ലക്ഷ്മൺ ജൂല - ഉത്തരാഖണ്ഡ്
പ്രപഞ്ച സൗന്ദര്യം ആസ്വദിക്കുമ്പോഴാണ് ജീവിതം അന്വർത്ഥമാകുന്നത്. വസന്തത്തിൽ വിരുന്നെത്തുന്ന നനുനനുത്ത വെയിൽ കുളിരിനെ അലിയിക്കുമ്പോൾ തണുപ്പിന് ആശ്വാസം, ഉല്ലാസ യാത്രയ്ക്കും, വിനോദത്തിനും സമയവും അനുയോജ്യമാകും. എന്നാൽ ചില സന്ദർഭങ്ങളിൽ നിമിഷനേരം കൊണ്ട് തന്നെ രൂപഭാവങ്ങൾ മാറിമറിയുകയും രൗദ്രഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി. ആയതിനാൽ മുൻകരുതൽ എപ്പോഴും ആവശ്യവുമാണ് , അത്തരത്തിൽ തീർത്തും ആസ്വാദ്യകരമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പല ഭാഗങ്ങളും അവിടങ്ങളിൽ നിലവിലുള്ള സൃഷ്ഠികളും. . അത്തരമൊരു സൃഷ്ഠിയാണ് ലക്ഷ്മൺ ജൂല.
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തൂക്ക് പാലമാണ് ലക്ഷ്മൺ ജൂല. ഋഷികേശിൽ നിന്ന് ബദരീനാഥിലേക്കുള്ള പാതയിൽ യാത്രയുടെ വഴി കാട്ടിയായാണ് ഗംഗാനദിക്ക് കുറുകെയായി നാനൂറ്റി അൻപതു ഫീറ്റ് നീളവും, ആറ് ഫീറ്റ് വീതിയുമുള്ള ലക്ഷ്മൺ ജൂല എന്ന തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്. തെഹ്‌രി ഗഡ്‌വാൾ ജില്ലയിലെ തപോവൻ, പുരി ഗഡ്‌വാൾ ജില്ലയിലെ ജോങ്ക് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ലക്ഷ്മൺ ജൂല. ശ്രീ രാമ സഹോദരനായ ലക്ഷ്മണൻ ഗംഗ നദി കടക്കുവാൻ ചണനാര് കൊണ്ടുള്ള കയറുകൾ ഉപയോഗിച്ചു നിർമ്മിച്ച പാലം ഉപയോഗിക്കുകയാൽ ലക്ഷ്മൺ ജൂല എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്ന് വിശ്വാസ്സം.
ചണനാര് കൊണ്ടുള്ള പാലം കേടുപാടുകൾ സംഭവിക്കുകയാൽ ആയിരത്തി എണ്ണൂറ്റി എൺപത്തി ഒൻപതിൽ വിശുദ്ധാനന്ദ സ്വാമിയുടെ നിർദ്ദേശ പ്രകാരം കൽക്കത്ത സ്വദേശിയായ സൂരജ് മാൽ ജുൻജുൻ വാല എന്ന വ്യവസായി സ്റ്റീൽ ഉപയോഗിച്ചു നിർമ്മിച്ച തൂക്ക് പാലം, ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ഒക്ടോബറിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുകയും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഏഴു മുതൽ രണ്ടു വർഷം കൊണ്ട് ഉത്തര പ്രദേശ് സർക്കാർ സ്റ്റീൽ ഉപയോഗിച്ച് പുതിയ തൂക്ക് പാലം നിർമ്മിക്കു കയും ചെയ്‌തു. നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് ആയിരത്തി തോള്ളായിരത്തി മുപ്പത് ഏപ്രിലിൽ യുണൈറ്റഡ് പ്രൊവിൻസ് ഗവർണർ ആയിരുന്ന സർ മാൽക്കം ഹാലേ പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. പുതിയ തൂക്ക് പാലത്തിനും ലക്ഷ്മൺ ജൂല എന്ന് തന്നെ പേരും കൊടുത്തു.
ആയിരത്തി എണ്ണൂറ്റി എൺപത്തി എട്ട് വരേ ചണ നാര് കയർ കൊണ്ടുള്ള തൂ ക്ക് പാലമായിരുന്നു ഇവി ടെ ഉണ്ടായിരുന്നതെന്നത് ചരിത്രം. ഊഞ്ഞാൽ പോ ലെ കെട്ടിയുണ്ടാക്കി യാത്രക്കാരെ ഇരുത്തി കയറിൽ വലിച്ചാണ് ലക്ഷ്മൺ ജൂല യിൽ കൂടി ആളുകൾ ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്തിരുന്നത്. (ജൂല എ ന്നാൽ ഊഞ്ഞാൽ എന്ന് അർത്ഥം). ബ്രിട്ടീഷ് ഭരണ കാലത്ത് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴു മുതൽ ആയിരത്തി തൊള്ളായിരത്തി അൻപ ത് വരെ യുണൈറ്റഡ് പ്രൊവിൻസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം ബനാറസ്, തെഹ്‌രി ഗഡ്‌വാൾ, രാംപൂർ തുടങ്ങിയ പ്രദേശങ്ങൾ കൂട്ടി ചേർത്ത് ഉത്തർ പ്രദേശ് സംസ്ഥാനം രൂപീകൃതമായി. പിന്നീടുണ്ടായ ഉത്തരാ ഖണ്ഡ് സംസ്ഥാനവും മുമ്പ് യുണൈറ്റഡ് പ്രൊവിൻസിൻറെയും പിന്നീട് ഉത്തർ പ്രദേശ് സംസ്ഥാനത്തിൻറെയും ഭാഗമായിരുന്നു. അലഹബാദ് ആയിരുന്നു യുണൈറ്റഡ് പ്രൊവിൻസിൻറെ തലസ്ഥാനം.
ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ ഒന്നാമത്തെ ജീപ്പ് കടന്നു പോകുന്ന തൂക്ക് പാലം എന്ന പേര് ലക്ഷ്മൺ ജൂലക്കായിരുന്നു. പാലത്തിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ശിലാഫലകങ്ങളിൽ ഇന്നും കാണുന്നത് "ലക്ഷ്മൺ ജൂല സസ്പെൻഷൻ ബ്രിഡ്ജ്, ഫസ്റ്റ് ജീപ്പബിൾ ബ്രിഡ്ജ് ഓഫ് യു പി" എന്നാണ്. ലക്ഷ്മൺ ജൂലയിൽ നിന്ന് നോ ക്കിയാൽ നാലുഭാഗങ്ങളിലുമുള്ള മനോഹരമായ ആശ്രമങ്ങളും, ക്ഷേത്രങ്ങളും, ഗംഗാനദിയുടെ ഭംഗിയും ആസ്വദിക്കുവാൻ സാധിക്കും. ലക്ഷ്മൺ ജൂലയിൽ നിന്നും രണ്ടു കിലോ മീറ്റർ യാത്ര ചെയ്താൽ ചരിത്ര പ്രസിദ്ധമായ സ്വർഗ്ഗ ആശ്രമം എത്തിച്ചേരാം.
ലക്ഷ്മൺ ജൂലയിൽ നിന്നും ഏതാണ്ട് രണ്ടു കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു തൂക്ക് പാലമാണ് ആയിരത്തി തൊള്ളായിരത്തി എൺപതിൽ നിർമ്മി ച്ച രാം ജൂല. ഋഷികേശിൽ നിന്നും മൂന്ന് കിലോ മീറ്റർ ദൂരത്തിലാണ് രാം ജൂല, ഇതും ലോക പ്രിയമായ ആകർഷക വസ്തുവായി കണക്കാക്കപ്പെടുന്നു. തെ ഹ്‌രി ഗഡ്‌വാൾ ജില്ലയിലെ മുനി കി റേഡിയിൽ നിന്നും ഒരു കിലോ മീറ്റർ ദൂര ത്തിലാണ് രാം ജൂല. രാം ജൂലക്ക് സമീപത്താണ് ഗീത ഭവൻ സ്ഥിതി ചെയ്യുന്ന ത്. സ്വർഗ്ഗ ആശ്രമം, ഗീത ഭവൻ, ശിവ നന്ദ ആശ്രമം തുടങ്ങിയവയെ പരസ്പ്പരം ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ലക്ഷ്മൺ ജൂലയെക്കാൾ വലുപ്പമുള്ള റാം ജൂല. അധികം ദൂരത്തിലല്ലാതെയുള്ള ഭൂതേശ്വർ മഹാദേവ ക്ഷേത്രത്തേയും ശിത്തലേശ്വർ ക്ഷേത്രത്തേയും ലക്ഷ്മൺ ജൂലയുമായി യോജിപ്പിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പാലം ചണനാര് കയർ കൊണ്ടായിരുന്നുവെന്നുള്ളത് ചരിത്രം, പേര് ലക്ഷ്മൺ ജൂല എന്ന് തന്നെയായിരുന്നുവെന്നതും ചരിത്രം തന്നെ. പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി ലക്ഷ്മണൻറെ ക്ഷേത്രവും, മറു ഭാഗത്തായി ശ്രീ രാമ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ശ്രീരാമനും ലക്ഷ്മണനും ഈ പാലത്തിൽ കൂടി ഇരു ഭാഗങ്ങളിലേക്കും കടക്കുകയും സുന്ദരമായ ഈ സ്ഥലങ്ങളിൽ കൂടി ഉലാത്തുകയും, ഒഴിവ് സമയങ്ങളിൽ വിനോദത്തിനും വ്യായാമങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നുവെന്നും വിശ്വാസ്സം. പാലം കടന്നാൽ കാൽ നടയായി തന്നെ ബദ്രി നാഥിൽ എത്താം.
തീർത്ഥാടനത്തോടോപ്പോം വിനോദ സഞ്ചാരവും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഏറ്റവും ഉചിതമായ സ്ഥലങ്ങളാണ് എന്തൊക്കെയോ ചരിത്രങ്ങൾ നമ്മോടു പറയുന്ന ഇത്തരം സൃഷ്ഠികളെല്ലാമുള്ള ഉത്തരാഖണ്ഡ്. ലക്ഷ്മൺ ജൂലയുടെയും, രാം ജൂലയുടെയും ഭംഗിയും അവിടങ്ങളിലെ പ്രകൃതിയുടെ സൃഷ്ഠികളേയും വർണ്ണിക്കുവാൻ സാദ്ധ്യമല്ല. ഈ പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു അനുഭൂതി മനസ്സിൽ നിറയുന്നു. ഇങ്ങിനെയുള്ള പല അത്ഭുതങ്ങളും ഭാരതീയരായ നമുക്ക് മാത്രം സ്വന്തം. !!!!, എത്ര കണ്ടാലും മതി വരില്ലെന്ന് മാത്രമല്ല, നമ്മൾക്ക് ഈ പ്രദേശങ്ങളോട് പ്രണയം തോന്നുകയും അവിടം വിട്ടു തിരിച്ചു പോരാനും നമ്മളെ മനസ്സ് അനുവദിക്കില്ല. നമുക്ക് അഭിമാനിക്കാം, ഇങ്ങിനെയുള്ള അത്ഭുതങ്ങളുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്ന്. നിത്യവും ആയിരക്കണക്കിന് തീർത്ഥാടകരും, സഞ്ചാരികളുമാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമായി ഇവിടെ എത്തി ചേരുന്നത്.
ജയരാജൻ കൂട്ടായി
No comments:
Post a Comment