Saturday, 3 November 2012

കടിച്ചാല്‍ മരിക്കണം

                                                   കടിച്ചാല്‍ മരിക്കണം
നേരമ്പോക്കിന് മാത്രം

പല ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അതായതു ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടാകുന്നതിനും മുമ്പ് ഉറുമ്പുകള്‍ ഭൂമിയെ ഭരിച്ചിരുന്നു.  എല്ലാ കാരിയങ്ങള്‍കും മറ്റു ജീവികള്‍ ഉറുമ്പുകള്ടെ അനുവാദം വാങ്ങണമായിരുന്നു . ഈച്ച മുതല്‍ പൂച്ച വരെയും കാക്ക മുതല്‍ ഗരുഡന്‍ വരെയും ആന മുതല്‍ അണ്ണാന്‍ വരെയും അനുവാദമില്ലാതെ ഒരു കാരിയവും ചെയ്യാന്‍ പാടില്ലായിരുന്നു, അഥവാ ആരെങ്കിലും അങ്ങിനെ ചെയ്താല്‍ അവര്‍ക്ക് ഊര് വിലക്ക് കല്പിക്കുമായിരുന്നു. അങ്ങിനെ ഇരിക്കെ പ്രതീക്ഷികാതെ ഭൂമിയില്‍ മനുഷ്യരാശി ഉടെലെടുത്തു. അന്ന് തുടങ്ങി ഉറുമ്പ് വര്‍ഗത്തിന്‍റെ കഷ്ട കാലവും  ഒരു കാര്യത്തിനും അനുവാദം വാങ്ങില്ല എന്ന് മാത്രമല്ല ഉറുമ്പ് വര്‍ഗത്തെ ദ്രോഹിക്കാനും തുടങ്ങി, പലപ്പോള്‍ ആയി സഹികെട്ട ഉറുമ്പ്കള്‍ ഹര്‍ത്താല്‍, ബന്ത് തുടങ്ങിയ സമരമുറയും, പിന്നെ നിരാഹാര സമരം വരെ നടത്തി നോക്കി . പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല, പന്തം കൊളുത്തി പ്രകടനം മുതല്‍ ഉറുമ്പ് ചങ്ങല വരെ  നടത്തി, പക്ഷെ നിരാശ മാത്രമായിരുന്നു ഫലം.

അങ്ങിനെ ഇരിക്കെ കുനിയെന്‍ ഉറുമ്പ് ഒരു യുനിയെന്‍ ഉണ്ടാക്കി സഘടന ഇല്ലാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന് മനസ്സിലാക്കിയ ചോണന്‍ ഉറുമ്പും ഒരു സഘടന ഉണ്ടാക്കി, പിന്നെ ഒട്ടും താമസിച്ചില്ല കട്ടുരുമ്പിനും വന്നു സഘടന, പിന്നെ,നെയി ഉറുബും  , പാമ്പ് ഉറുമ്പും, സകലമാന ഉറുമ്പുകള്‍ക്കും വന്നു സഘടന.വീണ്ടും ഒരു കുഴപ്പം, പല ഗ്രൂപ്പ്‌ ആയി നില്‍ക്കുന്ന ഉറുമ്പുകള്‍ പരസ്പരം തമ്മില്‍ അടിക്കാന്‍ തുടങ്ങി. മനുഷ്യര്‍ ഊറി ചിരിച്ചു കൊണ്ടുമിരുന്നു. അങ്ങിനെ ഇരിക്കെ കുനിയ്ന്‍ ഉറുമ്പിനു ഒരു ബുദ്ധി തോന്നി, ഒരു ഏകോപന സമ്മിതി അനിവാരിയമാണ് എന്ന് മനസ്സിലാക്കി മറ്റു ഉറുമ്പുകളുമായി ആലോചിച്ചു ഒരു പൊതു സമ്മേളനം സഘടിപ്പിച്ചു , പാമ്പിന്‍ കാട് മൈദാനിയില്‍ രാത്രി മുപ്പത്തി മൂന്ന് മണിക്ക് സമ്മേളനം ആരംഭിച്ചു. നേതാവ് ആയി പാമ്പ് ഉറുമ്പിനെ തെരഞെടുത്തു, കട്ടുറുമ്പ് സത്യ വാചകം ചൊല്ലി കൊടുത്തു. അന്ന് മുതല്‍ എല്ലാ കാരിയവും പാമ്പ് ഉറുമ്പ് തീരുമാനിക്കാന്‍ തുടങ്ങി.

ഉറുമ്പ്കളുടെ ഐക്യം ഏറ്റവും കൂടു തെല്‍ ആലോസരപ്പെടുത്തിയതു മനുഷ്യരെ ആയിരുന്നു. അവരും വെറുതെ ഇരുന്നില്ല, അവര്‍ കുത്തിത്തിരുപ്പു ണ്ടാക്കി, കുനിയന്‍ ഉറുമ്പ് രണ്ടായി പിളര്‍ന്നു, കു ഗ്രൂപ്പും കീ ഗ്രൂപ്പും ഉണ്ടായി, ഒട്ടും താമസിച്ചില്ല ചോണന്‍ ഉറുമ്പിലും ഗ്രൂപ്പ്‌ സജീവമായി അത് നാലായി പിളര്‍ന്നു പീ, മീ,നീ, ടീ  എന്നീ  ഗ്രൂപ്പ്‌ രൂപമെടുത്തു, താമസിയാതെ മറ്റു ഉറുമ്പ്കളിലും ഇതേ അവസ്ഥ ഉണ്ടായി നെയ്‌ ഉറുമ്പ് ഡെമോക്രാറ്റുഉം, സോഷ്യല്‍ ഉം ഉണ്ടായി. എല്ലാം കണ്ടു പാമ്പ് ഉറുമ്പ് മാത്രം സങ്കടപ്പെട്ടു. നമ്മള്‍ തമ്മില്‍ അടിച്ചാല്‍ അതില്‍ നിന്ന് മറ്റുള്ളവര്‍ മുതലെടുപ്പ് നടത്തുമെന്ന് പറഞ്ഞു പാമ്പ് ഉറുമ്പ് ഒരു അനുരഞ്ജന സമ്മേളനം വിളിച്ചു കൂട്ടി, സമ്മേളനം തുടങ്ങി അധ്യക്ഷ പ്രസംഗം പകുതി ആകുമ്പോള്‍ അങ്ങും ഇങ്ങും ചെറിയ പോട്ടെലും ചീറ്റലും തുടങ്ങി, പിന്നെ ഏവിടെ നിന്ന് എന്ന് അറിങ്ങില്ല, ഒരു കല്ല്‌ അധ്യക്ഷന്‍റെ തലയില്‍ പതിച്ചു ,പിന്നെ പല ഗ്രൂപ്പിന്‍റെയും നേതാക്കള്‍ക്ക് ഉടുമുണ്ട് നഷ്ടമായി, കൂട്ടത്തില്‍ കേരള രമ പത്രാധിപര്‍ക്കും കിട്ടി പൊരിഞ്ഞ തല്ലു. പലരും മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ ഈ അവസരം മുതെലെടുത്തു .

ഭാവി പരിപാടി തീരുമാനിക്കാന്‍ പാമ്പ് ഉറുമ്പ് അവരുടെ യോഗം ചേര്‍ന്ന്,ഉചിതമായ തീരുമാനം എടുക്കുവാന്‍ അവരുടെ നേതാവിനെ ചുമതലപ്പെടുത്തി  അങ്ങിനെ വളരെ സുദീര്‍ഘമായ ആലോചനക്ക് ശേഷം നേതാവിന് ഒരു അഭിപ്രായം ഉണ്ടായി, അത് അറിയിക്കുവാന്‍ വീണ്ടും ഒരു കമ്മിറ്റി മീറ്റിംഗ് ചേര്‍ന്ന്. അവിടെ വച്ച് നേതാവ് തന്‍റെ അഭിപ്രായം പറയാന്‍ തുടങ്ങി, അത് ഇപ്രകാരം ആയിരുന്നു. അടുത്ത ആഴ്ച മുതെല്‍ നേതാവ് ബ്രഹ്മാവിന്‍റെ അടുത്ത് തപസു ചെയ്യുവാനും,രണ്ടു വരം ചോദിക്കുവാനും തീരുമാനിച്ചു, ഒന്ന് - ഉറുമ്പുകളുടെ ഗ്രൂപ്പ്‌ ഇല്ലാതാക്കി തരുക, രണ്ടു -നമ്മുടെ സര്‍വാദിപത്യം ഇല്ലാതാക്കിയ മനുഷ്യനെ കടിച്ചാല്‍ മരിക്കുവാന്‍ ഉള്ള വരം ചോദിക്കുക. നേതാവിന്‍റെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി, അങ്ങിനെ അടുത്ത ദിവസം തന്നെ നേതാവ് മാവിന്‍ മുകളില്‍ ഇലക് താഴെ തപസ്സു തുടങ്ങി.

തപസു തുടങ്ങിയ വിവരം സര്‍വവ്യാപിയായ ബ്രഹ്മാവിന് അപ്പോള്‍ തന്നെ മനസ്സിലായി, അദ്ദേഹം തപസ്സു മുടക്കുവാന്‍ ഉള്ള ഐഡിയയും തുടങ്ങി, ആദ്യമായി കനത്ത കാറ്റായി വന്നു മാവിന്‍റെ ഇല കാറ്റില്‍ ഇളകി ആടി, അപ്പോള്‍ ഇലയില്‍ കടിച്ചു പിടിച്ചു കൊണ്ട് തപസു തുടര്‍ന്ന്, പിന്നെ കനത്ത കാറ്റും പേമാരിയുമായി എത്തി, അപ്പോള്‍ ഇലയുടെ അടിയില്‍ കടിച്ചു തൂങ്ങി ഇരുന്നു കൊണ്ട് തപസ്സു തുടര്‍ന്ന്, പിന്നെ വരള്‍ച്ചയുടെ രൂപത്തിലും മറ്റു പല ഭാവത്തിലും തപസ്സു മുടക്കുവാന്‍ ശ്രമം ഉണ്ടായി, പക്ഷെ നിരാശ മാത്രമായിരുന്നു ഫലം. ഒടുവില്‍ തന്‍റെ ഭക്തന്‍റെ കൊടും തപസ്സില്‍ സന്തുഷട്ടനായ ബ്രഹ്മാവ്‌ പ്രക്ത്യഷപ്പെട്ടു തനിക്കു നല്‍കുവാന്‍ പറ്റുന്ന രണ്ടു വരം ചോദിച്ചു കൊള്ളുവാന്‍ കല്പിച്ചു. ഉടനെ നേതാവ് ഉറുമ്പുകളുടെ കുടിപ്പക തീര്‍ത്തു, ഗ്രൂപ്പിസം ഇല്ലാതാക്കി തരുവാന്‍ ഉള്ള വരം ചോദിച്ചു. ക്രുദ്ധനായ ബ്രഹ്മാവ്‌ പറഞ്ഞു ഞാന്‍ ആദ്യമേ പറഞ്ഞതാണ്‌ എനിക്ക് നല്‍കുവാന്‍ പറ്റുന്നത് മാത്രമേ ചൊദിക്കവൂ എന്ന്, പറ്റാത്ത വരം ചോദിച്ചു ഒരു വരം നഷ്ടമാക്കി, ഇനി അടുത്ത വരം ചോദിച്ചു കോള്‍വാന്‍ പറഞ്ഞു. ഉടനെ നേതാവ് അടുത്ത വരം ചോദിച്ചു. സന്തോഷത്തോടെ നേതാവ് ചോദിച്ചു, ഞാന്‍ കടിച്ചാല്‍ ഉടനെ മരിക്കണം, ഒന്ന് നടുങ്ങിയ ബ്രഹ്മാവ്‌ പെട്ടുന്നു തന്നെ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് വരവും നല്‍കി " ഇന്ന് മുതല്‍ നീ കടിച്ചാല്‍ ഉടനെ മരിക്കും ", വരം ചോദിച്ചതില്‍ ഉണ്ടായ ടെങ്ങ് സ്ലിപ് ഉറുമ്പിനു വിന ആയി . അന്ന് മുതല്‍ പാമ്പ് ഉറുമ്പ് കടിച്ചാല്‍ ഉടനെ മരിച്ചു പോകും.


ജയരാജന്‍ കോട്ടായി
സായി കൃപ
പോന്നിം ഈസ്റ്റ്‌ പോസ്റ്റ്‌
തലശ്ശേരി


No comments:

Post a Comment