ഒരു ലോട്ടറി കഥ
ഇന്ത്യയിൽ പതിമൂന്ന് സംസ്ഥാനങ്ങളിലാണ് നിയമവിധേയമായി സുപ്രീം കോട തിയുടെ അനുമതിയോടെ ലോട്ടറികൾ നിലവിലുള്ളത്, ബാക്കി സംസ്ഥാനങ്ങൾ ക്ക് ലോട്ടറികൾ നടത്തുവാൻ അനുമതിയില്ല. കേരളം, ഗോവ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ആസ്സാം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, സിക്കിം, നാഗാലാൻഡ്, മിസോറാം തുടങ്ങിയവയാണ് പതിമൂന്ന് സംസ്ഥാനങ്ങൾ. എന്നാൽ ഇന്ത്യയിൽ തന്നെ കേരള ലോട്ടറി ടിക്കറ്റ്കളാണ് ഏറ്റ വും കൂടുതൽ വിൽപ്പന നടക്കുന്നതെന്ന് തോന്നുന്നൂ. മറ്റു സംസ്ഥാന ലോട്ടറിക ളിൽ നിന്നും വ്യത്യസ്തമായി ഇടക്കൊക്കെ കേരളാ ലോട്ടറി അടിച്ചവരുടെ പേ രും വിവരങ്ങളും പത്രങ്ങളും മറ്റു മാധ്യമങ്ങൾ വഴിയും അറിയാറുമുണ്ട്.
എന്നാൽ പഞ്ചാബ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, ലോട്ടറികളാണ് പ്രശസ്തമായ ആദ്യത്തെ മൂന്ന് ലോട്ടറികൾ, തൊട്ടു പിന്നിൽ കേരളം, മഹാരാഷ്ട്ര, ത്രിപുര ലോ ട്ടറികളുമുണ്ട്. തൊഴിൽ തേടി കേരളത്തിലെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയാ യ മോഹിജുൽ റഹ്മാൻ ഷെയ്ഖ് എന്ന ആൾ നൂറു രൂപയുടെ കേരളാ ലോട്ടറി ടി ക്കറ്റ് എടുക്കുകയും ഒരു കോടി രൂപ സമ്മാനം നേടുകയും ചെയ്തത് രണ്ടായിര ത്തി പതിനാറ് മാർച്ച് മാസ്സത്തിലാണ്. കേരളത്തിൽ വന്നിറങ്ങി നാലാം ദിവസ്സം ഒരു കോടി രൂപ ലോട്ടറിയടിച്ചതു വലിയ വർത്തയുമായിരുന്നു.
പല സംസ്ഥാനങ്ങളിലും പല പേരുകളിൽ അനധികൃത ലോട്ടറികളും നടക്കുന്നു ണ്ട്. അനധികൃത ലോട്ടറികളിൽ ഇന്ത്യയിൽ തന്നെ മഹാരാഷ്ട്ര സംസ്ഥാനമാണ് മുന്നിലെന്നാണ് തോന്നുന്നത്. പല വർഷങ്ങളായി കല്യാൺ മടുക്ക, മുംബൈ മെ യിൻ അങ്ങിനെ പല പേരുകളിൽ നൂറു കണക്കിൽ അനധികൃത ലോട്ടറികൾ നട ക്കുന്നു. നൂറ് വർ ഷങ്ങൾക്ക് മുമ്പ് മുതൽ നടക്കുന്ന ഈ ലോട്ടറികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ കാലാകാലങ്ങളായി നടത്തി വരുന്ന നിയമ വിരുദ്ധ ലോട്ടറി കളാണ്. കല്യാൺ മടുക്ക മാത്രം ഓരോ പതിനഞ്ചു മിനുട്ടുകളിലുമായി ഒരു ദി വസ്സം ആയിരത്തി ഇരുന്നൂറു തവണ നറുക്കെടുക്കുന്നുണ്ട്.!!!!!
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ അന്നത്തെ കേരള സർക്കാറാ ണ് ആദ്യമായി ഇന്ത്യയിൽ ലോട്ടറി സ്ഥാപിച്ചത്. അംഗീകാരമോ ലൈസൻസോ ഇല്ലാത്ത കുറെ ലോട്ടറികൾ നിരോധിക്കുകയും സർക്കാർ നേരിട്ട് ലോട്ടറി തുട ങ്ങുകയുമായിരുന്നു. കേരള മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും ലോട്ടറി ആരംഭിക്കുകയും എല്ലാ ലോട്ടറികളും വൻ വിജയമാകുകയും ചെയ്തു. ഇന്ന് സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടു വകുപ്പുകളാണ് ലോട്ട റിയും, മദ്യവും.
എൻറെ പഴയ കാല ഓർമ്മയിൽ നിലനിൽക്കുന്ന രസകരമായ ഒരു ലോട്ടറിക്കഥ യുണ്ട്. ഇൻറ്റർനെറ്റിലോ വെബ് സൈറ്റിലോ ലോട്ടറി റിസൾട്ട് ഇല്ലാത്ത കാലം, നറുക്കെടുപ്പ് കഴിഞ്ഞാൽ ആകാശവാണി വാർത്തകൾക്കിടയിൽ കേരള ലോട്ടറി യുടെ റിസൾട്ട് പറയുക പതിവായിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള സ മ്മാനങ്ങൾ നേടിയ നമ്പരുകളാണ് വാർത്തകൾക്കിടയിൽ വായിക്കുക പതിവ് അങ്ങിനെ ഒരു ദിവസ്സം വാർത്ത വായന കേട്ട എകരത്ത് ദാമോദരൻ ചേട്ടന് ഒരു രസം തോന്നി. ഒന്നാം സമ്മാനം അടിച്ചതായി ആകാശ വാണി വാർത്തയിൽ വാ യിച്ച നമ്പർ ഒരു പേപ്പറിൽ കുറിച്ച് വച്ചു, പി റ്റേ ദിവസ്സം കാലത്ത് നമ്പർ കുറി ച്ച പേപ്പർ തുണ്ട് സുഹൃത്തിനെ ഏൽപ്പിച്ചു, ആരായിരുന്നു ആ സുഹൃത്ത് എ ന്ന കാര്യം എനിക്കിപ്പോൾ ഓർമ്മയിലില്ല.
ഏൽപ്പിച്ച സുഹൃത്തിനോട് ഇതു എൻറെ ടിക്കറ്റിൻറെ നമ്പറാണെന്നും പത്രം വരുമ്പോൾ റിസൾട്ട് നോക്കണമെന്നും പറഞ്ഞേൽപ്പിച്ചു. വീടുകളിൽ പത്രം വാ ങ്ങുകയെന്ന സമ്പ്രദായമൊന്നും നിലവിലില്ലാതിരുന്ന കാലം. അന്നന്നത്തെ അന്ന ത്തിന് ബുദ്ധിമുട്ടനുഭവിക്കുമ്പോൾ പത്രം വാങ്ങുക സാധ്യമല്ലല്ലോ, പരാധീനത തന്നെയായിരുന്നു കാരണം. ചായക്കടകളിലും, വായന ശാലകളിലുമാണ് ജനങ്ങ ൾ പത്രം വായിച്ചിരുന്നത്. ചെരുപ്പറ്റ മൂലയിൽ ദാമു ചേട്ടൻറെയും വാച്ചാലി നാണു ചേട്ടൻറെ ചായ കടയിലുമാണ് ആറ്റുപുറം ഭാഗങ്ങളിൽ മാതൃഭൂമി പ ത്രം വാങ്ങിയിരുന്നത്. പിറ്റേ ദിവസ്സം രാവിലെ തന്നെ പേപ്പർ തുണ്ടുമായി ദാമു ഏട്ടൻറെ കടയിലെത്തിയ സുഹൃത്തിനു പത്രം നോക്കിയപ്പോൾ സ്വന്തം കണ്ണുക ളെ വിശ്വസ്സിക്കാൻ കഴിഞ്ഞില്ല. ഒന്നാം സമ്മാനമായ ഒൻപതു ലക്ഷം ദാമോദര ൻ ചേട്ടൻറെ ടിക്കറ്റിനു തന്നെ ലഭിച്ചിരിക്കുന്നു !!!!!!!
റിസൾട്ട്നോ ക്കിയ ആൾ പേപ്പറും വലിച്ചെറിഞ്ഞു മുന്നും പിന്നും നോക്കാതെ ഒരു ഓട്ടമായിരുന്നു, ദാമോദരൻ ചേട്ടൻറെ വീട്ടിലെത്തിയതിനു ശേഷമാണ് ശ്വാ സ്സം പോലും എടുത്തത്. ദാമോദരൻ ചേട്ടൻ വീട്ടിലില്ലായിരുന്നു, അമ്മയായ കൊറമ്പാത്തിയെന്നു വിളിക്കുന്ന മാധവിയേടത്തിയോട് ലോട്ടറി അടിച്ച വിവ രം പറഞ്ഞു. ഫോണോ മൊബയിലോ ഇല്ലാത്ത കാലം കൊറമ്പാത്തിയമ്മ ദാമോ ദരൻ ചേട്ടനെ തേടി ആറ്റുപുറം മുഴുവനും വീടായ വീടുകൾ കയറിയിറങ്ങി, അങ്ങിനെ ഞങ്ങളുടെ വീട്ടിലും എത്തി, "മോനേ ഇഞ്ഞി ദാമോദരനെ കണ്ടോ എന്ന് ചോദിച്ചു. ഇല്ലല്ലോ എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ "ഓനുണ്ട്പോലും ഒൻപതു ലക്ഷം ലോട്ടറി അടിച്ചിട്ടു".
പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. കുട്ടിയായി രുന്ന എനിക്ക് കേട്ടപ്പോൾ വലിയ സന്തോഷമായി. കാരണം നാട്ടിൽ അന്നത്തെ കാലത്ത് എല്ലാവരേയും പോലെ കൊറമ്പാത്തിയമ്മയുടെ വീട്ടിലും പട്ടിണി യും, പഞ്ഞവും, പരിവട്ടവുമായിരുന്നു. കുടുംബം രക്ഷപ്പെട്ടല്ലോയെന്ന സന്തോ ഷമായിരുന്നു എനിക്കും വീട്ടുകാർക്കും ഒപ്പം നാട്ടുകാർക്കും. കുറഞ്ഞ സമയം കൊണ്ട് നാട് മുഴുവൻ വാർത്ത പരന്നു. കേട്ടവർ കേട്ടവർ പരസ്പരം പറഞ്ഞു "പാവം കൊറമ്പാത്തിയുടെ കഷ്ടം മാറിയല്ലോ, ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്" എ ങ്ങും ആഹ്ലാദം അലയടിച്ചു.
എന്നാൽ സന്തോഷം അധിക നേരം നിലനിന്നില്ല, വിവരം കേട്ടറിഞ്ഞ ദാമോദര ൻ ചേട്ടൻ ചെരുപ്പെറ്റ മൂലയിലെ കടയിലേക്ക് പാഞ്ഞെത്തി. ഒരു ജാള്യതയോടെ ഉണ്ടായ നിജ സ്ഥിതി കടയിലിരിക്കുന്നവരോട് വെളിപ്പെടുത്തി. എന്നാൽ ദാമോ ദരൻ ചേട്ടന് വല്ലാത്ത വിഷമമായി, അമ്മ അനുഭവിച്ച ബുദ്ധിമുട്ട് ആലോചിച്ച പ്പോൾ തീർത്തും തകർന്നു പോയി. കൊറമ്പാത്തിയമ്മയാണെങ്കിൽ എല്ലാ പരാ ധീനതകളിൽ നിന്നും മോചനം കിട്ടിയ ആശ്വാസ്സത്തിലുമായിരുന്നു. എന്നാൽ ലോട്ടറി കഥ തമാശയായിരുന്നെന്നറിഞ്ഞപ്പോൾ ആരോടും ഒന്നും മിണ്ടാതെ കു റെ നേരത്തേക്ക് തകർന്ന നിലയിൽ ഒരിരുപ്പായിരുന്നു.
തമാശക്ക് വേണ്ടി ചെയ്ത ഒരു കാര്യം കൊണ്ട് 'അമ്മ അനുഭവിച്ച മാനസീക പ്ര യാസ്സങ്ങൾ ചെറുതായിരുന്നില്ല. ഒരു തമാശ ഇത്രയും വലിയൊരു പുലിവാലി ൽ എത്തിച്ചേരുമെന്നു ദാമോദരൻ ചേട്ടനും പ്രതീക്ഷിച്ചിരുന്നില്ല. ആശ്വസിപ്പി ക്കാൻ വാക്കുകളില്ലാതെ രണ്ട് മൂന്നു ദിവസ്സങ്ങൾ അമ്മയ്ക്ക് മുഖം കൊടുക്കാ തെ മാറി നടന്നു. പിന്നീട് പല വർഷങ്ങൾക്കു ശേഷമാണ് കിലുക്കം പടം ഇറങ്ങി യത്, എങ്കിലും ടി വി യി ൽ കിലുക്കം പടം കാണുമ്പോഴെല്ലാം എനിക്ക് ദാമോദ രൻ ചേട്ടൻറെ ലോട്ടറിക്കഥയും കൊറമ്പാത്തിയമ്മയേയും ഓർമ്മയിൽ വരാറു ണ്ട്. എന്തായാലും ഒൻപത് ലക്ഷമടിക്കാത്ത ദാമോദരൻ ചേട്ടൻ ഇപ്പോൾ കുറെ വർഷങ്ങളായി കൂരാറയിൽ കുന്നോത്ത് മുക്കിൽ ചായ കട നടത്തുന്നു.
എന്നാൽ അന്നത്തെ കാലത്ത് വലിയ തുകയുടെ ലോട്ടറി അടിച്ച കഥയും ആറ്റു പുറത്തിനു സ്വന്തമായുണ്ട്. ഒന്നാമതായി വലിയ തുക ലോട്ടറി അടിക്കുന്നത് കു നിയിൽ കാളയാറമ്പത്ത് ഗോവിന്ദൻ നായരുടെ മകൻ പ്രേമനായിരുന്നു. വൻ കു ടലിനകത്തുള്ള അപൂർവ്വങ്ങളിൽ അപൂർവ്വ മായ ഒരു തരം രോഗത്തിനുടമയാ യിരുന്ന പ്രേമൻ. ഇടയ്ക്കിടെ മണിപ്പാലിൽ ചികിൽസക്ക് പോകണം, ഒരിക്കൽ ചികിൽസ്സ കഴിഞ്ഞു വരുന്ന വഴി തലശ്ശേരിയിൽ നിന്നും എടുത്ത കേരള ലോട്ട റിയുടെ നാന്നുറ്റി അൻപത്തി മൂന്നാമത് സീരിസ് നറുക്കെടുപ്പിൻറെ ഒന്നാം സ മ്മാനമായ ഒൻപതു ലക്ഷം കി ട്ടിയത് പ്രേമൻ എടുത്ത 231849 എന്ന ടിക്കറ്റിനു ആയിരുന്നു.
20/ 12/ 1990 നായിരുന്നു നറുക്കെടുപ്പ്. ചികിൽസ്സക്കു വക കാണാതെ നട്ടം തിരി യുന്ന സമയം, നാട്ടു കാരും സുഹുർത്തുക്കളും സഹായിക്കുന്നത് കൊണ്ടാണ് ചികിൽസ്സ തുടർന്നിരുന്നത്. പ്രേമനു ലോട്ടറി കിട്ടിയതറിഞ്ഞു ഏറെ സന്തോഷി ച്ചത് നാട്ടുകാർ ആയിരുന്നു. എല്ലാവർക്കും വലിയ സന്തോഷമായി "ഹോ പ്രേ മൻ രക്ഷപ്പെട്ടല്ലോ" കാരണം അന്നത്തെ കാലത്ത് ഒൻപത് ലക്ഷമെന്നാൽ ഒരു വ ലിയ തുകയാണ്. വേണ്ട പോലെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഫിക്സ് ഡി പ്പോസിറ്റ് ചെയ്താൽ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ കൊണ്ട് മാസ്സം സുഖമാ യി ജീവിക്കാമായിരുന്നു.
പക്ഷെ ഒൻപതു ആഴ്ച തികഞ്ഞില്ല, പ്രേമൻ വീണ്ടും പഴയ പ്രേമനായി. ഒൻപ തു രൂപ കയ്യിൽ ഇല്ലാത്ത അവസ്ഥ. എന്ത് സംഭവിച്ചു എന്നത് പ്രേമന് മാത്രം അ റിയാവുന്ന കാര്യം. ജീവിതം വഴി മുട്ടിയപ്പോൾ പ്രേമൻ പാനൂരിലുള്ള ദന്ത ഡോക്ടറായ വത്സരാജൻറെയടുത്തു സഹായിയായി. അവിടെ നിന്നും പഠിച്ച കുറെ അറിവുകൾ വച്ച് കുറച്ചു കാലം വീട്ടിൽ സ്വന്തമായി, പല്ല് വേദനയുമാ യി വരുന്നവർക്ക് ചെറിയ തോതിലുള്ള ചികിൽസ്സകളൊക്കെ ചെയ്തു കൊ ണ്ടിരുന്നു. എന്നാൽ പഴയ അസുഖത്തിൻറെയും, മരുന്നുകളുടെ പാർശ്വ ഫലം കാരണവും ശരീരത്തിന് ഉണ്ടായ വൈകല്യങ്ങളും കാരണം തീർത്തും അവശത യിൽ വീട്ടിൽ കഴിയുന്നു.
പ്രേമനെ കൂടാതെ മൊകേരി പഞ്ചായത്തിൽ വലിയ തുക ലോട്ടറിയടിച്ച കുറെ ആളുകൾ വേറേയുമുണ്ട്, കനിയിൽ ബാലേട്ടന് ഒരു ലക്ഷവും, പാറേമ്മൽ താമ സ്സിക്കുന്ന നാണു എന്ന ആൾക്ക് ഒരു ലക്ഷവും, തുണ്ടിയിൽ മോഹന് അഞ്ചു ല ക്ഷവും, മാരുതികാറും, തുണ്ടിയിൽ പങ്കജാക്ഷന് പത്ത് ലക്ഷവും, അലച്ചങ്കണ്ടി രവി മേസ്ത്രിക്ക് ഒരു ലക്ഷവും ലോട്ടറി സമ്മാനം അടിച്ചിട്ടുണ്ട്, എന്നാൽ കൂരാ റ ഇല്ലത്ത് താമസ്സിക്കുന്ന പാറാട്ട് ശശിയുടെ മകൻ കുട്ടന് അടുത്ത കാലത്ത് കിട്ടി യ ഒരു കോടി രൂപയാണ് നാട്ടിലെ ഏറ്റവും വലിയ ലോട്ടറിയടിച്ച തുകയായി അറിയപ്പെടു ന്നത്.
പ്രേമൻറെ അച്ഛൻ ഗോവിന്ദൻ നായർ തന്നെ പറയാറുള്ള ഒരു കാര്യമുണ്ട്, എ ത്ര തന്നെ കയ്യിലുണ്ടായാലും വിധിച്ചിട്ടില്ലെങ്കിൽ കയ്യിലിരിക്കില്ല, അത് വന്ന പോലെ പോകുമെന്ന്. പ്രേമൻറെ അവസ്ഥ കാണുമ്പോൾ പലപ്പോഴും ഞാനും സ്വയം ആലോചിക്കാറുണ്ട്, എല്ലാത്തിനും യോഗം വേണം, അങ്ങിനെ ഞാനും ചിലപ്പോഴൊക്കെ വിധിയിലും യോഗത്തിലുമൊക്കെ വിശ്വസ്സിക്കാറുമുണ്ട്. പി ന്നെ തോന്നും വിധി, അല്ലെങ്കിൽ യോഗം എന്ന് പറയുന്നത് കൂടുതലും അവനവ ൻ ഉണ്ടാക്കുന്നത് കൂടിയാണെന്ന്. വിവേക പൂർവ്വം പ്രവർത്തിച്ചാൽ വിധി, അ ല്ലെങ്കിൽ യോഗം പലതും അനുകൂലമാക്കി മാറ്റാൻ നമുക്കും സാധിക്കും.
ജയരാജൻ കൂട്ടായി

No comments:
Post a Comment