നാഗ മാണിക്ക്യം
വിസ്വശിച്ചാലും ഇല്ലെങ്കിലുംകേശുഭായ് രമണ്‍ലാല്‍ പട്ടേല്‍ വല്‍സാട് ജില്ലയിലെ ഭിലാട് സ്വദേശിയാണ്. ഈന്ത പന മരത്തില്‍ നിന്നും കള്ള് എടുത്തു വില്‍ക്കുകയാണ് ജോലി. ദിവസവും രാവിലെയും വൈകുന്നേരവും കള്ള് എടുത്തു ചെറിയ കുറെ മടുക്കകളിലാക്കി വീടിനോട് ചേര്‍ന്നുള്ള പുല്‍ പന്തലില്‍ വച്ച് കാത്തിരിക്കും. പന ഓല മടഞ്ഞു ഉണ്ടാക്കിയ പായ നിലത്തു വിരിച്ചിരിക്കും. കോഴിയും, മുട്ടയും കറി വച്ചതും പിന്നെ കുറുച്ചു ചക്ക്ളി (മുറുക്ക്) ഒരു ഭരണിയില്‍ വച്ച്ഏഴ് മണി മുതല്‍ കുടിയന്‍ മാരെയും കാത്തു ഇരിക്കും. ഒരു മടുക്ക കള്ളിന് അഞ്ചു രൂപയും, കോഴി കറിക്ക് നാല് രൂപയുമാണ് വില. ഒരു പതിനഞ്ചു സ്ഥിരം പറ്റു കാരും പിന്നെ ഒരു പത്തു പതിനഞ്ചു പേര്‍ അല്ലാതെയും കസ്റ്റമര്‍ ആയി ദിവസവും വരും. സാരിഗാം ഇണ്ടസ്ട്രിയല്‍ എസ്റ്റേറ്റ് സമീപത്തായതിനാല്‍ മറ്റു സംസ്ഥാനക്കാരായ ആളുകളാണ് കസ്റ്റമര്‍ കൂടുതലും. കറിയോ മുറുക്കോ വേണ്ടാത്തവര്‍ക്ക് ഒരു പച്ച മുളക് കള്ളിന്‍റെ കൂടെ കൊടുക്കും. രാത്രി കുടിച്ചു പാട്ടും പാടി ചൂട്ടും കത്തിച്ചു ആളുകള്‍ വീട്ടിലേക് നടക്കും. ദിവസ്സത്തില്‍ ഒരു നൂറ്റി ഇരുപത്തിയഞ്ചു രൂപ ലാഭമായി കിട്ടും. അത് കൊണ്ട് നാല് മക്കളടക്കം ഏഴു പേര്‍ അടങ്ങുന്ന കുടുംബം കഴി ഞ്ഞു പോന്നു.
രമണ്‍ ലാല്‍ പട്ടേലിന്‍റെ മകന്‍ രമേഷ് പട്ടേല്‍ സാരിഗാമിലുള്ള മഹാജന്‍ പ്രൊ സസെറസ് പ്രൈവറ്റ് ലിമിറ്റെഡ്ല്‍ ജോലി ആണ്. ദിവസം പതിനെട്ടു രൂപ കണക്കില്‍ മാസ ശമ്പളം കിട്ടും. രമേഷ് പട്ടേലിന്‍റെ വിവാഹത്തിന് കമ്പനിയില്‍ ഉള്ള എല്ലാവരെയും ക്ഷണിച്ചിരുന്നു. അങ്ങിനെ രാവിലെ ഒന്‍പതര മണിക്ക് ഞങ്ങള്‍ രമേഷിന്‍റെ വീട്ടില്‍ എത്തി. ചെന്നു കയറിയ പാടെ നിലത്തു വിരിച്ച പായയില്‍ ഇരുത്തി. അപ്പോഴേക്കും ഒരു മടുക്കയില്‍ കള്ളും, ഒരു പ്ലേറ്റില്‍ കോഴിക്കറിയും മുന്നില്‍ എത്തി. രണ്ടും കഴിക്കാത്ത ഞാന്‍ ഒന്ന് അമ്പരന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങിയ എന്നെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന എന്‍റെ സുഹുര്‍ത്ത് കണ്ണന്‍ മുന്നില്‍ എത്തി കള്ളും കോഴി കറിയും എടുത്തു കൊണ്ട് പോയി. പിന്നെ എനിക്ക് ചായയും, പലഹാര ങ്ങളും എത്തി. കഴിച്ചു കഴിഞ്ഞപ്പോഴേക്കും, പെണ്‍ വീട്ടിലേക്ക് പുറപ്പെടാന്‍ സമയമായി. ആളുകള്‍ ഒന്നൊന്നായി ഇറങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങള്‍ പെണ്‍ വീട്ടിലേക്ക് പുറപ്പെട്ടു, വീട്ടിന്‍റെ പടി കയറാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടി വന്നു എല്ലാവരെയും തടുത്തു നിര്‍ത്തി, പിന്നെ രമേഷിനെ മാറ്റി നിര്‍ത്തി എന്തോ ചെവിയില്‍ മന്ദ്രിച്ചു. ഒരു ചെറു ചിരിയോടെയും വര്‍ദ്ധിച്ച സന്തോഷ ത്തോടെയും രമേഷ് താലി കെട്ടു മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞു എല്ലാവരെയും കൂട്ടി തിരിച്ചു പോന്നു. എന്താണ് കാരണം എന്ന് തിരക്കിയപ്പോള്‍ കിട്ടിയ മറുപടി വിചിത്രമായിരുന്നു. രമേഷ് കെട്ടാന്‍ പോകുന്ന പെണ്ണ് പ്രസവിച്ചിരിക്കുന്നു. അത് കൊണ്ട് ഇനി നാല്‍പ്പതു ദിവസം കഴിഞ്ഞേ താലി കെട്ടു പാടുള്ളൂ.!!!!!!!!!!!!!!!.
ഭിലാഡില്‍ ആദിവാസി സമുദായത്തില്‍ വിവാഹത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പെണ്ണും ചെറുക്കനും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി വയ്ക്കും. പിന്നെ അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കും, രണ്ടു പിള്ളേര്‍ ഉണ്ടായതിനു ശേഷം താലി കെട്ട് നടത്തുന്നതും സര്‍വ സാധാരണം. പന്നാലാല്‍ യാദവ് എന്ന ഉത്തര്‍ പ്രദേശ് കാരന്‍ വിവരിച്ചത് കേട്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ അമ്പരന്നു. പിന്നെ നാല്‍പ്പതു ദിവസം കഴിഞ്ഞു വീണ്ടും ഞങ്ങള്‍ രമേഷിന്‍റെ വിവാഹത്തിന് പോയി. സാരിഗാമില്‍ പിന്നെ അധിക കാലം ഇല്ലാതിരുന്നത് കൊണ്ട് രമണ്‍ലാല്‍ പട്ടേലിന്‍റെ വിവരവും ഒന്നും ഇല്ലായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അടുത്ത കാലത്ത് അന്ന് കൂടെ ജോലി ചെയ്തിരുന്ന കണ്ണന്‍ എന്ന ഒരു സുഹുര്‍ത്തിനെ കണ്ടപ്പോള്‍ കേട്ട കഥ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
ഇന്ന് കേശു ഭായ് പട്ടേല്‍ സാരിഗാമിലെ ഒരേ ഒരു കോടിശ്വരന്‍ ആണ് കൊടിശ്വരന്‍ എന്നാല്‍ പല കോടികളുടെ ഉടമ , നാട് നീളെ കടകളും സ്ഥലവും പിന്നെ ഫ്ലാറ്റ്കളും വാങ്ങി കൂട്ടുന്നു. സ്വന്തം പേര് പോലും എഴുതുവാന്‍ അറിയാത്ത കേശു ഭായ് എങ്ങിനെ ഇത്ര വലിയ പണക്കാരന്‍ ആയി ?, ടൂ ജി ത്രീ ജിയെ പറ്റിയൊന്നും ആശാന് വലിയ വിവരം ഒന്നും ഇല്ല, രാഷ്ട്രീയക്കരനുമല്ല, ആകെ അറിയാവുന്ന ജി പണക്കാരന്‍ ആയതിനു ശേഷം നാട്ടുകാര്‍ വിളിക്കുന്ന രമണ്‍ലാല്‍ ജി എന്ന സ്വന്തം പേര്‍ മാത്രമാണ്. കേശുഭായ് രമണ്‍ലാല്‍ പട്ടേല്‍ പണക്കാരന്‍ ആയതിന്‍റെ പിറകിലെ കഥ ഇങ്ങിനെ.
ഒരു ദിവസം അതി രാവിലെ കേശു ഭായ് പന കള്ള് ശേകരിക്കാന്‍ പോകുക ആയിരുന്നു. ഒരു ചൂട്ടും കത്തിച്ചു അതി വേഗം നടന്നു പോകുമ്പോള്‍ ശക്തമായ ഒരു സീല്‍ക്കാരവും, ചീറ്റലും കേട്ട്. നാലും ഭാഗവും തുറിച്ചു നോക്കിയ കേശുഭായ് പേടിച്ചു പിന്നിലേക്ക് ഒഴിഞ്ഞു മാറി. ഒരു രാജ നാഗവും അതിനെ ചുറ്റി ഒരു കീരിയും പരസ്പരം ആക്രമിക്കാന്‍ കോപ്പ് കൂട്ടുകയാണ്. ഓടി പുറകിലോട്ട് മാറിയ രമണ്‍ലാല്‍ജി ഒരു വടി എടുത്തു ചുഴറ്റി എറിഞ്ഞു. നിറുകയില്‍ തന്നെ വടി വന്നു വീണപ്പോള്‍ കീരി ജീവനും കൊണ്ട് ഓടി മറിഞ്ഞു. കുറുച്ചു സമയം ചുറ്റിപ്പറ്റി നിന്ന രാജനാഗം മെല്ലെ അടുത്തുള്ള പോത്തിലേക്ക് വലിഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞു കള്ളുമായി തിരിച്ചു വരുന്ന കേശു ഭായ് കുറുച്ചു മുന്നിലായി നേരത്തെ കണ്ട രാജ നാഗം ഇഴഞ്ഞു പോകുന്നത് കണ്ടു. അല്‍പ്പം ഭയത്തോടെയാണെങ്കിലും പിന്നാലെ നടന്നു പോയിക്കൊണ്ടിരുന്നു. നാഗം തന്‍റെ വഴിയെ തന്നെ മുന്നോട്ടു പോകുന്നത് കണ്ടു അത്ഭുതവും ഭയവും കൊണ്ട് കേശുഭായ് ചകിതനായി. നഗമാണെങ്കില്‍ നല്ല വേഗത്തില്‍ ഇഴയാനും തുടങ്ങിയിരുന്നു. പിന്നെ അടുത്ത് കണ്ട കാഞ്ഞിരമ രത്തില്‍ നിന്നും ഒരു ഇല കടിച്ചു പിടുങ്ങി ഏടുത്തു, അതുമായി കേശുഭായിയു
ടെ മുന്നിലായി വഴി മുടക്കി കൊണ്ട് ഫണം വിടര്‍ത്തി നിന്നു, പിന്നെ വായില്‍ നിന്നും ശക്തിയായി പുറത്തേക്കു തുപ്പി, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ പുറത്തേക്കു വന്ന സാധനം കാഞ്ഞിരയിലയില്‍ ഭദ്രമായി വച്ച് അതി വേഗം ഓടി എങ്ങോ മറഞ്ഞു. കൈയില്‍ എടുത്തു നോക്കിയ കേശു ഭായ് തന്‍റെ അപ്പന്‍ അപ്പുപ്പന്മാര്‍ പറഞ്ഞിരുന്ന നാഗമാണിക്യത്തിന്‍റെ കഥ ഓര്‍ത്തു. കിട്ടിയത് അത് തന്നെ എന്നു മനസ്സിലാക്കിയ കേശുഭായ് നേരെ വീട്ടിലേക്ക് പോയി പെട്ടിയില്‍ വച്ചു. അന്ന് മുതല്‍ കേശുഭായ്ക്ക് പണം പലഭാഗത്തു നിന്നുമായി വന്നു കൊണ്ടിരുന്നു. ഇതില്‍ ഒന്നും വിശ്വാസമില്ലാത്തവര്‍ പരുന്നത്, കള്ളക്കടത്ത് കാര്‍ ഒളിച്ചു വച്ചിരുന്ന സ്വര്‍ണ്ണക്കട്ടി കേശു ഭായിക്ക് കിട്ടയതാണ് എന്നുമാണ്. സത്യം എന്താണ് എന്നു കേശുഭായിജിക്ക് മാത്രമേ അറിയാവു.!!!!!!!!!!!!!!!!!!! കൊടിശ്വരനായ കേശുഭായിജി ഒന്നിലും കുലുങ്ങാതേ വീണ്ടും വീണ്ടും തന്‍റെ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുന്നു !!!!!
ജയരാജന്‍ കോട്ടായി
സായി കൃപ, ഈസ്റ്റ് പൊന്നിയം പോസ്റ്റ്
തലശ്ശേരി
ജയരാജന്‍ കോട്ടായി
സായി കൃപ, ഈസ്റ്റ് പൊന്നിയം പോസ്റ്റ്
തലശ്ശേരി
No comments:
Post a Comment