ആദ്യാക്ഷരം
സരസ്സ്വതി നമ സ്തുഭ്യം
വരദെ കാമ രൂപിണി
വിദ്യാരംഭം കരിഷ്യാമി
ശ്രിധിർ ഭവതുമേ സദ
ക്ഷേത്രങ്ങളിലും, പത്രസ്ഥാപനങ്ങളിലുമൊന്നും ഹരിശ്രീ കുറിക്കുന്ന സമ്പ്രദാ യം നിലവിലില്ലാതിരുന്ന കാലങ്ങളിൽ ലോവർ പ്രൈമറി സ്‌കൂളുകളിലായിരു ന്നു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചിരുന്നത്. നവരാത്രിയുടെ അവസ്സാനമായ വിജയ ദശമി വിദ്യാരംഭ ദിവസ്സമായിരുന്നു ആദ്യാക്ഷരം കുറിച്ചിരുന്നത്. വി ദ്യാരംഭത്തിനു കൂരാറയിലും, ആറ്റു പുറത്തുമുള്ള കുരുന്നുകൾക്ക് ആദ്യാക്ഷ രം കുറിക്കാറുള്ളത് കുറുപ്പ് മാഷായിരുന്നു. നാടിൻറെ സ്വന്തമായ, ജനങ്ങളുടെ സ്വന്തമായ കൃഷ്ണ കുറുപ്പ് മാഷ്. കൂരാറയുടെ പഴയ തലമുറയിലെ ഭൂരിഭാ ഗം പേർക്കും അറിവിൻറെ ആദ്യാക്ഷരം പകര്‍ന്നു കൊടുത്ത കൂരാറയുടെ കു റുപ്പ് മാഷില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്വം പലരേയും നല്ല നിലയില്‍ എത്തിച്ചു. നാടിനകത്തും പുറത്തുമായി പല നിലയി ലും പ്രശസ്തരായ പലരേയും വാര്‍ ത്തെടുക്കുവാന്‍ കുറുപ്പ് മാഷിൻറെ കൈകൾക്ക് സാധിച്ചു എന്നത് നാടിൻറെ മഹാഭാഗ്യം തന്നെ.
ആയുധ പൂജയുടെ ഭാഗമായി സ്‌കൂളുകളിൽ ഗ്രന്ഥം വയ്പ്പ് നടക്കും, സ്‌കൂളു കളിൽ രാവിലേയും വൈകുന്നേരങ്ങളിലും ഗ്രന്ഥ പൂജയും നടക്കും. ഗ്രന്ഥം വെ പ്പു കഴിഞ്ഞാല്‍ കുറുപ്പ് മാഷ് രാവിലേയും വൈകീട്ടും കുളിച്ചു കുറി തൊട്ടു വാഗ്ദേവി വിലാസം എല്‍ പീ സ്കൂളില്‍ എത്തി ഗ്രന്ഥ പൂജ തുടങ്ങും. കലാ ദേ വതയായ സരസ്വതി ദേവിയുടെ മുന്നിൽ അവിലും മലരും ഇളനീരും ചെമ്പര ത്തി പൂവും സമർപ്പിക്കും, നിലവിളക്ക് കൊളുത്തി ചന്ദന തിരിയും കത്തിച്ചു ചമ്രം പടിഞ്ഞു ഇരുന്നു പൂജ ചെയ്യും. പൂജയിൽ കുട്ടികളായി ഞങ്ങൾ എട്ട്, പ ത്ത് പേരെങ്കിലുമുണ്ടാകും.
ആറ്റുപുറത്തെ എന്‍റെ തറവാട് മുറ്റത്ത് ഇറങ്ങി നിന്ന് തെക്കോട്ട് നോക്കിയാല്‍ കൂരാറ വയലില്‍ നടമ്മേല്‍ കിട്ടന്‍ ചേട്ടന്‍റെ വീടിനു മുന്നില്‍ കൂടി കുറുപ്പ് മാഷ് വയലില്‍ വന്നു ഇറങ്ങുന്നത് കാണാമായിരുന്നു. പിന്നെ ഞാന്‍ ഒരു ഓട്ടമായി രുന്നു. കൈ കൊണ്ട് ഇടവും വലവും സ്റ്റിയറിങ്ങ് തിരിച്ചു ഇടയ്ക്കിടെ പീ പീ എന്ന് ഹോണ്‍ അടിച്ചു എന്‍റെ വണ്ടി ട്രാഫിക് സിഗ്ന്നെലിനൊന്നും കാത്തു നി ല്‍ക്കാതെ ഓടിച്ചു പോകും. വാഗ്ദേവി വിലാസത്തില്‍ പാര്‍ക്ക് ചെയ്ത എന്‍റെ വണ്ടി പൂജ കഴിഞ്ഞാല്‍ കുറുപ്പ് മാഷ് തരുന്ന പ്രസാദവും വാങ്ങി തിരിച്ചു വീ ട്ടിലേക്കു വരുമ്പോള്‍ ഇരുട്ട് ആയിരിക്കും.
ഉള്ളില്‍ നേരിയ ഭയവും ഉണ്ടാകും, സ്കൂളിൻറെ പറമ്പിൽ അനന്തൻ മാസ്റ്ററുടെ തേങ്ങ സൂക്ഷിക്കുന്നതും ആൾ താമസ്സമില്ലാത്തതുമായ പൂട്ടിയിട്ട വീട്ടു പരിസ്സ രം എപ്പോഴും ഇരുട്ടായിരിക്കും. കൂട്ടത്തിൽ പഴയ ആളുകള്‍ പറയാറുണ്ടായി രുന്നു സന്ധ്യ നേരത്ത് അദൃശ്യ ശക്തികളുടെ വരവ് ഉണ്ടാകും എന്നും അതില്‍ പെട്ട് പോയാല്‍ വണ്ണാത്തി പുഴയില്‍,അല്ലെങ്കിൽ കൊങ്കച്ചി പുഴയിലെ തിരി പ്പും കുഴിയിൽ കൊണ്ട് പോയി മുക്കി കൊല്ലും എന്നൊക്കെയുള്ള കഥകൾ. ഇ ന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ ഞാന്‍ തനിയെ ഇരുന്നു ചിരിക്കാറുണ്ട് .
വിദ്യാരംഭ ദിവസം കുറുപ്പ് മാഷ് രാവിലെ തന്നെ സ്കൂളില്‍ എത്തും, കുട്ടിക ളും എല്ലാവരും ഇളനീരും ദക്ഷിണയുമായി സ്കൂളില്‍ എത്തും. ചക്ക്യാറത്തു അനന്ദന്‍ മാസ്റ്ററും, മാതു ടീച്ചറും, ജാനകി ടീച്ചറും, രാമ കൃഷ്ണൻ മാസ്റ്ററും, സ രോജിനി ടീച്ചറും സ്കൂളില്‍ എത്തുന്ന രക്ഷിതാക്കളെ സ്വീകരിച്ചു ഇരുത്തും. തു ടർന്ന് സരസ്വതീ പൂജയും അരിയിലെഴുത്തും തുടുങ്ങും. ഓരോരോ കുട്ടികളെ യായി എഴുതിച്ചു മാറ്റി ഇരുത്തും. ഇംഗ്ലീഷ് മീഡിയം ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അറിയിലെഴുതാൻ നല്ല തിരക്കായിരുന്നു ഏതാണ്ട് രണ്ടര മണിയോടെ എഴുത്ത് തീരും, പ്രസാദവും വാങ്ങി രക്ഷി താവിന്‍റെ കൈയും പിടിച്ചു വീട്ടി ലേക്ക് പോകും, പലപ്പോഴും മഴ പെയ്യും, അപ്പോള്‍ വാഴയില്‍ നിന്നും ഒരു ഇല അല്ലെങ്കിൽ ചേമ്പിൻറെ ഇല മുറിച്ചു തലയില്‍ ചൂടി കൊണ്ട് നടക്കും.
ആ കാലങ്ങളെല്ലാം പോയി, ഒരു പാട് മാറ്റങ്ങളും ഉണ്ടായി. ഇന്നത്തെ അരിയി ലെഴുത്തും, ആചാരങ്ങളും എല്ലാം മാറി, സ്കൂളുകളിൽ ഇപ്പോൾ ഗ്രന്ഥം വെ പ്പോ, ഗ്രന്ഥ പൂജയോ അരിയിലെഴുത്തോ ഇല്ല. ഗ്രന്ഥ പൂജക്കുള്ള ആളുകളും ഇ ല്ല. കാലം വളരെ മാറിയെങ്കിലും ജന ഹൃദയങ്ങളിൽ ഇടം പിടിച്ച കുറുപ്പ് മാ ഷോടുണ്ടായിരുന്ന ആദരവ് ഇന്നും എന്നും നിലനിൽക്കും, പുതു തലമുറയിൽ പെട്ടവർക്ക് കുറുപ്പ് മാഷെ അറിയില്ലെങ്കിലും, ഈ കഥ വായിക്കുക വഴി കുറുപ്പ് മാഷ് എന്നും അവരുടെ മനസ്സുകളിലും ജീവിക്കട്ടെ.
കുറുപ്പ് മാഷ് നാടിനു സമ്മാനിച്ച മധുരിക്കുന്ന ഒരു പാട് ഓർമ്മകൾ ഇന്നും മ നസ്സിൽ നിന്നും മായുന്നില്ല. ചി ലപ്പോള്‍ അദൃശ്യമായ ഏതോ സ്ഥലത്ത് ഇരുന്നു കുറുപ്പ് മാഷ് കാലത്തിനോടൊപ്പം, കൂരാറയുടേയും ഇന്നത്തെ മാറ്റവും പുതി യ തല മുറയുടെ എഴുത്തിനിരുത്ത് ശൈലിയും വീക്ഷിക്കുന്നുണ്ടാവാം. കാലം ആരേയും കാത്തു നിൽക്കാതെ മുന്നോട്ട് കുതിക്കുന്നു, അടുത്ത മാറ്റങ്ങൾക്കായി, നമ്മളെല്ലാം പോയാലും ഇനിയും മാറിക്കൊണ്ടേയിരിക്കും, എല്ലാം, അരിയി ലെഴുത്തും, വിദ്യാരംഭവുമടക്കമുള്ള എല്ലാ രീതികളും.
ഭൂമിയിലെ യാത്ര അവസാനിച്ചപ്പോള്‍ എങ്ങോ വിസ്മൃതിയിലേക്ക് മറഞ്ഞു പോയ കുറുപ്പ് മാഷെ എല്ലാ വര്‍ഷവും വിദ്യാരംഭ ദിവസ്സം എത്തുമ്പോള്‍ ഞാ ന്‍ സ്മരിക്കാരുണ്ട്. നാടിനും നാട്ടുകാര്‍ക്കും നന്മയുടെ ഹരിശ്രീ കുറിച്ച കുറുപ്പ് മാഷിന് എന്‍റെ ദക്ഷിണ ആയി ഞാന്‍ ഈ ബാല്യകാല സ്മൃതി സമര്‍പ്പിക്കുന്നു. കുറുപ്പ് മാഷിന് അശ്രുവില്‍ കുതിര്‍ന്ന പുഷ്പാഞ്ജലിയോടെ, കുറുപ്പ് മാഷി ന്‍റെ കുടുംബത്തിനു നല്ലത് വരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്.........................
ജയരാജന്‍ കൂട്ടായി

No comments:
Post a Comment