Wednesday, 1 July 2020

ആറ്റുപുറത്തിൻറെ കഥ 6



രാമുണ്ണി ഗുരുക്കൾ സ്‌കൂളും, പീടികപോയിൽ സ്‌കൂളും
(പാട്ട്യം വെസ്റ്റ് യു പി യും, സൗത്ത് പാട്ട്യം യു പി യും)

വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ വിദ്യാഭ്യാസ രംഗത്ത് ആറ്റുപുറവും, മൊ കേരി, പാട്ട്യം, പത്തായക്കുന്നു, ചുണ്ടങ്ങപ്പൊയിൽ തുടങ്ങിയ സമീപ പ്രദേശ ങ്ങളും ഒരുപാട് പുരോഗതി കൈവരിച്ചിരുന്നു. അതിന് വിലപ്പെട്ട സംഭാവന കൾ നൽകിയ രണ്ട് വ്യക്തികളായിരുന്നു രാമുണ്ണി ഗുരുക്കളും (പാട്ട്യം വെസ്റ്റ് യു പി) വി കെ കെ ഗുരുക്കളും. (സൗത്ത് പാട്ട്യം യു പി). ആയിരത്തി എണ്ണൂറ്റി എൺപത്തി നാലിൽ പറമ്പത്ത് കോരൻ ഗുരുക്കളുടേയും കണ്ണോത്തി മാതയു ടേയും മകനായി രാമുണ്ണി ഗുരുക്കൾ ജനിച്ചു. ആയിരത്തി തൊള്ളായിരത്തി നാലിൽ കോരൻ ഗുരുക്കളുടെ വീട്ടിൽ തന്നെ ഗുരുകുല സമ്പ്രദായത്തിൽ പഠ നം ആരംഭിച്ചു. പഠന ത്തോടൊപ്പം തന്നെ പ്രമുഖ ആയുർവേദ വിദഗ്‌ധൻ കൂ ടിയായ അച്ഛൻ്റെ കീഴിൽ തന്നെ ആര്യവൈദ്യവും സ്വായത്തമാക്കി. ചെറു പ്രായത്തിൽ തന്നെ സംസ്കൃതം ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാൻ അച്ഛൻ്റെ ശിക്ഷണം സഹായിച്ചു.

തൻ്റെ അറിവ് മറ്റുള്ളവരിലും എത്തിച്ചേരണമെന്ന താല്പര്യം കാരണമാണ് സ്‌കൂൾ തുടങ്ങുകയെന്ന ആശയം ഉണ്ടായത്. അങ്ങിനെ ആയിരത്തി തൊ ള്ളായിരത്തി എട്ടിൽ ഒന്നാം ക്ലാസ് മുതലുള്ള സ്കൂൾ ആരംഭിച്ചു, എങ്കിലും ആ റ് വർഷങ്ങൾക്ക് ശേഷം ആയിരത്തി തൊള്ളായിരത്തി പതിനാലിലാണ് സ്കൂ ളിന് സർക്കാർ അംഗീകാരം കിട്ടിയത്. പാട്ട്യം വെസ്റ്റ് ഹയർ എലിമെൻ്റെറി സ്കൂ ൾ എന്നാണ് അന്നത്തെ പേരെങ്കിലും രാമുണ്ണി ഗുരുക്കൾ സ്കൂൾ എന്ന് പറഞ്ഞാ ൽ മാത്രമേ ജനങ്ങൾക്ക് അറിയുമായിരുന്നുള്ളൂ. എട്ടാം ക്ലാസ് വരേയായിരു ന്നു അക്കാലങ്ങളിൽ ക്ലാസുകൾ ഉണ്ടായിരുന്നത്. അങ്ങിനെ പാട്ട്യത്തെ ഒന്നാ മത്തെ ഹയർ എലിമെൻ്റെറി സ്കൂൾ ആണ് ഇന്നത്തെ പാട്ട്യം വെസ്റ്റ് യു പി സ്‌കൂ ൾ ആയി മാറിയത്. ഇപ്പോൾ ഏഴാം ക്ലാസ് വരേയാണ് ക്ലാസുകൾ ഉള്ളത്. സ്കൂ ളിൻ്റെ  പഠന നിലവാരം കാരണം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാർ ത്ഥികൾ പഠിച്ച സ്കൂൾ എന്ന ബഹുമതിയും പാട്ട്യം വെസ്റ്റ് യു പി സ്കൂളിന് സ്വ ന്തം. ഗുരുക്കളുടെ ഒൻപത് മക്കളിൽ മൂന്ന് പേർ ഇതേ സ്കൂളിൽ അധ്യാപകരാ യിരുന്നു. ഗുരുക്കളുടെ മകനായ അച്ചുതൻ മാസ്റ്ററുടെ മകൻ കെ പി പ്രമോദ ൻ സ്കൂളിൻറെ ഇന്നത്തെ പ്രധാന അധ്യാപകനാണ്.  സ്ഥാപിതമായ കാലം മുത ൽ ഇന്ന് വരേയും പ്രഗത്ഭരായ അധ്യാപകർ തന്നെയാണ് സ്കൂളിൽ പഠിപ്പിക്കു ന്നത് എന്നത് ചിലപ്പോൾ ഗുരുക്കളുടെ പുണ്ണ്യ കർമത്തിൻ്റെ ഫലമാവാം

പത്തായക്കുന്നിലെ പീടിക പോയിൽ സ്‌കൂൾ എന്ന ഇന്നത്തെ സൗത്ത് പാട്ട്യം യു പി സ്‌കൂൾ ആയിരത്തി തൊള്ളായിരത്തി പതിനാലിൽ സ്ഥാപിതമായി. വാഗ്‌ഭടാനന്ദ ഗുരു ദേവൻ്റെ പ്രഥമ ശിഷ്യനും പ്രശസ്ത സംസ്കൃത പണ്ഡിതനും, കവിയുമായിരുന്ന വി കെ കെ ഗുരുക്കൾ ആണ് സ്ഥാപകൻ. (വലിയ കൊല്ലേ രി കുഞ്ഞിരാമൻ ഗുരുക്കൾ) പെൺ കുട്ടികളു ടെ വിദ്യാഭ്യാസത്തിനു പ്രാധാ ന്യം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് സ്‌കൂൾ ആരംഭിച്ചത്. ആദ്യ കാല ങ്ങളിൽ പെൺ കുട്ടികൾക്ക് മാത്രമേ പ്രവേശനവും ഉണ്ടായിരുന്നുള്ളൂ. തുട ക്കത്തിൽ നാലാം ക്ലാസ് വരേയായിരുന്നു ഉണ്ടായിരുന്നത്. ആയിരത്തി തൊ ള്ളായിരത്തി പതിനെട്ടിൽ സ്കൂളിന് അംഗീകാരം കിട്ടിയ ശേഷം എട്ടാം ക്ലാസ് വരേയായി ഉയർത്തപ്പെട്ടു. എന്നാൽ പിന്നീട് വിദ്യാഭ്യാസ രംഗത്തെ നവീകര ണത്തിൻ്റെ ഭാഗമായി യൂ പി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് മാറ്റപ്പെടുക യും ഹൈ സ്കൂൾ വിഭാഗത്തോട് ചേർക്കപ്പെടുകയും ചെയ്തപ്പോൾ സൗത്ത് പാ ട്ട്യം സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് ഇല്ലാതാവുകയായിരുന്നു.

സ്ഥാപിതമായ കാലം മുതൽ തന്നെ പ്രശസ്തിയുടെ നിറുകയിലായിരുന്നു പീ ടിക പൊയിൽ സ്കൂൾ. കാരണം സാധാരക്കാർ മുതൽ ഭരണാധികാരികൾ വ രെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വി കെ കെ ഗുരുക്കൾ സ്ഥാപിച്ചത് കൊണ്ട് തന്നെ. പത്തായക്കുന്നിന് പുറമേ, മൊകേരി, കൂരാറ, ആ റ്റുപുറം, പാത്തിപ്പാലം, കോട്ടയോടി, ചുണ്ടങ്ങാപ്പൊയിൽ, തുടങ്ങി കൂത്തുപറ മ്പ് വരേയും കൂടാതെ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും പെൺ കുട്ടികൾ പ ഠിക്കാനെത്തിയിരുന്നു. കാല ക്രമത്തിൽ പല ഭാഗങ്ങളിലും ആൺ പെൺ വ്യ ത്യാസമില്ലാത്ത പുതിയ സ്കൂളുകൾ ഉണ്ടാവുകയും ചെയ്തതോടെ ആൺ കുട്ടിക ൾക്കും പ്രവേശനം കൊടുക്കാനും തുടങ്ങി. പ്രശസ്തരായ ഒരുപാ ട് പേരെ നാടി ന് സൗത്ത് പാട്ട്യം സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്. ഡോക്ടർ രാജീവൻ, പ്രശസ്ത ശിൽപ്പി വത്സൻ കൊല്ലേരി, പ്രശസ്ത നടൻ ശ്രീനിവാസൻ തുടങ്ങിയവർ അക്കൂ ട്ടത്തിൽ ചിലർ മാത്രം.   

ഗുരുക്കളുടെ മകളായ  വസുമതിയുടെ ഭർത്താവ് പി കെ വിജയനാണ് ഇന്ന ത്തെ സ്‌കൂൾ മാനേജർ. മിലിട്ടറിയിൽ ഉയർന്ന പദവിയിൽ നിന്നും വിരമിച്ച അദ്ദേഹം വാർദ്ധക്യ സഹജമായ അവശതകളാൽ വിശ്രമ ജീവിതം നയിക്കു ന്നു. അദ്ദേഹത്തിൻ്റെ മകൻ അമർനാഥ് വിജയൻ ആർമിയിൽ കേണൽ പദ വി വഹിക്കുന്നു. ചെറുതും വലുതുമായി പതിനൊന്നോളം പുസ്തകങ്ങളുടെ ര ചയിതാവ് കൂടിയാണ് വി കെ കെ ഗുരുക്കൾ. മൂത്ത മകൾ ജാനകിയുടെ മര ണത്തിൽ മനം നൊന്ത് എഴുതിയ പിതൃ വിലാപം തുടങ്ങി, ഹേമവല്ലി, മലർ മാല, ശ്രീ ഗുരുദന്തം (സംസ്കൃതം) കർഷകോത്കർഷം, ആത്മബോധ വിവർ ത്തനം, ആദർശ കിരണങ്ങൾ, ദർശന മാല (ശ്രീ നാരായണ ഗുരു ദേവൻ രചി ച്ചത്, വിവർത്തനം), ശാന്തി കവാടം, ഗുരുദേവ സമാധി, അനാചാര ധ്വംസനം, തുടങ്ങിയവയാണ് ഗുരുക്കളുടെ കൃതികൾ.

ഉത്തര കേരളത്തിൽ തന്നെ പ്രഗത്ഭനായ സംസ്കൃത പണ്ഡിതൻ, പ്രശസ്തനായ കവി, അഭിവന്ദ്യനായ അധ്യാപകൻ, സാമൂഹ്യ പരിഷ്‌കർത്താവ്, മികച്ച വാ ഗ്‌മി എന്നീ നിലകളിൽ തിളങ്ങി നിന്ന വി കെ കെ ഗുരുക്കൾ തൊണ്ണൂറാം വ യസ്സിൽ തൻ്റെ ജീവിത കർമ്മങ്ങൾ ചെയ്തു തീർത്ത് ഈ ലോകത്തോട് വിട പറ യുമ്പോൾ അത് ഒരു നാടിൻറെ തന്നെ മഹത്തായ ഒരു അധ്യായത്തിന് തിരശീ ല വീഴുകയായിരുന്നു. അനായാസം സംസ്കൃത ഭാഷ കൈകാര്യം ചെയ്യാനറി യുന്ന ഉത്തര കേരളത്തിലെ തന്നെ അപൂർവം പണ്ഡിതൻമാരിൽ ഒരാളായിരു ന്നു ഗുരുക്കൾ. സന്മനോഭാവത്തിൻ്റെയും മനം കവരുന്ന വിനയത്തിൻ്റെയും നിറകുടമായി തിളങ്ങിയിരുന്ന ഗുരുക്കളുടെ ദീപ്‌ത സ്മരണകൾക്ക് മുമ്പിൽ  ബാഷ്പാഞ്ജലികൾ ...................

രാമുണ്ണി ഗുരുക്കളുടേയും, വി കെ കെ ഗുരുക്കളുടേയും സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികളോടെ ഈ ആദ്ധ്യായം സമർപ്പിക്കുന്നു.
ആറ്റുപുറത്തിൻ്റെ  കഥ തുടരും

ജയരാജൻ കൂട്ടായി

വീരന്മാരിൽ വീരനായ തച്ചോളി ഒതേനന് ഗുരുസ്ഥാനീയനായിരുന്നു പയ്യംവെള്ളി ചോഴൻ കുറുപ്പെന്ന പയ്യംവെള്ളി ചന്തു. ഇദ്ദേഹമാണ് കോട്ടയം കോവിലകം പുനരുദ്ധരിച്ചെതെന്നും വിശ്വസിക്കപ്പെടുന്നു. വടക്കേ മലബാറിലെ തെയ്യ കാവുകളിൽ കെട്ടിയാടപ്പെടുന്ന കാരണവർ തെയ്യം പയ്യംവെള്ളി ചന്തുവിൻറെ സങ്കൽപ്പമാണ്. അഭ്യാസങ്ങളിൽ പയ്യംവെള്ളി ചന്തു വിനെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. കൂട്ടത്തിൽ നാട്ടുകാരുടേയും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു പയ്യംവെള്ളി ചന്തു. അസാമാന്യ മെയ്‌വഴക്കവും അഭ്യാസമുറകളും വശമുണ്ടായിരുന്ന ചന്തുവിനോട് അസൂയ മൂത്തവർ ശത്രുക്കളായും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു രൈരീശൻ നമ്പ്യാർ. ശത്രുത മൂത്ത നമ്പ്യാറുമായി ചന്തു വിന് അങ്കം കുറിക്കേണ്ടിയും വന്നു. സഹായിയും അടുത്ത ബന്ധുവുമായ കേളനേയും കൂട്ടി ചന്തു അങ്കത്തട്ടിൽ എത്തി. പോര് മുറുകുകയും ആരും ജയിക്കാതേയും തോൽക്കാതെയുമായി അങ്കം നീണ്ടുപോയി. അക്ഷമനായി മാറിയ രൈരീശൻ നമ്പ്യാർ ചതി പ്രയോഗം നടത്തി സൂത്രത്തിൽ കേളനെ ചന്തുവിൻറെ വാളിന് നേരേ തള്ളുകയും ചന്ദുവിൻറെ വാളിൽ കൊണ്ട് കേളൻറെ കഴുത്തു മുറിഞ്ഞു വീണു. കേളൻ മരിച്ചാൽ ദുഃഖം കൊണ്ട് ചന്തു ബലഹീനനാകുമെന്നും അപ്പോൾ ചന്തുവിനെ വധിക്കാമെന്നുമായിരുന്നു നമ്പ്യാരുടെ കണക്ക് കൂട്ടൽ. എന്നാൽ കേളൻ വീണപ്പോൾ കലിമൂത്ത പയ്യംവെള്ളി ചന്തു നമ്പ്യാരെ അരിഞ്ഞു വീഴ്ത്തുന്നു. സ്വന്തം കയ്യാൽ പ്രിയപ്പെട്ടവനായ കേളൻ മരിക്കാനിടയായതിൽ അതീവ ദുഖിതനായ ചന്തു കളരി പരമ്പര ദേവതമാരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു പ്രാർത്ഥിക്കുന്നു. എത്ര പ്രാർത്ഥിച്ചിട്ടും സ്വസ്ഥത കിട്ടാതെ ചന്തുവെന്ന വീര യോദ്ധാവ് അലമുറയിട്ട് കരഞ്ഞു കൊണ്ട് സ്വയം വെട്ടി മരിക്കുന്നു. പ്രിയപ്പെട്ട സ്വന്തം നാട്ടുകാരുടെ വീര യോദ്ധാവായി മാറിയ ചന്തുവിനെ വീര മൂർത്തിയായി കരണവരെന്ന പേരിൽ വടക്കൻ കേരളത്തിലെ തെയ്യ കാവുകളിൽ കെട്ടിയാടാൻ തുടങ്ങിയെന്നും വിശ്വാസ്സം

പയ്യനാട് ചിണ്ടൻ നമ്പ്യാരുമായുള്ള പട നയിക്കാൻ ഒതേനന്  തുണയായത് കട ത്തനാടൻ അടവായ പൂഴിക്കടകൻ ആയിരുന്നു. ഒതേനൻ ചിണ്ടൻ നമ്പ്യാരു മായി അങ്കം കുറിച്ചതറിഞ്ഞ കോമക്കുറുപ്പ് ഒതേനനെ മാപ്പപേക്ഷയും പൊ ന്നും പണവുമായി ചിണ്ടൻ നമ്പ്യാരുടെ അടുത്തേക്കയക്കുന്നു. എന്നാൽ മാപ്പ പേക്ഷ സ്വീകരിക്കാതെ നമ്പ്യാർ ഒതേനനെ അപമാനിച്ചു തിരിച്ചയക്കുന്നു. അപമാനത്തിന്‌ പകരം വീട്ടുമെന്നും ചിണ്ടൻ നമ്പ്യാരെ വധിക്കുമെന്ന് ശപഥ വും ചെയ്താണ് തിരിച്ചു വന്നത്. എന്നാൽ ഒതേനൻറെ വീര ശൂറാ പരാക്രമങ്ങ ളൊന്നും കൊണ്ട് നമ്പ്യാരെ ജയിക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവുള്ള കോമ ക്കുറുപ്പ് ഒതേനനെ പത്തായക്കുന്നിലുള്ള തൻറെ സുഹൃത്തായ പയ്യം വെള്ളി ചന്ദുവിൻറയടുത്ത് അയക്കുകയും ചന്തു പൂഴിക്കടകൻ ഒതേനനെ പഠിപ്പിക്കു യും ചെയ്തു. അങ്ങിനെ പൂഴിക്കടകനിലൂടെയാണ് ഒതേനൻ ചിണ്ടൻ നമ്പ്യാരെ വധിച്ചതെന്നും വിശ്വാസ്സം


No comments:

Post a Comment