കുങ്കിച്ചിയമ്മയുടെ ഓണം
എത്ര കാലങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത പലരും നമ്മുടെ ജീവി തത്തിനിടയിൽ കടന്ന് വരും. അവരുടെ ജീവിത കാലത്ത് അവരിൽ പലരും ചെ യ്യുന്ന ചെറുതും വലുതുമായ പല കാര്യങ്ങളാൽ ഓർമ്മിക്കപ്പെടുന്നവരാണ് അ ങ്ങനെയുള്ളവർ. അങ്ങിനെയുള്ളവരുടെ കഥകൾ കേൾക്കുമ്പോൾ മാത്രമാണ് ന മുക്ക് ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നെന്നു പുതു തലമുറ അറിയുന്നത് ത ന്നെ. എൻറെ മനസ്സിൽ എല്ലാ കാലവും ഓർമ്മിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാ യിരുന്നു കുങ്കിച്ചിയമ്മ.
ഞാൻ കുഞ്ഞായിരുന്ന കാലം, ആറ്റു പുറത്തെ ഞങ്ങളുടെ നാട്ടിലെ അമൂമ്മയാ യിരുന്നു കുങ്കിച്ചിയമ്മ. കൂലിപ്പണി ചെയ്താണ് കുങ്കിച്ചിയമ്മ കുടുംബം പുലർ ത്തിയിരുന്നത്. എന്ത് പണികളെല്ലാം ചെയ്യുമെന്ന് ചോദിച്ചാൽ, ഓല മടയും, ക ണ്ടത്തിൽ കട്ടയുടക്കും, വിത്തിടാൻ പോകും, ഞാറു നടും, തലച്ചുമടെടുക്കും, വീ ട്ടു പണികൾ ചെയ്യും, അങ്ങിനെ എല്ലാം. എഴുപതു കഴിഞ്ഞെങ്കിലും പ്രായത്തി ൻറെ അവശതകളൊന്നും കുങ്കിച്ചിയമ്മയെ ബാധിച്ചിട്ടില്ല. എല്ലാ വർഷവും കർ ക്കടകം പകുതിയായാൽ കുങ്കിച്ചിയമ്മ തിരക്കിലായിരിക്കും, കൂലിപ്പണിക്കാ രിയായ അവർ ക്ക് മുടക്കം കൂടാതെ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങ ളുണ്ട്.
ചെറുതും വലുതുമായ എല്ലാ വിശേഷ ദിവസ്സങ്ങളും ഭംഗിയായി ആഘോഷി ക്കുകയെന്നുള്ളത് കുങ്കിച്ചിയമ്മക്ക് നിർബന്ധമുള്ള കാര്യമാണ്. ഓണത്തിൻറെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ചിങ്ങം പിറന്നാൽ ഓണം വരെ ഉച്ചപ്പ ണിക്ക് മാത്രമേ പോകാറുള്ളൂ. രണ്ടു മണിക്ക് പണി കഴിഞ്ഞു വന്നാൽ കൈ ക്കോട്ടും, വെട്ടു കത്തിയുമായി പുരയിടത്തിലിറങ്ങും. വെട്ടു കത്തി കൊണ്ട് പ റമ്പിലെ കാടും പടലും വൃത്തിയാക്കും. പറമ്പിൽ കുഴി കുത്തി മണ്ണെടുക്കും. ക ർക്കടകം തകർത്തു പെയ്തപ്പോൾ അകത്തും പുറത്തുമായി ഓലപ്പുര ചോർ ന്നൊലിച്ചു ചെറിയ കുഴികളുണ്ടാവും. കുഴികളെല്ലാം മണ്ണിട്ട് നിരപ്പാക്കും. അ ടിച്ചും, തളിച്ചും, ചാണകം മെഴുകിയും അങ്ങിനെഎന്തെല്ലാം ചെയ്താലും പോ രായെന്ന തോന്നൽ, അത്തം വരെ കുങ്കിച്ചിയമ്മ മുറ്റത്തും പറമ്പിലുമായിരി ക്കും.
അത്തം തുടങ്ങിയാൽ പച്ചോല കൊണ്ട് തടുക്ക് മടയും, മടഞ്ഞെടുത്ത തടുക്കിനെ വെയിലിൽ ഉണക്കും. തടുക്കിലിരുന്ന് തന്നെ ഓണം ഉണ്ണണമെന്നത് കുങ്കിയമ്മ ക്ക് നിർബന്ധം. ബാക്കി വന്ന ഓലയെടുത്തു കൊമ്മ മടയും (പൂക്കൊട്ട ). കൊമ്മ യുമായി കൊങ്കച്ചി കുന്നിലെ കാടുകളിൽ ഒരു യുവാവിൻറെ ചുറുചുറുക്കോ ടെ പൂപറിച്ചു നടക്കും. അയിരാണിയും, അരിപ്പൂവും, ചെത്തിയും, അങ്ങിനെ പലതരം പൂക്കൾ. അത്തം മുതൽ നിത്യവും രാവിലെ മുറ്റത്ത് ചമ്രം പടിഞ്ഞിരു ന്നു പൂക്കളമൊരുക്കും. മൂന്ന് മക്കൾക്കും ഉടുക്കാൻ ഓണക്കോടി വേണം. കടേ പ്രം തെരുവിൽ പൈതൽ ചെട്ട്യാരുടെ വീട്ടിൽ നിന്നും നെയ്ത്തു തുണി വാങ്ങും. തയ്യൽ കടയിൽ കൊടുത്ത് മൂന്നാൾക്കും ഉടുപ്പുകൾ തുന്നും.
ഓണത്തിന് വേണ്ടുന്ന സാധനങ്ങളുടെ ഒരു കുറിപ്പ് ഉണ്ടാക്കും. അരി, പയർ, മല്ലി, മുളക്, വെല്ലം അങ്ങിനെ പലതും. ഉച്ചപ്പണി കഴിഞ്ഞു വരുമ്പോൾ ഓരോ ദിവസ്സം കിട്ടുന്ന കൂലിയിൽ നിന്നും ഓരോ സാധനങ്ങളായി വാങ്ങും. എല്ലാം വാങ്ങിക്കഴിഞ്ഞാൽ അരിയിൽ നിന്നും കല്ല് പെറുക്കും, വെയിലിൽ ഉണക്കും. ചെറു പയർ വറുത്തു കുത്തി പരിപ്പാക്കി മാറ്റും. അമ്മിയിൽ വെങ്കല്ല് കുത്തി പ്പൊട്ടിച്ചു അരക്കും. വെങ്കല്ലരച്ചാൽ അമ്മിക്കു മൂർച്ച കിട്ടും, കറിക്കരക്കാൻ എളുപ്പമാകും, മിക്സിയും, ഗ്രൈൻഡറുമില്ലാത്ത കാലമല്ലേ.!!!!!!!!!!!!!
ഓണ ദിവസ്സം രാവിലെ തന്നെ ചിറമ്മൽ അബ്ദുള്ളയിക്കയുടെ അടുത്ത് പോയി ഇറച്ചി വാങ്ങും, ആറ്റു പുറത്ത് വാച്ചാലി പീടികക്കടുത്തു പോയി മീൻ വാ ങ്ങും, വടക്കേ മലബാറിൽ ഓണത്തിനും, വിഷുവിനും മീനും ഇറച്ചിയും നിർബ ന്ധമായിരുന്നു. രാവിലെ തന്നെ അടുക്കളയിൽ കയറും, മഞ്ഞൾ, മുളക്, തേങ്ങാ വറുത്തത് എല്ലാം അമ്മിയിൽ അരച്ചെടുക്കും. ഭക്ഷണങ്ങൾ എല്ലാം തയ്യാറായാ ൽ മാത്രമേ പുറത്തിറങ്ങൂ. പ്രഥമൻ, പച്ചടി, മീൻ, ഇറച്ചി, തോരൻ, പപ്പടം അ ങ്ങിനെ എല്ലാം പാകമായാൽ ചോറുണ്ടാക്കും. ചോറ് ഊറ്റുമ്പോൾ കഞ്ഞി വെ ള്ളം കളയാതെ പാത്രത്തിൽ നിറച്ചു വയ്ക്കും. തുടർന്ന് കുറച്ചു വിശ്രമം.
പണികളെല്ലാം കഴിഞ്ഞാൽ മുറ്റത്തുള്ള അടുപ്പിൽ ചണ്ടി കത്തിച്ചു വെള്ളം ചൂ ടാക്കും മക്കളെ ഓരോരുത്തരെയായി കുളിപ്പിക്കും, തുന്നി വച്ച പുത്തൻ ഉടുപ്പു കൾ അണിയിക്കും. കുങ്കിച്ചിയമ്മയും കുളിക്കും, പല പ്രാവശ്യം തുന്നി കൂട്ടി ക ഴുകി വൃത്തിയാക്കി വെച്ച കീറിയ മുണ്ടെടുത്തു ഉടുക്കും. അപ്പോഴേക്കും വിശ ക്കാൻ തുടങ്ങും ഊറ്റി വെച്ച കഞ്ഞി വെള്ളത്തിൽ തേങ്ങ തൂവിയിടും, കുറച്ചു ചോറും ചേർത്ത് നാല് കിണ്ണങ്ങളിൽ ഒഴിക്കും, മക്കളെ നീട്ടി വിളിക്കും, ഗോപാ ലാ, അച്ചൂട്ടി, ശാരദേ, ഇങ്ങുവാ. മക്കൾ ഓടിയെത്തും, നാലു പേരും പേരും ക ഴിക്കും, ഏതാണ്ട് അരവയറിൽ കൂടുതൽ തേങ്ങാ ചേർത്ത കഞ്ഞി. വെള്ളം കൊണ്ട് നിറയ്ക്കും.
പറമ്പിലെ വാഴയിൽ നിന്നും ഇല വെട്ടിയെടുക്കും, കഞ്ഞി വെള്ളം കുടിച്ചു വ യറു നിറഞ്ഞ മക്കളെ നീട്ടി വിളിക്കും, മക്കളേ വാ ഊണ് ക ഴിക്കാം. കേൾക്കേ ണ്ട താമസ്സം മക്കൾ ഓടിയെത്തും. മൂന്ന് പേർക്കും സദ്യ വിള മ്പും, ചോറ് കലം ഭദ്രമായി അടിച്ചിറ്റ കൊണ്ട് മൂടി വെയ്ക്കും. കഞ്ഞി കുടിച്ചു നിറഞ്ഞ മക്കളുടെ അവശേഷിക്കുന്ന വയറിൽ നിറയുന്നത് വരേയും മതിയെന്ന് പറയുന്നത് വരേ യും വിളമ്പും. മക്കൾ കഴിച്ചു കഴിയുമ്പോൾ പലപ്പോഴും പാത്രത്തിൽ മിച്ചമൊ ന്നും ഉണ്ടാവില്ല. മക്കൾ ഭക്ഷണം കഴിച്ചു മാറുന്നത് വരെ ചോറ്റു കലം അടിച്ചി റ്റ കൊണ്ട് മൂടി തന്നെയിരിക്കും. മക്കൾ പോയിക്കഴിഞ്ഞാൽ കലത്തിൽ വല്ലതും അവശേഷിച്ചിട്ടുണ്ടെങ്കിൽ കഴിക്കും. ഇല്ലെങ്കിൽ ബാക്കിയുള്ള കഞ്ഞി വെള്ളം കുടിക്കും കറികളുടെ ചട്ടി ചൂണ്ടു വിരൽ കൊണ്ട് വടിച്ചു നാവിൽ വയ്ക്കും.
കൂലിപ്പണി ചെയ്‌തു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മക്കൾക്ക് മതി യാവോളം ഭക്ഷണം കൊടുക്കുവാൻ കുങ്കിച്ചിയമ്മക്ക് പാങ്ങില്ലായിരുന്നു. എ ന്നാൽ ഓണത്തിനെങ്കിലും മക്കൾ മതിയെന്ന് പറയുന്നത് വരേ വിളമ്പണമല്ലോ, അതിനുള്ള ഒരു വിദ്യയായിരുന്നു തേങ്ങാ തൂവിയ കഞ്ഞി വെള്ളം കുടിപ്പിച്ചു വയർ നിറക്കുകയെന്നുള്ളത്. കഞ്ഞി കുടിച്ചു വയർ നിറഞ്ഞ ഉടനെ സദ്യ വിള മ്പുക വഴി മക്കൾ വേഗം മതിയെന്ന് പറയും, അവർക്കു കുറച്ചു മാത്രമേ കഴി ക്കുവാനും പറ്റിയിരുന്നു ള്ളൂ.
ഓർമ്മ വച്ച നാൾ മുതൽ ഇത് വരെ കുങ്കിച്ചിയമ്മ ഒരിക്കലും പുതിയ ഉടുപ്പ് ഉ ടുത്തിട്ടില്ല, പണിക്കു പോകുന്ന വീടുകളിൽ നിന്നും കൊടുക്കുന്ന പഴയതും കീറി യതുമായ ഉടുപ്പുകൾ തുന്നി കൂട്ടി ഉടുത്താണ് ജീവിച്ചു പോന്നത്. മക്കൾക്കും പ ലപ്പോഴും പലരും കൊടുക്കുന്ന പഴം തുണികളായിരുന്നു ആശ്രയം, എന്നാൽ ഓ ണത്തിന് മക്കൾക്ക് എന്നും പുത്തനുടുപ്പുകൾ തന്നെ വേണമെന്ന കാര്യത്തിൽ നി ർബന്ധവുമായിരുന്നു. എത്രയെല്ലാം ബുദ്ധിമുട്ടുകളും കഷ്ടതകളും സഹിച്ചാണ് പണ്ടുള്ളവർ മക്കളെ വളർത്തിയിരുന്നതെന്നും കുടുംബം പുലർത്തിയിരുന്ന തെന്നും നോക്കൂ. അങ്ങിനെ എന്തിനൊക്കെയോ വേണ്ടി ജീവിച്ച ആർക്കും വേ ണ്ടാത്ത ഒരു പാട് ജൻമ്മങ്ങളിൽ ഒരാളായിരുന്നു കുങ്കിച്ചിയമ്മയും...................
ജീവിച്ചിരിക്കുമ്പോൾ എന്നും പ്രാരാബ്ധങ്ങളും പ്രയാസ്സങ്ങളുമായി ഒരിക്കലും
സുഖ ജീവിതം നയിച്ചിട്ടുമില്ലാത്ത ഒട്ടനേകം കുങ്കിച്ചിയമ്മമാർ ഒരു കാലത്ത് ന മ്മുടെ നാട്ടിൻ പുറങ്ങളിൽ ജീവിച്ചിരുന്നു. എന്നാലും ആരോടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അവരും ജീവിച്ചിരുന്നു. ആഗ്രഹിക്കുവാനോ, പ്രതീ ക്ഷിക്കാനോ ഒന്നുമില്ലാതെ കഷ്ടപ്പെടാൻ വേണ്ടി മാത്രം ജൻമ്മമെടുത്ത കുങ്കിച്ചി യമ്മ ഈ കഥ വായിക്കുന്ന നല്ലവരായ ജന മനസ്സുകളിൽ ഇടം പിടിക്കുമെന്നു ആശിക്കു ന്നു.............
വർഷങ്ങൾക്ക് ശേഷം കുങ്കിച്ചിയമ്മ മരിച്ചപ്പോൾ എൻറെ കുട്ടിക്കാലത്തെ ഒരു ഓണ ദിവസ്സം കുങ്കിച്ചിയമ്മയുടെ മകൻ ചായക്കടയിലെ ആൾക്കൂട്ടത്തിലിരുന്നു പറഞ്ഞ അനുഭവ കഥ എൻറെ മനസ്സിൽ വല്ലാത്ത നൊമ്പരമുണ്ടാക്കി. ആ അനു ഭവ കഥയാണ് കുങ്കിച്ചിയമ്മയുടെ ഓണമെന്ന പേരിൽ ഇവിടെ കുറിച്ചത്. മക ൻ പറഞ്ഞ അതേ നാടൻ ഭാഷ തന്നെ ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുമു ണ്ട്. ഇത് ഒരു കാലത്തേ ഭൂരിഭാഗം വീടുകളിലേയും അവസ്ഥയായിരുന്നു. കു ങ്കിച്ചിയമ്മക്ക് പകരം പേരുകൾ വേറേയാണെന്നു മാത്രം. എന്നാൽ ആരും തന്നെ ഇത്തരം കഥകൾ കൂടുതലായി പുറത്തു പറയാറില്ലായെന്നതും ഒരു സത്യം മാ ത്രം. അങ്ങിനെ പലപ്പോഴും കടയിലെ ബെഞ്ചിലിരുന്നു പറഞ്ഞു കൊണ്ടിരുന്ന കുങ്കിച്ചിയമ്മയുടെ കഥകൾ കേട്ടപ്പോൾ മനസ്സിൽ മായാത്ത നൊമ്പരമായി അവ ശേഷിക്കുകയും നിത്യവും ഓർത്ത് കൊണ്ടുമിരിക്കുന്നു.
ജയരാജൻ കൂട്ടായി
No comments:
Post a Comment