"ഉനക്കോടി" കോടിക്കൊന്നു കുറവ് - ദൈവ രൂപങ്ങൾ
അതിശയിപ്പിക്കുന്ന പല അത്ഭുതങ്ങളുടെയും നാടാണ് ഭാരതം. നമ്മുടെ കണ്ണിൽ പെടാത്തതും, കേട്ടിട്ടില്ലാത്തതുമായ ഒരു പാട് അത്ഭുത സൃഷ്ട്ടികളാണ് ഭാരത ത്തിൻറെ പല ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ ശാസ്ത്ര ലോ കം എത്ര പരിശ്രമിച്ചാലും, എത്രയൊക്കെ ആധുനീക സാങ്കേതീക വിദ്യകളുണ്ടാ യാലും അപ്രാപ്യമായ കരവിരുതിൽ തീർത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് അവയിൽ പലതും. അങ്ങിനെയുള്ള അത്ഭുതങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിലെ "ഉനക്കോടി" ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൊണ്ണൂ റ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒൻപത് ദൈവരൂപങ്ങൾ. ഉനക്കോടിയെന്നാൽ ബംഗാളി ഭാഷയിൽ കോ ടിക്കൊന്നു കുറവെന്നർത്ഥം.
ഉനക്കോടി ജില്ലയിലെ കൈലാസ് ശഹർ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന പ്ര ശസ്തമായ ഈ ശൈവ തീർത്ഥാടന കേന്ദ്രം ഏഴാം നൂറ്റാണ്ടിനും, ഒൻപതാം നൂ റ്റാണ്ടിനുമിടയിൽ രൂപപ്പെട്ടെതെന്നാണ് വിശ്വാസ്സം. ഉത്ഭവത്തെ കുറിച്ച് വിശ്വാ സ്സികൾക്കിടയിൽ രണ്ട് ഐതിഹ്യങ്ങൾ നിലവിലുണ്ട്. പരമ ശിവൻ തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ദേവന്മാരുമൊത്തു കാശിക്ക് പോകുന്ന വഴിയിൽ ഈ സ്ഥലത്ത് രാത്രി വിശ്രമിക്കാനിരുന്നു. സൂര്യോദയത്തിനു മുമ്പ് യാത്ര തുടരണമെന്ന പരസ്പ്പര ധാരണയിലായിരുന്നു വിശ്രമം തുടങ്ങിയത്. ശിവൻ ഉണർന്ന് യാത്ര തുടരാൻ ത യ്യാറാവുകയും മറ്റുള്ളവർ ഉണരാതെ നല്ല ഉറക്കത്തിലുമായിരുന്നു. കോപാകു ല നായ ശിവൻ മറ്റുള്ള ദേവി, ദേവന്മാരെ ശിലയായി തീരട്ടെയെന്ന് ശപിക്കുക യും അങ്ങിനെ തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ദേവന്മാരും ശിലകളായി മാറിയെന്നും ഒരു കഥ.
രണ്ടാമത്തെ ഐതിഹ്യപ്രകാരമുള്ള കഥ ഇങ്ങിനെ, കല്ലുവെന്നു പേരായ കൊല്ല പ്പണിക്കാരന് ശിവ പാർവ്വതിമാരോടൊത്തു കൈലാസത്തിൽ താമസിക്കണമെ ന്ന് അതിയായ മോഹമുദിക്കുന്നു. ഭക്തജന പ്രിയനായ ഭഗവാൻ ഒരു ഉപാധി യോടു കൂടി അനുവാദം നൽകുന്നു. ഒറ്റ രാത്രി കൊണ്ട് ഒരു കോടി ദൈവ രൂപ ങ്ങൾ നിർമ്മിക്കണമെന്നതായിരുന്നു ഉപാധി. തൻറെ കഴിവിൽ അമിത വിശ്വാ സ്സമുണ്ടായിരുന്ന കൊല്ലൻ ഉപാധി പ്രകാരം ദൈവ രൂപങ്ങളുടെ പണി തുടങ്ങു കയും ചെയ്തു. സമയത്തിന് മുമ്പ് തന്നെ പണി മുഴുമിപ്പിച്ചു കൊല്ലപ്പണിക്കാ രൻ വിശ്രമവും തുടങ്ങി. എന്നാൽ രാവിലെ എണ്ണി നോക്കിയപ്പോഴാണ് കോടി ക്കൊന്നു കുറവാണ് ഉണ്ടാക്കിയതെന്ന് ബോധ്യമായത്. അങ്ങിനെ കൊല്ലൻ കൈ ലാസത്തിൽ താമസ്സിക്കുകയെന്ന ആഗ്രഹത്തിൽ നിന്നും പിന്മാറി. അങ്ങിനെയു ണ്ടായ താണ് തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊ ള്ളാ യിരത്തി തൊണ്ണൂറ്റി ഒൻപത് ദൈവ രൂപങ്ങളെന്നും മറ്റൊരു കഥ.
വലിയ മലയോടു ചേർന്ന് നിൽക്കുന്ന ശിലകളിൽ കൊത്തിയതും, ഒറ്റയായുള്ള ശിലകളിൽ തീർത്തതുമായ രണ്ടു തരം രൂപങ്ങളാണ് ഇവിടെയുള്ളത്. അതിൽ ഉനകോടിശ്വര കാല ഭൈരവൻ എന്ന പേരിൽ പരമശിവൻറെ ഇരുപത് അടി ഉ യരമുള്ള രൂപമാണ് ഏറ്റവും വലുത്. ഈ ശിലയുടെ തലയ്ക്ക് തന്നെ ഏകദേശം പത്തടിയോളം ഉയരമുണ്ട്. ശിവനോടൊ പ്പം ശ്രീ ഗണേശൻ, ദുർഗ്ഗാ ദേവി, നന്ദി യടക്കം ഹൈന്ദവ വിശ്വാസ്സങ്ങളിൽ പറയുന്ന വളരെയധികം മനോഹരങ്ങളാ യ ശിലാ രൂപങ്ങൾ ഇവിടെ കാണുവാൻ സാധി ക്കും. വിസ്മയകരമായ ഏ തോ ലോകത്തെത്തി യ അനുഭൂതി പ്രദാനം ചെയ്യുന്നതാണ് കണ്ണിന് കുളിരേകു ന്നതോടൊപ്പം മനം നിറയുന്ന മഹോഹരമായ കാ ഴ്ചകൾ. ശിലകളുടെ കണ്ണുക ളും പല്ലുകളും, ശിരോഭൂഷണങ്ങളും ആസ്ടെക് സംസ്കാരങ്ങളുമാ യി സാ മ്യം കാണാവുന്നതാണ്.
ത്രിപുരയിൽ ഏറ്റവും ജനപ്രിയമായ ഉൽസ്സവമാണ് ഉനക്കോടിയുമായി ബന്ധ മുള്ള അശോകാഷ്ടമി, ഇത്രയും പ്രശസ്തിയും മഹത്വവുമുള്ള മറ്റൊരുൽസ്സവം ഇല്ല, സ്വദേശ സംസ്കാരങ്ങളോടൊപ്പം, വിദേശ സംസ്കാരങ്ങളേയും സമന്വയി പ്പിച്ചുള്ള പരീക്ഷണ ശാലയായാണ് അശോകാഷ്ടമി ഉൽസ്സവം അറിയപ്പെടുന്ന ത്. ഉൽസ്സവത്തിൽ ആദിവാസ്സികളുടെ കണ്ണഞ്ചിപ്പിക്കുന്ന പല ചടങ്ങുകളുമുണ്ട് ദേവി ദേവന്മാരുടെ രൂപങ്ങളുമായുള്ള ആദിവാസികളുടെ യാത്രയാണ് അതി ൽ പ്രധാനം. ഇത്രയും അൽമവിശ്വാസ്സത്തോടെയും ഊഷ്മളതയോടു കൂടിയുള്ള സാംസ്കാരിക ആഘോഷം ആദിവാസികൾക്കിടയിൽ വേറെയില്ല , വിദേശിക ളും, സ്വദേശികളുമായ സർവ ജാതി മതങ്ങളിലും പെട്ടവർ എല്ലാം മറന്ന് ഊ ഷ്മളമായാണ് അശോകാഷ്ടമി ആഘോഷിക്കുന്നത് . അഷ്ടമി കുണ്ഡത്തിലെ പു ണ്ണ്യ സ്നാനമാണ് മേളയിലെ മുഖ്യമായ ചടങ്ങ്. സ്നാനത്താൽ ഭഗവാൻറെ അ നുഗ്രഹം ലഭിക്കുമെന്ന് വിശ്വാസ്സം. തീർത്ഥാടനത്തിനെത്തുന്ന ഭൂരിഭാഗം വിശ്വാ സ്സികളും സ്നാനത്തിൽ പങ്കാളികളാകുന്നു.
ഉനക്കോടി മേളയെന്നും, അശോകാഷ്ടമി മേളയെന്നുമറിയപ്പെടുന്ന രണ്ട് ഉൽസ്സ വാഘോഷങ്ങളാണ് പ്രധാനമായും നടക്കുന്നത്. വളരെയധികം മഹത്വവും പ്ര ശസ്തിയുമാണ് ഉൽസ്സവത്തിൻറെ പ്രത്യേകത. കൂടാതെ ശിവരാത്രിയുൽസ്സവ വും, മകര സംക്രാന്തിയും വിശേഷപ്പെട്ട ആഘോഷങ്ങൾ തന്നെയാണ് . മാർച്ച് അവസ്സാനമല്ലെങ്കിൽ ഏപ്രിൽ ആദ്യ ആഴ്ചയിലാണ് അശോകാഷ്ടമി ഉൽസ്സവം. ചന്ദ്രമാസ്സ തിയ്യതികളിൽ നടക്കുന്നതിനാലാണ് എല്ലാ വർഷവും ഇംഗ്ലീഷ് മാസ്സം കൃത്യമായ തിയ്യതിയിൽ വാരാതിരിക്കുന്നത്. ഉനക്കോടി മേള ഫിബ്രവരിയിലാ ണ് നടക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകരും, സഞ്ചാരികളുമാണ് എല്ലാ വർ ഷങ്ങളിലും ഉൽസ്സവ കാലങ്ങളിൽ ഇവിടെ എ ത്തിച്ചേരുന്നത്. ആർക്കിയോള ജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാ ണ് ഉണക്കോടി. കൂടാതെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി ഉയ ർത്താനുള്ള പരിഗണനയിലുമാണ്.
എട്ടാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടങ്ങളിൽ വള രെ പ്രശസ്‌തമായ ശൈവ തീർത്ഥാടന കേന്ദ്രമായിരുന്നു ഉനക്കോടിയെന്ന് ചരിത്ര കാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻ കാലത്ത് ബുദ്ധ ഭിക്ഷുക്കളാണ് ഇവിടെ വസിച്ചിരുന്നതെന്നു മറ്റൊരു വാദങ്ങളും നിലവിലുണ്ട്. വിശ്വാസ്സങ്ങ ളെ മാറ്റി നിർത്തി യുക്തി പരമായി ചിന്തിച്ചാലും ഉത്തരമില്ലാത്ത ഒരു സമസ്യ യാണ് ശിലകളിലുള്ള മനോഹരങ്ങളായ കൊത്തു പണികളും, തൊണ്ണൂറ്റി ഒൻ പത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒ ൻപത് ദൈവ രൂപങ്ങളുടേയും കരവിരുത്. പല നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിലപ്പെട്ട സംസ്കാരങ്ങളുടെയും, കര വിരുതുകളുടേയും സ്മരണയായി എല്ലാ കാലങ്ങളിലും "ഉനക്കോടി" നില നിൽ ക്കും. ഇതെല്ലാം ഇന്നുള്ള ശിൽപ്പികൾക്ക് സാധ്യമാകുന്ന കാര്യമാണോ, അഥവാ ആണെങ്കിൽ തന്നെ എത്ര കാലങ്ങൾ വേണ്ടി വരുമെന്നുള്ളതും ശാസ്ത്ര ലോക ത്തിന് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.!!!!!!!!!!!!!
അഗർത്തലയിൽ നിന്നും നൂറ്റിയെഴുപ്പത്തിയെട്ട് കിലോ മീറ്റർ അകലെയായിട്ടാ ണ് ഉനക്കോടിയുടെ കിടപ്പ്. പത്തൊൻപതര കിലോ മീറ്റർ അകലത്തിലായി സ്ഥി തി ചെയ്യുന്ന ധരം നഗറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കൈലാ സ് ശഹർ സബ്ഡിവിഷനിൽ നിന്നും എട്ട് കിലോ മീറ്റർ റോഡ് മാർഗ്ഗം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. അവസ്സരമുള്ളവർ തീർച്ചയായും പോയി ആസ്വദിക്കേണ്ട അതി മനോഹരമായ കാഴ്ചകൾ തന്നെ "ഉണക്കോടി" . ഒരിക്ക ലും മരണമില്ലാത്ത ആ ശിൽപ്പിയുടെ കരവിരുതിനു മുന്നിൽ ശിരസ്സ് നമിക്കാതെ തിരിച്ചു പോരാൻ നമുക്കാവില്ല. !!!!!!!!!!!!
ജയരാജൻ കൂട്ടായി
No comments:
Post a Comment