സി സി സി - തലശ്ശേരി പെരുമ
തലശ്ശേരി കേക്ക് എന്ന് കേട്ടാൽ വായിൽ വെള്ളം ഉറാത്ത ആൾ ഉണ്ടാവുകയി ല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ കാര്യം എനിക്ക് അറിയില്ല, കാര ണം നീണ്ട മുപ്പത്തി നാലു വർഷമായി തലശ്ശേരിയുമായി അധികം ബന്ധം ഇല്ലാ ത്തത്. ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്നാൽ കഷ്ടിച്ചു ഒരു മാസ്സം ഉണ്ടാകും. അപ്പോൾ ഇതു ഒന്നും തിരക്കാനും പറ്റില്ല. പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ വൈകുന്നേരങ്ങളിൽ ഒരു ചായയും പലഹാരവും ഉണ്ടാവും. അതിൽ കേക്ക് പ്രഥമ സ്ഥാനം കരസ്ഥമാക്കും. കേരളത്തിൽ തന്നെ ആദ്യമായി കേക്ക് ഉണ്ടാക്കിയതു തലശ്ശേരിയിൽ ആയിരുന്നു.അതിൻറെ പിറകിൽ കേട്ടറിഞ്ഞ കഥ ഇങ്ങിനെ. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാളക്കാരൻ സായിപ്പു നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഒരു കഷണം കേക്ക് കൊണ്ട് വന്നു മമ്പള്ളി ബേക്കറിയിൽ കൊടുത്തു അത് പോലെ ഉണ്ടാക്കികൊടുക്കു വാൻ പറഞ്ഞു. ആ കാലത്ത് മമ്പള്ളിക്കാർ ആയിരുന്നു ബേക്കറിയിൽ പ്രശ സ്തർ. അങ്ങിനെ മമ്പള്ളി സഹോദരങ്ങൾ കൂട്ടായി പരിശ്രമിച്ചു രൂപപെടു ത്തിയ കേക്ക് സായിപ്പിനു വളരെ ഇഷ്ടമായി എന്നുമാണ് കഥ. എന്തായാലും അന്നും ഇന്നും ബേക്കറിയിൽ തലശ്ശേരിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു.
ഇനി രണ്ടാമത്തെ "സി" എന്നാൽ സർക്കസ്സ്, കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സർക്കസിൻറെ കുലഗുരുവായി അറിയപ്പെടുന്നു. അതു പോലെ ഇന്ത്യൻ സർക്കസ്സിലെ തന്നെ പ്രഥമ വനിതയായി അറിയപ്പെടുന്ന ശ്രീമതി കുന്നത്ത് യശോദയും തലശ്ശേരിക്ക് സ്വന്തം. ഒട്ടു മിക്ക സർക്കസ് കമ്പനികളും ഒരു കാല ത്തു തലശ്ശേരിക്ക് സ്വന്തമായിരുന്നു. പഴയ സോവിയറ്റ് യുനിയൻ തലശ്ശേരി യിൽ നിന്നും കൊണ്ട്പോയ ആളുകളെ ഉപയോഗിച്ചാണ് സർക്കസ്സ് പരിശീലനം നടത്തിയതെന്ന് കേട്ടിട്ടുണ്ട്. ഇന്ന് റഷ്യൻ സർക്കസ്സ് ലോക പ്രശസ്തമാണ്, തല ശ്ശേരി സർക്കസ്സ് ക്ഷയിച്ചു പോയി.
അടുത്ത സി ക്രിക്കറ്റ് തന്നെ. ഇന്ത്യൻ ക്രിക്കറ്റ് ജൻമ്മം കൊണ്ടത് തന്നെ തലശ്ശേരി യിൽ ആണ്. തലശ്ശേരി ക്രിക്കത്തിൻറെ അമരക്കാർ മമ്പള്ളി സഹോദരങ്ങൾ ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറിൽ മമ്പള്ളി സഹോദരങ്ങൾ തലശ്ശേരി നഗരസഭ മൈതാനത്തിൽ ക്രിക്കെറ്റ് കളിച്ചു പിന്നീട് ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എന്നാണ് എനിക്ക് തോന്നുന്നത്. മമ്പള്ളി അനന്ത ൻ ചേട്ടൻ, രാഘവൻ ചേട്ടൻ, ലക്ഷ്മണൻ ചേട്ടൻ,പ്രദീപൻ ചേട്ടൻ എന്നിവർ അട ങ്ങുന്ന മമ്പള്ളി ഇലവൻ ടീം വളരെ പ്രശസ്തമായിരുന്നു. കേട്ടറിഞ്ഞ കഥ ഇങ്ങിനെ ........... മമ്പള്ളി ഇലവനും അഡ്വക്കേറ്റ് ബഷീർ നയിക്കുന്ന തലശ്ശേരി ഇലവനും തമ്മിൽ അന്ന് നടന്ന മത്സരത്തിൽ മമ്പള്ളി ഇലവൻ ജയിച്ചു.ആ വിജയത്തോടെ മമ്പള്ളി ഇലവൻ പടിയിറങ്ങി.
അനന്തേട്ടൻ ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബോൾ, ഹോക്കി, വോളിബോൾ സംഗീതം ചിത്ര കല എന്നിവയിൽ ഒക്കെ നല്ല താല്പര്യം ആയിരുന്നു. മമ്പള്ളി ഗോപാലൻ ചേട്ടനു എട്ടു മക്കൾ ആയിരുന്നു. എട്ടു പേരും കല, കായിക രംഗങ്ങളിൽ തിളങ്ങിയവർ ആയിരുന്നു. ഗോപാലൻ ചേട്ടന്റെ അച്ഛനും നല്ല ഒരു നടനും പൂരക്കളി വിതഗ്ധൻ ആയിരുന്നു എന്നു എന്റെ അച്ഛൻ(കുഞ്ഞാപ്പു വൈദ്യർ) പറയുമായിരുന്നു. കേരള രഞ്ജി ട്രോഫി ടീമിലെ ആദ്യ അംഗം കൂടി ആയിരുന്നു പൊന്ന്യത്തെ മമ്പള്ളി അനന്തൻ ചേട്ടൻ. ആളുടെ അനുജൻ ലക്ഷ്മണൻ പിന്നീട് തിരുവല്ലയിൽ ബേക്കറി നടത്തുന്നുണ്ടായിരുന്നു.
ഗ്രിഗ് സ്മാരക കായിക മത്സരത്തിൽ തുടർച്ചയായി മൂന്ന് വർഷം മെഡൽ വാങ്ങിയ ഏക മലയാളിയും അനന്തേട്ടൻ ആയിരുന്നു. ആ കാലത്ത് ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് മാച്ച് കളിച്ച (ന്യൂസ്‌ലാൻഡ് --ഇന്ത്യ)ഭാസ്കറിന് പരിശീലനം നൽകിയവരിൽ അനന്തേട്ടനും ഉണ്ടായിരുന്നു. മമ്പള്ളി കുടുംബത്തിൽ എനിക്ക് നേരിട്ടു ആരേയും അറിയില്ല, കണ്ടിട്ടുമില്ല, കുട്ടി ആയിരിക്കുമ്പോൾ മമ്പള്ളി വിശേഷങ്ങൾ അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കുമായിരുന്നു. അങ്ങിനെ മനസ്സിൽ ഒരു തരം ആരാധന തോന്നിയിരുന്നു. അങ്ങിനെ പിന്നീട് നാട് വിടുന്നത് വരെയും മമ്പള്ളി വിശേഷങ്ങൾ ശ്രദ്ധിക്കാറു ണ്ട്.
ഇന്ന് തലശ്ശേരി പല കാര്യത്തിലും പ്രശസ്തമാണ്, തലശ്ശേരി ബിരിയാണി, മീൻ കറി , കല്ലുമ്മക്ക അട അങ്ങിനെ പലതും. കടൽ പാലവും, ടിപ്പുവിൻറെ കോട്ടയും ധർമ്മടം ബീച്ചും , സൂര്യ അസ്തമയവും, തലശ്ശേരിയെ സഞ്ചാരിക ളുടെ പറുദീസ ആക്കി മാറ്റുന്നു. പിന്നെ ഹെർമൻ ഗുണ്ടർട്ട് സ്മരണ ഒരുപാട് ചരിത്രത്തിൻറെ കഥ നമ്മോടു പറയും. അണ്ടല്ലുർ കാവും, ഇരുന്നൂറു വര്ഷം പഴക്കമുള്ള ഓടത്തിൽ പള്ളിയും, ഇംഗ്ലീഷ് ചർച്ച്, വൈക്കം മുഹമ്മദ് ബഷീർ ഭാർഘവി നിലയം എഴുതിയതും, തലശ്ശേരി തന്നെ. പിന്നെ കനക മലയുടെ ഭംഗി കണ്ടു തന്നെ അറിയണം, അത് പറഞ്ഞു അറിയിക്കാൻ എനിക്ക് പറ്റില്ല.
തലശ്ശേരി പെരുമ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .....................
ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
അങ്ങനെ എത്ര എത്ര തലശ്ശേരി പെരുമകള്‍.
ReplyDeleteആശമസകള്‍