാലിന്യം കടലിലാണ് എത്തി ചേർന്നത്. ഇതിൽ അറുപതു ശതമാനവും വെറും അഞ്ചു രാജ്യങ്ങളിൽ നിന്നുമാണ്, ചൈന, ഇന്തോനേഷ്യ, ഫിലിപ്പയിൻസ്, തായ്‌ലാണ്ട്, വിയറ്റ്നാം എന്നിവയാണ് ആ അഞ്ചു രാജ്യങ്ങ ൾ.!!!!! ഇന്ത്യയിൽ ശരാശരി ഒരാൾ ഒരു ദിവസ്സം 0 .34 കിലോ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നു വെന്നാണ് കണക്കു, ഗ്രാമങ്ങളിൽ ഇത് കുറവാണെങ്കിലും, ബോം ബെ, കൽക്കത്തയടക്കമുള്ള നഗരങ്ങളിൽ വളരെ കൂടുതലായതു കൊണ്ടാണ് ശ രാശരി കണക്കിൽ ഇത്രയും വർദ്ധനവുണ്ടായത്. മത്സ്യ മാംസ്സാദികൾ വാങ്ങുന്ന പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി പിറ്റേ ദിവസ്സം വീണ്ടും അത് തന്നെ ഉപ യോഗിക്കാവുന്നതാണ്. 510 .1 മില്യൺ കിലോ മീറ്റർ മാ ത്രം വിസ്താരമുള്ള ഭൂ മിയിൽ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങിനെ വലിച്ചെറി യുക വഴി കരയും, പുഴകളും, കടലുമെല്ലാം നിറയാൻ തു ടങ്ങിയാൽ ഭൂമി ജീവ ജാലങ്ങൾക്ക് വാസ്സയോഗ്യമല്ലാതായി തീരുകയും, അതോടോപ്പോം നില നിൽപ്പ് അപകടത്തിലേക്ക് നീങ്ങുന്ന കാലം വിദൂരമല്ല.
ഒരു മനുഷ്യൻ ഒരു ദിവസ്സം 4.4 പൌണ്ട് (1.99581 കിലോ) പല തരത്തിലുമുള്ള മാ ലിന്യം വലിച്ചെറിയുന്നതായിട്ടാണ് കണക്ക്. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ ഇങ്ങിനെയുള്ള മാലിന്യങ്ങളെ അലക്ഷ്യമായി വലിച്ചെറിയാതെ വേണ്ട പോലെ യും അനുവദനീയമായ വിധത്തിലും നിക്ഷേപിക്കാൻ സാധിക്കും. പഞ്ചായത്ത് തലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാൻ ഇപ്പോൾ സംവിധാനങ്ങൾ ഉണ്ട്. നമ്മൾ കൃത്യമായും അനുവദനീയ സ്ഥലങ്ങളിലും മാത്രം നിക്ഷേപിക്കുക, മറ്റുള്ളവയിൽ അഴുകുന്നവയാണെങ്കിൽ കുഴിച്ചു മൂടുകയും, കത്തിച്ചു കളയേ ണ്ടവ കത്തിക്കുകയും ചെയ്താൽ ഒരു പരിധി വരെ നിയന്ത്രണം സാധ്യമാണ്. . അത് വഴി ഒരു പരിധി വരെ പല രോഗങ്ങളും വരാതേയും സൂക്ഷിക്കാം.
മനുഷ്യനോടോപ്പോം, വനവും വന്യ ജീവികളും, ജലാശയങ്ങളും ജല ജീവിക ളേയും സംരക്ഷിക്കുകയും അത് വഴി ഭൂമിയുടെ സന്തുലിതാവസ്ഥയെ സംരക്ഷി ക്കുകയും ചെയ്തില്ലെങ്കിൽ ഭൂമി, ജീവ ജാലങ്ങൾക്ക് വാസ്സയോഗ്യമല്ലാതായി തീ രുന്ന കാലം വിദൂരമല്ല. ഒരു കാലത്ത് നമ്മുടെ പുഴയോരങ്ങളും, വയൽക്കരയു മെല്ലാം ഒരു പാട് പറവകൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വന്ന് തമ്പ ടിക്കാറുണ്ട്. പരൽ മീനുകളും, പല തരം ജല ജീവികളുമായിരുന്നു ഇവറ്റകളു ടെ ഭക്ഷണം. കീട നാശിനികളുടെ അമിത ഉപയോഗം കാരണം ജലാശയങ്ങളി ലും, വയൽ വെള്ളത്തിലും കാണാറുള്ള പരൽ മീനുകൾ നശിക്കുകയും, മറ്റു പ ല വിധ പ്രതികൂല സാഹചര്യങ്ങളാൽ പല തരം പക്ഷികൾക്കും വംശ നാശം സംഭവി ക്കുകയാൽ ഇന്ന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ദേശാടന പക്ഷികളെ കാണാറുള്ളൂ.
അപകടകരമായ ഈ പ്രവണതകൾ അവസ്സാനിപ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. നാം ഉടനെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജലാശയങ്ങളെ പര മാവധി മലിനമാക്കാതെ സൂക്ഷിക്കുകയും, വെള്ളം പാഴാവാതെയും സൂക്ഷി ക്കുകയും, ആവശ്യമില്ലാത്ത സമയങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുകയും, വാഹനങ്ങൾ ആവശ്യത്തിൽ കൂടുതൽ വാങ്ങുകയും ഉപയോഗി ക്കുകയും ചെയ്യാതിരിക്കുക, അത് വഴി അന്തരീക്ഷ മലിനീകരണവും, താപവും കുറയ്ക്കാ നും, ഇന്ധന ലാഭവും സാധ്യമാണ്. ഓരോരുത്തരും അവനവനാൽ ആവും വി ധം പരിശ്രമിച്ചാൽ തീർച്ചയായും ഒരു മാറ്റം സാധ്യമാണ്. ഭക്ഷണ ത്തിൻറെയും, വെള്ളത്തിൻറെയും, ഊർജ്വത്തിൻറെയും ഉപയോഗം കൂടുതലും ലഭ്യത കുറവുമാണ് ഇന്ന് നമ്മൾ നേരിടുന്ന പ്രതിസന്ധി, ഇതിനു പരിഹാരം കാണുവാൻ നമ്മൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
ഈ അപകടം മുന്നിൽ കണ്ടാണ് ദീർഘ ദർശിയായ ബഹുമാന്യയായ നമ്മുടെ പ്രധാന മന്ത്രി സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. വീടും പ രിസ്സരവും, റോഡും, വഴിയോരങ്ങളും മാത്രമല്ല ഭൂമിയെന്ന ഗ്രഹം തന്നെ നമ്മു ടെ സ്വന്തം സമ്പത്താണ്. അതിനെ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്ക് എല്ലാവർ ക്കും ഉണ്ട്. ഇതിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്ന ഒരു സർക്കാരാ ണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്. മരങ്ങൾ മുറിക്കാതിരിക്കുകയും കുളങ്ങ ളും തോടുകളും മണ്ണിട്ട് മൂടാതേയും മഴ വെള്ള സംഭരണികൾ വീടുകളിൽ നിർ മ്മിച്ചും, മലകളേയും കുന്നുകളേയും സംരക്ഷിക്കുകയും, നിത്യവും നമ്മൾ ക ഴിക്കുന്ന മാമ്പഴം, ചക്കപ്പഴം, അടക്കം പലതരം പഴങ്ങളുടെയും, വെറുതെ കിട്ടു ന്ന അത്രയും മരങ്ങളുടേയും വിത്തുകൾ ഉണക്കി നമ്മുടെ ട്രെയിൻ, ബസ്സ് യാത്ര കൾക്കിടയിൽ കാണുന്ന പറമ്പുകളിലും, കാടുകളിലും, കുന്നുകളിലും വലിച്ചെ റിയുക. മഴക്കാലത്ത് അതിൽ കുറെ എങ്കിലും മരമായി മാറാതിരിക്കില്ല. അ ങ്ങിനെ നമുക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഈ ഭൂമിയെ മനോഹരമാ ക്കാം, കാത്ത് സൂക്ഷിക്കാം ഈ ഭൂമിയെ വരും തലമുറക്കായി.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ അങ്ങിനെ ഒരു തുടക്കം നമുക്കും ആക വുന്നതല്ലേ?? എല്ലാവരും ചേർന്ന് ഒന്ന് ശ്രമിച്ചു കൂടേ? അങ്ങിനെ ഒരു ചെറിയ സംഭാവന നമ്മളാൽ ചെയ്യുവാൻ സാധ്യമായാൽ അതും ഈ ഭൂമിയോടും ജീവ ജാലങ്ങളോടും, വരും തലമുറക്ക് വേണ്ടിയും ചെയ്യാൻ പറ്റാവുന്ന ഒരു മഹാ കാര്യമല്ലേ? വീട് വൃത്തിയാക്കുന്ന നമ്മൾക്ക്, നമ്മൾ വസ്സിക്കുന്ന ഭൂമിയെ സംര ക്ഷിക്കുവാനുള്ള ബാധ്യത ഇല്ലേ ?????. എല്ലാവരും ചേർന്ന് പരിശ്രമിച്ചാൽ തീർ ച്ചയായും ഒരു മാറ്റം സാധ്യമാണ്.
ഇതാവട്ടെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
ആശംസ്സകൾ
ജയരാജൻ കൂട്ടായി
No comments:
Post a Comment