മരിചിക
മകരമാസത്തിലെ സുഖകരമായ സായാന്ഹം. കുളിരില്‍ കുളിച്ചു നില്കുന്ന കൂരാര എന്ന ഗ്രാമം. ഉണങ്ങി വരണ്ട കൂരാര വയലിൻറെ തീരത്ത് പഴയ പ്രതാപത്തിൻറെ ഓര്‍മകളുമായി ഒഴുകുന്ന കൊങ്കച്ചി പുഴ. ഈ പുഴ ചിരിക്കുന്നു. ഈ ചിരി, തകര്‍ന്ന മോഹങ്ങളുടെ ചീഞ്ഞു നാറിയ ഗന്ധമല്ലേ?. ആവോ? എനിക്ക് അറിയില്ല.
പുഴ കാര്‍ന്നു തിന്ന പാടങ്ങള്‍. പുഴയുടെ ക്രുരതയില്‍ വിര്രുപമായ പാടം. ഈ പാടങ്ങൾ പുഴ തന്റെ പ്രതത്തില്‍ കാട്ടിക്കൂട്ടിയ ക്രുരതയുടെ കഥ പരയുകയാ വം.
ഗര്‍ഭം ധരിച്ച നിമിഷങ്ങൾ, പ്രസരിച്ചോഴുകിയ ചിന്തകൾ . ഞാനും ഈ പുഴയും തമ്മില്‍ എന്ത് വ്യത്യാസം?.. ഒരു വ്യതാസമുണ്ട് . പുഴ തൻറെ പ്രതാപത്തിൻറെ കഥ പറയന്നു. ഞാനോ?.. മോഹങ്ങളുടെ .. പുഴ ചിരിക്കുന്നു. തൻറെ പ്രതാപ ത്തിലേക്ക് മടങ്ങി വരാന്‍, എനിക്കോ? ഇനി അത് സാധ്യമല്ല. അത് എന്നേ തകർന്നു കഴിഞ്ഞു. ദുഖപൂര്‍ണ്ണമായ ഈ പാടത്തിൻറെ കഥ ........ എൻറെ കഥ ആയിരുന്നുവോ?,എന്തോ?...
കൊങ്കച്ചി കുന്നില്‍ വയ്കി പൂത്ത കശുമാവുകള്‍, കൃഷികാരൻറെ ആശാകേ ന്ദ്രം. ഗര്‍ഭം ധരിച്ചു നില്കുന്ന പുഷ്പം. ഇവയെല്ലാം കായ് അവുമായിരുന്നെ ങ്കിൽ?.. ഇല്ല........ ഒരിക്കലുമില്ല. കൃഷിക്കാരന് നെയ്തു കൂട്ടുന്ന മോഹങ്ങൾ ........ മോഹഭംഗങ്ങൾ ആവും. സ്വപ്നങ്ങൾ മരീചികയവും. ഇവിടെ എല്ലാ പൂവും കായ് ആവുന്നില്ല. പരിതസ്ഥിതികളുടെ പ്രതികൂലമായ വിഷ കാറ്റു ഏറ്റു ഇവ യില്‍ കുറെ ഞെട്ട് അറ്റ് നിലം പതിക്കുന്നു. " വീണ പൂവിനെ കുറിച്ച് പാടിയ ആ ശാന് വലിയ ഒരു സത്യം കണ്ടെത്തി.. ഞാനോ സഹതപിച്ചു. എൻറെ കഥ വീണ പൂവിൻറെ കഥ അല്ല.എൻറെതായി മാത്രം, തകര്‍ന്ന സ്വപ്നങ്ങളുടെ ........ മോ ഹഭംഗങ്ങളുടെ ......... കഥ. എല്ലാ പൂവും കായ് ആവുന്നില്ല എങ്കിലും കൃഷിക്കാ രന് ജീവിക്കും. മോഹങ്ങളും പ്രതീക്ഷകളുമായി ................... താനോ? ഇന്നലെ വരെ സ്വപ്നങ്ങളെ താലോലിച്ചു ................... ജീവിതം തന്നെ മറന്നു ജീവിച്ചു. എന്തിനു വേണ്ടി? ആ ചോദ്യങ്ങൾ അപ്രസക്തമായി അവശേഷിക്കുന്നു. എല്ലാം മറക്കാന്‍ കഴിഞ്ഞിരുന്നെങ്കിൽ , ഇന്ന് അതു സാധ്യമല്ല. കാറ്റില്‍ പറക്കുന്ന പക്ഷിയെപോലെ പറന്നു ഉയരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..................... മറക്കാന്‍ ശ്രമിക്കുംതോറും ഓടിഎത്തുന്ന ഓര്‍മ്മകള്‍ ............ അവയെന്നെ പരാജയപ്പെ ടുത്തുന്നു.............. പണ്ട് ഓര്‍മ്മകള്‍ ഒരു അനുഗ്രഹമായിരുന്നു. ഇന്നോ? മറ്റൊരു ശാപമായി എന്നെ പിന്തുടരുന്നു. അന്ന് ഒരായിരം ദുഃഖം നിഴലിക്കുന്ന നിൻറെ കണ്ണുകള്‍ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഇതിൻറെയൊക്കെ തുടക്കമായിരുന്നു വോ? വളരെ വാചാലനായിരുന്നു ഞാൻ . ജീവിതത്തെകുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത ഞാന്‍. പ്രേമത്തിൻറെ ഊരാക്കുടുക്കിൽ പെട്ട് ഉഴറി യ സുഹുർത്തുക്കൾക്ക് ഗീതാ സന്തേശം പാടി കൊടുത്ത ഞാന്‍ ............... അവ സാനം നീ എന്നില്‍ പടര്‍ന്നു കയറി ........... പ്രേമമെന്ന ആവേശത്തോടെ, അബലയായ സ്ത്രീ പുരുഷനെ കീഴടക്കുന്നു. ....... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ....... നൂറ്റാണ്ട്കള്ക്കും മുന്‍പ് ഹവ്വ എന്ന സ്ത്രീ മുതൽ ഇതു അവര്‍ത്തിച്ചു. ചിലരോക്കെ പടര്‍ന്നുകയറിയ ആവേശത്തെ പൂവായ് .......... കായായി ജനിപ്പിച്ചു. എന്നെ പോലെ ചിലരൊക്കെ " പരിശുദ്ധത " എന്ന മറക്കുള്ളില്‍ ഒതുങ്ങി നിന്ന്. അവസാനം എല്ലാം മറക്കാം എന്ന് കരുതി അതായിരുന്നു തെറ്റ്........ ആതെറ്റ് ജനിപ്പിക്കുന്നത് മോഹങ്ങളെ .............. മോഹ ഭംഗങ്ങളെ ............. സ്വപ്നങ്ങളെ .............. സ്വപ്നഭംഗങ്ങളെ ആയിരുന്നു. ഇന്നും പഴയ മോഹഭംഗങ്ങളില്‍ കുരുങ്ങി കിടക്കുന്ന ജീവിതം പ്രതീക്ഷകളുടെ ചുടു കാട്ടില്‍ പറന്നു ഉയരുന്ന ചിതാഭസ്മം. ഇവിടെ മോചനത്തിൻറെ മാർഗ്ഗം തുറ ക്കാത്ത മതിലുകളാണ്. തിരമാലയെന്ന പെണ്‍കുട്ടിയില്‍ ജീവിതം കുരുക്കിയിട്ട ഞാന്‍, നാം ഒന്നാവാന്‍ വേണ്ടി ........ ജീവിത സായാന്ഹം പങ്കിടാന്‍ വേണ്ടി ജോലിയെന്ന അപ്പകഷണം ലഭിച്ചാല്‍ സുഖമായി ജീവിക്കാം എന്ന് കരുതി നിന്നോട് യാത്രയും ചൊല്ലി ജപൽപ്പൂരിലേക്ക് വണ്ടി കയറിയപ്പോള്‍ മനസ്സ് മന്ദ്രിച്ചു...... നീ എൻറെതു, എൻറെതു മാത്രമെന്നു. പക്ഷെ നിൻറെ കത്ത് കിട്ടാന്‍ ആകാംഷയോടെ കാത്തിരുന്നപ്പോള്‍ ............ ഞാന്‍ എഴുതിയ കത്തുകള്‍ എ ൻറെ മോഹങ്ങളുടെ .......... പ്രതീക്ഷകളുടെ ........... സ്വപ്നങ്ങളുടെ ഞെട്ട്അറ്റ പുഷ്പ്പങ്ങളായി ........ ജലരേഖകള്‍ ആയി അവശേഷിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞു, നീ വിവാഹിതയായെന്നു, ഏതോ ഒരു സുന്ദരനായ ഉദ്യോഗസ്ഥൻറെ മുന്പില് നീ എല്ലാം മറന്നു, നിനക്ക് മാത്രമായി ഉള്ള ആ കഴിവില്‍ ഇന്ന് ഞാന്‍ അസുയ പ്പെടുന്നു നിനക്ക് ആവശ്യം പണവും ഉദ്യോഗവും ആയിരുന്നു, സ്വര്‍ണ്ണവും വജ്രമോതിരവും ആയിരുന്നു, പഞ്ചനക്ഷത്ര ഹോട്ടലുകളും ശീതികരിച്ച ബാറു കളും ആയിരുന്നു. ഇതെല്ലം സ്നേഹം എന്ന രണ്ടു അക്ഷരത്തെക്കാൾ വലുത് ആയിരുന്നു നിനക്ക്.
എനിക്ക് മുൻപേ വഞ്ചനയുടെ വിഷദ്വംസനം ഏറ്റ് നടന്നുപോയ കാലടിപ്പാടു കൾ ഞാന്‍ പിന്തുടരുന്നു. ഈ പുഴയുടെ അഗാധമായ കയത്തിൽ ഞാന്‍ എ ൻറെ മോഹങ്ങളെ .......... സ്വപ്നങ്ങളെ എന്നെന്നെക്കുമായി വലിച്ചെറിയും, എന്തിനെന്നോ?
ഇവിടെ ജീവിത സമരത്തില്‍ പരാജയപ്പെട്ട പതിനായിരങ്ങളുടെ മോചനത്തി നായി ഞാന്‍ എൻറെ ജീവിതം അര്‍പ്പിക്കും. ഒരു പ്രേമത്തിൻറെ രക്തസാക്ഷി യാവാൻ എനിക്ക് ഇനി കഴിയില്ല. പോട്ടിത്തകർന്ന ഒരു പ്രേമബന്ധത്തിൻറെ കഥനകഥ പാടി കഞ്ചാവിൻറെയും , ചാരായത്തിൻറെയും ലോകത്തില്‍ ഗതികിട്ടാതെ അലയാനുള്ളതല്ല ജിവിതമെന്നു ഈ പുഴ എന്നെ പഠിപ്പിക്കുന്നു. വലിയ മാറ്റം ഒന്നും ഇല്ലാതെ കൊങ്കച്ചി പുഴ ഇപ്പോഴും ഒഴുകുന്നു. വളരെ വൈകിയാണെങ്കിലും പുഴ തന്ന രഹസ്യം എന്നെ ഞാനാക്കുന്നു.
ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
jeevithathinde avasaana kaalaghattangalin manushyan ee sathyam manassilaakkum... pakshe appozhekkum naazhikakal aduthirikum... samayam athikramichirikkum... mareechika- good one
ReplyDelete