Monday, 4 July 2011

ദേശാടനപക്ഷികള്‍

                                               

                            ദേശാടനപക്ഷികള്‍

(മുമ്പ് ഈ കഥ പോസ്റ്റ്‌ ചെയ്തപ്പോൾ പലർക്കും ഉണ്ടായ ചില സംശയങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി - ഇത് ആന്ധ്ര പ്രദേശിലെ വിമലവാടയിൽ ഉള്ള എൻറെ പഴയ ഒരു സുഹുർത്തു പറഞ്ഞ അയാളുടെ കഥ ഓർമ്മിച്ചെടു ത്തു എഴുതിയതാണ്, തലശ്ശേരിയും കൂരാറയുമ്മെല്ലാം ഇതിൽ കൂട്ടി ചേർത്തു എന്ന് മാത്രം)

ചൂളംവിളിച്ചു  കൊണ്ട് വണ്ടി ഓടുകയാണ്. ആളും അര്‍ത്ഥവും ഇല്ലാത്ത ഭൂ പ്രദേശങ്ങള്‍. മഞ്ഞിൻറെ  യവനികയിലൂടെ അങ്ങകലെ ഏതോ മല നിരകള്‍ അവ്യക്തമായി കാണാം. അബ്രപാളികളില്‍ എന്ന പോലെ മാറി മാറി വരുന്ന പ്രകൃതി  ദൃശ്യങ്ങള്‍.നെല്പാടങ്ങളും  ചോള പാടങ്ങളും കരിമ്പിന്‍ പാടങ്ങളും പിന്നിട്ടു വണ്ടി ഇപ്പോള്‍ ഏതോ ഒരു ഗ്രാമത്തില്‍ കൂടി ഓടുകയാണ്. വളരെ മനോഹരമായ ഒരു ഗ്രാമം. ആരവം മുഴക്കുന്ന കിളികളും കല പില കൂട്ടുന്ന കുരുവികളും ഗ്രാമ ഭംഗിക്ക്  മാറ്റ് കൂട്ടി. മനോഹരമായ ഗ്രാമീണ അന്ദരിക്ഷം അവസാനിച്ചത്‌ ഒരു പട്ടണത്തിനു വഴി മാറി കൊണ്ടാണ്. അപ്പോള്‍സന്ധ്യ മയങ്ങി ഇരുന്നു. ബള്‍ബുകളുടെ മാസ്മര പ്രകാശത്തില്‍ രാത്രിയോ പകലോ എന്ന് മനസ്സിലാകാത്ത അവസ്ഥ. പടുകൂറ്റന്‍ മാളികകളും അംബരചുംബിക ളായ സൌധങ്ങളും എല്ലാം കൂടി ഒരു ദേവലോകത്തില്‍ എത്തിയ പ്രദീതി. സാമ്പത്തീകമായി ഉയർന്നവരും, സ്വർഗ്ഗ തുല്യമായ ‍ ജീവിതം നയിക്കുന്നവരു മായവർ  മാത്രം താമസിക്കുന്ന ഒരുപട്ടണം. സമയം പിന്നേയും കുറെ കഴിഞ്ഞു  രാത്രിയില്‍എപ്പോളോ ഉണർന്നപ്പോൾ ഒന്ന് പുറത്തേക് നോക്കി, അഴുക്കു നിറഞ്ഞു വൃത്തിയില്ലാത്ത ഒരു ചേരിയില്‍ കൂടിയാണ് വണ്ടി ഓടുന്നതു. അട്ടഹാസവും ആര്‍പ്പുവിളികളും കൊണ്ട് ബഹളമയമായ ഒരു ചേരി ആയിരുന്നു അത്. എല്ലാം തങ്ങളുടെ വിധിയെന്ന് സ്വയം സമാധാനിക്കുന്നവര്‍. കൂടുതല്‍ ഉള്ളവന്‍, കുറച്ചു ഉള്ളവന്‍, ഒന്നും ഇല്ലാത്തവന്‍ ഇങ്ങെനെ മുന്നു തരം പൌരന്മാരെ തീര്‍ത്ത നമ്മുടെ വ്യവസ്ഥയെ പഴിക്കുവാന്‍ ആരും തയാറില്ല. രാത്രി ഭക്ഷണം കഴിച്ചു പലരും പല പല വിശേഷങ്ങള്‍ പറയുവാന്‍ തുടങ്ങി. അടുത്ത സീറ്റില്‍ ഇരിക്കുന്ന ആള്‍ വലിയ ലോക പരിചയം ഉള്ള പോലെ പലതും പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ അതിലൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. മനസ് അകെ മരവിച്ചിരുന്നു. എൻറെ  ബെര്‍ത്തില്‍ ഒരു തുണി വിരിച്ചു കിടന്നു. വണ്ടിയുടെ ഖട്ട ഖട്ട ശബ്ദം ഉറക്കത്തില്‍ അലിഞ്ഞു പോയി.

ഒച്ചയും ബഹളവും കേട്ടാണ് ഉണര്‍ന്നത്. ദൃതിയിൽ എഴുന്നേറ്റു പുറത്തേക് നോക്കി. തലശ്ശേരി സ്റ്റേഷന്‍ എത്തിയിരിക്കുന്നു. പഴയ പെട്ടിയും തൂക്കി ഇറങ്ങി. പരിചയക്കാര്‍ വല്ലവരും ഉണ്ടോ എന്ന് നോക്കി. ഉണ്ടായിരുന്നാലും പെട്ടുന്നു തന്നെ തിരിച്ചുഅറിയുകയില്ല എന്ന് സമാധാനിച്ചു. റിക്ഷ പിടിച്ചു വീട്ടിലേക്കു  തിരിച്ചു. ഗ്രാമത്തിലെ ചെമ്മണ്‍ പാതയില്‍ കൂടി പൊടി പറ ത്തികൊണ്ട് റിക്ഷ പാഞ്ഞുപോകുമ്പോള്‍ ഞാന്‍ ഓര്‍ത്തു, ഒരു കാലത്ത് ഞാനും ഈ ഗ്രാമത്തിൻറെ  തുടിപ്പ് ആയിരുന്നു. തുള്ളിച്ചാടി കളിച്ചു വളര്‍ന്ന എൻറെ  കുട്ടിക്കാലം. ഇന്ന് ഗ്രാമവും ഗ്രാമത്തിലെ ജനങ്ങളും മണ്‍തരികൾ  പോലും എന്നെ അറിയാതായി. അമ്മയെയും വീട്ടിലുള്ളവരെയും കുറിച്ച് ഓര്‍ത്തു. ഇത്രയും കാലത്തിനു ശേഷം നാട്ടില്‍ വരുമ്പോള്‍ അവര്‍ക്കുഒന്നും കൊണ്ടുവ രാന്‍ പറ്റാത്തത്തില്‍ വിഷമം തോന്നി. കൂരാര വായനശാല എത്തിയിരിക്കുന്നു എന്ന് ഡ്രൈവർ പറഞ്ഞപ്പോള്‍ ആണ് ചിന്തയില്‍ നിന്ന് ഉണർന്നത് . റിക്ഷ കൂലി കൊടുത്തു വീട്ടിലേക്കു നടന്നു. കൂരാര വയലില്‍ കൂടി നടക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി. വയല്‍ എല്ലാം കാടുപിടിച്ച് കിടക്കുന്നു. ആരും കാര്യമായി കൃഷി ഒന്നും ചെയ്യുന്നില്ല. കുറച്ചുപേര്‍ മാത്രം പേരിനു കൃഷി ചെയ്യുന്നുണ്ട്.

പ്രതീക്ഷിക്കാതെ വന്നെത്തിയ എന്നെ കണ്ടു എല്ലാവരും അമ്പരന്നു. പിന്നെ പരാതികളും പരിവേദനവുമായി  പല വിശേഷങ്ങൾ പറഞ്ഞു കുറെ സമയം കഴിഞ്ഞു. പ്രായമായ സഹോദരിയെ കണ്ടപ്പോള്‍ മനസ്സില്‍ ഒരു ഞെട്ടല്‍ ഉണ്ടാ യി അവളുടെ വിവാഹം ഇനിയും താമസ്സിപ്പിച്ചുകൂടാ. എൻറെ കയ്യിൽ സമ്പാ ദ്യംഒന്നും ഇല്ല. മനസ്സ് അകെ അസ്വസ്ഥമായി. എരിതിയില്‍ എണ്ണ വീണ പ്രതീതി.

രാത്രിയില്‍ ഊണ് കഴിച്ചുവെന്നുവരുത്തി, യാത്ര ക്ഷീണവും ഉണ്ടായിരുന്നു. നേരത്തെ ഉറങ്ങാന്‍ കിട്ന്നു. നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായി തിരിഞ്ഞു മറിഞ്ഞു കിടന്നു. മനസ്സ് വല്ലാതെ അസ്വസ്ഥമായി, എന്നോ കഴിഞ്ഞുപോയ എൻറെ ബാല്യകാലം, അച്ഛന്‍ മരിച്ച നാളുകള്‍, പത്താം ക്ലാസ് റിസള്‍ട്ട്‌ വന്നു. ഞാന്‍ പാസ്സായിരിക്കുന്നു. തുടര്‍ന്ന് പഠിക്കാന്‍ നിര്‍വാഹമില്ല താനടക്കം പത്തു മക്കളും അമ്മയും അമ്മുമ്മയും അടങ്ങുന്ന കുടുംബം. കുടുംബ സംരക്ഷണത്തി ന് വേണ്ടിയാണു നാട് വിട്ടു പോയതു. വളരെ വളരെ പ്രതീക്ഷകളോടെയായിരു ന്നു മധ്യപ്രദേശിൽ എത്തിയത്. ഉണ്ണാനോ ഉറങ്ങാനോ ഇടമില്ലാതെ കടത്തിണ്ണക ളിലും  ഫൂട്പാത്തിലും കിടന്നു ഉറങ്ങി പരിചയക്കാരും നാട്ടുകാരും അപരിചി തത്വം നടിച്ചു. തികച്ചും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു സഹപാടി വഴി ഒരു ചെറിയ കമ്പനിയില്‍ ജോലി കിട്ടി. ഉണക്ക ചപ്പാത്തിയും പഴവും പൈപ്പ് വെള്ളവും കഴിച്ചു വയര്‍ നിറച്ചു പറ്റാവുന്നത്ര പണം നാട്ടിലേക്ക്  അയച്ചു. ജീവിതത്തില്‍ അടുക്കും ചിട്ടയും വന്ന സമയം. ചില യാദൃച്ചിക സംഭവ  വികാ  സങ്ങള്‍ ജീവിതത്തിൻറെ  ഗതി തന്നെ മാറ്റി മറിക്കുമെന്നു പറയുന്നതു എത്ര ശരിയാണ്. കമ്പനിയില്‍ തൊഴില്‍ സമരം. കമ്പനി അധികൃതരും തൊഴിലാളി യുനിയൻ നേതാക്കളും നടത്തിയ ഒത്തുകളിയില്‍ കമ്പനി അടച്ചുപൂട്ടി. രാത്രി സമയത്ത് ആരും അറിയാതെ മെഷീൻ എല്ലാം അന്ന്യ സംസ്ഥാനത്തിലേക്ക്ഒളി ച്ചു കടത്തി.

വീണ്ടും തെരുവിലേക്ക് പാപി ചെല്ലുന്നിടം പാതാളം എന്ന്പറയുന്നപോലെയാ യി. വീട്ടില്‍ പണം അയക്കുന്നത് മുടങ്ങി. വീടിലെ കാര്യം വീണ്ടും അവതാള ത്തില്‍ ആയി. അത്മഹത്യ ചെയാന്‍ തോന്നിയ നിമിഷങ്ങൾ, ലക്ഷ്യബോധമില്ലാ തെ ഇടം വലം നടക്കുമ്പോൾ കടത്തിണ്ണയിൽ ക്ഷീണം മാറ്റാൻ അൽപ്പം ഇരുന്നു   മുന്നില്‍ എന്നെ തന്നെ തുറിച്ചു നോക്കുന്ന ബോര്‍ഡിലേക്ക് സൂക്ഷിച്ചു നോക്കി " ചാരായം" വെളുത്ത ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ ഏഴുതിയ ബോര്‍ഡ്‌ക ണ്ടപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല വലിഞ്ഞു കയറി ഒരു ഗ്ലാസ്സ് വാങ്ങി  മൂക്ക് അടച്ചുപിടിച്ചു വലിച്ചു കുടിച്ചു. എത്ര കുടിച്ചു എന്ന് അറിയില്ല. പിന്നെ അത് ഒരു സ്ഥിരം പതിവ് ആയി. ജോലി തേടല്‍ നിര്‍ത്തി മുഴുവന്‍ സമയവും ചാരായ ഷാപ്പില്‍ തന്നെ ആയി. അവിടെ തന്നെ ഒരു ജോലിയും തരപെടുത്തി. ഭക്ഷണവും വയര്‍ നിറച്ചു ചാരായവും ദിവസം അഞ്ചു രൂപ കൂലിയും. കൂലം കുത്തി കുതിക്കുന്ന കാലത്തിൻറെ  കുത്തൊഴുക്കില്‍ താന്‍ അകെ മാറിയിരുന്നു നാടുമായി ഒരു ബന്ധവും ഇല്ലാതായി.

ചാരായം കുടിക്കാന്‍ കടയില്‍ വന്ന ആള്‍ എന്നെ തുറിച്ചു നോക്കുന്നത് കണ്ട പ്പോള്‍ ഞാന്‍ അമ്പരന്നു, ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി നാട്ടുകാരനും അയല്‍വാസിയും ആണ്. പിന്നെ പല വിശേഷങ്ങളും വീട്ടു കാര്യ ങ്ങളും പറഞ്ഞു തുടങ്ങി .  വീട്ടിലെ വിവരം അറിഞ്ഞപോള്‍ ഉടനെ പോകണം എന്ന് തോന്നി. അങ്ങിനെ കടയില്‍ നിന്ന് വണ്ടി കൂലിക്കുള്ള പണവും വാങ്ങി എൻറെ  പഴയ പെട്ടിയും തൂക്കി നാട്ടിലേക് പുറപ്പെട്ടു.

എവിടയോ ഒരു രാപ്പാടി നീട്ടിപാടി. പുലരാറായെന്നു അറിയിക്കുന്ന തല കോ ഴി നീട്ടി കൂവി. കൂത്തുപറമ്പിലെ കൊപ്ര മില്ലില്‍ സൈറന്‍ മുഴങ്ങി. മണി നാലു ആയിരിക്കുന്നു പതുക്കെ കിടക്ക വിട്ടു എഴുന്നേറ്റു പുറത്തേക് വന്നു മുറ്റത്തെ കൽമതിലിൽ  ഇരുന്നു. ആകാശം ഇരുണ്ടു കിടക്കുന്നു. ചോരച്ച മേഘത്തുണ്ടുക ളും കണ്ണ് മിഴിക്കുന്ന ഒന്ന് രണ്ടു നക്ഷത്രങ്ങളും മാത്രം. എങ്ങും കനത്ത നിശ്ശഭ്ധ ത മാത്രം. തേർപ്പാൻ കോട്ടം ശിവക്ഷേത്രത്തില്‍ നിന്ന് ഭക്തി ഗാനങ്ങള്‍ പാടാന്‍ തുടങ്ങിയിരുന്നു.

കാല്‍പെരുമാറ്റം കേട്ട് ചിന്തയില്‍ നിന്നും ഉണര്‍ന്നു നോക്കിയപ്പോള്‍ കട്ടന്‍ കാ പ്പിയും ആയി അമ്മ പിറകില്‍ നിൽക്കുന്നു . കാപ്പി വാങ്ങികുടിക്കുമ്പോഴേക്കും
കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു. കൂരാര വയലില്‍ കാളയെ തെളിക്കുന്ന "ബ്രാ ""ബ്രാ"  ശബ്ദം കേള്‍ക്കാം. കൊങ്കച്ചി കുന്നില്‍ ചേക്കേറിയ കുരുവികളും കിളികളും കള കള ആരവം മുഴക്കുന്നു. ഗ്രാമീണ സൌന്ദര്യത്തിനു മാറ്റു കുട്ടാന്‍ ഉദയാർക്കൻ  കിണഞ്ഞു ശ്രമിക്കുന്നു. തുഷാര ബിന്ദുക്കളില്‍ തട്ടി സൂര്യ കിരണങ്ങള്‍ ആയിരം മാരീ വില്ലുകള്‍ തീര്‍ത്തിരിക്കുന്നു. വലയില്‍ കുടുങ്ങിയ ശലഭത്തെ വരിഞ്ഞു മുറുക്കുന്ന എട്ടു കാലി . അങ്ങിനെ പ്രകൃതി നല്‍കിയ കഴിവുകള്‍ അവറ്റകള്‍ ഒക്കയും നന്നായി നിര്‍വഹിക്കുന്നു

പറമ്പില്‍ കൂടി കുറുച്ചു നടക്കാന്‍ ഇറങ്ങി, മർമ്മരം പൊഴിക്കുന്ന മരത്ത ലപ്പുകളെ തഴുകുന്ന മന്ന മാരുതനില്‍ നടക്കാന്‍നല്ല സുഖം തോന്നി. അടുത്ത വീട്ടിലെ തുളസി ഓടി വന്നു കാലുകള്‍ മുന്നോട്ട് നീട്ടി വാലാട്ടി നന്ദി പ്രകടി പ്പിച്ചു. അഞ്ചു വർഷം കഴിഞ്ഞിട്ടും അവള്‍ എന്നെ മറന്നില്ലഎന്നത് വിശ്വസി ക്കാന്‍ പറ്റിയില്ല. നാടും നാട്ടുകാരും തിരിച്ചറിയാത്തപ്പോള്‍ പാവം തുളസി ഒരു അത്ഭുതമായി അവശേഷിക്കുന്നു. മൂവാണ്ടന്‍ മാവിൻറെ ചുവട്ടില്‍ എത്തിയ പ്പോള്‍ കമലയെ ഓര്‍മ്മവന്നു.മാവിഞ്ചുവട്ടില്‍ പൂഴി കൊണ്ട് ചോറും ചക്കക്കു രു കൂട്ടാനും ഉണ്ടാക്കി കളിച്ചപ്പോള്‍ കൂടെ കളിക്കുന്നവര്‍ ഞങ്ങളെ അച്ഛന്‍ എ ന്നും അമ്മ എന്നും വിളിക്കുമായിരുന്നു. ആ ചങ്ങാത്തം അധികം നീണ്ടുനിന്നില്ല. കുറുച്ചു വളര്‍ന്നപ്പോള്‍ ആളുകള്‍ അതും ഇതും പറയാന്‍ തുടങ്ങിയപ്പോള്‍ അ തു അവസാനിപ്പിക്കേണ്ടി വന്നു.

ആയിടക്കു കമലയുടെ കല്യാണം നടന്നു.  അവള്‍ ബൊംബയ്ക്കു പോയി
പിന്നെ ഒന്നിനും ഒരു മൂഡ്‌ ഇല്ലാതായി. കുറെ നാള്‍ തെക്ക് വടക്ക്  നടന്നു. വീട്ടിലെ പട്ടിണിയും പ്രയാസവും കാരണം നാട് വിടാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് മധ്യപ്രദേശില്‍ എത്തിയത്.

എപ്പോള വന്നത് എന്ന ചോദ്യം കേട്ടാണ് ചിന്തയില്‍ ‍നിന്നു ഉറര്‍ന്നത്‌. ഇന്നെലെന്ന് മറുപടി കൊടുത്തപ്പോള്‍ എത്ര ലീവ്  ഉണ്ടന്നായി അടുത്ത  ചോദ്യം, ഒരു മാസമെന്നു പറഞ്ഞു അവിടെ നിന്നും രക്ഷപെട്ടു. സംഭാവനക്ക് വേണ്ടിയാണ് അടുത്ത് കൂട്ന്നത്. നാട്ടിലെ അറിയപ്പെടുന്ന പാർട്ടിയുടെ നേതാവ്  ആണ്. സോഷ്യലിസം  ആണ് തൻറെയും പാർട്ടിയുടെയും  ലക്ഷ്യം എന്ന് ആക്രോശിക്കുന്ന അയാള്‍ ഒരു സാമുദായിക സംഘടനയുടെയും പ്രസിഡ ണ്ട്‌ ആണ്.

ഒരു മാസം കഴിഞ്ഞു പിന്നെ വീണ്ടും ചോദ്യം ആയി. എന്താ പോയില്ലേ ? പിന്നെ പിടിച്ചു നില്‍കാന്‍ ബുദ്ധിമുട്ട് ആയി. മനസ്സില്‍ പല പുത്തന്‍ തീരുമാനവുമായി, എന്തെങ്കിലും ഒരു ജോലി നേടണം എന്ന തീരുമാനത്തോടെ തിരിച്ചു പോകുവാ ന്‍ തീരുമാനിച്ചു. പഴയ അഴുക്കു ചാലിലേക്ക്  തിരിച്ചു പോകില്ല എന്ന് ഉറപ്പി ച്ചു എൻറെ പഴയ പെട്ടിയും തൂക്കി  പുറപ്പെട്ടു . ഏതോഒരു   ബിന്ദുവില്‍മാ ത്രം  ശ്രദ്ധകേന്ദ്രികരിച്ചു ഏകാഗ്രമായ മനസ്സും മിഴികളുമായി ബഹളമയമായ വഴിയിലുടെ നിസ്സംഗത അവലംബിച്ച് നടന്നു നീങ്ങി. ഓട്ടോ പിടിച്ചു തലശ്ശേരി സ്റ്റേഷനിൽ എത്തുമ്പോള്‍ മദ്രാസ്‌ മെയില്‍ കൂവി വിളിച്ചു കൊണ്ട് എത്തിച്ചേ ര്‍ന്നു. പിന്നെ മടിച്ചില്ല, ടിക്കറ്റ്‌ എടുത്തു തിരക്കിനുള്ളിലേക്ക് വലിഞ്ഞു കയ റി. ചൂളം വിളിച്ചു കൊണ്ട് വണ്ടി നീങ്ങാൻ തുടങ്ങി. അപ്പോള്‍ കുങ്കമച്ചവി കലര്‍ന്ന പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് ഒരു കൂട്ടം ദേശാടന പക്ഷികള്‍ ചിറകടിച്ചു പറന്നു പോ യി.

ജായരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ 

2 comments:

  1. good one uncle.....welcome to the world of blogging....

    ReplyDelete
  2. jayarajan chettan,
    really good attempt, alankaarangal... valare nannayirunnu, "graama soundaryathinu mattukootan kizhakk udayarkkan pinanhu parishramikkunnundaayirunnu"......

    ReplyDelete