Friday, 18 January 2013

വേരുകള്‍ തേടി കീരങ്ങാട്ടില്‍



                                                വേരുകള്‍ തേടി കീരങ്ങാട്ടില്‍

വിളറി വെളുത്ത സുര്യനെ നോക്കി ഞാൻ നടന്നു, ലക്ഷ്യ ബോധമൊന്നുമില്ലാതെ, അപ്പോള്‍ മനസ്സ് മൂകമായി തേങ്ങുകയായിരുന്നു. ഒരു നിമിഷം ആ പടിപ്പുര വാതിലിന്‍ മുന്നില്‍ നിന്ന്, ആരെങ്കിലും ഉണ്ടോ എന്ന് നോക്കി, പുറത്തു ആരേ യും കണ്ടില്ല, എന്ത് ചെയ്യണമെന്നു ഒരു നിമിഷം ചിന്തിച്ചു, പിന്നെ തിടുക്കത്തി ല്‍ തിരിച്ചു നടന്നു, അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകയായിരു ന്നു. ഒരിക്കല്‍ എന്‍റെ വീട്, അല്ല ഞാന്‍ ജനിച്ച വീട് അവിടെയായിരുന്നു എന്ന് എനിക്ക് തോന്നു ന്നു, അത് ഒരു വീടായിരുന്നില്ല, ഒരു കൂര എന്ന് പറയാം, പക്ഷെ അത് സ്വര്‍ഗ്ഗ ത്തെക്കാള്‍ സുന്ദരമായിരുന്നു. അപ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി കേട്ട് "രാജാ" ഞെട്ടി തി രിഞ്ഞു നോക്കി, പൊയിൽ വീട്ടിലെ ദേവു ചേട്ടത്തിയായിരുന്നു, നീ എ ന്താ അവി ടെ വരെ പോയി തിരിച്ചു പോന്നത്, അവിടെ തന്നെയാ പണ്ട് നിന്‍റെ വീടിരുന്നത്. അത് പൊളിച്ചു പുതിയ വീട് ഉണ്ടാക്കി, ഇപ്പോള്‍ നമ്പിയാരുടെ മകളുടെ മകനാ അവിടെ താമസ്സം.

 യാതൊരു ബന്ധവുമില്ലാത്ത നീണ്ട കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞും ദേവു ചേട്ടത്തി എന്നെ തിരിച്ചറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. മുമ്പൊക്കെ ദേവു ചേട്ടത്തി ന ല്ല ചുറുചുറുക്കായിരുന്നു. പെട്ടന്നായിരുന്നു ദേവു ചേച്ചിയുടെ ജീവിതത്തിൽ ദു രന്തം അരങ്ങേറിയത്. ബോംബയിൽ നിന്നും അവധിക്കു നാട്ടിൽ വരുന്നെന്നറി യിച്ച മകനെ സ്വീകരിക്കാൻ ഇഷ്ട വിഭവങ്ങളുമൊരുക്കി കാത്തിരുന്ന ദേവു ചേ ച്ചിക്ക് കിട്ടിയത് മകൻറെ വെറുങ്ങലിച്ച മൃദ ശരീരമായിരുന്നു. ബോംബയില്‍ നിന്നും വരുന്ന വഴിയില്‍ വണ്ടിക്കകത്ത് വച്ചുണ്ടായ, നിശബ്ദ കൊലയാളിയുടെ രൂപത്തിൽ വന്ന ഹൃദയ സ്തംഭനം മകൻറെ ജീവനെടുക്കുകയായിരുന്നു. മക നെ സ്വീകരി ക്കാന്‍ കാത്തു നിന്ന അമ്മക്ക് മകന്‍റെ ശവം കാണുവാനുള്ള യോഗ മാണ് ഉണ്ടായത്. അതിനു ശേഷം വിധിയെ പഴിച്ചു കഴിയുന്ന ദേവു ചേട്ടത്തി ആള്‍ ആകെ മാറി പോയെന്ന് എല്ലാവരും പറയാറുമുണ്ട്.

ചുണ്ടങ്ങാപ്പൊയിലിലെ കീരങ്ങാട്ടില്‍ വേരുകള്‍ തേടിയുള്ള എന്‍റെ യാത്രയാ യിരുന്നു അത്, എന്‍റെ അച്ഛനും അമ്മയും ഞങ്ങൾ മക്കളുമടങ്ങുന്ന കുടുംബം താമസിച്ച ഒരു ചെറിയ ഓല മടഞ്ഞു കെട്ടിയ വീട് അവിടെ ഉണ്ടായിരുന്നു. പ ക്ഷെ ഇന്ന് അവിടെ മനോഹരമായ ഒരു ഇരു നില കെട്ടിടമാണ്. ദേവു ചേട്ട ത്തി യുടെ ഉമ്മറത്തുള്ള ഇരുത്തിയുടെ മുകളില്‍ കയറി ഇരുന്നു. മുന്നിലേക്ക് നോ ക്കുമ്പോൾ അപരിചിതത്വം തോന്നി, പരിചയമില്ലാത്ത ഭാഗങ്ങളും, വഴികളും  ചാല വയല്‍ മുന്നില്‍ കാണാനില്ല, വീണ്ടും സംശയമായി, ദേവു ചേട്ട ത്തിയോട് ചാല വയല്‍ എവിടെ എന്ന് തിരക്കി, മുന്നിലേക്ക് ചൂണ്ടി അതാ അവിടെയായി രുന്നു എന്ന മറുപടിയും.

കുറച്ചു നേരത്തേക്ക് ഞാന്‍ എന്‍റെ പഴയ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി  എവിടയോ എന്നോ മറന്ന പലതും ഓര്‍ക്കാന്‍ ശ്രമിച്ചു. ഒന്നൊന്നായി പലതും ഓർമ്മയിൽ തെളിയുവാൻ തുടങ്ങി. കാലത്ത് ഉറക്കമുണര്‍ന്നാല്‍ മുന്നിലേക്ക് നോക്കുമ്പോള്‍ എപ്പോഴും ബഹളമയമായതും, വിശാലമായതുമായ ചാല വയ ല്‍ കാണാമായിരുന്നു. പ്രകൃതി ഒരുക്കിയ അതി മനോഹരമായ കണ്ണിനു കുളി രേകുന്ന കണി കാഴ്ച. കീരങ്ങാട്ടിനു ഒരു സിന്ദൂര പൊട്ടു പോലെ, ഒരു തിലക ക്കുറി പോലെ അതി മനോഹരിയായ ചാല വയല്‍.

 നെല്ല് മുളച്ചാല്‍ കൊയ്ത്ത് വരെ എന്നും തിരക്കായിരിക്കും. കൊയ്ത്ത് കഴി ഞ്ഞാല്‍ മുതിര, ചെറു പയര്‍, വൻ പയർ, മധുര കിഴങ്ങ് തുടങ്ങിയവയും പല തരം  പച്ച കറികളും കൃഷി ചെയ്യും. പാവല്‍, പീച്ചിങ്ങ, പടവലം, മത്തങ്ങ, ഇ ളവന്‍ കുമ്പളങ്ങ, വെണ്ട, ചീര ഇങ്ങിനെ പോകുന്നു അവ, വൈകുന്നേരമായാല്‍ വയലില്‍ കൂടി നടക്കുമ്പോള്‍ പച്ച ക്കറി പൂവുകളുടെ സമ്മിശ്രമായ സുഗന്ധം വല്ലാത്ത ഹരം പിടിപ്പിക്കുന്നതാണ് പച്ചക്കറി പൂവകളുടെ മണം.

പച്ചക്കറി കൃഷി കഴിഞ്ഞു ഉഴുതു കഴിഞ്ഞാല്‍ കതിരൂരില്‍ നിന്നും, കക്കറയിൽ നിന്നും താറാവ് കൃഷിക്കാർ താറാവുകളെയുമായി മേയ്ക്കാന്‍ വരും, ബാത്ത് എന്നാണ് അവിടങ്ങളില്‍ ആ കാലത്ത് താറാവിനെ അറിയപ്പെട്ടിരുന്നത്. നൂറു കണക്കിന് താറാവുകൾ വരിവരിയായി നടന്നു വരുന്നത് കാണാന്‍ നല്ല രസമാ യിരുന്നു. നിയന്ത്രിക്കുന്ന ആൾ പുപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം മനസ്സിലാക്കി ഇടവും, വലവും താറാവുകൾ അനുസരണയോടെ നടന്ന് നീങ്ങും. കീരങ്ങാട്ടിൽ ചാല വയലും, കടമ്പില്‍ വയലും ഒരു കാലത്ത് പച്ചക്കറികള്‍ക്ക് വളരെ പ്രശ സ്തമായിരുന്നു.

ചാ ല വയലിന്‍റെ ഒരു ഭാഗത്ത് വിശാലമായ കോപ്പാടി കുളം ഉണ്ടായിരുന്നു. കു റെ ദൂരത്തിൽ പരന്നു കിടക്കുന്ന കുളത്തിൽ കുട്ടികളും മുതിർന്നവരും കുളി ക്കും.  നിറയെ നീല നിറത്തോടു കൂടിയ ശുദ്ധ ജലവും കുളം നിറയെ പലതരം മീ നുകളുമുണ്ടായിരുന്നു.  ഇന്ന് കുളം അവിടെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ കുറുച്ചു കാര്യങ്ങള്‍ മാത്രമേ എനിക്ക് ഇപ്പോള്‍ ഓര്‍മ്മ യുള്ളൂ, കാര ണം എ ല്ലാം ഏഴു വയസ്സ്കാരൻറെ ഓർമ്മയിൽ നിന്നും പൊടിതട്ടി എടുക്കുന്ന കാര്യങ്ങളാണ്. ഏഴു വയസ്സ് വരെ മാത്രമേ ഞാന്‍ കീരങ്ങാട്ടില്‍ ഉണ്ടായിരുന്നു ള്ളൂ.

ദേവു ചേട്ടത്തിയുടെ കൂടെ എന്‍റെ.............. അല്ല ഞാന്‍ പണ്ട് താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്തേക്ക് പയ്യെ നടന്നു. എന്നില്‍ എവിടയോക്കെയോ, ഒരു ചെറിയ ഓര്‍മ്മപ്പെടുത്തൽ നടത്താൻ മസ്തിഷ്ക്കം ശ്രമം നടത്തുകയായിരുന്നു. വടക്ക് ഭാഗത്ത്‌ കിണറ്റിനടുത്തായി ഞാന്‍ തേടുകയായിരുന്നു, എൻറെ അമ്മ ചണ്ടി ക ത്തിക്കാറുള്ള പഴയ അടുപ്പ് എങ്ങും കണ്ടില്ല. കത്തിക്കുന്ന വിറകിനു കടുത്ത ക്ഷാമമുള്ള കാലമായിരുന്നു. ഉണക്ക പ്ലാവിലയും, മാവിലയും പെറുക്കി വല്ല ത്തില്‍ നിറച്ചു മുറ്റത്ത്‌ അടുപ്പ് കൂട്ടി ഭക്ഷണവും മറ്റും ഉണ്ടാക്കും, ഒരു വടി കൊണ്ട് ഉണക്ക ചണ്ടി അടുപ്പിലേക്ക് ത ട്ടി കൊടുക്കും.

ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ കുളിക്കാനുള്ള വെള്ളവും ചൂടാക്കും.  പ്രഭാത ത്തില്‍ ചണ്ടി കത്തിച്ചു തീ കായും. ചണ്ടി കത്തിക്കുവാന്‍ കുട്ടികളായ എന്നേ യും എന്‍റെ ചേട്ടന്‍ ദാസനേയും ഏല്‍പ്പിക്കും. തണുപ്പ് കാലത്താണെങ്കിൽ അടു പ്പിൽ ചണ്ടി കത്തിക്കുന്നത് ഇഷ്ടമുള്ള കാര്യമായിരുന്നു. കിണര്‍ പഴയത്   തന്നെ യാണെന്ന് തോന്നുന്നു, പക്ഷെ അടുപ്പ് കല്ല്‌ കണ്ടില്ല, അടുപ്പ് കല്ല് ഗ്യാസ്സടുപ്പിന് വ ഴി മാറിയതാവാം. തെക്കേ പറമ്പിലേക്ക് നടന്നു. ബപ്ലുസു മാവ് അവിടെ ഇല്ലാ യിരുന്നു എന്ന് മാത്രമല്ല ആജാന ബാഹുവായിരുന്ന മാവ് ഇരുന്ന സ്ഥലം പോ ലും എവിടെയായിരുന്നെന്നു എനിക്ക് മനസ്സിലാക്കാനും പറ്റിയില്ല.

തെക്കേ മുറ്റത്ത്‌ നിന്നപ്പോള്‍ പഴയ ഒരു ദുരന്തത്തിന്‍റെ ഓര്‍മ്മ ഉള്ളില്‍ എവിടേ യോ മുളച്ചു. ബപ്ലുസു മാവിന്‍റെ ചുവട്ടില്‍ ഞാനും എന്‍റെ അനുജന്‍ ജയച ന്ദ്രന്‍ എന്ന ചന്ദ്രനും കളിച്ചു കൊണ്ടിരുന്നു. സന്ധ്യ മയങ്ങിയപ്പോള്‍ കളി മതിയാക്കി ഞങ്ങള്‍ വീട്ടിനകത്തേക്ക് പോയി. ചന്ദ്രന്‍ കുറുച്ചു വെള്ളം വാങ്ങി കുടിച്ചത് ഞാൻ നന്നായി ഓർക്കുന്നു. കുറുച്ചു കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ ചെറുതായി ഒന്ന് കൂവി, രാത്രിയിൽ കൂവാതെടാന്നു 'അമ്മ, പിന്നെ നിര്‍ത്താതെയുള്ള കൂവി വി ളിയായിരുന്നു. എന്താണെന്നു ചോദിച്ചിട്ട് മറുപടി ഒന്നും പറയുന്നുമില്ല,  കൂവു ന്നതിനിടയിൽ അന്ന് രണ്ടര വയസ്സുണ്ടായിരുന്ന ചന്ദ്രൻ  താഴേക്ക് മറിയുകയും ബോധം നശിക്കുക യും ചെയ്തു.

അച്ഛന്‍ കുഞ്ഞാപ്പു വൈദ്യര്‍ ഓടി വന്നു അവനെ എടുത്തു വിശദമായി പരി ശോധിച്ച ശേഷം ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി, നിലവിളിയും ഒച്ചയും ബഹളവും കേട്ട് അയല്‍ വാസികളും ഓടി വരാന്‍ തുടങ്ങി, അയല്‍ വാസിയാ യ ബാലേട്ടന്‍ എന്തുണ്ടായി എന്ന് ചോദിച്ചതിനു എന്‍റെ മകന്‍ പോയി എന്ന് പറ ഞ്ഞുകൊണ്ട് അച്ഛൻ ബാലേട്ടനേയും കൂട്ടി കുറച്ചു അപ്പുറത്തായി താമസിക്കു ന്ന പാറ്റോളി ശേഖരന്‍ ചേട്ടന്‍റെ അടുത്ത് ഓടി, ആളും എൻറെ അച്ഛനെ പോലെ ആയുര്‍വേദ വൈദ്യന്‍ ആ യിരുന്നു, രണ്ടു പേരും ധൃധിയില്‍ ഓടി എത്തി, ചന്ദ്ര നെ വിശദമായി പരിധോധിച്ചു, ഇനി രക്ഷ ഇല്ല എന്ന അഭിപ്രായത്തില്‍ രണ്ടു പേര്‍ക്കും സംശയം ഇല്ലായിരുന്നു, അടുത്ത അഞ്ചാം മിനുട്ടില്‍ ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍ അങ്ങ് എവിടക്കോ പറന്നു പ റന്നു പോയി. എല്ലാം വെറും അര മണി ക്കൂര്‍ കൊണ്ട് കഴിഞ്ഞിരുന്നു.

അന്ന് ചന്ദ്രനു മൂന്ന് വയസ്സായിരുന്നു, വാടക വീട്ടിലെ പറമ്പിൽ അടക്കം ചെയ്യാ ൻ 'അമ്മക്കും അച്ഛനും ഇഷ്ടമില്ലായിരുന്നു. ശവ ശരീരവും  കൊണ്ട് കുറുച്ചു ആ ളുകള്‍ ആറ്റുപുറത്തിനടുത്തുള്ള എന്‍റെ അമ്മയുടെ തറവാടായ വാച്ചക്കല്‍ വീ ട്ടിൽ വന്നു അവിടെ സംസ്കരിച്ചു. ഇന്നത്തെ പോലെ ഡോക്ടർമാരോന്നും ഇ ല്ലാതിരുന്ന കാലം. തലശ്ശേരിയിൽ എപ്പോഴും കേട്ടിരുന്നത് ടി കെ എന്ന ചുരുക്ക പ്പേരിൽ അറിയപ്പെട്ടിരുന്ന ടി കെ നാരായണൻ എന്ന ഒരു അലോപ്പതി ഡോക്ടർ മാത്രം.

എത്ര കടുത്ത രോഗങ്ങൾ വന്നാലും ആയുർവേദ വൈദ്യന്മാരായിടുന്നു ചികി ത്സ നടത്തിയിരുന്നത്. കൂടുതൽ പേരും പാരമ്പര്യ വൈദ്യന്മാരുമായിരുന്നു. പൊന്ന്യം, കക്കറ, ചുണ്ടാങ്ങാപോയില്‍, കതിരൂര്‍ ഭാഗങ്ങളിലുള്ള ഒട്ടു മി ക്ക വീടുകളിലും ചികിത്സിക്കാന്‍ പോകാറുള്ള എന്‍റെ അച്ഛനു വന്ന ഈ ദുര്യോഗ ത്തില്‍ നാട്ടുകാര്‍ വല്ലാതെ സങ്കടപെട്ടു. അച്ഛന്‍റെ പിറന്ന നാടായ പാട്ട്യം കൊട്ട യോടിയിലും, മുതിയങ്ങയിലും ജനങ്ങള്‍ വളരെ ദുഖത്തിൽ ആയിരുന്നു. എല്ലാ വരിലും മാറാത്ത അമ്പരപ്പ് മാത്രം. സത്യ ത്തില്‍ എന്താണ് സംഭവിച്ചതെന്നു പി ന്നീടാണ് അച്ഛന്‍ പറഞ്ഞു എല്ലാവരും അ റിയുന്നത്.

തലച്ചോറില്‍ ജന്മനായുണ്ടാവുന്ന എന്തോ അസുഖമാണെന്നും അതിന്‍റെ ലക്ഷണ മായിരുന്നു കൂവി വിളിക്കല്‍ എന്നും, മുന്‍ കൂട്ടി അറിഞ്ഞിരുന്നാലും രക്ഷപ്പെ ടാന്‍ സാധ്യത വളരെ കുറവാണെന്നുമാണ് അച്ഛന്‍ പറഞ്ഞിരുന്നത്. ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ ഓൾ ഇന്ത്യ മെഡിക്കൽ കോ ളേജ് - മല ബാർ ഡിസ്ട്രിക്ടിൽ നിന്നും ആയുർവേദത്തിൽ വൈദ്യരത്‌നം  എന്ന പേരിലു ള്ള ഡിപ്ലോമ നേടിയ അച്ഛൻ കുഞ്ഞാപ്പു വൈദ്യർ നാട്ടുകാർക്ക് ഏറേ പ്രിയങ്കര നായി രുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലിരുന്ന ഈ മെഡിക്കൽ കോളേജ് ഇ പ്പോൾ നിലവിലില്ല. ചന്ദ്ര ൻറെ ഓർമ്മകൾ നിലനിർത്താൻ പിന്നീട് ജനിച്ച എ ന്‍റെ അനുജനും ചന്ദ്രന്‍ എന്ന് തന്നെ പേര്‍ വിളിച്ചു.

തേര്‍പ്പാന്‍കോട്ടം ആ കാലത്ത് കാടു പിടിച്ചു കിടക്കുന്ന പറമ്പായിരുന്നു, വിഷ പാമ്പ്കളുടെ വിഹാര രംഗവുമായിരുന്നു. പറമ്പിന്‍റെ നടുക്കായി കുറുച്ചു ഭാ ഗം കോട്ട എന്ന് അറിയപ്പെടുന്ന സ്ഥലമുണ്ടായിരുന്നു. പലതരം കാട്ടു മരങ്ങളും, കാട്ടു പനയും ഒക്കെ വളര്‍ന്നു ഭയാനകമായ നിലയിലായിരുന്നു കോട്ട. പകൽ സമയങ്ങളിൽ പോലും കോട്ടയുടെ നാല് അയലത്ത് പോലും പോകുവാന്‍ ആ ളുകള്‍ ഭയക്കുമായിരുന്നു. ഉച്ച സമയങ്ങളിലും, സന്ധ്യാസമയങ്ങളിലും, രാത്രി വൈകിയാലും തേർപ്പൻ കോട്ടം വഴി തനിയെ യാത്ര ചെയ്യുവാൻ ആരും ധൈ ര്യപ്പെടാറില്ല.

കാടും കോട്ടയുമില്ലാതെ കുറെ വീടുകളോടും കൂടിയ ഇന്നത്തെ തേർപ്പാൻ കോ ട്ടം കണ്ടാൽ ഇതായിരുന്നു പഴയ തേർപ്പാൻ കോട്ടം എന്ന് വിശ്വസ്സിക്കുക പ്രയാ സ്സമുള്ള കാര്യം. തേര്‍പ്പാന്‍ കോട്ടം ശിവക്ഷേത്രം കോട്ട ഇരുന്നിടത്താണ് എന്ന് ദേവുചേട്ടത്തി പറഞ്ഞതിൽ പിന്നെയാണ് എനിക്കും മനസ്സിലായത്. കതിരൂര്‍ കാവിലെ തെയ്യം തിറക്ക് കുളിച്ചു എഴുന്നള്ളത്തിനു തെയ്യം ഘോഷയാത്രയാ യി തേര്‍പാന്‍  കോട്ടം വഴി വന്നു ചാടല പുഴയില്‍ ഇറങ്ങി, കുളി കഴിഞ്ഞു പു ഴയിലൊരുക്കിയ മേലേരി കത്തിച്ചു അതിനെ ചുറ്റി കുറെ നേരം ഓടും, തിരിച്ചു കാവിലേക്ക് പോ കും, പോകുന്ന വഴികളില്‍ ഇടവും വലവുമുള്ള വീടുകള്‍ ക യറി ഇറങ്ങും, വീ ടുകളിൽ പാനീയങ്ങൾ കുടിക്കാൻ കൊടുക്കുകയും നിലവി ളക്ക് കൊളുത്തി തെയ്യത്തെ സ്വീകരിക്കുകയും ചെയ്യും. അനുഗ്രഹങ്ങൾ നൽകി തെയ്യം ക്ഷേത്രത്തി ലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കാറാകും.

ഒരു ഉത്രാട ദിവസ്സം ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങാന്‍ തുട ങ്ങുകയായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് പെട്ടന്നുണ്ടായ ആര്‍പ്പു വിളിയും ബഹളവും കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി എന്താണെന്ന് തിരക്കിയ പ്പോൾ പുഴയിൽ ആരോ മുങ്ങി മരിച്ചെന്നു മാത്രം കേട്ട്. എല്ലാവരും പുഴയുടെ ഭാഗത്തേക്ക്‌ ഓടാന്‍ തുടങ്ങി. പലരും ഓടുന്നു എന്നല്ലാതെ ആരാണ് മരിച്ചതെ ന്നോ, പുഴയിൽ ഏത് ഭാഗത്താണ് മരിച്ചതെന്നോ ആർക്കും നിശ്ചയമി ല്ലായിരു ന്നു. കുറെ നേരം കഴിഞ്ഞപ്പോൾ, പോയില്‍ വാസു, ദേവു ചേച്ചിയുടെ സഹോ ദരൻ ഓടി വന്ന് വിവരം അറിയിച്ചു. ആറ്റുപുറത്തെ തിരിപ്പും കുഴിയിൽ ഊ വിൽ അനന്തേട്ടൻറെ മകൻ (ജാഗയില്‍ അനന്താട്ടന്‍) ഹരിന്ദ്രന്‍ മുങ്ങി മരിച്ചു, ശ വം പുറത്തെടുക്കുവാന്‍ മാണിയത്താനെ വിളിക്കുവാന്‍ ആള്‍ പോയിട്ടുണ്ട്, പോലീസും എത്തിയിട്ടുണ്ട്.

മാണിയത്താന്‍ എന്നാല്‍ മാണിയത്ത് കുഞ്ഞിരാമന്‍ ചേട്ടന്‍, ആ കാലത്ത് മൊ കേരി,കൂരാറ, ആറ്റുപുറം ഭാഗത്തെ അറിയപ്പെടുന്ന മുങ്ങല്‍ വിദഗ്ധനായിരു ന്നു. കൊങ്കച്ചി പുഴയി ല്‍ "തിരിപ്പ് കുഴി എന്ന ഭാഗവും " (ചുഴി ) ചാടാല പുഴ യിൽ കല്ലടത്തും കുഴിയും വളരെ അപകടം പിടിച്ച ഭാഗങ്ങളായിരുന്നു. ഇവിട ങ്ങളിൽ ഇടക്കൊക്കെ ആരെങ്കിലും മുങ്ങി മരിക്കാറുമുണ്ടായിരുന്നു. എത്ര ആഴ മുള്ള, അ പകടം പിടിച്ച ചുഴി ആയാലും മാണിയത്താന്‍ ഇറങ്ങും. മരിച്ച ആ ളുടെ ശവം പുറത്തെടുക്കും. ഇങ്ങിനെയുള്ള അവസ്സരങ്ങളിൽ പോലീസ് സേന യും ഫയർ ഫോഴ്സും പലപ്പോഴും തിരിപ്പ് കുഴിയിലിറങ്ങാൻ മാണിയത്താന്‍റെ സഹായം തേടിയിട്ടുണ്ട്.

കൂരാറയില്‍ കുന്നോത്ത് മുക്കിനു അടുത്തായി മാണിയത്താന്‍റെ മക്കൾ പലരും താമസ്സിക്കുന്നുണ്ട്. എന്നാൽ ആരേയും എനിക്ക് അറിയുകയോ നേരിൽ പരിച യമോ ഇല്ല .

ചാടല പുഴയുടെ ഒരു ഭാഗം വണ്ണാത്തി പുഴ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വണ്ണാത്തിമാര്‍ പണ്ട് കാലങ്ങളില്‍ പ്രസവം കഴിഞ്ഞ വീടുകളില്‍ പോയി തുണി വാങ്ങി പുഴയില്‍ കൊണ്ട് പോയി കഴുകി ഉണക്കി തിരിച്ചു ഏല്‍പ്പിക്കും, വീടു കളില്‍ നിന്നും പണവും  ഉടുപ്പുകളും കൊടുക്കും. അങ്ങിനെ സ്ഥിരമായി തുണി അലക്കാന്‍ വണ്ണാത്തിമാർ വരുന്നതിനാല്‍ ചാടലപ്പുഴയിൽ കീരങ്ങാട്ടിനടുത്ത് കുറ ച്ചു ഭാഗം വണ്ണാത്തി പുഴ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ഇത് ഒരു കാലഘട്ടത്തിന്‍റെ കഥയായതിനാലാണ് വണ്ണാത്തിമാർ തുടങ്ങിയ വാ ക്കുകൾ ഉപയോഗിക്കേണ്ടി വരുന്നത് , കാലത്തിൻറെ കഥയുടെ തനിമ നഷ്ടപ്പെ ടാതിരിക്കാന്‍ ഇത്തരം പ്രയോഗങ്ങള്‍ അനിവാര്യമാണ്. വണ്ണാത്തി പുഴയുടെ കരയില്‍ നാലുകണ്ടത്തില്‍ ശങ്കരന്‍ സ്വാമിയും, ഭാര്യ ജാനു സ്വാമിയും താമസ്സി ച്ചിരുന്നു. ഇടവിട്ട ദിവസ്സങ്ങളില്‍ സ്വാമിമാർ രണ്ട് പേരും വീടുകളില്‍ എത്തി ധര്‍മ്മം വാങ്ങും, കുട്ടികൾക്കെല്ലാം ഭസ്മ കുറി തരും. അത് വാങ്ങുവാന്‍ എത്ര ദൂരത്തു നിന്നായാലും കുട്ടികളായ ഞങ്ങൾ ഓടി വരും. ഭസ്മം തന്ന് കുട്ടികളായ ഞങ്ങളെ പാട്ട് പാടി രസിപ്പിച്ച ശേഷമേ ശങ്കരൻ സ്വാമി തിരിച്ചു പോകുകയു ള്ളൂ.

കീരാങ്ങാട്ടില്‍ ഞാന്‍ താമസിച്ച വീട്ടിന്‍റെ വടക്കേ അറ്റത്തായി ഇരഞ്ഞിപ്പുറ ത്തു കുഞ്ഞിരാമന്‍ ചേട്ടന്‍റെ ഒരു ചായ കട ഉണ്ടായിരുന്നതൊഴിച്ചാല്‍ വേറെ കടകള്‍ ഇല്ലായിരുന്നു,  ചാലവയലിന്‍റെ അങ്ങേ കരയില്‍ കുന്നത്ത് കുഞ്ഞാപ്പു ചേട്ടന്‍റെ കടയിലായിരുന്നു മറ്റു സാധനങ്ങള്‍ വാങ്ങുവാന്‍ എല്ലാവരും പോയി ക്കൊണ്ടിരുന്നത്. കക്കറയിലെ റേഷന്‍ കട കൂർമ്മ കുഞ്ഞീട്ടന്‍ ചേട്ടന്‍റെ അച്ഛനു മാണ് നടത്തിക്കൊണ്ടിരുന്നത്. ഇടയിൽ പീടികയിൽ കൂര്‍മ്മയുടെ കൊപ്രമില്ലി ൽ എണ്ണ വാങ്ങും. കീരങ്ങാട്കാർക്ക് കൂടുതൽ സാധനങ്ങൾ വാങ്ങണമെങ്കിൽ ക ക്കറ, അല്ലെങ്കിൽ കതിരൂർ പോകണമായിരുന്നു.

ഒരിക്കല്‍ എന്‍റെ അച്ഛന്‍ പൊന്ന്യത്ത് ചികിൽസക്ക് പോയി വരുമ്പോള്‍ ഇടയി ല്‍ പീടികക്കടുത്തു വച്ച് ഒരു വലിയ സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടി. അച്ചന്‍ അവി ടെയുള്ള കടകളില്‍ എല്ലാം പറഞ്ഞു വച്ചിരുന്നു മാലയുടെ  ഉടമ അടയാളം പറ ഞ്ഞാല്‍ തിരിച്ചു കൊടുക്കാമെന്നു, സന്ധ്യ മയങ്ങുന്ന നേരത്ത് ആര്‍ത്ത് അലച്ചു കൊണ്ട് ഒരു ഉമ്മ ഓടി എത്തി, കല്യാണത്തിന് പോകുവാന്‍ വേണ്ടി അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ മാലയായിരുന്നു അത്. തിരിച്ചു കൊടുക്കാൻ നി വൃത്തിയില്ലാതെ തൂങ്ങി മരിക്കാന്‍ തീരു മാനിക്കുമ്പോളാണ് മാല കിട്ടിയ വിവ രം ആരോ പറഞ്ഞതും ഞങ്ങളുടെ വീട്ടില്‍ ഓടി എത്തിയതും,  വന്ന പാടെ അ ച്ഛന്‍ മാല കൊടുത്തു.

ദേവു ചേട്ടത്തിയേയും കൂട്ടി എന്‍റെ കസിന്‍ ഇരഞ്ഞിപ്പുറത്ത് കുമാരന്‍ ചേട്ടന്‍റെ വീട് വരെ പോ യി. ഇരഞ്ഞിപ്പുറത്തു കുഞ്ഞമ്പുവായിരുന്നു എന്‍റെ അച്ഛന്‍റെ സ ഹോദരിയായ ചിരുതയെ കല്യാണം കഴിച്ചത്, കതിരൂര്‍ കാവിനടുത്താണ് വീട് അവരുടെ മകനാണ് കുമാരന്‍.പോകുന്ന വഴിയിൽ പലരും ഓടി വന്നു കുശലം ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ആരെയും ഒരു പരിചയവും ഇല്ലായിരു ന്നു. പക്ഷെ എല്ലാവര്‍ക്കും എന്നെ അറിയാമെന്നുള്ളത് എന്നെ വല്ലാതെ അത്ഭു തപ്പെടുത്തി. ചിലരൊക്കെ ഞാന്‍ നമ്പിടിന്‍റെവിടയാണ്, ഞാന്‍ മുള്ളംവല്ലിയ ത്താണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും എവിടെയാണ് ഇപ്പോൾ ഈ പറയുന്ന വീടുകളെന്നൊന്നും എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.


എന്നാലും  ഞാന്‍ എനിക്കറിയാവുന്നത് പോലെ ഭാവിച്ചു. എന്‍റെ കുട്ടിക്കാല ത്ത് കീരങ്ങാട്ടിൽ കൂടി  നടന്നു പോയ അതെ അനുഭവമായിരുന്നു എനിക്ക്. തു ടർന്ന് പലരും എന്നെ ക്ഷണിക്കാൻ തുടങ്ങി, കടമ്പില്‍ തിറക്കും, കതിരൂര്‍ കാവി ലെ തിറക്കും കുടുംബത്തേയും കൂട്ടി  മറക്കാതെ വരണേ, കുഞ്ഞാപ്പു വൈദ്യർ ഞങ്ങളുടെ സ്വന്തം വൈദ്യരായിരുന്നു, വൈദ്യരുടെ മകനെ കാണുന്നത് വല്ലാ ത്ത സന്തോഷമാണ്, നമുക്ക് വീണ്ടും ഒത്തു കൂടാം.

പണ്ട് എന്നോ എങ്ങോ പറന്നു പോയ ഒരു ദേശാടനപക്ഷിയായ ഞാന്‍ എത്ര യോ വര്‍ഷങ്ങളായി ഇങ്ങിനെയുള്ള ഉത്സവങ്ങള്‍, ഓണം, വിഷു കല്ല്യണം പോ ലുള്ള മറ്റു ആഘോഷങ്ങളിൽ പങ്കെടുത്തിട്ടു. അത് കൊണ്ട് തന്നെ ഇന്നത്തെ ചട ങ്ങു കള്‍, രീതികള്‍, ആചാരങ്ങള്‍ ഒക്കെ എനിക്ക് അന്ന്യമാണ്. എന്നാലും ആ പ ഴയ പഴമക്കാരന്‍ ആകുവാന്‍ ആണ് എനിക്ക് ഏറെ ഇഷ്ടം...............

ആകാശ പാന്തന്‍ തിടുക്കത്തിലായിരുന്നു, എങ്ങും ഇരുട്ട് പരക്കാന്‍ തുടങ്ങി. നാ ട് വിട്ട് പല വർഷങ്ങളാകയാൽ രാത്രി യാത്ര എനിക്ക് വളരെ ബുദ്ധിമുട്ടാണ്, പ രിചയം ഇല്ലാത്ത വഴികള്‍, അറിയാത്ത ആളുകള്‍, പോകാൻ മനസ്സില്ലായിരു ന്നെകിലും ദേവു ചേട്ടത്തിയോട് യാത്ര പറയുമ്പോള്‍ എന്‍റെ ശബ്ദം വല്ലാതെ ഇ ടറിയിരുന്നു. അത് കൊണ്ട് തന്നെ പിന്നീട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്ത രം പറയുവാനും  എനിക്ക് പറ്റിയില്ല. തിടുക്കത്തില്‍ നടക്കുമ്പോള്‍ പണ്ട് കേട്ട് മറന്ന കുയ്യണ്ടി പള്ളിയിലെസന്ധ്യാ നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി ഉയര്‍ന്നു, അള്ളാഹു അക്ബര്‍ ..........................
 

ജയരാജന്‍ കൂട്ടായി







.

Friday, 11 January 2013

പാതിപ്പാലത്തിന്‍റെ സ്വന്തം സുലൈമാനിക്ക




                                     പാതിപ്പാലത്തിന്‍റെ സ്വന്തം സുലൈമാനിക്ക

പേരും ബോര്‍ഡും ഇല്ലാത്ത കടയുടെ ഉടമയായിരുന്നു സുലൈമാനിക്ക, ഇത് ഇ ന്നത്തെ കാര്യമല്ല, പല വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരും ബോര്‍ഡും  ഒന്നും ഇല്ലായി രുന്നു, എന്നാലും സുലൈമാൻറെ പീടികയെന്നു കേട്ടാൽ അറിയാത്തവർ ആരു മില്ലായിരുന്നു. കഴുങ്ങുംവെള്ളി മുതൽ കീരങ്ങാട് വരേയും, മൊകേരി പാട്ട്യം, പത്തായക്കുന്നു, പാനൂർ, കൂരാറ, ആറ്റുപുറം തുടങ്ങി എല്ലാ ഭാഗങ്ങളിലും സു ലൈമാൻറെ പീടിക അറിയാത്തവർ ഇല്ലായിരുന്നു. സാധാരണ ജന മനസ്സുകളി ൽ ഇടം പിടിക്കാൻ നേതാവാകേണ്ട ആവശ്യമില്ലയെന്നതിന് ഏറ്റവും നല്ല ഉദാ ഹരണമായിരുന്നു സുലൈമാനിക്ക.

 മൊത്തമായും ചില്ലറയായും ആവശ്യമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടു ന്ന സ്ഥാപനമായതിനാല്‍ നാട്ടില്‍ നടക്കുന്ന കല്ല്യാണം, സല്‍ക്കാരം, ഗൃഹപ്രവേ ശം, പുര കെട്ടു എന്നിവക്കുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ ആറ്റുപുറം മുതല്‍ മാ ക്കുല്‍ പീടിക വരെയും,പാത്തിപ്പാലം മുതൽ കൊട്ടിയോടി വരെയും ഉള്ളവര്‍ ആശ്രയിച്ചിരുന്നത് സുലൈമാന്‍റെ പീടികയായിരുന്നു. ഒരിക്കല്‍ കടയില്‍ വന്നവ ര്‍ പിന്നീട് ഒരിക്കലും മറ്റൊരു കട തേടി പോകുകയില്ല. അതിന് കാരണം സാധന ങ്ങളുടെ വിലക്കുറവ് മാത്രമായിരുന്നില്ല, സുലൈമാനിക്കയുടെ പെരുമാറ്റവും കൂടിയായയിരുന്നു

തികഞ്ഞ വിനയവും നമ്രതയും സുലൈമാനിക്കയുടെ മുഖമുദ്രയായിരുന്നു . കു ട്ടികളെപോലും പേരെടുത്തോ, എടായെന്നോ  വിളിക്കില്ല, മോനെ, അല്ലെങ്കില്‍, മോളെ എന്ന് മാത്രമേ സംബോധന ചെയ്യാറുള്ളു. പാത്തിപ്പാലത്ത് വേറെയും പലചരക്ക് കടകൾ ഉണ്ടായിരുന്നെങ്കിലും കച്ചവടത്തില്‍ സുലൈമാനിക്കയെ വെല്ലാന്‍ പാത്തിക്കലിൽ  മറ്റൊരാള്‍ ഇല്ലാതിരുന്നതിന്‍റെ കാരണവും ഈ എ ളിമ തന്നെയായിരുന്നു. നമ്രത ഉള്ളിടത് ദേവദയുണ്ടാകുമെന്ന പഴമൊഴി അന്വ ര്‍ത്തമാകുന്നതിനു സുലൈമാനിക്കയുടെ കട ഒരു നല്ല ഉദാഹരണമായിരുന്നു.

കച്ചവടത്തോടൊപ്പോം ഒരു നല്ല കലാകാരന്‍ കൂടിയായിരുന്നു സുലൈമാനിക്ക, രാവിലെ മുതല്‍ രാത്രി വരെ കടയില്‍ കഴിച്ചു കൂട്ടും, കട പൂട്ടിയാൽ ക്ഷീണവും വിശ്രമവുമൊന്നും നോക്കില്ല. പാത്തിക്കല്‍ വയലില്‍ (കടയപ്പറം വയല്‍ എന്നാ ണ് പേരെന്ന് തോന്നുന്നു??) ഓല പന്തല്‍ കെട്ടി ഒരു റാന്തല്‍ കത്തിച്ചു സുലൈമാ നിക്കയും കൂട്ടുകാരും രാത്രി സമയത്ത് കോല്‍ കളി നടത്താറുണ്ടായിരുന്നു. മു പ്പത് ദിവസ്സങ്ങളിലും കട തുറക്കുമ്പോഴും കോൽക്കളി നടത്തുവാൻ ആളുകളെ സംഘടിപ്പിക്കുവാൻ സമയവും കണ്ടെത്തിയിരുന്നു. 

വളരെ ദൂരെവരെയും കോല്‍ കളിയുടെ പാട്ട് രാത്രിസമയത്ത് കേള്‍ക്കമായിരു ന്നു. രാത്രി ഒന്‍പതര മണിക്ക് തുടങ്ങുന്ന കോല്‍ക്കളി രാവിലെ രണ്ടു മണി വ രെ തുടരാറുണ്ടു. എത്ര തിരക്കായാലും ഒഴിവാക്കാത്ത ആ നാടന്‍ കല സുലൈ മാനിക്കയുടെ മരണത്തോടെ ഞങ്ങളുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ന് ഈ കലയെ കുറിച്ച് അറിയുന്നവര്‍ ആരെങ്കിലും നാട്ടില്‍ അവ ശേഷിക്കുന്നു ണ്ടോ എന്നത് സംശയമാണ്. അഥവാ ഉണ്ടെങ്കിൽ തന്നെ ഇതിൻറെയെല്ലാം പി റകേ നടക്കുവാൻ ആർക്കും സമയവുമില്ല, സമയമുണ്ടായാലും ആരും അതി നൊന്നും തയ്യാറുമല്ല.

എന്‍റെ തറവാട് വീട്ടിന്‍റെ അയല്‍ വാസ്സിയായ കൊച്ചെന്‍റെവിട മുസ്തഫ കല്ല്യാ ണം കഴിച്ചത് സുലൈമാനിക്കയുടെ മകളെയാണ് എന്നതൊഴിച്ചാല്‍ സുലൈമാ നിക്കയുടെ കുടുംബത്തെപ്പറ്റി കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല. എന്നാലും വീട്ടു സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോഴുണ്ടായ അവിശ്വസ്സനീയമാ യ അദ്ദേഹത്തിൻറെ പെരുമാറ്റവും, മുഖത്തെ നിഷ്കളങ്കമായ ചിരിയും ഇന്നും ഹൃദയത്തിൽ മായാതെ നിലനിൽക്കുന്നു. വളരെ വര്‍ഷമായി പ്രവാസത്തിലായ ഞാന്‍ പല വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന കാ ര്യവും അറിയുന്നത്.

ആചാരങ്ങളും അനുഷ്ടാനങ്ങളും, നാടന്‍ കലകളും എല്ലാം നാട് നീങ്ങുന്നു, നാ ടും, വീടും, കണ്ടാല്‍ മനസ്സിലാകാത്ത അവസ്ഥയിലാണ്. മഴക്കാലത്ത് പാത്തി ക്കലേക്ക് പോകണമെങ്കില്‍ വയലിലെ വെള്ളത്തില്‍ കൂടി നടക്കണമായിരുന്നു. അടുത്ത കാലത്ത് ഞാന്‍ പഴയ ഓര്‍മ്മ പുതുക്കാന്‍ ആറ്റുപുറത്തു നിന്ന് പാത്തി ക്കലേക്ക് നടന്നുപോയി, ഒരു  മഴക്കാലമായിരുന്നു എൻറെ യാത്ര, പഴയ പോ ലെ വയലിലെ വെള്ളം ചവിട്ടു തെറിപ്പി ച്ചു ആസ്വദിച്ചു നടക്കാമെന്ന് കരുതിയ എനിക്ക് കിട്ടിയത് കടുത്ത നിരാശയായിരുന്നു. വയല്‍ നിന്നിരുന്നിടത്ത് വീടുക ളും റോഡുമൊക്കെയായി വഴി തെറ്റിയ അവസ്ഥയായിരുന്നു എനിക്ക് .

ആരോടെങ്കിലും വഴി ചോദിച്ചാല്‍ ഉള്ള നാണക്കേട് ഓര്‍ത്തു, എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി മുന്നില്‍ കണ്ട വഴികളിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ വ ല്ലാത്ത വിഷമം തോന്നി. പലരും വിശേഷം ചോദിക്കുന്നു, കുടുംബ കാര്യം ചോ ദിക്കുന്നു, പക്ഷെ പലരേയും എനിക്ക് അറിയില്ലായിരുന്നു, എന്നാലും അറിയാ മെന്നുള്ള ഭാവത്തില്‍ അവരോടോക്കെ പെരുമാറി, ഇല്ലെങ്കില്‍ അവരൊക്കെ എന്നെ തെറ്റിദ്ധരി ക്കുമല്ലോ എന്ന വിഷമമായിരുന്നു. മാറ്റങ്ങൾ പലതും നമ്മെ പലരേയും നാട്ടിൽ അന്യരാക്കി മാറ്റുന്നു...........

കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ കൂടെ സുലൈമാനിക്കയുടെ പീടികയില്‍ അ രിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പോകുമായിരുന്നു. പത്തു രൂപ ഉണ്ടാ യാല്‍ രണ്ടു പേര്‍ക്ക് എടുക്കുവാന്‍ പറ്റുന്ന അത്രയും സാധനങ്ങള്‍ കിട്ടുമായി രുന്നു. ഒരു രൂപ ,നാല്‍പതു പൈസക്ക് ഒരു കിലോ അരിയും  പന്ത്രണ്ടു പൈസ ക്ക് നൂറു മത്തിയും, പത്തു പൈസക്ക് ഒരു കിലോ കിഴങ്ങും, നാല്‍പതു പൈസ ക്ക്, ഒരു കിലോ ചെറു പയറും വാങ്ങിയ ഓര്‍മ എനിക്ക് ഉണ്ട്. ഇപ്പോൾ ആയി രം രൂപയുമായി പോയാലും ഒരു കയ്യിൽ പിടിച്ചു വരാൻ പറ്റുന്നത്രയും പല വ്യഞ്ജനങ്ങളെ കിട്ടാറുമുള്ളൂ.

സ്കൂളില്‍ പോകുമ്പോള്‍ രണ്ടു വയല്‍ താണ്ടണമായിരുന്നു, കൂരാറ വയലും മോകേരി വയലും, ഇടവും വലവും, വരമ്പിലേക്ക്‌ വീണു കിടക്കുന്ന നെല്ലിനെ വകഞ്ഞു മാറ്റി "പതിനൊന്നാം നമ്പര്‍ വണ്ടിയില്‍"'' സ്കൂളില്‍ എത്തുമ്പോള്‍ ഉ ടുപ്പ് നനയുക പതിവായിരുന്നു. കൂരാറ വയല്‍ കഴിഞ്ഞു വായനശാലക്ക് മുമ്പി ല്‍ കൂടി തെക്കോട്ട്‌ ഉള്ള വഴിയില്‍ കൂടി കുറെ ഇടവഴികള്‍ താണ്ടി, ആനോളി കിട്ടന്‍ ചേട്ടന്‍റെ വീടിനടുത്തുള്ള ഇടയില്‍ കൂടി നടന്നു മൊകേരി വയലിന്‍റെ കി ഴക്കേ അറ്റത്ത്‌ എത്തും.

അവിടെ എണ്ണപ്പറമ്പത്തു ചോയി ചേട്ടന്‍റെ വീട് കഴിഞ്ഞാല്‍ പിന്നെ മൊകേരി വയല്‍ തുടങ്ങും, വയലിന്‍റെ നടുവില്‍ ഒരു റോഡ്‌ ഉണ്ടായിരുന്നത് ഏ കെ കോ രന്‍ ചേട്ടന്‍റെ കടക്കടുത്താണ്, റോഡ്‌ മുറിച്ചു കടന്നാല്‍ പിന്നെ വീണ്ടും വിശാ ലമായ വയലായിരുന്നു, മഴക്കാലത്ത് തോട് നിറഞ്ഞു ഇടവും വലവും ഒഴുകു ന്ന വെള്ളം ചവിട്ടി തെറിപ്പിച്ചു നടക്കും.വയലില്‍ കൂടി കുറെ കൂടി പോയി കഴിയുമ്പോള്‍ തോടും, തോട്ടു വരമ്പിൽ കൂടി കുറച്ചു നടന്നാൽ പാനൂര്‍ സ്കൂ ളിലേക്കുള്ള പാത്തിപ്പാലം പാനൂർ റോഡിൽ കയറും .  ചെക്കിക്കുണ്ടില്‍ അന ന്ദേട്ടന്‍റെ കട എത്തും, സ്‌കൂൾ കുട്ടികൾ കൂടുതലും അനന്ദേട്ടൻറെ കടയിലാണ് ഉച്ചക്ക് കപ്പയും, ചൂട് വെള്ളവും കഴിച്ചിരുന്നത്.

സുലൈമാനിക്കയെ പോലെ ആ പഴയ വയലും വഴികളും ഒക്കെ അപ്രത്യക്ഷ മായി, പഴയ വഴിയും വയലും തേടി നടക്കാമെന്നു വച്ചാല്‍ ഉറപ്പായും വഴി തെ റ്റും, പിറന്നു വളര്‍ന്ന നാട്ടില്‍ എങ്ങോ വഴി തെറ്റുന്ന യാത്രക്കാരനായി മാറിയ എന്നെപ്പോലുള്ള അനേകായിരം സുഹൃത്തക്കൾക്ക് സുലൈമാനിക്കയുടെ കഥ സമര്‍പ്പിക്കുന്നു. ഇന്ന് ഞാൻ അറിയാത്ത എന്നെ അറിയുന്ന ഒരു പാട് പേർ എ നിക്ക് സുഹൃത്തുക്കളായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ മൊകേരിയിൽ വച്ച് സ ന്ധ്യാസമയത്ത് വഴി തെറ്റിയ എന്നെ അങ്ങിനെയുള്ള ഒരു സുഹൃത്താണ് പൊ ന്ന്യത്തുള്ള എൻറെ വീ ട്ടിലെത്തിച്ചത്, പേര് ശ്രീകാന്ത് വരിയയിൽ, എനിക്ക് പ രിചയമില്ലാത്ത ആളാണെങ്കിലും അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. സാഹിത്യമൊന്നും അറിയില്ലെങ്കിലും ഞാൻ എഴുതുന്ന എൻറെ ഓർമ്മക്കുറി പ്പുകൾ വായിക്കുന്നവരാണ് അവരെല്ലാം.


ജയരാജന്‍ കൂട്ടായി





Friday, 4 January 2013

ഓര്‍മക്കായി - സുരേന്ദ്ര റോഡ്‌

                                       

                                           ഓര്‍മക്കായി - സുരേന്ദ്ര റോഡ്‌  

സുരേന്ദ്ര റോഡ്‌, കൂരാറ - ആറ്റുപുറത്ത്കാർക്ക് സുപരിചിതമാണ് എന്നാൽ ആ പേരു  റോഡിനു  വന്നതിന്‍റെ പിറകില്‍ പലർക്കും അറിയാത്ത ഒരു ദാരുണ കഥയുണ്ട്. (പാനൂര്‍ - കൂത്തു പറമ്പ് റൂട്ടില്‍ മാക്കുല്‍ പീടിക കഴിഞ്ഞാല്‍ പാ ത്തിക്കല്‍ എന്ന ചെറിയ ടൌണ്‍  എത്തും) ആ കാലത്ത് പാത്തിക്കൽ മുതൽ വാച്ചാക്കൽ  പറമ്പ് വരെ കൊടും കാടായിരുന്നു. രണ്ടു പറമ്പുകളുടെ ഇടയിൽ കൂടിയുള്ള ധുർഘടമായ ഇട വഴിയായിരുന്നു നാട്ടുകാർക്ക്‌ പോകുവാനും വരുവാനുമുള്ള ആശ്രയം. അങ്ങിനെയാണ് പാത്തിക്കല്‍ മുതല്‍ ആറ്റുപുറം വരെ റോഡ്‌ നിര്‍മിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാവു ന്നത്. എല്ലാ കാര്യത്തിനും രണ്ടു അഭിപ്രായം ഉണ്ടാവുക എന്നത് സ്വാഭാവീക മാണല്ലോ. ഇവിടെയും അത് തന്നെ സംഭവിച്ചു. എങ്കിലും ഏതിർപ്പുകൾ ദുർ ബലമായിരുന്നതിനാൽ റോഡ്‌ നിർമ്മാണം എന്ന ആശയം തന്നെ വിജയിച്ചു. അതു പ്രകാരം റോഡ്‌ കമ്മിറ്റി നിലവിൽ വന്നു. അംഗങ്ങൾ എല്ലാ വീട്ടുകാ രെയും നേരില്‍ കണ്ടു റോഡിനു ഉള്ള സ്ഥലം അനുവദിക്കാന്‍ അഭ്യര്‍ത്തിക്കു കയും ചെയ്തു. സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ചിലർക്കൊക്കെ കടുത്ത  ഏതിര്‍പ്പായിരുന്നു. എങ്കിലും ഭൂരിപക്ഷം മാനിച്ചു എല്ലാവരും അനുവാദം നല്‍കുകയും ചെയ്തു.  ഇടവും വലവും ഇടതൂര്‍ന്നു നില്‍ക്കുന്ന കൊടും കാടി നു നടുവിൽ (ഇരു വശവും മണ്ണ് കൊണ്ടുണ്ടാക്കിയ മതിൽ)കൂടി പകല്‍ സമയത്ത് പോലും ഒറ്റയ്ക്ക് നടക്കാന്‍ ഭയക്കുന്ന ഇ രുട്ട് നിറഞ്ഞ ഇട വഴി. ഇടവഴിയില്‍ കൂടി നടക്കുമ്പോള്‍ തലയ്ക്കു മുകളില്‍ ചെറിയ മര്‍മരം പോലെ തോന്നും. മുകളിലേക് നോക്കിയാല്‍ കിളയുടെ ഒരു വശത്തുള്ള കാട്ടു ചെടിയു ടെ മുകളില്‍ നിന്നും മറു വശത്തേക്ക് കൊടും വിഷമുള്ള പാമ്പ്കള്‍ ഇഴയുന്നത്‌ സർവ്വ സാധാരണമായ കാഴ്ചയായിരുന്നു  .

റോഡ്‌ പണിയുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് വാണിയന്‍റെവിട കുമാരന്‍ ചേട്ടന്‍ ആയിരുന്നു,  പതിനഞ്ചു പേര്‍ അടങ്ങുന്ന വര്‍ക്കിംഗ്‌ കമ്മിറ്റിയും രൂപി കരിച്ചു. അങ്ങിനെ റോഡ്‌ പണിയും തകൃതിയായി തുടങ്ങി, കാടുകള്‍ വെട്ടി മാ റ്റി കിള ഇടിച്ചു നിരപ്പാക്കി റോഡ്‌ പണി നടക്കുന്നു. ദിവസ്സവും ഡസന്‍ കണ ക്കില്‍ വിഷ പാമ്പ്കളെ കൊന്നു കൊണ്ടിരുന്നു. പാമ്പുകൾ ആ കാലങ്ങളിൽ മനുഷ്യനു ഒരു വൻ ഭീഷണി തന്നെ ആയിരുന്നു.  വാസ സ്ഥലം നഷ്ടമായ പാമ്പു കള്‍ രാപകല്‍ ഭേദമന്ന്യെ ഇടം വലം ഓടി കൊണ്ടുമിരുന്നു. നാട്ടിലെ പഴയ അ പ്പുപ്പന്മാരും , അമ്മുമ്മമാരും ഇതില്‍ അസ്വസ്ഥത പ്രകടിപിച്ചു.  നാഗ ശാപം ഏറ്റാല്‍ വന്‍ ആപത്തു വന്നു ചേരുമെന്നും അത് കൊണ്ട് റോഡ്‌ പണി നിര്‍ത്തണമെന്ന് വരെ അവര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി പല പഴയ കാല കഥകളും പറഞ്ഞു കൊണ്ടുമിരുന്നു, ആ കൂട്ടത്തില്‍ രസകരമായ ഒരു കഥ.

ആണിക്കാം  പോയിലില്‍ നാരായണന്‍ എന്ന ആള്‍ വലിയ പണക്കാരന്‍ ആയിരുന്നു, ഏക്കര്‍ കണക്കിന് ഭൂമിയും, കോടിക്കണക്കിനു പണവും ഉള്ള ആള്‍. ആളുടെ വീട്ടുപറമ്പില്‍ ഒരു പൊട്ട കുളം ഉണ്ടായിരുന്നു. കാട് പിടിച്ചു കിടക്കുന്ന കുളത്തില്‍ നിന്നും വിഷ പാമ്പുകള്‍ ഇടയ്ക്കിടെ വീട്ടു മുറ്റത്തും വരുമായിരുന്നു. കുട്ടികള്‍ കളിക്കുന്ന മുറ്റത്ത്‌ പാമ്പിന്‍ ശല്ല്യം സഹിക്കാതാ യപ്പോള്‍ നാരായണ്‍ കുറെ ലോഡ് മണ്ണ് കൊണ്ട് വന്നു കുളം നികത്തി. അപ്പോള്‍ കുറെ സര്‍പ്പങ്ങള്‍ മണ്ണിന്നടിയില്‍ പെട്ട് ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. അന്ന് മുതല്‍ നാരായണന് കഷ്ട കാലവും തുടങ്ങി. കുളം മൂടി അഞ്ചാം നാള്‍ നാരായണന്‍റെ മകന്‍ സര്‍പ്പം കൊത്തി മരിച്ചു. പിന്നെ ഏക മകള്‍ക്ക് കുഷ്ഠ രോഗം വന്നു, നാരായണനാണെങ്കില്‍ ശരിരം മുഴുവന്‍ പഴുത്തു ഒരു തരം പുണ്ണ് വന്നു നരകിക്കാനും തുടങ്ങി. അങ്ങിനെ പ്രശ്നക്കാരന്‍റെ അടുത്ത് ചെന്നു, മുറ്റത്ത്‌ എത്തിയപാടെ അയാള്‍ പറയാന്‍ തുടങ്ങി ഞാന്‍ കാത്തിരിക്കുകയാ യിരുന്നു, വരുന്ന കാര്യം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇനി എനിക്ക് ഒന്നും ചെയ്യുവാന്‍ പറ്റില്ല, കുളം മൂടുന്നതിനു മുമ്പ് വന്നിരുന്നെങ്കില്‍ ഞാന്‍ വഴി പറഞ്ഞു തരുമായിരുന്നു. ഇനി വംശ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ആര്‍ക്കും പറ്റില്ല !!!!!!!!.  പ്രശന ക്കാരന്‍ വീണ്ടും പറയുവാന്‍ തുടങ്ങി, കുളം മൂടുന്നതിന്‍റെ പത്തു ദിവസ്സം മുമ്പ് മുതല്‍ ദിവസ്സവും രാവിലെയും വൈകീട്ടും കുളക്കരയില്‍ വന്നു നിന്ന് " ഈ കുളം മൂടാന്‍ പോകുന്നു, ഇതില്‍ വസ്സിക്കുന്നവര്‍ സുരക്ഷിത  മായ വേറെ  സ്ഥല ത്തേക്ക് എത്രയും  വേഗം മാറി പോകേണ്ടതാണ്"  എന്ന് വി ളിച്ചു പറയണം. അപ്പോള്‍ നാഗങ്ങള്‍ സുരക്ഷിതമായവേറെ വാസസ്ഥലം കണ്ടു പിടിച്ചു കൊള്ളും. അങ്ങിനെ നാഗങ്ങള്‍ അവരുടെ പാട്ടിനു പോയി കൊ ള്ളും,  ഇതൊന്നും നോക്കാതെ കാര്യങ്ങൾ ചെയ്താൽ ഇത് പോലുള്ള അനര്‍ത്ത ങ്ങള്‍ ഉണ്ടാവുക സാധാരണമാണ്.

കുട്ടികളായിരുന്ന ഞാനും കൊച്ചെണ്ടവിട മുസ്തഫയും  ഒരു ചെറിയ വാഴ ത്തടം മൂടുന്നതിനു മുമ്പ് ഇപ്രകാരം വിളിച്ചു പറഞ്ഞു "നാളെ രാവിലെ ഈ വാഴത്തടം മൂടുന്നതാണ്, ഇതില്‍ വസിക്കുന്നവര്‍ ഇന്ന് തന്നെ വേറെ താവളം തേടേണ്ടതാണ്, വാഴത്തടം മൂടാന്‍  മനസ്സില്‍ ഭയമായിരുന്നു,  അഥവാ വല്ല പാ മ്പും മണ്ണില്‍ കിടന്നു ശ്വാസം കിട്ടാതെ മരിച്ചാല്‍ ഞങ്ങള്‍ക്ക് കുഷ്ടം വന്നാലോ എന്ന് !!!!!!!!!!!!

 പാമ്പുമായി ബന്ധപ്പെട്ട വേറെയും പലതരം കഥകൾ ആ കാലങ്ങളിൽ പ്രചരി ച്ചിരുന്നു. എൻറെ അമ്മുമ്മയോടു അവരുടെ അമ്മുമ്മ പറഞ്ഞ ഒരു കഥ ഇ ങ്ങിനെ.... അവരുടെ കൂട്ടുകാരി പശുവിനു തിന്നാൻ വൈക്കോൽ വെട്ടുകയാ യിരുന്നു. അപ്പോൾ പിറകിൽ ഒരു ചീറ്റൽ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു സർപ്പത്തെ പിടിക്കാൻ ശ്രമിക്കുന്ന കീരിയും രക്ഷപ്പെടാൻ വേണ്ടിയുള്ള സർപ്പ ത്തിൻറെ വിഭലമായിക്കൊണ്ടിരിക്കുന്ന ശ്രമവും, രൂക്ഷമായ ആക്രമണം തന്നെ നടക്കുന്നു. കൂടുതൽ ഒന്നും ആലോചിക്കാതെ അവർ അടുത്ത് കണ്ട വടി എടു ത്തു കീരിയെ ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു.  കീരി ജീവനും കൊണ്ട് ഓടി. വൈ ക്കൊലുമായി വീട്ടി ൽ എത്തി കുളി കഴിഞ്ഞു സന്ധ്യ ദീപവുമായി ഉമ്മറത്ത്‌ വന്ന അവർ കാണുന്നതു നേരത്തെ കണ്ട സർപ്പത്തെയാണ് സർപ്പം മുന്നിൽ പത്തി വിടർത്തി ആടുന്നു, സർപ്പം ഒരു കാഞ്ഞിരമരത്തിൻറെ ഇല കടിച്ചു പിടിച്ചിരിക്കുന്നു. ഭയന്ന് പിറകോട്ടു ഓടുമ്പോൾ സർപ്പം കാഞ്ഞിര ഇല നില ത്തു വിരിച്ചു അതിൽ ഒരു കല്ല്‌ വയ്ക്കുകയും ചെയ്തു. പിന്നെ കുറെ ദൂരത്തി ൽ പോയി തല നിലത്തടിച്ചു മരിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ചതിനുള്ള പ്രതിഭലമായി സർപ്പം തൻറെ അമൂല്യമായ വൈരക്കൽ അവർക്ക് നല്കുക യായിരുന്നു. വൈരക്കൽ നഷ്ടപ്പെട്ടാൽ സർപ്പങ്ങൾക്ക് പിന്നെ ജീവിക്കുക അ സാധ്യമാണ്. അത് പോലെ സർപ്പത്തെ കണ്ടാൽ കീരി അതിൻറെ ചുറ്റുവട്ടത്തി ൽ മൂത്രമൊഴിക്കും, കീരി മൂത്രത്തെ കടന്നു പാമ്പിനു മുന്നോട്ട് പോകുകയും അസാധ്യമാണ്. !!!!!!!!!!!!!!!!. സർപ്പത്തിൻറെ വൈരം കിട്ടിയതിൽ പിന്നെ അവർ ആ നാട്ടിലെ ഏറ്റവും വലിയ ധനികയായി മാറുകയും ചെയ്തു. ഓരോരോ കാലങ്ങളിൽ ജനങ്ങളിൽ എന്തെല്ലാം വിശ്വാസങ്ങൾ നിലനിന്നിരുന്നു എന്നു നോക്കു.

റോഡ്‌ കമ്മിറ്റി മീറ്റിംഗ് രാത്രി ജര്‍മ്മന്‍ അബ്ദുല്ലക്കയുടെ വീട്ടില്‍ ചേരുവാന്‍ വേണ്ടി  കുമാരന്‍  ചേട്ടനും മറ്റു കമ്മിറ്റി മെമ്പര്‍മാരും കൂടി ഭക്ഷണവും കഴിച്ചു ഇറങ്ങുവാന്‍ തുടങ്ങുമ്പോള്‍ കുട്ടിയായിരുന്ന സുരേന്ദ്രനും കൂടെ ഇറങ്ങുവാന്‍ വാശി പിടിച്ചു. എത്ര പറഞ്ഞിട്ടും വഴങ്ങാതിരുന്ന കുട്ടിയെ കൂടെ കൂട്ടുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഓല ചൂട്ടും വീശി കുമാരന്‍   ചേട്ടന്‍ മുന്നിലും മറ്റു രണ്ടു പേര്‍ക്ക് ശേഷം സുരേന്ദ്രനും പിന്നെ ബാക്കിയു ള്ളവര്‍ പിറകിലുമായി നടക്കുകയായിരുന്നു, പെട്ടന്നാണ് സുരേന്ദ്രനില്‍ നിന്നും ഒരു നില വിളി ഉയര്‍ന്നത്, ചൂട്ട് തിരിച്ചു പിടിച്ചു വീശി നോക്കിയപ്പോള്‍ ഒരു കറുത്ത പാമ്പ് സുരേന്ദ്രന്‍റെ പെരുവിരലില്‍ കടിച്ചു പിടിച്ചു നില്‍ ക്കുന്നു. എ ല്ലാവരും ചേര്‍ന്ന് വളരെ കഷ്ടപെട്ടാണ് കാലില്‍ നിന്നും പാമ്പിന്‍റെ പിടി വിടു വിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ എല്ലാവരും ഞെട്ടി പോയി ഉഗ്ര വിഷമുള്ള ശംഖുവരയന്‍ (കരിവേലപ്പട്ട എന്ന് ആ ഭാഗങ്ങളില്‍ വിളിക്കപ്പെടുന്നു) പാമ്പാണ് സുരേന്ദ്രനെ കടിച്ചത്. ഉടനെ തുണ്ടിയില്‍ ചാത്തുക്കുട്ടി ചേട്ടന്‍ ഒരു മണ്‍ പാത്രവുമായി ഓടി വന്നു പാമ്പിനെ പിടിച്ചു പാത്രത്തില്‍ ഇട്ടു വായ മൂടി കെട്ടി.

അബോധാവസ്ഥയിൽ ആയ കുട്ടിയെയും എടുത്തു പാത്തിക്കേലെക് രണ്ടു പേര്‍ ഓടി, അവിടെ ഒരു വീട്ടിൽ നിന്നുമുള്ള കാറിൽ തലശ്ശേരി ജനറല്‍ ആശുപത്രിയി ലേക്ക് കൊണ്ട് പോയി.പരിശോധനക്കും, പ്രഥമ ശുശ്രുഷക്ക് ശേഷം, അതീവ ഗു രുതരാവസ്ഥയാണെന്നും രക്ഷപെടാന്‍ സാധ്യത ഇല്ലായെന്നും ഡോക്ടർ പറ ഞ്ഞു, പുരോഗതി ഒന്നും ഇല്ലാതെ രണ്ടു ദിവസ്സം കഴിഞ്ഞു. മൂന്നാം ദിവസ്സം അ ല്‍പ്പം ഒരു ചലനവും ചുണ്ട് അനക്കവും ഒക്കെ  കണ്ടപ്പോള്‍ കൂടെ നില്‍ക്കുന്ന വര്‍ അപകട നില തരണം ചെയ്തെന്നു ധരിച്ചു, വീട്ടുകാരെ എല്ലാം അറിയിച്ചു. പിറ്റേ ദിവസ്സം രാവിലെ തന്നെ പാത്രത്തില്‍ മൂടി കെട്ടി വച്ചിരുന്ന പാമ്പിനെ പു റത്തെടുത്തു തല്ലി  കൊന്നു. വൈകുന്നരമാകുമ്പോളെക്കും കുട്ടിയുടെ നില വീ ണ്ടും വഷളാവുകയും രാത്രിയോട്‌ കൂടി മരണം സംഭവിക്കുകയും ചെയ്തു. അപ്പുപ്പന്മാര്‍ക്കും അമ്മുമ്മമാര്‍ക്കും മരണത്തിനു പറയുവാന്‍ ഉണ്ടായിരുന്ന കാരണം ഇതായിരുന്നു

 "പാമ്പിനെ കൊന്നത് കൊണ്ട് വിഷം തിരിച്ചിറക്കിക്കാ ന്‍ പറ്റാതെ പോയതാണ്, കടിച്ച പാമ്പ് തന്നെ വിഷം തിരിച്ചെടുക്കണം,  അതിനിടക്ക് പാമ്പിനെ കൊന്നതാ ണ് മരിക്കാന്‍ കാരണം, വിഷം തിരിച്ചെടുക്കാൻ പാമ്പ് ഇല്ലാതെ പോയി "!!!!!!!!!!!!

റോഡ്‌ പണിയുടെ  മുന്‍നിരയില്‍ നിന്നിരുന്ന കുമാരന്‍ ചേട്ടന് വന്ന ഈ ദുര്‍ഗതിക്കും പ്രായമായവര്‍ ഒരു കാരണം കണ്ടെത്തി, "പാമ്പ് പകരം വീട്ടിയ താണ്, വാസസ്ഥലം നഷ്ടപ്പെടുത്തിയതിനു" "പാമ്പിന്‍റെ പക ഒരിക്കലും ആരും സമ്പാദിക്കരുത് ", എന്തായാലും പാമ്പിന്‍ പകയില്‍ ഒന്നും വിശ്വാസം ഇല്ല എങ്കിലും അന്ന് മുതല്‍ എനിക്ക് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭയം ഉള്ള വസ്തു പാമ്പ് ആണ്. സുരേന്ദ്രന്‍റെ മരണത്തോട് കൂടി റോഡ്‌ പണി മുന്നോട്ട് കൊണ്ട് പോകുവാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ലാതായി, റോഡ്‌ വാച്ചക്കല്‍ പറമ്പ് വരെ എത്തിയിരുന്നു. പിന്നെ റോഡ്‌ കമ്മിറ്റി തീരുമാന പ്രകാരം റോഡിനു സുരേന്ദ്ര റോഡ്‌ എന്ന് പേര്‍ വച്ചു. വാച്ചക്കല്‍ പറമ്പിന്‍റെ മൂലക്കായി ഒരു ബോര്‍ഡും സ്ഥാപിച്ചു ("സുരേന്ദ്ര റോഡ്‌)"''

പിന്നെ പല വര്‍ഷങ്ങള്‍ക്ക് ശേഷമാണു സുരേന്ദ്രാ റോഡിനെ ആറ്റുപുറവു മായി ബന്ദിപ്പിച്ചത്.

സുരേന്ദ്ര റോഡിന്‍റെ ഇന്നത്തെ ഗുണഭോക്ത്തക്കെള്‍ക്ക് ഇ കഥ ചിലപ്പോള്‍ അന്ന്യമായിരിക്കാം, പക്ഷെ കൂരാറ - ആറ്റു പുറം കാരെ സംബധിച്ചിടത്തോളം ഒരു വരദാനമാണ് സുരേന്ദ്ര റോഡ്‌, ആറ്റു പുറത്തുകാര്‍ക്ക് ഒരു ഓട്ടോ അല്ലെങ്കില്‍ ടാക്സി കിട്ടണമെങ്കില്‍ പാത്തിപ്പാലം, അല്ലെങ്കിൽ ചമ്പാട് വരെ നടക്കണമായിരുന്നു രോഗികളും ഘര്‍ഭിണികളുമൊക്കെ റോഡില്ലാത്ത കാലത്ത് അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചില പ്പോള്‍ നമ്മള്‍ക്ക് അന്ന്യമായ ഏതോ ലോകത്തിരുന്നു സുരേന്ദ്രന്‍ എല്ലാം കാണുന്നുണ്ടാവാം. തന്‍റെ ജീവന്‍ ബലി നല്‍കിയ റോഡിന്‍റെ ഗുണം നാട്ടുകാര്‍ അനുഭവിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവാം. കുമാരന്‍ ചേട്ടനെ പിന്നീട് ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. ഇപ്പോള്‍ കുമാരന്‍ ചേട്ടനും സുരേന്ദ്രന്‍റെ അടുത്ത് അന്ത്യ വിശ്രമ ത്തിലാണ്.


"അകാലത്തില്‍ പൊലിഞ്ഞ ഭദ്ര ദീപമേ നിനക്ക് കൂരാറ  - ആറ്റു പുറം നിവാസികളുടെ നമോവാകം"


ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ