മസാല മില്‍ക്ക്
ഞാന്‍ പയ്യന്‍ ആയിരിക്കുമ്പോള്‍ തന്നെ ബോംബെയില്‍ എത്തിയിരുന്നു, വിശദമായി പറഞ്ഞാല്‍ മൂന്നാം ക്ലാസ് വരെ ചുണ്ടങ്ങാപോയില്‍ ചാലവയല്‍ സ്കൂളിലും, (ഞാന്‍ ജനിച്ചത് ചുണ്ടാങ്ങപോയില്‍ കീരങ്ങാട്ടില്‍ എന്ന സ്ഥലത്തെ ഒറ്റ മുറിയുള്ള ഒരു ഓല വീട്ടില്‍ ആയിരുന്നു, വടക്കയില്‍ നമ്പിയാര്‍ വാടക ഇല്ലാതെ എന്‍റെ അച്ഛന് അനുവദിച്ച വീട്ടില്‍ ആയിരുന്നു ) നാലു മുതല്‍ അഞ്ചാം ക്ലാസ് വരെ വാഗ്ദേവി വിലാസം എല്‍ പീ യിലും, ആറും ഏഴും ക്ലാസ് മൊകേരി ഈസ്റ്റ് യു പീ യിലും ഏട്ടു മുതല്‍ പത്തു വരെ പാനൂര്‍ ഹൈ സ്കൂളിലും ആണ് പഠിച്ചത്, പത്തു കഴിഞ്ഞപ്പോള്‍ ആറു മാസത്തോളം ബാംഗ്ലൂരില്‍ ആയിരുന്നു, പിന്നെ ബോംബയ്ക്ക് പോയി അവിടെ ആയിരുന്നു തുടര്‍ന്നുള്ള പടിപ്പു. ബോംബയില്‍ ചേട്ടന്മാര്‍ രണ്ടു പേരും പിന്നെ മലപ്പുറം പരപ്പനങ്ങാടിയില്‍ ഉള്ള വേലായുധന്‍ ചേട്ടനും ഞാനും പിന്നെ രണ്ടു പേരും ഒന്നിച്ചു ഒരു റൂമില്‍ ആയിരുന്നു താമസം. ബോംബയില്‍ എത്തി മൂന്നാം നാള്‍ ഹോളി ആയിരുന്നു, ഹോളി ദിവസം അതി രാവിലെ തന്നെ വേലായുധന്‍ ചേട്ടന്‍ എന്നെ വിളിച്ചു ബയില്‍ ബജാറില്‍ ഉള്ള എരുമ തബലയില്‍ പോയി എട്ടു ലിറ്റര്‍ പാല്‍ വാങ്ങി വരാന്‍ പറഞ്ഞു. ഞാന്‍ ആകെ അമ്പരന്നു പോയി ഇത്ര അധികം പാല്‍ ഏന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ അത് പിന്നെ പറയമെന്നു പറഞ്ഞു എന്നെ പെട്ടന്ന് തബെലയിലേക്ക് അയച്ചു .പാലുമായി എത്തുമ്പോഴേക്കും 2 കിലോ പഞ്ചസാരയുമായി വേലായുധന്‍ ചേട്ടനും എത്തി. പിന്നെ ഒരു കിലോ ബദാം, ഒരു കിലോ പിസ്ത, ഒരു കിലോ കശുവണ്ടി എന്നിവ എല്ലാം അരക്കുവാന്‍ തുടങ്ങി, എല്ലാ ചേരുവകളും കൂടി ഒരു വലിയ ഉരുളിയില്‍ ഇട്ടു പാലും ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് ഇളക്കുവാന്‍ തുടങ്ങി, കൂട്ടത്തില്‍ ഒരു തരം പൊടിയും ചേര്‍ത്ത് ഇളക്കി മണിക്കുറുകള്‍ക്ക് ശേഷം കുറുച്ചു ബര്‍ഫിയും ചേര്‍ത്ത് ഇളക്കി ഭദ്രമായി മൂടി വച്ച്. ഒരു മണിക്കൂര്‍ കഴിഞ്ഞു ഗ്ലാസില്‍ ഒഴിച്ച് മസാല മില്‍ക്ക് എന്ന് പറഞ്ഞു എനിക്ക് കുടിക്കുവാന്‍ തന്നു, ലോകം എന്ത് എന്ന് അറിയാത്ത ഞാന്‍ മസാല പാലിന്‍റെ രുചി കണ്ടു വീണ്ടും, വീണ്ടും വാങ്ങി കുടിച്ചു കൊണ്ടുമിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, എന്‍റെ രണ്ടു ചേട്ടന്മാര്‍ അടക്കം, ഞങ്ങള്‍ ഏട്ടു പേര്‍ ഭക്ഷണം ഒന്നുച്ചു ഉണ്ടാക്കിയാണ് കഴിക്കുക. ഞാന്‍ പച്ചക്കറി വാങ്ങുവാന്‍ മാര്‍ക്കറ്റില്‍ പോയി നൂറു ഗ്രാം വെണ്ടയ്ക്കയാണ് എട്ടു പേര്‍ക്ക് കറി വയ്ക്കാന്‍ വാങ്ങിയത് !!!!!!. വീട്ടിലേക്കു തിരിച്ചു വരുന്ന എനിക്ക് ഒരു പന്തി കേടു എന്താണെന്നു പറഞ്ഞു അറിയിക്കാന്‍ വയ്യാത്ത ഒരു അസ്വസ്ഥത അനുഭവപെട്ടു, വഴിയില്‍ വച്ച് ചേട്ടനെ കണ്ടു "നീ ഏവിടെ പോയി വരുന്നു എന്ന് എന്നോടെ ചോദിച്ചു, പച്ചക്കറിക്ക് പോയി എന്ന് പറഞ്ഞു, എന്നിട്ട് എന്താ വാങ്ങിയില്ലേ എന്ന് ചോദിച്ചു, ഞാന്‍ നൂറു ഗ്രാം വെണ്ടയ്ക്ക ഉയര്‍ത്തി കാണിച്ചു. അത്ഭുതത്തോടെ എന്നെ സൂക്ഷിച്ചു നോക്കിയ ചേട്ടന്‍ വേലായുധന്‍റെ മസാല പാല്‍ കുടിച്ചോ എന്ന് ചോദിച്ചു, അത് കുടിച്ചത് മുതെല്‍ ഞാന്‍ ഒരു ഉറുംബിനെകാള്‍ ചെറുതായ്പോയി, അത് കൊണ്ട് എനിക്ക് അധികം കനം എടുക്കുവാന്‍ പറ്റുന്നില്ല, അത് കൊണ്ട് നൂറു ഗ്രാം പച്ചക്കറി വാങ്ങി എന്നും പറഞ്ഞു, അപ്പോള്‍ ചേട്ടന്‍ ആ പാല്‍ കുടിക്കല്ലേ എന്ന് പറയാന്‍ മറന്നു പോയതാണ് എന്നും, ഇനി വേഗം കട്ടിലില്‍ കയറി കിടക്കുവാനും പറഞ്ഞു. ബാംഗ് എന്ന അതി ശക്തിയുള്ള ഒരു ഇലയുടെ പോടീ ഇട്ടതു കൊണ്ടാണ് ഇത്രയും ലഹരി ഉണ്ടായത്.
കട്ടിലില്‍ കയറി കിടന്ന എനിക്ക് പിന്നെ ഭയം തോന്നി തുടങ്ങി കാരണം എന്‍റെ ദേഹത്ത് ഈച്ച വന്നു ഇരിക്കുന്നു, ഈച്ചയുടെ ഘനം കൊണ്ട് ഞാന്‍ അമര്‍ന്നു പോകുമോ എന്നതായിരുന്നു എന്റെ ഭയം, ഞാന്‍ വല്ലാതെ ചെറുതായി എന്ന് എനിക്ക് തോന്നി , അതായതു ഉറുമ്പിനെകാള്‍ ചെറുത് ആയി ആരെങ്കിലും ശ്വാസം എടുക്കുമ്പോള്‍ പഞ്ഞി പോലുള്ള ഞാന്‍ അവരുടെ മൂക്കിലേക്ക് വലിഞ്ഞു പോകുമോ എന്നും ഞാന്‍ ഭയന്ന്. ഏതാണ്ട് ഇരുപത്തിനാല്മണിക്കൂര്‍ എന്റെ അവസ്ഥ ഇങ്ങിനെ തന്നെ ഇരുന്നു. പിറ്റേന്ന് ഉണര്‍ന്ന എനിക്ക് വല്ലാത്ത ഒരു ഭീതി തോന്നി, ഇത്രയും വൃത്തികെട്ടതാണ് ലഹരി എങ്കില്‍ എന്തിനു അതിന്‍റെ പിറകെ പോകണം എന്ന ഒരു തോന്നല്‍ എന്‍റെ മനസ്സില്‍ ഉണ്ടായി. അത് എന്റെ ലൈഫില്‍ ഒരു വഴിത്തിരിവ് ആയിരുന്നു. ജീവിതത്തില്‍ ഒന്നാമതായി ഉണ്ടായതായ ലഹരി അനുഭവം ഒരു പാഠം ആയിരുന്നു എനിക്ക്. പിന്നെ പലപ്പോളും പല സുഹുര്‍ത്ത്ക്കളും നടത്തുന്ന പാര്‍ട്ടിയില്‍ പങ്ക്ചേരും എങ്കിലും ഏവിടയും ഞാന്‍ ലഹരി കഴിച്ചിട്ടില്ല, അന്ന് കാജുപ്പാടയില്‍ കശു മാവിന്‍ കാട്ടില്‍ പട്ട ചാരായം വാറ്റുന്ന സ്ഥലത്ത് എന്‍റെ സുഹുര്‍ത്തുക്കള്‍ കുടിക്കുവാന്‍ പോകുമ്പോള്‍ എന്നെയും വിളിക്കും, അപ്പോള്‍ ഞാനും കൂട്ടത്തില്‍ പോകും, പക്ഷെ ഒരിക്കലും ഞാന്‍ കുടിച്ചിട്ടില്ല. അവിടെ ഒന്ന് മിനുങ്ങാന്‍ വരുന്ന കാര്‍ണവര്മാര്‍ എന്നെയും കാണും, അപ്പോള്‍ ഓ ............. ഇത് എന്ന് തുടങ്ങി എന്ന് ചോദിച്ചിട്ടുണ്ട്, ആ ................ കുറുച്ചു കാലമായി എന്ന് ഞാന്‍ മറുപടിയും പറയും, ഒരിക്കല്‍ വളരെ അടുത്ത ഒരു ബന്ധു ഗോവക്കാരി ആന്റിയുടെ ചാരയകടയില്‍ എന്നെ കണ്ടു ഓ ........ഇത്രയും ചെറുപ്പത്തില്‍ ഇതും തുടങ്ങിയോ എന്ന് ചോദിച്ചു ആ .............. എന്ന് ഞാന്‍ മറുപടിയും പറഞ്ഞു.
വല്ല അസുഖമോ മറ്റോ വന്നാല്‍ ആദ്യമെല്ലാം ആളുകള്‍ ഇന്നെലെ, കൂടി പോയിരിക്കും. അതാണ് അസുഖം വന്നത് എന്ന് പറയുമായിരുന്നു . അങ്ങിനെ ധരിച്ചാല്‍ അത് അവരുടെ കുറ്റമല്ല, കാരണം തലേന്ന് രാത്രി പട്ട ഷോപ്പില്‍ കണ്ടവര്‍ക്ക് അങ്ങിനെയേ തോന്നുകയുള്ളൂ ഒരിക്കലും ആരെങ്കിലും കണ്ടാല്‍ എന്ത് ധരിക്കും എന്ന് എനിക്ക് തോനിയിട്ടില്ല. ആരെയും ബോധിപ്പിക്കാന്‍ ഒരു കാര്യവും ഞാന്‍ ചെയ്യാറുമില്ല, ആര് എന്ത് ധരിക്കുന്നു എന്നതല്ല ഞാന്‍ എന്ത് ചെയ്യുന്നു എന്നതാണ് എല്ലാ കാലത്തും ഞാന്‍ നോക്കിയിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് ഞാന്‍ കുടിക്കുവാന്‍ വേണ്ടി ഷാപ്പില്‍ കയറിയാലും ഞാന്‍ കുടിച്ചു എന്ന് എന്നെ അറിയുന്നവര്‍ ആരും പറയില്ല !!!!!!!!!!!!!!!!
എന്തായാലും വേലായുധ ചേട്ടന്‍റെ മസാല മില്‍ക്ക് എല്ലാ കാലവും നന്ദിയോടെ സ്മരിക്കുന്ന ഒരാള്‍ ഉണ്ട് അത് എന്‍റെ ഭാര്യ പ്രതീപയാണ്. അന്ന് ആ ബുദ്ധി വേലായുധ ചേട്ടന് ദൈവം തോന്നിച്ചതാണ് എന്ന് ഈ കഥ എഴുതുമ്പോളും ആള്‍ പറയുകയാണ്.
ജയരാജന്‍ കോട്ടായി
സായി കൃപ
പോന്നിം ഈസ്റ്റ് പോസ്റ്റ്
തലശ്ശേരി

No comments:
Post a Comment