വിദ്യാഭ്യാസവും തൊഴിലും .
ആറ്റുപുറത്തെ ഒന്നാമത്തെ സ്കൂൾ മാസ്റ്റർ വാഗ്ദേവി വിലാസ്സം എൽ പി സ്കൂളി ലെ ചക്യാറത്ത് അനന്തൻ മാസ്റ്റർ ആണെന്നും നീർമ്മോത്തു പാഞ്ചാലി ടീച്ചർ ഒന്നാമത്തെ ടീച്ചറാണെന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. വാഗ്ദേവി വി ലാസ്സം എൽ പി സ്കൂളിനു സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതിനാൽ പലയി ടത്തുമായാണ് സ്കൂളും ക്ലാസ്സും പ്രവർത്തിച്ചിരുന്നത്. അങ്ങിനെയിരിക്കുമ്പോ ൾ ചക്ക്യാറത്ത് അനന്തൻ മാസ്റ്റർ സ്വന്തം സ്ഥലം സ്കൂളിനു വേണ്ടി അനുവദി ച്ചു. ആ സ്ഥലത്ത് ഉണ്ടാക്കിയ സ്കൂളാണ് ഇന്നു കാണുന്ന വാഗ്ദേവി വിലാസ്സം എൽ പി സ്കൂൾ. വാഗ്ദേവിയിൽ പഠിച്ച എ ത്രയോ ആയിരം കുട്ടികൾ ലോക ത്തിൻറെ പല ഭാഗത്തുമായി ജോലി ചെയ്യുന്നു. ജാനകി ടീച്ചർ, കുറുപ്പ് മാസ്റ്റർ, അനന്തൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, മാതു ടീച്ചർ, സരോജിനി ടീച്ചർ എന്നി വരായിരുന്നു സ്കൂളിലെ ആ കാലത്തെ ടീച്ചർമാർ.
ഒന്ന് മുതൽ അഞ്ചുവരെ വാഗ്ദേവി വിലാസം എൽ പി സ്കൂളിലോ, അല്ലെങ്കി ൽ കൂരാറ എൽ പി സ്കൂളിലോ,തുടർന്ന് പാറേമ്മലിലുള്ള മൊകേരി ഈസ്റ്റ് യു പി സ്കൂളിൽ ആറും ഏഴും ക്ലാസ്സുകൾ പിന്നെയുള്ള ഹൈസ്കൂൾ പഠനം കൂടുത ൽ പേരും പാനൂർ ഹൈ സ്കൂളിൽ ആയിരുന്നു. കുറച്ചു പേര് പാട്ട്യം സ്കൂൾ, ചു ണ്ടാങ്ങാപോയിൽ ഹൈ സ്കൂൾ അങ്ങിനെ ഓരോ ആളുടേയും സൗകര്യമനു സ്സരിച്ചു ചേരും. പാനൂരിൽ പഠിക്കുന്ന കുട്ടികൾക്ക് പപ്പുവിൻറെ കടയിലെ കിഴങ്ങ് പുഴുക്കായിരുന്നു ഉച്ച ഭക്ഷണം വളരെ പ്രശസ്തമായിരുന്നു പപ്പുവി ൻറെ പീടിക , കുറച്ചു പേർ ചെക്കിക്കുണ്ടിൽ ആനന്ദേട്ടൻ്റെ കടയിലും പോ കും .
കൂടുതൽ പേരും രാവിലെ കുളുത്തതും കഴിച്ചു നടന്നാണ് സ്കൂളിൽ പോയി ക്കൊണ്ടിരുന്നത്. ഉച്ചക്ക് വിശന്നാൽ സ്കൂളിനു മുമ്പിലുള്ള പൈപ്പിൽ നിന്നും വയർ നിറച്ചു വെള്ളം കുടിക്കും, പണം കൊടുക്കേണ്ട ആവശ്യവും ഇല്ല, വൈകുന്നേരം നടന്നു തന്നെ വീട്ടിൽ എത്തിയാണ് എന്തെങ്കിലും ആഹാരം കഴിക്കുക. കുട്ടികളുടെ ബസ് ചാർജ് അഞ്ചു പൈസയായിരുന്നു, അത് ഇല്ലാ ത്തത് കൊണ്ട് നടന്ന് പോകുന്നവർ ധാരാളമായിരുന്നു. സ്കൂ ളിൽ ആവശ്യമു ള്ള പുസ്തകങ്ങളും മറ്റു സ്റ്റെഷ്യനറി സാമഗ്രികളും രാജാബ്രദർസ് എന്ന കട യിൽ നിന്നും വാങ്ങും. ഗോവിന്ദേട്ടനായിരുന്നു രാജാ ബ്രദർസ് കടയുടമ
വൈദ്യുതി വരുന്നതിനു മുമ്പ് വീടുകളിലെല്ലാം മണ്ണെണ്ണ ഒഴിച്ച ചിമ്മിണി വി ളക്കുകളാണ് കത്തിക്കുക, അന്ന് ഈ വിളക്കുകൾക്കു നല്ല വെളിച്ചം ഉള്ളതാ യി തോന്നാറുണ്ട്. ചിമ്മിണി വിളക്കുകളുടെ വെളിച്ചത്തിലാണ് എല്ലാവരും പ ഠിച്ചിരുന്നത, ഇന്നാണെങ്കിൽ കറണ്ട് പോയാൽ പിന്നെ എത്ര എമർജൻസി വി ളക്ക് തെളിച്ചാലും വെട്ടം കിട്ടില്ല. രാത്രിയിൽ പുറത്തു പോകണമെങ്കിൽ വലി യ ഓല ചൂട്ടും കത്തിച്ചു വീശിയാണ് നടക്കുക. വലിയ പണക്കാരുടെ കയ്യിൽ മാത്രമേ ടോർച് ഉണ്ടാകു. അടുപ്പിൽ തീ കത്തിക്കുവാൻ അടുത്ത വീട്ടിൽ പോയി മടലിൽ തീ വാങ്ങും . പേപ്പറും ഓലയും മടലിലെ തീയിൽ വച്ചു ഊതി കത്തിച്ചു വീടുകളിലെ അടുപ്പിൽ തീ കൂട്ടും. വൈദ്യുതി ഇല്ലാതെ കത്തുന്ന തെരുവ് വിളക്കുകൾ അപൂർവ്വമായി ചിലയിടങ്ങളിൽ കാണാറുണ്ട്. അങ്ങി നെ ഒന്ന് നടമ്മൽ പാലത്തിനടുത്ത് ഉണ്ടായിരുന്നു.
വാച്ചാലി കേളേട്ടൻ ആറ്റുപുറത്ത് ഒന്നാമത്തെ പലചരക്കു കട തുടങ്ങിയതെ ന്നതും കേട്ടറിവ് മാത്രം നേരിൽ കണ്ടിട്ടില്ല, കേളേട്ടൻ പ്രായമായപ്പോൾ വാച്ചാ ലി നാണു ഏട്ടൻ കടയുടെ ചുമതല ഏറ്റെടുത്തു. രണ്ടാമത്തേത് എടുപ്പിൽ രാ ഘവേട്ടനും, മൂന്നാമതായി ചെരുപ്പറ്റ മൂലയിൽ ദാമു ഏട്ടനും കട തുടങ്ങി. പല ചരക്കിൻറെ കൂട്ടത്തി ൽ ചായയും, പുട്ടു, വെള്ളയപ്പം, കായുണ്ട, ഇങ്ങിനെ പ ലതരം പലഹാരങ്ങളും ഉണ്ടാകും. കൂരാറ വയലിൽ കൃഷി പണിയുടെ സീസ ൺ തുടങ്ങുബോൾ ദാമു ഏട്ടൻ്റെ കടയിൽ നല്ല തിരക്കുള്ള കച്ചവടം ഉണ്ടാ കും. സഹായത്തിന് രാവിലേയും വൈകുന്നേരവും ഭാര്യയും ഉണ്ടാകും. വീ ട്ടിൽ എത്ര ചായ കുടിച്ചാലും കടയിലെ ചായ കുടിക്കുകയെന്നതു നാട്ടുകാ രുടെ ഒരു ശീലമായിരുന്നു. അത് കൊണ്ട് ഒട്ടുമിക്ക ചായക്കടകളിലും നല്ല കച്ചക്കടം നടക്കാറുണ്ട്.
ആയിരത്തി തൊ ള്ളായിരത്തി തൊണ്ണൂറ്റി എട്ടു ജൂണ്‍ ഇരുപത്തിയെട്ടിനു ചെ രുപ്പറ്റ മൂലയിൽ ദാമു ഏട്ടൻ ഹൃദയസ്തംഭനം മൂലം മരിച്ചപ്പോൾ ആറ്റുപുറത്തി ന്, പ്രത്യേകിച്ചു കൂരാറ വയലിലെ പണി ചെയ്യുന്നവരെ സംബന്ധിച്ച് അത് ഒ രു വലിയ ആഘാതമായിരുന്നു. എത്രയോ കാലം എത്രയോ ആളുകൾ വയലി ലെ പണികൾക്കിടയിൽ അൽപ്പം വിശ്രമിക്കാനും, വിശപ്പുമാറ്റാ നും, പോകാ റുള്ള കട പിറ്റേ ദിവസ്സം മുതൽ അനാഥമായി, ആറ്റുപുറത്തെ ആളുകൾ വൈ കുന്നേരങ്ങളിൽ ഒത്തു കൂടുകയും, കുശലം പറയുകയും, പത്രം വായിക്കുക യും, നേരം പൊക്കിനുമായി ഇരിക്കാറുള്ള കട പിന്നീട് ഒരിക്കലും തുറന്നിട്ടി ല്ല. എല്ലാവർക്കും സ്വന്തം വീട് പോലുള്ള ഒരു ബന്ധമായിരുന്നു ദാമു ഏട്ട ൻറെ കടയുമായി ഉണ്ടായിരുന്നത്. വർഷാ വർഷങ്ങളിൽ ഓല മാറ്റി കെട്ടാ ത്തതിനാൽ കുറച്ചു കാലങ്ങൾക്ക് ശേഷം കട മഴയിലും കാറ്റിലും പെട്ട് തക ർന്ന് പോകുകയും ചെയ്തു.
ആറ്റുപുറത്തു ഒന്നാമതു വാഹനം വാങ്ങിയത് കാളയാറമ്പത്ത് ഗോവിന്ദൻ നാ യരായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ കെ എൽ കെ 710 റെജിസ്ട്രേഷൻ നമ്പർ ജീപ്പ് വാങ്ങിയാതായിരുന്നു അത്. പറമ്പ് നന യ്ക്കാൻ പമ്പ് ഒന്നാമതായി മാണിയത്താനും, രണ്ടാമത് ഗോവിന്ദൻ നായരും തുടർന്ന് അനന്തൻ മാസ്ററും, മുല്ലോളി രോഹിണിയമ്മയും, നന്ത്യത്ത് കു ഞ്ഞിമ്മാതയമ്മയും, അങ്ങിനെ എല്ലാ വീടുകളിലും പമ്പ് സർവ്വ സാധാരണമാ യി. മണ്ണെണ്ണയിലായിരുന്നു അന്നൊക്കെ പമ്പ് പ്രവർത്തിച്ചിരുന്നത്. ഇടക്ക് മ ണ്ണെണ്ണക്ക് ക്ഷാമം നേരിടുകയാൽ വൈദ്യുതിക്ക് അപേക്ഷിക്കുക എന്ന ആ ശയം ഉണ്ടായി കെ എസ് ഇ ബി ജീവനക്കാരായിരുന്ന ഉതിരുമ്മൽ കുഞ്ഞിരാ മൻ നായരുടേയും കോറോത്ത് നാണുഏട്ടൻറെയും സഹായത്തോടെ എല്ലാവ രും ചേർന്ന് വൈദ്യുതിക്ക് അപേക്ഷ നൽകി. അങ്ങിനെ ആയിരത്തി തൊ ള്ളായിരത്തി എണ്‍പതിൽ ആറ്റുപുറത്തു ആദ്യമായി വൈ ദ്യുതി എത്തി.
മൊകേരി പഞ്ചായത്തിൽ തന്നെ ഏറ്റവും വലിയ വീട് വലിയ കുനിയിൽ ഗോപാലേട്ടൻ്റെതായിരുന്നു. കൂരാറ വയലിൻറെ കിഴക്കേ കരയിൽ മൂന്നു നി ലകളിലായി പറമ്പ് നിറയെ നിറഞ്ഞും, അംബര ചുംബിയുമായി കിടക്കുന്ന വീട് കാണേണ്ട കാഴ്ച തന്നെയായിരുന്നു. വിസ്താരവും, ഉയരവും കൊണ്ട് വീട് ഒരു മഹാ സംഭവമായിരുന്നു. കൂരാറ വയലിൻറെ പടിഞ്ഞാറെയറ്റത്തു നിന്ന് കിഴക്കോട്ടു നോക്കിയാൽ ഗോപാലേട്ടൻറെ വീട് മാത്രമാണ് കണ്ണിൽ പെടുക യുള്ളൂ. കടയപ്പ്രം മഹാഗണപതി ക്ഷേത്രത്തിനും, കൊങ്കച്ചി ദേവി ക്ഷേത്ര ത്തിനും ഇടയിലുള്ള ഒരു "നോക്കിനു" വീടിൻറെ ഉയരം തടസ്സ മാകുന്നുവെ ന്നു പ്രശ്നം വെപ്പിൽ തെളിയുകയാലാണ് വീട് പൊളിച്ചു മാറ്റിയ തെന്നാണ് ഗോപാലേട്ടൻറെ ബന്ധുക്കളിൽ നിന്നും കിട്ടിയ വിവരം .
ചിറമ്മൽ അബ്ദുള്ള ഇക്കയാണ് ആറ്റുപുറം കൂരാറ, ഭാഗങ്ങളിൽ ഇറച്ചി കച്ചവ ടം നടത്തിയിരുന്നത്.പെരുന്നാൾ, ഓണം, വിഷു പോലുള്ള എല്ലാ വിശേഷ ദിവസ്സത്തിനും, മറ്റു അവധി ദിവസ്സങ്ങളിലുമാണ് ഇറച്ചി വെട്ടുക. വീടുകളി ൽ വളർത്തുന്ന മുട്ടനാടുകളെ വിലക്കെടുത്ത് ഇറച്ചിയാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. കല്യാണം കഴിഞ്ഞുള്ള സൽക്കാരങ്ങളിൽ അടക്കം അ ബ്ദുള്ളയിക്കയോട് മുൻ കൂറായി ഏൽപ്പിച്ചു ഇറച്ചി വാങ്ങാറുണ്ട്. വിവാഹ ആ ഘോഷങ്ങളിൽ ഇന്നത്തെ പോലെ ഇറച്ചിക്കറിയോ ബിരിയാണിയോ ഉണ്ടാ കാറില്ല. വർഷങ്ങളിൽ ഒന്നോ രണ്ടോ ദിവസമേ ഇറച്ചി വാങ്ങുകയുള്ളൂ, അത് ആട്ടിറച്ചിയുമായിരുന്നു. കോഴിയിറച്ചി കടകൾ എവിടെയും ഇല്ലായിരുന്നു. വീടുകളിൽ വളർത്തുന്ന കോഴിക്ക് കനത്ത വിലകൊടുക്കണമായിരുന്നു. അത് കൊണ്ട് സാധാരണക്കാരന് കോഴി ഇറച്ചി ഒരിക്കലും കഴിക്കാൻ പറ്റിയി രുന്നില്ല.
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്ന് സെപ്റ്റംബർ പതിനേഴു, പ തിവുപോലെ ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞു വയലിൽ സ്വന്തം കൃഷി നോക്കാനും വെള്ളം നനക്കാനും പോയ പൊക്കേട്ടൻ (ഊവിൽ പാടശ്ശേരി പൊക്കൻ) നേരം ഇരുട്ടിയിട്ടും തിരിച്ചു വരാതിരുന്നപ്പോൾ മക്കളുടെയും അ യൽ വാസികളുടേയും അന്വേഷനത്തിനൊടുവിൽ വയലിന് നടുക്കുള്ള വാഴ ത്തോട്ടത്തിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയ സ്തംഭനം കൂടുതൽ ആ ർക്കും അറിഞ്ഞു കൂടാത്ത അപൂർവ രോഗമായിരുന്നു, ഇന്നത്തെ പോലെ സ ർവ സാധാരണമല്ലായിരുന്ന്. മരിച്ചു കിടന്നതിനടുത്തുള്ള വഴത്തടങ്ങളെല്ലാം നനഞ്ഞിരിക്കുകയുമായിരുന്നു, അത് കൊണ്ട് തന്നെ വാഴ നനച്ചു കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചതെന്നും മനസ്സിലായി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടു, ഓഗസ്റ്റ് മൂന്നാം തിയ്യതി ഗോ വിന്ദൻ നായരുടെ ഭാര്യ മാതുവമ്മയും, ദുഖവും, പ്രാരബ്ദ്ധങ്ങളും ഇല്ലാത്ത ലോകത്തേക് ഹൃദയ സ്തംഭനം മൂലം യാത്രയായപ്പോൾ മാതുവമ്മയുടെ ജീവി ച്ചിരിക്കുന്ന നാല് മക്കളോടൊപ്പം എട്ടു പശുക്കളും അനാധമാവുകയായിരു ന്നു. ആറ്റുപുറത്ത് ഏറ്റവും കൂടുതൽ കന്നുകാലികളെ വളർത്തിയതും പാൽ കച്ചവടം നടത്തിയതും മാതുവമ്മയായിരുന്നു. എട്ടു പശുക്കൾ, രണ്ടു കാളക ൾ, അഞ്ചു ആടുകൾ, ഇതെല്ലാം മതുവമ്മക്ക് സ്വന്തമായി ഉണ്ടായിരുന്നു. പാ ത്തിപ്പാലം, പത്തായക്കുന്നു, കൊട്ടയോ ടി, ഓട്ടച്ചി മാക്കൂൽ, മൌവ്വചേരി, കോങ്ങാറ്റ ഭാഗങ്ങളിലുള്ള ചായക്കടകളിലെല്ലാം പാൽ എത്തിച്ചിരുന്നത് മാതുവമ്മയായിരുന്നു.
ജനങ്ങളെ വിവരങ്ങൾ അറിയിക്കാൻ ഇന്നുള്ളത് പോലെ മാധ്യമങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലായിരുന്ന ആ കാലങ്ങളിൽ ഓട്ടു കിണ്ണത്തിൻറെ പിറ കിൽ വടികൊണ്ടടിച്ചു ഒച്ചയുണ്ടാക്കിയാണ് ആളുകളെ കൂട്ടുക, ഒച്ച കേട്ട് ആ ളുകൾ ഓടിക്കൂടുമ്പോൾ പഞ്ചായത്തിൽ നിന്നും നികുതി പിരിക്കാൻ വരുന്ന വിവരവും അല്ലെങ്കിൽ നാട്ടിലെ മറ്റു പൊതുജന അറിയിപ്പും പരസ്യപ്പെടു ത്തുകയായിരുന്നു പതിവ്. നേരിൽ കണ്ടില്ലെങ്കിലും പഴമക്കാർ പറഞ്ഞു കേട്ട അറിവാണ് ഇത്. ഏതു കാര്യവും ജനങ്ങളെ അറിയിക്കുവാൻ വേറെ മാർഗ ങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ തന്നെ ഇങ്ങിനെയൊരു സംവിധാന മുണ്ടായിരുന്നതായി അന്യ സംസ്ഥാനക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഇന്നുള്ളത് പോലെ ഡോക്ടർമാരൊന്നും ആ കാലങ്ങളിൽ ഉണ്ടായിരുന്നില്ല. ഇ ന്നത്തെ പോലെ ഇത്രയും രോഗികളും ഇല്ലായിരുന്നു. ആകെ കേൾക്കാറുള്ള ത് രണ്ട് ഡോക്ടർമാരുടെ പേരുകളാണ്. ടി കെ എന്ന ചുരുക്കപ്പേരിൽ അറിയ പ്പെട്ടിരുന്ന ടി കെ നാരായണൻ, കെ ടി പി എന്ന മറ്റൊരു ഡോക്ടറും. കൂടുതൽ പേരും ആയുർവേദ ചികിൽസ്സയെയായിരുന്നു ആശ്രയിച്ചിരുന്നത്. രണ്ടു ആ യുർവേദ വൈദ്യന്മാരായിരുന്നു ആറ്റു പുറത്തു ഉണ്ടായിരുന്നത്. ചൂര്യൻ കു ഞ്ഞാപ്പു വൈദ്യരും, വലിയ കൊല്ലേരി ഗോവിന്ദൻ വൈദ്യരുമായിരുന്നു ര ണ്ടു പേർ. വീടുകളിൽ പോയി പരിശോധിച്ചാണ് വൈദ്യന്മാർ ചികിൽസ്സ നട ത്തിയിരുന്നത്. കൂരാറ വായനശാല പടിഞ്ഞാറേ മൊകേരി ഭാഗങ്ങളിൽ കള ത്തിങ്കൽ ഗോപാലൻ വൈദ്യരായിരുന്നു, കുറച്ചു കാലങ്ങൾക്ക് ശേഷം കക്ക റയിലെ വലിയപറമ്പത്ത് കുമാരൻ വൈദ്യർ കൂരാറയിൽ ആയുർവേദ മരുന്ന് കടയും ചികിൽസയും തുടങ്ങി. കഴുങ്ങും വെള്ളിയിൽ ഗോവിന്ദൻ വൈദ്യർ
ആറ്റുപുറത്തു നിന്നും ഒന്നാമതായി അലോപ്പതി ഡോക്ടറായത് വാച്ചാലി കു മാരൻ ഗുമസ്തൻറെ മകൻ സദാനന്ദൻ ആയിരുന്നു. ആയുർവേദവും, കടയപ്പ്രം തെരുവിലെ കൃ ഷ്ണൻ കമ്പൌണ്ടറുടെയും, മോകെരിയിലെ കുഞ്ഞിരാമൻ ക മ്പൌണ്ടറുടേയും ചികിൽസ്സയുമായിരുന്നു നാട്ടുകാർ കൂടുതലായും ആശ്ര യിച്ചിരുന്നത് തേടാറുണ്ട്. അപൂർവമായി മാത്രമേ അലോപ്പതി ഡോക്ടറുടെ അടുത്ത് പോകാറുള്ളൂ. ടി കെ എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന ടി കെ നാരായണനും, കെ ടി പി എന്ന ഡോക്ടറുടെ പേരുമാണ് പറഞ്ഞു കേട്ടിരു ന്നത്. ഇപ്പോൾ അലോപ്പതി പോലെ തന്നെ ആയുർവേദ ഡോക്ടർമാരും, ആ ശുപത്രികളും പലയിടത്തും ഉണ്ടായി.
ആറ്റുപുറത്തെ ഓർമ്മയിലുള്ള ഒന്നാമത്തെ കളരി തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിൽ ആയിരുന്നു. ചെറോളി നാണിയമ്മയു ടെ പറമ്പിൽ നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായി തുടങ്ങിയ കളരിയുടെ മുഖ്യ ഗുരു താവുപുറത്തു കുഞ്ഞിരാമൻ ഗുരുക്കളായിരുന്നു. ശി ഷ്യനായ പുത്തൻ പീടികയിൽ ജയൻ ഗുരുക്കളും സഹായിയായി എപ്പോഴും കൂടെയുണ്ടാവും. കുറച്ചു വർഷങ്ങൾക്ക് ശേഷം കളരി അവിടെ നിന്നു പോയ തിൽ പിന്നെ ആറ്റുപുറത്തു ഇത് വരെ വേറെ കളരി ഉണ്ടായിട്ടില്ല. ഇപ്പോൾ ക ളരി പോലുള്ള നാടൻ കലകളിലൊന്നും കുട്ടികൾക്ക് പണ്ടത്തെ പോലെയു ള്ള താൽപ്പര്യവും ഇല്ല.
ആറ്റുപുറത്ത് പലർക്കും ഇപ്പോൾ അറിയാൻ സാധ്യതയില്ലാത്ത ഒരാളായിരു ന്നു ഒറ്റക്കണ്ടത്തിൽ കുങ്കിച്ചിയമ്മ. കുങ്കിച്ചിയമ്മക്ക് ഒരേയൊരു മകൾ മാത്ര മായിരുന്നു. കുങ്കിച്ചിയമ്മയേക്കാൾ മുമ്പേ മകൾ മരണപ്പെട്ടു. മകളുടെ മരണ ശേഷം തനിച്ചായ കുങ്കിച്ചിയമ്മ അടുത്തുള്ള വീടുകളിലെല്ലാം ഓല മടയാ നും മറ്റു വീട്ടു ജോലികളും ചെയ്തുമാണ് ജീവിച്ചിരുന്നത്. പ്രാതലും ഉച്ച ഭക്ഷ ണവും ജോലിക്കു പോകുന്ന വീ ട്ടിൽ നിന്നും നടക്കും. പലപ്പോഴും രാത്രിക്കു ള്ള ഭക്ഷണവും പോരുമ്പോൾ പൊതിഞ്ഞു കൊണ്ട് വരും. ഓല മടഞ്ഞാൽ കിട്ടുന്ന കൂലി സ്വന്തം തലയണയുടെ വശത്തായി തുന്നി ചേർത്തുണ്ടാക്കി യ ചെറിയ സഞ്ചിയിൽ സൂക്ഷിക്കും. സഞ്ചി പിന്ന് കുത്തി അടച്ചു വയ്ക്കും പല മാസ്സങ്ങളും വർഷങ്ങളും, പല പതിറ്റാണ്ടുകളും ഇതു തുടർന്നുകൊണ്ടു മിരുന്നു. ആരെങ്കിലും കൊടുക്കുന്ന പഴയ മുണ്ടും വസ്ത്രങ്ങളും ഉടുക്കും. കി ട്ടുന്ന പണമെല്ലാം തലയിണയിൽ സൂക്ഷിക്കും. അടുത്ത ബന്ധുക്കളോ മക്ക ളോ ഇല്ലാതിരുന്ന അവർ ജോലി ചെയ്തുകൊണ്ടുമിരുന്നു. എന്തിനു വേണ്ടിയെ ന്നോ ആർക്ക് വേണ്ടിയെന്നോ അറിയാതെ കുങ്കിച്ചിയമ്മ പണം സൂക്ഷിച്ചു കൊണ്ടേയിരുന്നു.
പ്രായവും അസുഖവുമായപ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥ വ ന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചു മരുന്നുകൾ കൊടു ത്തു തിരിച്ചയച്ചു. പിറ്റേ ദിവസ്സം കടയപ്പ്രം തെരുവിലുള്ള ഒരു ബന്ധു എത്തു കയും ആളുടെ വീട്ടിലേക്ക് കൊണ്ടുപോകുവാനും തീരുമാനിച്ചു. നാട്ടുകാർ എല്ലാവരും ഒത്തു കൂടി താങ്ങിയെടുക്കാൻ തുടങ്ങുമ്പോൾ തലയണ പിടി വി ടാതെ മുറുക്കി പിടിക്കുകയായിരുന്നു. സംസാരിക്കാനുള്ള ശേഷി നഷ്ടമായി രുന്നെങ്കിലും നല്ല ഓർമ്മ ശക്തി ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് ബലമാ യി തലയണ പിടിച്ചു വാങ്ങിയപ്പോൾ കനത്ത ഭാരം തോന്നുകയാൽ തുറന്നു നോക്കി. സഞ്ചിയിൽ ബ്രിട്ടീഷ് ഭരണ കാലം മുതലുള്ള നോട്ടുകളും നാണയ ങ്ങളുമടക്കം ഒരു വൻ തുക തന്നെ ഉണ്ടായിരുന്നു. പല നോട്ടുകളും നാണയ ങ്ങളും നിലവിലില്ലാത്തതും ചെറുപ്പക്കാരായവർ മുമ്പ് കണ്ടിട്ടുപോലും ഇല്ലാ ത്തതുമായിരുന്നു, പല നോട്ടുകളും തലയണയിലെ എണ്ണമയവും ഈർപ്പവും കാരണം കീറിയ നിലയിലുമായിരുന്നു !!!!!!!!!!!!
ചെത്ത് തൊഴിലാളികൾ, നെയ്ത്തു കാർ, ബീഡി തൊഴിലാളികൾ, പെരുതേ രി പണിക്കാർ , കൃഷിപ്പണിക്കാർ, മറ്റു കൂലിപ്പണിക്കാരുമായിരുന്നു ആറ്റുപു റത്തു കൂടുതലും ഉണ്ടായിരുന്നത്. കൽപ്പണിക്കാരിൽ എടുത്തു പറയേണ്ട പേരു ചെരുപ്പറ്റ മൂലയിൽ ആണ്ടി മേസ്ത്രി എന്ന സി എൻ കുമാരൻ മേസ്ത്രി യാണ്, ആറ്റുപുറത്തെ പഴയ കാലത്തെ കൂടുതൽ വീടുകളും ആണ്ടി മേ സ്ത്രിയുടെയും അനുജൻ രാഘവൻ മേസ്ത്രിയുടേയും കൈകൾ കൊണ്ട് നി ർമ്മിച്ചവയായിരുന്നു. അങ്ങേപ്പീടികയിൽ കുമാരൻ മേസ്ത്രിയും, പാറയുള്ള തിൽ രാമുണ്ണി മേസ്ത്രീയും,മുല്ലോളി കൃഷ്ണൻ മേസ്ത്രിയും കൂരാറയുടേയും മൊകേരിയുടേയും സൃഷ്ടാക്കൾ ആയിരുന്നു. ഇവരെല്ലാം ഇന്ന് ജീവിച്ചിരിപ്പി ല്ല എങ്കിലും അവരുടെ കരവിരുതിൽ പണിത ഒരുപാട് വീടുകൾ പലഭാഗങ്ങ ളിലായി നിലവിലുണ്ട്. രണ്ടായിരത്തി നാല് ഓഗസ്റ്റ് പതിനൊന്നിനു ആണ്ടി മേസ്ത്രിയുടെ മരണത്തോടെ ആറ്റുപുറത്തെ കല്പണിക്കാരുടെ പഴയ തലമുറ അവസാനിച്ചു.
സീസണിൽ മാത്രം ഉണ്ടാകുന്ന പണിയായിരുന്നു പുര കെട്ട് പണി, നല്ലാക്കൻ ഗോവിന്ദേട്ടൻ, ചാമാളി കുഞ്ഞിരാമേട്ടൻ, മുതുവന രാഘവേട്ടൻ, നടമ്മൽ കു ഞ്ഞിക്കണ്ണേട്ടൻ , തുണ്ടി തയ്യുള്ളതിൽ ബാലേട്ടൻ, പൊക്കയിൻറെവിടെ രാ ഘവേട്ടൻ തുടങ്ങിയവരാണ് പുര കെട്ടു പണി ചെയ്തിരുന്നത്. ആശാരി പണി കൾ കടയപ്പ്രം തെരുവിലെ ഗുരുക്കൾ എന്ന പേരിലറിയപ്പെട്ടിരുന്ന തമ്പായി ആശാരിയും അനുജൻ ശങ്കു ആശാരിയും, ബാലൻ ആശാരിയും കുമാരൻ ആശാരിയും, നാരായണൻ ആശാരിയുമൊക്കെ ആറ്റുപുറത്തെയും മൊകേ രിയിലേയും പരിസര പ്രദേശങ്ങളിലേയും വീടുകളുടെ പണികൾ ചെയ്തിട്ടു ണ്ട്. കുറ്റിയടിയും, ഹോമവുമൊക്കെ തമ്പായി ആശാരി എന്ന ഗുരുക്കളാണ് ചെയ്തിരുന്നത്. അന്നത്തെ ആറ്റുപുറത്തിൻറെ സൃസ്ടാക്കളായിരുന്ന കൽപ്പണി ക്കാരും, മരപ്പണിക്കാരും എല്ലാം ഇന്ന് ഓർമ്മകളിൽ മാത്രം.
അടക്കയും കുരുമുളകുമൊക്കെ ഉണ്ടായിരുന്നെങ്കിലും തേങ്ങയായിരുന്നു ആറ്റുപുറത്തുകാരുടെ മുഖ്യ വരുമാന മാർഗ്ഗം. തേങ്ങ പാട്ടം എന്നും പറിച്ചെണ്ണ മെന്നും രണ്ടു വിധത്തിലാണ് വിൽപ്പന കൂടുതലും നടത്തിയിരുന്നത്. പെണ്‍ കുട്ടികളുടെ കല്യാണം പോലുള്ള ആവശ്യങ്ങൾ വരുമ്പോൾ ഒന്നിച്ചു കുറെ പണം ആവശ്യമായി വരും. അങ്ങിനെയുള്ള അവസ്സരങ്ങളിൽ തേങ്ങ പാട്ടമാ യി കൊടുക്കും. ചിലപ്പോൾ രണ്ടും മൂന്നും വർഷങ്ങളിലേക്കുള്ള തേങ്ങാ പ ണം മുൻകൂറായി വാങ്ങാറുണ്ട്. പാട്ടവും പറിച്ചെണ്ണവുമൊക്കെ എടുക്കുന്നവ ർ മാന്യമായ വില ന ൽകാറുണ്ട്. ചില സന്നർഭങ്ങളിൽ പാട്ടം എടുത്തവർക്ക് നഷ്ടം സംഭവിക്കാറുമുണ്ട്. മാസ്സത്തിൽ ഒരിക്കൽ ആണ് "തെങ്ങ് കേട്ട്" നടക്കു ക. തെങ്ങോല വെട്ടിയെടുത്തു കൊട്ടകൾ മടഞ്ഞുണ്ടാക്കും. കൊട്ട കൊണ്ട് പൊതിഞ്ഞു കരിക്കിനെ മരം കൊത്തിയിൽ നിന്നും സംരക്ഷിക്കും, കരിക്ക് കൊത്തി വെള്ളം വലിച്ചു കുടിക്കുന്ന പക്ഷിയാണ് മരം കൊത്തി. കേരള ത്തിൻറെ പല ഭാഗത്തും തെങ്ങുകളെ ബാധിച്ച മണ്ടരി രോഗം കാരണം പാട്ടം എടുത്തവർക്ക് തേങ്ങ കച്ചവടം നഷ്ടമാവുകയുംഅതോടെ പാട്ടവും പറിച്ചെ ണ്ണവും നാട് നീങ്ങുകയായിരുന്നു.
കേളു മാസ്റ്റ്രറുടെയും സി പി യുടെയും കടകളായിരുന്നു കൂരാറയിലെ ആദ്യ കാലത്തെ പലചരക്കു കടകൾ, കുറച്ചു കാലങ്ങൾക്ക് ശേഷം തണ്ട്യൻ അബ്ദു ള്ളയിക്കയും ഒരു കട തുടങ്ങി. പറമ്പത്ത് ആണ്ടി ഏട്ടൻ ചായക്കടയും, ഗോവി ന്ദൻ വൈദ്യർ റേഷൻ കടയും, അബുബക്കറുടെ മിട്ടായി കടയും സി പി ഗോ പാലൻ മേസ്ത്രിയുടെ തുണിക്കടയും തുന്നൽ കടയും ഉണ്ടായിരുന്നു. പ്രദേശ വാസികൾക്ക് രണ്ടു റേഷൻ കടകളാണ് ഉണ്ടായിരുന്നത്. ഒന്ന് കൂരാറയിൽ ഗോവിന്ദൻ വൈദ്യരും, വേറൊന്ന് കടയപ്പ്രം തെരുവിൽ നള്ള വീട്ടിൽ കു ഞ്ഞി മൂസ്സ ഇക്കയുമാണ് നടത്തിക്കൊണ്ടിരുന്നത്. അരി, പഞ്ചസ്സാര, മണ്ണെണ്ണ, ഗോതമ്പ്, വിശേഷ ദിവസ്സങ്ങൾ വരുമ്പോൾ റവ, മൈദ എല്ലാം ന്യായ വിലയി ൽ കിട്ടും. ദാരിദ്ര്യം നടമാടുന്ന കാലത്ത് ന്യായവില ഷാപ്പുകൾ ജനങ്ങൾക്ക് വ ളരെ ആശ്വാസ്സമായിരുന്നു.
തുണിക്കടയുടെ മുകളിൽ ആയിരുന്നു കൂരാറ പോസ്റ്റ് ഓഫീസ്. ഗോപാലൻ മേസ്ത്രി തന്നെയായിരു ന്നു കൂരാറയിലെ പഴയ കാല പോസ്റ്റ് മാസ്റ്റർ. പോസ്റ്റു മാൻ സൈക്ലിളിൽ കത്തുകൾ എടുത്തു വരും, എല്ലാ കത്തുകളിലും സീൽ അടിക്കും, തപ്പാൽ ശിപായി കുഞ്ഞിരാമേട്ടനാണ് സീൽ അടിക്കുക. സീൽ അടിച്ചു കഴിഞ്ഞാൽ കത്തുകളുമായി പോസ്റ്റ്‌ഓഫീസിൻറെ കോണിയിൽ പകുതി വരെ ഇറങ്ങി നിൽക്കും, ഓരോ കത്തുകളായി എടുത്തു പേര് വായി ക്കും, പാറാട്ട് അബു, കൂട്ടായി ജാനകി, കുനിയിൽ ദേവി, തൈപറമ്പത്ത് മമ്മു, അങ്ങിനെ വായിച്ചു കൊണ്ടിരിക്കും. താഴെ കാത്തു നിൽക്കുന്നവർ കയ്യോ ടെ കത്ത് വാങ്ങിയെടുക്കും, ബാക്കി വരുന്ന കത്തുകളുമായി കുഞ്ഞിരാമേ ട്ടൻ വീട് വീടാന്തരം കയറിയിറങ്ങി കത്തുകളുടെ ഉടമസ്ഥരെ ഏൽപ്പിക്കും.
വിവാഹവും അച്ഛൻ, അമ്മയടക്കം അടുത്ത ബന്ധുക്കൾ മരിച്ചാൽ പോലും ക മ്പിയടിയും കത്തയച്ചു മാണ് വിവരങ്ങൾ അറിയിച്ചിരുന്നത്.!!!!!! ഇത് കേരള ത്തിൽ അങ്ങോളമിങ്ങോളം ഒരു കാലത്ത് നിലവിലിരുന്ന തപാൽ സാമ്പ്രദാ യത്തിൻ്റെ ചരിത്രമായിരുന്നു. ഇൻറർനെറ്റും, ഈ മെയിലും, ഫോണ്‍ വിളിയു മില്ലാതിരുന്ന കാലത്തെ ജനങ്ങളുടെ ജീവിതത്തിൻറെ അവിഭാജ്യ ഘടകമാ യിരുന്നു തപ്പാൽ സമ്പ്രദായം. മാതാപിതാക്കളുടെ,അല്ലെങ്കിൽ മക്കളുടെ, മറ്റു ഉടയവരുടെ മരണ വാർത്ത പിറ്റേ ദിവസ്സമൊ, അല്ലെങ്കിൽ രണ്ടു ദിവസ്സങ്ങൾ ക്ക് ശേഷമൊക്കെയാണ് മക്കൾ അല്ലെങ്കിൽ മാതാപിതാക്കൾ അറിഞ്ഞിരു ന്നത്.
കൂരാറ കുന്നുമ്മൽ ക്ഷേത്രത്തിലേയും, മണ്ടോളയിൽ ക്ഷേത്രത്തിലേയും ക തിരൂർ കാവിലേയും തിറമഹൊൽസ്സവം നാടിൻറെ ആഘോഷമായിരുന്നു. തിറയടുക്കാറാകുമ്പോൾ വീട് വെള്ള വലിച്ചു ഭംഗിയാക്കും, കുന്നുമ്മൽ ക്ഷേത്രത്തിലേക്കും കതിരൂർ കാവിലേക്കും പല വീടുകളിൽ നിന്നും കല ശം നേർച്ചയുണ്ടാകാറുണ്ട്. രണ്ടു ദിവസ്സങ്ങൾക്ക് മുമ്പ് തന്നെ മുറ്റത്തു ഒരു ചെ റിയ പന്തൽ കെട്ടി അതിനകത്ത് കലശ പൂജ തുടങ്ങും, രാവിലേയും , ഉച്ച ക്കും, സന്ധ്യക്കുമായി മൂന്നു നേരം നടക്കുന്ന പൂജകളിൽ പ്രസാദം കിട്ടും. ക ലശം ചുമക്കാൻ വ്രതമെടുക്കുന്ന ആൾ കുളുത്താറ്റിയവരെന്ന് അറിയപ്പെടും വെള്ളാട്ട ദിവസ്സം താലപ്പൊലിയും ചെണ്ട മേളവുമായി അടിയറഘോഷ യാ ത്ര ക്ഷേത്രങ്ങളിക്ക് പോകും.
കുന്നുമ്മൽ ക്ഷേത്രത്തിലും മണ്ടോളയിലും മൂന്നു ദിവസ്സവമാണ് തിറ. തിറ ദിവസ്സം വീടുകളിൽ വലിയ ആഘോഷങ്ങൾ നടക്കും. കതിരൂർ കാവിൽ മൂ ന്നു ദിവസ്സത്തെ തിറയാണെങ്കിലും ഏഴു ദിവസ്സങ്ങൾ നീണ്ടു കിടക്കുന്ന ചട ങ്ങുകളാണ്. ആറാം ദിവസ്സം വൈകുന്നേരം ചെറിയ തമ്പുരാ ട്ടിയുടെ തെയ്യം കെട്ടുന്ന ആൾ വരുകയും കുളികഴിഞ്ഞു പൂങ്കാവനത്തിൽ അന്തിയുറങ്ങുക യും പിറ്റേന്ന് കാലത്ത് ഉണർന്ന് കുളി കഴിഞ്ഞു തമ്പുരാട്ടിയുടെ വേഷവുമ ണിഞ്ഞു മുളകെറിയൽ ആരംഭിക്കും. പൂങ്കാവനത്തിൽ മുളകെറിയുന്നതോ ടെയാണ് ആ വർഷത്തെ തെയ്യം തിറക്ക് പരിസമാപ്തി ആകുന്നത്.
കൊങ്കച്ചിക്കുന്നിൽ ഭഗവതി ക്ഷേത്രം പണ്ട് ഇല്ലായിരുന്നു. പിന്നീട് വന്നതാണ്. പണ്ട് കാലത്ത് കോങ്ങാറ്റയിലുള്ള പായാടത്തു ഇല്ലത്ത് തിറ നടക്കുന്ന കാലം, ഇല്ലത്ത് നിന്നും ചാമുണ്ടി തുള്ളിക്കൊണ്ട് കൊങ്കച്ചി കുന്നിലേക്ക് ഓടി വരും, ചെണ്ടക്കാരും, മേളക്കാരും അനുഗമിക്കും. കുന്നിൽ വന്നു കൈതച്ചെടി വേ രോടെ വാള് കൊണ്ട് പറിച്ചെടുക്കും. പറിച്ചെടുത്ത കൈതയും ചുമലിലേറ്റി തിരിച്ചു ക്ഷേത്രത്തിലേക്ക് പോകും. കൈതച്ചെടി ക്ഷേത്രത്തിൽ സമർപ്പി ക്കും. കാണുവാൻ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും കുട്ടികളും, വലിയവ രും കൂട്ടത്തോടെ കൊങ്കച്ചിയിലേക്ക് എത്തിച്ചേരും. കൈത ചാമുണ്ടി എന്ന പേരിലാണ് ഈ തെയ്യം അറിയപ്പെട്ടിരുന്നത്.
ജനങ്ങൾക്ക് കൊട്ടയോടി, കൂത്ത്പറമ്പ് ഭാഗത്ത് പോകണമെങ്കിൽ പാത്തിക്ക ൽ വരേയും തലശ്ശേരിയിലോ മറ്റു ഭാഗങ്ങളിലോ പോകാൻ ബസ്സ് കിട്ടണമെ ങ്കിൽ ചമ്പാട് വരെയും നടക്കണമായിരുന്നു. എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പാനൂർ കോപ്പാലം വഴി തലശ്ശേരിക്കും, പാനൂർ അഞ്ചാം മൈൽ കതി രൂർ വഴി തലശ്ശേരിക്കും ബസ്സ് ഉണ്ടായിരുന്നു, ഇന്നത്തെ അപേക്ഷിച്ചു എണ്ണ ത്തിൽ കുറവാണെന്ന് മാത്രം. ഒന്നും രണ്ടും മണിക്കൂർ കാത്തു നിന്നാലാണ് ഒ രു ബസ്സ് കിട്ടുക. കൂരാറ വായനശാല റോഡിൽ കാറും ഓട്ടോയും വളരേ അ പൂർവ്വമായി വരുകയും പോകുകയും ചെയ്യും. കൂരാറയിൽ ഒന്നാമതു ഓടിയ ബസ്സ് എം എം എസ്സ് ആയിരുന്നെന്നു തോന്നുന്നു. തലശ്ശേരി അഞ്ചാം മൈൽ വഴി കക്കറയിൽ കൂടി വന്നു, പുഴയിൽ ഇറങ്ങി കഴുങ്ങും വെള്ളി വഴി വായ നശാല വരെ വന്നു തിരിച്ചും പോകുമായിരുന്നു. വേനൽ കാലത്ത് മാത്രമേ ഈ വഴി യാത്ര ഉണ്ടാകുകയുള്ളൂ. മഴക്കാലമായാൽ പുഴ നിറയുന്നത് കൊണ്ട് ചുണ്ടാങ്ങാപോയിൽ വരെയേ ബസ്സ് വരാറുള്ളൂ.
ധാന്യങ്ങൾ പൊടിക്കാനും നെല്ല് കുത്തുവാനും പത്തായക്കുന്നു, അല്ലെങ്കിൽ താഴേ ചമ്പാട് മാത്രമേ മില്ല് ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം നെല്ലും ധാന്യങ്ങ ളും തലയിലേറ്റി നടക്കണം. കുറേക്കാലങ്ങൾക്കു ശേഷമാണ് കൂരാറയിൽ ശ്രീധരേട്ടൻറെ ആനന്ദ് ഫ്ലോർ മിൽ തുടങ്ങിയത്. എന്നാൽ മില്ലിൽ നെല്ല് കു ത്തിക്കുകയെന്നതു അപൂർവമായി മാത്രമേ ചെയ്യുകയുള്ളു, വീട്ടിൽ തന്നെ പുഴുങ്ങി ഉണക്കിയെടുത്ത് ഉരലിൽ കുത്തിയാണ് അരിയാക്കുക വല്ലപ്പോഴും വല്ല അസുഘവും വന്നു വീട്ടമ്മ വയ്യാതെ കിടക്കുകയാണെങ്കിൽ മാത്രമേ നെല്ലു മില്ലിൽ കൊടുത്തു കുത്തിക്കുകയുള്ളൂ.