Monday, 20 August 2018

ഭഗോറിയ ഉൽസ്സവം - വിചിത്രമായ ആഘോഷങ്ങൾ


ഭഗോറിയ ഉൽസ്സവം - വിചിത്രമായ ആഘോഷങ്ങൾ

വിശ്വാസ്സങ്ങളുടെ ഭാഗമായത് പോലെ തന്നെ, വിശ്വാസ്സങ്ങളുടെ പിന് ബലമി ല്ലാത്തതുമായ ഒരുപാട് ആഘോഷങ്ങൾ ഭാരതത്തിൽ നിലവിലുണ്ട്. അങ്ങി നെ വിശ്വാസ്സങ്ങളുമായി ബന്ധമൊന്നുമില്ലാത്ത ഒരു ആഘോഷമാണ് മധ്യ പ്ര ദേശിലെയും മഹാരാഷ്ട്രയിലെയും മൽവാ ഉൽസ്സവം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഭഗോറിയ ഉൽസ്സവം (ഭഗോറിയ ഹാത്ത് ഉൽസ്സവം) ബിൽസ് എന്നും, ഭിലാലാസ് എന്നും ബാറെലാസ് എന്നും അറിയപ്പെടുന്ന ഗോത്ര വിഭാ ഗങ്ങളുടെ ഇടയിൽ നിനനിൽക്കുന്ന വിചിത്ര ആഘോഷമാണ്  ഭഗോറിയ ഉ ൽസ്സവം. വീട്ടുകാർ അറിയാതെ പ്രണയിക്കുന്ന യുവതി യുവാക്കളാണ് ആ ഘോഷങ്ങളിൽ കൂടുതലായും പങ്ക് ചേരുന്നത്. വീട്ടുകാർക്ക് എതിർപ്പുള്ള തിനാൽ വെളിപ്പെടുത്താൻ പറ്റാതെ പ്രണയം കൊണ്ട് നടക്കുന്നവർക്ക് ഒരു അനുഗ്രഹം കൂടിയാണ് ഭഗോറിയയുടെ ആചാരങ്ങൾ. അങ്ങിനെ ഒളിച്ചോട്ടം ഇല്ലാതെയും കമിതാക്കളാണെന്നുള്ള വിവരം അറിയാത്ത വീട്ടുകാരുടെ അ നുവാദത്തോടും കൂടി തന്നെ വിവാഹം നടത്തപ്പെടുന്നുവെന്നതാണ് ഭഗോറി യ എന്ന വിചിത്ര ഉൽസ്സവത്തിൻറെ പ്രത്യേകത.

പതിനൊന്നാം നൂറ്റാണ്ടിൽ, ബി സി ആയിരം മുതൽ ആയിരത്തി അൻപത്തി അഞ്ചു വരെ മാൽവ എന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്ന ഭോജ രാജാ വും അദ്ദേഹത്തിൻ്റെ സഹായി ആയിരുന്ന ഭിൽ ബുലാനിയും ചേർന്ന് തുട ക്കം കുറിച്ചതാണ് ഭഗോറിയ ഉൽസ്സവം. ഏഴു ദിവസങ്ങളിലായി നടക്കുന്ന ഉൽസ്സവം ബദ്വാനി, ധാർ, അലിരാജ് പൂർ, ഖാർഗോൺ, ജാബുവ ജില്ലകളിലെ ഗോത്ര വിഭാഗങ്ങൾ താമസിക്കുന്നതിനടുത്തുള്ള എല്ലാ പ്രധാന മാർക്കറ്റ്കൾ ക്കും അടുത്തായിട്ടാണ്  സംഘടിപ്പിക്കുന്നത്. ഉൽസ്സവം തീരുന്ന ഏഴാം നാൾ രാത്രി ഹോളികാ ദഹനവും (ഹോളി കത്തിക്കൽ) നടക്കുന്നു.

മാർച്ച് മാസ്സത്തിൽ ഹോളി ഉൽസ്സവത്തിന് മുമ്പായി നടക്കുന്ന ഭഗോറിയ ഉൽ സ്സവത്തിൻറെ പ്രത്യേകത തീർത്തും വിചിത്രമാണ്. ഈ ഒരു ദിവസ്സം ബിൽ സ്, ഭിലാലാസ്,  ബാറെലാസ് ഗോത്ര വിഭാഗങ്ങളിലെ യുവതി, യുവാക്കൾക്ക് സ്വന്തമായി ഇഷ്ടമുള്ള വധു വരന്മാരെ തിരഞ്ഞെടുക്കുവാൻ അനുവാദമുണ്ട്. ഭാഗോറിയ ഉൽസ്സവത്തിലെ ഒരു പ്രധാന ചടങ്ങാണ് സ്വയംവരമെന്നറിയപ്പെ ടുന്ന ഈ വിവാഹം. കമിതാക്കളെ കൂടാതെ ഒരുപാട് യുവതി യുവാക്കൾ അ വരവരുടെ മാതാ പിതാക്കളോടൊപ്പം മനോഹരമായി അലങ്കരിച്ച കാളവ ണ്ടികളിൽ സ്വയംവരത്തിൽ പങ്കെടുക്കാൻ എത്തി ചേരുന്നു.

 പുത്തൻ സാരിയുടുത്ത്, ആടയാഭരണ വിഭൂഷിതയായി യുവതികൾ സ്വയം വരത്തിൽ പങ്കെടുക്കാൻ സ്വയംവര പന്തലിൻറെ  ഒരു ഭാഗത്ത് ഒത്ത് കൂടുന്നു. മറു ഭാഗത്ത് സ്വയം വരത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരായ യുവാ ക്കളും മറ്റൊരു ഭാഗത്ത് മാതാപിതാക്കളും, ബന്ധുക്കളും പ്രത്യേകം, പ്രത്യേക മായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരാകും. യുവതി, യുവാക്കൾ  ക യ്യിൽ പലാഷ് മരത്തിൽ നിന്നും ശേഖരിക്കുന്ന ചുവപ്പ് നിറമുള്ള സിന്ദൂര പൊ തി കരുതിയിരിക്കും. സ്വയംവര ഉൽസ്സവത്തിൽ വിവാഹം നടത്താൻ കമി താക്കളെ കൂടാതെ ഒരുപാട് യുവതി യുവാക്കൾ അവരവരുടെ മാതാപിതാക്ക ളോടും ബന്ധുജനങ്ങളോടും കൂടി എത്തി  ചേരുന്നു.


വിവാഹങ്ങളിൽ കാണുന്നത് പോലെ തന്നെ വാദ്യക്കാർ, ഗായകർ, താള മേള ക്കാർ, നൃത്തക്കാർ അങ്ങിനെ സ്വയം വരത്തിനു മാറ്റുകൂട്ടുവാൻ ഒരുപാട് സാംസ്കാരിക കലാപരിപാടികളും നടത്തപ്പെടുന്നു. സ്വയംവര പന്തൽ കൊടി തോരണങ്ങളാൽ അലങ്കരിക്കപ്പെടുന്നു. ഇവിടെ നടക്കുന്ന വിൽപ്പന മേളയി ൽ കര കൗശല വസ്തുക്കൾ, മ്യൂസിക്കൽ ഉപകരണങ്ങൾ, ഹോളി ആഘോഷി ക്കുവാനാവശ്യമായ വിവിധ നിറങ്ങളിലുള്ള സിന്ദൂരങ്ങൾ, ആഹാര പദാർ ത്ഥങ്ങൾ അങ്ങിനെ എല്ലാം കൂടി ഒരു ഉൽസ്സവത്തിൻറെ അല്ലെങ്കിൽ മഹാമാ മാങ്കത്തിൻറെ എല്ലാ പ്രൗഢിയോടും കൂടിയുള്ളതാണ് സ്വയംവര വേദി.

മുഹൂർത്ത സമയമാകുമ്പോൾ യുവാക്കൾ ചുവന്ന സിന്ദൂര പൊതിയുമായി ഓരോ യുവതികളുടേയും മുന്നിലെത്തുന്നു. വാദ്യക്കാരും, ഡോൾ മുട്ടിയും മ ദ്ദളം അടിച്ചും ഹാർമോണിയം വായിച്ചും നൃത്തം ചെയ്‌തും സ്വയം വരത്തി നെത്തിയവർക്ക് ബന്ധുക്കളും നാട്ടുകാരും ഹരം പകരുന്നു. നിരനിരയായി നിൽക്കുന്ന യുവതികളിൽ നിന്നും മനസ്സിനിഷ്ടപ്പെട്ട യുവതിയെ കണ്ടു കഴി യുമ്പോൾ സിന്ദൂരപൊതി തുറന്നു യുവതിയുടെ മുഖത്ത് പൂശുന്നു. നിന്നെ എ നിക്കിഷ്ടമായി എന്നറിയിക്കുന്നതാണ് സിന്ദൂരം പൂശൽ. എന്നാൽ കമിതാക്ക ളല്ലാത്ത യുവാവിന് യുവതിയെ ഇഷ്ടമായാലും,  തിരിച്ചു യുവതിക്ക് യുവാവി നെ ഇഷ്ടമാവണമെന്നില്ല. ഇങ്ങിനെയു ള്ള അവസ്സരങ്ങളിൽ പ്രസ്തുത യുവാവി ന് സ്വയം വര പന്തലിൽ വേറൊരു യുവതിയെ തിരഞ്ഞെടുക്കാൻ അനുവാദ മില്ല.

എന്നാൽ ഇങ്ങിനെയുള്ളവർക്ക് വീണ്ടും ഒരവസ്സരം നൽകുന്നു, അതെ യുവ തിയെ എങ്ങിനെയെല്ലാം ആകർഷിക്കാനും വശീകരിക്കാനും, അവളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനും പറ്റുമോ അതിനു വേണ്ടി എന്തെല്ലാം അ ടവുകൾ പയറ്റാൻ പറ്റുമോ അതെല്ലാം അനുവദനീയമാണ്. സ്വന്തമായി പല കഴിവുകളുമുള്ളവർ അവനവൻറെ കഴിവ്‌കൾ പ്രദർശിപ്പിക്കുന്നു. എന്നാൽ കൈയേറ്റമോ, ബല പ്രയോഗമോ അനുവദനീയമല്ല,  തീർത്തും മാന്യമായ രീ തിയിലുള്ള വശീകരണം മാത്രമേ അനുവദിക്കുകയുള്ളൂ. സിന്ദൂരം പൂശി പര സ്പ്പരം ഇഷ്ടപ്പെട്ടാൽ വെറ്റിലയിൽ ഉണ്ടാക്കുന്ന ബീഡ ചവക്കുകയും മൈതാ നത്തിൽ നിന്നും രണ്ടു പേരും ഓടി പോകുകയും ചെയ്യുന്നു. വീട്ടിലെത്തുന്ന ജോഡികളെ ആചാരപൂർവം ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നു, തുടർന്ന് കു ടുംബാംഗങ്ങൾ വിവാഹ നിശ്ചയം നടത്തുന്നു.

യുവതി വശത്തായില്ലെങ്കിൽ യുവാവ് സ്വയം വരത്തിൽ നിന്നും പുറത്താ കും. അടുത്ത വർഷം വീണ്ടും ശ്രമിക്കാവുന്നതുമാണ്. വളരെ കാലങ്ങളായി പ്രണയത്തിലുള്ള ഒരുപാട് യുവതി, യുവാക്കൾ  ഇവിടെ അവസ്സരം മുതലാ ക്കാൻ എത്തിച്ചേരുന്നു, വീട്ടുകാർ അനുവദിക്കില്ലെന്നുറപ്പുള്ള കമിതാക്കൾ പ്രണയം രഹസ്യമാക്കി സൂക്ഷിക്കുകയും, സ്വയംവര ദിവസ്സം മൈതാനത്ത് പ്രത്യക്ഷപ്പെട്ടു തങ്ങളുടെ മുൻ പരിചയം വെളിപ്പെടുത്താതെ പരസ്പ്പരം സി ന്ദൂരം പൂശുന്നു.  സ്വയം വരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവതി, യുവാക്ക ളുടെ വിവാഹം നടത്തുവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ് എന്നുള്ളത് ഇ വിടുത്തെ ഗോത്ര വിഭാഗങ്ങളിലെ മാറ്റാൻ പറ്റാത്ത നിയമമാണ്. സ്വയം വര ത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ വീണ്ടും വിവാഹ ചടങ്ങുകൾ നടത്തണമെ ന്നൊന്നും ഇല്ല. സ്വയംവരം കഴിഞ്ഞ ഉടനെ ത ന്നെ വരനൊപ്പം പോകാനും, കൂടെ താമസ്സിക്കാനും അനുവാദമുണ്ട്. പല നൂറ്റാണ്ടുകളായി നില നിൽക്കു ന്ന ഈ വിചിത്ര ആചാരം ലോക കമിതാക്കൾ ദിനം ഉണ്ടാകുന്നതിനു മുമ്പ് തന്നെ നിലവിലിരുന്നുവെന്ന് പറയപ്പെടുന്നു.

ഭഗോറിയ ഹാത്ത് ഉൽസ്സവം വിളവെടുപ്പുൽസ്സവമായി കൂടിയാണ് ഗോത്ര വി ഭാഗക്കാർ ആഘോഷിക്കുന്നത്. എന്നാൽ ബിൽസ്, ഭിലാലാസ്, ബാറെലാസ്, ഗോത്രങ്ങളിലെ യുവതി യുവാക്കൾക്ക് ഒളിച്ചോട്ടമില്ലാതെയും വീട്ടുകാരുടെ എതിപ്പുകളില്ലാതെയും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാൻ അവസ്സരം കിട്ടു ന്നുവെന്നതാണ് കമിതാക്കളുടെ ഉൽസ്സവമെന്നറിയപ്പെടുന്ന ഭഗോറിയ ഹാ ത്ത്  ഉൽസ്സവത്തിൻറെ ഗുണം. നാട്ടു രാജാക്കന്മാ ർ രാജ്യം ഭരിച്ചിരുന്ന കാല ങ്ങളിൽ രാജ കൊട്ടാരങ്ങളിൽ നിലവിലിരുന്ന സ്വയം വര സമ്പ്രദായം വേ റൊരു രൂപത്തിൽ ഇന്നും മധ്യ പ്രദേശിലെയും, മഹാരാഷ്ട്രയിലേയും ഗോത്ര വിഭാഗങ്ങളിൽ നില നിൽ ക്കുന്നു.

കമിതാക്കളെ സംബന്ധിച്ചു നോക്കിയാൽ എത്ര നല്ല ആചാരങ്ങൾ!!!!!!!!!!. ഇത് പോലൊരു നിയമം എല്ലായിടത്തുമുണ്ടായിരുന്നെങ്കിൽ ഒരു പാട് ഒളി ച്ചോട്ട ങ്ങൾ ഒഴിവാക്കാമായിരുന്നു.!!!!!!!!!!!!!! കല്യാണത്തിന് പെണ്ണ് തേടി അലയേ ണ്ട ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നു.



കമിതാക്കൾക്ക് ആശംസ്സകൾ


ജയരാജൻ കൂട്ടായി







No comments:

Post a Comment