Thursday, 9 July 2020

നാണിവിലാസ് ഹോട്ടലും മുതിരപായസ്സവും



നാണിവിലാസ് ഹോട്ടലും മുതിരപായസ്സവും

കൂരാറ ഭാഗങ്ങളിലുള്ളവർക്ക് ബസിൽ എങ്ങോട്ട് പോകണമെങ്കിലും ചമ്പാട് വഴിയായിരുന്നു ഏറ്റവും അടുത്ത വഴി. ചമ്പാട് വരെ നടന്നെത്തിയാൽ തല ശ്ശേരിക്കും, പാനൂരിനുമൊക്കെ ബസ് കിട്ടും, മൊകേരിക്കാരാണെങ്കിൽ മാ ക്കൂൽ പീടികയും, ആറ്റുപുറത്ത്കാർക്ക് പാത്തിപ്പാലവുമായിരുന്നു ഏറ്റവും അടുത്ത വഴികൾ. ധാന്യങ്ങൾ പൊടിക്കാനും, നെല്ല് കുത്തിക്കാനുമൊക്കെ താഴേ ചമ്പാട് വരെ നടന്ന് പോകണം. തലശ്ശേരിയിൽ പോയി തിരിച്ചു വരുന്ന വർ കൂടുതലും മേലെ ചമ്പാട് ബസ്സിറങ്ങും. നാണിവിലാസ് ഹോട്ടലിലെ ഒരു ഗ്ലാസ് മുതിര പ്രഥമൻ കുടിച്ച ശേഷമാണ് അന്നത്തെ തലമുറയിലെ ചെറുപ്പ ക്കാർ നടക്കാൻ തുടങ്ങുക. ഏതൊരു കാര്യത്തിനും ചമ്പാട് പോകുന്നവർ മുതിര പ്രഥമൻ കുടിച്ചു മാത്രമേ തിരികേ വരുകയുള്ളൂ.

ഏതാണ്ട് 65 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് മേലേ ചമ്പാടുള്ള നാണി വി ലാസ് ഹോട്ടൽ. ചായ കടയായിട്ടായിരുന്നു തുടക്കം. അടുത്തുള്ള എൽ പി സ്‌കൂളിലെ ഉസ്മാൻ മാസ്റ്റർക്ക് വേണ്ടിയാണ് ആദ്യമായി ഉച്ച ഭക്ഷണം  ഉണ്ടാ ക്കിയത്. കോപ്പാലം മൂഴിക്കര സ്വദേശിയായ അദ്ദേഹത്തിന് നിത്യവും ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വരാനുള്ള സമയവും സൗകര്യവും ഇല്ലായി രുന്നു. അങ്ങിനെ അദ്ദേഹമാണ് ഉച്ചക്ക് ഒരു ഊണ് ഉണ്ടാക്കി തരുവാൻ പറ്റുമോ എന്ന് ചായ കട ഉടമയായ ചാത്തുക്കുട്ടി ഏട്ടനോട് അന്വേഷിച്ചത്. അങ്ങിനെ ആദ്യമായി ഉച്ച ഭക്ഷണ ആശയം ഉടലെടുത്തു. അതൊരു തുടക്കമാവുകയും  അന്ന് മുതൽ കുറച്ചു പേർക്കുള്ള ഭക്ഷണവും ഉണ്ടാക്കാൻ തുടങ്ങി.

ചാത്തുക്കുട്ടി ഏട്ടൻ്റെ സുഹൃത്തായ രൈരു നായർ കടയിലെ ഉപഭോക്താ വും നിത്യ സന്ദർശകനും ആയിരുന്നു. അദ്ദേഹമാണ് കടയ്‌ക്കൊരു പേര് വേണമെന്ന ആശയം മുന്നോട്ട് വച്ചത്. എന്ത് പേര് കൊടുക്കുമെന്ന കാര്യത്തിലും രൈരു നായർക്ക് ഉത്തരമുണ്ടായിരുന്നു. " ചാത്തൂട്ടി ഞമ്മക്ക് ഇൻ്റെ ഓളെ പേര് എന്നെ ഇടാം. "നാണി വിലാസ്" അപ്പോൾ തന്നെ അവിടെ കിടന്നൊരു പഴയ കാപ്പിപ്പൊടി ടിൻ മുറിച്ചു അതിനു മുകളിൽ ചോക്ക് കൊണ്ട് നാണി വിലാസ് ഹോട്ടൽ എന്നെഴുതി ഒരു പഴയ ചാക്ക് ചരട് കൊണ്ട് കടക്ക് മുന്നിൽ കെട്ടി തൂക്കി, അങ്ങിനെ നാണി വിലാസ് ഹോട്ടൽ ഉദയം കൊണ്ടു, തുടക്കത്തിൽ മുതിര പ്രഥമൻ ഉണ്ടായിരുന്നില്ല. മുതിര പ്രഥമൻ തുടങ്ങിയതിൻ്റെ പിറകിലുമുണ്ട് വലിയൊരു കഥ.

 വീട്ടു ജോലിയും, കൂലിപ്പണിയും കല്ല് കൊത്ത് പണിയുമൊക്കെ ചെയ്ത് ജീവി ക്കുകയായിരുന്ന ചാത്തുക്കുട്ടി ഏട്ടൻ ഇടക്ക് ഏര്യൻ്റെവിടെ കൃഷ്ണൻ വൈദ്യ രുടെ കടയിലും കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. ആയുർവേദ ചികിത്സയോ ടൊപ്പം വിഷ വൈദ്യവും കൃഷ്ണൻ വൈദ്യർക്ക് വശമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഒരുപാട് വൈദ്യന്മാർ കൃഷ്ണൻ വൈദ്യരെ കാണുവാൻ ഇട യ്ക്കിടെ കടയിൽ വരും. കോളപ്രത്ത് അച്ചു വൈദ്യർ, അലവിൽ രാഘവൻ വൈദ്യർ, പൊന്ന്യത്തെ അച്ചു വൈദ്യർ, പാനൂർ അമ്പു വൈദ്യർ, മണിയമ്പ ത്ത് ചാത്തു വൈദ്യർ, തുടങ്ങിയവർ അതിൽ പ്രധാനികൾ ആയിരുന്നു. വൈ ദ്യന്മാരെല്ലാം കൂടി പല കാര്യങ്ങളും സംസാരിക്കുകയും പരസ്പ്പരം ആശയ വിനിമയം നടത്തുകയും സ്ഥിരം പതിവായിരുന്നു. കഷായങ്ങൾക്കും അരി ഷ്ടങ്ങൾക്കുമുള്ള മരുന്ന് കുറിപ്പടികളിൽ ഒരുവിധം എല്ലാ മരുന്നുകളിലും മു തിരയും പ്രധാന ചേരുവയാണെന്ന കാര്യം ശ്രദ്ധയിൽ പെട്ട ചാത്തൂട്ടി ഏട്ടൻ അതിൻ്റെ കാരണം തിരക്കിയപ്പോഴാണ് മുതിരയുടെ ഔഷധ ഗുണത്തെ കു റിച്ച് അറിയുന്നത്.

മരുന്ന് കടയിലെ ജോലി വിടണമെന്ന് തോന്നിയ ചാത്തൂട്ടി ഏട്ടനെ കൃഷ്ണൻ വൈദ്യർ സ്ഥിരമായി നിരുൽസാഹപ്പെടുത്തി കൊണ്ടിരുന്നു. ഒരു സുപ്രഭാത ത്തിൽ വൈദ്യർ അറിയാതെ ഷൊർണൂരിലേക്ക് വണ്ടി കയറി. ഷൊർണൂരി ൽ അദ്ദേഹത്തിൻ്റെ ഏട്ടൻ്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തു, വീണ്ടും തിരി ച്ചു നാട്ടിലെത്തിയപ്പോഴാണ് ചായക്കട തുടങ്ങിയതും. ആദ്യത്തെ കട ഇന്ന ത്തെ വില്ലേജ് ഓഫീസിനടുത്ത് കുഞ്ഞിരാമൻ കമ്പൗണ്ടറുടെ സ്ഥാപനത്തിന ടുത്തായിരിന്നു. പിന്നീടാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറിയത്. ചായ കട ഹോട്ടലായി മാറിയപ്പോഴാണ് ഊണ് കൂടാതെ ഒരു പായസവും ആകാമെന്ന ആലോചന ഉണ്ടായത്. അപ്പോഴാണ് എന്തുകൊണ്ട് മുതിര പ്രഥമൻ ആയിക്കൂ ട എന്ന ചിന്ത ഉണ്ടായത്.

വൈദ്യന്മാരിൽ നിന്നും കേട്ടറിഞ്ഞ അറിവ് പ്രകാരം, പ്രമേഹത്തിനും, മൂത്രാ ശയ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങൾക്കൊക്കെ മുതിര സിദ്ധഔഷണമാണെ ന്ന അറിവും കൂടിയായപ്പോൾ കൂടുതൽ ആലോചിക്കാനില്ലായിരുന്നു. കൂടാ തെ സ്ഥിരമായി മുതിര കഴിക്കുന്നവർക്ക് നിത്യ യൗവനം ഉണ്ടാകുമെന്നും, വാദം പിത്തം, കഫം തുടങ്ങിയ രോഗങ്ങൾക്ക് മുതിര നല്ലൊരു ഔഷധമാ ണെന്നുള്ള തിരിച്ചറിവിൽ തീർത്തും വ്യത്യസ്തമായ മറ്റെവിടേയും ലഭ്യമല്ലാ ത്ത മുതിര പ്രഥമൻ തന്നെ ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ആരം ഭിച്ച കാലം മുതൽ ഇന്ന് വരേയും നാണി വിലാസിൽ ഏറ്റവും കൂടുതൽ ആ വശ്യക്കാർ ഉള്ളതും കച്ചവടം നടക്കുന്നതും മുതിര പ്രഥമൻ തന്നെ.

മുൻ കാലങ്ങളിൽ അലൂമിനിയ പ്ലേറ്റ്കളിൽ അലുമിനിയ സ്പൂണും വച്ചാണ്  പായസം വിളമ്പി ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഒരണയായിരുന്നു അ ന്നത്തെ വില, ഒരണയെന്നാൽ ആറ് പൈസയായിരുന്നു. പതിനഞ്ചു രൂപയാ ണ് ഇന്നത്തെ വില, ഇപ്പോൾ ഗ്ലാസ്സുകളിലാണ് പ്രഥമൻ വിതരണം ചെയ്യുന്നത്. വറുത്തെടുത്ത മുതിര, തേങ്ങാ പാൽ ശർക്കര, അണ്ടിപ്പരിപ്പ്,  നെയ്യിൽ വറു ത്തെടുത്ത തേങ്ങാ കൊത്ത്, തുടങ്ങിയവയാണ് ചേരുവകൾ. നാല് മണിക്കൂർ നേരം അടുപ്പിൽ തന്നെ വേവണം. കുക്കറിൽ മുതിര വേവിക്കാൻ പാടില്ല, തു ടക്കം മുതൽ ഇന്ന് വരേയും ഒരേ രീതി തന്നെയാണ് തുടരുന്നത്. എന്നാൽ തേ ങ്ങാ പാൽ കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ ഇടക്കൊക്കെ പശുവിൻ പാലാ ണ് ചേർക്കുന്നത്.

എത്രയോ വർഷങ്ങളായി തലശ്ശേരി, പാനൂർ, മൊകേരി, കൂരാറ, ചമ്പാട്, പന്ന്യ ന്നൂർ, പൊന്ന്യം, ചുണ്ടങ്ങാപ്പൊയിൽ, കതിരൂർ തുടങ്ങിയ ഭാഗങ്ങളിലുള്ള ചെ റുപ്പക്കാരുടെ ഇഷ്ട്ട വിഭവമാണ് മുതിര പ്രഥമൻ. വൈകുന്നേരങ്ങളിൽ ചെറു പ്പക്കാർ കൂട്ടമായി മുതിര പ്രഥമൻ കഴിക്കാൻ മേലെ ചമ്പാട് എത്തിച്ചേരാറു ണ്ടായിരുന്നു. വാഹനങ്ങളിൽ മേലേ ചമ്പാട് വഴി പോകുന്നവരൊക്കെയും വാഹനങ്ങൾ നിർത്തി മുതിര പ്രഥമൻ കുടിച്ച ശേഷമാണ് യാത്ര തുടരുക,  കഴിഞ്ഞ അറുപത്തി അഞ്ചു വർഷങ്ങളായി തുടരുന്ന പതിവാണ് ഇത്. ചാത്തൂട്ടി ഏട്ടൻ്റെ മകൻ വത്സനാണ് ഇന്നത്തെ കടയുടമ, വൽസേട്ടൻ്റെ മകനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ചെറിയ ഹോട്ടലാണെങ്കിലും നാണി വിലാസിലെ മുതിര പ്രഥമൻ അന്നും ഇന്നും നാട്ടുകാർക്ക് പ്രിയം തന്നെ. ചിലരുടെ കൈകൾ അങ്ങിനെയാണ്, കൈപ്പുണ്യം എന്നും വേണമെ ങ്കിൽ പറയാം. അതുകൊണ്ടാണ് അറുപത്തി അഞ്ച് വർഷങ്ങളായിട്ടും മുതിര പ്രഥമൻ നാട്ടുകാരുടെ മടുപ്പില്ലാത്ത ഇഷ്ട വിഭവം ആയി മാറിയത്. ഇനിയും ഒരുപാട് കാലവും, എല്ലാ കാലവും നാണി വിലാസും മുതിര പ്രഥമനും കൂടുതൽ സ്വാദോടെ ജനങ്ങൾ ആസ്വദിക്കട്ടെ. !!!!!!    




Wednesday, 1 July 2020

ആറ്റുപുറത്തിൻറെ കഥ 6



രാമുണ്ണി ഗുരുക്കൾ സ്‌കൂളും, പീടികപോയിൽ സ്‌കൂളും
(പാട്ട്യം വെസ്റ്റ് യു പി യും, സൗത്ത് പാട്ട്യം യു പി യും)

വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ വിദ്യാഭ്യാസ രംഗത്ത് ആറ്റുപുറവും, മൊ കേരി, പാട്ട്യം, പത്തായക്കുന്നു, ചുണ്ടങ്ങപ്പൊയിൽ തുടങ്ങിയ സമീപ പ്രദേശ ങ്ങളും ഒരുപാട് പുരോഗതി കൈവരിച്ചിരുന്നു. അതിന് വിലപ്പെട്ട സംഭാവന കൾ നൽകിയ രണ്ട് വ്യക്തികളായിരുന്നു രാമുണ്ണി ഗുരുക്കളും (പാട്ട്യം വെസ്റ്റ് യു പി) വി കെ കെ ഗുരുക്കളും. (സൗത്ത് പാട്ട്യം യു പി). ആയിരത്തി എണ്ണൂറ്റി എൺപത്തി നാലിൽ പറമ്പത്ത് കോരൻ ഗുരുക്കളുടേയും കണ്ണോത്തി മാതയു ടേയും മകനായി രാമുണ്ണി ഗുരുക്കൾ ജനിച്ചു. ആയിരത്തി തൊള്ളായിരത്തി നാലിൽ കോരൻ ഗുരുക്കളുടെ വീട്ടിൽ തന്നെ ഗുരുകുല സമ്പ്രദായത്തിൽ പഠ നം ആരംഭിച്ചു. പഠന ത്തോടൊപ്പം തന്നെ പ്രമുഖ ആയുർവേദ വിദഗ്‌ധൻ കൂ ടിയായ അച്ഛൻ്റെ കീഴിൽ തന്നെ ആര്യവൈദ്യവും സ്വായത്തമാക്കി. ചെറു പ്രായത്തിൽ തന്നെ സംസ്കൃതം ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാൻ അച്ഛൻ്റെ ശിക്ഷണം സഹായിച്ചു.

തൻ്റെ അറിവ് മറ്റുള്ളവരിലും എത്തിച്ചേരണമെന്ന താല്പര്യം കാരണമാണ് സ്‌കൂൾ തുടങ്ങുകയെന്ന ആശയം ഉണ്ടായത്. അങ്ങിനെ ആയിരത്തി തൊ ള്ളായിരത്തി എട്ടിൽ ഒന്നാം ക്ലാസ് മുതലുള്ള സ്കൂൾ ആരംഭിച്ചു, എങ്കിലും ആ റ് വർഷങ്ങൾക്ക് ശേഷം ആയിരത്തി തൊള്ളായിരത്തി പതിനാലിലാണ് സ്കൂ ളിന് സർക്കാർ അംഗീകാരം കിട്ടിയത്. പാട്ട്യം വെസ്റ്റ് ഹയർ എലിമെൻ്റെറി സ്കൂ ൾ എന്നാണ് അന്നത്തെ പേരെങ്കിലും രാമുണ്ണി ഗുരുക്കൾ സ്കൂൾ എന്ന് പറഞ്ഞാ ൽ മാത്രമേ ജനങ്ങൾക്ക് അറിയുമായിരുന്നുള്ളൂ. എട്ടാം ക്ലാസ് വരേയായിരു ന്നു അക്കാലങ്ങളിൽ ക്ലാസുകൾ ഉണ്ടായിരുന്നത്. അങ്ങിനെ പാട്ട്യത്തെ ഒന്നാ മത്തെ ഹയർ എലിമെൻ്റെറി സ്കൂൾ ആണ് ഇന്നത്തെ പാട്ട്യം വെസ്റ്റ് യു പി സ്‌കൂ ൾ ആയി മാറിയത്. ഇപ്പോൾ ഏഴാം ക്ലാസ് വരേയാണ് ക്ലാസുകൾ ഉള്ളത്. സ്കൂ ളിൻ്റെ  പഠന നിലവാരം കാരണം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാർ ത്ഥികൾ പഠിച്ച സ്കൂൾ എന്ന ബഹുമതിയും പാട്ട്യം വെസ്റ്റ് യു പി സ്കൂളിന് സ്വ ന്തം. ഗുരുക്കളുടെ ഒൻപത് മക്കളിൽ മൂന്ന് പേർ ഇതേ സ്കൂളിൽ അധ്യാപകരാ യിരുന്നു. ഗുരുക്കളുടെ മകനായ അച്ചുതൻ മാസ്റ്ററുടെ മകൻ കെ പി പ്രമോദ ൻ സ്കൂളിൻറെ ഇന്നത്തെ പ്രധാന അധ്യാപകനാണ്.  സ്ഥാപിതമായ കാലം മുത ൽ ഇന്ന് വരേയും പ്രഗത്ഭരായ അധ്യാപകർ തന്നെയാണ് സ്കൂളിൽ പഠിപ്പിക്കു ന്നത് എന്നത് ചിലപ്പോൾ ഗുരുക്കളുടെ പുണ്ണ്യ കർമത്തിൻ്റെ ഫലമാവാം

പത്തായക്കുന്നിലെ പീടിക പോയിൽ സ്‌കൂൾ എന്ന ഇന്നത്തെ സൗത്ത് പാട്ട്യം യു പി സ്‌കൂൾ ആയിരത്തി തൊള്ളായിരത്തി പതിനാലിൽ സ്ഥാപിതമായി. വാഗ്‌ഭടാനന്ദ ഗുരു ദേവൻ്റെ പ്രഥമ ശിഷ്യനും പ്രശസ്ത സംസ്കൃത പണ്ഡിതനും, കവിയുമായിരുന്ന വി കെ കെ ഗുരുക്കൾ ആണ് സ്ഥാപകൻ. (വലിയ കൊല്ലേ രി കുഞ്ഞിരാമൻ ഗുരുക്കൾ) പെൺ കുട്ടികളു ടെ വിദ്യാഭ്യാസത്തിനു പ്രാധാ ന്യം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് സ്‌കൂൾ ആരംഭിച്ചത്. ആദ്യ കാല ങ്ങളിൽ പെൺ കുട്ടികൾക്ക് മാത്രമേ പ്രവേശനവും ഉണ്ടായിരുന്നുള്ളൂ. തുട ക്കത്തിൽ നാലാം ക്ലാസ് വരേയായിരുന്നു ഉണ്ടായിരുന്നത്. ആയിരത്തി തൊ ള്ളായിരത്തി പതിനെട്ടിൽ സ്കൂളിന് അംഗീകാരം കിട്ടിയ ശേഷം എട്ടാം ക്ലാസ് വരേയായി ഉയർത്തപ്പെട്ടു. എന്നാൽ പിന്നീട് വിദ്യാഭ്യാസ രംഗത്തെ നവീകര ണത്തിൻ്റെ ഭാഗമായി യൂ പി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് മാറ്റപ്പെടുക യും ഹൈ സ്കൂൾ വിഭാഗത്തോട് ചേർക്കപ്പെടുകയും ചെയ്തപ്പോൾ സൗത്ത് പാ ട്ട്യം സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് ഇല്ലാതാവുകയായിരുന്നു.

സ്ഥാപിതമായ കാലം മുതൽ തന്നെ പ്രശസ്തിയുടെ നിറുകയിലായിരുന്നു പീ ടിക പൊയിൽ സ്കൂൾ. കാരണം സാധാരക്കാർ മുതൽ ഭരണാധികാരികൾ വ രെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വി കെ കെ ഗുരുക്കൾ സ്ഥാപിച്ചത് കൊണ്ട് തന്നെ. പത്തായക്കുന്നിന് പുറമേ, മൊകേരി, കൂരാറ, ആ റ്റുപുറം, പാത്തിപ്പാലം, കോട്ടയോടി, ചുണ്ടങ്ങാപ്പൊയിൽ, തുടങ്ങി കൂത്തുപറ മ്പ് വരേയും കൂടാതെ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും പെൺ കുട്ടികൾ പ ഠിക്കാനെത്തിയിരുന്നു. കാല ക്രമത്തിൽ പല ഭാഗങ്ങളിലും ആൺ പെൺ വ്യ ത്യാസമില്ലാത്ത പുതിയ സ്കൂളുകൾ ഉണ്ടാവുകയും ചെയ്തതോടെ ആൺ കുട്ടിക ൾക്കും പ്രവേശനം കൊടുക്കാനും തുടങ്ങി. പ്രശസ്തരായ ഒരുപാ ട് പേരെ നാടി ന് സൗത്ത് പാട്ട്യം സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്. ഡോക്ടർ രാജീവൻ, പ്രശസ്ത ശിൽപ്പി വത്സൻ കൊല്ലേരി, പ്രശസ്ത നടൻ ശ്രീനിവാസൻ തുടങ്ങിയവർ അക്കൂ ട്ടത്തിൽ ചിലർ മാത്രം.   

ഗുരുക്കളുടെ മകളായ  വസുമതിയുടെ ഭർത്താവ് പി കെ വിജയനാണ് ഇന്ന ത്തെ സ്‌കൂൾ മാനേജർ. മിലിട്ടറിയിൽ ഉയർന്ന പദവിയിൽ നിന്നും വിരമിച്ച അദ്ദേഹം വാർദ്ധക്യ സഹജമായ അവശതകളാൽ വിശ്രമ ജീവിതം നയിക്കു ന്നു. അദ്ദേഹത്തിൻ്റെ മകൻ അമർനാഥ് വിജയൻ ആർമിയിൽ കേണൽ പദ വി വഹിക്കുന്നു. ചെറുതും വലുതുമായി പതിനൊന്നോളം പുസ്തകങ്ങളുടെ ര ചയിതാവ് കൂടിയാണ് വി കെ കെ ഗുരുക്കൾ. മൂത്ത മകൾ ജാനകിയുടെ മര ണത്തിൽ മനം നൊന്ത് എഴുതിയ പിതൃ വിലാപം തുടങ്ങി, ഹേമവല്ലി, മലർ മാല, ശ്രീ ഗുരുദന്തം (സംസ്കൃതം) കർഷകോത്കർഷം, ആത്മബോധ വിവർ ത്തനം, ആദർശ കിരണങ്ങൾ, ദർശന മാല (ശ്രീ നാരായണ ഗുരു ദേവൻ രചി ച്ചത്, വിവർത്തനം), ശാന്തി കവാടം, ഗുരുദേവ സമാധി, അനാചാര ധ്വംസനം, തുടങ്ങിയവയാണ് ഗുരുക്കളുടെ കൃതികൾ.

ഉത്തര കേരളത്തിൽ തന്നെ പ്രഗത്ഭനായ സംസ്കൃത പണ്ഡിതൻ, പ്രശസ്തനായ കവി, അഭിവന്ദ്യനായ അധ്യാപകൻ, സാമൂഹ്യ പരിഷ്‌കർത്താവ്, മികച്ച വാ ഗ്‌മി എന്നീ നിലകളിൽ തിളങ്ങി നിന്ന വി കെ കെ ഗുരുക്കൾ തൊണ്ണൂറാം വ യസ്സിൽ തൻ്റെ ജീവിത കർമ്മങ്ങൾ ചെയ്തു തീർത്ത് ഈ ലോകത്തോട് വിട പറ യുമ്പോൾ അത് ഒരു നാടിൻറെ തന്നെ മഹത്തായ ഒരു അധ്യായത്തിന് തിരശീ ല വീഴുകയായിരുന്നു. അനായാസം സംസ്കൃത ഭാഷ കൈകാര്യം ചെയ്യാനറി യുന്ന ഉത്തര കേരളത്തിലെ തന്നെ അപൂർവം പണ്ഡിതൻമാരിൽ ഒരാളായിരു ന്നു ഗുരുക്കൾ. സന്മനോഭാവത്തിൻ്റെയും മനം കവരുന്ന വിനയത്തിൻ്റെയും നിറകുടമായി തിളങ്ങിയിരുന്ന ഗുരുക്കളുടെ ദീപ്‌ത സ്മരണകൾക്ക് മുമ്പിൽ  ബാഷ്പാഞ്ജലികൾ ...................

രാമുണ്ണി ഗുരുക്കളുടേയും, വി കെ കെ ഗുരുക്കളുടേയും സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികളോടെ ഈ ആദ്ധ്യായം സമർപ്പിക്കുന്നു.
ആറ്റുപുറത്തിൻ്റെ  കഥ തുടരും

ജയരാജൻ കൂട്ടായി

വീരന്മാരിൽ വീരനായ തച്ചോളി ഒതേനന് ഗുരുസ്ഥാനീയനായിരുന്നു പയ്യംവെള്ളി ചോഴൻ കുറുപ്പെന്ന പയ്യംവെള്ളി ചന്തു. ഇദ്ദേഹമാണ് കോട്ടയം കോവിലകം പുനരുദ്ധരിച്ചെതെന്നും വിശ്വസിക്കപ്പെടുന്നു. വടക്കേ മലബാറിലെ തെയ്യ കാവുകളിൽ കെട്ടിയാടപ്പെടുന്ന കാരണവർ തെയ്യം പയ്യംവെള്ളി ചന്തുവിൻറെ സങ്കൽപ്പമാണ്. അഭ്യാസങ്ങളിൽ പയ്യംവെള്ളി ചന്തു വിനെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. കൂട്ടത്തിൽ നാട്ടുകാരുടേയും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു പയ്യംവെള്ളി ചന്തു. അസാമാന്യ മെയ്‌വഴക്കവും അഭ്യാസമുറകളും വശമുണ്ടായിരുന്ന ചന്തുവിനോട് അസൂയ മൂത്തവർ ശത്രുക്കളായും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു രൈരീശൻ നമ്പ്യാർ. ശത്രുത മൂത്ത നമ്പ്യാറുമായി ചന്തു വിന് അങ്കം കുറിക്കേണ്ടിയും വന്നു. സഹായിയും അടുത്ത ബന്ധുവുമായ കേളനേയും കൂട്ടി ചന്തു അങ്കത്തട്ടിൽ എത്തി. പോര് മുറുകുകയും ആരും ജയിക്കാതേയും തോൽക്കാതെയുമായി അങ്കം നീണ്ടുപോയി. അക്ഷമനായി മാറിയ രൈരീശൻ നമ്പ്യാർ ചതി പ്രയോഗം നടത്തി സൂത്രത്തിൽ കേളനെ ചന്തുവിൻറെ വാളിന് നേരേ തള്ളുകയും ചന്ദുവിൻറെ വാളിൽ കൊണ്ട് കേളൻറെ കഴുത്തു മുറിഞ്ഞു വീണു. കേളൻ മരിച്ചാൽ ദുഃഖം കൊണ്ട് ചന്തു ബലഹീനനാകുമെന്നും അപ്പോൾ ചന്തുവിനെ വധിക്കാമെന്നുമായിരുന്നു നമ്പ്യാരുടെ കണക്ക് കൂട്ടൽ. എന്നാൽ കേളൻ വീണപ്പോൾ കലിമൂത്ത പയ്യംവെള്ളി ചന്തു നമ്പ്യാരെ അരിഞ്ഞു വീഴ്ത്തുന്നു. സ്വന്തം കയ്യാൽ പ്രിയപ്പെട്ടവനായ കേളൻ മരിക്കാനിടയായതിൽ അതീവ ദുഖിതനായ ചന്തു കളരി പരമ്പര ദേവതമാരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു പ്രാർത്ഥിക്കുന്നു. എത്ര പ്രാർത്ഥിച്ചിട്ടും സ്വസ്ഥത കിട്ടാതെ ചന്തുവെന്ന വീര യോദ്ധാവ് അലമുറയിട്ട് കരഞ്ഞു കൊണ്ട് സ്വയം വെട്ടി മരിക്കുന്നു. പ്രിയപ്പെട്ട സ്വന്തം നാട്ടുകാരുടെ വീര യോദ്ധാവായി മാറിയ ചന്തുവിനെ വീര മൂർത്തിയായി കരണവരെന്ന പേരിൽ വടക്കൻ കേരളത്തിലെ തെയ്യ കാവുകളിൽ കെട്ടിയാടാൻ തുടങ്ങിയെന്നും വിശ്വാസ്സം

പയ്യനാട് ചിണ്ടൻ നമ്പ്യാരുമായുള്ള പട നയിക്കാൻ ഒതേനന്  തുണയായത് കട ത്തനാടൻ അടവായ പൂഴിക്കടകൻ ആയിരുന്നു. ഒതേനൻ ചിണ്ടൻ നമ്പ്യാരു മായി അങ്കം കുറിച്ചതറിഞ്ഞ കോമക്കുറുപ്പ് ഒതേനനെ മാപ്പപേക്ഷയും പൊ ന്നും പണവുമായി ചിണ്ടൻ നമ്പ്യാരുടെ അടുത്തേക്കയക്കുന്നു. എന്നാൽ മാപ്പ പേക്ഷ സ്വീകരിക്കാതെ നമ്പ്യാർ ഒതേനനെ അപമാനിച്ചു തിരിച്ചയക്കുന്നു. അപമാനത്തിന്‌ പകരം വീട്ടുമെന്നും ചിണ്ടൻ നമ്പ്യാരെ വധിക്കുമെന്ന് ശപഥ വും ചെയ്താണ് തിരിച്ചു വന്നത്. എന്നാൽ ഒതേനൻറെ വീര ശൂറാ പരാക്രമങ്ങ ളൊന്നും കൊണ്ട് നമ്പ്യാരെ ജയിക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവുള്ള കോമ ക്കുറുപ്പ് ഒതേനനെ പത്തായക്കുന്നിലുള്ള തൻറെ സുഹൃത്തായ പയ്യം വെള്ളി ചന്ദുവിൻറയടുത്ത് അയക്കുകയും ചന്തു പൂഴിക്കടകൻ ഒതേനനെ പഠിപ്പിക്കു യും ചെയ്തു. അങ്ങിനെ പൂഴിക്കടകനിലൂടെയാണ് ഒതേനൻ ചിണ്ടൻ നമ്പ്യാരെ വധിച്ചതെന്നും വിശ്വാസ്സം


Monday, 29 June 2020

ആറ്റുപുറത്തിൻറെ കഥ 0


വിദ്യാഭ്യാസവും തൊഴിലും .

ആറ്റുപുറത്തെ ഒന്നാമത്തെ സ്കൂൾ മാസ്റ്റർ വാഗ്ദേവി വിലാസ്സം എൽ പി സ്കൂളി ലെ ചക്യാറത്ത് അനന്തൻ മാസ്റ്റർ ആണെന്നും നീർമ്മോത്തു പാഞ്ചാലി ടീച്ചർ ഒന്നാമത്തെ ടീച്ചറാണെന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. വാഗ്ദേവി വി ലാസ്സം എൽ പി സ്കൂളിനു സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതിനാൽ പലയി ടത്തുമായാണ് സ്കൂളും ക്ലാസ്സും പ്രവർത്തിച്ചിരുന്നത്. അങ്ങിനെയിരിക്കുമ്പോ ൾ ചക്ക്യാറത്ത് അനന്തൻ മാസ്റ്റർ സ്വന്തം സ്ഥലം സ്കൂളിനു വേണ്ടി അനുവദി ച്ചു. ആ സ്ഥലത്ത് ഉണ്ടാക്കിയ സ്കൂളാണ് ഇന്നു കാണുന്ന വാഗ്ദേവി വിലാസ്സം എൽ പി സ്കൂൾ. വാഗ്ദേവിയിൽ പഠിച്ച എ ത്രയോ ആയിരം കുട്ടികൾ ലോക ത്തിൻറെ പല ഭാഗത്തുമായി ജോലി ചെയ്യുന്നു. ജാനകി ടീച്ചർ, കുറുപ്പ് മാസ്റ്റർ, അനന്തൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, മാതു ടീച്ചർ, സരോജിനി ടീച്ചർ എന്നി വരായിരുന്നു സ്കൂളിലെ ആ കാലത്തെ ടീച്ചർമാർ.

ഒന്ന് മുതൽ അഞ്ചുവരെ വാഗ്ദേവി വിലാസം എൽ പി സ്കൂളിലോ, അല്ലെങ്കി ൽ കൂരാറ എൽ പി സ്കൂളിലോ,തുടർന്ന് പാറേമ്മലിലുള്ള മൊകേരി ഈസ്റ്റ് യു പി സ്കൂളിൽ ആറും ഏഴും ക്ലാസ്സുകൾ പിന്നെയുള്ള ഹൈസ്കൂൾ പഠനം കൂടുത ൽ പേരും പാനൂർ ഹൈ സ്കൂളിൽ ആയിരുന്നു. കുറച്ചു പേര് പാട്ട്യം സ്കൂൾ, ചു ണ്ടാങ്ങാപോയിൽ ഹൈ സ്കൂൾ അങ്ങിനെ ഓരോ ആളുടേയും സൗകര്യമനു സ്സരിച്ചു ചേരും. പാനൂരിൽ പഠിക്കുന്ന കുട്ടികൾക്ക് പപ്പുവിൻറെ കടയിലെ കിഴങ്ങ് പുഴുക്കായിരുന്നു ഉച്ച ഭക്ഷണം വളരെ പ്രശസ്തമായിരുന്നു പപ്പുവി ൻറെ പീടിക , കുറച്ചു പേർ ചെക്കിക്കുണ്ടിൽ ആനന്ദേട്ടൻ്റെ കടയിലും പോ കും .

കൂടുതൽ പേരും രാവിലെ കുളുത്തതും കഴിച്ചു നടന്നാണ് സ്കൂളിൽ പോയി ക്കൊണ്ടിരുന്നത്. ഉച്ചക്ക് വിശന്നാൽ സ്കൂളിനു മുമ്പിലുള്ള പൈപ്പിൽ നിന്നും വയർ നിറച്ചു വെള്ളം കുടിക്കും, പണം കൊടുക്കേണ്ട ആവശ്യവും ഇല്ല, വൈകുന്നേരം നടന്നു തന്നെ വീട്ടിൽ എത്തിയാണ് എന്തെങ്കിലും ആഹാരം കഴിക്കുക. കുട്ടികളുടെ ബസ് ചാർജ് അഞ്ചു പൈസയായിരുന്നു, അത് ഇല്ലാ ത്തത് കൊണ്ട് നടന്ന് പോകുന്നവർ ധാരാളമായിരുന്നു. സ്കൂ ളിൽ ആവശ്യമു ള്ള പുസ്തകങ്ങളും മറ്റു സ്റ്റെഷ്യനറി സാമഗ്രികളും രാജാബ്രദർസ് എന്ന കട യിൽ നിന്നും വാങ്ങും. ഗോവിന്ദേട്ടനായിരുന്നു രാജാ ബ്രദർസ് കടയുടമ

വൈദ്യുതി വരുന്നതിനു മുമ്പ് വീടുകളിലെല്ലാം മണ്ണെണ്ണ ഒഴിച്ച ചിമ്മിണി വി ളക്കുകളാണ് കത്തിക്കുക, അന്ന് ഈ വിളക്കുകൾക്കു നല്ല വെളിച്ചം ഉള്ളതാ യി തോന്നാറുണ്ട്. ചിമ്മിണി വിളക്കുകളുടെ വെളിച്ചത്തിലാണ് എല്ലാവരും പ ഠിച്ചിരുന്നത, ഇന്നാണെങ്കിൽ കറണ്ട് പോയാൽ പിന്നെ എത്ര എമർജൻസി വി ളക്ക് തെളിച്ചാലും വെട്ടം കിട്ടില്ല. രാത്രിയിൽ പുറത്തു പോകണമെങ്കിൽ വലി യ ഓല ചൂട്ടും കത്തിച്ചു വീശിയാണ് നടക്കുക. വലിയ പണക്കാരുടെ കയ്യിൽ മാത്രമേ ടോർച് ഉണ്ടാകു. അടുപ്പിൽ തീ കത്തിക്കുവാൻ അടുത്ത വീട്ടിൽ പോയി മടലിൽ തീ വാങ്ങും . പേപ്പറും ഓലയും മടലിലെ തീയിൽ വച്ചു ഊതി കത്തിച്ചു വീടുകളിലെ അടുപ്പിൽ തീ കൂട്ടും. വൈദ്യുതി ഇല്ലാതെ കത്തുന്ന തെരുവ് വിളക്കുകൾ അപൂർവ്വമായി ചിലയിടങ്ങളിൽ കാണാറുണ്ട്‌. അങ്ങി നെ ഒന്ന് നടമ്മൽ പാലത്തിനടുത്ത് ഉണ്ടായിരുന്നു.

വാച്ചാലി കേളേട്ടൻ ആറ്റുപുറത്ത് ഒന്നാമത്തെ പലചരക്കു കട തുടങ്ങിയതെ ന്നതും കേട്ടറിവ് മാത്രം നേരിൽ കണ്ടിട്ടില്ല, കേളേട്ടൻ പ്രായമായപ്പോൾ വാച്ചാ ലി നാണു ഏട്ടൻ കടയുടെ ചുമതല ഏറ്റെടുത്തു. രണ്ടാമത്തേത് എടുപ്പിൽ രാ ഘവേട്ടനും, മൂന്നാമതായി ചെരുപ്പറ്റ മൂലയിൽ ദാമു ഏട്ടനും  കട തുടങ്ങി. പല ചരക്കിൻറെ കൂട്ടത്തി ൽ ചായയും, പുട്ടു, വെള്ളയപ്പം, കായുണ്ട, ഇങ്ങിനെ പ ലതരം പലഹാരങ്ങളും ഉണ്ടാകും. കൂരാറ വയലിൽ കൃഷി പണിയുടെ സീസ ൺ തുടങ്ങുബോൾ ദാമു ഏട്ടൻ്റെ കടയിൽ നല്ല തിരക്കുള്ള കച്ചവടം ഉണ്ടാ കും. സഹായത്തിന് രാവിലേയും വൈകുന്നേരവും ഭാര്യയും ഉണ്ടാകും. വീ ട്ടിൽ എത്ര ചായ കുടിച്ചാലും കടയിലെ ചായ കുടിക്കുകയെന്നതു നാട്ടുകാ രുടെ ഒരു ശീലമായിരുന്നു. അത് കൊണ്ട് ഒട്ടുമിക്ക ചായക്കടകളിലും നല്ല കച്ചക്കടം നടക്കാറുണ്ട്.

ആയിരത്തി തൊ ള്ളായിരത്തി തൊണ്ണൂറ്റി എട്ടു ജൂണ്‍ ഇരുപത്തിയെട്ടിനു ചെ രുപ്പറ്റ മൂലയിൽ ദാമു ഏട്ടൻ ഹൃദയസ്തംഭനം മൂലം മരിച്ചപ്പോൾ ആറ്റുപുറത്തി ന്, പ്രത്യേകിച്ചു കൂരാറ വയലിലെ പണി ചെയ്യുന്നവരെ സംബന്ധിച്ച് അത് ഒ രു വലിയ ആഘാതമായിരുന്നു. എത്രയോ കാലം  എത്രയോ ആളുകൾ വയലി ലെ പണികൾക്കിടയിൽ അൽപ്പം വിശ്രമിക്കാനും, വിശപ്പുമാറ്റാ നും, പോകാ റുള്ള കട പിറ്റേ ദിവസ്സം മുതൽ അനാഥമായി, ആറ്റുപുറത്തെ ആളുകൾ വൈ കുന്നേരങ്ങളിൽ ഒത്തു കൂടുകയും, കുശലം പറയുകയും, പത്രം വായിക്കുക യും, നേരം പൊക്കിനുമായി ഇരിക്കാറുള്ള കട പിന്നീട് ഒരിക്കലും തുറന്നിട്ടി ല്ല. എല്ലാവർക്കും സ്വന്തം വീട് പോലുള്ള ഒരു  ബന്ധമായിരുന്നു ദാമു ഏട്ട ൻറെ കടയുമായി ഉണ്ടായിരുന്നത്. വർഷാ വർഷങ്ങളിൽ ഓല മാറ്റി കെട്ടാ ത്തതിനാൽ കുറച്ചു കാലങ്ങൾക്ക് ശേഷം കട മഴയിലും കാറ്റിലും പെട്ട് തക ർന്ന് പോകുകയും ചെയ്തു.

ആറ്റുപുറത്തു ഒന്നാമതു വാഹനം വാങ്ങിയത് കാളയാറമ്പത്ത് ഗോവിന്ദൻ നാ യരായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ കെ എൽ കെ 710 റെജിസ്ട്രേഷൻ നമ്പർ  ജീപ്പ് വാങ്ങിയാതായിരുന്നു അത്. പറമ്പ് നന യ്ക്കാൻ പമ്പ്‌ ഒന്നാമതായി മാണിയത്താനും, രണ്ടാമത് ഗോവിന്ദൻ നായരും തുടർന്ന് അനന്തൻ മാസ്ററും, മുല്ലോളി രോഹിണിയമ്മയും, നന്ത്യത്ത് കു ഞ്ഞിമ്മാതയമ്മയും, അങ്ങിനെ എല്ലാ വീടുകളിലും പമ്പ് സർവ്വ സാധാരണമാ യി. മണ്ണെണ്ണയിലായിരുന്നു അന്നൊക്കെ പമ്പ്‌ പ്രവർത്തിച്ചിരുന്നത്. ഇടക്ക് മ ണ്ണെണ്ണക്ക് ക്ഷാമം നേരിടുകയാൽ വൈദ്യുതിക്ക് അപേക്ഷിക്കുക എന്ന ആ ശയം ഉണ്ടായി കെ എസ് ഇ ബി ജീവനക്കാരായിരുന്ന ഉതിരുമ്മൽ കുഞ്ഞിരാ മൻ നായരുടേയും കോറോത്ത് നാണുഏട്ടൻറെയും സഹായത്തോടെ എല്ലാവ രും ചേർന്ന് വൈദ്യുതിക്ക് അപേക്ഷ നൽകി. അങ്ങിനെ ആയിരത്തി തൊ ള്ളായിരത്തി എണ്‍പതിൽ ആറ്റുപുറത്തു ആദ്യമായി വൈ ദ്യുതി എത്തി.

മൊകേരി പഞ്ചായത്തിൽ തന്നെ ഏറ്റവും വലിയ വീട് വലിയ കുനിയിൽ ഗോപാലേട്ടൻ്റെതായിരുന്നു. കൂരാറ വയലിൻറെ കിഴക്കേ കരയിൽ മൂന്നു നി ലകളിലായി പറമ്പ് നിറയെ നിറഞ്ഞും, അംബര ചുംബിയുമായി കിടക്കുന്ന വീട് കാണേണ്ട കാഴ്ച തന്നെയായിരുന്നു. വിസ്താരവും, ഉയരവും കൊണ്ട് വീട് ഒരു മഹാ സംഭവമായിരുന്നു. കൂരാറ വയലിൻറെ പടിഞ്ഞാറെയറ്റത്തു നിന്ന് കിഴക്കോട്ടു നോക്കിയാൽ ഗോപാലേട്ടൻറെ വീട് മാത്രമാണ് കണ്ണിൽ പെടുക യുള്ളൂ. കടയപ്പ്രം മഹാഗണപതി ക്ഷേത്രത്തിനും, കൊങ്കച്ചി ദേവി ക്ഷേത്ര ത്തിനും ഇടയിലുള്ള ഒരു "നോക്കിനു" വീടിൻറെ ഉയരം തടസ്സ മാകുന്നുവെ ന്നു പ്രശ്നം വെപ്പിൽ തെളിയുകയാലാണ് വീട് പൊളിച്ചു മാറ്റിയ തെന്നാണ് ഗോപാലേട്ടൻറെ ബന്ധുക്കളിൽ നിന്നും കിട്ടിയ വിവരം .

ചിറമ്മൽ അബ്ദുള്ള ഇക്കയാണ് ആറ്റുപുറം കൂരാറ,  ഭാഗങ്ങളിൽ ഇറച്ചി കച്ചവ  ടം നടത്തിയിരുന്നത്.പെരുന്നാൾ, ഓണം, വിഷു പോലുള്ള എല്ലാ വിശേഷ ദിവസ്സത്തിനും, മറ്റു അവധി ദിവസ്സങ്ങളിലുമാണ് ഇറച്ചി വെട്ടുക. വീടുകളി ൽ വളർത്തുന്ന മുട്ടനാടുകളെ വിലക്കെടുത്ത് ഇറച്ചിയാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. കല്യാണം കഴിഞ്ഞുള്ള സൽക്കാരങ്ങളിൽ അടക്കം അ ബ്ദുള്ളയിക്കയോട് മുൻ കൂറായി ഏൽപ്പിച്ചു ഇറച്ചി വാങ്ങാറുണ്ട്. വിവാഹ ആ ഘോഷങ്ങളിൽ ഇന്നത്തെ പോലെ ഇറച്ചിക്കറിയോ ബിരിയാണിയോ ഉണ്ടാ കാറില്ല. വർഷങ്ങളിൽ ഒന്നോ രണ്ടോ ദിവസമേ ഇറച്ചി വാങ്ങുകയുള്ളൂ, അത് ആട്ടിറച്ചിയുമായിരുന്നു. കോഴിയിറച്ചി കടകൾ എവിടെയും ഇല്ലായിരുന്നു. വീടുകളിൽ വളർത്തുന്ന കോഴിക്ക് കനത്ത വിലകൊടുക്കണമായിരുന്നു. അത് കൊണ്ട് സാധാരണക്കാരന് കോഴി ഇറച്ചി ഒരിക്കലും കഴിക്കാൻ പറ്റിയി രുന്നില്ല.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്ന് സെപ്റ്റംബർ പതിനേഴു, പ തിവുപോലെ ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞു വയലിൽ സ്വന്തം കൃഷി നോക്കാനും വെള്ളം നനക്കാനും  പോയ പൊക്കേട്ടൻ (ഊവിൽ പാടശ്ശേരി  പൊക്കൻ) നേരം  ഇരുട്ടിയിട്ടും തിരിച്ചു വരാതിരുന്നപ്പോൾ മക്കളുടെയും അ യൽ വാസികളുടേയും അന്വേഷനത്തിനൊടുവിൽ വയലിന് നടുക്കുള്ള വാഴ ത്തോട്ടത്തിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയ സ്തംഭനം കൂടുതൽ ആ ർക്കും അറിഞ്ഞു കൂടാത്ത അപൂർവ രോഗമായിരുന്നു,  ഇന്നത്തെ പോലെ സ ർവ സാധാരണമല്ലായിരുന്ന്. മരിച്ചു കിടന്നതിനടുത്തുള്ള വഴത്തടങ്ങളെല്ലാം നനഞ്ഞിരിക്കുകയുമായിരുന്നു, അത് കൊണ്ട് തന്നെ വാഴ നനച്ചു കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചതെന്നും മനസ്സിലായി.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടു, ഓഗസ്റ്റ്‌ മൂന്നാം തിയ്യതി ഗോ വിന്ദൻ നായരുടെ ഭാര്യ മാതുവമ്മയും, ദുഖവും, പ്രാരബ്ദ്ധങ്ങളും  ഇല്ലാത്ത ലോകത്തേക് ഹൃദയ സ്തംഭനം മൂലം യാത്രയായപ്പോൾ  മാതുവമ്മയുടെ ജീവി ച്ചിരിക്കുന്ന നാല് മക്കളോടൊപ്പം എട്ടു പശുക്കളും അനാധമാവുകയായിരു ന്നു. ആറ്റുപുറത്ത് ഏറ്റവും കൂടുതൽ കന്നുകാലികളെ വളർത്തിയതും പാൽ കച്ചവടം നടത്തിയതും മാതുവമ്മയായിരുന്നു. എട്ടു പശുക്കൾ, രണ്ടു കാളക ൾ, അഞ്ചു ആടുകൾ, ഇതെല്ലാം മതുവമ്മക്ക് സ്വന്തമായി ഉണ്ടായിരുന്നു. പാ ത്തിപ്പാലം, പത്തായക്കുന്നു, കൊട്ടയോ ടി, ഓട്ടച്ചി മാക്കൂൽ, മൌവ്വചേരി, കോങ്ങാറ്റ ഭാഗങ്ങളിലുള്ള ചായക്കടകളിലെല്ലാം പാൽ എത്തിച്ചിരുന്നത് മാതുവമ്മയായിരുന്നു.

ജനങ്ങളെ വിവരങ്ങൾ അറിയിക്കാൻ ഇന്നുള്ളത് പോലെ മാധ്യമങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലായിരുന്ന ആ കാലങ്ങളിൽ  ഓട്ടു കിണ്ണത്തിൻറെ പിറ കിൽ വടികൊണ്ടടിച്ചു ഒച്ചയുണ്ടാക്കിയാണ് ആളുകളെ കൂട്ടുക, ഒച്ച കേട്ട് ആ ളുകൾ ഓടിക്കൂടുമ്പോൾ പഞ്ചായത്തിൽ നിന്നും നികുതി പിരിക്കാൻ വരുന്ന വിവരവും അല്ലെങ്കിൽ നാട്ടിലെ മറ്റു പൊതുജന അറിയിപ്പും പരസ്യപ്പെടു ത്തുകയായിരുന്നു പതിവ്. നേരിൽ കണ്ടില്ലെങ്കിലും പഴമക്കാർ പറഞ്ഞു കേട്ട അറിവാണ് ഇത്. ഏതു കാര്യവും ജനങ്ങളെ അറിയിക്കുവാൻ വേറെ മാർഗ ങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ തന്നെ ഇങ്ങിനെയൊരു സംവിധാന മുണ്ടായിരുന്നതായി അന്യ സംസ്ഥാനക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞു.

ഇന്നുള്ളത് പോലെ ഡോക്ടർമാരൊന്നും ആ കാലങ്ങളിൽ ഉണ്ടായിരുന്നില്ല. ഇ ന്നത്തെ പോലെ ഇത്രയും രോഗികളും ഇല്ലായിരുന്നു. ആകെ കേൾക്കാറുള്ള ത് രണ്ട് ഡോക്ടർമാരുടെ പേരുകളാണ്. ടി കെ എന്ന ചുരുക്കപ്പേരിൽ അറിയ പ്പെട്ടിരുന്ന ടി കെ നാരായണൻ, കെ ടി പി എന്ന മറ്റൊരു ഡോക്ടറും. കൂടുതൽ പേരും ആയുർവേദ ചികിൽസ്സയെയായിരുന്നു ആശ്രയിച്ചിരുന്നത്. രണ്ടു ആ യുർവേദ വൈദ്യന്മാരായിരുന്നു ആറ്റു  പുറത്തു ഉണ്ടായിരുന്നത്. ചൂര്യൻ കു ഞ്ഞാപ്പു വൈദ്യരും, വലിയ കൊല്ലേരി ഗോവിന്ദൻ വൈദ്യരുമായിരുന്നു ര ണ്ടു പേർ. വീടുകളിൽ പോയി പരിശോധിച്ചാണ്  വൈദ്യന്മാർ ചികിൽസ്സ നട ത്തിയിരുന്നത്. കൂരാറ വായനശാല പടിഞ്ഞാറേ മൊകേരി ഭാഗങ്ങളിൽ കള ത്തിങ്കൽ ഗോപാലൻ വൈദ്യരായിരുന്നു, കുറച്ചു കാലങ്ങൾക്ക് ശേഷം കക്ക റയിലെ വലിയപറമ്പത്ത് കുമാരൻ വൈദ്യർ കൂരാറയിൽ ആയുർവേദ മരുന്ന് കടയും ചികിൽസയും തുടങ്ങി. കഴുങ്ങും വെള്ളിയിൽ ഗോവിന്ദൻ വൈദ്യർ

ആറ്റുപുറത്തു നിന്നും ഒന്നാമതായി അലോപ്പതി ഡോക്ടറായത് വാച്ചാലി കു മാരൻ ഗുമസ്തൻറെ മകൻ സദാനന്ദൻ ആയിരുന്നു. ആയുർവേദവും, കടയപ്പ്രം തെരുവിലെ കൃ ഷ്ണൻ കമ്പൌണ്ടറുടെയും, മോകെരിയിലെ കുഞ്ഞിരാമൻ ക മ്പൌണ്ടറുടേയും ചികിൽസ്സയുമായിരുന്നു നാട്ടുകാർ കൂടുതലായും ആശ്ര യിച്ചിരുന്നത് തേടാറുണ്ട്. അപൂർവമായി മാത്രമേ അലോപ്പതി ഡോക്ടറുടെ അടുത്ത് പോകാറുള്ളൂ. ടി കെ എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന ടി കെ നാരായണനും, കെ ടി പി എന്ന ഡോക്ടറുടെ പേരുമാണ് പറഞ്ഞു കേട്ടിരു ന്നത്. ഇപ്പോൾ അലോപ്പതി പോലെ തന്നെ  ആയുർവേദ ഡോക്ടർമാരും, ആ ശുപത്രികളും പലയിടത്തും ഉണ്ടായി.

ആറ്റുപുറത്തെ ഓർമ്മയിലുള്ള ഒന്നാമത്തെ കളരി തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിൽ ആയിരുന്നു. ചെറോളി നാണിയമ്മയു ടെ  പറമ്പിൽ നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായി തുടങ്ങിയ കളരിയുടെ മുഖ്യ ഗുരു താവുപുറത്തു കുഞ്ഞിരാമൻ ഗുരുക്കളായിരുന്നു. ശി ഷ്യനായ പുത്തൻ പീടികയിൽ ജയൻ ഗുരുക്കളും സഹായിയായി എപ്പോഴും കൂടെയുണ്ടാവും. കുറച്ചു വർഷങ്ങൾക്ക് ശേഷം കളരി അവിടെ നിന്നു പോയ തിൽ പിന്നെ ആറ്റുപുറത്തു ഇത് വരെ വേറെ കളരി ഉണ്ടായിട്ടില്ല. ഇപ്പോൾ ക ളരി പോലുള്ള നാടൻ കലകളിലൊന്നും കുട്ടികൾക്ക് പണ്ടത്തെ പോലെയു ള്ള താൽപ്പര്യവും ഇല്ല.

ആറ്റുപുറത്ത് പലർക്കും ഇപ്പോൾ അറിയാൻ സാധ്യതയില്ലാത്ത ഒരാളായിരു ന്നു ഒറ്റക്കണ്ടത്തിൽ കുങ്കിച്ചിയമ്മ. കുങ്കിച്ചിയമ്മക്ക് ഒരേയൊരു മകൾ മാത്ര മായിരുന്നു. കുങ്കിച്ചിയമ്മയേക്കാൾ മുമ്പേ മകൾ മരണപ്പെട്ടു. മകളുടെ മരണ ശേഷം തനിച്ചായ കുങ്കിച്ചിയമ്മ അടുത്തുള്ള വീടുകളിലെല്ലാം ഓല മടയാ നും  മറ്റു വീട്ടു ജോലികളും ചെയ്തുമാണ് ജീവിച്ചിരുന്നത്. പ്രാതലും ഉച്ച ഭക്ഷ ണവും ജോലിക്കു പോകുന്ന വീ ട്ടിൽ നിന്നും നടക്കും. പലപ്പോഴും  രാത്രിക്കു ള്ള ഭക്ഷണവും പോരുമ്പോൾ പൊതിഞ്ഞു കൊണ്ട് വരും. ഓല മടഞ്ഞാൽ കിട്ടുന്ന കൂലി സ്വന്തം  തലയണയുടെ വശത്തായി തുന്നി ചേർത്തുണ്ടാക്കി യ ചെറിയ സഞ്ചിയിൽ സൂക്ഷിക്കും. സഞ്ചി പിന്ന് കുത്തി അടച്ചു വയ്ക്കും പല മാസ്സങ്ങളും വർഷങ്ങളും, പല പതിറ്റാണ്ടുകളും ഇതു തുടർന്നുകൊണ്ടു മിരുന്നു. ആരെങ്കിലും കൊടുക്കുന്ന പഴയ മുണ്ടും വസ്ത്രങ്ങളും ഉടുക്കും. കി ട്ടുന്ന പണമെല്ലാം തലയിണയിൽ സൂക്ഷിക്കും. അടുത്ത ബന്ധുക്കളോ മക്ക ളോ ഇല്ലാതിരുന്ന അവർ ജോലി ചെയ്തുകൊണ്ടുമിരുന്നു. എന്തിനു വേണ്ടിയെ ന്നോ ആർക്ക് വേണ്ടിയെന്നോ അറിയാതെ കുങ്കിച്ചിയമ്മ പണം സൂക്ഷിച്ചു കൊണ്ടേയിരുന്നു.

പ്രായവും അസുഖവുമായപ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥ വ ന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചു മരുന്നുകൾ കൊടു ത്തു തിരിച്ചയച്ചു. പിറ്റേ ദിവസ്സം കടയപ്പ്രം തെരുവിലുള്ള ഒരു ബന്ധു എത്തു കയും ആളുടെ വീട്ടിലേക്ക് കൊണ്ടുപോകുവാനും തീരുമാനിച്ചു. നാട്ടുകാർ എല്ലാവരും ഒത്തു കൂടി താങ്ങിയെടുക്കാൻ തുടങ്ങുമ്പോൾ തലയണ പിടി വി ടാതെ മുറുക്കി പിടിക്കുകയായിരുന്നു. സംസാരിക്കാനുള്ള ശേഷി നഷ്ടമായി രുന്നെങ്കിലും നല്ല ഓർമ്മ ശക്തി ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് ബലമാ യി തലയണ പിടിച്ചു വാങ്ങിയപ്പോൾ കനത്ത ഭാരം തോന്നുകയാൽ തുറന്നു നോക്കി. സഞ്ചിയിൽ ബ്രിട്ടീഷ്‌ ഭരണ കാലം മുതലുള്ള നോട്ടുകളും നാണയ ങ്ങളുമടക്കം ഒരു വൻ തുക തന്നെ ഉണ്ടായിരുന്നു. പല നോട്ടുകളും നാണയ ങ്ങളും നിലവിലില്ലാത്തതും ചെറുപ്പക്കാരായവർ മുമ്പ് കണ്ടിട്ടുപോലും ഇല്ലാ ത്തതുമായിരുന്നു, പല നോട്ടുകളും തലയണയിലെ എണ്ണമയവും ഈർപ്പവും കാരണം കീറിയ നിലയിലുമായിരുന്നു !!!!!!!!!!!!

ചെത്ത്‌ തൊഴിലാളികൾ, നെയ്ത്തു കാർ, ബീഡി തൊഴിലാളികൾ, പെരുതേ രി പണിക്കാർ , കൃഷിപ്പണിക്കാർ, മറ്റു കൂലിപ്പണിക്കാരുമായിരുന്നു  ആറ്റുപു റത്തു കൂടുതലും ഉണ്ടായിരുന്നത്.  കൽപ്പണിക്കാരിൽ എടുത്തു പറയേണ്ട പേരു ചെരുപ്പറ്റ മൂലയിൽ ആണ്ടി മേസ്ത്രി എന്ന സി എൻ കുമാരൻ മേസ്ത്രി യാണ്, ആറ്റുപുറത്തെ പഴയ കാലത്തെ കൂടുതൽ വീടുകളും ആണ്ടി മേ സ്ത്രിയുടെയും അനുജൻ രാഘവൻ മേസ്ത്രിയുടേയും കൈകൾ കൊണ്ട് നി ർമ്മിച്ചവയായിരുന്നു. അങ്ങേപ്പീടികയിൽ കുമാരൻ മേസ്ത്രിയും, പാറയുള്ള തിൽ രാമുണ്ണി മേസ്ത്രീയും,മുല്ലോളി കൃഷ്ണൻ മേസ്ത്രിയും  കൂരാറയുടേയും മൊകേരിയുടേയും സൃഷ്ടാക്കൾ ആയിരുന്നു. ഇവരെല്ലാം ഇന്ന് ജീവിച്ചിരിപ്പി ല്ല എങ്കിലും അവരുടെ കരവിരുതിൽ പണിത ഒരുപാട് വീടുകൾ പലഭാഗങ്ങ ളിലായി നിലവിലുണ്ട്. രണ്ടായിരത്തി നാല് ഓഗസ്റ്റ്‌ പതിനൊന്നിനു ആണ്ടി മേസ്ത്രിയുടെ മരണത്തോടെ ആറ്റുപുറത്തെ കല്പണിക്കാരുടെ പഴയ തലമുറ അവസാനിച്ചു.

സീസണിൽ മാത്രം ഉണ്ടാകുന്ന പണിയായിരുന്നു പുര കെട്ട് പണി, നല്ലാക്കൻ ഗോവിന്ദേട്ടൻ, ചാമാളി കുഞ്ഞിരാമേട്ടൻ, മുതുവന രാഘവേട്ടൻ, നടമ്മൽ കു ഞ്ഞിക്കണ്ണേട്ടൻ , തുണ്ടി തയ്യുള്ളതിൽ  ബാലേട്ടൻ, പൊക്കയിൻറെവിടെ രാ ഘവേട്ടൻ തുടങ്ങിയവരാണ് പുര കെട്ടു പണി ചെയ്തിരുന്നത്. ആശാരി പണി കൾ കടയപ്പ്രം തെരുവിലെ ഗുരുക്കൾ എന്ന പേരിലറിയപ്പെട്ടിരുന്ന തമ്പായി ആശാരിയും അനുജൻ ശങ്കു ആശാരിയും, ബാലൻ ആശാരിയും കുമാരൻ ആശാരിയും, നാരായണൻ ആശാരിയുമൊക്കെ ആറ്റുപുറത്തെയും മൊകേ രിയിലേയും പരിസര പ്രദേശങ്ങളിലേയും  വീടുകളുടെ  പണികൾ ചെയ്തിട്ടു ണ്ട്. കുറ്റിയടിയും, ഹോമവുമൊക്കെ തമ്പായി ആശാരി എന്ന ഗുരുക്കളാണ് ചെയ്തിരുന്നത്. അന്നത്തെ ആറ്റുപുറത്തിൻറെ സൃസ്ടാക്കളായിരുന്ന കൽപ്പണി ക്കാരും, മരപ്പണിക്കാരും എല്ലാം ഇന്ന് ഓർമ്മകളിൽ മാത്രം.

അടക്കയും കുരുമുളകുമൊക്കെ ഉണ്ടായിരുന്നെങ്കിലും തേങ്ങയായിരുന്നു ആറ്റുപുറത്തുകാരുടെ മുഖ്യ വരുമാന മാർഗ്ഗം. തേങ്ങ പാട്ടം എന്നും പറിച്ചെണ്ണ മെന്നും രണ്ടു വിധത്തിലാണ് വിൽപ്പന കൂടുതലും നടത്തിയിരുന്നത്. പെണ്‍ കുട്ടികളുടെ കല്യാണം പോലുള്ള ആവശ്യങ്ങൾ വരുമ്പോൾ ഒന്നിച്ചു കുറെ പണം ആവശ്യമായി വരും. അങ്ങിനെയുള്ള അവസ്സരങ്ങളിൽ തേങ്ങ പാട്ടമാ യി കൊടുക്കും. ചിലപ്പോൾ രണ്ടും മൂന്നും വർഷങ്ങളിലേക്കുള്ള തേങ്ങാ പ ണം മുൻകൂറായി വാങ്ങാറുണ്ട്. പാട്ടവും പറിച്ചെണ്ണവുമൊക്കെ എടുക്കുന്നവ ർ മാന്യമായ വില ന ൽകാറുണ്ട്. ചില സന്നർഭങ്ങളിൽ പാട്ടം എടുത്തവർക്ക് നഷ്ടം സംഭവിക്കാറുമുണ്ട്. മാസ്സത്തിൽ ഒരിക്കൽ ആണ് "തെങ്ങ് കേട്ട്" നടക്കു ക. തെങ്ങോല വെട്ടിയെടുത്തു കൊട്ടകൾ മടഞ്ഞുണ്ടാക്കും. കൊട്ട കൊണ്ട് പൊതിഞ്ഞു കരിക്കിനെ മരം കൊത്തിയിൽ നിന്നും സംരക്ഷിക്കും, കരിക്ക് കൊത്തി വെള്ളം വലിച്ചു കുടിക്കുന്ന പക്ഷിയാണ് മരം കൊത്തി. കേരള ത്തിൻറെ പല ഭാഗത്തും തെങ്ങുകളെ ബാധിച്ച മണ്ടരി രോഗം കാരണം പാട്ടം എടുത്തവർക്ക് തേങ്ങ കച്ചവടം നഷ്ടമാവുകയുംഅതോടെ പാട്ടവും പറിച്ചെ ണ്ണവും നാട് നീങ്ങുകയായിരുന്നു.

കേളു മാസ്റ്റ്രറുടെയും സി പി യുടെയും കടകളായിരുന്നു കൂരാറയിലെ ആദ്യ കാലത്തെ പലചരക്കു കടകൾ, കുറച്ചു കാലങ്ങൾക്ക് ശേഷം തണ്ട്യൻ അബ്ദു ള്ളയിക്കയും ഒരു കട തുടങ്ങി. പറമ്പത്ത് ആണ്ടി ഏട്ടൻ ചായക്കടയും, ഗോവി ന്ദൻ വൈദ്യർ റേഷൻ കടയും, അബുബക്കറുടെ മിട്ടായി കടയും സി പി ഗോ പാലൻ മേസ്ത്രിയുടെ തുണിക്കടയും തുന്നൽ കടയും ഉണ്ടായിരുന്നു. പ്രദേശ വാസികൾക്ക് രണ്ടു റേഷൻ കടകളാണ് ഉണ്ടായിരുന്നത്. ഒന്ന് കൂരാറയിൽ ഗോവിന്ദൻ വൈദ്യരും, വേറൊന്ന് കടയപ്പ്രം തെരുവിൽ നള്ള  വീട്ടിൽ കു ഞ്ഞി മൂസ്സ ഇക്കയുമാണ്‌ നടത്തിക്കൊണ്ടിരുന്നത്. അരി, പഞ്ചസ്സാര, മണ്ണെണ്ണ, ഗോതമ്പ്, വിശേഷ ദിവസ്സങ്ങൾ വരുമ്പോൾ റവ, മൈദ എല്ലാം ന്യായ വിലയി ൽ കിട്ടും. ദാരിദ്ര്യം നടമാടുന്ന കാലത്ത് ന്യായവില ഷാപ്പുകൾ ജനങ്ങൾക്ക് വ ളരെ ആശ്വാസ്സമായിരുന്നു.

തുണിക്കടയുടെ മുകളിൽ ആയിരുന്നു കൂരാറ പോസ്റ്റ്‌ ഓഫീസ്. ഗോപാലൻ മേസ്ത്രി തന്നെയായിരു ന്നു കൂരാറയിലെ പഴയ കാല പോസ്റ്റ്‌ മാസ്റ്റർ. പോസ്റ്റു മാൻ സൈക്ലിളിൽ കത്തുകൾ എടുത്തു വരും, എല്ലാ കത്തുകളിലും സീൽ അടിക്കും, തപ്പാൽ ശിപായി കുഞ്ഞിരാമേട്ടനാണ് സീൽ അടിക്കുക. സീൽ അടിച്ചു  കഴിഞ്ഞാൽ കത്തുകളുമായി പോസ്റ്റ്‌ഓഫീസിൻറെ കോണിയിൽ പകുതി വരെ ഇറങ്ങി നിൽക്കും, ഓരോ കത്തുകളായി എടുത്തു പേര് വായി ക്കും, പാറാട്ട് അബു, കൂട്ടായി ജാനകി, കുനിയിൽ ദേവി, തൈപറമ്പത്ത് മമ്മു, അങ്ങിനെ വായിച്ചു കൊണ്ടിരിക്കും. താഴെ കാത്തു നിൽക്കുന്നവർ കയ്യോ ടെ കത്ത് വാങ്ങിയെടുക്കും, ബാക്കി വരുന്ന കത്തുകളുമായി കുഞ്ഞിരാമേ ട്ടൻ വീട് വീടാന്തരം കയറിയിറങ്ങി കത്തുകളുടെ ഉടമസ്ഥരെ ഏൽപ്പിക്കും.

വിവാഹവും അച്ഛൻ, അമ്മയടക്കം അടുത്ത ബന്ധുക്കൾ മരിച്ചാൽ പോലും ക മ്പിയടിയും കത്തയച്ചു മാണ് വിവരങ്ങൾ  അറിയിച്ചിരുന്നത്.!!!!!! ഇത് കേരള ത്തിൽ അങ്ങോളമിങ്ങോളം ഒരു കാലത്ത് നിലവിലിരുന്ന തപാൽ സാമ്പ്രദാ യത്തിൻ്റെ ചരിത്രമായിരുന്നു. ഇൻറർനെറ്റും, ഈ മെയിലും, ഫോണ്‍ വിളിയു മില്ലാതിരുന്ന കാലത്തെ ജനങ്ങളുടെ ജീവിതത്തിൻറെ അവിഭാജ്യ ഘടകമാ യിരുന്നു തപ്പാൽ സമ്പ്രദായം. മാതാപിതാക്കളുടെ,അല്ലെങ്കിൽ മക്കളുടെ, മറ്റു ഉടയവരുടെ മരണ വാർത്ത പിറ്റേ ദിവസ്സമൊ, അല്ലെങ്കിൽ രണ്ടു ദിവസ്സങ്ങൾ ക്ക് ശേഷമൊക്കെയാണ് മക്കൾ അല്ലെങ്കിൽ മാതാപിതാക്കൾ അറിഞ്ഞിരു ന്നത്.

കൂരാറ കുന്നുമ്മൽ ക്ഷേത്രത്തിലേയും, മണ്ടോളയിൽ ക്ഷേത്രത്തിലേയും ക തിരൂർ കാവിലേയും തിറമഹൊൽസ്സവം നാടിൻറെ ആഘോഷമായിരുന്നു. തിറയടുക്കാറാകുമ്പോൾ വീട് വെള്ള വലിച്ചു  ഭംഗിയാക്കും, കുന്നുമ്മൽ ക്ഷേത്രത്തിലേക്കും കതിരൂർ കാവിലേക്കും  പല വീടുകളിൽ നിന്നും കല ശം നേർച്ചയുണ്ടാകാറുണ്ട്. രണ്ടു ദിവസ്സങ്ങൾക്ക് മുമ്പ് തന്നെ മുറ്റത്തു  ഒരു ചെ റിയ പന്തൽ കെട്ടി അതിനകത്ത് കലശ പൂജ തുടങ്ങും, രാവിലേയും , ഉച്ച ക്കും, സന്ധ്യക്കുമായി മൂന്നു നേരം നടക്കുന്ന പൂജകളിൽ പ്രസാദം കിട്ടും. ക ലശം ചുമക്കാൻ വ്രതമെടുക്കുന്ന ആൾ കുളുത്താറ്റിയവരെന്ന് അറിയപ്പെടും വെള്ളാട്ട ദിവസ്സം താലപ്പൊലിയും ചെണ്ട മേളവുമായി അടിയറഘോഷ യാ ത്ര ക്ഷേത്രങ്ങളിക്ക് പോകും.

കുന്നുമ്മൽ ക്ഷേത്രത്തിലും മണ്ടോളയിലും മൂന്നു ദിവസ്സവമാണ് തിറ. തിറ ദിവസ്സം വീടുകളിൽ വലിയ ആഘോഷങ്ങൾ നടക്കും. കതിരൂർ കാവിൽ മൂ ന്നു ദിവസ്സത്തെ തിറയാണെങ്കിലും ഏഴു ദിവസ്സങ്ങൾ നീണ്ടു കിടക്കുന്ന ചട ങ്ങുകളാണ്. ആറാം ദിവസ്സം വൈകുന്നേരം ചെറിയ തമ്പുരാ ട്ടിയുടെ തെയ്യം കെട്ടുന്ന ആൾ വരുകയും കുളികഴിഞ്ഞു പൂങ്കാവനത്തിൽ അന്തിയുറങ്ങുക യും പിറ്റേന്ന് കാലത്ത് ഉണർന്ന് കുളി കഴിഞ്ഞു തമ്പുരാട്ടിയുടെ വേഷവുമ ണിഞ്ഞു മുളകെറിയൽ ആരംഭിക്കും. പൂങ്കാവനത്തിൽ മുളകെറിയുന്നതോ ടെയാണ് ആ വർഷത്തെ തെയ്യം തിറക്ക് പരിസമാപ്തി ആകുന്നത്.

കൊങ്കച്ചിക്കുന്നിൽ ഭഗവതി ക്ഷേത്രം പണ്ട് ഇല്ലായിരുന്നു. പിന്നീട് വന്നതാണ്. പണ്ട് കാലത്ത് കോങ്ങാറ്റയിലുള്ള പായാടത്തു ഇല്ലത്ത് തിറ നടക്കുന്ന കാലം, ഇല്ലത്ത് നിന്നും ചാമുണ്ടി തുള്ളിക്കൊണ്ട്‌ കൊങ്കച്ചി കുന്നിലേക്ക് ഓടി വരും, ചെണ്ടക്കാരും, മേളക്കാരും അനുഗമിക്കും. കുന്നിൽ വന്നു കൈതച്ചെടി വേ രോടെ വാള് കൊണ്ട് പറിച്ചെടുക്കും. പറിച്ചെടുത്ത കൈതയും ചുമലിലേറ്റി തിരിച്ചു ക്ഷേത്രത്തിലേക്ക് പോകും. കൈതച്ചെടി ക്ഷേത്രത്തിൽ സമർപ്പി ക്കും. കാണുവാൻ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും കുട്ടികളും, വലിയവ രും കൂട്ടത്തോടെ കൊങ്കച്ചിയിലേക്ക് എത്തിച്ചേരും. കൈത ചാമുണ്ടി എന്ന പേരിലാണ് ഈ തെയ്യം അറിയപ്പെട്ടിരുന്നത്.

ജനങ്ങൾക്ക് കൊട്ടയോടി, കൂത്ത്പറമ്പ് ഭാഗത്ത്‌ പോകണമെങ്കിൽ പാത്തിക്ക ൽ വരേയും തലശ്ശേരിയിലോ മറ്റു ഭാഗങ്ങളിലോ പോകാൻ ബസ്സ്‌ കിട്ടണമെ ങ്കിൽ ചമ്പാട് വരെയും  നടക്കണമായിരുന്നു. എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പാനൂർ കോപ്പാലം വഴി തലശ്ശേരിക്കും, പാനൂർ അഞ്ചാം മൈൽ കതി രൂർ വഴി തലശ്ശേരിക്കും ബസ്സ്‌ ഉണ്ടായിരുന്നു, ഇന്നത്തെ അപേക്ഷിച്ചു എണ്ണ ത്തിൽ കുറവാണെന്ന് മാത്രം. ഒന്നും രണ്ടും മണിക്കൂർ കാത്തു നിന്നാലാണ് ഒ രു ബസ്സ്‌ കിട്ടുക. കൂരാറ വായനശാല റോഡിൽ കാറും ഓട്ടോയും വളരേ അ പൂർവ്വമായി വരുകയും പോകുകയും ചെയ്യും. കൂരാറയിൽ ഒന്നാമതു ഓടിയ ബസ്സ്‌ എം എം എസ്സ് ആയിരുന്നെന്നു തോന്നുന്നു. തലശ്ശേരി അഞ്ചാം മൈൽ വഴി കക്കറയിൽ കൂടി വന്നു, പുഴയിൽ ഇറങ്ങി കഴുങ്ങും വെള്ളി വഴി വായ നശാല വരെ വന്നു തിരിച്ചും  പോകുമായിരുന്നു. വേനൽ കാലത്ത് മാത്രമേ ഈ വഴി യാത്ര ഉണ്ടാകുകയുള്ളൂ. മഴക്കാലമായാൽ  പുഴ നിറയുന്നത് കൊണ്ട് ചുണ്ടാങ്ങാപോയിൽ വരെയേ ബസ്സ്‌ വരാറുള്ളൂ.

ധാന്യങ്ങൾ പൊടിക്കാനും നെല്ല് കുത്തുവാനും പത്തായക്കുന്നു, അല്ലെങ്കിൽ താഴേ ചമ്പാട് മാത്രമേ മില്ല് ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം നെല്ലും ധാന്യങ്ങ ളും തലയിലേറ്റി നടക്കണം. കുറേക്കാലങ്ങൾക്കു ശേഷമാണ് കൂരാറയിൽ ശ്രീധരേട്ടൻറെ ആനന്ദ് ഫ്ലോർ മിൽ തുടങ്ങിയത്. എന്നാൽ മില്ലിൽ നെല്ല് കു ത്തിക്കുകയെന്നതു അപൂർവമായി മാത്രമേ ചെയ്യുകയുള്ളു, വീട്ടിൽ തന്നെ പുഴുങ്ങി ഉണക്കിയെടുത്ത് ഉരലിൽ കുത്തിയാണ് അരിയാക്കുക വല്ലപ്പോഴും വല്ല അസുഘവും വന്നു വീട്ടമ്മ വയ്യാതെ കിടക്കുകയാണെങ്കിൽ  മാത്രമേ നെല്ലു മില്ലിൽ കൊടുത്തു കുത്തിക്കുകയുള്ളൂ.




Monday, 20 April 2020

കാക്കയുടെ മനഃശാസ്ത്രം


കാക്കയുടെ മനഃശാസ്ത്രം

ഏതാണ്ട് രണ്ട് വർഷത്തോളമായി എൻ്റെ വീട്ടു മുറ്റത്ത് സ്ഥിരമായി കുറച്ചു കാക്കകൾ ആഹാരം തേടി വരുക പതിവാണ്. ആദ്യമെല്ലാം വീട്ടുമുറ്റത്ത് ചെ റിയ പത്രങ്ങളിൽ കുടി വെള്ളം മാത്രമാണ് വയ്ക്കുക പതിവ്. കാക്കകൾക്ക് പുറമെ മൈനകളും ചെറുകിളികളും അങ്ങിനെ ഒരുപാട് ജീവികൾ വെള്ളം കുടിക്കാനെത്തും. പിന്നെ ഞാൻ വെള്ളത്തോടൊപ്പം ഒരു പാത്രത്തിൽ  ആ ഹാരവും സൂക്ഷിക്കുവാൻ തുടങ്ങി. തുടക്കത്തിൽ മൂന്ന് നാല് കാക്കകളായി രുന്നു സ്ഥിരം അതിഥികൾ. ക്രമേണ കാക്കകുളുടെ എണ്ണം കൂടാൻ തുടങ്ങി   സുരക്ഷിത സ്ഥലമെന്ന  തോന്നലുകൾ കൊണ്ടാണോ എന്നറിയില്ല. കിഴ ക്കും, പടിഞ്ഞാറും മുറ്റത്തുള്ള രണ്ട് തെങ്ങുകളിൽ കൂടൊരുക്കി രണ്ടു  കാക്ക കൾ വീതം സ്ഥിര താമസ്സവുമായി.

അഞ്ചാറ് മാസങ്ങൾ കൊണ്ട് മുറ്റത്ത് വരുന്ന കാക്കകളുടെ എണ്ണത്തിൽ ഒരു പാട് വർദ്ധനവ് ഉണ്ടായി. അതിനിടയിൽ കൂട്ടിനകത്ത് മുട്ടയിടുകയും പുതി യ കുഞ്ഞു കാക്കകൾ കുറെ എണ്ണമുണ്ടാവുകയും ചെയ്തു. പല പ്രാവശ്യ മായി മുട്ടകൾ വിരിയുകയും ഒരുപാട് കാക്ക കുഞ്ഞുങ്ങൾ ഉണ്ടാവുകയും കാക്ക ക്കുള്ള ഭക്ഷണം ഒരുപാട് ഉണ്ടാക്കേണ്ട അവസ്ഥയും ഉണ്ടായി. അതിനിടക്ക് എനിക്ക് മനസ്സിലായ ഒരു കാര്യം ചോറും മറ്റ് അരി ആഹാരങ്ങളെക്കാൾ കാ ക്കകൾക്ക് ചപ്പാത്തിയോടാണ് കൂടുതൽ ഇഷ്ടം എന്നതാണ്. തുടർന്ന് സ്ഥിരമാ യി ചപ്പാത്തിയാണ് കൊടുക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് വരെ മുപ്പത്തിന് മുകളിൽ കാക്കകൾ രാവിലെ മാത്രം വന്ന് ചപ്പാത്തി കഴിച്ചു വെള്ളവും കുടി ച്ചു പോകും. മറ്റു സമയങ്ങളിൽ അഭിനന്ദ് ഹോട്ടലോട് ചേർന്നുള്ള പറമ്പിൽ സ്ഥിരമായി തമ്പടിക്കും. ഹോട്ടലിൽ നിന്നുള്ള അവശിഷ്ട ഭക്ഷണം കിട്ടുന്ന ത് കാരണം ഈ പറമ്പ് വിട്ട് പോകാറുമില്ല.  എന്നാൽ കൂട്ടത്തിലുള്ള മൂന്ന് നാല് കാക്കകൾ സ്ഥിരമായി ദിവസ്സം നാലും അഞ്ചും നേരം ചപ്പാത്തി കഴിക്കുവാ ൻ എത്തും. കട്ടിയുള്ള ചപ്പാത്തിയാ ണെങ്കിൽ വെള്ളത്തിൽ കുതിർത്താണ് കഴിക്കുന്നത്. കുഞ്ഞു കാക്കകൾക്ക് വെള്ളത്തിൽ നനച്ചു കൊക്ക് കൊണ്ട് കൊത്തി ചെറു കഷണങ്ങളാക്കി വായിലേക്ക് ഇട്ട് കൊടുക്കും.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഒരു ദിവസ്സം കാലത്ത് ഉണർന്നപ്പോൾ കണ്ടത്  പടി ഞ്ഞാറേ തെങ്ങിൽ നിന്നും ഒരു കാക്കകുഞ്ഞു താഴെ വീണ് മരിച്ചു  കിടക്കു ന്നതാണ്. വല്ലാത്ത മനഃപ്രയാസമുണ്ടാക്കിയ ഒരു കാഴ്ചയായിരുന്നു അത്. പക ൽ സമയം എടുത്ത് മാറ്റിയാൽ നമ്മൾ കാരണം മരിച്ചെന്നു കരുതി കാക്കകൾ പിന്നെ ശത്രുവായി കരുതും. അത് കൊണ്ട് രാത്രിയാണ് മുറ്റത്ത് നിന്നും മാറ്റി യത്. വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ മറ്റൊരു കാക്ക കുഞ്ഞു താഴേക്ക് വീണെങ്കിലും അതിന് കാര്യമായി പരിക്കൊന്നും പറ്റിയില്ല. എന്നാൽ അതിന് വേണ്ട വിധം പറക്കാനുള്ള വളർച്ച എത്തിയിരുന്നില്ല. വളരെ ബുദ്ധിമുട്ടി വാഴ യുടേയും മതിലിന് മുകളിലുമെല്ലാം പറക്കും. അടുത്ത വീട്ടിലെ പൂച്ച വിടാ തെ പിന്നാലെയുണ്ടായിരുന്നു, തള്ള കാക്ക പകൽ മുഴുവൻ കുഞ്ഞിനെ സംര ക്ഷിച്ചു. പിറ്റേ ദിവസ്സം രാവിലെ കാണുന്നത് പറമ്പിൽ കുഞ്ഞു കാക്കയുടെ ചിറകുകളും, ചോരയൊലിച്ചു കരഞ്ഞു കൊണ്ടോടുന്ന പൂച്ചയെയുമായിരു ന്നു. പിന്നെ കുറെ ദിവസ്സങ്ങൾ കാക്ക പൂച്ചയെ കാണുമ്പോഴെല്ലാം മുതുക് നോക്കി കൊത്തുന്നതും പൂച്ച ജീവനും കൊണ്ടോടുന്നതും കാണാമായിരു ന്നു .

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിഴെക്കെ തെങ്ങിലെ കൂട്ടിൽ നി  ന്നും കുഞ്ഞു താഴേക്ക് വന്നു, തള്ള കാക്കയെ കാണാതെയായി, എന്നാൽ ആ ഹാരം തനിച്ചു കഴിക്കാനും സ്വയ രക്ഷക്ക് പറക്കാനുമുള്ള വളർച്ച അതിനു ണ്ടായിരുന്നു, രണ്ടു കുട്ടികൾ മരിച്ചതിൽ പിന്നെ മുറ്റത്ത് വന്ന് ആഹാരം കഴി ക്കൽ എല്ലാ കാക്കകളും നിർത്തി. സ്ഥിരമായി വരുന്ന മൂന്ന് നാലെണ്ണം വന്ന് ആഹാരം കഴിക്കുമ്പോൾ മറ്റ് കാക്കകൾ വന്ന് പ്രത്യേക ശബ്ദത്തിൽ കരയും . കേൾക്കേണ്ട താമസം ആഹാരം ഉപേക്ഷിച്ചു കാക്കകൾ ഓടിപ്പോകും. അ ങ്ങിനെ പിന്നെ കാക്ക കൂട്ടം തീർത്തും മുറ്റത്ത് വരാതെയായി. തള്ളയില്ലാത്ത കുഞ്ഞു കാക്കയെ മറ്റു കാക്കകൾ കൂട്ടത്തിൽ ചേർക്കാതെ എപ്പോഴും കൊ ത്തിയോടിക്കും. ഭയം കാരണം മറ്റു കാക്കകളെ കാണുമ്പോൾ അത് ഓടിപ്പോ കും. വീട്ടുകാരി അലക്കുമ്പോൾ അലക്ക് കല്ലിനടുത്ത് വന്ന് കരയാൻ തുട ങ്ങും. അപ്പോൾ പൈപ്പ് തുറന്ന് വെള്ളം താഴെ ഒഴിച്ചു കൊടുക്കും, ചപ്പാത്തി കഷണങ്ങളും എറിഞ്ഞു കൊടുക്കും, ചപ്പാത്തി നനച്ചു കുറെ തിന്ന് കഴി ഞ്ഞാൽ ബാക്കി കൊക്കിലെടുത്ത് ഉണക്ക ചണ്ടിക്കടിയിൽ ഒളിച്ചു വയ്ക്കും.

ഈ കാക്ക എവിടെയാണ് രാത്രിയിൽ തങ്ങുന്നതെന്നറിയാൻ ഞങ്ങൾക്ക് അ തിയായ ആഗ്രഹമുണ്ടായി. ഒരു ദിവസ്സവും സന്ധ്യക്ക് ചപ്പാത്തി കഴിച്ചപ്പോൾ ഞങ്ങൾ നോക്കിയിരുന്നു കണ്ടു പിടിച്ചു. പൊന്ന്യം സർവീസ് സഹകരണ ബാങ്കിൻ്റെ കോമ്പൗണ്ടിൽ ഉള്ള മാവിന് മുകളിലാണ് താമസ്സമെന്ന് മനസ്സിലാ യി. മാവിൽ കൂടുണ്ടോ എന്നൊന്നും അറിയില്ല. രാവിലെ മാവിൽ നിന്നും കര യുന്നത് കേൾക്കാം. ഇപ്പോൾ ഞങ്ങളുമായി വല്ലാത്ത ഒരു അടുപ്പമാണ്. വിശ ക്കുമ്പോൾ ഓടി വന്ന് കരയാൻ തുടങ്ങും. അതിന് നന്നായി അറിയാം കരയാ ൻ തുടങ്ങുമ്പോൾ ചപ്പാത്തി കിട്ടുമെന്ന്. എന്നാലും മറ്റുള്ള ഒരു കാക്ക പോ ലും  അതിനെ കൂട്ടത്തിൽ അടുപ്പിക്കുന്നില്ല. മറ്റു കാക്കകളെ കാണുമ്പോൾ തന്നെ പറന്നു മാവിലേക്ക് പോകും. ഇപ്പോഴും അതിനു പിറക് വശത്തെ മുറ്റ ത്ത് തന്നെ ആഹാരം കൊടുക്കുന്നു.

കോവിഡ് 19 രോഗം കാരണമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൌൺ കാക്കകൾക്കും മറ്റു പക്ഷികൾക്കും ദൈനംദിന കാര്യങ്ങളിൽ ഒരു പാട് ബുദ്ധി മുട്ടുകൾക്ക് കാരണമായി. ഹോട്ടലുകൾ അടച്ചു പൂട്ടിയപ്പോൾ മു റ്റത്ത് വരാതായ കാക്കകൾ ഒന്നൊന്നായി തിരിച്ചു വന്ന് തുടങ്ങി. സാന്നിധ്യം അറിയിക്കാൻ മുറ്റത്ത് വന്ന്  കരയാനും തുടങ്ങി. പഴയ മൂന്ന് നാല് കാക്കകൾ ആയിരിക്കാം വീണ്ടും  മുറ്റത്ത് സജീവ സാന്നിധ്യമായത്. അങ്ങിനെ ഞങ്ങൾ വീണ്ടും ചപ്പാത്തി ഉണ്ടാക്കി കൊടുക്കുവാൻ തുടങ്ങി. കാക്കകുളുടെ എണ്ണം കൂടി കൂടി വന്ന് ഇപ്പോൾ എട്ടോളം കാക്കകൾ ആഹാരത്തിനായി എത്തുന്നു ണ്ട്. മുറ്റത്ത് വീടിൻ്റെ  വാർപ്പിനു മുകളിൽ രാവിലെ ആറ് മണിക്ക് വന്നിരുന്ന് കരയാൻ തുടങ്ങും. ശരിക്കും ഞങ്ങളെ വിളിക്കുകയാണെന്നു തോന്നുന്നു. എ ല്ലാവരും ചപ്പാത്തിയും വെള്ളവും കഴിച്ചു തിരിച്ചു പോകും. ഇപ്പോൾ ഇടക്ക് ചോറും പുഴുങ്ങിയ ചക്കയുമെല്ലാം കൊടുക്കും, വളരെ ഇഷ്ടത്തോടെയാണ് ചക്ക പുഴുക്ക് കഴിക്കുന്നത്. തിന്നു കൊണ്ടിരിക്കുമോൾ ചിലപ്പോൾ പരസ്പ്പ രം വഴക്കടിക്കും. ഇടയ്ക്കിടെ പോയും വന്നും രാവിലെ മുതൽ സന്ധ്യ വരെ ഞങ്ങൾ തീറ്റ കൊടുത്ത് കൊണ്ടേ ഇരിക്കും.

എന്നാൽ ഞങ്ങൾക്ക് ഉത്തരമില്ലാത്ത ഒരു സമസ്യയാണ് രണ്ടു കുഞ്ഞുങ്ങൾ മരിച്ചപ്പോൾ കുറെ നാൾ തീർത്തും മുറ്റത്ത് വരാതിരുന്നതും ആഹാരം കൊ ടുത്തിട്ടും കണ്ടിട്ടും കഴിക്കാതെ പോയതും. അത് പോലെ തള്ള ഇല്ലാത്ത  കു ഞ്ഞിനെ കൂട്ടത്തിൽ ചേർക്കാത്തതും. കുരങ്ങുകൾക്കൊരു സ്വഭാവമുണ്ട്, ഒ രു മരത്തിൽ നിന്നും അടുത്തതിലേക്ക് ചാടുമ്പോൾ ചാട്ടം പിഴച്ചു താഴെ വീ ണാൽ പിന്നീടൊരിക്കലും അതിനെ കൂട്ടത്തിൽ ചേർക്കില്ല. അത് പിന്നീട് ത നിയെ ജീവിക്കുകയാണ്. ചാട്ടം പിഴച്ച കുരങ്ങിനെ പോലെ തള്ളയില്ലാത്ത കാ ക്ക കുഞ്ഞും തനിച്ചു ജീവിക്കുന്നതും അത്ഭുതമുള്ള കാഴ്ച തന്നെ. എന്താണ് കാക്കകളുടെ മനഃശാസ്ത്രമെന്നത് തീർത്തും അജ്ഞാതമാണ്.

കോവിഡ് 19 മഹാമാരി വേഗം തന്നെ നിയന്ത്രണ വിധേയമായി മനുഷ്യരേ യും ഭൂമിയിലെ മറ്റു ജീവ ജാലങ്ങളുടെയും ആവാസ വ്യവസ്ഥ വേഗം തന്നെ സുഗമമാകുമെന്ന് പ്രതീക്ഷിക്കാം

സ്റ്റേ ഹോം, സ്റ്റേ സേഫ്

ജയരാജൻ കൂട്ടായി