Friday, 14 December 2012

രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം

                                            രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം
                                                                  നര്‍മ്മ കഥ

രാധാകൃഷ്ണന്‍ ഷാര്‍ജയില്‍ എത്തി ഒരാഴ്ചയെ ആയുള്ളൂ, ഭാഷ ഒന്നും അറിയില്ലായിരുന്നു. എങ്കിലും കമ്പനിയില്‍ കൂടുതലും മലയാളികളായതു കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ കഴിഞ്ഞു പോയികൊണ്ടിരുന്നു. കൊല്ലത്തിനു പുറത്തും പല സ്ഥലങ്ങളും ഉണ്ടെന്നു അറിയുന്നത് ഷാര്‍ജയില്‍ വന്നതിനു ശേഷമാണു. അതിനു മുന്‍പ് ഒരിക്കല്‍ പുള്ളി ഒന്ന് ഡല്‍ഹി കാണാന്‍ പോയി. ഡല്‍ഹിയില്‍ ട്രെയിന്‍  ഇറങ്ങിയപ്പോള്‍ എല്ലാവരും ഓടുന്ന കാഴ്ച യാണ് കണ്ടത്. കൂടെ രാധാകൃഷ്ണനും ഓടാന്‍ തുടങ്ങി.  കുറെ ദൂരം ഓടി കഴിഞ്ഞ പ്പോള്‍ ദാഹവും ക്ഷീണവും തോന്നി, അപ്പോഴാണ് എന്തിനാണ് എല്ലാവരും ഓടുന്നത് എന്ന് ചിന്തിച്ചത്. അതോടൊപ്പം ഓട്ടത്തിന്‍റെ വേഗത കുറയുകയും ചെയ്തു. മുന്നിലേക്ക് നോക്കിയപ്പോള്‍ ഓടിയവരെ ഒന്നും കാണാനുമില്ല, തിരിഞ്ഞു നോക്കിയപ്പോള്‍ പിറകിലായി ഓടിയവെരെയും കാണാനില്ല. തിരക്കേറിയ ജീവിതത്തിനിടയില്‍ സിറ്റിയില്‍ നടക്കാന്‍ ആര്‍ക്കും സമയമില്ല, ജോലി സ്ഥലത്തേക്ക് സമയത്തിന് എത്താന്‍ വേണ്ടി ആളുകള്‍ ഓടുന്നതാണ്‌ എന്ന കാര്യം പുള്ളിക്കാരന് അറിയില്ലായിരുന്നു.  ആകെ പരവശനായ രാധാകൃഷ്ണന്‍ തിരിച്ചു ഓടാന്‍ തുടങ്ങി. ഓടി കിതച്ചു റെയില്‍ വെസ്റ്റേഷനില്‍ എത്തിയപ്പോള്‍ വന്ന ട്രെയിന്‍ തിരിച്ചു പോകുവാന്‍ തുടങ്ങുകയായിരുന്നു. പിന്നെ മടിച്ചു നിന്നില്ല ഓടി കയറി തിരിച്ചു പോയി. കൊല്ലത്ത് തിരിച്ചു എത്തിയപ്പോള്‍ സുഹുര്‍ത്ത്ക്കള്‍ ചോദിച്ചു, ഡല്‍ഹിയില്‍ എന്ത്ണ്ട് വിശേഷങ്ങള്‍ എന്ന്. "അവിടെ എല്ലാവരും ഓടുന്നുണ്ട്, കൂടെ കുറെ നേരം ഞാനും ഓടി, അതാണ് ഡല്‍ഹി.

ഒരു ദിവസ്സം ജെ എം ബി യില്‍ നിന്നും ഷാര്‍ജ പോസ്റ്റ്‌ ഓഫീസിനടുത്തു വരെ പോകേണ്ടേ ആവശ്യം ഉണ്ടായി. ഒരു ഷെയര്‍ ടാക്സിയില്‍ കയറി. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ഹിന്ദി ഭാഷ വശമില്ല എങ്കിലും അറിയാവുന്ന ഭാഷയില്‍ പറഞ്ഞു. "മൈ ഇതര്‍ ഗിരേഗ " ( ഞാന്‍ ഇവിടെ വീഴും ). പരിബ്രാന്ത നായ ഡ്രൈവര്‍ ഡോര്‍ നോക്കിയപ്പോള്‍ അടഞ്ഞു തന്നെ കിടക്കുന്നുമുണ്ട്, നഹി ഗിരേഗ, ബൈട്ട് ജായോ എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പുള്ളി ബഹളം വച്ച് കൊണ്ടിരുന്നു. കോപം വന്ന ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു കോളറില്‍ പിടിച്ചു വലിച്ചു പുറത്തേക് തള്ളി. അതിയായ  സന്തോഷത്തോടെ കൂലിയും കൊടുത്തു ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞു നടക്കുമ്പോള്‍ ഡ്രൈവര്‍ പിറുപിറുത്തു "പാഗല്‍ ഹൈ സാല "

സ്റ്റോര്‍റൂമിന്‍റെ മുകളില്‍ ഒരു സാധനം എടുക്കുവാന്‍ വേണ്ടി ഫോര്‍മെന്‍ രാധാകൃഷ്ണനെ മുകളില്‍ കയറ്റി, കയറിയ പാടെ പുള്ളിക്കാരന്‍ തിരയുവാന്‍ തുടങ്ങി, ഏതാണ്ട് അര മണിക്കൂര്‍ പരിശ്രമിച്ചപ്പോള്‍ ഇവിടെ കാണാനില്ല എന്നായി, വീണ്ടും തിരഞ്ഞു ഒരു മണിക്കൂര്‍ എന്നിട്ടും കണ്ടു കിട്ടിയില്ല, നന്നായി നോക്കാന്‍ ഫോര്‍മെന്‍ വീണ്ടും പറഞ്ഞു, പക്ഷെ കണ്ടു കിട്ടിയില്ല എന്ന് മാത്രമല്ല ആകെ ക്ഷീണിതനുമായി, അപ്പോഴാണ് എന്താണ് വേണ്ടിയി രുന്നതെന്ന് ചോതിക്കാത്ത കാര്യം ഓര്‍ത്തത്‌.

ഉച്ചക്ക് ഒരു ദിവസ്സം മെസ്സ് ഭക്ഷണം വേണ്ടാന്ന് വച്ച് പാകിസ്ഥാനി ഹോട്ടലില്‍ ഉണ്ണുവാന്‍ പോയി പോകുമ്പോള്‍, ചോറും കറിയും എന്ന് എങ്ങിനെ പറയ ണമെന്ന് മറ്റുള്ളവരോട് ചോദിച്ചു വച്ചിരുന്നു "ചാവല്‍ ഔര്‍ സാലന്‍""'' എന്ന് പറഞ്ഞും കൊടുത്തിരുന്നു. ഹോട്ടലില്‍ എത്തുമ്പോഴെക്കും സാലന്‍ മാത്രമേ ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളൂ , എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വന്നതുമില്ല , ഹോട്ടലില്‍ എത്തി ഇരുന്നപ്പോള്‍ വെയ്റ്റര്‍ വന്നു "ഖ്യാ മങ്ങ്ത്താ ഹൈ " എന്ന് ചോദിച്ചു " ചോര്‍ സാല " എന്ന് മറുപടി പറഞ്ഞു , ക്ഷുഭിതനായ വെയ്റ്റര്‍ ചോര്‍ തുമാര ബാപ്പ് ഹൈ, എന്നും പറഞ്ഞു ഹോട്ടലിനു ഉള്ളിലേക്ക് പോയി ഒന്നും കാര്യ മാക്കാതെ തന്നെ  പിന്നെയും ചോര്‍ സാല, ചോര്‍ സാല പറഞ്ഞു കൊണ്ടുമിരുന്നു, ഹോട്ടലില്‍ ഉള്ളവര്‍ എല്ലാ വരും ഒന്നിച്ചു ഇറങ്ങി വന്നു. പിന്നെ സംഭവിച്ചത് എന്താണ് എന്ന് പറയേണ്ടതില്ലല്ലോ.

ഭാഷ അല്‍പ്പ സ്വല്‍പ്പമായി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസ്സം കൂടെ  ജോലി ചെയ്യുന്ന ലാല്‍ജി യാദവുമായി എന്തോ കാര്യത്തിന് ഒന്ന് പിണങ്ങി, പരസ്പ്പരം വാക്ക് തര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരുന്നു, അങ്ങോ ട്ടും ഇങ്ങോട്ടും ചീത്ത പറയാനും തുടങ്ങി, ദേഷ്യം വന്ന രാധ "അഭി മൈ മറേഗ" എന്ന് പറഞ്ഞു, ഭയന്ന് വിറച്ചു പോയ ലാല്‍ജി കരഞ്ഞു കൊണ്ട് കാല്‍ പിടിച്ചു കൊണ്ട് "മാഫ് കരോ ആപ് നഹി മറോ മൈ ബാല്‍ ബച്ച വാല ഹൈ, മേരേ സാത്ത് ജഖട കര്‍ക്കെ ആപ് മരേഗാത്തു പോലീസ് മുജെ പക്ടുകര്‍ ലേ ജായേഗ.(ഇപ്പോള്‍ ഞാന്‍ നിന്നെ അടിക്കും എന്നായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്, പറഞ്ഞു വന്നപ്പോള്‍ അര്‍ഥം മാറി, ഞാന്‍ ഇപ്പോള്‍ മരിക്കും എന്നായി, പേടി ച്ചു പോ യ ലാല്‍ജി ,ഞാനുമായി വഴക്ക് ഉണ്ടായി നീ മരിച്ചാല്‍ പോലിസ് എന്നെ പിടിച്ചു കൊണ്ടുപോകും , ഞാന്‍ കുടുംബം പുലര്‍ത്തേണ്ടവാനാണ് എന്നും പറഞ്ഞു കരയുവാനും തുടങ്ങി.

ഒരിക്കല്‍ സി ബി സൂപ്പര്‍ മാര്‍ക്കെട്ടില്‍ പോയി ഷാമ്പുവാണ് എന്ന് കരുതി ബോഡി ലോഷന്‍ വാങ്ങി വന്നു, കുളിക്കാന്‍ കയറി, എത്ര ഒഴിച്ച് തേച്ചിട്ടും പതയുന്നില്ല, കടക്കാരനെ ചീത്ത വിളിച്ചു കൊണ്ട് കുളി കഴിഞ്ഞു ഇറങ്ങിയ പ്പോള്‍ മറ്റുള്ളവര്‍ കാര്യം തിരക്കി പതിനഞ്ചു ദിര്‍ഹം കൊടുത്തു വാങ്ങിയ ഷാമ്പു പതയുന്നുമില്ല, ഡുപ്ലിക്കേട്ട് ആണ് എന്നും ഇന്ന് ഞാന്‍  അവന്‍റെ കട പൂ ട്ടിക്കുമെന്നും പറഞ്ഞു കലി തുള്ളി നില്‍ക്കുമ്പോള്‍ കൂടെയുള്ളവര്‍ വാങ്ങി നോക്കി പേര് വായിച്ചു "ഹിമാലയ ഹെര്‍ബല്‍ ബോഡി ലോഷന്‍"''

ഇപ്പോള്‍ രാധാകൃഷ്ണന്‍ നന്നായി ഭാഷ പഠിച്ചുആരെങ്കിലും '' തുമാര നാം ഖ്യാ ഹൈ എന്ന് ചോദിച്ചാല്‍ ഉടനെ മറുപടി പറയും.

                          '' രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം''    



No comments:

Post a Comment