Friday, 30 November 2012

പാഴ്ജന്മ്മങ്ങള്‍

                                                                          പാഴ്ജന്മ്മങ്ങള്‍

ആര്‍ക്കോ വേണ്ടി ജീവിക്കുന്ന എങ്ങോ വഴി തെറ്റിയ ഒരു കൂട്ടം പ്രവാസിക ളുടെ കഥ (കഥ പ്രസിദ്ധീകരിക്കുവാന്‍ ശിവരാജന്റെ അനുവാദം വാങ്ങിയി ട്ടുണ്ട്.)

ഗള്‍ഫില്‍ എത്തിയപ്പോള്‍ ശിവരാജന് ആയിരം മോഹങ്ങള്‍ ആയിരുന്നു, വിലാസിനിയെ കെട്ടിക്കണം, നന്ദനയെ പഠിപ്പിച്ചു എഞ്ചിനീയര്‍ ആക്കണം ഹെമന്തിനെ ഡോക്ടര്‍ ആക്കണം, ഇങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ആഗ്രഹങ്ങള്‍.... ഗള്‍ഫില്‍, എത്താന്‍ ഏജന്ടിനു എഴുപതിനായിരം രൂപ കൊടുക്കുവാന്‍ പണയം വച്ച  അമ്മയുടെ താലി വേഗം തിരിച്ചെടുക്കണം. ആയിരത്തി തൊള്ളായിരത്തി എണ്‍പത് സെപ്റ്റംബര്‍ ഇരുപത്തി രണ്ടിന് കാത്തെ പസിഫിക് എയര്‍ലൈന്‍സ്‌നു ദുബായിയില്‍ വന്നു ഇറങ്ങുമ്പോള്‍ ശിവരാജന് വയസ്സ് ഇരുപതു മാത്രം. അന്ന് മുതല്‍ പതിനാലും പതിനഞ്ചു മണിക്കൂര്‍ ജോലി ചെയ്തു , കുബ്ബുസും വാഴ പഴവും പൈപ്പ് വെള്ളവും കുടിച്ചു ചിലവു ചുരുക്കി, രാത്രി മാത്രം കരിമ്ക്കയുടെ മെസ്സില്‍ ഭക്ഷണം കഴിക്കും, അന്ന് രണ്ടു ദിര്‍ഹം കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണം കിട്ടുമായിരുന്നു. ആറു മാസം കൊണ്ട് പണയം തിരിച്ചു എടുത്തു, പിന്നീട് അങ്ങോട്ട് വിലാസിനിയെ കെട്ടിക്കുവാന്‍ വേണ്ടി രാപ്പകല്‍ പണി എടുത്തു, ആയിടക്കു കൊള്ളാവുന്ന ഒരു പയ്യന്‍ കല്ലിയാണം ആലോചിച്ചു വന്നു , ബോംബയില്‍ ബിസിനസ്‌മാന്‍ ആയിരുന്നു. ഏതാണ്ട് രണ്ടര വര്‍ഷം കൊണ്ട് കെട്ടിക്കുവാന്‍ വേണ്ട അത്യാവശ്യ സ്വര്‍ണവും പോക്കറ്റ്‌ മണിയും ഒപ്പിച്ചു, വച്ചിരുന്നു പിന്നെ തിടുക്കപെട്ട് ചെറുക്കന്‍റെ വീട്ടുകാരെ കണ്ടു  കല്ലിയാണം  ഉറപ്പിച്ചു, പങ്കെടുക്കുവാന്‍ പറ്റിയില്ലെങ്കിലും പ്രതീക്ഷിച്ചതിലും ഭംഗി ആയി തന്നെ കല്ലിയാണം നടത്തി. നന്ദനയുടെ പഠിപ്പും ബുദ്ധിമുട്ടിയാണ് എങ്കിലും നടന്നു കൊണ്ടിരുന്നു. അവള്‍ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് സെക്കണ്ട് ഇയര്‍ എത്തിയിരുന്നു.

ഹേമന്ത് ആയിടക്കു ബി ഡി എസ് നും ചേര്‍ന്നിരുന്നു. അതിനും ഭീമമായ തുക മാസാമാസം കണ്ടെത്തെണമായിരുന്നു. എല്ലാം കൂടി എല്ല് മുറിയും വരെ പണി, വയര്‍ എന്നും പകുതി മാത്രമേ നിറയാറ്ള്ളൂ, നാടും ബന്ധുക്കളും ഒന്നും ഇല്ലാതായി എന്ന് പറയാം, നാട് കാണാന്‍ മോഹം ഉണ്ട്, എങ്കിലും നാട്ടില്‍ പോകുന്നതിനെ പറ്റി ആലോചിക്കുവാന്‍ പോലും പറ്റില്ലായിരുന്നു. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞു പോയി, നന്ദന ബി ടെക് കഴിഞ്ഞു, കല്ലിയാണ ആലോചനകളും തകൃതിയായി നടുക്കുന്നുണ്ടായിരുന്നു. നാട്ടില്‍ നിന്നും അമ്മയുടെ എഴുത്ത് വന്നു, പറ്റിയ ഒരു ആലോചന വന്നിട്ടുണ്ട്, പയ്യന്‍ യു എസില്‍ ആണ് ഒരു എഴുപത്തിയഞ്ച് പവന്‍ എങ്കിലും കൊടുക്കണം, ഒന്നും ഇല്ലെങ്കിലും അവള്‍ ഒരു എഞ്ചിനീയര്‍ അല്ലേ !!., എഴുത്ത് വായിച്ചപ്പോള്‍ തലയില്‍ ഇടിത്തീ വീണ പോലെ ആയി, എഴുത്തും പിടിച്ചു എത്ര നേരം ഇരുന്നു എന്ന് അറിയില്ല.

വീടും താമസിക്കുന്ന മുപ്പതു സെന്റും പണയം വച്ച് പിന്നെ വേറെയും കുറെ കടം വാങ്ങി, എങ്ങിനെ എന്ന് അറിയില്ല നന്ദനയുടെ കല്ലിയാണവും നടത്തി, പറഞ്ഞ പൊന്നും കൊടുത്തു, നാനുറു പേര്‍ക്ക് സദ്യയും കൊടുത്തു, ആഗ്രഹം ഉണ്ടായിരുന്നെകിലും കല്ലിയാണത്തിനു പങ്കുചേരാന്‍ പറ്റിയില്ല. എല്ലാ കാരിയവും അമ്മ തന്നെ ഭംഗിയായി നടത്തി, മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവളും യു എസ്സിലേക്ക് പോയി, അപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ചാരിതാ ര്‍ത്യം തോന്നി. ഞാന്‍ കഷ്ട്ട പെട്ടിട്ടായാലും അവള്‍ ഒരു നല്ല നിലയില്‍ എത്തിയല്ലോ എന്നതില്‍ അതിയായ സന്തോഷം തോന്നി.

പിന്നീട് അങ്ങോട്ട് കൂനിന്‍മ്മേല്‍ കുരു എന്ന പോലെ ആയി അവസ്ഥ, പണയത്തിന്‍റെ പലിശ ഒരു വലിയ തുക തന്നെ വരുമായിരുന്നു, കൂട്ടത്തില്‍ ഹേമന്തിന്റെ ഫീസും, നാട്ടില്‍ ഉള്ള വീട്ടു ചിലവും എല്ലാം കൂടി ഭ്രാന്തു പിടിക്കുമെന്ന അവസ്ഥയില്‍ ആയി.ഉണ്ണാതേയും, ഉറങ്ങാതെയും പണി എടുത്തു, വീണ്ടും ഒരു നാല് വര്‍ഷം കഴിഞ്ഞു, ഹേമന്ത് ബി ഡി എസ്കഴിഞ്ഞു ഇനി ഒരു വര്‍ഷം പ്രാക്ടീസ് കൂടി കഴിഞ്ഞാല്‍ അവനും ഒരു നിലയില്‍ എത്തും, കഷടത്തിന്റെയും പ്രയാസത്തിന്റെയും നടുവില്‍ നില്‍ക്കുമ്പോള്‍ പോലും മനസ്സിന് അറിയാതെ ഒരു കുളിര്‍ കോരിയിടുന്ന പ്രതീതിയായിരുന്നു. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയെന്നു പറഞ്ഞു അമ്മയുടെ കത്ത് വന്നു, ഉടനെ കുറുച്ചു പണം കടം ചോദിച്ചു നന്ദനയ്ക്ക് കത്ത് എഴുതി, അവനവന്‍ ഉണ്ടാക്കി വച്ച കടം അവനവന്‍ തന്നെ വീടണം എന്ന മറുപടിയും കിട്ടി !!!!!!! വിലാസിനിയോട് കുറുച്ചു പണം ചോദിച്ചപ്പോള്‍ ചേട്ടന് ബിസിനസ്‌ തീരെ കുറവാണുഞാന്‍ അങ്ങോട്ട് കുറുച്ചു പണം ചോദിക്കുവാന്‍ ഇരിക്കുകയായിരുന്നു എന്ന മറുപടിയാണ് കിട്ടിയത്, പാപി ചെല്ലുന്നിടം പാതാളം എന്ന പോലെയായി കാരിയങ്ങള്‍. പല സുഹുര്‍ത്ത്ക്കളുടെയും കാല്‍ പിടിച്ചു കിട്ടാവുന്ന അത്ര കടം വാങ്ങി ജെപ്തി നോട്ടീസില്‍ പറയുന്ന തുക സമയത്ത് തന്നെ അടച്ചു.

വീണ്ടും മൂന്ന്, നാല് വര്‍ഷം കടന്നു പോയി, വയസ്സായ അമ്മയെ ഒന്ന് കാണണം എന്ന് അതിയായ മോഹം മനസ്സില്‍ കുറുച്ചു നാള്‍ ആയി കൊണ്ട് നടക്കുക ആയിരുന്നു, അപ്പോഴേക്കും കടം ഏതാണ്ട്‌ കഴിയാറായിരുന്നു. വരുന്നിടത്ത് വച്ച് കാണാമെന്ന തീരുമാനത്തോടെ നാട്ടില്‍ പോക്ക് ഉറപ്പിച്ചു പതിനാല് വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടില്‍ പോകുകയല്ലേ, വെറും കൈയോടെ എങ്ങിനെ പോകും, അതിനും വാങ്ങി വീണ്ടും കുറെ കടം. അറുപത്തി ഒന്‍പതു കിലോ  ലെഗജുമായി സെപ്റ്റംബര്‍ പതിനാലാം തിയ്യതി എയര്‍ ഇന്ത്യക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കു തിരിച്ചു. യന്ത്രതകരാറും മോശം കാലാവസ്ഥയും കാരണം പല സ്ഥലത്തും ഇറക്കേണ്ടി വന്ന ഫ്ലൈറ്റ് പതിനാല് മണിക്കുറിനു ശേഷമാണെങ്കിലും തിരുവനന്തപുരത്ത് ഭദ്രമായി ഇറങ്ങിയത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിക്കുന്ന അമ്മയുടെ മഹാഭാഗ്യം കൊണ്ടായിരിക്കാം

എയര്‍പോര്‍ട്ടില്‍ ബോംബയിലുള്ള സഹോദരിയും ഭര്‍ത്താവും, കുട്ടികളും പിന്നെ കുറുച്ചു ബന്ധുക്കളും ഉണ്ടായിരുന്നു, കാറില്‍ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ അപരിചിതമായ സ്ഥലം കണ്ടപ്പോള്‍ അത്ഭുതം തോന്നി സ്വന്തം നാട് തന്നെ ആണ് എന്ന് വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു നീണ്ട പതിനാലു വര്‍ഷം നാട്ടില്‍ ഉണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു, സന്തോഷം കൊണ്ട് കരയണമോ, അതോ ചിരിക്കണോ എന്ന് അറിയാതെ കണ്ണീര്‍ പൊഴിക്കുന്ന അമ്മയുടെ മുഖം, പിന്നെ വാരി പിടിച്ചു നെഞ്ചോടു ചേര്‍ത്ത് വിങ്ങി പൊട്ടാനും തുടങ്ങി .വികാരനിര്‍ഭരമായ നിമിഷങ്ങള്‍ കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു.

അമ്മക്ക് മൂന്ന് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു, കേട്ട് കഴിഞ്ഞപ്പോള്‍ഞെട്ടിപ്പോയി താമസിക്കുന്ന വീടിനു ചേര്‍ന്ന് അമ്മയുടെ സഹോദരിയുടെ അറുപതു സെന്‍റ് സ്ഥലം വില്പനയ്ക്ക് വച്ചിട്ടുണ്ട്, അത് മറ്റു ആര്‍ക്കും കൊടുക്കുവാന്‍ പാടില്ല, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്‍റെ അച്ഛന്‍ ഉണ്ടാക്കിയ മണ്ണില്‍ മറ്റു ഒരാള്‍ കാലു കുത്തുന്നത് എനിക്ക് ആലോചിക്കുവാന്‍ പറ്റാത്തതാണ്. അത് കൊണ്ട് അത് വാങ്ങണം, പിന്നെ പഴയ വീട് ഒന്ന് പൊളിച്ചു പണിയണം, പിന്നെ കല്ലിയാണവും കഴിക്കണം, എന്നിട്ട് വേണം എനിക്ക് കണ്ണ് അടക്കുവാന്‍.., അറുപത് സെന്‍റ് സ്ഥലത്തിന്‍റെ വില മുപ്പതു ലക്ഷം വരും, വീട് പുതുക്കി പണിയുവാന്‍ വേറെയും ഒരു പതിനഞ്ചു ലക്ഷം വരും ഇത്രയും പണം എങ്ങിനെ ഉണ്ടാക്കും എന്നുള്ളതായി അടുത്ത പ്രശ്നം, നാട്ടില്‍ വരേണ്ടിയിരുന്നില്ല എന്ന് തോന്നി, എന്തായാലും അമ്മയുടെ ആഗ്രഹം അല്ലെ ഒന്ന് ശ്രമിക്കാന്‍ തന്നെ തീരുമാനിച്ചു. വീടും പുരയിടവും വീണ്ടും പണയപെടുത്തി കിട്ടാവുന്ന അത്ര പണം ഉണ്ടാക്കി സ്ഥലത്തിന് പകുതി പണം കൊടുത്തു ബാക്കി ആറു മാസത്തിനുള്ളില്‍ അടച്ചു രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ എഗ്രിമെന്റ് എഴുതി, ഒരു കരാറുകാരനെ വീട്ടിന്‍റെ പണിയും ഏല്‍പ്പിച്ചു എട്ടു മാസം കൊണ്ട് പണി തീര്‍ക്കാം എന്ന വിധത്തില്‍ പതിനെട്ടു ലക്ഷത്തിനു  കരാര്‍ ഉറപ്പിച്ചു.

അടുത്ത വര്‍ഷം വീണ്ടും വന്നു കല്ലിയാണം നടത്താമെന്ന് അമ്മക്ക് വാക്കും കൊടുത്തു ഇരുപത്തി എട്ടു ദിവസത്തിന് ശേഷം തിരിച്ചു പോയി. കമ്പനിയില്‍ എത്തിയപ്പോള്‍ കേട്ട വാര്‍ത്ത‍ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതായിരുന്നു. ഫാക്ടറിയില്‍ ചായ കൊടുത്തു കൊണ്ടിരുന്ന ബീഹാര്‍ കാരനായ ഹോസ് ലാ പ്രസാദ്‌ ഹരിദയാറാം യാദവ് ഉറക്കത്തില്‍ അറ്റാക്ക്‌ വന്നു മരിച്ചു, പതിനൊന്നു വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്ന അയാളുടെ ഭാര്യ മറ്റു ഒരാളുടെ കൂടെ ഒളിച്ചോടി, ആ വിഷമത്തില്‍ കരഞ്ഞു കൊണ്ട് ഉറങ്ങുവാന്‍ കിടന്ന ഹോസ് ല പിന്നെ ഉണര്‍ന്നില്ല, നാട്ടിലേക്ക് പോകുമ്പോള്‍ ഒരു കപ്പ് ചായ കൊടുത്തു കൊണ്ട് വിഷമത്തോടെ പാവം പറഞ്ഞിരുന്നു "സാബ് അഗര്‍ നസീബ് ഹൈ തു ആഗല സാല്‍ മൈ ബി ഗാവ് ജായേഗ" ആഗ്രഹിച്ചത്‌ പോലെ അടുത്ത വര്‍ഷം നാട്ടില്‍ പോകുവാന്‍ ഹോസ് ല പ്രസാദിന് വിധി ഇല്ലായിരുന്നു. സ്വന്തം കഷടങ്ങളും പ്രയാസങ്ങളും ഭൂമിയില്‍ ഉപേക്ഷിച്ചു പ്രയാസങ്ങള്‍ ഇല്ലാത്ത ലോകത്തിലെക്ക് ഹോസ് ല പ്രസാദ്‌ പറന്നു പോയി അടുത്ത വര്‍ഷത്തിനു കാത്തു നില്‍ക്കാതെ തന്നെ ഹോസ് ല നാട്ടില്‍ എത്തി വെളുത്ത, കാറ്റു കടക്കാത്ത, സുന്ദരമായ പെട്ടിക്കകത്താണെന്ന് മാത്രം.

പറഞ്ഞ സമയത്തിന് പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം വീണ്ടും തുടങ്ങി. യുനയിറ്റെഡ് അറബ് ബാങ്കില്‍ നിന്നും കിട്ടാവുന്നത്ര ലോണ്‍ സങ്കടിപ്പിച്ചു, ജക്ക സയെദ്ന്‍റെ കയ്യില്‍ നിന്നും ബ്ലേഡ്നും പണം വാങ്ങി, പിന്നെ ഓവര്‍ ടൈം അടക്കം പതിനാല് മണിക്കൂര്‍ ജോലിയും ചെയ്തു, ഫ്രണ്ട്സിന്‍റെ കയ്യില്‍ നിന്നും കുറെ കടം വാങ്ങി അമ്മയുടെ പേരില്‍ സ്ഥലം രജിസ്ട്രഷന്‍ പറഞ്ഞ സമയത്ത് തന്നെ നടത്തി . വീട്ടു പണിയും നടന്നു കൊണ്ടിരുന്നു അമ്മയോട് പറഞ്ഞ ഒരു വര്‍ഷം അപ്പോഴേക്കും കഴിഞ്ഞിരുന്നു. പിന്നെ നിത്യവും വിളിയായിരുന്നു, അങ്ങിനെ നില്‍ക്കക്കള്ളിയില്ലതായപ്പോള്‍ പെണ്ണ് കാണുവാന്‍ അമ്മയെ വിളിച്ചു പറഞ്ഞു. അമ്മയും ബന്ധുക്കളും കൂടി രണ്ടു മൂന്ന് പെണ്ണിനെ കണ്ടു വച്ചു. ഡിസംബര്‍ രണ്ടാം തിയതി നാട്ടിലേക്കു പോകുവാന്‍ ലീവിന് അപേക്ഷിച്ച്. പിന്നീട് നാട്ടിലേക്കുള്ള അത്യാവശ സാധനങള്‍ വാങ്ങി തുടങ്ങി. ഒരു വെള്ളിയാഴ്ച റോളയില്‍ സാദനങ്ങള്‍ വാങ്ങികൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു, ഫ്രൈഡേ ഓവര്‍ടൈം ഡ്യൂട്ടി ക്ക് പോയ കൂടെ താമസിക്കുന്ന കാണി നൈന മുഹമ്മദ്‌ അപകടത്തില്‍ മരിച്ചു. സൈറ്റ് ഡ്യൂട്ടിയില്‍ ആയിരുന്ന ആള്‍ ക്രടലില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പതിനെട്ടു നിലകള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് വീണ മുഹമ്മദ്‌ ചിന്നി ചിതറി പോയിരുന്നു. കല്യാണം കഴിഞ്ഞു വന്നിട്ട് പതിമൂന്ന് മാസമേ ആയിരുന്നുള്ളു. ഒരു കുഞ്ഞും ഉണ്ടായിരുന്നു.

ഡിസംബര്‍ രണ്ടാം തിയതി രാത്രി തന്നെ നാട്ടില്‍ എത്തി, മൂന്നാം തിയതി തന്നെ അമ്മ കണ്ടു വച്ചിരുന്ന പെണ്‍ കുട്ടികളെ കാണുവാന്‍ പോയി. അമ്പലപ്പുഴ തകഴിയില്‍ ഉള്ള തയ്പറമ്പത്ത് ഉദയന്‍ മകള്‍ സുമയെയാണ് ഇഷ്ടമായതു. പിന്നെ വേഗം തന്നെ വാക്ക് കൊടുക്കലും, നിശ്ചയവും നടന്നു. ഡിസംബര്‍  ഇരുപത്തി ഒന്‍പതാം തിയ്യതി കല്യാണവും നടന്നു. രണ്ടു മാസത്തെ ലീവ് തീര്‍ന്നപ്പോള്‍ വീണ്ടും ഒരു മാസത്തെ എക്സ്റ്റന്‍ഷന്‍ ചോദിച്ചു. കമ്പനിക്കു വര്‍ക്ക്‌ കുറവായിരുന്നതിനാല്‍ ലീവ് കിട്ടുകയും ചെയ്തു. ലീവ് തീരുന്നതിന്‍റെ രണ്ടു  ദിവസ്സം മുമ്പ് തന്നെയുള്ള ടിക്കറ്റ്‌ ബുക്ക്‌ചെയ്തിരുന്നു. ഹേമന്ത് ടിക്കെറ്റ് എടുത്തു തന്നിരുന്നു, അമ്മയോടും മറ്റും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ എന്തോ ഒരു വല്ലാത്ത മടുപ്പായിരുന്നു.

 സമയത്തിന് തന്നെ ഫ്ലൈറ്റ് ദുബായ് എത്തി. മുന്‍കൂട്ടി അറിയിച്ചത് കൊണ്ട് കമ്പനി ഡ്രൈവര്‍ അര്‍ഷാദ് ഖാന്‍ വണ്ടിയുമായി വന്നിരുന്നു. സ്വതവേ വായാടിയായ അര്‍ഷാദ് എന്ത് കൊണ്ടോ ഒരു വല്ലാത്ത മൌനത്തില്‍ ആയിരുന്നു. ഷാര്‍ജയില്‍ കമ്പനി ക്യാമ്പില്‍ എത്തുന്നത്‌ വരെ ഒന്നും തന്നെ സംസാരിച്ചില്ല. റൂമില്‍ എത്തിയപ്പോള്‍ കൂടെ താമസിക്കുന്നവരും മൌനത്തില്‍ ആയിരുന്നു. എല്ലാവരിലും എന്തോ ഒരു പന്തി കേടു തോന്നി. സഹികെട്ടപ്പോള്‍ അല്‍പ്പം കോപത്തില്‍ തന്നെ എല്ലാവര്ക്കും എന്തു പറ്റിയെന്നു ചോദിക്കുകയും ചെയ്തു. ഹെമന്തിനെ ഉടനെ  വിളിക്കണമെന്ന മറുപടിയാണ് കിട്ടിയത്. പിരിമുരുക്കത്തോടെയാണ് വിളിച്ചത്, കേട്ട പാടെ ഫോണ്‍ കയ്യില്‍ നിന്നും താഴെ വീണു. അമ്മ മരിച്ചിരിക്കുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വിഷമത്തോടെ അമ്മ കുറുച്ചു കഞ്ഞിയും കഴിച്ചു കിടക്കാന്‍ പോയതാണ്. രാവിലെ ഉണരാത്തതിനാല്‍ വിളിക്കാന്‍ പോയ ഹേമന്ത് മരിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. ആരും അറിയാതെ വന്ന ഒരു അറ്റാക്ക്‌അമ്മയുടെ ജീവനും കൊണ്ടാണ് പോയത്.  അമ്മ വാക്ക് പാലിച്ചു, ''സ്ഥലം വാങ്ങി വീട് പുതുക്കി പണിതു നിന്‍റെ കല്യാണവും കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാന്‍:"""'' എല്ലാ കാര്യത്തിലും കണിശക്കാരിയായിരുന്ന അമ്മ പറഞ്ഞ ഈ വക്കും പാലിച്ചു.


ഒരാഴ്ച ജോലിക്ക് പോയില്ല, അമ്മയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല, വരാന്‍ നേരത്ത് നിറുകയില്‍ ചുംബിച്ചു കൊണ്ട് വിങ്ങി പൊട്ടുന്നുണ്ടായി    രുന്നു. ചിലപ്പോള്‍ അവസാനത്തെ യാത്ര മൊഴിയായത്‌ കൊണ്ടാവാം അമ്മ പതിവില്‍ കൂടുതല്‍ വിഷമത്തില്‍ ആയിരുന്നു. കടവും പലിശയും കൂടി നല്ല ഒരു തുക മാസം ഉണ്ടാക്കണം, നീറുന്ന മനസ്സുമായി ജോലിക്ക് പോയി തുടങ്ങി നാട്ടിലെ കടം കുറുച്ചു ഹേമന്ത് അടക്കുന്ന്തിനാല്‍ കുറുച്ചു ആശ്വാസമായി. അമ്പലപ്പുഴയില്‍ പ്രൈവറ്റ് ആശുപത്രിയില്‍ ഡണ്ടിസ്സ്റ്റായി ജോലി കിട്ടിയത് ഒരു ആശ്വാസമായിരുന്നു. വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കുറുച്ചു മാസങ്ങള്‍ കടന്നു പോയി.

സുമ ഒരു പെണ്‍ കുഞ്ഞിനെ പ്രസവിച്ചു, പ്രസവസമയത്ത് നാട്ടില്‍ ഉണ്ടാകണ മെന്നു അവള്‍ എപ്പോഴും പറയുമായിരുന്നു. പക്ഷെ കടം തീരാതെ ഇനിയും നാട്ടിലേക് പോകുന്നത് അപകടകരമാണെന്ന തിരിച്ചറിവ് കൊണ്ട് എല്ലാ ആഗ്രഹവും മനസ്സില്‍ ഒതുക്കി. പ്രസവരക്ഷക്കുള്ള പണം അയക്കുവാന്‍ സുന്ദരേശനോട് പലിശക്ക് രണ്ടായിരം ദിര്‍ഹം വാങ്ങി, ഇരുപത്തി അയ്യാ യിരം രൂപ നാട്ടിലേക് അയച്ചു കൊടുത്തു. ഒന്നാമത്തെ മാസം നൂറ്റി നാല്‍പതു ദിര്‍ഹം പലിശ സുന്ദരേശന് കൊടുത്തു. രണ്ടാം മാസം ശമ്പളത്തിന്റെ തലേ നാള്‍ സുന്ദരേശന്‍ വിഷം കഴിച്ചു മരിച്ചു. പലരില്‍ നിന്നും നാല് ദിര്‍ഹം മാസ പലിശക്ക് വാങ്ങി ഏഴു ദിര്‍ഹം മാസ പലിശക്ക് മറിച്ചു കൊടുക്കുന്ന സുന്ദരേശനെ ആരോ ഏഴു ലക്ഷം ദിര്‍ഹം കടം വാങ്ങി തിരിച്ചു കൊടുക്കാതെ പറ്റിച്ചു, ശമ്പളത്തിന്റെ പിറ്റേ ദിവസം പലര്‍ക്കുമായി രണ്ടു ലക്ഷത്തോളം ദിര്‍ഹം കൊടുക്കണമായിരുന്നു. അതില്‍ നിന്നും രക്ഷ പെടാന്‍ വഴി കാണാതെ സുന്ദരേശന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ജീവിത പ്രാരബ്ദ് ധത്തിനിടക്ക് വര്‍ഷങ്ങള്‍ കടന്നു പോയത് അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ അങ്ങിനെ നടിച്ചു. മകള്‍ക്ക് ഏഴു വയസ്സായിരുന്നു. കടങ്ങള്‍ ഒക്കെ ഏതാണ്ട് അവസാനിച്ചിരുന്നു. മകളെ കാണണമെന്ന ആഗ്രഹം കുറെക്കാലമാ യി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു. ഓണത്തിന് വരാം, വിഷുവിനു വരാം എന്ന് പറഞ്ഞു പലപ്പോഴായി ഭാര്യയെ പറ്റിച്ചുകൊണ്ടുമിരുന്നു. ഇപ്പോള്‍ അവള്‍ നാട്ടില്‍ എപ്പോള്‍ വരുമെന്ന് ചോദിക്കാറുമില്ല. അങ്ങിനെ മുന്‍ തീരുമാനമില്ലാതെ ഒരു നാട്ടില്‍ പോക്ക് ഉണ്ടായി, രാത്രി കിടക്കുമ്പോള്‍ പോകണം എന്ന് തോന്നി നാലാം നാള്‍ ചില്ലറ ചില സാധനങ്ങളും വാങ്ങി നാട്ടില്‍ അറിയിക്കാതെ യാത്ര പുറപ്പെട്ടു.

ബാഗും തൂക്കി വീട്ടു മുറ്റത്ത്‌ എത്തുമ്പോള്‍ ഒരു പെണ്‍ കുഞ്ഞു മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുന്നു, അമ്മാ തുണിക്കച്ചവടക്കാരന്‍ അണ്ണാച്ചി വന്നു എന്ന് പറഞ്ഞു കൊണ്ട് അവള്‍ അകത്തേയ്ക്ക് ഓടി കയറി. മകളുടെ കൈയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങി വന്ന അമ്മ കണ്ടത് മകളുടെ അച്ഛനെയായി രുന്നു. സ്വന്തം കുഞ്ഞിനേയും ഭാര്യയെയും നോക്കാതെ ആര്‍ക്കോ വേണ്ടി ജീവിച്ചാല്‍ കുഞ്ഞു പോലും  അച്ഛനെ തിരിച്ചറിയാതാവുമെന്ന പരിഭവ വാക്കുകളോടെ അവര്‍ ഭര്‍ത്താവിന്‍റെ കൈയ്യില്‍ പിടിച്ചു അകത്തേക്ക് പോയി. കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിയുമ്പോള്‍ പോയതാണ്. മകള്‍ക്ക് ഏഴു വയസ്സായപ്പോളാണ് വീണ്ടും കാണുന്നത്, ഇതിനിടക്ക്‌ എത്ര മാനസീക പ്രശ്നങ്ങള്‍ അവര്‍ അനുഭവിചിട്ടുണ്ടാകാം??

നാട്ടിലെത്തിയ വിവരം അറിഞ്ഞു വിലാസിനിയും നന്ദനയും നാട്ടില്‍ എത്തി, സ്വത്തു ഭാഗം വയ്ക്കണം, വീട് എടുക്കുന്ന ആള്‍ പണം കെട്ടണം, കഷ്ടപെട്ട് കടം വാങ്ങി അമ്മയുടെ പേരില്‍ വാങ്ങിയ സ്ഥലം അടക്കം മൊത്തം നാലായി പങ്കു വച്ചേ തീരു എന്നായി രണ്ടു പേരും. അങ്ങിനെ സ്ഥലം നാലായി ഭാഗിച്ചു. വീടിനു പതിനാറു ലക്ഷം വില നിശ്ചയിച്ചു, നാലു ലക്ഷം വീതം നന്ദനക്കും, വിലാസിനിക്കും ഒരു വര്‍ഷത്തിനകം നല്‍കാമെന്ന അഗ്രീമെന്റും എഴുതി രജിസ്റ്റര്‍ ചെയ്തു. ഹേമന്ത് മാത്രം വീടിന്‍റെ പങ്കു വേണ്ടന്നു പറഞ്ഞു. പിന്നെ വിലാസിനിയുടെ നാല് ലക്ഷം രൂപ കൊടുത്തു കൊള്ളാം എന്നും ഉറപ്പു നല്‍കി .
അനുവദിക്കപ്പെട്ട ലീവ് തീരുന്ന ദിവസം തന്നെ തിരിച്ചു പോയി, മനസ്സിന് വല്ലാത്ത ഭാരമായിരുന്നു, വിലസിനിയുടെയും, നന്ദനയുടെയും ഭാഗത്ത്‌ നിന്ന് ഇങ്ങിനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വര്‍ഷത്തില്‍ ആദ്യമായി മനസ്സില്‍ ഒരു ചോദ്യം ഉദിച്ചു. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിച്ചു ?? ജോലി ചെയ്യുവാനോ, ഭക്ഷണം കഴിക്കാനോ മനസ്സ് ഇല്ലായിരുന്നു, വല്ലാത്ത ഒരു മരവിപ്പ് മനസിനെ ബാധിച്ചിരുന്നു. പിന്നെ ബീ പീ യും കൊളസ്ട്രോളും ഷുഗര്‍ ഇങ്ങിനെ എല്ലാ വിധ അസുഖങ്ങളും വന്നു പെട്ട്, ഒരു കാലത്ത് ഇല്ലായിമ്മ കൊണ്ട് നല്ല ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല, ഇപ്പോള്‍ വയ്യായ്മ്മ കൊണ്ടും കഴിക്കാന്‍ പറ്റാതായി.

കമ്പനിക്ക് പുതിയ പ്രൊജക്റ്റ്‌ കിട്ടിയതിനാല്‍ കുറെ പുതിയ വിസയും ഉണ്ടായിരുന്നു. അയല്‍വാസിയായ തോമന്‍ ചേട്ടന്‍ ജീവിക്കാന്‍ വല്ലാത്ത പ്രയാസ്സത്തില്‍ ആയിരുന്നു. പറ്റിയാല്‍ മകന് ഒരു വിസ തരപ്പെടുത്തി തരണമെന്നും പറഞ്ഞു പാസ്പോര്‍ട്ട്‌ കോപ്പിയും തന്നു വിട്ടിരുന്നു. കോപ്പി കൊടുത്തപ്പോള്‍ കൂടുതല്‍ ഒന്നും ചോദിക്കാതെ വാങ്ങുകയും ഒരാഴ്ച കൊണ്ട് വിസ കിട്ടുകയും ചെയ്തു. വിസ കിട്ടുമ്പോള്‍ എന്തോ അസുഖമായി പയ്യന്‍ ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജ് ആയി ഒരാഴ്ചക്ക് ശേഷം സെബാസ്റ്റ്യന്‍ കളരിക്കല്‍ തോമന്‍ ദുബായില്‍ വന്നിറങ്ങി. കമ്പനിയില്‍ വന്നു പിറ്റേ ദിവസ്സം തന്നെ ജോലിയില്‍ കയറി, വിസ അടിക്കുവാന്‍ വേണ്ടി മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ കഴിഞ്ഞു, അപ്പോഴേക്കും നാട്ടില്‍ നിന്നും വന്നു ഇരുപതു ദിവസ്സമേ ആയിരുന്നുള്ളു. ഒരു ദിവസ്സം ജോലി ചെയ്തു കൊണ്ടിരി ക്കുമ്പോള്‍ എന്തോ അസ്വസ്ത്ഥത തോന്നുകയാല്‍ കൂടെ ജോലി ചെയ്യുന്നവര്‍ അടുത്തുള്ള ഗോപി മെഡിക്കല്‍ ക്ലിനിക്കില്‍ കൊണ്ട്പോയി, പരിശോധനക്ക് ശേഷം ധൃതിയില്‍  ഡോക്ടര്‍ ബിജു സ്വന്തം വണ്ടിയില്‍ തന്നെ സെബാസ്റ്റ്യന്‍ നെയും കൊണ്ട് കുവൈറ്റ്‌ ആശുപത്രിയില്‍ കൊണ്ട് പോയി. അവിടെ ഐ സീ യു വില്‍ പ്രവേശിപ്പിച്ചു. നാട്ടില്‍ ഹൃദയ ശാസ്ത്ര ക്രിയ കഴിഞ്ഞ കാര്യം ഒളിച്ചു വച്ചാണ് വിസയില്‍ എത്തിയിരുന്നത്. ആറു മാസത്തെ  വിശ്രമം ആയിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. മുറിവ് ഉണങ്ങുന്നതിന് മുമ്പ് ജോലി ചെയ്തതാണ് പ്രശനമായത്. പിറ്റേ ദിവസം രാവിലെ സെബാസ്റ്റ്യന്‍ കളരിക്കല്‍ തോമന്‍റെ മരണ വാര്‍ത്ത‍  കേട്ടാണ് കമ്പനി ക്യാമ്പില്‍ എല്ലാവരും ഉണര്‍ന്നത്.

പോലിസ് ക്ലിയറന്‍സും കൌണ്‍സുലേറ്റ് ക്ലിയറന്‍സും കഴിഞ്ഞു ഒരാഴ്ച കൊണ്ട് ബോഡി കിട്ടി, അയല്‍ വാസ്സിയായതിനാല്‍ ബോഡിയുടെ കൂടെ പോകണമെന്ന് കമ്പനി ആവശ്യപ്പെട്ടു. മരണ വാര്‍ത്ത സെബാസ്റ്റ്യന്‍റെ വീട്ടില്‍ അറിയിച്ചിരുന്നില്ല. രണ്ടു സഹോദരി ഭര്‍ത്താക്കന്മാരെ മാത്രമേ അറിയിച്ചി രുന്നുള്ളൂ. അവര്‍ അവിചാരിതമായി വീട്ടില്‍ കുടുംബ സമേതം താമസിക്കു വാന്‍ വരുന്ന പോലെ തലേ ദിവസം വൈകീട്ട് വീട്ടില്‍ എത്തിയിരുന്നു. മക്കളും ഭര്‍ത്താവും പേരക്കുട്ടി കളും വന്ന സന്തോഷത്തില്‍ ത്രേസ്യാമ്മയും തോമന്‍ ചേട്ടനും വലിയ സന്തോഷത്തില്‍ ആയിരുന്നു.

രാവിലെ ഉണര്‍ന്ന ത്രേസ്യാമ്മ അടയുണ്ടാക്കുവാന്‍ വാഴയില പറിക്കുക യായിരുന്നു. വീടിനു മുന്നിലെ റോഡില്‍ ഒരു ആംബുലന്‍സ് വരുന്നത് കണ്ടു ആകാംക്ഷയോടെ മുന്നിലേക്ക് വന്നു, നോക്കുമ്പോള്‍ സ്വന്തം വീട്ടു മുറ്റത്തേക്ക് തന്നെ ആംബുലന്‍സ് വന്നു നിന്ന്. ഒരു നിമിഷം പരിബ്രമിച്ച അവര്‍ സമാധാ നിച്ച്, മക്കളും പേരക്കുട്ടികളും മറ്റുള്ളവര്‍ എല്ലാം വീട്ടില്‍ തന്നെ ഉണ്ട്. അപ്പോള്‍ വഴി തെറ്റിയോ മറ്റോ വന്നതായിരിക്കാം. നോക്കി നില്‍ക്കെ ഒരു കോഫ്ഫിന്‍ അയല്‍ വാസ്സികള്‍ എല്ലാം ചേര്‍ന്ന് പുറത്തേക്കു എടുത്തു. പെട്ടന്ന് അവരുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി, ഒരു ആര്‍ത്തനാദത്തോടെ അവര്‍ പുറകിലേക്ക് മറിഞ്ഞു.

" സമയമാം രഥത്തില്‍ നാം സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു" ബോധം തെളിയുബോള്‍ പുരോഹിതന്‍റെ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. ചാടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റു രണ്ടു മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് താങ്ങി പിടിച്ചു കൊണ്ട് വന്നു ബോഡി യുടെ പുതപ്പു മാറ്റി മുഖം കാണിച്ചു. ഒരു ആര്‍ത നാദത്തോടെ വീണ്ടും അവര്‍ ബോധരഹിതയായി. പിന്നെ ഒരിക്കലും അവര്‍ക്ക് ബോധം തിരിച്ചു കിട്ടിയില്ല, ഒരു മാസത്തിനു ശേഷം തോമന്‍ ചേട്ടനെ തനിച്ചാക്കി അവരും മകന്‍റെ അടുത്തേക്ക് യാത്രയായി.

ബോഡിയുടെ കൂടെ പോകുവാന്‍ കമ്പനി അനുവദിച്ച ഒരാഴ്ച ലീവ് കഴിഞ്ഞു, ശിവരാജന്‍ വീണ്ടും തിരിച്ചു പോയി, പ്രായവും,രോഗവും, പ്രയാസങ്ങളുമാ യി, ഇപ്പോഴും ജോലി ചെയ്യുന്നു. മടക്കം എങ്ങിനെ എന്ന് നിശ്ചയമില്ലാതേ, ഒരു കാര്യം ഉറപ്പാണ്‌, നാട്ടില്‍ തന്നെ എത്തുമെന്നുള്ളതില്‍, ചിലപ്പോള്‍ പെട്ടിക്കക ത്തായിരിക്കുമെന്നു മാത്രം .........................................






















No comments:

Post a Comment