നാണിവിലാസ് ഹോട്ടലും മുതിരപായസ്സവും
കൂരാറ ഭാഗങ്ങളിലുള്ളവർക്ക് ബസിൽ എങ്ങോട്ട് പോകണമെങ്കിലും ചമ്പാട് വഴിയായിരുന്നു ഏറ്റവും അടുത്ത വഴി. ചമ്പാട് വരെ നടന്നെത്തിയാൽ തല ശ്ശേരിക്കും, പാനൂരിനുമൊക്കെ ബസ് കിട്ടും, മൊകേരിക്കാരാണെങ്കിൽ മാ ക്കൂൽ പീടികയും, ആറ്റുപുറത്ത്കാർക്ക് പാത്തിപ്പാലവുമായിരുന്നു ഏറ്റവും അടുത്ത വഴികൾ. ധാന്യങ്ങൾ പൊടിക്കാനും, നെല്ല് കുത്തിക്കാനുമൊക്കെ താഴേ ചമ്പാട് വരെ നടന്ന് പോകണം. തലശ്ശേരിയിൽ പോയി തിരിച്ചു വരുന്ന വർ കൂടുതലും മേലെ ചമ്പാട് ബസ്സിറങ്ങും. നാണിവിലാസ് ഹോട്ടലിലെ ഒരു ഗ്ലാസ് മുതിര പ്രഥമൻ കുടിച്ച ശേഷമാണ് അന്നത്തെ തലമുറയിലെ ചെറുപ്പ ക്കാർ നടക്കാൻ തുടങ്ങുക. ഏതൊരു കാര്യത്തിനും ചമ്പാട് പോകുന്നവർ മുതിര പ്രഥമൻ കുടിച്ചു മാത്രമേ തിരികേ വരുകയുള്ളൂ.
ഏതാണ്ട് 65 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് മേലേ ചമ്പാടുള്ള നാണി വി ലാസ് ഹോട്ടൽ. ചായ കടയായിട്ടായിരുന്നു തുടക്കം. അടുത്തുള്ള എൽ പി സ്‌കൂളിലെ ഉസ്മാൻ മാസ്റ്റർക്ക് വേണ്ടിയാണ് ആദ്യമായി ഉച്ച ഭക്ഷണം ഉണ്ടാ ക്കിയത്. കോപ്പാലം മൂഴിക്കര സ്വദേശിയായ അദ്ദേഹത്തിന് നിത്യവും ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വരാനുള്ള സമയവും സൗകര്യവും ഇല്ലായി രുന്നു. അങ്ങിനെ അദ്ദേഹമാണ് ഉച്ചക്ക് ഒരു ഊണ് ഉണ്ടാക്കി തരുവാൻ പറ്റുമോ എന്ന് ചായ കട ഉടമയായ ചാത്തുക്കുട്ടി ഏട്ടനോട് അന്വേഷിച്ചത്. അങ്ങിനെ ആദ്യമായി ഉച്ച ഭക്ഷണ ആശയം ഉടലെടുത്തു. അതൊരു തുടക്കമാവുകയും അന്ന് മുതൽ കുറച്ചു പേർക്കുള്ള ഭക്ഷണവും ഉണ്ടാക്കാൻ തുടങ്ങി.
ചാത്തുക്കുട്ടി ഏട്ടൻ്റെ സുഹൃത്തായ രൈരു നായർ കടയിലെ ഉപഭോക്താ വും നിത്യ സന്ദർശകനും ആയിരുന്നു. അദ്ദേഹമാണ് കടയ്‌ക്കൊരു പേര് വേണമെന്ന ആശയം മുന്നോട്ട് വച്ചത്. എന്ത് പേര് കൊടുക്കുമെന്ന കാര്യത്തിലും രൈരു നായർക്ക് ഉത്തരമുണ്ടായിരുന്നു. " ചാത്തൂട്ടി ഞമ്മക്ക് ഇൻ്റെ ഓളെ പേര് എന്നെ ഇടാം. "നാണി വിലാസ്" അപ്പോൾ തന്നെ അവിടെ കിടന്നൊരു പഴയ കാപ്പിപ്പൊടി ടിൻ മുറിച്ചു അതിനു മുകളിൽ ചോക്ക് കൊണ്ട് നാണി വിലാസ് ഹോട്ടൽ എന്നെഴുതി ഒരു പഴയ ചാക്ക് ചരട് കൊണ്ട് കടക്ക് മുന്നിൽ കെട്ടി തൂക്കി, അങ്ങിനെ നാണി വിലാസ് ഹോട്ടൽ ഉദയം കൊണ്ടു, തുടക്കത്തിൽ മുതിര പ്രഥമൻ ഉണ്ടായിരുന്നില്ല. മുതിര പ്രഥമൻ തുടങ്ങിയതിൻ്റെ പിറകിലുമുണ്ട് വലിയൊരു കഥ.
വീട്ടു ജോലിയും, കൂലിപ്പണിയും കല്ല് കൊത്ത് പണിയുമൊക്കെ ചെയ്ത് ജീവി ക്കുകയായിരുന്ന ചാത്തുക്കുട്ടി ഏട്ടൻ ഇടക്ക് ഏര്യൻ്റെവിടെ കൃഷ്ണൻ വൈദ്യ രുടെ കടയിലും കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. ആയുർവേദ ചികിത്സയോ ടൊപ്പം വിഷ വൈദ്യവും കൃഷ്ണൻ വൈദ്യർക്ക് വശമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഒരുപാട് വൈദ്യന്മാർ കൃഷ്ണൻ വൈദ്യരെ കാണുവാൻ ഇട യ്ക്കിടെ കടയിൽ വരും. കോളപ്രത്ത് അച്ചു വൈദ്യർ, അലവിൽ രാഘവൻ വൈദ്യർ, പൊന്ന്യത്തെ അച്ചു വൈദ്യർ, പാനൂർ അമ്പു വൈദ്യർ, മണിയമ്പ ത്ത് ചാത്തു വൈദ്യർ, തുടങ്ങിയവർ അതിൽ പ്രധാനികൾ ആയിരുന്നു. വൈ ദ്യന്മാരെല്ലാം കൂടി പല കാര്യങ്ങളും സംസാരിക്കുകയും പരസ്പ്പരം ആശയ വിനിമയം നടത്തുകയും സ്ഥിരം പതിവായിരുന്നു. കഷായങ്ങൾക്കും അരി ഷ്ടങ്ങൾക്കുമുള്ള മരുന്ന് കുറിപ്പടികളിൽ ഒരുവിധം എല്ലാ മരുന്നുകളിലും മു തിരയും പ്രധാന ചേരുവയാണെന്ന കാര്യം ശ്രദ്ധയിൽ പെട്ട ചാത്തൂട്ടി ഏട്ടൻ അതിൻ്റെ കാരണം തിരക്കിയപ്പോഴാണ് മുതിരയുടെ ഔഷധ ഗുണത്തെ കു റിച്ച് അറിയുന്നത്.
മരുന്ന് കടയിലെ ജോലി വിടണമെന്ന് തോന്നിയ ചാത്തൂട്ടി ഏട്ടനെ കൃഷ്ണൻ വൈദ്യർ സ്ഥിരമായി നിരുൽസാഹപ്പെടുത്തി കൊണ്ടിരുന്നു. ഒരു സുപ്രഭാത ത്തിൽ വൈദ്യർ അറിയാതെ ഷൊർണൂരിലേക്ക് വണ്ടി കയറി. ഷൊർണൂരി ൽ അദ്ദേഹത്തിൻ്റെ ഏട്ടൻ്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തു, വീണ്ടും തിരി ച്ചു നാട്ടിലെത്തിയപ്പോഴാണ് ചായക്കട തുടങ്ങിയതും. ആദ്യത്തെ കട ഇന്ന ത്തെ വില്ലേജ് ഓഫീസിനടുത്ത് കുഞ്ഞിരാമൻ കമ്പൗണ്ടറുടെ സ്ഥാപനത്തിന ടുത്തായിരിന്നു. പിന്നീടാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറിയത്. ചായ കട ഹോട്ടലായി മാറിയപ്പോഴാണ് ഊണ് കൂടാതെ ഒരു പായസവും ആകാമെന്ന ആലോചന ഉണ്ടായത്. അപ്പോഴാണ് എന്തുകൊണ്ട് മുതിര പ്രഥമൻ ആയിക്കൂ ട എന്ന ചിന്ത ഉണ്ടായത്.
വൈദ്യന്മാരിൽ നിന്നും കേട്ടറിഞ്ഞ അറിവ് പ്രകാരം, പ്രമേഹത്തിനും, മൂത്രാ ശയ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങൾക്കൊക്കെ മുതിര സിദ്ധഔഷണമാണെ ന്ന അറിവും കൂടിയായപ്പോൾ കൂടുതൽ ആലോചിക്കാനില്ലായിരുന്നു. കൂടാ തെ സ്ഥിരമായി മുതിര കഴിക്കുന്നവർക്ക് നിത്യ യൗവനം ഉണ്ടാകുമെന്നും, വാദം പിത്തം, കഫം തുടങ്ങിയ രോഗങ്ങൾക്ക് മുതിര നല്ലൊരു ഔഷധമാ ണെന്നുള്ള തിരിച്ചറിവിൽ തീർത്തും വ്യത്യസ്തമായ മറ്റെവിടേയും ലഭ്യമല്ലാ ത്ത മുതിര പ്രഥമൻ തന്നെ ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ആരം ഭിച്ച കാലം മുതൽ ഇന്ന് വരേയും നാണി വിലാസിൽ ഏറ്റവും കൂടുതൽ ആ വശ്യക്കാർ ഉള്ളതും കച്ചവടം നടക്കുന്നതും മുതിര പ്രഥമൻ തന്നെ.
മുൻ കാലങ്ങളിൽ അലൂമിനിയ പ്ലേറ്റ്കളിൽ അലുമിനിയ സ്പൂണും വച്ചാണ് പായസം വിളമ്പി ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഒരണയായിരുന്നു അ ന്നത്തെ വില, ഒരണയെന്നാൽ ആറ് പൈസയായിരുന്നു. പതിനഞ്ചു രൂപയാ ണ് ഇന്നത്തെ വില, ഇപ്പോൾ ഗ്ലാസ്സുകളിലാണ് പ്രഥമൻ വിതരണം ചെയ്യുന്നത്. വറുത്തെടുത്ത മുതിര, തേങ്ങാ പാൽ ശർക്കര, അണ്ടിപ്പരിപ്പ്, നെയ്യിൽ വറു ത്തെടുത്ത തേങ്ങാ കൊത്ത്, തുടങ്ങിയവയാണ് ചേരുവകൾ. നാല് മണിക്കൂർ നേരം അടുപ്പിൽ തന്നെ വേവണം. കുക്കറിൽ മുതിര വേവിക്കാൻ പാടില്ല, തു ടക്കം മുതൽ ഇന്ന് വരേയും ഒരേ രീതി തന്നെയാണ് തുടരുന്നത്. എന്നാൽ തേ ങ്ങാ പാൽ കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ ഇടക്കൊക്കെ പശുവിൻ പാലാ ണ് ചേർക്കുന്നത്.
എത്രയോ വർഷങ്ങളായി തലശ്ശേരി, പാനൂർ, മൊകേരി, കൂരാറ, ചമ്പാട്, പന്ന്യ ന്നൂർ, പൊന്ന്യം, ചുണ്ടങ്ങാപ്പൊയിൽ, കതിരൂർ തുടങ്ങിയ ഭാഗങ്ങളിലുള്ള ചെ റുപ്പക്കാരുടെ ഇഷ്ട്ട വിഭവമാണ് മുതിര പ്രഥമൻ. വൈകുന്നേരങ്ങളിൽ ചെറു പ്പക്കാർ കൂട്ടമായി മുതിര പ്രഥമൻ കഴിക്കാൻ മേലെ ചമ്പാട് എത്തിച്ചേരാറു ണ്ടായിരുന്നു. വാഹനങ്ങളിൽ മേലേ ചമ്പാട് വഴി പോകുന്നവരൊക്കെയും വാഹനങ്ങൾ നിർത്തി മുതിര പ്രഥമൻ കുടിച്ച ശേഷമാണ് യാത്ര തുടരുക, കഴിഞ്ഞ അറുപത്തി അഞ്ചു വർഷങ്ങളായി തുടരുന്ന പതിവാണ് ഇത്. ചാത്തൂട്ടി ഏട്ടൻ്റെ മകൻ വത്സനാണ് ഇന്നത്തെ കടയുടമ, വൽസേട്ടൻ്റെ മകനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ചെറിയ ഹോട്ടലാണെങ്കിലും നാണി വിലാസിലെ മുതിര പ്രഥമൻ അന്നും ഇന്നും നാട്ടുകാർക്ക് പ്രിയം തന്നെ. ചിലരുടെ കൈകൾ അങ്ങിനെയാണ്, കൈപ്പുണ്യം എന്നും വേണമെ ങ്കിൽ പറയാം. അതുകൊണ്ടാണ് അറുപത്തി അഞ്ച് വർഷങ്ങളായിട്ടും മുതിര പ്രഥമൻ നാട്ടുകാരുടെ മടുപ്പില്ലാത്ത ഇഷ്ട വിഭവം ആയി മാറിയത്. ഇനിയും ഒരുപാട് കാലവും, എല്ലാ കാലവും നാണി വിലാസും മുതിര പ്രഥമനും കൂടുതൽ സ്വാദോടെ ജനങ്ങൾ ആസ്വദിക്കട്ടെ. !!!!!!
No comments:
Post a Comment