ഓര്‍മക്കായി - സുരേന്ദ്ര റോഡ്
സുരേന്ദ്ര റോഡ്, കൂരാറ - ആറ്റുപുറത്ത്കാർക്ക് സുപരിചിതമാണ് എന്നാൽ ആ പേരു റോഡിനു വന്നതിന്‍റെ പിറകില്‍ പലർക്കും അറിയാത്ത ഒരു ദാരുണ കഥയുണ്ട്. (പാനൂര്‍ - കൂത്തു പറമ്പ് റൂട്ടില്‍ മാക്കുല്‍ പീടിക കഴിഞ്ഞാല്‍ പാ ത്തിക്കല്‍ എന്ന ചെറിയ ടൌണ്‍ എത്തും) ആ കാലത്ത് പാത്തിക്കൽ മുതൽ വാച്ചാക്കൽ പറമ്പ് വരെ കൊടും കാടായിരുന്നു. രണ്ടു പറമ്പുകളുടെ ഇടയിൽ കൂടിയുള്ള ധുർഘടമായ ഇട വഴിയായിരുന്നു നാട്ടുകാർക്ക് പോകുവാനും വരുവാനുമുള്ള ആശ്രയം. അങ്ങിനെയാണ് പാത്തിക്കല്‍ മുതല്‍ ആറ്റുപുറം വരെ റോഡ് നിര്‍മിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാവു ന്നത്. എല്ലാ കാര്യത്തിനും രണ്ടു അഭിപ്രായം ഉണ്ടാവുക എന്നത് സ്വാഭാവീക മാണല്ലോ. ഇവിടെയും അത് തന്നെ സംഭവിച്ചു. എങ്കിലും ഏതിർപ്പുകൾ ദുർ ബലമായിരുന്നതിനാൽ റോഡ് നിർമ്മാണം എന്ന ആശയം തന്നെ വിജയിച്ചു. അതു പ്രകാരം റോഡ് കമ്മിറ്റി നിലവിൽ വന്നു. അംഗങ്ങൾ എല്ലാ വീട്ടുകാ രെയും നേരില്‍ കണ്ടു റോഡിനു ഉള്ള സ്ഥലം അനുവദിക്കാന്‍ അഭ്യര്‍ത്തിക്കു കയും ചെയ്തു. സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ചിലർക്കൊക്കെ കടുത്ത ഏതിര്‍പ്പായിരുന്നു. എങ്കിലും ഭൂരിപക്ഷം മാനിച്ചു എല്ലാവരും അനുവാദം നല്‍കുകയും ചെയ്തു. ഇടവും വലവും ഇടതൂര്‍ന്നു നില്‍ക്കുന്ന കൊടും കാടി നു നടുവിൽ (ഇരു വശവും മണ്ണ് കൊണ്ടുണ്ടാക്കിയ മതിൽ)കൂടി പകല്‍ സമയത്ത് പോലും ഒറ്റയ്ക്ക് നടക്കാന്‍ ഭയക്കുന്ന ഇ രുട്ട് നിറഞ്ഞ ഇട വഴി. ഇടവഴിയില്‍ കൂടി നടക്കുമ്പോള്‍ തലയ്ക്കു മുകളില്‍ ചെറിയ മര്‍മരം പോലെ തോന്നും. മുകളിലേക് നോക്കിയാല്‍ കിളയുടെ ഒരു വശത്തുള്ള കാട്ടു ചെടിയു ടെ മുകളില്‍ നിന്നും മറു വശത്തേക്ക് കൊടും വിഷമുള്ള പാമ്പ്കള്‍ ഇഴയുന്നത് സർവ്വ സാധാരണമായ കാഴ്ചയായിരുന്നു .
റോഡ് പണിയുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് വാണിയന്‍റെവിട കുമാരന്‍ ചേട്ടന്‍ ആയിരുന്നു, പതിനഞ്ചു പേര്‍ അടങ്ങുന്ന വര്‍ക്കിംഗ് കമ്മിറ്റിയും രൂപി കരിച്ചു. അങ്ങിനെ റോഡ് പണിയും തകൃതിയായി തുടങ്ങി, കാടുകള്‍ വെട്ടി മാ റ്റി കിള ഇടിച്ചു നിരപ്പാക്കി റോഡ് പണി നടക്കുന്നു. ദിവസ്സവും ഡസന്‍ കണ ക്കില്‍ വിഷ പാമ്പ്കളെ കൊന്നു കൊണ്ടിരുന്നു. പാമ്പുകൾ ആ കാലങ്ങളിൽ മനുഷ്യനു ഒരു വൻ ഭീഷണി തന്നെ ആയിരുന്നു. വാസ സ്ഥലം നഷ്ടമായ പാമ്പു കള്‍ രാപകല്‍ ഭേദമന്ന്യെ ഇടം വലം ഓടി കൊണ്ടുമിരുന്നു. നാട്ടിലെ പഴയ അ പ്പുപ്പന്മാരും , അമ്മുമ്മമാരും ഇതില്‍ അസ്വസ്ഥത പ്രകടിപിച്ചു. നാഗ ശാപം ഏറ്റാല്‍ വന്‍ ആപത്തു വന്നു ചേരുമെന്നും അത് കൊണ്ട് റോഡ് പണി നിര്‍ത്തണമെന്ന് വരെ അവര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി പല പഴയ കാല കഥകളും പറഞ്ഞു കൊണ്ടുമിരുന്നു, ആ കൂട്ടത്തില്‍ രസകരമായ ഒരു കഥ.
ആണിക്കാം പോയിലില്‍ നാരായണന്‍ എന്ന ആള്‍ വലിയ പണക്കാരന്‍ ആയിരുന്നു, ഏക്കര്‍ കണക്കിന് ഭൂമിയും, കോടിക്കണക്കിനു പണവും ഉള്ള ആള്‍. ആളുടെ വീട്ടുപറമ്പില്‍ ഒരു പൊട്ട കുളം ഉണ്ടായിരുന്നു. കാട് പിടിച്ചു കിടക്കുന്ന കുളത്തില്‍ നിന്നും വിഷ പാമ്പുകള്‍ ഇടയ്ക്കിടെ വീട്ടു മുറ്റത്തും വരുമായിരുന്നു. കുട്ടികള്‍ കളിക്കുന്ന മുറ്റത്ത് പാമ്പിന്‍ ശല്ല്യം സഹിക്കാതാ യപ്പോള്‍ നാരായണ്‍ കുറെ ലോഡ് മണ്ണ് കൊണ്ട് വന്നു കുളം നികത്തി. അപ്പോള്‍ കുറെ സര്‍പ്പങ്ങള്‍ മണ്ണിന്നടിയില്‍ പെട്ട് ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. അന്ന് മുതല്‍ നാരായണന് കഷ്ട കാലവും തുടങ്ങി. കുളം മൂടി അഞ്ചാം നാള്‍ നാരായണന്‍റെ മകന്‍ സര്‍പ്പം കൊത്തി മരിച്ചു. പിന്നെ ഏക മകള്‍ക്ക് കുഷ്ഠ രോഗം വന്നു, നാരായണനാണെങ്കില്‍ ശരിരം മുഴുവന്‍ പഴുത്തു ഒരു തരം പുണ്ണ് വന്നു നരകിക്കാനും തുടങ്ങി. അങ്ങിനെ പ്രശ്നക്കാരന്‍റെ അടുത്ത് ചെന്നു, മുറ്റത്ത് എത്തിയപാടെ അയാള്‍ പറയാന്‍ തുടങ്ങി ഞാന്‍ കാത്തിരിക്കുകയാ യിരുന്നു, വരുന്ന കാര്യം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇനി എനിക്ക് ഒന്നും ചെയ്യുവാന്‍ പറ്റില്ല, കുളം മൂടുന്നതിനു മുമ്പ് വന്നിരുന്നെങ്കില്‍ ഞാന്‍ വഴി പറഞ്ഞു തരുമായിരുന്നു. ഇനി വംശ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ആര്‍ക്കും പറ്റില്ല !!!!!!!!. പ്രശന ക്കാരന്‍ വീണ്ടും പറയുവാന്‍ തുടങ്ങി, കുളം മൂടുന്നതിന്‍റെ പത്തു ദിവസ്സം മുമ്പ് മുതല്‍ ദിവസ്സവും രാവിലെയും വൈകീട്ടും കുളക്കരയില്‍ വന്നു നിന്ന് " ഈ കുളം മൂടാന്‍ പോകുന്നു, ഇതില്‍ വസ്സിക്കുന്നവര്‍ സുരക്ഷിത മായ വേറെ സ്ഥല ത്തേക്ക് എത്രയും വേഗം മാറി പോകേണ്ടതാണ്" എന്ന് വി ളിച്ചു പറയണം. അപ്പോള്‍ നാഗങ്ങള്‍ സുരക്ഷിതമായവേറെ വാസസ്ഥലം കണ്ടു പിടിച്ചു കൊള്ളും. അങ്ങിനെ നാഗങ്ങള്‍ അവരുടെ പാട്ടിനു പോയി കൊ ള്ളും, ഇതൊന്നും നോക്കാതെ കാര്യങ്ങൾ ചെയ്താൽ ഇത് പോലുള്ള അനര്‍ത്ത ങ്ങള്‍ ഉണ്ടാവുക സാധാരണമാണ്.
കുട്ടികളായിരുന്ന ഞാനും കൊച്ചെണ്ടവിട മുസ്തഫയും ഒരു ചെറിയ വാഴ ത്തടം മൂടുന്നതിനു മുമ്പ് ഇപ്രകാരം വിളിച്ചു പറഞ്ഞു "നാളെ രാവിലെ ഈ വാഴത്തടം മൂടുന്നതാണ്, ഇതില്‍ വസിക്കുന്നവര്‍ ഇന്ന് തന്നെ വേറെ താവളം തേടേണ്ടതാണ്, വാഴത്തടം മൂടാന്‍ മനസ്സില്‍ ഭയമായിരുന്നു, അഥവാ വല്ല പാ മ്പും മണ്ണില്‍ കിടന്നു ശ്വാസം കിട്ടാതെ മരിച്ചാല്‍ ഞങ്ങള്‍ക്ക് കുഷ്ടം വന്നാലോ എന്ന് !!!!!!!!!!!!
പാമ്പുമായി ബന്ധപ്പെട്ട വേറെയും പലതരം കഥകൾ ആ കാലങ്ങളിൽ പ്രചരി ച്ചിരുന്നു. എൻറെ അമ്മുമ്മയോടു അവരുടെ അമ്മുമ്മ പറഞ്ഞ ഒരു കഥ ഇ ങ്ങിനെ.... അവരുടെ കൂട്ടുകാരി പശുവിനു തിന്നാൻ വൈക്കോൽ വെട്ടുകയാ യിരുന്നു. അപ്പോൾ പിറകിൽ ഒരു ചീറ്റൽ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു സർപ്പത്തെ പിടിക്കാൻ ശ്രമിക്കുന്ന കീരിയും രക്ഷപ്പെടാൻ വേണ്ടിയുള്ള സർപ്പ ത്തിൻറെ വിഭലമായിക്കൊണ്ടിരിക്കുന്ന ശ്രമവും, രൂക്ഷമായ ആക്രമണം തന്നെ നടക്കുന്നു. കൂടുതൽ ഒന്നും ആലോചിക്കാതെ അവർ അടുത്ത് കണ്ട വടി എടു ത്തു കീരിയെ ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. കീരി ജീവനും കൊണ്ട് ഓടി. വൈ ക്കൊലുമായി വീട്ടി ൽ എത്തി കുളി കഴിഞ്ഞു സന്ധ്യ ദീപവുമായി ഉമ്മറത്ത് വന്ന അവർ കാണുന്നതു നേരത്തെ കണ്ട സർപ്പത്തെയാണ് സർപ്പം മുന്നിൽ പത്തി വിടർത്തി ആടുന്നു, സർപ്പം ഒരു കാഞ്ഞിരമരത്തിൻറെ ഇല കടിച്ചു പിടിച്ചിരിക്കുന്നു. ഭയന്ന് പിറകോട്ടു ഓടുമ്പോൾ സർപ്പം കാഞ്ഞിര ഇല നില ത്തു വിരിച്ചു അതിൽ ഒരു കല്ല് വയ്ക്കുകയും ചെയ്തു. പിന്നെ കുറെ ദൂരത്തി ൽ പോയി തല നിലത്തടിച്ചു മരിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ചതിനുള്ള പ്രതിഭലമായി സർപ്പം തൻറെ അമൂല്യമായ വൈരക്കൽ അവർക്ക് നല്കുക യായിരുന്നു. വൈരക്കൽ നഷ്ടപ്പെട്ടാൽ സർപ്പങ്ങൾക്ക് പിന്നെ ജീവിക്കുക അ സാധ്യമാണ്. അത് പോലെ സർപ്പത്തെ കണ്ടാൽ കീരി അതിൻറെ ചുറ്റുവട്ടത്തി ൽ മൂത്രമൊഴിക്കും, കീരി മൂത്രത്തെ കടന്നു പാമ്പിനു മുന്നോട്ട് പോകുകയും അസാധ്യമാണ്. !!!!!!!!!!!!!!!!. സർപ്പത്തിൻറെ വൈരം കിട്ടിയതിൽ പിന്നെ അവർ ആ നാട്ടിലെ ഏറ്റവും വലിയ ധനികയായി മാറുകയും ചെയ്തു. ഓരോരോ കാലങ്ങളിൽ ജനങ്ങളിൽ എന്തെല്ലാം വിശ്വാസങ്ങൾ നിലനിന്നിരുന്നു എന്നു നോക്കു.
റോഡ് കമ്മിറ്റി മീറ്റിംഗ് രാത്രി ജര്‍മ്മന്‍ അബ്ദുല്ലക്കയുടെ വീട്ടില്‍ ചേരുവാന്‍ വേണ്ടി കുമാരന്‍ ചേട്ടനും മറ്റു കമ്മിറ്റി മെമ്പര്‍മാരും കൂടി ഭക്ഷണവും കഴിച്ചു ഇറങ്ങുവാന്‍ തുടങ്ങുമ്പോള്‍ കുട്ടിയായിരുന്ന സുരേന്ദ്രനും കൂടെ ഇറങ്ങുവാന്‍ വാശി പിടിച്ചു. എത്ര പറഞ്ഞിട്ടും വഴങ്ങാതിരുന്ന കുട്ടിയെ കൂടെ കൂട്ടുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഓല ചൂട്ടും വീശി കുമാരന്‍ ചേട്ടന്‍ മുന്നിലും മറ്റു രണ്ടു പേര്‍ക്ക് ശേഷം സുരേന്ദ്രനും പിന്നെ ബാക്കിയു ള്ളവര്‍ പിറകിലുമായി നടക്കുകയായിരുന്നു, പെട്ടന്നാണ് സുരേന്ദ്രനില്‍ നിന്നും ഒരു നില വിളി ഉയര്‍ന്നത്, ചൂട്ട് തിരിച്ചു പിടിച്ചു വീശി നോക്കിയപ്പോള്‍ ഒരു കറുത്ത പാമ്പ് സുരേന്ദ്രന്‍റെ പെരുവിരലില്‍ കടിച്ചു പിടിച്ചു നില്‍ ക്കുന്നു. എ ല്ലാവരും ചേര്‍ന്ന് വളരെ കഷ്ടപെട്ടാണ് കാലില്‍ നിന്നും പാമ്പിന്‍റെ പിടി വിടു വിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ എല്ലാവരും ഞെട്ടി പോയി ഉഗ്ര വിഷമുള്ള ശംഖുവരയന്‍ (കരിവേലപ്പട്ട എന്ന് ആ ഭാഗങ്ങളില്‍ വിളിക്കപ്പെടുന്നു) പാമ്പാണ് സുരേന്ദ്രനെ കടിച്ചത്. ഉടനെ തുണ്ടിയില്‍ ചാത്തുക്കുട്ടി ചേട്ടന്‍ ഒരു മണ്‍ പാത്രവുമായി ഓടി വന്നു പാമ്പിനെ പിടിച്ചു പാത്രത്തില്‍ ഇട്ടു വായ മൂടി കെട്ടി.
അബോധാവസ്ഥയിൽ ആയ കുട്ടിയെയും എടുത്തു പാത്തിക്കേലെക് രണ്ടു പേര്‍ ഓടി, അവിടെ ഒരു വീട്ടിൽ നിന്നുമുള്ള കാറിൽ തലശ്ശേരി ജനറല്‍ ആശുപത്രിയി ലേക്ക് കൊണ്ട് പോയി.പരിശോധനക്കും, പ്രഥമ ശുശ്രുഷക്ക് ശേഷം, അതീവ ഗു രുതരാവസ്ഥയാണെന്നും രക്ഷപെടാന്‍ സാധ്യത ഇല്ലായെന്നും ഡോക്ടർ പറ ഞ്ഞു, പുരോഗതി ഒന്നും ഇല്ലാതെ രണ്ടു ദിവസ്സം കഴിഞ്ഞു. മൂന്നാം ദിവസ്സം അ ല്‍പ്പം ഒരു ചലനവും ചുണ്ട് അനക്കവും ഒക്കെ കണ്ടപ്പോള്‍ കൂടെ നില്‍ക്കുന്ന വര്‍ അപകട നില തരണം ചെയ്തെന്നു ധരിച്ചു, വീട്ടുകാരെ എല്ലാം അറിയിച്ചു. പിറ്റേ ദിവസ്സം രാവിലെ തന്നെ പാത്രത്തില്‍ മൂടി കെട്ടി വച്ചിരുന്ന പാമ്പിനെ പു റത്തെടുത്തു തല്ലി കൊന്നു. വൈകുന്നരമാകുമ്പോളെക്കും കുട്ടിയുടെ നില വീ ണ്ടും വഷളാവുകയും രാത്രിയോട് കൂടി മരണം സംഭവിക്കുകയും ചെയ്തു. അപ്പുപ്പന്മാര്‍ക്കും അമ്മുമ്മമാര്‍ക്കും മരണത്തിനു പറയുവാന്‍ ഉണ്ടായിരുന്ന കാരണം ഇതായിരുന്നു
"പാമ്പിനെ കൊന്നത് കൊണ്ട് വിഷം തിരിച്ചിറക്കിക്കാ ന്‍ പറ്റാതെ പോയതാണ്, കടിച്ച പാമ്പ് തന്നെ വിഷം തിരിച്ചെടുക്കണം, അതിനിടക്ക് പാമ്പിനെ കൊന്നതാ ണ് മരിക്കാന്‍ കാരണം, വിഷം തിരിച്ചെടുക്കാൻ പാമ്പ് ഇല്ലാതെ പോയി "!!!!!!!!!!!!
റോഡ് പണിയുടെ മുന്‍നിരയില്‍ നിന്നിരുന്ന കുമാരന്‍ ചേട്ടന് വന്ന ഈ ദുര്‍ഗതിക്കും പ്രായമായവര്‍ ഒരു കാരണം കണ്ടെത്തി, "പാമ്പ് പകരം വീട്ടിയ താണ്, വാസസ്ഥലം നഷ്ടപ്പെടുത്തിയതിനു" "പാമ്പിന്‍റെ പക ഒരിക്കലും ആരും സമ്പാദിക്കരുത് ", എന്തായാലും പാമ്പിന്‍ പകയില്‍ ഒന്നും വിശ്വാസം ഇല്ല എങ്കിലും അന്ന് മുതല്‍ എനിക്ക് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭയം ഉള്ള വസ്തു പാമ്പ് ആണ്. സുരേന്ദ്രന്‍റെ മരണത്തോട് കൂടി റോഡ് പണി മുന്നോട്ട് കൊണ്ട് പോകുവാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ലാതായി, റോഡ് വാച്ചക്കല്‍ പറമ്പ് വരെ എത്തിയിരുന്നു. പിന്നെ റോഡ് കമ്മിറ്റി തീരുമാന പ്രകാരം റോഡിനു സുരേന്ദ്ര റോഡ് എന്ന് പേര്‍ വച്ചു. വാച്ചക്കല്‍ പറമ്പിന്‍റെ മൂലക്കായി ഒരു ബോര്‍ഡും സ്ഥാപിച്ചു ("സുരേന്ദ്ര റോഡ്)"''
പിന്നെ പല വര്‍ഷങ്ങള്‍ക്ക് ശേഷമാണു സുരേന്ദ്രാ റോഡിനെ ആറ്റുപുറവു മായി ബന്ദിപ്പിച്ചത്.
സുരേന്ദ്ര റോഡിന്‍റെ ഇന്നത്തെ ഗുണഭോക്ത്തക്കെള്‍ക്ക് ഇ കഥ ചിലപ്പോള്‍ അന്ന്യമായിരിക്കാം, പക്ഷെ കൂരാറ - ആറ്റു പുറം കാരെ സംബധിച്ചിടത്തോളം ഒരു വരദാനമാണ് സുരേന്ദ്ര റോഡ്, ആറ്റു പുറത്തുകാര്‍ക്ക് ഒരു ഓട്ടോ അല്ലെങ്കില്‍ ടാക്സി കിട്ടണമെങ്കില്‍ പാത്തിപ്പാലം, അല്ലെങ്കിൽ ചമ്പാട് വരെ നടക്കണമായിരുന്നു രോഗികളും ഘര്‍ഭിണികളുമൊക്കെ റോഡില്ലാത്ത കാലത്ത് അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചില പ്പോള്‍ നമ്മള്‍ക്ക് അന്ന്യമായ ഏതോ ലോകത്തിരുന്നു സുരേന്ദ്രന്‍ എല്ലാം കാണുന്നുണ്ടാവാം. തന്‍റെ ജീവന്‍ ബലി നല്‍കിയ റോഡിന്‍റെ ഗുണം നാട്ടുകാര്‍ അനുഭവിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവാം. കുമാരന്‍ ചേട്ടനെ പിന്നീട് ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. ഇപ്പോള്‍ കുമാരന്‍ ചേട്ടനും സുരേന്ദ്രന്‍റെ അടുത്ത് അന്ത്യ വിശ്രമ ത്തിലാണ്.
"അകാലത്തില്‍ പൊലിഞ്ഞ ഭദ്ര ദീപമേ നിനക്ക് കൂരാറ - ആറ്റു പുറം നിവാസികളുടെ നമോവാകം"
ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
അജ്മാൻ - യു ഏ ഈ
No comments:
Post a Comment