കഥകൾ അടിച്ചു മാറ്റി ബ്ലോഗ് ഉണ്ടാക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതാണ്.
കാക്ക വിരുന്നു കുറിച്ചാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
''കദളി വാഴകൈയിലിരുന്നു കാക്ക ഇന്ന് വിരുന്ന് കുറിച്ചു, വിരുന്ന് കാര വിരു ന്ന് കാര വിരുന്ന് കാര വന്നാട്ടെ" വളരെ പുരാതന കാലം മുതൽ നിലവി ലുള്ള വിശ്വാസ്സമാണ് കാക്കയും, വിരുന്നു കുറിക്കലും. അതിൽ നിന്നുമുണ്ടായതാണ് ഈ സിനിമ ഗാനവും.
കാക്കയും മനുഷ്യരും തമ്മിലുള്ള ബന്ധം പുരാതന കാലം മുതൽക്കേ നിലവിലു ണ്ടായിരുന്നു. മനുഷ്യ വാസ്സം കൂടുതൽ ഉള്ള സ്ഥലങ്ങളാണ് കാക്കകൾ എപ്പോ ഴും കൂട് വയ്ക്കുകയും താമസ്സസ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. മ നുഷ്യർ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റുമായിരിക്കാം കാക്കകളെ അതിനു പ്രേരിപ്പിക്കുന്നത്. കാക്കകളെക്കൊണ്ട് മനുഷ്യർക്കും പല പ്രയോജങ്ങ ളും ഉണ്ടായിരുന്നു. കുട്ടികൾ വലിച്ചെറിയുന്ന മുറ്റത്തെ ഭക്ഷണാവശിഷ്ടങ്ങൾ കൊത്തി യെടുക്കുക വഴി മുറ്റം വൃത്തിയാകുകയും മുറ്റത്തു അവശിഷ്ടങ്ങൾ അടിഞ്ഞു കൂടാനുള്ള അവസ്സരങ്ങളും ഇലാതാകുന്നതും കാക്കകൾ സ്വയം അ റിയാതെ ചെയ്യുന്ന ഉപകാരങ്ങൾ തന്നെ. വീടുകളിൽ ഘടികാരം ഇല്ലാത്ത പഴയ കാലങ്ങളിൽ കാക്ക കരയുന്നത് കേട്ട് നേരം പുലരുന്ന വിവരം ജനങ്ങൾ അറി യുകയും ചെയ്യുമായിരുന്നു. കാക്ക കരയാൻ തുടങ്ങുമ്പോൾ ഉറക്കം ഉണർന്ന് ദിനചര്യകൾ തുടങ്ങിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.
വീട്ടു പറമ്പിൽ മുറ്റത്തിനു ചേർന്നുള്ള വാഴക്കയ്യിൽ വന്നിരിക്കുന്ന കാക്ക ചില പ്പോൾ ഒരു പ്രതേക ശബ്ദം ഉണ്ടാക്കാറുണ്ട്. എന്തായിരിക്കാം കാക്ക ഉദ്ദേശിക്കു ന്നതെന്ന് നമുക്ക് അജ്ഞാതം. "ക്രു ക്രു " എന്ന ഈ ഒച്ച വയ്ക്കലിനെ വിരുന്നുകാ രുടെ വരവറിയിക്കുന്നതായി പഴയ തലമുറയിലുള്ളവർ വിശ്വസ്സിച്ചിരുന്നു. തീ ർച്ചയായും കാക്കയ്ക്ക് ഈ ഒച്ചയുമായി എന്തോ ഉദ്ദേശമുണ്ടാകാം, ചിലപ്പോൾ കുഞ്ഞിനെ വിളിക്കുന്നതാവാം, അല്ലെങ്കിൽ ഞാൻ പരിസ്സരത്തു തന്നെയുണ്ടെന്ന് കുഞ്ഞിനെയോ, ഇണയേയോ അറിയിക്കുന്നതുമാവാം.
വിശ്വാസ്സത്തിൻറെ ഭാഗമായി വിരുന്നു കുറി കേട്ടാൽ ഉച്ച ഭക്ഷണത്തിനുള്ള അ രിയിടുമ്പോൾ കുറച്ചു അരി കൂടുതലിടും. ഇന്നത്തെ പോലെയല്ല, വീട്ടിലുള്ള വർക്കു എണ്ണിത്തിട്ടപ്പെടുത്തിയ പോലെയാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഒ രിക്കലും പ്രതീക്ഷിക്കാതെ ഒരാൾ ഭക്ഷണത്തിന് വന്നാൽ ഉണ്ടാക്കിയ ഭക്ഷണം തികയാതെ വരും. കാരണം ഓരോ നേരവും വളരെ കഷ്ടിച്ചും ചുരുക്കിയുമാ ണ് അതാതു നേരത്തെക്കുള്ള അന്നം കണ്ടെത്തിയിരുന്നത്. കാക്ക വിരുന്ന് കുറി ച്ച ഉടനെ ചിലപ്പോൾ ആരെങ്കി ലും ബന്ധുക്കൾ അവിചാരിതമായി വന്നെന്നിരി ക്കും. കാക്കയുമായി വിരുന്നു വരവിനു ബന്ധം ഒന്നും ഇല്ലായെങ്കിലും മനസ്സിൽ വിശ്വാസ്സം ഉണ്ടാകുവാൻ ഇത് ധാരാളമാകും. ഇത് ആ കാലത്തെ ജനങ്ങളുടെ ദൃഢമായ വിശ്വാസ്സമായിരുന്നു. കാക്ക വിരുന്നു കുറിച്ചാൽ വിരുന്നു വരവ് ഉ റപ്പാണ് അഥവാ ഇന്ന് വന്നില്ലായെങ്കിൽ നാളെ എത്തുമെന്ന് ഉറപ്പു. മാറ്റമില്ലാ ത്ത വിശ്വാസ്സം. ഫോണും, മൊബൈലും ഇല്ലാത്ത കാലമായതു കൊണ്ട് മുൻ കൂട്ടി അറിയിച്ചു ള്ളവരവ് ആസാധ്യവുമായിരുന്നല്ലോ.
പലപ്പോളും പലരും, ബന്ധുക്കളും അല്ലാത്തവരും വല്ല വഴിക്കും പോകുമ്പോ ൾ വഴിയില്ലുള്ള ബന്ധു വീടുകളിൽ ഒന്ന് കയറിയിറങ്ങുന്നതു സാധാരണമാണ ല്ലോ. അടുത്ത് വരെ വന്നിട്ട് വീട്ടിൽ കയറാതെ പോയെന്നുള്ള പരിഭവം ഭയന്നാ ണ് കയറിയിറങ്ങുന്നത്. അന്നു ചിലപ്പോൾ കാക്ക ഒച്ച വച്ചിട്ടുമുണ്ടാകാം. അ പ്പോൾ അവരുടെ വിശ്വാസ്സം ഒന്ന് കൂടി ഉറക്കും. "കണ്ടോ കാലത്ത് കാക്ക വിരു ന്നു കുറിച്ചപ്പോഴെ ഞാൻ പ്രതീക്ഷിച്ചിരുന്നു ആരെങ്കിലും വരുമെന്ന്".
ഇന്നും പതിവ് മുടങ്ങാതെ കാക്കകൾ വിരുന്നു കുറിക്കുന്നു. വർഷങ്ങളായി തു ടരുന്ന പതിവ്. വിരുന്നുകാർ വരുന്നുണ്ടോ എന്ന് കാക്കയ്ക്കും അറിയില്ല, അത് കാക്കയുടെ വിഷയവുമല്ല. എല്ലാം ഒരു കാലത്തെ വിശ്വാസ്സങ്ങൾ. ആ കാലത്തി ൻറെ കഥയും അന്നത്തെ രസകരമായ വിശ്വാസ്സങ്ങളും കേൾക്കുന്നത് പുതുതല മുറയ്ക്ക് എന്തായാലും ഒരു പ്രത്യേക അനുഭവമായിരിക്കും. ഇനിയും ഒരിക്ക ലും തിരിച്ചു വരാത്ത വിശ്വാസ്സങ്ങൾ. എങ്കിലും കാക്കകൾ ഉള്ള കാലത്തോളം വാഴക്കയ്യിൽ ഇരിക്കും, വിരുന്നു കുറിച്ചുകൊണ്ടേയിരിക്കും. സൗകര്യം ഉണ്ടെ ങ്കിൽ മാത്രം വിരുന്നുകാർ വരട്ടെ. വിരുന്ന് കുറി കേട്ടാൽ ഭക്ഷണം കൂടുതലുണ്ടാ ക്കാനും മറക്കാതിരിക്കുക.!!!!!!
വിശ്വാസ്സങ്ങൾ അടുത്ത ആഴ്ച തുടരും.
ജയരാജൻ കൂട്ടായി

No comments:
Post a Comment