Thursday, 29 September 2016

ലക്ഷ്മൺ ജൂല - ഉത്തരാഖണ്ഡ്

 
ലക്ഷ്മൺ ജൂല - ഉത്തരാഖണ്ഡ് 

പ്രപഞ്ച സൗന്ദര്യം ആസ്വദിക്കുമ്പോഴാണ് ജീവിതം അന്വർത്ഥമാകുന്നത്. വസന്തത്തിൽ വിരുന്നെത്തുന്ന നനുനനുത്ത വെയിൽ കുളിരിനെ അലിയിക്കുമ്പോൾ തണുപ്പിന് ആശ്വാസം, ഉല്ലാസ യാത്രയ്ക്കും, വിനോദത്തിനും സമയവും അനുയോജ്യമാകും. എന്നാൽ ചില സന്ദർഭങ്ങളിൽ നിമിഷനേരം കൊണ്ട് തന്നെ രൂപഭാവങ്ങൾ മാറിമറിയുകയും രൗദ്രഭാവം  പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി. ആയതിനാൽ മുൻകരുതൽ എപ്പോഴും ആവശ്യവുമാണ് , അത്തരത്തിൽ തീർത്തും ആസ്വാദ്യകരമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പല ഭാഗങ്ങളും അവിടങ്ങളിൽ നിലവിലുള്ള സൃഷ്ഠികളും. . അത്തരമൊരു സൃഷ്ഠിയാണ് ലക്ഷ്മൺ ജൂല. 

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തൂക്ക് പാലമാണ് ലക്ഷ്മൺ ജൂല. ഋഷികേശിൽ നിന്ന് ബദരീനാഥിലേക്കുള്ള പാതയിൽ യാത്രയുടെ വഴി കാട്ടിയായാണ്  ഗംഗാനദിക്ക് കുറുകെയായി നാനൂറ്റി അൻപതു ഫീറ്റ് നീളവും, ആറ് ഫീറ്റ് വീതിയുമുള്ള ലക്ഷ്മൺ ജൂല എന്ന തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്. തെഹ്‌രി ഗഡ്‌വാൾ ജില്ലയിലെ തപോവൻ, പുരി ഗഡ്‌വാൾ ജില്ലയിലെ ജോങ്ക് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ലക്ഷ്മൺ ജൂല. ശ്രീ രാമ സഹോദരനായ ലക്ഷ്മണൻ ഗംഗ നദി കടക്കുവാൻ ചണനാര് കൊണ്ടുള്ള കയറുകൾ ഉപയോഗിച്ചു നിർമ്മിച്ച പാലം ഉപയോഗിക്കുകയാൽ ലക്ഷ്മൺ ജൂല എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്ന് വിശ്വാസ്സം.

ചണനാര് കൊണ്ടുള്ള പാലം കേടുപാടുകൾ സംഭവിക്കുകയാൽ ആയിരത്തി എണ്ണൂറ്റി എൺപത്തി ഒൻപതിൽ വിശുദ്ധാനന്ദ സ്വാമിയുടെ നിർദ്ദേശ പ്രകാരം കൽക്കത്ത സ്വദേശിയായ സൂരജ് മാൽ ജുൻജുൻ വാല എന്ന വ്യവസായി സ്റ്റീൽ ഉപയോഗിച്ചു നിർമ്മിച്ച തൂക്ക് പാലം, ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ഒക്ടോബറിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുകയും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഏഴു മുതൽ രണ്ടു വർഷം കൊണ്ട് ഉത്തര പ്രദേശ് സർക്കാർ സ്റ്റീൽ ഉപയോഗിച്ച് പുതിയ തൂക്ക് പാലം നിർമ്മിക്കു കയും ചെയ്‌തു. നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് ആയിരത്തി തോള്ളായിരത്തി മുപ്പത് ഏപ്രിലിൽ  യുണൈറ്റഡ് പ്രൊവിൻസ് ഗവർണർ ആയിരുന്ന സർ മാൽക്കം ഹാലേ  പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. പുതിയ തൂക്ക് പാലത്തിനും ലക്ഷ്മൺ ജൂല എന്ന് തന്നെ പേരും കൊടുത്തു.

ആയിരത്തി എണ്ണൂറ്റി എൺപത്തി എട്ട് വരേ ചണ നാര് കയർ കൊണ്ടുള്ള തൂ ക്ക് പാലമായിരുന്നു ഇവി ടെ ഉണ്ടായിരുന്നതെന്നത്  ചരിത്രം. ഊഞ്ഞാൽ പോ ലെ കെട്ടിയുണ്ടാക്കി യാത്രക്കാരെ ഇരുത്തി കയറിൽ വലിച്ചാണ് ലക്ഷ്മൺ ജൂല യിൽ കൂടി ആളുകൾ ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്തിരുന്നത്. (ജൂല എ ന്നാൽ ഊഞ്ഞാൽ എന്ന് അർത്ഥം). ബ്രിട്ടീഷ് ഭരണ കാലത്ത് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴു മുതൽ ആയിരത്തി തൊള്ളായിരത്തി അൻപ ത് വരെ യുണൈറ്റഡ് പ്രൊവിൻസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം ബനാറസ്, തെഹ്‌രി ഗഡ്‌വാൾ, രാംപൂർ തുടങ്ങിയ പ്രദേശങ്ങൾ കൂട്ടി ചേർത്ത് ഉത്തർ പ്രദേശ് സംസ്ഥാനം രൂപീകൃതമായി. പിന്നീടുണ്ടായ ഉത്തരാ ഖണ്ഡ് സംസ്ഥാനവും മുമ്പ് യുണൈറ്റഡ് പ്രൊവിൻസിൻറെയും പിന്നീട് ഉത്തർ പ്രദേശ് സംസ്ഥാനത്തിൻറെയും ഭാഗമായിരുന്നു. അലഹബാദ് ആയിരുന്നു യുണൈറ്റഡ് പ്രൊവിൻസിൻറെ തലസ്ഥാനം.

ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ ഒന്നാമത്തെ ജീപ്പ് കടന്നു പോകുന്ന തൂക്ക് പാലം എന്ന പേര് ലക്ഷ്മൺ ജൂലക്കായിരുന്നു. പാലത്തിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ശിലാഫലകങ്ങളിൽ ഇന്നും കാണുന്നത് "ലക്ഷ്മൺ ജൂല സസ്പെൻഷൻ ബ്രിഡ്ജ്, ഫസ്റ്റ് ജീപ്പബിൾ ബ്രിഡ്ജ് ഓഫ് യു പി" എന്നാണ്. ലക്ഷ്മൺ ജൂലയിൽ നിന്ന് നോ ക്കിയാൽ നാലുഭാഗങ്ങളിലുമുള്ള മനോഹരമായ ആശ്രമങ്ങളും, ക്ഷേത്രങ്ങളും, ഗംഗാനദിയുടെ ഭംഗിയും ആസ്വദിക്കുവാൻ സാധിക്കും. ലക്ഷ്മൺ ജൂലയിൽ നിന്നും രണ്ടു കിലോ മീറ്റർ യാത്ര ചെയ്താൽ ചരിത്ര പ്രസിദ്ധമായ സ്വർഗ്ഗ ആശ്രമം എത്തിച്ചേരാം.

ലക്ഷ്മൺ ജൂലയിൽ നിന്നും ഏതാണ്ട് രണ്ടു കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു തൂക്ക് പാലമാണ് ആയിരത്തി തൊള്ളായിരത്തി എൺപതിൽ നിർമ്മി ച്ച രാം ജൂല. ഋഷികേശിൽ നിന്നും മൂന്ന് കിലോ മീറ്റർ ദൂരത്തിലാണ് രാം ജൂല,  ഇതും ലോക പ്രിയമായ ആകർഷക വസ്തുവായി കണക്കാക്കപ്പെടുന്നു.  തെ ഹ്‌രി ഗഡ്‌വാൾ ജില്ലയിലെ മുനി കി റേഡിയിൽ നിന്നും ഒരു കിലോ മീറ്റർ ദൂര ത്തിലാണ് രാം  ജൂല. രാം ജൂലക്ക് സമീപത്താണ് ഗീത ഭവൻ സ്ഥിതി ചെയ്യുന്ന ത്. സ്വർഗ്ഗ ആശ്രമം, ഗീത ഭവൻ, ശിവ നന്ദ ആശ്രമം തുടങ്ങിയവയെ പരസ്പ്പരം ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ലക്ഷ്മൺ ജൂലയെക്കാൾ വലുപ്പമുള്ള റാം ജൂല. അധികം ദൂരത്തിലല്ലാതെയുള്ള ഭൂതേശ്വർ മഹാദേവ ക്ഷേത്രത്തേയും ശിത്തലേശ്വർ ക്ഷേത്രത്തേയും ലക്ഷ്മൺ ജൂലയുമായി യോജിപ്പിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പാലം ചണനാര് കയർ കൊണ്ടായിരുന്നുവെന്നുള്ളത് ചരിത്രം, പേര് ലക്ഷ്മൺ ജൂല എന്ന് തന്നെയായിരുന്നുവെന്നതും ചരിത്രം  തന്നെ. പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി ലക്ഷ്മണൻറെ ക്ഷേത്രവും, മറു ഭാഗത്തായി ശ്രീ രാമ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ശ്രീരാമനും ലക്ഷ്മണനും  ഈ പാലത്തിൽ കൂടി ഇരു ഭാഗങ്ങളിലേക്കും കടക്കുകയും സുന്ദരമായ ഈ സ്ഥലങ്ങളിൽ കൂടി ഉലാത്തുകയും, ഒഴിവ് സമയങ്ങളിൽ വിനോദത്തിനും  വ്യായാമങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നുവെന്നും വിശ്വാസ്സം. പാലം കടന്നാൽ കാൽ നടയായി തന്നെ ബദ്രി നാഥിൽ എത്താം.  

തീർത്ഥാടനത്തോടോപ്പോം വിനോദ സഞ്ചാരവും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഏറ്റവും ഉചിതമായ സ്ഥലങ്ങളാണ് എന്തൊക്കെയോ ചരിത്രങ്ങൾ നമ്മോടു പറയുന്ന ഇത്തരം സൃഷ്ഠികളെല്ലാമുള്ള ഉത്തരാഖണ്ഡ്. ലക്ഷ്മൺ ജൂലയുടെയും, രാം ജൂലയുടെയും ഭംഗിയും അവിടങ്ങളിലെ പ്രകൃതിയുടെ സൃഷ്ഠികളേയും വർണ്ണിക്കുവാൻ സാദ്ധ്യമല്ല. ഈ പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു അനുഭൂതി മനസ്സിൽ നിറയുന്നു. ഇങ്ങിനെയുള്ള പല അത്ഭുതങ്ങളും ഭാരതീയരായ നമുക്ക് മാത്രം സ്വന്തം. !!!!, എത്ര കണ്ടാലും മതി വരില്ലെന്ന് മാത്രമല്ല, നമ്മൾക്ക് ഈ പ്രദേശങ്ങളോട് പ്രണയം തോന്നുകയും അവിടം വിട്ടു തിരിച്ചു പോരാനും നമ്മളെ മനസ്സ് അനുവദിക്കില്ല. നമുക്ക് അഭിമാനിക്കാം, ഇങ്ങിനെയുള്ള അത്ഭുതങ്ങളുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്ന്. നിത്യവും ആയിരക്കണക്കിന്  തീർത്ഥാടകരും, സഞ്ചാരികളുമാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമായി ഇവിടെ എത്തി ചേരുന്നത്.



ജയരാജൻ കൂട്ടായി



Sunday, 11 September 2016

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)


ഭാഷയുടെയോ അതിർത്തികളുടെയോ വ്യത്യാസമില്ലാതെ ഇന്ത്യയിൽ എ ല്ലായിടത്തും, മഹാരാഷ്ട്ര സംസ്ഥാനത്തിൽ പ്രത്യേകിച്ചും ആ ഘോഷിച്ചു വരുന്ന ചരിത പ്രസിദ്ധമായ ഉൽസ്സവമാണ് ഗണേഷ് ചതുർത്ഥി, വിനായക ചതുർത്ഥി എന്ന പേരിലും അറിയപ്പെടുന്നു. പഞ്ചാംഗത്തെ അടി സ്ഥാനമാ ക്കി എല്ലാ മാസ്സങ്ങളിലും രണ്ടു ചതുർത്ഥിയാണ് നിലവിലുള്ളത്. ഒന്ന് വിനാ യക ചതുർത്ഥിയെന്നും, രണ്ടാമത്തേത് സങ്കഷ്ടി ചതുർത്ഥിയെന്നും അറിയ പ്പെടുന്നു. എല്ലാ മാസ്സങ്ങളിലുമുള്ള ശുക്ല പക്ഷത്തിൻറെ നാലാം ദിവസ്സം വി നായക ചതുർത്ഥിയും, കൃഷ്ണ പക്ഷത്തിൻറെ നാലാം ദിവസ്സം സങ്കഷ്ടി ചതു ർത്ഥിയുമാണ്. ചതുർത്ഥി വ്രതം ഭാരതത്തിൽ മഹാരാഷ്ട്ര, മധ്യ പ്രദേശ്, പ ശ്ചിമ ഭാരതം, ദക്ഷിണ ഭാരതത്തിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങ ളിലും തികഞ്ഞ വ്രത ശുദ്ധിയോടും, പൂജാ വിധികളോടും കൂടി ആചരിക്കു ന്നു.

സങ്കഷ്ടി ചതുർത്ഥി, സങ്കട് ചൗത്, സങ്കട ഹര ചതുർത്ഥി, ഗണേഷ് സങ്കഷ്ടി ചതുർ ത്ഥി തുടങ്ങിയ പേരിലും അറിയപ്പെടുന്നു. ചതുർത്ഥികളിൽ ഏറ്റവും വിശേഷ പ്പെട്ടതായി കരുതപ്പെടുന്നതാണ് ഭാദ്രപാദ മാസ്സത്തിലെ വിനായക ചതുർത്ഥി, ഈ ദിവസ്സമാണ്‌ സകല വിഘ്‌നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയു ടെ ജന്മദിവസ്സമായി വിശ്വാസ്സികൾ ആചരിക്കുന്നത്. ഇതാണ് ഭാ രതമൊട്ടാകെ ഗണേഷ് ചതുർത്ഥിയെന്ന പേരിൽ അറിയപ്പെടുന്നതും. മറ്റു ആഘോഷങ്ങളെന്ന പോലെ ഗണേഷ് ചതുർത്ഥി ആഘോഷവുമായി ബന്ധ പ്പെട്ടു പല വിശ്വാസ്സങ്ങ ളും ആചാരങ്ങളും നിലവിലുണ്ട്.


പുരാണങ്ങളിൽ പല വിധത്തിലുള്ള ശാപങ്ങളുടേയും, ശാപ മോക്ഷങ്ങളുടെ യും, വരം നൽകുന്നതിൻറെയുമെല്ലാം കഥകൾ കാണുവാൻ കഴിയും. അങ്ങി നെയുള്ള ഒരു ശാപ കഥയാണ് പറഞ്ഞു കേൾക്കാറുള്ള "അത്തവും ചതുർ ത്ഥിയും നിലാവ് കാണരുതെന്നതും (ചന്ദ്രനെ കാണരുതെന്നത്). ഇതിൻറെ പി റകിലുമുണ്ട് രസകരമായ ഒരു ഐതിഹ്യം. ഒരിക്കൽ ചന്ദ്രലോകത്തിൽ നട ക്കുന്ന വിരുന്നിൽ മഹാ ഗണപതിയെ ക്ഷണിക്കുകയുണ്ടായി. പല വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരുന്നെങ്കിലും മോദക പ്രിയനായ ഗണേശൻ തൻറെ ഇഷ്ട വിഭവമായ മോദകം ത ന്നെയാണ് കൂടുതലായും കഴിച്ചത്. യാത്ര തിരി ക്കുന്ന സമയം ചന്ദ്ര ദേവൻറെ നിർദ്ദേശപ്രകാരം കുറച്ചു അധികം മോദകം കൂടെ കൊണ്ടു പോരുകയും  ചെയ്യുന്നു.

ഭാരക്കൂടുതൽ കാരണം കുറെ മോദകം താഴേക്ക് വീഴുകയും, അത് കണ്ടു ച ന്ദ്ര  ഭഗവാൻ പൊട്ടിച്ചിരിക്കുകയും, അത് അപമാനമായി തോന്നിയ ശ്രീ ഗണേ ശൻ ചന്ദ്ര ഭഗവാന് ശാപം നൽകുന്നു, "ഏതൊരുവൻ നിന്നെ ദർശിക്കുന്നുവോ അവന് കള്ളനെന്ന പേര് വരും, അങ്ങിനെ നിന്നെ അവർ വെറുക്കും. അഥിതി മര്യാദയിൽ അപദ്ധം സംഭവിച്ചു പോയതിൽ പശ്ചാത്താപം തോന്നിയ ചന്ദ്ര ഭ ഗവാൻ ക്ഷമാപണം നടത്തുകയും ശാപ മുക്തി നൽകുവാനും അപേക്ഷിക്കു ന്നു. എന്നാൽ നൽകിയ ശാപം തിരിച്ചെടുക്കുക അസാധ്യമായിരുന്നു. ഒരു നി മിഷത്തെ ആലോചനക്ക് ശേഷം ശ്രീ ഗണേശൻ വീണ്ടും പറയുന്നു. "ഇന്ന് ഭാ ദ്രപാദ മാസ്സത്തിലെ ചതുർത്ഥിയാണ്, അതുകൊണ്ട് ഇന്ന് മുതൽ എല്ലാ കാല ങ്ങളിലുമുള്ള ഭാദ്രപാദ മാസ്സത്തിലെ ചതുർത്ഥിക്കും നിൻറെ ദർശനം എല്ലാ വരും ഒഴിവാക്കട്ടെ. അങ്ങിനെ യാണ് അത്തവും ചതുർത്ഥിയും നിലാവ് കാ ണരുതെന്ന ചൊല്ലും നിലവിൽ വന്നത്. 

ഭാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ ചതുർത്ഥിയാണ് ഗണേഷ് ചതുർത്ഥിയാ യി ആഘോഷിക്കുന്നത്. പത്തു ദിവസ്സം നീണ്ടു നിൽക്കുന്ന ഗണേഷ് ചതുർ ത്ഥി ഉൽസ്സവത്തിനു ആനന്ദ ചതുർത്ഥി ദിവസ്സം സമാപനമാകുന്നു. വീടുകളി ലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുകയും  രാവിലേ യും വൈകു ന്നേരങ്ങളിലും പൂജിക്കുകയും ചെയ്യുന്നു. അതോടോപ്പോം വൈ വിധ്യമാർന്ന നാടൻ കലാ രൂപങ്ങളും, നൃത്യ നൃത്യങ്ങളും, കുട്ടികൾക്കായു ള്ള മൽസ്സരങ്ങളും അരങ്ങേറുന്നു. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളിലും, ഇന്ത്യക്കു പുറത്ത് നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, അടക്കം മറ്റു പല രാജ്യങ്ങളിലും ഗ ണേഷ് ചതുർത്ഥി ആഘോഷിക്കപ്പെടുന്നു. അടുത്ത കുറച്ചു വർഷങ്ങളായിട്ടാണ് കേരളത്തിൽ ഗണേഷ് ചതുർത്ഥി ആഘോഷത്തിനു ആരംഭം കുറിച്ചത്.

ഗണേഷ് ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശോൽസ്സവമായി മാറിയ തിൻറെ പിറകിൽ ഒരു വലിയ ചരിത്രമുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിൽ പു നെയിൽ ഛത്ര പതി ശിവാജി മഹാരാജാവാണ് ആദ്യമായി ഗണേഷ് ചതുർ ത്ഥി ആഘോഷം തുടങ്ങിയത്. രാജാവിൻറെ കൊട്ടാരത്തിൽ ഭരണ കാര്യങ്ങ ൾ സുഗമമാക്കാൻ ഒരു മന്ത്രി സഭ നിലവിലുണ്ടായിരുന്നു. മന്ത്രി സഭയെ പെ ഷവയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കു തുല്യമായ പദവി യായിരുന്നു മറാത്ത രാജ്യത്തിൽ പെഷവ തലവൻ എന്നത്. അഷ്ട പ്രധാൻ എ ന്ന പേരിൽ എട്ടു അംഗങ്ങളുള്ള മന്ത്രി സഭയുടെ തലവനായി മോറോപന്ഥ് ത്രംബക്ക് പിംഗ്ളേ യെ ഒന്നാമത്തെ പെഷവ തലവനായി ഛത്രപതി ശിവാജി മഹാരാജ്, പ്രഖ്യാപിക്കുകയും ചെ യ്തു.

ആയിരത്തി അറുന്നൂറ്റി നാൽപ്പത്തി ഏഴിൽ ഛത്രപതി ശിവാജി മഹാരാജി ൻറെ കൂടെ ചേർന്ന മോറോപന്ഥ് ത്രംബക്ക് പിംഗ്ളേ, മാറാത്ത സാമ്രാജ്യം കെ ട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. അക്കാലത്ത് സത്താറയിലെ പ്ര താപ് ഗഡിൽ സർദാറായിരുന്നു മോറോപന്ഥ് ത്രം ബക്ക് പിംഗ്ളേ. അദ്ദേഹത്തി ൻറെ കഴിവിൽ ആകൃഷ്ടനായാണ് ശിവാജി മഹാരാജ് പെഷവ തലവനായി പിഗ്‌ളെയെ തന്നെ പ്രഖ്യാപിച്ചത്. പിംഗ്ളേയുടെ നേതൃത്വത്തിലുള്ള എട്ടു മന്ത്രി മാരുടെ കൌൺസിൽ രൂപീകരിക്കുകയും, കൗൺസിലിൻറെ നിർദ്ദേശം അ നുസ്സരിച്ചുമാണ് രാജാവ് ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത്.

ആയിരത്തി അറുന്നൂറ്റി എൺപത്തി മൂന്നിൽ സത്താറയിൽ വച്ച് പിഗ്‌ളെ മര ണമടയുകയും, തുടർന്ന് പെഷവയുടെ പേര് മാറ്റുകയും പന്ത്ര പ്രധാൻ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. പിൽക്കാലത്ത് വളരെ വർഷങ്ങളോളം പെഷവ മറാത്താ രാജ്യത്ത് ഭരണത്തിൽ ശക്തമായ സ്വാധീനവുമായിരുന്നു . ആയിരത്തി എഴുന്നൂറ്റി ഇരുപതു മുതൽ ആയിരത്തി എഴുന്നൂറ്റി നാൽപ്പതു വരെ പെഷാവായെ നയിച്ചിരുന്നത് ഭാജി രാവ് ആയിരുന്നു. ആ കാലങ്ങളിലാ യിരുന്നു പെഷവയും മാറാത്ത സാമ്രാജ്യവും ഏറ്റവും വലിയ ശക്തിയായി മാ റിയത്.

ഭാജി രാവിൻറെ കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളും പെഷവയുടെ നിയന്ത്ര ണത്തിലുമായിരുന്നു. എന്നാൽ പിന്നീട് വന്ന രഘുനാഥരാവ് പെഷവ ബ്രിട്ടീ ഷ്കാരുമായി സന്ധി ചെയ്തു കൂട്ടുകൂടുകയും, അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി പിടിമുറുക്കുകയും ചെയ്തു. കൂട്ടത്തിൽ പെഷവയുടെ തലപ്പത്ത് ദുർബലരായ വർ വരുകയും, തുടർന്ന് കഴിവില്ലായ്മ്മയും, ഭരണ പരാജയവും കൂടിയായ പ്പോൾ ആടി ഉലഞ്ഞുകൊണ്ടിരുന്ന മാറാത്ത ഭരണത്തിന് അന്ത്യമാവുകയും ചെയ്തു. മറാത്താ സാമ്രാജ്യത്തിൻറെ പല ഭാഗങ്ങളും ദൗളത്ത് രാവ് സിന്ധ്യയു ടേയോ അല്ലെങ്കി ൽ ബ്രിട്ടീഷ് കാരുടെയോ കയ്യിൽ എത്തിപ്പെട്ടു. ആയിരത്തി എണ്ണൂറ്റി പതിനെട്ടിൽ മാറാത്ത സാമ്രാജ്യം പൂർണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യം കയ്യടക്കി.


ശിവാജി മഹാരാജാവിൻറെ കാലങ്ങളിലാണ് ഗണേഷ് ചതുർത്ഥി ആഘോഷ ത്തിന് തുടക്കം കുറിച്ചതെന്നു സൂചിപ്പിച്ചല്ലോ. തുൾജാ ഭവാനിയും, ഗണപതി ഭഗവാനും ശിവാജി  മഹാരാജാവിൻറെ കുല ദൈവമായിരുന്നു. കുലദൈവ മായ ഗണപതി ഭഗവാനെ പ്രാർത്ഥിച്ച ശേഷമാണ് നിത്യവും ഭരണ കാര്യങ്ങൾ തുടങ്ങിയിരുന്നത്. ആയിരത്തി അറുന്നൂറ്റി മുപ്പത് മുതൽ ആയിരത്തി അറു ന്നൂറ്റി എൺപത് വരെയുള്ള ശിവാജി മഹാരാജാവിൻറെ കാലത്തും തുടർന്നു ള്ള മറാത്ത ഭരണം നിലനിന്ന ആയിരത്തി എണ്ണൂറ്റി പതിനെട്ടു വരേയും  ഗ ണേഷ് ച തുർത്ഥി ഒരു കുടുംബ ഉൽസ്സവം തന്നെയായിരുന്നു. തലസ്ഥാന മായ പുണെയിലായിരുന്നു ഉൽസ്സവം ആഘോഷിച്ചിരുന്നത്. ഗണേശോൽ സ്സവത്തിൻറെ ജൻമ്മ നാടും പൂനെയായിരുന്നു. പെഷവയുടെ മേൽനോട്ടത്തി ലായിരുന്നു ഗണേശോൽസ്സവം ആഘോഷിച്ചിരുന്നത്.

പെഷവയുടെ അന്ത്യത്തിന് ശേഷം സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ബാല ഗംഗാധര തിലകൻ മറ്റു സ്ഥലങ്ങളിലേക്കും ഗണേശ ചതുർത്ഥി ഉൽ സ്സവം വ്യാപിപ്പിച്ചു. എന്നാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടിൽ ഭാവു സാഹേബ് ലക്ഷ്മൺ ജാവലെ പൊതുജനങ്ങൾക്ക് വേണ്ടി ഒന്നാമത്തെ ഗണേശ പ്രതിഷ്ഠ ന ടത്തി സർവ്വ ജനിക ഗണേശ ഉൽസ്സവം എന്ന് പേരിട്ടതിനു ശേഷം  മാത്രമാണ് ഗണേശ ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശ ഉൽസ്സവം എ ന്ന പേരിൽ എല്ലായിടത്തും വ്യാപിച്ചത്. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി മൂന്നി ൽ ബാല ഗംഗാധര തിലകൻ അദ്ദേഹത്തിൻറെ പത്രമായ കേസരിയുടെ ഓഫീ സിൽ ഗണേശ ചതുർത്ഥി ദിവസ്സം ഗണേശ വിഗ്രഹം സ്ഥാപിച്ചു പൂജ നടത്തു കയും കേസ്സരി പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. അങ്ങിനെ ലേഖനം വഴി ഗണേശ ഉ ൽസ്സവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അറിയപ്പെടാനും തു ടങ്ങി.

ഗണേശ ചതുർത്ഥി ഉൽസ്സവത്തിൻറെ ഐതിഹ്യം പല വിധത്തിലും നിലവി ലുണ്ടെങ്കിലും പൗരാണിക കഥയെ ആസ്പദമാക്കിയുള്ള ഒരു കഥ ഇങ്ങിനെ, ഒരിക്കൽ ദേവതമാർ ഒരു വിപത്തിൽ അകപ്പെടുകയാ ൽ വിഷമ വൃത്തത്തി ലാകുകയും സഹായത്തിനായി പരമ ശിവനെ സമീപി ക്കുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ പരമ ശിവൻറെ സമീപം മക്കളായ  കാർത്തികേയനും (സു ബ്രമണ്യ സ്വാമി) ഗണേശനും ഉപവിഷ്ടരായിരുന്നു.  ദേ വതമാരുടെ അപേക്ഷ കേട്ട പരമശിവൻ നിങ്ങൾ രണ്ടു പേരിൽ ആരാണ് അ വരുടെ കഷ്ട നിവാരണ ത്തിന് പോകുകയെന്നു ചോദിക്കുന്നു. കേട്ട പാടെ ര ണ്ടു പേരും ഞാൻ, ഞാൻ എന്ന് പറഞ്ഞു കൊണ്ട് യാത്രക്ക് തയ്യാറാവുന്നു.

മൽസ്സരം ഒഴിവാക്കാൻ പരമ ശിവൻ രണ്ടു പേരുടേയും കഴിവിനെ പരീക്ഷി ക്കുവാൻ തീരുമാനിക്കുകയും, രണ്ടു പേരിൽ ആരാണ് ആദ്യം പൃത്വിയെ വ ലം വച്ച് തിരിച്ചെത്തുന്നുവോ അവനാണ് ദേവതമാരുടെ സങ്കട നിവാരണ ത്തിന് യോഗ്യൻ എന്ന് പ്രഖ്യാപിക്കുന്നു. കേട്ട പാടെ കാർത്തികേയൻ തൻറെ വാഹന മായ മയിൽ പുറത്തേറി ലോകം ചുറ്റാൻ തുടങ്ങുന്നു. മൂഷിക വാഹ കനായ ഗ ണേശൻ ചിന്തയിലാണ്ടു, മൂഷികനുമായി പൃഥ്വിയെ വലം വയ്ക്കാ ൻ കുറെ സമയമെടുക്കും, കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഗണേശൻ തൻറെ ഇരി പ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും മാതാ പിതാക്കളായ ശി വ പാർവതിമാരെ ഏഴു പ്രാവശ്യം വലം വയ്ക്കുക യും തിരിച്ചു സ്വന്തം ഇരി പ്പിടത്തിൽ ഉപവിഷ്ടനാകുകയും സ്വയം വിജയിയായി പ്രഖ്യാപിക്കുകയും  ചെയ്യുന്നു.

ഗണേശൻറെ വിചിത്രമായ പ്രവർത്തി കണ്ട പരമ ശിവൻ ഗണേശനോട്  പൃ ത്വി യെ വലം വയ്ക്കാത്തതിൻറെ കാരണം തിരക്കുന്നു, മറുപടിയായി മാതാ പി താക്കളുടെ ചരണമാണ് സമസ്ത ലോകവുമെന്നു മറുപടി കൊടുക്കുന്നു. ഗ ണേശൻറെ മറുപടിയിൽ സന്തുഷ്ടനായ പരമ ശിവൻ ദേവതമാരുടെ സങ്കട നി വാര ണത്തിനായി ഗണേശനെ അയക്കുവാൻ തീരുമാനിക്കുന്നു. അത് ഒരു ച തുർത്ഥി ദിവസ്സമായിരുന്നു. പരമ ശിവൻ ഗണേശനെ ആശിർവദിക്കുന്നു. ദേ വതമാരുടെ കഷ്ടങ്ങൾ തീർത്ത് വരൂ. ഇന്ന് മുതൽ "ഏതൊരാൾ ചതുർത്ഥി ദി വസ്സം നിന്നെ പൂജിക്കുന്നുവോ അവൻറെ മൂന്നു താപങ്ങളും, ദൈഹിക് താപ്, ദൈവിക് താപ്, ഭൗദിക് താപ്‌ എന്നിവ ദൂരീകരിക്കപ്പെടുന്നു.

ഗണേഷ് ചതുർത്ഥി വ്രതം അനുഷിച്ചാൽ വ്രത ധാരിയുടെയും കുടുംബത്തി ൻറെ  യും സകല പാപങ്ങളും ദൂരീകരിക്കപ്പെടുകയും, ജീവിതത്തിൽ ഭൗതീ ക സുഖം പ്രാപ്തമാവുകയും ചെയ്യുമെന്നും, പുത്ര പൗത്രാദി സൗഖ്യവും, നാനാ ഭാഗത്ത് നിന്നും സമ്പത്തും സമൃദ്ധിയും കൈവരുമെന്നും വിശ്വാസ്സം. കൂടാ തെ കുടുംബ ത്തിൽ വരാനിരിക്കുന്ന ആപത്തുകൾ ദൂരീകരിക്കുകയും വി വാഹം പോലുള്ള മംഗള കാര്യങ്ങളും നടക്കുമെന്നതും വിശ്വാസ്സം.

ഇന്ന് സപ്റ്റംബർ പതിമൂന്നിന് ഗണേഷ് ചതുർത്ഥി ആഘോഷം

ആശംസ്സകൾ


ജയരാജൻ കൂട്ടായി

     

Friday, 2 September 2016

കുങ്കിച്ചിയമ്മയുടെ ഓണം



കുങ്കിച്ചിയമ്മയുടെ ഓണം

എത്ര കാലങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത പലരും നമ്മുടെ ജീവി തത്തിനിടയിൽ കടന്ന് വരും. അവരുടെ ജീവിത കാലത്ത് അവരിൽ പലരും ചെ യ്യുന്ന ചെറുതും വലുതുമായ പല കാര്യങ്ങളാൽ ഓർമ്മിക്കപ്പെടുന്നവരാണ് അ ങ്ങനെയുള്ളവർ. അങ്ങിനെയുള്ളവരുടെ  കഥകൾ കേൾക്കുമ്പോൾ മാത്രമാണ് ന മുക്ക് ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നെന്നു പുതു തലമുറ അറിയുന്നത് ത ന്നെ. എൻറെ മനസ്സിൽ എല്ലാ കാലവും ഓർമ്മിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാ യിരുന്നു കുങ്കിച്ചിയമ്മ.

ഞാൻ കുഞ്ഞായിരുന്ന കാലം, ആറ്റു പുറത്തെ ഞങ്ങളുടെ നാട്ടിലെ അമൂമ്മയാ യിരുന്നു കുങ്കിച്ചിയമ്മ. കൂലിപ്പണി ചെയ്താണ് കുങ്കിച്ചിയമ്മ കുടുംബം പുലർ ത്തിയിരുന്നത്. എന്ത് പണികളെല്ലാം ചെയ്യുമെന്ന് ചോദിച്ചാൽ, ഓല മടയും, ക ണ്ടത്തിൽ കട്ടയുടക്കും, വിത്തിടാൻ പോകും, ഞാറു നടും, തലച്ചുമടെടുക്കും, വീ ട്ടു പണികൾ ചെയ്യും, അങ്ങിനെ എല്ലാം. എഴുപതു കഴിഞ്ഞെങ്കിലും പ്രായത്തി ൻറെ അവശതകളൊന്നും കുങ്കിച്ചിയമ്മയെ ബാധിച്ചിട്ടില്ല. എല്ലാ വർഷവും കർ ക്കടകം പകുതിയായാൽ കുങ്കിച്ചിയമ്മ തിരക്കിലായിരിക്കും, കൂലിപ്പണിക്കാ രിയായ അവർ ക്ക് മുടക്കം കൂടാതെ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങ ളുണ്ട്.

ചെറുതും വലുതുമായ എല്ലാ വിശേഷ ദിവസ്സങ്ങളും ഭംഗിയായി ആഘോഷി ക്കുകയെന്നുള്ളത് കുങ്കിച്ചിയമ്മക്ക് നിർബന്ധമുള്ള കാര്യമാണ്. ഓണത്തിൻറെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ചിങ്ങം പിറന്നാൽ ഓണം വരെ ഉച്ചപ്പ ണിക്ക് മാത്രമേ പോകാറുള്ളൂ. രണ്ടു മണിക്ക് പണി കഴിഞ്ഞു വന്നാൽ കൈ ക്കോട്ടും, വെട്ടു കത്തിയുമായി പുരയിടത്തിലിറങ്ങും. വെട്ടു കത്തി കൊണ്ട് പ റമ്പിലെ കാടും പടലും വൃത്തിയാക്കും. പറമ്പിൽ കുഴി കുത്തി മണ്ണെടുക്കും. ക ർക്കടകം തകർത്തു പെയ്തപ്പോൾ അകത്തും പുറത്തുമായി ഓലപ്പുര ചോർ ന്നൊലിച്ചു ചെറിയ കുഴികളുണ്ടാവും. കുഴികളെല്ലാം മണ്ണിട്ട് നിരപ്പാക്കും. അ ടിച്ചും, തളിച്ചും, ചാണകം മെഴുകിയും അങ്ങിനെഎന്തെല്ലാം ചെയ്താലും പോ രായെന്ന തോന്നൽ, അത്തം വരെ കുങ്കിച്ചിയമ്മ മുറ്റത്തും പറമ്പിലുമായിരി ക്കും.

അത്തം തുടങ്ങിയാൽ പച്ചോല കൊണ്ട് തടുക്ക്‌ മടയും, മടഞ്ഞെടുത്ത തടുക്കിനെ വെയിലിൽ ഉണക്കും. തടുക്കിലിരുന്ന് തന്നെ ഓണം ഉണ്ണണമെന്നത് കുങ്കിയമ്മ ക്ക് നിർബന്ധം. ബാക്കി വന്ന ഓലയെടുത്തു കൊമ്മ മടയും (പൂക്കൊട്ട ). കൊമ്മ യുമായി കൊങ്കച്ചി കുന്നിലെ  കാടുകളിൽ  ഒരു യുവാവിൻറെ ചുറുചുറുക്കോ ടെ പൂപറിച്ചു നടക്കും. അയിരാണിയും, അരിപ്പൂവും, ചെത്തിയും, അങ്ങിനെ പലതരം പൂക്കൾ. അത്തം മുതൽ നിത്യവും രാവിലെ മുറ്റത്ത് ചമ്രം പടിഞ്ഞിരു ന്നു പൂക്കളമൊരുക്കും. മൂന്ന് മക്കൾക്കും ഉടുക്കാൻ ഓണക്കോടി വേണം. കടേ പ്രം തെരുവിൽ പൈതൽ ചെട്ട്യാരുടെ വീട്ടിൽ നിന്നും നെയ്ത്തു തുണി വാങ്ങും. തയ്യൽ കടയിൽ കൊടുത്ത് മൂന്നാൾക്കും ഉടുപ്പുകൾ തുന്നും.

ഓണത്തിന് വേണ്ടുന്ന സാധനങ്ങളുടെ ഒരു കുറിപ്പ് ഉണ്ടാക്കും. അരി, പയർ, മല്ലി, മുളക്, വെല്ലം അങ്ങിനെ പലതും. ഉച്ചപ്പണി കഴിഞ്ഞു വരുമ്പോൾ ഓരോ ദിവസ്സം കിട്ടുന്ന കൂലിയിൽ നിന്നും ഓരോ സാധനങ്ങളായി വാങ്ങും. എല്ലാം വാങ്ങിക്കഴിഞ്ഞാൽ അരിയിൽ നിന്നും കല്ല് പെറുക്കും, വെയിലിൽ ഉണക്കും. ചെറു പയർ വറുത്തു കുത്തി പരിപ്പാക്കി മാറ്റും. അമ്മിയിൽ വെങ്കല്ല് കുത്തി പ്പൊട്ടിച്ചു അരക്കും. വെങ്കല്ലരച്ചാൽ അമ്മിക്കു മൂർച്ച കിട്ടും, കറിക്കരക്കാൻ എളുപ്പമാകും, മിക്സിയും, ഗ്രൈൻഡറുമില്ലാത്ത കാലമല്ലേ.!!!!!!!!!!!!!

ഓണ ദിവസ്സം രാവിലെ തന്നെ ചിറമ്മൽ അബ്ദുള്ളയിക്കയുടെ അടുത്ത് പോയി ഇറച്ചി വാങ്ങും, ആറ്റു പുറത്ത് വാച്ചാലി പീടികക്കടുത്തു പോയി മീൻ വാ ങ്ങും, വടക്കേ മലബാറിൽ ഓണത്തിനും, വിഷുവിനും മീനും ഇറച്ചിയും നിർബ ന്ധമായിരുന്നു. രാവിലെ തന്നെ അടുക്കളയിൽ കയറും, മഞ്ഞൾ, മുളക്, തേങ്ങാ വറുത്തത് എല്ലാം അമ്മിയിൽ അരച്ചെടുക്കും.  ഭക്ഷണങ്ങൾ എല്ലാം തയ്യാറായാ ൽ മാത്രമേ പുറത്തിറങ്ങൂ. പ്രഥമൻ, പച്ചടി, മീൻ, ഇറച്ചി, തോരൻ, പപ്പടം അ ങ്ങിനെ എല്ലാം പാകമായാൽ ചോറുണ്ടാക്കും. ചോറ് ഊറ്റുമ്പോൾ കഞ്ഞി വെ ള്ളം കളയാതെ പാത്രത്തിൽ നിറച്ചു വയ്ക്കും. തുടർന്ന് കുറച്ചു വിശ്രമം.

പണികളെല്ലാം കഴിഞ്ഞാൽ മുറ്റത്തുള്ള അടുപ്പിൽ ചണ്ടി കത്തിച്ചു വെള്ളം ചൂ ടാക്കും മക്കളെ ഓരോരുത്തരെയായി കുളിപ്പിക്കും, തുന്നി വച്ച പുത്തൻ ഉടുപ്പു കൾ അണിയിക്കും. കുങ്കിച്ചിയമ്മയും കുളിക്കും, പല പ്രാവശ്യം തുന്നി കൂട്ടി ക ഴുകി വൃത്തിയാക്കി  വെച്ച കീറിയ മുണ്ടെടുത്തു ഉടുക്കും. അപ്പോഴേക്കും വിശ ക്കാൻ തുടങ്ങും ഊറ്റി വെച്ച കഞ്ഞി വെള്ളത്തിൽ തേങ്ങ തൂവിയിടും, കുറച്ചു ചോറും ചേർത്ത് നാല് കിണ്ണങ്ങളിൽ ഒഴിക്കും, മക്കളെ നീട്ടി വിളിക്കും, ഗോപാ ലാ, അച്ചൂട്ടി, ശാരദേ, ഇങ്ങുവാ. മക്കൾ ഓടിയെത്തും, നാലു പേരും പേരും ക ഴിക്കും, ഏതാണ്ട് അരവയറിൽ കൂടുതൽ തേങ്ങാ ചേർത്ത കഞ്ഞി. വെള്ളം കൊണ്ട് നിറയ്ക്കും.

പറമ്പിലെ വാഴയിൽ നിന്നും ഇല വെട്ടിയെടുക്കും, കഞ്ഞി വെള്ളം കുടിച്ചു വ യറു നിറഞ്ഞ മക്കളെ നീട്ടി വിളിക്കും, മക്കളേ വാ ഊണ് ക ഴിക്കാം. കേൾക്കേ ണ്ട താമസ്സം മക്കൾ ഓടിയെത്തും. മൂന്ന് പേർക്കും സദ്യ വിള മ്പും, ചോറ് കലം ഭദ്രമായി അടിച്ചിറ്റ കൊണ്ട് മൂടി വെയ്ക്കും. കഞ്ഞി കുടിച്ചു നിറഞ്ഞ മക്കളുടെ അവശേഷിക്കുന്ന വയറിൽ നിറയുന്നത് വരേയും മതിയെന്ന് പറയുന്നത് വരേ യും വിളമ്പും. മക്കൾ കഴിച്ചു കഴിയുമ്പോൾ പലപ്പോഴും പാത്രത്തിൽ മിച്ചമൊ ന്നും ഉണ്ടാവില്ല. മക്കൾ ഭക്ഷണം കഴിച്ചു മാറുന്നത് വരെ ചോറ്റു കലം അടിച്ചി റ്റ കൊണ്ട് മൂടി തന്നെയിരിക്കും. മക്കൾ പോയിക്കഴിഞ്ഞാൽ കലത്തിൽ വല്ലതും അവശേഷിച്ചിട്ടുണ്ടെങ്കിൽ കഴിക്കും. ഇല്ലെങ്കിൽ ബാക്കിയുള്ള കഞ്ഞി വെള്ളം കുടിക്കും കറികളുടെ ചട്ടി ചൂണ്ടു വിരൽ കൊണ്ട് വടിച്ചു നാവിൽ വയ്ക്കും.

   
കൂലിപ്പണി ചെയ്‌തു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മക്കൾക്ക് മതി യാവോളം ഭക്ഷണം കൊടുക്കുവാൻ കുങ്കിച്ചിയമ്മക്ക് പാങ്ങില്ലായിരുന്നു. എ ന്നാൽ ഓണത്തിനെങ്കിലും മക്കൾ മതിയെന്ന് പറയുന്നത് വരേ വിളമ്പണമല്ലോ, അതിനുള്ള ഒരു വിദ്യയായിരുന്നു തേങ്ങാ തൂവിയ കഞ്ഞി വെള്ളം കുടിപ്പിച്ചു വയർ നിറക്കുകയെന്നുള്ളത്. കഞ്ഞി കുടിച്ചു വയർ നിറഞ്ഞ ഉടനെ  സദ്യ വിള മ്പുക വഴി മക്കൾ വേഗം മതിയെന്ന് പറയും, അവർക്കു കുറച്ചു മാത്രമേ കഴി ക്കുവാനും പറ്റിയിരുന്നു ള്ളൂ.

വർഷങ്ങളായി വെറ്റില ചവക്കുന്ന ശീലമുണ്ട് കുങ്കിച്ചിയമ്മക്ക്. പാത്തിക്കലിൽ  പീടികയിൽ ചെന്നാൽ പറയും, സുലൈമാനെ പഴുക്കാറായ വെറ്റിലയുണ്ടെങ്കി ൽ തരണേ. സുലൈമാനിക്ക പഴുക്കാറായ വെറ്റില തിരഞ്ഞെടുത്തു ചെറിയ തു ക മാത്രം വിലയായി വാങ്ങി കുങ്കിച്ചിയമ്മക്ക് കൊടുക്കും. പച്ച വാഴപ്പോളയി ൽ വെറ്റില പൊതിഞ്ഞു വയ്ക്കും. വാഴപ്പോളയിൽ കുറച്ചു ദിവസ്സം വെറ്റില കേടാവാതെ ഇരിക്കും. ദിവസ്സവും മുറുക്കാൻ നേരം വെറ്റില തുറന്നാൽ ഒന്ന് രണ്ടെണ്ണമെങ്കിലും നന്നായി  പഴുത്തിരിക്കും. പഴുത്ത വെത്തിലയിൽ ചുണ്ണാമ്പ് തേച്ചു അടക്കയും കൂട്ടി ഉരലിൽ ഇടിക്കും. ഇടിക്കാൻ മക്കൾ സഹായിക്കും. പു കയില പല്ലിനിടയിൽ തിരുകും, പഴുക്കാത്ത വെറ്റില നാളേക്ക് വയ്ക്കും, നാളെ എടുക്കുമ്പോൾ വീണ്ടും ഒന്നുര ണ്ടെണ്ണം പഴുത്തിരിക്കും, ഫലമോ കുങ്കിച്ചിയമ്മ ഒരിക്കലും പഴുക്കാത്ത വെറ്റില ചവച്ചിട്ടില്ല.          

ഓർമ്മ വച്ച നാൾ മുതൽ ഇത് വരെ കുങ്കിച്ചിയമ്മ ഒരിക്കലും പുതിയ ഉടുപ്പ് ഉ ടുത്തിട്ടില്ല, പണിക്കു പോകുന്ന വീടുകളിൽ നിന്നും കൊടുക്കുന്ന പഴയതും കീറി യതുമായ ഉടുപ്പുകൾ തുന്നി കൂട്ടി ഉടുത്താണ് ജീവിച്ചു പോന്നത്. മക്കൾക്കും പ ലപ്പോഴും പലരും കൊടുക്കുന്ന പഴം തുണികളായിരുന്നു ആശ്രയം, എന്നാൽ ഓ ണത്തിന് മക്കൾക്ക് എന്നും പുത്തനുടുപ്പുകൾ തന്നെ വേണമെന്ന കാര്യത്തിൽ നി ർബന്ധവുമായിരുന്നു. എത്രയെല്ലാം ബുദ്ധിമുട്ടുകളും കഷ്ടതകളും സഹിച്ചാണ് പണ്ടുള്ളവർ മക്കളെ വളർത്തിയിരുന്നതെന്നും കുടുംബം പുലർത്തിയിരുന്ന തെന്നും നോക്കൂ. അങ്ങിനെ എന്തിനൊക്കെയോ വേണ്ടി ജീവിച്ച ആർക്കും വേ ണ്ടാത്ത ഒരു പാട് ജൻമ്മങ്ങളിൽ ഒരാളായിരുന്നു കുങ്കിച്ചിയമ്മയും...................

ജീവിച്ചിരിക്കുമ്പോൾ എന്നും പ്രാരാബ്ധങ്ങളും പ്രയാസ്സങ്ങളുമായി ഒരിക്കലും
സുഖ ജീവിതം നയിച്ചിട്ടുമില്ലാത്ത ഒട്ടനേകം കുങ്കിച്ചിയമ്മമാർ ഒരു കാലത്ത് ന മ്മുടെ നാട്ടിൻ പുറങ്ങളിൽ ജീവിച്ചിരുന്നു. എന്നാലും ആരോടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അവരും ജീവിച്ചിരുന്നു. ആഗ്രഹിക്കുവാനോ, പ്രതീ ക്ഷിക്കാനോ ഒന്നുമില്ലാതെ കഷ്ടപ്പെടാൻ വേണ്ടി മാത്രം ജൻമ്മമെടുത്ത കുങ്കിച്ചി യമ്മ ഈ കഥ വായിക്കുന്ന നല്ലവരായ ജന മനസ്സുകളിൽ ഇടം പിടിക്കുമെന്നു ആശിക്കു ന്നു.............
  
വർഷങ്ങൾക്ക് ശേഷം കുങ്കിച്ചിയമ്മ മരിച്ചപ്പോൾ എൻറെ കുട്ടിക്കാലത്തെ ഒരു  ഓണ ദിവസ്സം കുങ്കിച്ചിയമ്മയുടെ മകൻ ചായക്കടയിലെ ആൾക്കൂട്ടത്തിലിരുന്നു പറഞ്ഞ അനുഭവ കഥ എൻറെ മനസ്സിൽ വല്ലാത്ത നൊമ്പരമുണ്ടാക്കി. ആ അനു ഭവ കഥയാണ് കുങ്കിച്ചിയമ്മയുടെ ഓണമെന്ന പേരിൽ ഇവിടെ കുറിച്ചത്. മക ൻ പറഞ്ഞ അതേ നാടൻ ഭാഷ തന്നെ ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുമു ണ്ട്. ഇത് ഒരു കാലത്തേ  ഭൂരിഭാഗം വീടുകളിലേയും അവസ്ഥയായിരുന്നു. കു ങ്കിച്ചിയമ്മക്ക് പകരം പേരുകൾ വേറേയാണെന്നു മാത്രം. എന്നാൽ ആരും തന്നെ ഇത്തരം കഥകൾ കൂടുതലായി പുറത്തു പറയാറില്ലായെന്നതും ഒരു സത്യം മാ ത്രം. അങ്ങിനെ പലപ്പോഴും കടയിലെ ബെഞ്ചിലിരുന്നു പറഞ്ഞു കൊണ്ടിരുന്ന കുങ്കിച്ചിയമ്മയുടെ കഥകൾ കേട്ടപ്പോൾ മനസ്സിൽ മായാത്ത നൊമ്പരമായി അവ ശേഷിക്കുകയും നിത്യവും ഓർത്ത് കൊണ്ടുമിരിക്കുന്നു.


ജയരാജൻ കൂട്ടായി