Wednesday, 31 October 2012

ഇര

                                                                              ഇര



അഞ്ചരയുടെ വണ്ടി കൃഷ്ണ സ്റ്റേഷനില്‍ എത്തി , സാജിത ബീഗം പതിവ് പോലെ ഓടി പ്ളേറ്റ് ഫോം കവാടത്തില്‍ നിലയുറപ്പിച്ചു ടി ടി ര്‍ നെ പോലെ , കടന്നു പോകുന്ന ഓരോ യാത്ര കാരനെ യും വീക്ഷിക്കും, എല്ലാവരും പോയി കഴിഞ്ഞാല്‍ കണ്ണ് തുടച്ച് കൊണ്ട് തിരിച്ചു വീട്ടിലേക്ക് ഓടുകയായി നാളെ എത്തുമായിരിക്കുമെന്നെ പ്രതീക്ഷയോടെ നീണ്ട ഇരുപത്തിയാറ് വര്‍ഷമായി മുടങ്ങാതെ തുടരുന്ന പതിവ് .വസന്തവും, ഗ്രീഷമവും പലപ്പോള്‍ ആയി മാറി മറിഞ്ഞു കൊണ്ടിരുന്നു. കൃഷ്ണ സ്റ്റേഷനില്‍ കൂടി ലക്ഷക്കണക്കിന്‌ വണ്ടികള്‍ ഈ കാലത്തിനു ഇടയ്ക്കു വന്നും പോയും ഇരുന്നു പക്ഷെ സാജിത കാത്തു നില്‍ക്കുന്ന വണ്ടി മാത്രം വന്നില്ല . മാനം കറുത്തിരുണ്ട് , ഇടിയും മിന്നെലും കടുത്ത കാറ്റും ഒപ്പം മഴയും തുടങ്ങിയിരുന്നു.  ഇത്  ഒന്നും തന്നെ സാജിത അറിയുന്നുടായിരുന്നില്ല .

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ വോയ്യുരു എന്ന സ്ഥലമാണ്‌ സാജിതയുടെ സ്വദേശം. പതിനാല് വയസ്സ് പ്രായം.  ഒരു പൂത്തുമ്പിയെ പോലെ തുള്ളിച്ചാടി കളിച്ചിരുന്ന സാജിത വോയ്യുരു ഗ്രാമക്കാരുടെ കണ്ണിലുണ്ണിയായിരുന്നു.പ്രായമായവര്‍ രാവിലെ ഉറക്കമുണര്‍ന്നാല്‍ കണ്ണ് അടച്ചു പിടിച്ചു വന്നു സാജിതയുടെ പേര്‍ വിളിക്കും, സാജിത മുന്നിലെത്തിയാല്‍ മാത്രമെ കണ്ണ് തുറക്കു, അവളെ കണി കണ്ടാല്‍ അന്ന് ഔശ്വര്യമുണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. ഹൈദരാബാദ് കല്യാണം പൊടിപൊടിക്കുന്ന കാലം .അറബ് നാട്ടില്‍ നിന്നും പണക്കാരായ കിഴവന്‍  അറബികള്‍  ഹൈദരാബാദില്‍ വന്നു പെണ്ണ് കെട്ടുമായിരുന്നു. എഴുപത്തി ഏഴു കാരനായ അമീര്‍ അലിക്ക് സ്വന്തം മകളെ കെട്ടിച്ചു കൊടുത്താല്‍  തന്‍റെ എല്ലാ പ്രയാസങ്ങളും തീരും എന്ന് ധരിച്ച മോയിദീന്‍ തന്‍റെ ഇറച്ചി ക്കടയും പൂട്ടി കൂടുതല്‍ ഒന്നും ആലോചിക്കാതെ മകളെയും  കൂട്ടി ഏജന്റ്  കരിം  ഭായിയുമായി ബോംബെക്ക്വണ്ടി  കയറി, എവിടെയോ കാലന്‍ കോഴി ഭീതിയോടെ മുറവിളി കൂട്ടി. വണ്ടി കാച്ചിക്കുടയില്‍ എത്തിയപ്പോള്‍ സാജിത ഉറങ്ങുന്ന തക്കം നോക്കി കരിംഭായ് മോയ്ദീനെ തള്ളി താഴെ ഇട്ടു ഇരമ്പി പായുന്ന വണ്ടിയുടെ കര്‍ണ്ണ കഠോര ശബ്ദത്തില്‍ മോയ്ദീന്റെ ഞരക്കം ആരും കേട്ടില്ല . കില്ല പട്ടി കള്‍ നീട്ടി വലിച്ചു ഓരിയിട്ടു  ചീവീടും പെപ്പുള്ള്കളും ചിലച്ചു കൊണ്ടിരുന്നു . ആത്മാര്‍ത്തത ഇല്ലാത്ത ലോകത്തിലാണല്ലോ ജീവിക്കുന്നത് എന്ന വിഷമം കൊണ്ടാവാം അവറ്റകള്‍ ബഹളം വൈക്കുന്നത് .

കിഴക്ക് വെള്ള കീറാന്‍ തുടങ്ങുന്ന നേരം, കലപില കൂട്ടി പ്രഭാതത്തെ വരവേല്‍കാന്‍  കുരുവികളും കിളികളും മത്സരിക്കുന്നു.  ബഹളമായമായ അന്ദരീക്ഷം സാജിതയുടെ ഉറക്കത്തിനു വിഗ്നം വരുത്തി. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന സാജിത പിതാവിനെ തേടിയപ്പോള്‍ ,നീ ഉറങ്ങുന്ന സമയത്ത് നിന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു എന്നും, പേടിക്കേണ്ട  കാരിയം ഇല്ല,ഞാന്‍ നിന്‍റെ ബാപ്പയുടെ സ്ഥാനത്തു നിന്ന് കൊണ്ട് നിക്കാഹ് നടത്തുമെന്നും പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങിനെ ജെന്മം നല്‍കിയ പിതാവിനെ പ്രാകി കൊണ്ട് സാജിത കരിം ഭയിയുമായ് യാത്ര തുടര്‍ന്ന്.

ആറര മണി ആയപ്പോള്‍ ട്രെയിന്‍ ബോംബെയില്‍ എത്തി. വോയ്യുരിനു പുറത്തു ഇങ്ങിനെ ഒരു ലോകം ഉണ്ടെന്നു സാജിതക്ക് അന്നാണ് മനസ്സിലായത് എങ്ങും ബഹളവും ആള്‍ക്കാരുടെ നെട്ടോട്ടവും. വീ ട്ടി യില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ ആമിര്‍ അലി സ്റ്റേഷനില്‍ കാത്തു നിന്നിരുന്നു ഭാവി വരനെ കാണാനുള്ള ആകാംക്ഷയില്‍ പുറത്തേക്കു ഇറങ്ങിയ സാജിത നാലുപാടും തിരിഞ്ഞു നോക്കിയപ്പോള്‍ മൂത്ത് നരച്ച ഒരു കിഴവന്‍ വന്നു കയില്‍ പിടിച്ചു, പരിബ്രമിച്ചു പോയ സാജിത ചിലപ്പോള്‍ കെട്ടാന്‍ പോകുന്ന പയ്യന്‍റെ അച്ചനായിരിക്കുമെന്നു സമാദാനിച്ചു, മൂന്നു പേരും കൂടി കാറില്‍ കയറി ജോഗേശ്വരിയിലീക്ക് പോയി . കരോണ ഷു കമ്പന്യ്ക്കടുത്തുള്ള ഒരു ഭേദപെട്ട ഫ്ല്ളാട്ടിന്റെ താഴെ കാര്‍ നിര്‍ത്തി അഞ്ചാം നിലയില്‍ അഞ്ഞുറ്റി അഞ്ചാം നമ്പര്‍ മുറി തുറന്നു സാജിതയെ ഇറക്കി, കുളിച്ചു  ക്ഷീണം തീര്‍ക്കുവാന്‍ പറഞ്ഞു രണ്ടു പേരും പുറത്തേക്കു പോയി , എന്താണ് നടക്കുന്നത് എന്ന് അറിയാതെ പരിഭ്രമിച്ചു പോയ സാജിത കരയാന്‍ തുടങ്ങി .കുറെ സമയം ഇരുന്നു കരഞ്ഞു ഇടയ്ക്കു പിതാവിനെ ശപിക്കുകയും വീണ്ടും കരയുകയും ചെയ്യും. വാതിലില്‍ മുട്ട് കേട്ട് തുറന്നു നോക്കിയപ്പോള്‍ പ്രഭാത ഭക്ഷണത്തിന്റെ പൊതിയുമായി രണ്ടു പേരും നില്‍ക്കുന്നു, പരിബ്രമവും ക്ഷീണവും കാരണം വിശപ്പ്‌ തീരെ ഇല്ലായിരുന്നു . പിന്നെ ആകെ ഉണ്ടായിരുന്നത് പിതാവിന്‍റെ ആത്മാര്‍ത്ഥ മിത്രമായ കരിംഭായ് കൂടെ ഉണ്ട് എന്ന സമാദാനം മാത്രമായിരുന്നു.

രാത്രിയായിട്ടും ഭാവി വരനെ കാണാന്‍ പറ്റാതെ ക്ഷമ കെട്ടു കരിം ഭായ് യോട് ചോദിച്ചപ്പോള്‍ വയികുന്നേരം വരും എന്ന് പറഞ്ഞു , പിന്നെ രണ്ടു പേരും വീണ്ടും പുറത്തേക്കു പോയി രാത്രി പതിനൊന്നു മണിയായപ്പോള്‍ അമീര്‍ അലി ഒറ്റയ്ക്ക് തിരിച്ചു വന്നു . ആങ്ങിയ ഭാഷയില്‍ കരിം ഭായ് ഏവിടെ എന്ന് ചോദിച്ചപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. പന്ധികേട്‌  തോന്ന്നിയ സാജിത ഉറക്കെ നിലവിളിക്കാനും തുടങ്ങി, പ്രതീക്ഷിക്കാതെ ഉണ്ടായ ബഹളത്തില്‍ അല്‍പ സമയം വിരണ്ടു പോയ അമീര്‍ അലിയുടെ ശ്രദ്ധ തന്നില്‍ ഇല്ല എന്ന് മനസ്സിലാക്കിയ അവള്‍ പെട്ടന്ന് വാതില്‍ വലിച്ചു തുറന്നു പുറത്തേക്കു ധൃതിയില്‍ കോണി പടികള്‍ ഇറങ്ങി ഓടി . തിരിഞ്ഞു നോക്കിയപ്പോള്‍ വാതിലില്‍ കൂടി അമീര്‍ അലിയും ഓടി ഇറങ്ങു ന്നത് കണ്ടു. കൂടുതല്‍ സമയം മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ അവള്‍ വെളിച്ചം കണ്ട മുറിയുടെ മുന്നില്‍ പോയി വീണു . ഒച്ചയും ബഹളവും കേട്ട് വാതില്‍ തുറന്ന ചെറുപ്പക്കാരന്‍എന്തോ പന്ദികേടു  ഉണ്ട് എന്ന് തോന്നുക യാല്‍ പെട്ടന്നു സാജിതയെ അകത്തേക്ക് വലിച്ചിട്ടു വാതില്‍ വലിച്ചു അടച്ചു . ഒച്ചയും ബഹളവും കേട്ട് എല്ലാ മുറികളിലും ലൈറ്റ് തെളിഞ്ഞു വാതില്‍ തുറന്നു ആളുകള്‍ ഒന്നൊന്നായി പുറത്തേക്കു വന്നു തുടങ്ങി . കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കിയ അമീര്‍ അലി തിരിച്ചു സ്വന്തം മുറിയിലേക്ക് പോയി.

മലയാളിയായ  അര്‍ജു മൂന്ന് ദിവസത്തേക്ക് സാജിതയെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, പക്ഷെ കൂടുതല്‍ ദിവസ്സം പരിചയം ഇല്ലാത്ത ഒരു പെണ്‍ കുട്ടിയെ കൂടെ താമസ്സിപ്പിക്കുന്നതിലുള്ള അപകടവും പിന്നെ കരിം ഭായിയും  അമീര്‍ അലിയും തിരിച്ചു വന്നാല്‍ ഉള്ള അവസ്ഥയും അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. നാലാം ദിവസ്സം സാജിതയെ അകത്തു നിര്‍ത്തി വെളിയില്‍ നിന്ന് മുറി പൂട്ടി അര്‍ജു പുറത്തേക്കു പോയി. തനിച്ചായപ്പോള്‍ നാല് ദിവസം ആ മുറിയില്‍ ഒരു പരിചയവും ഇല്ലാത്ത ചെറുപ്പക്കാരന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ കാരിയം ഓര്‍ത്തു . അയാളുടെ മാന്യ മായ പെരുമാറ്റം അവളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. രാത്രി വളരെ വൈകിയാണ് അര്‍ജു തിരിച്ചു വന്നത് വരുമ്പോള്‍ രാത്രി ഭക്ഷണവും കൂടെ കൊണ്ടുവന്നിരുന്നു. നാല് ദിവസ്സം കൊണ്ട് അവളുടെ എല്ലാ കാരിയവും അയാള്‍ ചോദിച്ചറിഞ്ഞിരുന്നു. ഈ അവസ്ഥയില്‍ അവളെ പെരുവഴിയില്‍ ഇറക്കി വിടാനും മനസ്സ് അനുവദിച്ചിരുന്നില്ല. രണ്ടു പേരും ഒന്നിച്ചിരുന്നു പാര്‍സല്‍ ആയി കൊണ്ട് വന്ന ചപ്പാത്തിയും ഇറച്ചിയും കഴിച്ചു , കഴിക്കുമ്പോള്‍ കാലത്തെ അവിടെ നിന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുന്ന കാരിയവും തീരുമാനിച്ചു . പിറ്റേന്ന് അതി രാവിലെ രണ്ടു പേരും ഉണര്‍ന്നു കുളിച്ചു റെഡിയായി അര്‍ജുവിന്റെ വണ്ടിയില്‍ കയറി . ഏതാണ്ട് പതിനൊന്നു മണിക്ക് അവര്‍ ഭീവണ്ടിയില്‍ എത്തി. അവിടെ അര്‍ജുവിന്റെ ഫ്രണ്ട് പുതുതായി വാങ്ങിയ  ഫ്ലാറ്റില്‍ താമസം തുടങ്ങി.പിറ്റേന്ന് ഈദ് ആയിരുന്നു, ഒരു പുതിയ സാരിയും അയാള്‍ അവള്‍ക്കു വേണ്ടി വാങ്ങിയിരുന്നു. അതോടൊപ്പം  അവര്‍ പരസ്പരം അകലാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടുപ്പവും ഉണ്ടായി തുടങ്ങിയിരുന്നു.

ഏതാണ്ട് ഒരു വര്ഷം ആയപ്പോള്‍ സാജിതക്ക് സ്വന്തം അമ്മയെ കാണുവാന്‍ ആഗ്രഹം തോന്നി, സാജിതയുടെ ജീവിതം മാറ്റി മറിച്ച ആഗ്രഹം ആയിരുന്നു അത്. അല്ലെങ്കിലും വിധിയെ നടക്കു, കൊതിച്ചത് നടക്കില്ലല്ലോ. അങ്ങിനെ അര്‍ജുവുമായി തീരുമാനിച്ചു സ്വന്തം സഹോദരന്മാരായ സാദിക്കിനും ഫറൂകിനും ഓരോ ഏഴുത്തുകള്‍ ഏഴുതി പോസ്റ്റ്‌ ചെയ്തു. നാലാം നാള്‍ നാട്ടില്‍ നിന്നും ഫോണ്‍ വിളിയും ഉണ്ടായി . അടുത്ത ദിവസ്സം തന്നെ സഹോദരന്‍മാര്‍ രണ്ടു പേരും വന്നു ചേര്‍ന്ന് . സഹോദരി ജീവിച്ചിരിക്കുന്നു എന്നതിനെക്കള്‍ ഒരു കാഫറിന്റെ കൂടെയുള്ള താമസമാണ് അവര്‍ക്ക് സഹിക്കാന്‍ പറ്റാതെ പോയത് ,പക്ഷെ രണ്ടു പേരും പുറമേ ഒന്നും കാണിച്ചില്ല. വളരെ സ്നേഹം ഭാവിച്ചു കൂടെ കൂടി അര്‍ജുവിന്റെ വിശ്വാസം പിടിച്ചു പറ്റി . സിനിമ കാണാനും പാര്‍ക്കിലും എല്ലാം ഒന്നായി പോയി ഒന്നിച്ചിരുന്നു ഉണ്ണുകയും നാട്ടിലെ കഥ പറയുകയും, അവരുടെ കല്യാണം കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക് അയക്കാം എന്നൊക്കെ പറഞ്ഞു അയാളെ മയക്കി എടുത്തു. ഒരു ദിവസ്സം അര്‍ജു പുറത്തു പോയ സമയത്ത് സാജിതയെ ബലമായി പിടിച്ചു കൊണ്ട് പോയി, അന്ന് തന്നെയുള്ള രാത്രി വണ്ടിയില്‍ നാട്ടിലേക്ക് കൊണ്ട് പോയി.  പിന്നെ പെട്ടന്ന്  ആയിരുന്നു കാരിയംഒക്കെ നടന്നത് . പിറ്റേ ദിവസം രാവിലെ തന്നെ രണ്ടു ചെറുപ്പക്കാര്‍ വന്നു പെണ്ണ് കണ്ടു , ചെറുക്കന് സാജിതയെ ഇഷ്ടമായി അന്നും ഇന്നും പെണ്ണിന്റെ ഇഷ്ടാനിഷ്ട ങ്ങള്‍ അവിടെ ആരും ചോദിക്കാറില്ല ,  തമിള്‍ നാട്ടുകാരനായ സലിമുമായി മൂനാം നാള്‍ സജിതയുടെ നിക്കാഹ് നടത്തി . അല്‍പ്പം ബലപ്രോയോഗവും വേണ്ടി വന്നു.

പ്രതീക്ഷിച്ച പോലെ അടുത്ത ആഴ്ചയില്‍ അര്‍ജു കൃഷ്ണ സ്റ്റേഷനില്‍ വന്നിറങ്ങി, അവിടെ ആളുടെ വരവും കാത്തു രണ്ടു പേരും ചില ശിങ്കടികളും സദാ കാവല്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി ആളെ സ്വീകരിച്ചു കൊണ്ട് സമീപത്തുള്ള ഭാരത് ലോഡ്ജില്‍ കൊണ്ടുപോയി. സാജിതയുമായുള്ള വിവാഹം നടത്താന്‍ സമ്മതമാണ് എന്നും പക്ഷെ ആറു മാസത്തിനു ശേഷമേ നടക്കു എന്നും പറഞ്ഞു, എന്തായാലും അത് വരെ ഗള്‍ഫില്‍ പോകുന്നതാണ് നല്ലത് എന്നും പറഞ്ഞു, പിന്നെ എല്ലാം വളരെ വേഗമായിരുന്നു കാര്യങ്ങള്‍ നടന്നത് റിയാസ് ഭായ് എന്നാ ആള്‍ വന്നു പാസ്പോര്‍ട്ട്‌ വാങ്ങിയിട്ട് പോയി അഞ്ചാം നാള്‍ വിസയും ടിക്കെറ്റും കൊണ്ട് വന്നു, അടുത്ത  നാള്‍ ബോംബയ്ക്ക് എല്ലാവരും പുറപ്പെട്ടു.

ബാന്ദ്ര ടെര്‍മിനലില്‍ ഇറങ്ങിയപ്പോള്‍ കാറുമായി ഇബ്രാഹിം എന്ന ആള്‍ വന്നു, എല്ലാവരും കൂടി കാറില്‍ കയറി യാത്രയായി. നേരം അര്‍ദ്ധരാത്രി ആയിരുന്നു ഇരുട്ടിന്‍റെ കാടിന്യത്തില്‍ ഒന്നും കാണുവാന്‍ പറ്റുന്നില്ലായിരുന്നു. കുറെ ഓടിയപ്പോള്‍ സംശയം തോന്നിയ അര്‍ജു നമ്മള്‍ എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചു, ഗള്‍ഫില്‍ എന്ന് മറുപടിയും കിട്ടി, പക്ഷെ കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാര്‍ അതിവേഗം ചീറി പാഞ്ഞു കൊണ്ടിരുന്നു. താന ക്രീകില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി എല്ലാവരും ചേര്‍ന്ന് അര്‍ജുവേ വലിച്ചു പുറത്തെടുത്തു ഏന്തു സംഭവിക്കുന്നു എന്ന് മനസ്സിലാകാതെ ഭയന്ന് പോയ പാവം നോക്കി നില്‍ക്കെ റോഡിലുള്ള ചേംബരിന്റെ മൂടി വലിച്ചു തുറന്നു ആളെ തൂക്കി എടുത്തു ഉള്ളിലെക്കിട്ടു, വീണ്ടും മൂടി വലിച്ചടച്ചു. കടലിലേക്ക് പോകുന്ന ഡ്രൈനേജൂ പൈപ്പില്‍ അതിശക്തമായ കുത്തോഴുക്കില്‍ ആള്‍ക്ക് ഏന്തു സംഭവിച്ചിരിക്കുമെന്നു പറയേണ്ടതില്ലോ. പുറം ലോകം അറിയാതെ കാര്യം ഭംഗിയായി നടന്നതില്‍ എല്ലാവരും സന്തോഷിച്ചു.

വളരെ ചെറിയ വയസ്സില്‍ ഇത്രയും കൈപ്പു ഏറിയ അനുഭവം താങ്ങാനുള്ള കരുത്തു സാജിതക്ക് ഉണ്ടായിരുന്നില്ല, മാനസികമായി തകര്‍ന്ന അവളുടെ സമനില തെറ്റിയിരുന്നു, മാനസിക വിബ്രാന്തി  പ്രകടിപ്പിച്ച  അവളെ സലിം മൊഴി ചൊല്ലി.  ഈദ് വരുന്നതോ പെരുന്നാള്‍ വന്നതോ, മഴയോ തണുപ്പോ അവള്‍ അറിയാറില്ല. പക്ഷെ മുടങ്ങാതെ  തുടരുന്ന പതിവാണ് ഭീവണ്ടിയില്‍ നിന്നും കൃഷ്ണ സ്റ്റേഷന്‍ വഴി പോകുന്ന അഞ്ചരയുടെ വണ്ടിയും കാത്തുള്ള നില്‍പ്പ്. അന്ന് അയാള്‍ വാങ്ങിച്ച് കൊടുത്ത സാരിയും പൊതിഞ്ഞു കൈയില്‍ പിടിച്ചു കൊണ്ടാണ് നടപ്പ്. എന്നെങ്കിലം ആള്‍ വന്നെത്തുമെന്ന വിശ്വാസം വീണ്ടും ജീവിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു.  പ്രതീക്ഷ വിടാതെ അവള്‍ കാത്തിരിക്കുന്നു. സൂരിയന്‍ അസ്തമിക്കുന്നതോ, മാനത്ത് ചന്ദ്ര പ്രഭ നിറയുന്നതോ അവള്‍ അറിയാറില്ല. അവള്‍ കാത്തിരുക്കുന്നു................ മഴയെ കാത്തിരിക്കുന്ന വേഴാമ്പല്‍ പക്ഷിയെ പോലെ............ചിലപ്പോള്‍ ഒരു രണ്ടാം ജെന്മ്മം ഉണ്ടെങ്കില്‍ അവര്‍ ഒന്നിക്കട്ടെയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം..........

എന്‍റെ ഒരു ഹൈദരബാദു സുഹൃത്തിന്റെ ഓര്‍മ കുറിപ് ഈ കഥയ്ക്ക് ആധാരം. 19980 ല്‍ നടന്ന കഥ

ജയരാജന്‍ കോട്ടായി
സായ് കൃപ
പോസ്റ്റ്‌ - പൊന്നിയം ഈസ്റ്റ്‌
തലശ്ശേരി 670641

No comments:

Post a Comment