പാതിപ്പാലത്തിന്‍റെ സ്വന്തം സുലൈമാനിക്ക
പേരും ബോര്‍ഡും ഇല്ലാത്ത കടയുടെ ഉടമയായിരുന്നു സുലൈമാനിക്ക, ഇത് ഇ ന്നത്തെ കാര്യമല്ല, പല വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരും ബോര്‍ഡും ഒന്നും ഇല്ലായി രുന്നു, എന്നാലും സുലൈമാൻറെ പീടികയെന്നു കേട്ടാൽ അറിയാത്തവർ ആരു മില്ലായിരുന്നു. കഴുങ്ങുംവെള്ളി മുതൽ കീരങ്ങാട് വരേയും, മൊകേരി പാട്ട്യം, പത്തായക്കുന്നു, പാനൂർ, കൂരാറ, ആറ്റുപുറം തുടങ്ങി എല്ലാ ഭാഗങ്ങളിലും സു ലൈമാൻറെ പീടിക അറിയാത്തവർ ഇല്ലായിരുന്നു. സാധാരണ ജന മനസ്സുകളി ൽ ഇടം പിടിക്കാൻ നേതാവാകേണ്ട ആവശ്യമില്ലയെന്നതിന് ഏറ്റവും നല്ല ഉദാ ഹരണമായിരുന്നു സുലൈമാനിക്ക.
മൊത്തമായും ചില്ലറയായും ആവശ്യമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടു ന്ന സ്ഥാപനമായതിനാല്‍ നാട്ടില്‍ നടക്കുന്ന കല്ല്യാണം, സല്‍ക്കാരം, ഗൃഹപ്രവേ ശം, പുര കെട്ടു എന്നിവക്കുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ ആറ്റുപുറം മുതല്‍ മാ ക്കുല്‍ പീടിക വരെയും,പാത്തിപ്പാലം മുതൽ കൊട്ടിയോടി വരെയും ഉള്ളവര്‍ ആശ്രയിച്ചിരുന്നത് സുലൈമാന്‍റെ പീടികയായിരുന്നു. ഒരിക്കല്‍ കടയില്‍ വന്നവ ര്‍ പിന്നീട് ഒരിക്കലും മറ്റൊരു കട തേടി പോകുകയില്ല. അതിന് കാരണം സാധന ങ്ങളുടെ വിലക്കുറവ് മാത്രമായിരുന്നില്ല, സുലൈമാനിക്കയുടെ പെരുമാറ്റവും കൂടിയായയിരുന്നു
തികഞ്ഞ വിനയവും നമ്രതയും സുലൈമാനിക്കയുടെ മുഖമുദ്രയായിരുന്നു . കു ട്ടികളെപോലും പേരെടുത്തോ, എടായെന്നോ വിളിക്കില്ല, മോനെ, അല്ലെങ്കില്‍, മോളെ എന്ന് മാത്രമേ സംബോധന ചെയ്യാറുള്ളു. പാത്തിപ്പാലത്ത് വേറെയും പലചരക്ക് കടകൾ ഉണ്ടായിരുന്നെങ്കിലും കച്ചവടത്തില്‍ സുലൈമാനിക്കയെ വെല്ലാന്‍ പാത്തിക്കലിൽ മറ്റൊരാള്‍ ഇല്ലാതിരുന്നതിന്‍റെ കാരണവും ഈ എ ളിമ തന്നെയായിരുന്നു. നമ്രത ഉള്ളിടത് ദേവദയുണ്ടാകുമെന്ന പഴമൊഴി അന്വ ര്‍ത്തമാകുന്നതിനു സുലൈമാനിക്കയുടെ കട ഒരു നല്ല ഉദാഹരണമായിരുന്നു.
കച്ചവടത്തോടൊപ്പോം ഒരു നല്ല കലാകാരന്‍ കൂടിയായിരുന്നു സുലൈമാനിക്ക, രാവിലെ മുതല്‍ രാത്രി വരെ കടയില്‍ കഴിച്ചു കൂട്ടും, കട പൂട്ടിയാൽ ക്ഷീണവും വിശ്രമവുമൊന്നും നോക്കില്ല. പാത്തിക്കല്‍ വയലില്‍ (കടയപ്പറം വയല്‍ എന്നാ ണ് പേരെന്ന് തോന്നുന്നു??) ഓല പന്തല്‍ കെട്ടി ഒരു റാന്തല്‍ കത്തിച്ചു സുലൈമാ നിക്കയും കൂട്ടുകാരും രാത്രി സമയത്ത് കോല്‍ കളി നടത്താറുണ്ടായിരുന്നു. മു പ്പത് ദിവസ്സങ്ങളിലും കട തുറക്കുമ്പോഴും കോൽക്കളി നടത്തുവാൻ ആളുകളെ സംഘടിപ്പിക്കുവാൻ സമയവും കണ്ടെത്തിയിരുന്നു.
വളരെ ദൂരെവരെയും കോല്‍ കളിയുടെ പാട്ട് രാത്രിസമയത്ത് കേള്‍ക്കമായിരു ന്നു. രാത്രി ഒന്‍പതര മണിക്ക് തുടങ്ങുന്ന കോല്‍ക്കളി രാവിലെ രണ്ടു മണി വ രെ തുടരാറുണ്ടു. എത്ര തിരക്കായാലും ഒഴിവാക്കാത്ത ആ നാടന്‍ കല സുലൈ മാനിക്കയുടെ മരണത്തോടെ ഞങ്ങളുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ന് ഈ കലയെ കുറിച്ച് അറിയുന്നവര്‍ ആരെങ്കിലും നാട്ടില്‍ അവ ശേഷിക്കുന്നു ണ്ടോ എന്നത് സംശയമാണ്. അഥവാ ഉണ്ടെങ്കിൽ തന്നെ ഇതിൻറെയെല്ലാം പി റകേ നടക്കുവാൻ ആർക്കും സമയവുമില്ല, സമയമുണ്ടായാലും ആരും അതി നൊന്നും തയ്യാറുമല്ല.
എന്‍റെ തറവാട് വീട്ടിന്‍റെ അയല്‍ വാസ്സിയായ കൊച്ചെന്‍റെവിട മുസ്തഫ കല്ല്യാ ണം കഴിച്ചത് സുലൈമാനിക്കയുടെ മകളെയാണ് എന്നതൊഴിച്ചാല്‍ സുലൈമാ നിക്കയുടെ കുടുംബത്തെപ്പറ്റി കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല. എന്നാലും വീട്ടു സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോഴുണ്ടായ അവിശ്വസ്സനീയമാ യ അദ്ദേഹത്തിൻറെ പെരുമാറ്റവും, മുഖത്തെ നിഷ്കളങ്കമായ ചിരിയും ഇന്നും ഹൃദയത്തിൽ മായാതെ നിലനിൽക്കുന്നു. വളരെ വര്‍ഷമായി പ്രവാസത്തിലായ ഞാന്‍ പല വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന കാ ര്യവും അറിയുന്നത്.
ആചാരങ്ങളും അനുഷ്ടാനങ്ങളും, നാടന്‍ കലകളും എല്ലാം നാട് നീങ്ങുന്നു, നാ ടും, വീടും, കണ്ടാല്‍ മനസ്സിലാകാത്ത അവസ്ഥയിലാണ്. മഴക്കാലത്ത് പാത്തി ക്കലേക്ക് പോകണമെങ്കില്‍ വയലിലെ വെള്ളത്തില്‍ കൂടി നടക്കണമായിരുന്നു. അടുത്ത കാലത്ത് ഞാന്‍ പഴയ ഓര്‍മ്മ പുതുക്കാന്‍ ആറ്റുപുറത്തു നിന്ന് പാത്തി ക്കലേക്ക് നടന്നുപോയി, ഒരു മഴക്കാലമായിരുന്നു എൻറെ യാത്ര, പഴയ പോ ലെ വയലിലെ വെള്ളം ചവിട്ടു തെറിപ്പി ച്ചു ആസ്വദിച്ചു നടക്കാമെന്ന് കരുതിയ എനിക്ക് കിട്ടിയത് കടുത്ത നിരാശയായിരുന്നു. വയല്‍ നിന്നിരുന്നിടത്ത് വീടുക ളും റോഡുമൊക്കെയായി വഴി തെറ്റിയ അവസ്ഥയായിരുന്നു എനിക്ക് .
ആരോടെങ്കിലും വഴി ചോദിച്ചാല്‍ ഉള്ള നാണക്കേട് ഓര്‍ത്തു, എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി മുന്നില്‍ കണ്ട വഴികളിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ വ ല്ലാത്ത വിഷമം തോന്നി. പലരും വിശേഷം ചോദിക്കുന്നു, കുടുംബ കാര്യം ചോ ദിക്കുന്നു, പക്ഷെ പലരേയും എനിക്ക് അറിയില്ലായിരുന്നു, എന്നാലും അറിയാ മെന്നുള്ള ഭാവത്തില്‍ അവരോടോക്കെ പെരുമാറി, ഇല്ലെങ്കില്‍ അവരൊക്കെ എന്നെ തെറ്റിദ്ധരി ക്കുമല്ലോ എന്ന വിഷമമായിരുന്നു. മാറ്റങ്ങൾ പലതും നമ്മെ പലരേയും നാട്ടിൽ അന്യരാക്കി മാറ്റുന്നു...........
കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ കൂടെ സുലൈമാനിക്കയുടെ പീടികയില്‍ അ രിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പോകുമായിരുന്നു. പത്തു രൂപ ഉണ്ടാ യാല്‍ രണ്ടു പേര്‍ക്ക് എടുക്കുവാന്‍ പറ്റുന്ന അത്രയും സാധനങ്ങള്‍ കിട്ടുമായി രുന്നു. ഒരു രൂപ ,നാല്‍പതു പൈസക്ക് ഒരു കിലോ അരിയും പന്ത്രണ്ടു പൈസ ക്ക് നൂറു മത്തിയും, പത്തു പൈസക്ക് ഒരു കിലോ കിഴങ്ങും, നാല്‍പതു പൈസ ക്ക്, ഒരു കിലോ ചെറു പയറും വാങ്ങിയ ഓര്‍മ എനിക്ക് ഉണ്ട്. ഇപ്പോൾ ആയി രം രൂപയുമായി പോയാലും ഒരു കയ്യിൽ പിടിച്ചു വരാൻ പറ്റുന്നത്രയും പല വ്യഞ്ജനങ്ങളെ കിട്ടാറുമുള്ളൂ.
സ്കൂളില്‍ പോകുമ്പോള്‍ രണ്ടു വയല്‍ താണ്ടണമായിരുന്നു, കൂരാറ വയലും മോകേരി വയലും, ഇടവും വലവും, വരമ്പിലേക്ക് വീണു കിടക്കുന്ന നെല്ലിനെ വകഞ്ഞു മാറ്റി "പതിനൊന്നാം നമ്പര്‍ വണ്ടിയില്‍"'' സ്കൂളില്‍ എത്തുമ്പോള്‍ ഉ ടുപ്പ് നനയുക പതിവായിരുന്നു. കൂരാറ വയല്‍ കഴിഞ്ഞു വായനശാലക്ക് മുമ്പി ല്‍ കൂടി തെക്കോട്ട് ഉള്ള വഴിയില്‍ കൂടി കുറെ ഇടവഴികള്‍ താണ്ടി, ആനോളി കിട്ടന്‍ ചേട്ടന്‍റെ വീടിനടുത്തുള്ള ഇടയില്‍ കൂടി നടന്നു മൊകേരി വയലിന്‍റെ കി ഴക്കേ അറ്റത്ത് എത്തും.
അവിടെ എണ്ണപ്പറമ്പത്തു ചോയി ചേട്ടന്‍റെ വീട് കഴിഞ്ഞാല്‍ പിന്നെ മൊകേരി വയല്‍ തുടങ്ങും, വയലിന്‍റെ നടുവില്‍ ഒരു റോഡ് ഉണ്ടായിരുന്നത് ഏ കെ കോ രന്‍ ചേട്ടന്‍റെ കടക്കടുത്താണ്, റോഡ് മുറിച്ചു കടന്നാല്‍ പിന്നെ വീണ്ടും വിശാ ലമായ വയലായിരുന്നു, മഴക്കാലത്ത് തോട് നിറഞ്ഞു ഇടവും വലവും ഒഴുകു ന്ന വെള്ളം ചവിട്ടി തെറിപ്പിച്ചു നടക്കും.വയലില്‍ കൂടി കുറെ കൂടി പോയി കഴിയുമ്പോള്‍ തോടും, തോട്ടു വരമ്പിൽ കൂടി കുറച്ചു നടന്നാൽ പാനൂര്‍ സ്കൂ ളിലേക്കുള്ള പാത്തിപ്പാലം പാനൂർ റോഡിൽ കയറും . ചെക്കിക്കുണ്ടില്‍ അന ന്ദേട്ടന്‍റെ കട എത്തും, സ്‌കൂൾ കുട്ടികൾ കൂടുതലും അനന്ദേട്ടൻറെ കടയിലാണ് ഉച്ചക്ക് കപ്പയും, ചൂട് വെള്ളവും കഴിച്ചിരുന്നത്.
സുലൈമാനിക്കയെ പോലെ ആ പഴയ വയലും വഴികളും ഒക്കെ അപ്രത്യക്ഷ മായി, പഴയ വഴിയും വയലും തേടി നടക്കാമെന്നു വച്ചാല്‍ ഉറപ്പായും വഴി തെ റ്റും, പിറന്നു വളര്‍ന്ന നാട്ടില്‍ എങ്ങോ വഴി തെറ്റുന്ന യാത്രക്കാരനായി മാറിയ എന്നെപ്പോലുള്ള അനേകായിരം സുഹൃത്തക്കൾക്ക് സുലൈമാനിക്കയുടെ കഥ സമര്‍പ്പിക്കുന്നു. ഇന്ന് ഞാൻ അറിയാത്ത എന്നെ അറിയുന്ന ഒരു പാട് പേർ എ നിക്ക് സുഹൃത്തുക്കളായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ മൊകേരിയിൽ വച്ച് സ ന്ധ്യാസമയത്ത് വഴി തെറ്റിയ എന്നെ അങ്ങിനെയുള്ള ഒരു സുഹൃത്താണ് പൊ ന്ന്യത്തുള്ള എൻറെ വീ ട്ടിലെത്തിച്ചത്, പേര് ശ്രീകാന്ത് വരിയയിൽ, എനിക്ക് പ രിചയമില്ലാത്ത ആളാണെങ്കിലും അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. സാഹിത്യമൊന്നും അറിയില്ലെങ്കിലും ഞാൻ എഴുതുന്ന എൻറെ ഓർമ്മക്കുറി പ്പുകൾ വായിക്കുന്നവരാണ് അവരെല്ലാം.
ജയരാജന്‍ കൂട്ടായി
No comments:
Post a Comment