Wednesday, 31 October 2012

ഇര

                                                                              ഇര



അഞ്ചരയുടെ വണ്ടി കൃഷ്ണ സ്റ്റേഷനില്‍ എത്തി , സാജിത ബീഗം പതിവ് പോലെ ഓടി പ്ളേറ്റ് ഫോം കവാടത്തില്‍ നിലയുറപ്പിച്ചു ടി ടി ര്‍ നെ പോലെ , കടന്നു പോകുന്ന ഓരോ യാത്ര കാരനെ യും വീക്ഷിക്കും, എല്ലാവരും പോയി കഴിഞ്ഞാല്‍ കണ്ണ് തുടച്ച് കൊണ്ട് തിരിച്ചു വീട്ടിലേക്ക് ഓടുകയായി നാളെ എത്തുമായിരിക്കുമെന്നെ പ്രതീക്ഷയോടെ നീണ്ട ഇരുപത്തിയാറ് വര്‍ഷമായി മുടങ്ങാതെ തുടരുന്ന പതിവ് .വസന്തവും, ഗ്രീഷമവും പലപ്പോള്‍ ആയി മാറി മറിഞ്ഞു കൊണ്ടിരുന്നു. കൃഷ്ണ സ്റ്റേഷനില്‍ കൂടി ലക്ഷക്കണക്കിന്‌ വണ്ടികള്‍ ഈ കാലത്തിനു ഇടയ്ക്കു വന്നും പോയും ഇരുന്നു പക്ഷെ സാജിത കാത്തു നില്‍ക്കുന്ന വണ്ടി മാത്രം വന്നില്ല . മാനം കറുത്തിരുണ്ട് , ഇടിയും മിന്നെലും കടുത്ത കാറ്റും ഒപ്പം മഴയും തുടങ്ങിയിരുന്നു.  ഇത്  ഒന്നും തന്നെ സാജിത അറിയുന്നുടായിരുന്നില്ല .

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ വോയ്യുരു എന്ന സ്ഥലമാണ്‌ സാജിതയുടെ സ്വദേശം. പതിനാല് വയസ്സ് പ്രായം.  ഒരു പൂത്തുമ്പിയെ പോലെ തുള്ളിച്ചാടി കളിച്ചിരുന്ന സാജിത വോയ്യുരു ഗ്രാമക്കാരുടെ കണ്ണിലുണ്ണിയായിരുന്നു.പ്രായമായവര്‍ രാവിലെ ഉറക്കമുണര്‍ന്നാല്‍ കണ്ണ് അടച്ചു പിടിച്ചു വന്നു സാജിതയുടെ പേര്‍ വിളിക്കും, സാജിത മുന്നിലെത്തിയാല്‍ മാത്രമെ കണ്ണ് തുറക്കു, അവളെ കണി കണ്ടാല്‍ അന്ന് ഔശ്വര്യമുണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. ഹൈദരാബാദ് കല്യാണം പൊടിപൊടിക്കുന്ന കാലം .അറബ് നാട്ടില്‍ നിന്നും പണക്കാരായ കിഴവന്‍  അറബികള്‍  ഹൈദരാബാദില്‍ വന്നു പെണ്ണ് കെട്ടുമായിരുന്നു. എഴുപത്തി ഏഴു കാരനായ അമീര്‍ അലിക്ക് സ്വന്തം മകളെ കെട്ടിച്ചു കൊടുത്താല്‍  തന്‍റെ എല്ലാ പ്രയാസങ്ങളും തീരും എന്ന് ധരിച്ച മോയിദീന്‍ തന്‍റെ ഇറച്ചി ക്കടയും പൂട്ടി കൂടുതല്‍ ഒന്നും ആലോചിക്കാതെ മകളെയും  കൂട്ടി ഏജന്റ്  കരിം  ഭായിയുമായി ബോംബെക്ക്വണ്ടി  കയറി, എവിടെയോ കാലന്‍ കോഴി ഭീതിയോടെ മുറവിളി കൂട്ടി. വണ്ടി കാച്ചിക്കുടയില്‍ എത്തിയപ്പോള്‍ സാജിത ഉറങ്ങുന്ന തക്കം നോക്കി കരിംഭായ് മോയ്ദീനെ തള്ളി താഴെ ഇട്ടു ഇരമ്പി പായുന്ന വണ്ടിയുടെ കര്‍ണ്ണ കഠോര ശബ്ദത്തില്‍ മോയ്ദീന്റെ ഞരക്കം ആരും കേട്ടില്ല . കില്ല പട്ടി കള്‍ നീട്ടി വലിച്ചു ഓരിയിട്ടു  ചീവീടും പെപ്പുള്ള്കളും ചിലച്ചു കൊണ്ടിരുന്നു . ആത്മാര്‍ത്തത ഇല്ലാത്ത ലോകത്തിലാണല്ലോ ജീവിക്കുന്നത് എന്ന വിഷമം കൊണ്ടാവാം അവറ്റകള്‍ ബഹളം വൈക്കുന്നത് .

കിഴക്ക് വെള്ള കീറാന്‍ തുടങ്ങുന്ന നേരം, കലപില കൂട്ടി പ്രഭാതത്തെ വരവേല്‍കാന്‍  കുരുവികളും കിളികളും മത്സരിക്കുന്നു.  ബഹളമായമായ അന്ദരീക്ഷം സാജിതയുടെ ഉറക്കത്തിനു വിഗ്നം വരുത്തി. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന സാജിത പിതാവിനെ തേടിയപ്പോള്‍ ,നീ ഉറങ്ങുന്ന സമയത്ത് നിന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു എന്നും, പേടിക്കേണ്ട  കാരിയം ഇല്ല,ഞാന്‍ നിന്‍റെ ബാപ്പയുടെ സ്ഥാനത്തു നിന്ന് കൊണ്ട് നിക്കാഹ് നടത്തുമെന്നും പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങിനെ ജെന്മം നല്‍കിയ പിതാവിനെ പ്രാകി കൊണ്ട് സാജിത കരിം ഭയിയുമായ് യാത്ര തുടര്‍ന്ന്.

ആറര മണി ആയപ്പോള്‍ ട്രെയിന്‍ ബോംബെയില്‍ എത്തി. വോയ്യുരിനു പുറത്തു ഇങ്ങിനെ ഒരു ലോകം ഉണ്ടെന്നു സാജിതക്ക് അന്നാണ് മനസ്സിലായത് എങ്ങും ബഹളവും ആള്‍ക്കാരുടെ നെട്ടോട്ടവും. വീ ട്ടി യില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ ആമിര്‍ അലി സ്റ്റേഷനില്‍ കാത്തു നിന്നിരുന്നു ഭാവി വരനെ കാണാനുള്ള ആകാംക്ഷയില്‍ പുറത്തേക്കു ഇറങ്ങിയ സാജിത നാലുപാടും തിരിഞ്ഞു നോക്കിയപ്പോള്‍ മൂത്ത് നരച്ച ഒരു കിഴവന്‍ വന്നു കയില്‍ പിടിച്ചു, പരിബ്രമിച്ചു പോയ സാജിത ചിലപ്പോള്‍ കെട്ടാന്‍ പോകുന്ന പയ്യന്‍റെ അച്ചനായിരിക്കുമെന്നു സമാദാനിച്ചു, മൂന്നു പേരും കൂടി കാറില്‍ കയറി ജോഗേശ്വരിയിലീക്ക് പോയി . കരോണ ഷു കമ്പന്യ്ക്കടുത്തുള്ള ഒരു ഭേദപെട്ട ഫ്ല്ളാട്ടിന്റെ താഴെ കാര്‍ നിര്‍ത്തി അഞ്ചാം നിലയില്‍ അഞ്ഞുറ്റി അഞ്ചാം നമ്പര്‍ മുറി തുറന്നു സാജിതയെ ഇറക്കി, കുളിച്ചു  ക്ഷീണം തീര്‍ക്കുവാന്‍ പറഞ്ഞു രണ്ടു പേരും പുറത്തേക്കു പോയി , എന്താണ് നടക്കുന്നത് എന്ന് അറിയാതെ പരിഭ്രമിച്ചു പോയ സാജിത കരയാന്‍ തുടങ്ങി .കുറെ സമയം ഇരുന്നു കരഞ്ഞു ഇടയ്ക്കു പിതാവിനെ ശപിക്കുകയും വീണ്ടും കരയുകയും ചെയ്യും. വാതിലില്‍ മുട്ട് കേട്ട് തുറന്നു നോക്കിയപ്പോള്‍ പ്രഭാത ഭക്ഷണത്തിന്റെ പൊതിയുമായി രണ്ടു പേരും നില്‍ക്കുന്നു, പരിബ്രമവും ക്ഷീണവും കാരണം വിശപ്പ്‌ തീരെ ഇല്ലായിരുന്നു . പിന്നെ ആകെ ഉണ്ടായിരുന്നത് പിതാവിന്‍റെ ആത്മാര്‍ത്ഥ മിത്രമായ കരിംഭായ് കൂടെ ഉണ്ട് എന്ന സമാദാനം മാത്രമായിരുന്നു.

രാത്രിയായിട്ടും ഭാവി വരനെ കാണാന്‍ പറ്റാതെ ക്ഷമ കെട്ടു കരിം ഭായ് യോട് ചോദിച്ചപ്പോള്‍ വയികുന്നേരം വരും എന്ന് പറഞ്ഞു , പിന്നെ രണ്ടു പേരും വീണ്ടും പുറത്തേക്കു പോയി രാത്രി പതിനൊന്നു മണിയായപ്പോള്‍ അമീര്‍ അലി ഒറ്റയ്ക്ക് തിരിച്ചു വന്നു . ആങ്ങിയ ഭാഷയില്‍ കരിം ഭായ് ഏവിടെ എന്ന് ചോദിച്ചപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. പന്ധികേട്‌  തോന്ന്നിയ സാജിത ഉറക്കെ നിലവിളിക്കാനും തുടങ്ങി, പ്രതീക്ഷിക്കാതെ ഉണ്ടായ ബഹളത്തില്‍ അല്‍പ സമയം വിരണ്ടു പോയ അമീര്‍ അലിയുടെ ശ്രദ്ധ തന്നില്‍ ഇല്ല എന്ന് മനസ്സിലാക്കിയ അവള്‍ പെട്ടന്ന് വാതില്‍ വലിച്ചു തുറന്നു പുറത്തേക്കു ധൃതിയില്‍ കോണി പടികള്‍ ഇറങ്ങി ഓടി . തിരിഞ്ഞു നോക്കിയപ്പോള്‍ വാതിലില്‍ കൂടി അമീര്‍ അലിയും ഓടി ഇറങ്ങു ന്നത് കണ്ടു. കൂടുതല്‍ സമയം മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ അവള്‍ വെളിച്ചം കണ്ട മുറിയുടെ മുന്നില്‍ പോയി വീണു . ഒച്ചയും ബഹളവും കേട്ട് വാതില്‍ തുറന്ന ചെറുപ്പക്കാരന്‍എന്തോ പന്ദികേടു  ഉണ്ട് എന്ന് തോന്നുക യാല്‍ പെട്ടന്നു സാജിതയെ അകത്തേക്ക് വലിച്ചിട്ടു വാതില്‍ വലിച്ചു അടച്ചു . ഒച്ചയും ബഹളവും കേട്ട് എല്ലാ മുറികളിലും ലൈറ്റ് തെളിഞ്ഞു വാതില്‍ തുറന്നു ആളുകള്‍ ഒന്നൊന്നായി പുറത്തേക്കു വന്നു തുടങ്ങി . കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കിയ അമീര്‍ അലി തിരിച്ചു സ്വന്തം മുറിയിലേക്ക് പോയി.

മലയാളിയായ  അര്‍ജു മൂന്ന് ദിവസത്തേക്ക് സാജിതയെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, പക്ഷെ കൂടുതല്‍ ദിവസ്സം പരിചയം ഇല്ലാത്ത ഒരു പെണ്‍ കുട്ടിയെ കൂടെ താമസ്സിപ്പിക്കുന്നതിലുള്ള അപകടവും പിന്നെ കരിം ഭായിയും  അമീര്‍ അലിയും തിരിച്ചു വന്നാല്‍ ഉള്ള അവസ്ഥയും അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. നാലാം ദിവസ്സം സാജിതയെ അകത്തു നിര്‍ത്തി വെളിയില്‍ നിന്ന് മുറി പൂട്ടി അര്‍ജു പുറത്തേക്കു പോയി. തനിച്ചായപ്പോള്‍ നാല് ദിവസം ആ മുറിയില്‍ ഒരു പരിചയവും ഇല്ലാത്ത ചെറുപ്പക്കാരന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ കാരിയം ഓര്‍ത്തു . അയാളുടെ മാന്യ മായ പെരുമാറ്റം അവളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. രാത്രി വളരെ വൈകിയാണ് അര്‍ജു തിരിച്ചു വന്നത് വരുമ്പോള്‍ രാത്രി ഭക്ഷണവും കൂടെ കൊണ്ടുവന്നിരുന്നു. നാല് ദിവസ്സം കൊണ്ട് അവളുടെ എല്ലാ കാരിയവും അയാള്‍ ചോദിച്ചറിഞ്ഞിരുന്നു. ഈ അവസ്ഥയില്‍ അവളെ പെരുവഴിയില്‍ ഇറക്കി വിടാനും മനസ്സ് അനുവദിച്ചിരുന്നില്ല. രണ്ടു പേരും ഒന്നിച്ചിരുന്നു പാര്‍സല്‍ ആയി കൊണ്ട് വന്ന ചപ്പാത്തിയും ഇറച്ചിയും കഴിച്ചു , കഴിക്കുമ്പോള്‍ കാലത്തെ അവിടെ നിന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുന്ന കാരിയവും തീരുമാനിച്ചു . പിറ്റേന്ന് അതി രാവിലെ രണ്ടു പേരും ഉണര്‍ന്നു കുളിച്ചു റെഡിയായി അര്‍ജുവിന്റെ വണ്ടിയില്‍ കയറി . ഏതാണ്ട് പതിനൊന്നു മണിക്ക് അവര്‍ ഭീവണ്ടിയില്‍ എത്തി. അവിടെ അര്‍ജുവിന്റെ ഫ്രണ്ട് പുതുതായി വാങ്ങിയ  ഫ്ലാറ്റില്‍ താമസം തുടങ്ങി.പിറ്റേന്ന് ഈദ് ആയിരുന്നു, ഒരു പുതിയ സാരിയും അയാള്‍ അവള്‍ക്കു വേണ്ടി വാങ്ങിയിരുന്നു. അതോടൊപ്പം  അവര്‍ പരസ്പരം അകലാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടുപ്പവും ഉണ്ടായി തുടങ്ങിയിരുന്നു.

ഏതാണ്ട് ഒരു വര്ഷം ആയപ്പോള്‍ സാജിതക്ക് സ്വന്തം അമ്മയെ കാണുവാന്‍ ആഗ്രഹം തോന്നി, സാജിതയുടെ ജീവിതം മാറ്റി മറിച്ച ആഗ്രഹം ആയിരുന്നു അത്. അല്ലെങ്കിലും വിധിയെ നടക്കു, കൊതിച്ചത് നടക്കില്ലല്ലോ. അങ്ങിനെ അര്‍ജുവുമായി തീരുമാനിച്ചു സ്വന്തം സഹോദരന്മാരായ സാദിക്കിനും ഫറൂകിനും ഓരോ ഏഴുത്തുകള്‍ ഏഴുതി പോസ്റ്റ്‌ ചെയ്തു. നാലാം നാള്‍ നാട്ടില്‍ നിന്നും ഫോണ്‍ വിളിയും ഉണ്ടായി . അടുത്ത ദിവസ്സം തന്നെ സഹോദരന്‍മാര്‍ രണ്ടു പേരും വന്നു ചേര്‍ന്ന് . സഹോദരി ജീവിച്ചിരിക്കുന്നു എന്നതിനെക്കള്‍ ഒരു കാഫറിന്റെ കൂടെയുള്ള താമസമാണ് അവര്‍ക്ക് സഹിക്കാന്‍ പറ്റാതെ പോയത് ,പക്ഷെ രണ്ടു പേരും പുറമേ ഒന്നും കാണിച്ചില്ല. വളരെ സ്നേഹം ഭാവിച്ചു കൂടെ കൂടി അര്‍ജുവിന്റെ വിശ്വാസം പിടിച്ചു പറ്റി . സിനിമ കാണാനും പാര്‍ക്കിലും എല്ലാം ഒന്നായി പോയി ഒന്നിച്ചിരുന്നു ഉണ്ണുകയും നാട്ടിലെ കഥ പറയുകയും, അവരുടെ കല്യാണം കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് അയക്കാം എന്നൊക്കെ പറഞ്ഞു അയാളെ മയക്കി എടുത്തു. ഒരു ദിവസ്സം അര്‍ജു പുറത്തു പോയ സമയത്ത് സാജിതയെ ബലമായി പിടിച്ചു കൊണ്ട് പോയി, അന്ന് തന്നെയുള്ള രാത്രി വണ്ടിയില്‍ നാട്ടിലേക്ക് കൊണ്ട് പോയി.  പിന്നെ പെട്ടന്ന്  ആയിരുന്നു കാരിയംഒക്കെ നടന്നത് . പിറ്റേ ദിവസം രാവിലെ തന്നെ രണ്ടു ചെറുപ്പക്കാര്‍ വന്നു പെണ്ണ് കണ്ടു , ചെറുക്കന് സാജിതയെ ഇഷ്ടമായി അന്നും ഇന്നും പെണ്ണിന്റെ ഇഷ്ടാനിഷ്ട ങ്ങള്‍ അവിടെ ആരും ചോദിക്കാറില്ല ,  തമിള്‍ നാട്ടുകാരനായ സലിമുമായി മൂനാം നാള്‍ സജിതയുടെ നിക്കാഹ് നടത്തി . അല്‍പ്പം ബലപ്രോയോഗവും വേണ്ടി വന്നു.

പ്രതീക്ഷിച്ച പോലെ അടുത്ത ആഴ്ചയില്‍ അര്‍ജു കൃഷ്ണ സ്റ്റേഷനില്‍ വന്നിറങ്ങി, അവിടെ ആളുടെ വരവും കാത്തു രണ്ടു പേരും ചില ശിങ്കടികളും സദാ കാവല്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി ആളെ സ്വീകരിച്ചു കൊണ്ട് സമീപത്തുള്ള ഭാരത് ലോഡ്ജില്‍ കൊണ്ടുപോയി. സാജിതയുമായുള്ള വിവാഹം നടത്താന്‍ സമ്മതമാണ് എന്നും പക്ഷെ ആറു മാസത്തിനു ശേഷമേ നടക്കു എന്നും പറഞ്ഞു, എന്തായാലും അത് വരെ ഗള്‍ഫില്‍ പോകുന്നതാണ് നല്ലത് എന്നും പറഞ്ഞു, പിന്നെ എല്ലാം വളരെ വേഗമായിരുന്നു കാര്യങ്ങള്‍ നടന്നത് റിയാസ് ഭായ് എന്നാ ആള്‍ വന്നു പാസ്പോര്‍ട്ട്‌ വാങ്ങിയിട്ട് പോയി അഞ്ചാം നാള്‍ വിസയും ടിക്കെറ്റും കൊണ്ട് വന്നു, അടുത്ത  നാള്‍ ബോംബയ്ക്ക് എല്ലാവരും പുറപ്പെട്ടു.

ബാന്ദ്ര ടെര്‍മിനലില്‍ ഇറങ്ങിയപ്പോള്‍ കാറുമായി ഇബ്രാഹിം എന്ന ആള്‍ വന്നു, എല്ലാവരും കൂടി കാറില്‍ കയറി യാത്രയായി. നേരം അര്‍ദ്ധരാത്രി ആയിരുന്നു ഇരുട്ടിന്‍റെ കാടിന്യത്തില്‍ ഒന്നും കാണുവാന്‍ പറ്റുന്നില്ലായിരുന്നു. കുറെ ഓടിയപ്പോള്‍ സംശയം തോന്നിയ അര്‍ജു നമ്മള്‍ എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചു, ഗള്‍ഫില്‍ എന്ന് മറുപടിയും കിട്ടി, പക്ഷെ കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാര്‍ അതിവേഗം ചീറി പാഞ്ഞു കൊണ്ടിരുന്നു. താന ക്രീകില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി എല്ലാവരും ചേര്‍ന്ന് അര്‍ജുവേ വലിച്ചു പുറത്തെടുത്തു ഏന്തു സംഭവിക്കുന്നു എന്ന് മനസ്സിലാകാതെ ഭയന്ന് പോയ പാവം നോക്കി നില്‍ക്കെ റോഡിലുള്ള ചേംബരിന്റെ മൂടി വലിച്ചു തുറന്നു ആളെ തൂക്കി എടുത്തു ഉള്ളിലെക്കിട്ടു, വീണ്ടും മൂടി വലിച്ചടച്ചു. കടലിലേക്ക് പോകുന്ന ഡ്രൈനേജൂ പൈപ്പില്‍ അതിശക്തമായ കുത്തോഴുക്കില്‍ ആള്‍ക്ക് ഏന്തു സംഭവിച്ചിരിക്കുമെന്നു പറയേണ്ടതില്ലോ. പുറം ലോകം അറിയാതെ കാര്യം ഭംഗിയായി നടന്നതില്‍ എല്ലാവരും സന്തോഷിച്ചു.

വളരെ ചെറിയ വയസ്സില്‍ ഇത്രയും കൈപ്പു ഏറിയ അനുഭവം താങ്ങാനുള്ള കരുത്തു സാജിതക്ക് ഉണ്ടായിരുന്നില്ല, മാനസികമായി തകര്‍ന്ന അവളുടെ സമനില തെറ്റിയിരുന്നു, മാനസിക വിബ്രാന്തി  പ്രകടിപ്പിച്ച  അവളെ സലിം മൊഴി ചൊല്ലി.  ഈദ് വരുന്നതോ പെരുന്നാള്‍ വന്നതോ, മഴയോ തണുപ്പോ അവള്‍ അറിയാറില്ല. പക്ഷെ മുടങ്ങാതെ  തുടരുന്ന പതിവാണ് ഭീവണ്ടിയില്‍ നിന്നും കൃഷ്ണ സ്റ്റേഷന്‍ വഴി പോകുന്ന അഞ്ചരയുടെ വണ്ടിയും കാത്തുള്ള നില്‍പ്പ്. അന്ന് അയാള്‍ വാങ്ങിച്ച് കൊടുത്ത സാരിയും പൊതിഞ്ഞു കൈയില്‍ പിടിച്ചു കൊണ്ടാണ് നടപ്പ്. എന്നെങ്കിലം ആള്‍ വന്നെത്തുമെന്ന വിശ്വാസം വീണ്ടും ജീവിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു.  പ്രതീക്ഷ വിടാതെ അവള്‍ കാത്തിരിക്കുന്നു. സൂരിയന്‍ അസ്തമിക്കുന്നതോ, മാനത്ത് ചന്ദ്ര പ്രഭ നിറയുന്നതോ അവള്‍ അറിയാറില്ല. അവള്‍ കാത്തിരുക്കുന്നു................ മഴയെ കാത്തിരിക്കുന്ന വേഴാമ്പല്‍ പക്ഷിയെ പോലെ............ചിലപ്പോള്‍ ഒരു രണ്ടാം ജെന്മ്മം ഉണ്ടെങ്കില്‍ അവര്‍ ഒന്നിക്കട്ടെയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം..........

എന്‍റെ ഒരു ഹൈദരബാദു സുഹൃത്തിന്റെ ഓര്‍മ കുറിപ് ഈ കഥയ്ക്ക് ആധാരം. 19980 ല്‍ നടന്ന കഥ

ജയരാജന്‍ കോട്ടായി
സായ് കൃപ
പോസ്റ്റ്‌ - പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി 670641

Friday, 26 October 2012

തേങ്ങപുണ്ണാക്ക്

                                                                    തേങ്ങപുണ്ണാക്ക്

എന്‍റെ കുട്ടിക്കാലത്ത് കടയിൽ പോയി വീട്ട് ആവശ്യത്തിനുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുക എൻറെ ജോലി ആയിരുന്നു. അത്  ചെരുപ്പ് അറ്റ മൂല യിലെ ദാമു ചേട്ടന്‍റെ കടയില്‍ ആയിരുന്നു. ചായയും പുട്ടും കടലക്കറിയും മറ്റു പലഹാരങ്ങളും പിന്നെ ആരിയും പല വ്യെഞ്ഞനങ്ങളും ഉള്ള കട ആയിരുന്ന തിനാല്‍ ഏപ്പോഴും നല്ല തിരക്ക് ഉണ്ടാവുമായിരുന്നു. പല ആവശ്യങ്ങൾക്കായി  ദിവസ്സത്തിൽ പത്തു തവണ എങ്കിലും ഞാൻ പോയി വരും. അമ്പതു വെളിച്ചെ ണ്ണ,ഇരുപത്തിയഞ്ച് ഗ്രാം ചായ പൊടി, അമ്പതു ഗ്രാം പഞ്ചസാര രണ്ടു കിലോ കോളിയാടന്‍ കിഴങ്ങ് ഇങ്ങിനെ പോകുന്നു എന്റെ ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍. പണത്തിനു നല്ല പഞ്ഞം ഉള്ള കാലം ആയിരുന്നു. നാട്ടില്‍ ഏവിടെയും പട്ടിണിയായിരുന്നു, വാങ്ങുന്ന സാധനങ്ങളുടെ അളവ് കണ്ടാല്‍ തന്നെ അത് ബോധ്യമാകുമല്ലോ. കടയില്‍ ചെന്ന് കഴിഞ്ഞാല്‍ എനിക്ക് തിന്നുവാന്‍ രണ്ടു കഷണം തേങ്ങപുണ്ണാക്ക് എല്ലാ ദിവസ്സവും വേണമായിരുന്നു. എലിയുണ്ട്  എങ്കിലും എലിപ്പനിയോ, പക്ഷികള്‍ ഉണ്ടങ്കിലും പക്ഷി പനിയോ ഇല്ലാതിരുന്ന കാലമായതിനാല്‍ തേങ്ങപുണ്ണാക്ക്  തിന്നുന്നതിന് ഭയക്കേണ്ട കാര്യവും  ഇല്ലാ യിരുന്നു, പിന്നെ ചൂടുള്ള തേങ്ങപുണ്ണാക്ക് തിന്നുവാന്‍ നല്ല രുചിയുമായിരുന്നു. കടയില്‍ എത്തിയാല്‍ ദാമു ചേട്ടന്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും, അപ്പോ ള്‍ ഞാന്‍ സാധനങ്ങളുടെ പേരും എനിക്ക് തിന്നുവാന്‍ രണ്ടു കഷണം  തേങ്ങപു ണ്ണാക്കും എന്ന് പറയും . ഒരു ദിവസ്സം ദാമു ചേട്ടന്‍ എന്നോട് പറഞ്ഞു, നാളെ മുതല്‍ ലിസ്റ്റില്‍ തേങ്ങപുണ്ണാക്ക് ചേര്‍ക്കണ്ട, ആവശ്യമുള്ളത്ര എടുത്തു കഴിച്ചു കൊള്ളു എന്നോട് അനുവാദവും ചോദിക്കേണ്ടതില്ല എന്ന് . അന്ന് ഒരു ലോട്ടറി  അടിച്ച സന്തോഷമായിരുന്നു എനിക്ക്.

കൂരാറ വയലില്‍ നാട്ടി (ഞാറു പറിച്ച്  നടുന്നതിന് നാട്ടി എന്നു പറയുമായി രുന്നു) നടക്കുന്ന സമയം ഇടക്ക് കുനിയിലെ ദേവി ഏടത്തിയും (വാസു ചേട്ടന്‍റെ അമ്മ) കുഞ്ഞിക്കണ്ടി മന്നി ഏടത്തിയും ദാമുവേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ എത്തിയിരുന്നു, അപ്പോള്‍ നടമ്മേല്‍ രാമേട്ടനും ഉതിരുമ്മേല്‍ കുഞ്ഞിരാമന്‍ നായരും കൂടി രസകരമായ ഒരു കഥ പറയുകയുണ്ടായി. വെള്ളക്കാരുടെ ഭരണ  കാലത്ത് സായിപ്പ് കുതിരപ്പുറത്ത് പോകുമ്പോള്‍ മാവില്‍ നിന്നും ഒരു വലിയ മാമ്പഴം മുന്നില്‍ വീണു, ഉടനെ അത് എടുക്കുവാന്‍ കുതിരപ്പുറത്ത്  നിന്ന്  ചാടി ഇറങ്ങിയ സായിപ്പിന്‍റെ ചെരിപ്പിന്‍റെ വള്ളി അറ്റുപോയി എന്നും അന്ന് മുതല്‍ അവിടം ചെരുപ്പ്അറ്റ മൂല എന്ന് അറിയപെടാന്‍ തുടങ്ങി എന്നുമായിരുന്നു ആ കഥ. എന്തായാലും കഥക്ക് ആധികാരികമായ തെളിവ്കള്‍ ഒന്നും ഇല്ലായിരുന്നു .

മണ്ടോളയില്‍ തിറ നടക്കുന്ന കാലം, ദാമുവേട്ടനും കടയില്‍ പന്തൽ കെട്ടി കോഴിഇറച്ചിയും പുട്ട് കറിയും എല്ലാം ഉണ്ടാക്കും,വെളുക്കുന്നത്‌വരെ കടയില്‍ തകൃതിയായി കച്ചവടം നടക്കും, തിറ പ്രമാണിച്ച് കൂരാറ വയലില്‍ ചീട്ടു കളിയും നടക്കും. വെളുക്കും വരെ ആളുകൾ പോയും വന്നും കൊണ്ടി രിക്കും.

ഒരിക്കല്‍ ബോംബയില്‍ നിന്നും നാട്ടില്‍ എത്തിയ ഞാന്‍ എന്‍റെ കസിന്‍ആയ മുകുന്ദന്‍ ചേട്ടനുമായി (അന്ന് ആള്‍ വില്ലേജ്ഓഫി സര്‍ ആയിരുന്നു) മണ്ടോള യില്‍ തിറക്ക്‌ പോയി വളരെ വൈകിയാണ് ഞങ്ങള്‍ തിരിച്ചു വരാന്‍ ഇറങ്ങി യത് , കൂരാറ വയലിന്‍റെ നടുക്ക് എത്തിയ ഞങ്ങള്‍ വഴി തെറ്റി, ആറ്റു പുറത്തു വരേണ്ട ഞങ്ങള്‍ കടയപ്രം തെരുവിലാണ് എത്തിയത്. പിന്നെ വളരെ ബുദ്ധിമു ട്ടിയും വിഷമിച്ചുമാണ് ഞങ്ങൾ വീട്ടിൽ തിരിച്ചു എത്തിയത്. വീട്ടില്‍ എത്തിയപ്പോൾ എല്ലാവർക്കും വലിയ അത്ഭുതമായി, മുകുന്ദൻ ചേട്ടൻ സ്ഥിരമായി പോകുന്ന കൂരാറ വയലിൽ വഴി തെറ്റുക എന്നത് എലാവർക്കും  അമ്പരപ്പും, അത്ഭുതവും ഉണ്ടാക്കി. അപ്പോൾ അമ്മുമ്മ പറഞ്ഞു , ഞാന്‍ എ പ്പൊഴും പറയാറുണ്ട്  അസമയത്ത് ഇങ്ങിനെ കൂരാറ വയലിൽ ഇറങ്ങി നട ക്കരുത് പല ദുഷ്ട ശക്തികളും രാത്രി കാലങ്ങളില്‍ വയലില്‍ ഇറങ്ങാറുണ്ട്‌ അ തിന്റെ ദൃഷ്‌ട്ടിയില്‍ പെട്ട് പോയാല്‍ ഇങ്ങിനെ ഒക്കെ സംഭവിക്കും, ഭാഗ്യം ഉ ള്ളത് കൊണ്ട് മാത്രമാണ് ആപത്തു ഒന്നും സംഭവിക്കാതെ ജീവനോടെ രക്ഷപ്പെ ട്ടത്.

പിന്നെ അദൃശ്യ ശക്തികളുടെ വരവിനെ കുറിച്ചുള്ള വിവരണം ആണ്. ചെട്ട്യ  ൻറെ പറമ്പത്ത് നിന്നും സന്ധ്യ സമയത്ത് യാത്രക്കു ഇറങ്ങുന്ന വരവ് വാച്ചാ ക്കൽ കോണിയില്‍ വന്നു ഇരഞ്ഞി  മരത്തിന്‍റെ താഴെ കുറെ നേരം ഇരിക്കും. (കുട്ടികൾ ആയ ഞങ്ങൾ കളിക്കുമ്പോൾ വാച്ചാക്കൽ കോണിയിൽ ഇരുന്നാൽ അമ്മുമ്മ ഓടിച്ചു വിടുമായിരുന്നു) കുറച്ചു ഇരുന്നു കഴിഞ്ഞാൽ വരവ്  അവിടെ നിന്നും ഇറങ്ങി കാലാടി ആനന്ദട്ടന്റെയും  ഗോവിന്ദന്‍ നായരുടെയും കാവില്‍ വന്നു കുറെ നേരം ഇരിക്കും. പിന്നെ നേരെ വയലില്‍ ഇറങ്ങി കൂരാറ ഇല്ലത്തേക്ക് പോകും. ഇത്രയുമാണ് വരവിനെ പറ്റി അമ്മുമ്മ ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്.

വാച്ചാക്കൽ  അയല്‍ വാസികളായിരുന്ന ഇല്ലത്ത് ബിയ്യാത്തു ഉമ്മക്കും, കൊച്ചെ  ൻറെവിട നബീസു ഉമ്മക്കും, അങ്ങേവീട്ടില്‍ കദീശ ഉമ്മക്കും ഇനിയും കുറെ കൂടുതല്‍ പറയുവാന്‍ ഉണ്ടായിരുന്നു. അതായതു രാത്രിയുടെ യാമങ്ങ ളില്‍ ആർപ്പുവിളികളും, അട്ടഹാസ്സങ്ങളും കേട്ട്  ഉണര്‍ന്നു ജനലില്‍ കൂടി വാച്ചാക്കെ ലേക്ക് നോക്കിയാല്‍, അവിടെ നടക്കുന്നതു ഭയാനകവും  അവിശ്വ സനിയവുമാ യ കാര്യങ്ങൾ  ആണ്. ആളി കത്തുന്ന തീയെ വട്ടം ചുറ്റി പല തരം വികൃത സത്വങ്ങള്‍ ആടി തിമിര്‍ക്കുന്നു, ആര്‍ത്തു അട്ടഹസിക്കുന്നു, കടുത്ത ഭയത്താല്‍ രാത്രിയാല്‍ അവര്‍ എന്ത് ആവശ്യം ഉണ്ടായാലും പുറത്തു ഇറങ്ങാറില്ല. വീട്ടി നകത്തു കോളാമ്പി വച്ചാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നടത്താറ് (ആ കാലത്ത് വീട്ടിനു വെളിയില്‍ ആയിരുന്നു ടോയിലേറ്റ്കള്‍ ഉണ്ടായിരുന്നത് ) നിരീശ്വര വാദിയായിരുന്ന എന്റെ അച്ഛന്‍ പറഞ്ഞിരുന്നത് വാച്ചാക്കൽ പ റമ്പിൽ മണ്ണിൽ ഗന്ധകത്തിൻറെ അളവ് വളരെ കൂടുതൽ ആണ്, പകല്‍ സമയ ത്ത് ചൂട് പിടിച്ചു  നില്‍ക്കുന്ന ഗന്ധകം രാത്രിയാവുമ്പോള്‍ സ്വയം കത്തുന്നതാ ണ് എന്നാണ് .

ഇതൊക്കെ വാഗ്ദേവി വിലാസത്തില്‍ അഞ്ചാം ക്ളാസ്സില്‍ എത്തുമ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുവാന്‍  ഞാന്‍ സമര്‍ത്ഥന്‍ ആയിരുന്നു. നല്ലാക്കൻ  രാജുവാണ് എന്‍റെ തൊട്ടടുത് ഇരിക്കുക. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആള്‍ക്ക് കൂളിചൂട്ടയുടെ കഥയാണ് പറയുവാന്‍ ഉണ്ടാവുക. രാജുവിന്‍റെ അച്ഛന്‍ ഗോവിന്ദൻ ചേട്ടൻ  ഒരിക്കല്‍ വടകരയില്‍ പോയി വരുമ്പോള്‍ ബസ്‌ കേടുവന്നതിനാല്‍ രാത്രി വളെരെ വൈകി വരുകയായിരുന്നു. കടയപ്രം പ ള്ളിയുടെ മുന്നിലുള്ള ഇട വഴിയില്‍ കൂടി നടക്കുമ്പോള്‍ പെട്ടന്ന് മുന്നില്‍ ഒരു ചൂട്ടു പ്രത്യക്ഷപെട്ട്, ചൂട്ടു തനിയെ വീശിക്കൊണ്ട് ഇരിക്കുന്നു, പിന്നെ വീണ്ടും തനിയെ കത്തുകയും അണയുകയും ചെയ്യുന്നു, പിന്നെ അപ്രത്യക്ഷമാകുന്നു, ഇങ്ങിനെ പല ആവര്‍ത്തി ചൂട്ടു കത്തുകയും പോവുകയും ചെയ്തു കൊണ്ടി രുന്നു. ഭയന്ന്‍ പോയ ഗോവിന്ദന്‍ ചേട്ടന്‍ ആളുടെ അപ്പുപ്പന്‍ പറഞ്ഞു കൊടുത്ത പൊടികൈ പ്രയോഗിച്ചു, പെട്ടുന്നു തന്നെ മൂത്രമൊഴിച്ചു ചളി കുഴച്ചു ഉരുട്ടി ഒരു ഉരുള കൈയില്‍ എടുത്തു അത്ഭുതമെന്നു പറയട്ടെ ചൂട്ടു  അപ്രത്യക്ഷമായി. എല്ലാ അദൃശ്യ ശക്തികളെയും അകറ്റുവാന്‍ മൂത്രവും മണ്ണും നാട്ടില്‍ സുലഭമാ യി ഉള്ളത് മലയാളീയുടെ മഹാഭാഗ്യം.

മീന്‍ കറിയില്‍ ഇടാന്‍ മാങ്ങ പറിക്കാന്‍ വേണ്ടിയായിരുന്നു കാലാടി ഗോവിന്ദ ൻ ചേട്ടൻ കാവില്‍ പോയത്.  നേരം സന്ധ്യ മയങ്ങിയിരുന്നു, കാവിൽ നിന്നും  നി ലവിളി കേട്ട് എല്ലാവരും ഓടാന്‍ തുടങ്ങി കൂട്ടത്തില്‍ ഞാനും ഓടി കാവില്‍ എ ത്തി, നോക്കുമ്പോള്‍ ഗോവിന്ദന്‍ ചേട്ടന്‍ മാവില്‍ നിന്നും താഴെ വീണു കിടക്കുന്ന താണ് കണ്ടത് . എല്ലാവരും കൂടി പിടിച്ചു എഴുന്നേല്‍പ്പിച്ചു പിന്നെ ആള്‍ നടന്നു തന്നെ യാണ് വീട്ടില്‍ വന്നത്, പിറ്റേ ദിവസ്സം ഡോക്ടറെ കാണിച്ചു പ്രശ്നം ഒ ന്നും ഇല്ലെന്നും പറഞ്ഞു. രണ്ടു ദിവസ്സം ഒരു പ്രശനവും ഇല്ലായിരുന്നു. മൂന്നാം നാള്‍ സന്ധ്യക്ക്‌ പെട്ടുന്നു ഗോവിന്ദൻ ചേട്ടൻ മരിച്ചു, അദൃശ്യ ശക്തിയു ടെ വര വില്‍ പെട്ട് പോയതാണ് എന്ന കാര്യത്തില്‍ എന്‍റെ അമ്മുമ്മക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.

മുല്ലോളി ബാലൻ ചേട്ടനു പത്തായക്കുന്നില്‍ തയ്യല്‍ തൊഴില്‍ ആയിരുന്നു, എന്നും രാത്രി വളെരെ വൈകി മാത്രെമേ വരുകയുള്ളു. ഒരിക്കല്‍ ഞാന്‍ രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുറ്റത്ത്‌ ഇറങ്ങിയതായിരുന്നു , കൊടുങ്കാറ്റി ൻറെ  വേഗത്തില്‍ ഒരാള്‍ ഓടി വരുന്നത് കണ്ടു, ഭയന്ന ഞാന്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ അട്ടഹസിച്ചു കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറി, ബഹളം കേട്ട് അച്ഛൻ വന്നു നോക്കിയപ്പോള്‍ ഓടി വന്നത് ബാലൻ ചേട്ടൻ  ആയിരുന്നു. മുതുവന പാറക്കടുത്ത് ഉള്ള കാഞ്ഞിര മരത്തിന്‍റെ താഴെ മുടി അഴിച്ചിട്ട ഒരു സ്ത്രീ ഇരിക്കുന്നു, ബാലേട്ടനെ കണ്ടപ്പോള്‍ ചിരിച്ചു കൊണ്ട് ഏഴുന്നെറ്റു നടക്കുവാന്‍ തുടങ്ങി, പക്ഷെ നിലം തൊടാതെ നടക്കുന്ന അത് ഒരു സാധാരണ സ്ത്രീ അല്ലാ എന്ന് മനസ്സിലാക്കി ഭയം തോനി ഓടി വന്നതാണ്‌ എന്നുമാണ് എന്റെ അച്ഛനോട് പറഞ്ഞിരുന്നത് . അച്ഛന്‍ അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു, ബാലട്ടന്‍ പോയപ്പോള്‍ അച്ഛന്‍ പറഞ്ഞ അഭിപ്രായം ഇതായിരുന്നു "രാത്രി അസമയത്ത് വരുമ്പോള്‍ ഉള്ളില്‍ ഉള്ള ഭയത്താല്‍ തോനിയതാണ്", പക്ഷെ അത് ഒരു മറുതയാണ് എന്ന കാര്യത്തി ൽ  എന്‍റെ അമ്മുമ്മക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല.

കൂലം കുത്തി കുതിക്കുന്ന കാലത്തിന്‍റെ കുത്തൊഴുക്കില്‍ കാവും മറുതയും കൂളി ചൂട്ടയും ഒക്കെ ഏവിടയോ പോയി മറഞ്ഞു , ചിലപ്പോള്‍ പ്രവാസത്തി ലായിരിക്കാം. കാലാടി അനന്തൻ ചേട്ടൻറെ കാവ് ഇരുന്ന സ്ഥലത്ത്  ഇപ്പോള്‍  രണ്ടു വീട്കള്‍ ഉണ്ട് , വീട്ടില്‍ വരവിൻറെ, അല്ലെങ്കിൽ അദൃശ്യ ശക്തിയുടെ യൊ ശല്യം ഉള്ളതായി ആരും പറഞ്ഞു കേട്ടില്ല, അത് പോലെ കൂരാറ ഇല്ലത്തും ഏത്രയോ വീട്കള്‍ വന്നു അവിടെയും വരവിന്‍റെ കഥകള്‍ ഒന്നും ആരും പറ ഞ്ഞു കേട്ടില്ല. കൂട്ട് കുടുംബ വ്യവസ്ഥ മാറുകയും, നിറയെ  വീടുകള്‍ ഉണ്ടായ പ്പോള്‍ വരവിനു നടന്നു പോകാന്‍ വഴി ഇല്ലാത്തതു കൊണ്ട്  യാത്ര വേണ്ട എന്ന് വച്ചതാണോ എന്ന കാര്യവും, അദൃശ്യ ശക്തിക്കും വരവിനും മാത്രമറിയാം. അത് അവര്‍ക്ക് തന്നെ വിട്ടു കൊടുക്കുന്നു.

ഈ കഥയില്‍ പറയുന്ന കാര്യങ്ങൾ എല്ലാം ആ കാലങ്ങളില്‍ ഞാന്‍ കേട്ടതും ചി ലത് കണ്ടതുമാണ് , പിന്നെ പല വിശ്വാസങ്ങളും ആചാരങ്ങളും നാട്ടില്‍ നില നിന്നിരുന്നു, അത് പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതു ഏഴുതുവാന്‍ പ്രേരിപ്പിച്ച വികാരം

ജയരാജന്‍ കോട്ടായി (വാച്ചാക്കേല്‍ )
സായി കൃപ
പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി

അജ്മാന്‍ , യു ഏ ഈ


Tuesday, 23 October 2012

ആദ്യാക്ഷരം

                                                                        ആദ്യാക്ഷരം

സരസ്സ്വതി നമ സ്തുഭ്യം
വരദെ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി
ശ്രിധിർ ഭവതുമേ സദ

ക്ഷേത്രങ്ങളിലും, പത്രസ്ഥാപനങ്ങളിലുമൊന്നും ഹരിശ്രീ കുറിക്കുന്ന സമ്പ്രദാ യം നിലവിലില്ലാതിരുന്ന കാലങ്ങളിൽ ലോവർ പ്രൈമറി സ്‌കൂളുകളിലായിരു ന്നു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചിരുന്നത്. നവരാത്രിയുടെ അവസ്സാനമായ വിജയ ദശമി വിദ്യാരംഭ ദിവസ്സമായിരുന്നു ആദ്യാക്ഷരം കുറിച്ചിരുന്നത്. വി ദ്യാരംഭത്തിനു കൂരാറയിലും, ആറ്റു പുറത്തുമുള്ള കുരുന്നുകൾക്ക് ആദ്യാക്ഷ രം കുറിക്കാറുള്ളത് കുറുപ്പ് മാഷായിരുന്നു. നാടിൻറെ സ്വന്തമായ, ജനങ്ങളുടെ സ്വന്തമായ  കൃഷ്ണ കുറുപ്പ് മാഷ്. കൂരാറയുടെ പഴയ തലമുറയിലെ ഭൂരിഭാ ഗം പേർക്കും അറിവിൻറെ ആദ്യാക്ഷരം പകര്‍ന്നു കൊടുത്ത കൂരാറയുടെ കു റുപ്പ് മാഷില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്വം പലരേയും നല്ല നിലയില്‍ എത്തിച്ചു. നാടിനകത്തും പുറത്തുമായി പല നിലയി ലും പ്രശസ്തരായ പലരേയും വാര്‍ ത്തെടുക്കുവാന്‍ കുറുപ്പ് മാഷിൻറെ കൈകൾക്ക് സാധിച്ചു എന്നത് നാടിൻറെ മഹാഭാഗ്യം തന്നെ.

ആയുധ പൂജയുടെ ഭാഗമായി സ്‌കൂളുകളിൽ ഗ്രന്ഥം വയ്പ്പ് നടക്കും, സ്‌കൂളു കളിൽ രാവിലേയും വൈകുന്നേരങ്ങളിലും ഗ്രന്ഥ പൂജയും നടക്കും. ഗ്രന്ഥം വെ പ്പു കഴിഞ്ഞാല്‍ കുറുപ്പ് മാഷ് രാവിലേയും വൈകീട്ടും കുളിച്ചു കുറി തൊട്ടു വാഗ്ദേവി വിലാസം എല്‍ പീ സ്കൂളില്‍ എത്തി ഗ്രന്ഥ പൂജ തുടങ്ങും. കലാ ദേ വതയായ സരസ്വതി ദേവിയുടെ മുന്നിൽ അവിലും മലരും ഇളനീരും ചെമ്പര ത്തി പൂവും സമർപ്പിക്കും, നിലവിളക്ക് കൊളുത്തി ചന്ദന തിരിയും കത്തിച്ചു ചമ്രം പടിഞ്ഞു ഇരുന്നു പൂജ ചെയ്യും. പൂജയിൽ കുട്ടികളായി ഞങ്ങൾ എട്ട്, പ ത്ത് പേരെങ്കിലുമുണ്ടാകും.

ആറ്റുപുറത്തെ എന്‍റെ തറവാട് മുറ്റത്ത്‌ ഇറങ്ങി നിന്ന് തെക്കോട്ട്‌ നോക്കിയാല്‍ കൂരാറ വയലില്‍ നടമ്മേല്‍ കിട്ടന്‍ ചേട്ടന്‍റെ വീടിനു മുന്നില്‍ കൂടി കുറുപ്പ് മാഷ് വയലില്‍ വന്നു ഇറങ്ങുന്നത് കാണാമായിരുന്നു. പിന്നെ ഞാന്‍ ഒരു ഓട്ടമായി രുന്നു. കൈ കൊണ്ട് ഇടവും വലവും സ്റ്റിയറിങ്ങ് തിരിച്ചു ഇടയ്ക്കിടെ പീ പീ എന്ന് ഹോണ്‍ അടിച്ചു എന്‍റെ വണ്ടി ട്രാഫിക്‌ സിഗ്ന്നെലിനൊന്നും കാത്തു നി ല്‍ക്കാതെ ഓടിച്ചു പോകും. വാഗ്ദേവി വിലാസത്തില്‍ പാര്‍ക്ക്‌ ചെയ്ത എന്‍റെ വണ്ടി പൂജ കഴിഞ്ഞാല്‍ കുറുപ്പ് മാഷ് തരുന്ന പ്രസാദവും വാങ്ങി തിരിച്ചു വീ ട്ടിലേക്കു വരുമ്പോള്‍ ഇരുട്ട് ആയിരിക്കും.

ഉള്ളില്‍ നേരിയ ഭയവും ഉണ്ടാകും, സ്കൂളിൻറെ പറമ്പിൽ അനന്തൻ മാസ്റ്ററുടെ തേങ്ങ സൂക്ഷിക്കുന്നതും ആൾ താമസ്സമില്ലാത്തതുമായ പൂട്ടിയിട്ട വീട്ടു പരിസ്സ രം എപ്പോഴും ഇരുട്ടായിരിക്കും. കൂട്ടത്തിൽ  പഴയ ആളുകള്‍ പറയാറുണ്ടായി രുന്നു സന്ധ്യ നേരത്ത് അദൃശ്യ  ശക്തികളുടെ വരവ് ഉണ്ടാകും എന്നും അതില്‍ പെട്ട് പോയാല്‍ വണ്ണാത്തി പുഴയില്‍,അല്ലെങ്കിൽ കൊങ്കച്ചി പുഴയിലെ തിരി പ്പും കുഴിയിൽ കൊണ്ട് പോയി മുക്കി കൊല്ലും എന്നൊക്കെയുള്ള കഥകൾ.  ഇ ന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ ഞാന്‍ തനിയെ ഇരുന്നു ചിരിക്കാറുണ്ട്‌ .

വിദ്യാരംഭ ദിവസം കുറുപ്പ് മാഷ് രാവിലെ തന്നെ സ്കൂളില്‍ എത്തും, കുട്ടിക ളും എല്ലാവരും ഇളനീരും ദക്ഷിണയുമായി സ്കൂളില്‍ എത്തും. ചക്ക്യാറത്തു  അനന്ദന്‍ മാസ്റ്ററും, മാതു ടീച്ചറും, ജാനകി ടീച്ചറും, രാമ കൃഷ്ണൻ മാസ്റ്ററും, സ രോജിനി ടീച്ചറും സ്കൂളില്‍ എത്തുന്ന രക്ഷിതാക്കളെ സ്വീകരിച്ചു ഇരുത്തും. തു ടർന്ന് സരസ്വതീ പൂജയും അരിയിലെഴുത്തും തുടുങ്ങും. ഓരോരോ കുട്ടികളെ യായി എഴുതിച്ചു മാറ്റി ഇരുത്തും. ഇംഗ്ലീഷ് മീഡിയം ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അറിയിലെഴുതാൻ നല്ല തിരക്കായിരുന്നു ഏതാണ്ട് രണ്ടര മണിയോടെ എഴുത്ത് തീരും, പ്രസാദവും വാങ്ങി രക്ഷി താവിന്‍റെ കൈയും പിടിച്ചു വീട്ടി ലേക്ക് പോകും, പലപ്പോഴും മഴ പെയ്യും, അപ്പോള്‍ വാഴയില്‍ നിന്നും ഒരു ഇല അല്ലെങ്കിൽ  ചേമ്പിൻറെ ഇല മുറിച്ചു തലയില്‍ ചൂടി കൊണ്ട് നടക്കും.

ആ കാലങ്ങളെല്ലാം പോയി, ഒരു പാട് മാറ്റങ്ങളും ഉണ്ടായി. ഇന്നത്തെ അരിയി ലെഴുത്തും, ആചാരങ്ങളും എല്ലാം മാറി, സ്കൂളുകളിൽ ഇപ്പോൾ ഗ്രന്ഥം വെ പ്പോ, ഗ്രന്ഥ പൂജയോ അരിയിലെഴുത്തോ ഇല്ല. ഗ്രന്ഥ പൂജക്കുള്ള ആളുകളും ഇ ല്ല. കാലം വളരെ മാറിയെങ്കിലും ജന ഹൃദയങ്ങളിൽ ഇടം പിടിച്ച കുറുപ്പ് മാ ഷോടുണ്ടായിരുന്ന ആദരവ് ഇന്നും എന്നും നിലനിൽക്കും, പുതു തലമുറയിൽ പെട്ടവർക്ക് കുറുപ്പ് മാഷെ അറിയില്ലെങ്കിലും, ഈ കഥ വായിക്കുക വഴി കുറുപ്പ് മാഷ് എന്നും അവരുടെ മനസ്സുകളിലും ജീവിക്കട്ടെ.

കുറുപ്പ് മാഷ് നാടിനു സമ്മാനിച്ച മധുരിക്കുന്ന ഒരു പാട് ഓർമ്മകൾ ഇന്നും മ നസ്സിൽ നിന്നും മായുന്നില്ല. ചി ലപ്പോള്‍ അദൃശ്യമായ ഏതോ സ്ഥലത്ത് ഇരുന്നു കുറുപ്പ് മാഷ് കാലത്തിനോടൊപ്പം, കൂരാറയുടേയും ഇന്നത്തെ മാറ്റവും  പുതി യ തല മുറയുടെ എഴുത്തിനിരുത്ത്‌ ശൈലിയും വീക്ഷിക്കുന്നുണ്ടാവാം. കാലം ആരേയും കാത്തു നിൽക്കാതെ മുന്നോട്ട് കുതിക്കുന്നു, അടുത്ത മാറ്റങ്ങൾക്കായി, നമ്മളെല്ലാം പോയാലും ഇനിയും മാറിക്കൊണ്ടേയിരിക്കും, എല്ലാം, അരിയി ലെഴുത്തും, വിദ്യാരംഭവുമടക്കമുള്ള എല്ലാ രീതികളും. 

ഭൂമിയിലെ യാത്ര അവസാനിച്ചപ്പോള്‍ എങ്ങോ വിസ്മൃതിയിലേക്ക് മറഞ്ഞു പോയ കുറുപ്പ് മാഷെ എല്ലാ വര്‍ഷവും വിദ്യാരംഭ ദിവസ്സം എത്തുമ്പോള്‍ ഞാ ന്‍ സ്മരിക്കാരുണ്ട്. നാടിനും നാട്ടുകാര്‍ക്കും നന്മയുടെ ഹരിശ്രീ കുറിച്ച കുറുപ്പ് മാഷിന് എന്‍റെ ദക്ഷിണ ആയി ഞാന്‍ ഈ ബാല്യകാല സ്മൃതി സമര്‍പ്പിക്കുന്നു. കുറുപ്പ് മാഷിന് അശ്രുവില്‍ കുതിര്‍ന്ന പുഷ്പാഞ്ജലിയോടെ, കുറുപ്പ്  മാഷി ന്‍റെ കുടുംബത്തിനു നല്ലത് വരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്.........................


ജയരാജന്‍ കൂട്ടായി